x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണം ടൂ​റി​സം വാ​രാ​ഘോ​ഷം നാളെ ​സ​മാ​പി​ക്കും

വെബ് ഡെസ്ക്
Published: August 29, 2026 11:00 PM IST | Updated: August 29, 2026 11:00 PM IST

പ്രതീകാത്മക ചിത്രം

ചെ​റു​തോ​ണി: ഓ​ണം ടൂ​റി​സം വാ​രാ​ഘോ​ഷം "ഓ​ണോ​ത്സ​വ്' 31നു ​സ​മാ​പി​ക്കും.​ ക​ഴി​ഞ്ഞ 21ന് ​ആ​രം​ഭി​ച്ച വാ​രാ​ഘോ​ഷം ചെ​റു​തോ​ണി, മ​ണി​യാ​റ​ന്‍​കു​ടി, ക​രി​മ്പ​ന്‍, ഇ​ടു​ക്കി, വാ​ഴ​ത്തോ​പ്പ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി വ​ടം​വ​ലി, ക്രി​ക്ക​റ്റ്, വോ​ളി​ബോ​ള്‍, പൂ​ക്ക​ളം, കൈ​കൊ​ട്ടി​ക്ക​ളി തു​ട​ങ്ങി​യ നി​ര​വ​ധി മ​ത്സ​ര​ങ്ങ​ള്‍​ക്ക് വേ​ദി​യാ​യി. ഗാ​ന​മേ​ള, ഡാ​ന്‍​സ്, മ​ന്നാ​ന്‍​കൂ​ത്ത് പാ​ട്ട് തു​ട​ങ്ങി​യ വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളും ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് മാ​റ്റു​കൂ​ട്ടി.​

ഇ​ന്നു രാ​വി​ലെ 11ന് ​പൈ​നാ​വി​ല്‍ അ​ഡ്വ​ഞ്ച​ര്‍ ടൂ​റി​സം സെ​മി​നാ​റും വൈ​കു​ന്നേ​രം ആ​റി​ന് വി​ശ്വ​ദ​ര്‍​ശ​ന നൃ​ത്ത​ക​ലാ​ല​യം ത​ങ്ക​മ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ന്‍​സ് പ്രോ​ഗ്രാ​മും ന​ട​ക്കും.

നാ​ളെ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ചെ​റു​തോ​ണി​യി​ല്‍ ത​ടി​ചു​മ​ട് മ​ത്സ​ര​വും വൈ​കു​ന്നേ​രം ആ​റി​ന് വി​മ​ല്‍ ഇ​ടു​ക്കി ന​യി​ക്കു​ന്ന മാ​ജി​ക് ബാ​ന്‍​ഡ് മ്യൂ​സി​ക് ഷോ​യും ന​ട​ക്കും. 31ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചെ​റു​തോ​ണി​യി​ല്‍ വ​ര്‍​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര ന​ട​ക്കും. തു​ട​ര്‍​ന്ന് സം​ഘാ​ട​ക​സ​മി​തി ചെ​യ​ര്‍​മാ​നാ​യ റോ​യി കെ.​ പൗ​ലോ​സ് എം​എ​ല്‍​എയു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന പൊ​തു​യോ​ഗം മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി, എം​എ​ല്‍​എ​മാ​ര്‍, ജി​ല്ലാ ക​ള​ക്ട​ര്‍, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. തു​ട​ര്‍​ന്ന് കൊ​ച്ചി​ന്‍ ഗോ​ള്‍​ഡ​ന്‍ ബീ​റ്റ്‌​സി​ന്‍റെ ഗാ​ന​മേ​ള​യും ന​ട​ക്കു​മെ​ന്ന് വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന്‍​സി തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. ഉ​സ്മാ​ന്‍, എ​ഡി​എം മി​നി കെ. ​ജോ​ണ്‍, സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ഫ്രാ​ന്‍​സി​സ് അ​റ​യ്ക്ക​പ്പ​റ​മ്പി​ല്‍, അ​നി​ല്‍ ആ​ന​ക്ക​നാ​ട്ട്, ബി​ജു നി​ള, ഷോ​ബി ജ​യ്‌​സ​ണ്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

ഓ​ണോ​ത്സ​വ്:​ ഓ​ഫ് റോ​ഡ് കോ​മ്പ​റ്റീ​ഷ​ന്‍ ഇ​ന്ന്

തൊ​ടു​പു​ഴ: മ​ര്‍​ച്ച​ന്‍റ്​സ് അ​സോ​സി​യേ​ഷ​നും ന​ഗ​ര​സ​ഭ​യും ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന സം​സ്ഥാ​ന ഓ​ഫ് റോ​ഡ് കോ​മ്പ​റ്റീ​ഷ​നും റി​മോ​ട്ട് ക​ണ്‍​ട്രോ​ള്‍ വെ​ഹി​ക്കി​ള്‍​സ് ച​ല​ഞ്ചും ഇ​ന്നു രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ തൊ​ടു​പു​ഴ റി​വ​ര്‍​ വ്യൂ റോ​ഡി​ന് സ​മീ​പം പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഓ​ഫ് റോ​ഡ് ട്രാ​ക്കി​ല്‍ ന​ട​ക്കും.

രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും നി​ര​വ​ധി ചാ​മ്പ്യ​ന്‍​ഷി​പ്പു​ക​ള്‍ ക​ര​സ്ഥ​മാ​ക്കി​യ വി​ദ​ഗ്ധ​രാ​യ ഓ​ഫ് റോ​ഡ് ഡ്രൈ​വ​ര്‍​മാ​ര്‍ അ​ണി​നി​ര​ക്കു​ന്ന 120 ഓ​ഫ് റോ​ഡ് വാ​ഹ​ന​ങ്ങ​ള്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. തൊ​ടു​പു​ഴ​യു​ടെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ന​ട​ത്തു​ന്ന ഓ​ഫ് റോ​ഡ് കോ​മ്പ​റ്റീ​ഷ​ന്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് വീ​ക്ഷി​ക്കു​ന്ന​തി​ന് വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് സം​ഘാ​ട​ക​ര്‍ ന​ട​ത്തി​യി​ട്ടു​ള്ള​ത്.​ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

Tags : Nattuvishesham DistrictNews DeepikaNews Onam

Recent News

Corehub Up