x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണാ​ഘോ​ഷം സംഘടിപ്പിച്ചു

വെബ് ഡെസ്ക്
Published: September 1, 2026 03:05 AM IST | Updated: September 1, 2026 03:05 AM IST

സോ​ക്ക​ര്‍ സ്റ്റാ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ ഓ​ണാ​ഘോ​ഷ​ം

മാ​ന​ന്ത​വാ​ടി: ഓ​ണം ഒ​രു ആ​ഘോ​ഷം മാ​ത്ര​മ​ല്ല മ​ല​യാ​ളി​യു​ടെ ഒ​രു​മ​യു​ടെ ഉ​ത്സ​വം കൂ​ടി​യാ​ണ്. അ​തി​ന്‍റെ മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യ്ക്കാ​ണ് മാ​ന​ന്ത​വാ​ടി അ​മ​ലോ​ത്ഭ​വ മാ​താ പ​ള്ളി​മു​റ്റ​വും സാ​ക്ഷി​യാ​യ​ത്. പൂ​വി​ളി​യി​ല്‍ ഒ​രു സ്‌​നേ​ഹ​സം​ഗ​മം 2026 എ​ന്ന പേ​രി​ലാ​ണ് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ച​ത്.

വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കു ശേ​ഷ​മാ​ണ് ആ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി വി​ശ്വാ​സി​ക​ള്‍ പ​ള്ളി അ​ങ്ക​ണ​ത്തി​ല്‍ ഒ​ത്ത് ചേ​ര്‍​ന്ന​ത്. വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് മാ​വേ​ലി​യും പു​ലി​ക്ക​ളി​യും എ​ത്തി​യ​ത്. മാ​വേ​ലി​യെ സ്വീ​ക​രി​ച്ച യു​വ​ജ​ന കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ള്‍ ഓ​ണം വൈ​ബാ​ക്കാ​ന്‍ മാ​വേ​ലി​ക്കൊ​പ്പം ചു​വ​ടു​വ​ച്ച​പ്പോ​ള്‍ ക​ണ്ടു​നി​ന്ന​വ​രും പ്രോ​ത്സാ​ഹ​ന​വു​മാ​യി കൂ​ടെ ചേ​ര്‍​ന്നു. വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം ആ​ഗ​ശാ​ല​യി​ല്‍, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ലി​ബി​ന്‍ ജോ​സ​ഫ്, ഷീ​ജ ഫ്രാ​ന്‍​സി​സ്, ജ്യോ​തി, ഷി​ബു കെ. ​ജോ​സ​ഫ്, സാ​ജ​ന്‍ വി​ക്ട​ര്‍, സി​ബി ജോ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

മാ​ന​ന്ത​വാ​ടി: വ​ള്ളി​യൂ​ര്‍​ക്കാ​വ് സോ​ക്ക​ര്‍ സ്റ്റാ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ല്ലോ​ണം 2k26 ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. ഡി​വി​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ ശ​ര​ണ്യ ശ്രീ​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ബു ഫി​ലി​പ്പ്, ജോ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തി. എ.​കെ. ജ​യ​ദേ​വ​ന്‍, സു​രേ​ന്ദ്ര​ന്‍, കെ.​കെ. നാ​രാ​യ​ണ​ന്‍, നി​ഖി​ല്‍ മോ​ഹ​ന്‍, ടി.​കെ. സ​രു​ണ്‍, ഷി​ജി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Nattuvishesham DistrictNews DeepikaNews Onam

Recent News

Corehub Up