x
ad
Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാവറ കൾച്ചറൽ സെന്‍ററിന്‍റെ സൗഹൃദ ഓണം

വെബ് ഡെസ്ക്
Published: August 26, 2026 08:56 PM IST | Updated: August 26, 2026 08:56 PM IST

ഒമ്പത് മതങ്ങളുടെ ചിഹ്നങ്ങൾ ഉൾപ്പെടുത്തി ഒരുക്കിയ പ്രത്യേക ഹാർമണി പൂക്കളം

ന്യൂഡൽഹി: ചാവറ കൾച്ചറൽ സെന്‍റർ ഡൽഹിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം മൈത്രി 2026 സാംസ്‌കാരിക കൂട്ടതുമായ മതസൗഹാർദ്ദത്തിന്‍റെ വേറിട്ട മാതൃകയായി. ഒമ്പത് മതങ്ങളെ പ്രതിനിധീകരിച്ച ആത്മീയ നേതാക്കൾ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ ഒരുമിച്ച ചടങ്ങിൽ മുൻ നയതന്ത്രജ്ഞരായ ടി.പി. ശ്രീനിവാസൻ, വേണു രാജാമണി എന്നിവർ ഓണസന്ദേശം നൽകി.

സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ.ഡോ. മാത്യു കോയിക്കൽ ആശീർവാദ പ്രസംഗം നടത്തി. ഒമ്പത് മതങ്ങളുടെ ചിഹ്നങ്ങൾ ഉൾപ്പെടുത്തി ഒരുക്കിയ പ്രത്യേക ഹാർമണി പൂക്കളത്തിൽ കൾച്ചറൽ സെൻട്രൽ ഡയറക്ടർ ഫാ.ഡോ. റോബി കണ്ണഞ്ചിറയുടെ നേതൃത്വത്തിൽ അതിഥികൾ പൂക്കൾ അർപ്പിച്ചു.

ജാതിമത ഭേദമന്യേ കുട്ടികളെ ഒരുമിച്ച് പഠിപ്പിക്കുകയും ഭക്ഷണം നൽകുകയും ചെയ്ത വിശുദ്ധ ചാവറയച്ചന്‍റെ ആശയങ്ങൾ മുൻനിർത്തി സംഘടിപ്പിച്ച കൂട്ടായ്മയിൽ സൗഹൃദത്തിന്‍റെ പ്രതീകമായി മുല്ലപ്പൂക്കൾ കെട്ടുന്ന ചടങ്ങും ഉൾപ്പെടുത്തി.തുടർന്ന് വിവിധ മതനേതാക്കളും വിദേശ നയതന്ത്രജ്ഞരും ഒരുമിച്ചൊരു മേശയിൽ ഓണസദ്യ വിളമ്പി.

Tags : Chavara CulturalCenters Onam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up