x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണം വാ​രാ​ഘോ​ഷം: ക​ര്‍​ലാ​ട് ത​ടാ​ക​ത്തി​ല്‍ ക​യാ​ക്കിം​ഗ് മ​ത്സ​രം ന​ട​ത്തി

വെബ് ഡെസ്ക്
Published: August 30, 2026 04:19 AM IST | Updated: August 30, 2026 04:19 AM IST

ക​ര്‍​ലാ​ട് ത​ടാ​ക​ത്തി​ല്‍ സം​സ്ഥാ​ന​ത​ല ക​യാ​ക്കിം​ഗ് മ​ത്സ​രം കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ല്‍​പ്പ​റ്റ: ഓ​ണം വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ടൂ​റി​സം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ര്‍​ലാ​ട് ത​ടാ​ക​ത്തി​ല്‍ സം​സ്ഥാ​ന​ത​ല ക​യാ​ക്കിം​ഗ് മ​ത്സ​രം ന​ട​ത്തി.
കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ര്‍​ക്കാ​രി​ന്‍റെ ഓ​ണം വാ​രാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ജി​ല്ല​യി​ലേ​ക്ക് കൂ​ടു​ത​ല്‍ സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കാ​ന്‍ ഉ​ത​കി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​രും​വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ര്‍​ലാ​ട് കേ​ന്ദ്രീ​ക​രി​ച്ച് മി​ക​വാ​ര്‍​ന്ന പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. ത​രി​യോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൂ​സി ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ന്‍​സി സ​ണ്ണി, ത​രി​യോ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​മീം പ​റ​ക്ക​ണ്ടി, ഡി​ടി​പി​സി സെ​ക്ര​ട്ട​റി ബി​നോ​ഷ് കു​ഞ്ഞ​പ്പ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ര​ണ്ട് പേ​ര്‍ വീ​ത​മു​ള്ള 11 ടീ​മു​ക​ള്‍ മ​ത്സ​രി​ച്ച ക​യാ​ക്കിം​ഗി​ല്‍ അ​നൂ​പ് ബി​ജു-​ദേ​വ​സ്യ ടീം ​ഒ​ന്നാം സ്ഥാ​നം നേ​ടി. വി​ഷ്ണു-​മി​ഥു​ന്‍ ടീം ​ര​ണ്ടും നി​തീ​ഷ്-​മ​ധു ടീം ​മൂ​ന്നും സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

Tags : Nattuvishesham DistrictNews DeepikaNews Onam

Recent News

Corehub Up