ഓണം മേള നഗരസഭാ ചെയർപേഴ്സണ് ഉദ്ഘാടനം ചെയ്യുന്നു.
നിലന്പൂർ: കോഴിക്കോട് സർവോദയ സംഘത്തിന് കീഴിലെ നിലന്പൂർ ഖാദി ഭവനിൽ ഓണം ഖാദി മേളയ്ക്ക് തുടക്കമായി. ഓഗസ്റ്റ് 25 വരെ തുടരുന്ന മേളയുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷ പദ്മിനി ഗോപിനാഥ് നിർവഹിച്ചു. ആദ്യവിൽപ്പന നഗരസഭാ സ്ഥിരംസമിതി അധ്യക്ഷ മുംതാസ് ബാബു, ഷബീറലിക്ക് നൽകി നിർവഹിച്ചു.
എം.കെ. ബാലകൃഷ്ണൻ, ചാലിൽ ഉണ്ണികൃഷ്ണൻ, ഷനാവാസ് പട്ടിക്കാടൻ, ഖാദി ഭവൻ മാനേജർ പി. വിജിത എന്നിവർ പങ്കെടുത്തു. ഖാദിക്ക് 30 ശതമാനം ഗവണ്മെന്റ് വിലക്കുറവ് ലഭ്യമാണ്. സർക്കാർ, അർധ സർക്കാർ, ബാങ്ക് ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യമുണ്ട്. ഓണം വരെ എല്ലാ അവധി ദിവസങ്ങളിലും തുറന്നുപ്രവർത്തിക്കും.
കൂടാതെ ഓരോ 1,000 രൂപയുടെ പർച്ചേസിനും സമ്മാനക്കൂപ്പണും ലഭിക്കും. വിജയികളാവുന്നവർക്ക് ഒന്നാം സമ്മാനമായി ടാറ്റാ തിയാഗോ കാർ, രണ്ടാം സമ്മാനമായി സുസുകി ആക്സിസ്, മൂന്നാം സമ്മാനമായി 5,000 രൂപയുടെ 30 ഗിഫ്റ്റ് വൗച്ചറുകൾ എന്നിവ ലഭിക്കും. ജില്ലകളിൽ ആഴ്ച്ചതോറും നറുക്കെടുപ്പിലൂടെ 3,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകറുകൾ സ്വന്തമാക്കാനുളള അവസരവും ലഭിക്കുന്നു. മെഗാ നറുക്കെടുപ്പ് സെപ്തംബർ 25ന് നടക്കും.
Tags : Nattuvishesham Districtnews Onam