സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.
ചവറ: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ജനത്തിന് ഇക്കുറി ഓണം കെങ്കേമമായി ആഘോഷിക്കാന്‍ കഴിയുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. ചവറ കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയല്‍ ആധാരം എഴുത്ത് അസോസിയേഷന്റെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 101 പേര്‍ക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണോദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം മന്ത്രി ഷിബു ബേബിജോണ്‍ നിര്‍വഹിച്ചു. ഷിബു ബേബി ജോണിനെ അസോസിയേഷന് പൊന്നാടയും ഉപഹാരവും നല്കി ആദരിച്ചു.
അസോസിയേഷന് പ്രസിഡന്റ് എം.ജി. ഗോപിനാഥന്‍പിളള അധ്യക്ഷനായി. മത്സ്യഫെഡ് ചെയര്മാന് ടി. മനോഹരന് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്തംഗം ആര്. അരുണ്‍രാജ് മുതിര്‍ന്ന ആധാരം എഴുത്തുകാരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംലാ നൗഷാദ്, ജില്ലാ പഞ്ചായത്തംഗം ഐ.ജയലക്ഷ്മി, ചവറ പഞ്ചായത്ത് പ്രസിഡന്റ് വി. അബികദേവി, ചവറ സുരേന്ദ്രന്‍പിള്ള, പന്മന ബാലകൃഷ്ണൻ, ആര്. ജയപ്രകാശ്, ശിവപ്രസാദന്‍ പിള്ള, ജറോം നെറ്റോ എന്നിവര്‍ പ്രസംഗിച്ചു.
Tags : Onam NattuVishasham DistrictNews