പെരിക്കല്ലൂരില്‍ ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന് സംഘടിപ്പിച്ച ഓണാഘോഷം മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ്് ലിസി സാബു ഉദ്ഘാടനം ചെയ്യുന്നു.
പെരിക്കല്ലൂര്‍: സെന്റ് തോമസ് ഫൊറോന ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന് ഓണാഘോഷം നടത്തി. സെന്റ് തോമസ് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി.
ഓണപ്പാട്ട് ഉള്‍പ്പെടെ ഇനങ്ങളില്‍ മത്സരം നടന്നു. പൊതുസമ്മേളനവും ജനപ്രതിനിധികളെ ആദരിക്കലും മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു ഉദ്ഘാടനം ചെയ്തു. ബിന്ദു ജോണ്‍ അധ്യക്ഷത വഹിച്ചു. ഫാ. ജോര്‍ജ് കപ്പുക്കാലായില് അനുഗ്രഹപ്രഭാഷണം നടത്തി.
മേഴ്സി ബെന്നി, ഖൈനി ടോമി, പി.കെ. ജോണി, ആന്‍സി ജേക്കബ്, മനോജ് ഉതുപ്പാന്, ആല്ബിന് സിബി, സിബി സാബു, ജോണ്‍ സി. ബിജു എന്നിവര്‍ പ്രസംഗിച്ചു. ഓണസദ്യ നടത്തി.
Tags : Nattuvishesham DistrictNews DeepikaNews Onam