Kerala
കണ്ണൂർ: കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ പദ്ധതിക്കെതിരെ വീണ്ടും കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് തദ്ദേശമന്ത്രി കെ.എം. ഷാജി. അറബിക്കടലിനുമപ്പുറം ഒരു അഴുക്കുചാലുണ്ടെങ്കിൽ പിഎം ശ്രീ അതിലേക്ക് വലിച്ചെറിയണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ഷാജി പറഞ്ഞു.
കണ്ണൂർ ജില്ലാ യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ തന്റെ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു ഉത്തരവാദിത്തം ഏറ്റെടുത്ത് നിൽക്കുമ്പോൾ നമുക്ക് മാത്രമായി ഒരു കാര്യം ചെയ്യാനാവില്ലെന്നും ഷാജി നിലപാട് മാറ്റത്തെ ന്യായീകരിച്ചു.
Kerala
തിരുവനന്തപുരം: എന്ഡോസള്ഫാന് ദുരിത ബാധിതര്ക്ക് നല്കിയ വാക്കുപാലിച്ച് യുഡിഎഫ് സര്ക്കാര്. കാസര്ഗോഡ് ജില്ലയിലെ എന്ഡോസള്ഫാന് ദുരിതബാധിതരുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായി നടപ്പിലാക്കി വരുന്ന സമഗ്ര പാക്കേജായ "സ്നേഹസാന്ത്വനം' പദ്ധതിയുടെ തുടര്പ്രവര്ത്തനങ്ങള്ക്കായി 14.40 കോടി രൂപയ്ക്കാണ് സര്ക്കാര് ഭരണാനുമതി നല്കിയത്.
2026-2027 സാമ്പത്തിക വര്ഷത്തെ സംസ്ഥാന ബജറ്റിലെ ധനാഭ്യര്ഥനയില് ഉള്പ്പെടുത്തി സാമൂഹ്യനീതി വകുപ്പ് വഴിയാണ് തുക അനുവദിച്ചിരിക്കുന്നത്. അനുവദിച്ച തുകയില് പ്രധാന പങ്കും ദുരിതബാധിതര്ക്കുള്ള നേരിട്ടുള്ള സാമ്പത്തിക ആശ്വാസത്തിനായാണ് വിനിയോഗിക്കുന്നത്.
നിലവില് ധനസഹായം ലഭിക്കുന്ന 5,208 എന്ഡോസള്ഫാന് ഗുണഭോക്താക്കള്ക്ക് 2026 ഏപ്രില് മുതല് 2027 മാര്ച്ച് വരെയുള്ള മാസാന്ത ആശ്വാസധനസഹായത്തിനായി 9,84,31,200 രൂപയും, പുതുതായി ലിസ്റ്റില് ഉള്പ്പെടുന്നതായി പ്രതീക്ഷിക്കുന്ന 1,000 ഗുണഭോക്താക്കള്ക്കായി 2,64,00,000 രൂപയും മാറ്റിവെച്ചിട്ടുണ്ട്. കൂടാതെ, ദുരിതബാധിതരെ പരിചരിക്കുന്ന 771 കെയര് ഗിവേഴ്സിന് നല്കുന്ന മാസാന്ത ധനസഹായമായ 'ആശ്വാസകിരണം' പദ്ധതിക്കായി 64,76,400 രൂപയും വകയിരുത്തി.
ദുരിതബാധിത കുടുംബങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 400 കുട്ടികളുടെ 2026-27 അധ്യയന വര്ഷത്തെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്ക്കായി 10,05,000 രൂപ അനുവദിച്ചു.
പ്രദേശത്തെ 10 മാതൃകാ ചൈല്ഡ് പുനരധിവാസ കേന്ദ്രങ്ങളുടെ ഭൗതിക സാഹചര്യങ്ങളും സേവനങ്ങളും നവീകരിച്ച് മെച്ചപ്പെടുത്തുന്നതിനായി 1,16,87,400 രൂപയും വിനിയോഗിക്കും.
Kerala
വെള്ളരിക്കുണ്ട്: ഓണക്കാലത്ത് സംസ്ഥാനത്തെ പൊതുവിതരണ ശൃംഖല വഴി 1,65,000 മെട്രിക് ടൺ അരി വിതരണം ചെയ്യുമെന്നു ഭക്ഷ്യ- പൊതുവിതരണ മന്ത്രി അനൂപ് ജേക്കബ്. ഓണവിപണി സജീവമാക്കുന്നതിനായി സപ്ലൈകോയ്ക്ക് 253 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗോത്രവർഗ ഉന്നതികളിലേക്കു റേഷൻധാന്യങ്ങൾ നേരിട്ടെത്തിക്കുന്ന സഞ്ചരിക്കുന്ന റേഷൻകട പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വെള്ളരിക്കുണ്ടിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായിട്ടാണു പദ്ധതി നടപ്പാക്കുന്നത്.
നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് 50,000 മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്യാനാണു ലക്ഷ്യമിട്ടിരുന്നതെന്നും എന്നാൽ ഇതിനകംതന്നെ 73,000 മുൻഗണനാ കാർഡുകൾ വിതരണം ചെയ്യാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ഉത്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഓണക്കാലത്ത് എഎവൈ വിഭാഗക്കാർക്കു സൗജന്യ കിറ്റ് വിതരണം ചെയ്യും. റേഷൻവ്യാപാരികളുടെ സേവന വേതന വ്യവസ്ഥകൾ കൃത്യമായി ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമവും മന്ത്രി നിർവഹിച്ചു. ബളാൽ പഞ്ചായത്ത് പ്രസിഡന്റ് എ. ലത അധ്യക്ഷത വഹിച്ചു.
Business
തിരുവനന്തപുരം: സംസ്ഥാനത്ത് അസാപ് നടപ്പാക്കുന്ന ‘ലാബ് ഓണ് വീൽസ്’ പദ്ധതി തി വനിതാ കോളജിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഫ്ളാഗ് ഓഫ് ചെയ്തു.രുവനന്തപുരം
കേരളത്തിലെ ആദ്യ മൊബൈൽ എക്സ്പീരിയൻഷ്യൽ ലേണിംഗ് ലബോറട്ടറിയായ ഈ സംരംഭം ആർട്ടിഫിഷൽ ഇന്റലിജൻസ്, റോബോട്ടിക്സ്, കോഡിംഗ്, മൈക്രോ കണ്ട്രോളറുകൾ, ഇലക്ട്രോണിക്സ്, ത്രീഡി ഡിസൈനിംഗ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളിൽ വിദ്യാർഥികൾക്കു പ്രായോഗിക പരിശീലനം നൽകും.
നഗര, ഗ്രാമ, തീരദേശ, ആദിവാസി, തുടങ്ങിയ വിദൂര മേഖലകളിലുൾപ്പെടെ കേരളത്തിലെ സ്കൂളുകളിലും കോളജുകളിലും ലാബ് ഓണ് വീൽസ് എത്തും.
എല്ലാ വിദ്യാർഥികൾക്കും ഒരുപോലെ സാങ്കേതിക വിദ്യാഭ്യാസവും വ്യവസായ മേഖലയുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള പ്രായോഗിക പഠനാനുഭവവും ഉറപ്പാക്കുക, സാങ്കേതിക മേഖലയിലെ തൊഴിൽസാധ്യതകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, സർക്കാർ, അക്കാദമിക് സ്ഥാപനങ്ങൾ, വ്യവസായ മേഖല എന്നിവ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.
സംസ്ഥാന സർക്കാരും അസാപ് കേരളയും ഇൻഫോസിസും സംയുക്തമായി നടപ്പാക്കുന്ന ഈ പദ്ധതി വിദ്യാർഥികൾക്ക് നൂതന സാങ്കേതിക വിദ്യകളിലേക്കുള്ള സമതുലിതമായ പ്രവേശനം ഉറപ്പാക്കുകയും ഡിജിറ്റൽ നൈപുണ്യം, നവീന ചിന്ത, പ്രശ്നപരിഹാരശേഷി എന്നിവ വളർത്തുകയും ചെയ്യും.
Kerala
തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു അന്വേഷണവും യുഡിഎഫ് സർക്കാർ നടത്തിയിട്ടില്ലെന്നും ക്രമക്കേടില്ലെന്ന് വിജിലൻസ് റിപ്പോർട്ട് നൽകിയത് കഴിഞ്ഞ സർക്കാരിന്റെ കാലത്താണെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ. വിജിലൻസ് അന്വേഷണം വേണമെന്ന് 2020ൽ നിയമസഭയിൽ താനാണ് ആവശ്യപ്പെട്ടത്. ഒരു അന്വേഷണത്തിലും കുറ്റമെന്തെന്ന് കണ്ടെത്താനായില്ല.
വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഒരു ക്രമക്കേടും നടന്നിട്ടില്ലെന്ന റിപ്പോർട്ട് കഴിഞ്ഞ സർക്കാർ അംഗീകരിച്ചു. അതിനു ശേഷമുണ്ടായ പരാതികൾ ഹൈക്കോടതി സിംഗിൾ ബഞ്ചും ഡിവിഷൻ ബഞ്ചും തള്ളി. പിന്നീടാണ് താൻ പ്രതിപക്ഷ നേതാവായത്. അതിനു ശേഷം 2023ൽ വീണ്ടും പരാതി എഴുതി വാങ്ങി അന്വേഷണം പ്രഖ്യാപിച്ചു.
2023 ജൂണ് 14ന് രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണത്തിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് അടക്കം ആരോപണങ്ങൾക്ക് തെളിവില്ലെന്നും ആരോപണങ്ങൾ നിലനിൽക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. രണ്ട് വിജിലൻസ് ഡയറക്ടർമാരാണ് റിപ്പോർട്ടുകൾ നൽകിയത്. മുഖ്യമന്ത്രിയായ ശേഷമല്ല ഇവ നൽകിയത്. അഴിമതി നിരോധന നിയമം നിലനിൽക്കില്ലെന്ന് ഒരു ഡയറക്ടറും വിദേശനാണ്യ വിനിമയ ചട്ടലംഘനമില്ലെന്ന് രണ്ടാമത്തെ ഡയറക്ടറും റിപ്പോർട്ട് നൽകി.
പിന്നാലെയാണ് സിബിഐ അന്വേഷണമെന്ന വാർത്ത അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടത്. വിജിലൻസിന് കേസ് രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത കേസിൽ സിബിഐ അന്വേഷണം അസാധ്യമെന്ന നിയമോപദേശം സർക്കാരിന് ലഭിച്ചു. ഈ റിപ്പോർട്ടുകളെല്ലാം കിട്ടിയിട്ടും കേസ് തീർപ്പാക്കാതെ കൈയിൽവച്ച് പുകമറയുണ്ടാക്കാൻ ശ്രമിച്ചു. രാഷ്ട്രീയ വേട്ടയാടൽ ആണ് ഇതെന്ന് ഉറപ്പല്ലേ.
പുനർജനിയിൽ എത്ര പേർക്ക് വീട് വച്ചു നൽകി, എത്ര ധനസഹായം നൽകി തുടങ്ങിയ വിവരങ്ങൾ വിജിലൻസിന് നൽകിയിട്ടുണ്ട്. തയ്യൽമെഷീനുകളും ലാപ്ടോപ്പുകളും കാലിത്തീറ്റയുമെല്ലാം നൽകി. വണ് കേരള മിഷൻ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ചാരിറ്റി രംഗത്തുള്ളവരുടെ പരിചയ സമ്പത്തും ഇതിനായി ഉപയോഗിക്കും.
National
ന്യൂഡൽഹി: തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള സെമി ഹൈസ്പീഡ് റെയിൽ കോറിഡോർ പദ്ധതിയായ സിൽവർലൈനുമായി മുന്നോട്ടുപോകേണ്ടെന്നു കേരള സർക്കാർ തീരുമാനിച്ചതായി കേന്ദ്രം.
രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് സിൽവർ ലൈൻ പദ്ധതി സംസ്ഥാന സർക്കാർ ഉപേക്ഷിച്ചതായി അറിയിച്ചത്.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള സ്റ്റാൻഡേർഡ് ഗേജിലുള്ള ഹൈ സ്പീഡ് റെയിൽ കോറിഡോറിന്റെ നിർദേശം ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) മുൻ എംഡി ഇ. ശ്രീധരനിൽനിന്ന് കത്തിലൂടെയും ഇടക്കാല റിപ്പോർട്ടിലൂടെയും ലഭിച്ചിട്ടുണ്ടെന്നും അശ്വനി വൈഷ്ണവ് വ്യക്തമാക്കി.
എന്നാൽ സംസ്ഥാനസർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ഇടക്കാല റിപ്പോർട്ട് വിലയിരുത്തിയതിനുശേഷം ഹൈ സ്പീഡ് റെയിൽ കോറിഡോർ നിലവിലെ രൂപത്തിൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്ന നിഗമനത്തിൽ എത്തിച്ചേർന്നുവെന്ന് കേന്ദ്രമന്ത്രി രാജ്യസഭയെ അറിയിച്ചു.
National
ന്യൂഡൽഹി: പാലക്കാട് കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിച്ചു. നിലവിൽ കഞ്ചിക്കോട് കോച്ച് ഫാക്ടറി റെയിൽവേയുടെ പരിഗണനയിലില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയെ അറിയിച്ചു.
സിപിഎം അംഗം ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം മറുപടി നൽകുകയായിരുന്നു മന്ത്രി. രാജ്യത്ത് നിലവിലുള്ള ഉൽപ്പാദന യൂണിറ്റുകളും ഇതുവരെ സർക്കാർ പ്രഖ്യാപിച്ചവയും ഭാവി ആവശ്യങ്ങൾക്ക് പര്യാപ്തമാണെന്നാണ് റെയിൽവേയുടെ നിലപാട്.
പദ്ധതിക്കായി കഞ്ചിക്കോട്ട് ഏറ്റെടുത്ത 228 ഏക്കർ ഭൂമി റെയിൽവേയുടെ മറ്റു ഭാവി ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സിൽവർ ലൈൻ പദ്ധതിയുമായും ഇ. ശ്രീധരൻ വിഭാവനം ചെയ്ത ഹൈസ്പീഡ് റെയിൽ പദ്ധതിയുമായും മുന്നോട്ട് പോകില്ലെന്ന് കേരള സർക്കാർ നിലപാടെടുത്തതായും ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടിയായി റെയിൽവേ മന്ത്രി സഭയെ അറിയിച്ചു.
Kerala
കോട്ടയം: കേരളത്തിന്റെ കടലോര സംരക്ഷണത്തിനു വേണ്ടി 4,000കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി മോന്സ് ജോസഫ്.
കോട്ടയം വിമലഗിരി പാസ്റ്ററല് സെന്ററില് കേരളത്തിലെ ലത്തീന് കത്തോലിക്ക സമൂഹത്തിന്റെ നയരൂപീകരണ ഏകോപന സമിതി കെആര്എല്സിസി രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രഫഷണല്സ് കോണ്ക്ലേവ് 2026 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കടലാക്രമണം രൂക്ഷമായിരിക്കുന്ന മുന്കുട്ടി നിശ്ചയിച്ച 10 സ്പോട്ടുകളിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. ഇതുകൊണ്ടു പ്രശ്നം തീരാത്തതിനാല് മുഖ്യമന്ത്രിയുമായി സംസാരിച്ചു രൂക്ഷമായ കടലാക്രമണം നേരിടുന്ന പ്രദേശങ്ങളില് വിവിധ ഫണ്ടിംഗ് ഏജന്സികളുടെ സഹായത്തോടെ പുതിയ പദ്ധതിയും പരിശോധിച്ചുവരികയാണ്. കടലോരം നേരിടുന്ന മറ്റൊരു പ്രശ്നം കുടിവെള്ളത്തിന്റെ അഭാവമാണ്. ഇതും മുന്ഗണനയിലുള്ള വിഷയമായി സര്ക്കാര് ഏറ്റെടുത്തിട്ടുണ്ട്.
കോണ്ക്ലേവില് കേരള ലത്തീന് മെത്രാന് സമിതിയുടെയും കെആര്എല്സിസിയുടെയും പ്രസിഡന്റ് ആര്ച്ച്ബിഷപ് ഡോ. വര്ഗീസ് ചക്കാലക്കല് അധ്യക്ഷത വഹിച്ചു. വിജയപുരം ബിഷപ്പും കെആര്എല്സിസി വൈസ്പ്രസിഡന്റുമായ ഡോ. സെബാസ്റ്റ്യന് തെക്കത്തെച്ചേരില്, സഹായ മെത്രാന് ഡോ. ജസ്റ്റിന് മഠത്തില്പറമ്പില്, കെആര്എല്സിസി ജനറല് സെക്രട്ടറി ഫാ. ഡോ. ജിജു ജോര്ജ് അറക്കത്തറ, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, സെക്രട്ടറി മെറ്റില്ഡാ മൈക്കിള് എന്നിവര് പ്രസംഗിച്ചു. മുന് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ലിഡാ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.
ഡോ. മാര്ട്ടിന് പാട്രിക്, അഡ്വ. ഷെറി ജെ. തോമസ്, ഡോ. മനോജ് കുരിശിങ്കല്, ഇഗ്നേഷ്യസ് മൺറോ, ജോയി സെബാസ്റ്റ്യൻ, പി.ആര്. കുഞ്ഞച്ചന്, ഫാ. ഡോ. എ.ആര്. ജോണ് എന്നിവര് വിഷയാവതരണങ്ങള് നടത്തി.
കോണ്ക്ലേവില് ഗവേഷകര്, അധ്യാപകര്, ഡോക്ടര്മാര്, എന്ജിനിയര്മാര്, അഭിഭാഷകര്, ശാസ്ത്രജ്ഞര്, ഭരണ നിര്വഹണവിദഗ്ധര്, സംരംഭകര്, മാധ്യമ പ്രവര്ത്തകര്, സാമൂഹ്യപ്രവര്ത്തകര് തുടങ്ങി വിവിധ മേഖലകളില് പ്രവര്ത്തിക്കുന്ന 300ഓളം പ്രഫഷണലുകള് പങ്കെടുത്തു.
National
ചെന്നൈ: പരന്തൂറിൽ വിമാനത്താവളം നിർമിക്കാനുള്ള ഡിഎംകെ സർക്കാരിന്റെ പദ്ധതി തമിഴ്നാട് സർക്കാർ ഉപേക്ഷിച്ചു. പരന്തൂർ പ്രദേശത്തെ ഭൂമി വിമാനത്താവളത്തിന്റെ റൺവേ നിർമാണത്തിന് അനുയോജ്യമല്ലെന്ന് വിലയിരുത്തിയാണ് വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാരിന്റെ ഈ നിർണായക തീരുമാനം.
പദ്ധതിക്കായി കണ്ടെത്തിയ സ്ഥലത്ത് ജലാശയങ്ങൾ ഏറെയുള്ളതിനാൽ നിർമാണം പ്രായോഗികമല്ലെന്ന് വ്യവസായ മന്ത്രി നിർമ്മൽ കുമാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പരന്തൂറിന് പകരം വിമാനത്താവളത്തിനായി മറ്റൊരു അനുയോജ്യമായ സ്ഥലം ഉടൻ കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻപ് 2022 ഓഗസ്റ്റിലാണ് എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാർ 4,970 കോടി രൂപ ചെലവിൽ പരന്തൂറിൽ ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കാൻ തീരുമാനിച്ചത്. എന്നാൽ തണ്ണീർത്തടങ്ങൾ നികത്തുന്നതിനെതിരെയും ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരെയും പ്രദേശത്തെ കർഷകരും പരിസ്ഥിതി പ്രവർത്തകരും രംഗത്തുവന്നിരുന്നു.
പ്രതിഷേധങ്ങൾക്കൊടുവിലാണ് ഇപ്പോൾ പുതിയ സർക്കാർ പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ടിവികെ സർക്കാരിന്റെ തീരുമാനത്തിനെതിരെ ഡിഎംകെ കടുത്ത വിമർശനം ഉന്നയിച്ചു. വിമാനത്താവളത്തിനായി കണ്ണടച്ചല്ല പരന്തൂർ തെരഞ്ഞെടുത്തതെന്നും പദ്ധതിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണതെന്നും ഡിഎംകെ വക്താവ് എ. ശരവണൻ പറഞ്ഞു.
District News
ചങ്ങനാശേരി: സില്വര്ലൈന് പദ്ധതി പിന്വലിച്ചതിനും കേസുകള് പിന്വലിക്കുമെന്നു സര്ക്കാര് പ്രഖ്യാപനത്തിനും സില്വര്ലൈന് പ്രതിഷേധക്കാര്ക്ക് കേസുമായി ബന്ധപ്പെട്ടു പുതിയ സമന്സ് വരുന്ന വിഷയം ചൂണ്ടിക്കാട്ടി സില്വര്ലൈന് വിരുദ്ധ ജനകീയ സമിതി രക്ഷാധികാരി ജോസഫ് എം. പുതുശേരി, കോട്ടയം ജില്ലാ ചെയര്മാന് ബാബു കുട്ടന്ചിറ എന്നിവര് മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം സമര്പ്പിച്ചു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ നേരില് കണ്ടാണ് നിവേദനം കൈമാറിയത്.
മെട്രോമാന് ഇ. ശ്രീധരന് സമര്പ്പിച്ച അതിവേഗ റെയില്വേ പദ്ധതി നടപ്പാക്കിയാല് സംഭവിക്കുന്ന ഭവിഷ്യത്തുകളും നിവേദനത്തിലൂടെ ചൂണ്ടിക്കാട്ടി. അതിവേഗ റെയില്വേ പദ്ധതിയെക്കുറിച്ച് പഠിക്കാനുള്ള അഞ്ചംഗ സമിതിക്ക് നിര്ദേശം കൈമാറുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി ജോസഫ് എം. പുതുശേരി, ബാബു കുട്ടന്ചിറ എന്നിവര് പറഞ്ഞു. കേസുകള് പിന്വലിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
District News
കോട്ടയം: ക്നാനായ മള്ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി കടുത്തുരുത്തി മേഖലാതല മൈക്രോ ഫിനാന്സ് പദ്ധതി മന്ത്രി മോന്സ് ജോസഫ് ഉദ്ഘാടനം ചെയ്തു. ക്നാനായ സൊസൈറ്റി ചെയര്മാന് ബിനോയി മാത്യു ഇടയാടിയില് അധ്യക്ഷത വഹിച്ചു. ഡോ. സ്റ്റീഫന് ജോര്ജ് മുഖ്യപ്രഭാഷണവും സെന്റ് മേരീസ് ക്നാനായ പള്ളി വികാരി ഫാ. ജോണ് താഴപ്പള്ളില് അനുഗ്രഹപ്രഭാഷണവും നടത്തി.
ഡയറക്ടര്മാരായ തോമസ് ഫിലിപ്പ് പീടികയില്, മേഴ്സി മാത്യു പാലച്ചുവട്ടില്, സൈമണ് സേവ്യര് മണപ്പള്ളില്, ഷൈജി ഓട്ടപ്പള്ളില്, ബേബി സൈമണ് മുളവേലിപ്പുറത്ത്, തോമസ് മുളയ്ക്കൽ, കടുത്തുരുത്തി പഞ്ചായത്ത് അംഗം ടോമി പ്രാലടിയില്, മാഞ്ഞൂര് പഞ്ചായത്ത് അംഗം ലിസി സാജന്, സൊസൈറ്റി മാനേജിംഗ് ഡയറക്ടര് പി.കെ. മാത്യു പാണ്ടവത്ത് എന്നിവര് പ്രസംഗിച്ചു.
Kerala
കൊച്ചി: എസ്എസ്എല്സി, പ്ലസ് ടു പഠനം പാതിവഴിയില് മുടങ്ങിയവര്ക്ക് സൗജന്യമായി തുടര്പഠനം സാധ്യമാക്കുന്നതിന് കേരള പോലീസിന്റെ ഹോപ്പ് പദ്ധതിയില് ഇപ്പോള് രജിസ്റ്റര് ചെയ്യാം.
പഠനം പൂര്ത്തിയാക്കാന് കഴിയാതെപോയ 22 വയസിനു താഴെയുള്ളവര്ക്ക് അതത് ജില്ലയിലാണു പരിശീലനം.
താത്പര്യമുള്ളവര് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലോ 9497 900 200 എന്ന നമ്പറിലോ 31ന് മുന്പ് പേര് രജിസ്റ്റര് ചെയ്യണം.
2025 - 26 അധ്യയനവര്ഷം പദ്ധതിയുടെ ഭാഗമായി 1,671 പേരാണു പരീക്ഷയെഴുതിയത്. ഇതില് 1,050 പേര് ഉന്നത പഠനത്തിന് അര്ഹത നേടി.
National
ന്യൂഡൽഹി/ഭോപ്പാൽ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരമായി കേന്ദ്രസർക്കാർ കൊണ്ടുവന്ന ‘വികസിത് ഭാരത്-ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) (വിബി-ജി റാംജി)’ പദ്ധതിയുടെ ആദ്യ ഗഡുവായി 25,863 കോടി രൂപ സംസ്ഥാനങ്ങൾക്കായി കേന്ദ്രസർക്കാർ അനുവദിച്ചു.
കേന്ദ്ര ഗ്രാമവികസന-കാർഷിക വകുപ്പ് മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഭോപ്പാലിൽനിന്നു വീഡിയോ കോൺഫറൻസിലൂടെയാണ് ഫണ്ട് റിലീസ് ചെയ്തത്.
സംസ്ഥാനങ്ങളിൽ ഉത്തർപ്രദേശിനാണ് ഏറ്റവും ഉയർന്ന തുക ലഭിച്ചത്; 3,210.76 കോടി രൂപ. ആന്ധ്രാപ്രദേശ് (2,545.5 കോടി), രാജസ്ഥാൻ (2,274.37 കോടി), തമിഴ്നാട് (2,176.84 കോടി) എന്നിവയാണ് ഉയർന്ന വിഹിതം കൈപ്പറ്റിയ മറ്റു സംസ്ഥാനങ്ങൾ.
കേരളത്തിന് 925.33 കോടി രൂപയുടെ താരതമ്യേന കുറഞ്ഞ വിഹിതമാണ് ആദ്യഘട്ടത്തിൽ ലഭിച്ചിരിക്കുന്നത്. കേന്ദ്രീകൃത ആസൂത്രണവും കടുത്ത സാങ്കേതിക നിബന്ധനകളും പദ്ധതിനടത്തിപ്പിൽ ചില ആശങ്കകൾ ഉയർത്തുന്നുണ്ടെങ്കിലും, മുന്പത്തെ തൊഴിലുറപ്പ് പദ്ധതിയായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽനിന്നും പുതിയ പദ്ധതിയേക്കുള്ള മാറ്റം വളരെ സുഗമമായാണു നടന്നതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
Kerala
കൊച്ചി: സൗത്ത് വാഴക്കുളത്തെ ആദിവാസി ഭവന പദ്ധതിയിൽ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റംഗത്തിന്റെ ഭർത്താവിനെതിരേ ആരോപണവുമായി വി.പി. സജീന്ദ്രന് എംഎല്എ.
ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിപ്രകാരം വീടും സ്ഥലവുമില്ലാത്ത പട്ടികജാതി കുടുംബങ്ങള്ക്ക് വീടു വച്ചു നല്കുന്ന പദ്ധതി പാതിവഴിയില് ഉപേക്ഷിച്ച നിലയിലാണെന്ന് അദ്ദേഹം ആരോപിച്ചു. എട്ടോളം കുടുംബങ്ങളാണ് ഇതോടെ പെരുവഴിയിലായത്.
Kerala
തിരുവനന്തപുരം: ലഹരി മാഫിയയെ നിയന്ത്രിക്കാൻ ഓപ്പറേഷൻ തൂഫാൻ ദ നർക്കോ ഹണ്ട് പദ്ധതിക്ക് രൂപം നൽകിയതായി മന്ത്രി രമേശ് ചെന്നിത്തല. ജൂണ് ഒന്ന് മുതല് കര്മപദ്ധതി ആരംഭിക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്കുശേഷം മന്ത്രി പറഞ്ഞു.
കെമിക്കല് ലഹരി, ഹൈബ്രിഡ് കഞ്ചാവ് എന്നിവയുടെ വിൽപ്പന അവസാനിപ്പിക്കും. സ്കൂളിന്റെ പരിസരങ്ങളില് പുകയില ഉത്പന്നങ്ങള് വില്ക്കുന്നവര്ക്കെതിരെ നടപടി സ്വീകരിക്കും. ഓപ്പറേഷൻ തുഫാന്റെ വിശദമായ പ്രോജക്ട് തയാറാക്കുമെന്നും മറ്റ് സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി ബന്ധപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സമൂലമായ മാറ്റം വരുത്തും. ആരു ചെന്നാലും ഗുഡ് മോണിംഗ് പറഞ്ഞ് സ്വീകരിക്കും. സ്റ്റേഷനുകൾ വൃത്തിയാക്കും. കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കും. പരാതികൾ സമചിത്തതയോടെ കേൾക്കും. ഇതുവഴി പോലീസ് സ്റ്റേഷനുകൾ ജനസേവന കേന്ദ്രങ്ങളാകും.
പോലീസ് ട്രെയിനിംഗ് സിലബസ് പരിഷ്കരിക്കും. സ്റ്റേഷന് ചുമതല എസ്ഐമാര്ക്ക് നല്കുന്നതില് പഠനം നടത്തുകയാണ്. ലഹരി മാഫിയായെ നിയന്ത്രിക്കുന്നതിനായി മാധ്യമങ്ങളുടേയും പൊതുജനങ്ങളുടേയും സഹായവും ചെന്നിത്തല ആവശ്യപ്പെട്ടു.
Kerala
കോഴിക്കോട്: പുതിയതായി അധികാരമേറ്റ യുഡിഎഫ് സര്ക്കാര് സില്വര്ലൈന് പദ്ധതി ഉപേക്ഷിച്ചതില് ഏറ്റവുമധികം സന്തോഷിക്കുന്നത് കോഴിക്കോട് ജില്ലയിലെ വിവിധ സമരസമിതികള്. കോഴിക്കോട് കാട്ടിലപ്പീടികയില് തുടങ്ങിയ സമരമാണ് പിന്നീട് സംസ്ഥാനമൊട്ടാകെ സില്വര്ലൈന് വിരുദ്ധ സമരമായി ആളിപ്പടര്ന്നത്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനത്തില് ആഹ്ലാദം പ്രകടിപ്പിച്ച് ഇന്നലെ വൈകുന്നേരം കല്ലായി പുഴയുടെ കുണ്ടുങ്ങല് ഭാഗത്ത് സില്വര്ലൈന് പദ്ധതിക്ക് റീത്ത് സമര്പ്പണവും മധുര പലഹാര വിതരണവും നടത്തി.
കേരളത്തില് സില്വര്ലൈന് കുറ്റി സ്ഥാപിക്കുന്നതില് ആദ്യമായി ശക്തമായ പ്രതിഷേധം ഉയര്ന്നത് കല്ലായി പുഴത്തീരത്തായിരുന്നു. പയ്യാനക്കല് ചക്കുംകടവ് നിവാസികളാകട്ടെ മഞ്ഞക്കുറ്റികള് പറിച്ചെറിഞ്ഞാണ് ആഹ്ലാദം പ്രകടിപ്പിച്ചത്. സില്വര് ലൈന് പദ്ധതി റദ്ദാക്കിയെന്ന് അറിഞ്ഞതോടെ കാട്ടിലപ്പീടിക സമരപന്തലില് മധുരവിതരണം നടന്നു. വെള്ളിയാഴ്ച വൈകുന്നേരം സമരപന്തലില് ആഹ്ലാദ പ്രകടനം നടക്കുമെന്ന് സമരസമിതി പ്രവര്ത്തകര് അറിയിച്ചു.
2020 ഒക്ടോബര് രണ്ടിനാണു കാട്ടിലപ്പീടികയില് കെ - റെയില് സില്വര് ലൈന് വിരുദ്ധ ജനകീയ സമരത്തിനു തുടക്കം കുറിച്ചത്. 600 ദിവസത്തിലധികം നീണ്ട കാട്ടിലപ്പീടിക സമരത്തിന് ഐക്യദാർഢ്യവുമായി മേധാ പട്കര്, ദയാബായി, പ്രശാന്ത് ഭൂഷണ്, രാജേന്ദ്ര സിംഗ് റാണ, കൂടംകുളം സമര നായകന് എസ്.പി. ഉദയകുമാര് തുടങ്ങിയ പരിസ്ഥിതി പ്രവര്ത്തകരും വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കളും സാഹിത്യകാരന്മാരും സമര വേദിയിലെത്തിയിരുന്നു. കോഴിക്കോട് ജില്ലയില് ഫറോക്ക് മുതല് അഴിയൂര് വരെ സില്വര്ലൈന് വിരുദ്ധ സമരസമിതിയുടെ 24 കേന്ദ്രങ്ങള് ഉണ്ടായിരുന്നു.
പൂക്കാട് മുതല് കോരപ്പുഴ വരെയുള്ള 225 കുടുംബങ്ങളാണ് കാട്ടിലെപീടികയിലെ സില്വര്ലൈന് വിരുദ്ധ ജനകീയ സമരത്തില് പങ്കെടുത്തത്. കാട്ടിലപ്പീടികയിലെ സമരസമിതിക്കെതിരേയും സമരക്കാര്ക്കെതിരേയുമായി നാല്പതോളം കേസുകളാണു പോലീസ് എടുത്തത്. ഈ കേസുകള് പിന്വലിക്കുമെന്ന പ്രഖ്യാപനത്തിലും സമരസമിതിക്കാര് വലിയ ആശ്വാസത്തിലാണ്.
Kerala
കല്പ്പറ്റ: കൃഷി വകുപ്പ് ലോകബാങ്കിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന 'കേര' പദ്ധതിയിലൂടെ വയനാട്ടില് കാപ്പിക്കൃഷി മേഖലയുടെ ആധുനികവത്കരണത്തിനും ഉത്പാദനക്ഷമത വര്ധിപ്പിക്കുന്നതിനും 25 കോടി രൂപയുടെ പദ്ധതിയൊരുങ്ങുന്നു. ഉത്പാദനക്ഷമത കുറഞ്ഞ തോട്ടങ്ങളില് പുതിയ തൈകള് വച്ചുപിടിപ്പിക്കുന്നതിനുള്ള സഹായധനമാണ് പദ്ധതിയുടെ പ്രധാന ആകര്ഷണം. ഹെക്ടറിന് 1,10,000 രൂപയാണ് സഹായം.
25 സെന്റ് മുതല് 10 ഹെക്ടര് വരെ കാപ്പിക്കൃഷിയുള്ളവര്ക്ക് അപേക്ഷിക്കാമെങ്കിലും ഒരാള്ക്ക് പരമാവധി 2.2 ലക്ഷം രൂപയാണ് സഹായം. ഹെക്ടറിന് 77,000 രൂപ ആദ്യവര്ഷവും 33,000 രൂപ രണ്ടാംവര്ഷവും വിതരണം ചെയ്യും.
കാപ്പിക്കൃഷിക്ക് അത്യന്താപേക്ഷിതമായ ശാസ്ത്രീയ ജലസേചന സൗകര്യങ്ങള് ഒരുക്കുന്നതിന് ഹെക്ടറിന് 50,000 രൂപ വരെ സഹായം നല്കും. ജലസംഭരണി നിര്മാണത്തിന് 18,000 രൂപയും സ്പ്രിങ്ക്ളര് യൂണിറ്റിന് 32,000 രൂപയുമാണ് അനുവദിക്കുക. ഗുണമേന്മയുള്ള സര്ട്ടിഫൈഡ് തൈകള് ഉത്പാദിപ്പിക്കുന്ന 30 നഴ്സറികള്ക്ക് ആറ് ലക്ഷം രൂപ വീതം നല്കി കാപ്പിത്തൈകളുടെ ഗുണനിലവാരം ഉറപ്പാക്കും.
വയനാടന് കാപ്പിയുടെ വിപണി മൂല്യം ഉയര്ത്തുന്നതിന് നാഷണല്/ഇന്റര്നാഷണല് സര്ട്ടിഫിക്കേഷന്, ജിഐ ടാഗിംഗ് എന്നിവയ്ക്ക് ആകെ ചെലവിന്റെ 75 ശതമാനം (പരമാവധി രണ്ട് ലക്ഷം രൂപ) കര്ഷകര്ക്കും എഫ്പിഒകള്ക്കും റീഇംബഴ്സ്മെന്റായി നല്കും. പുനര്നടീലിനും ഡ്രിപ് ഇറിഗേഷനും കുറഞ്ഞ നിരക്കില് ടേം ലോണ് ലഭ്യമാക്കാന് പിസിജിഎസ് പദ്ധതി നടപ്പാക്കും.
കര്ഷകര്ക്ക് നേരിട്ട് സഹായത്തിനും ശാസ്ത്രീയ പരിശീലനത്തിനും കേര ഫീല്ഡ് ഓഫീസര്മാരുടെ സേവനം ലഭ്യമാണ്. കോഫീ ബോര്ഡിന്റെ സഹകരണത്തോടെ ഏകദേശം 32,000 കര്ഷകര്ക്ക് ബോധത്കരണ പരിപാടികളും 16,000 കര്ഷകര്ക്ക് ഗ്രാമതല ശില്പശാലകളും 3,400 കര്ഷകര്ക്ക് ശാസ്ത്രീയ കൃഷിരീതികളില് സമഗ്ര പരിശീലനവും പദ്ധതിയുടെ ഭാഗമാണ്.
താത്പര്യമുള്ള കര്ഷകര് https://keraplantation.kerala.gov.in എന്ന പോര്ട്ടല് വഴി ഓണ്ലൈനായി അപേക്ഷിക്കണം. കൂടുതല് വിവരത്തിന് 8089775400 എന്ന നമ്പറിലോ [email protected] എന്ന വിലാസത്തിലോ ബന്ധപ്പെടാം.
District News
ചെറുതോണി: ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ വിത്തു മുതൽ വിപണി വരെ പദ്ധതിക്ക് തുടക്കമായി. പച്ചക്കറി ഉൾപ്പെടെ കൃഷി ചെയ്യാൻ താത്പര്യമുള്ള കർഷക സംഘങ്ങൾക്ക് വിത്തും വളവും നൽകുന്നതോടൊപ്പം ഉത്പന്നത്തിന് മെച്ചപ്പെട്ട വില ലഭിക്കുന്നതിന് വിപണിയും കണ്ടെത്തി നൽകുന്നതാണ് പദ്ധതി.
കൃഷി വകുപ്പുമായി ചേർന്ന് സമയ ബന്ധിതമായി കൃഷിക്കാവശ്യമായ മാർഗനിർദേശങ്ങളും നൽകുന്ന വിധത്തിലുള്ള പുതിയ പദ്ധതിയുടെ പ്രാഥമിക സെമിനാറും ഗുണഭോക്താക്കൾക്കുള്ള പരിശീലന പരിപാടിയുമാണ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നത്.
ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽവരുന്ന കാർഷിക സ്വയം സഹായ സംഘങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത പരിശീലന പരിപരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് സാന്ദ്രമോൾ ജിന്നി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. ജില്ലാ കൃഷി അസി. ഡയറക്ടർ സി.എസ്. സുനിത സെമിനാർ നയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മോളി ടോമി, വി.എ. ഉലഹന്നാൻ, സോണ ട്രീസ ജോബി, അംഗങ്ങളായ കെ.കെ. സുബി, സ്റ്റീഫൻ, ടെസി തങ്കച്ചൻ, മാളവിക ബാബു, ബിഡിഒ പി. ഷൗജാമോൾ കോയ തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
കോഴിക്കോട്: 2024ലെ ഉരുൾദുരന്തത്തിൽ തകർന്നടിഞ്ഞ വിലങ്ങാടിന്റെ ഹൃദയത്തിൽ ഉയിർത്തെഴുന്നേൽപ് അടയാളപ്പെടുത്തുന്ന ദിനമാണിന്ന്. ഒരു പാതിരാത്രി അവരുടെ ജീവിതത്തിലെ സർവതും കവർന്നെടുത്തെങ്കിൽ ഇന്നൊരു പകൽ 70 കുടുംബങ്ങൾക്ക് ജീവിതം തിരികെ സമ്മാനിക്കുകയാണ്, ആവോളം നിറക്കൂട്ടുമായി.
കേരള കത്തോലിക്ക സഭയുടെ കാരുണ്യസ്പർശം ഇനി അവരുടെ ജീവിതത്തിൽ വെളിച്ചമായി നിറയും. ഉരുൾദുരന്തത്തിന് ഇരയായ കുടുംബങ്ങൾക്കു വേണ്ടി കെസിബിസിയും ദീപികയും കൈകോർത്തപ്പോൾ കോഴിക്കോട് വിലങ്ങാട്ട് ഉയർന്നത് മനോഹരമായ, മികച്ച സൗകര്യങ്ങളോടുകൂടിയ 70 ഭവനങ്ങൾ. പൂർത്തിയാക്കിയ വീടുകൾ ഇന്നു വിലങ്ങാട്ട് നടക്കുന്ന ചടങ്ങിൽ കൈമാറും.
മറക്കാനാവാത്ത ദിനം
2024 ജൂലൈ 30. വാണിമേല് പഞ്ചായത്തിലെ വിലങ്ങാട് പ്രദേശവാസികള്ക്ക് മറക്കാനാകുന്നതല്ല ആ ദിവസം. പാതിരാത്രിക്ക് കരളു പിളര്ക്കുംകണക്കെയെത്തിയ ഉരുളിന്റെ വക്കില്നിന്നു തലമുടിനാരിഴയ്ക്കാണ് ഒട്ടേറെ നിസഹായരായ മനുഷ്യര് ജീവൻ മാത്രം രക്ഷിച്ച് കുന്നിന്മുകളിലേക്ക് പലായനം ചെയ്തത്. വന് പാറകളും മരങ്ങളും കൂട്ടിയിടിച്ചുണ്ടായ പ്രകമ്പനവും മലവെള്ളപ്പാച്ചിലിന്റെ ഇരമ്പലും സൃഷ്ടിച്ച ആഘാതത്തില് ഒരു രാത്രി മുഴുവന് കൂരിരുളില് കഴിഞ്ഞുകൂടിയ ആ മനുഷ്യരുടെ ഹൃദയം തകര്ക്കുന്ന കാഴ്ചകളായിരുന്നു പിറ്റേന്നു സൂര്യനുദിച്ചപ്പോള് ദൃശ്യമായത്. പല വീടുകളും കാണാനില്ല. അവിടെ കൂറ്റന് പാറകളും മരങ്ങളും ചെളിയും നിറഞ്ഞിരിക്കുന്നു.
ഏക്കര് കണക്കിനു കൃഷിയിടങ്ങള് മലവെള്ളമെടുത്തു. പാറക്കഷണങ്ങള് വന്നിടിച്ച് പൂര്ണമായും ഭാഗികമായും തകര്ന്ന വീടുകള്. വാഹനങ്ങള്, വളര്ത്തുമൃഗാദികള്, ഭൂമിയുടെരേഖകള്, വിദ്യാഭ്യാസ സര്ട്ടിഫിക്കറ്റുകള്... ഒരായുസുകൊണ്ടു സ്വരുക്കൂട്ടിയ സര്വതും ഉരുള് കവര്ന്നു. ഒറ്റ രാത്രികൊണ്ട് ഇവരത്രയും ഉടുതുണിയുടെ മാത്രം ഉടമകളായി മാറി. ഇനി എങ്ങനെ ജീവിക്കും? ഉപജീവന മാര്ഗം, മക്കളുടെ വിദ്യാഭ്യാസം, കുടുംബച്ചെലവ്... പച്ചമരത്തിനു തീപിടിച്ച മാനസികാവസ്ഥ. ആഴ്ചകളോളം ഉറങ്ങാന് കഴിയാതെ മാനസിക വിഭ്രാന്തിയിലേക്കു നീങ്ങാന് തുടങ്ങിയ നിസഹായരായ ജനതയുടെ വേദനയുടെ ആഴമറിഞ്ഞ് സഹായഹസ്തം നീട്ടിയത് കേരള കത്തോലിക്ക മെത്രാന് സമിതി (കെസിബിസി)യായിരുന്നു.
138 വീടുകൾ
വിലങ്ങാട് ദുരന്തത്തിൽ ഒരാൾക്കു മാത്രമേ ജീവഹാനി ഉണ്ടായുള്ളൂ എന്നതു മാത്രമാണ് ആശ്വാസകരമായത്. എന്നാൽ, വിലങ്ങാടിനൊപ്പം വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ദുരന്തം അതീവ ഭയാനകമായിരുന്നു. 238 പേർ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. അതിനാൽ സർക്കാരിന്റെ ഉൾപ്പെടെ ഏവരുടെയും ശ്രദ്ധ വയനാട്ടിലേക്കു തിരിഞ്ഞു. എന്നാൽ, കെസിബിസി വയനാടിനൊപ്പം വിലങ്ങാടിനെയും ചേർത്തുപിടിച്ചു. വയനാട്ടിലും വിലങ്ങാടുമായി 138 വീടുകളാണ് കെസിബിസിയുടെ നേതൃത്വത്തിൽ പണിതു നൽകുന്നത്. വയനാട്ടിൽ പണിയുന്ന വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്.
വീടുകൾ സുരക്ഷിത മേഖലയിൽ
ഉരുള്ദുരന്തമുണ്ടായി രണ്ടു വര്ഷം തികയും മുമ്പേ, കൃത്യമായി പറഞ്ഞാല് 21 മാസംകൊണ്ട് ദുരിതബാധിതരായ 70 പേര്ക്ക് മികച്ച സൗകര്യങ്ങളോടുകൂടിയ ഭവനം നിര്മിച്ചു നല്കിയ കേരള കത്തോലിക്ക മെത്രാന് സമിതിയുടെ സാമൂഹിക പ്രതിബദ്ധത നവോത്ഥാന കേരളത്തിന്റെ ചരിത്രത്തില് തങ്കലിപികളിൽ രേഖപ്പെടുത്തും. ഒരു സര്ക്കാരിനും ഇത്ര വേഗത്തില് ഒരു വാഗ്ദാനവും പാലിക്കാന് കഴിഞ്ഞിട്ടില്ല. പ്രതിസന്ധികള് ഒട്ടേറെയുണ്ടായിരുന്നു. പക്ഷേ, ദുരിതബാധിതരുടെ കണ്ണീര് എത്രയും വേഗം ഒപ്പാനുള്ള കത്തോലിക്കാ സഭയുടെ ദൗത്യത്തിനു പിന്തുണയുമായി വിവിധ സന്യാസ സഭകളും സംഘടനകളും കൈകോര്ത്തപ്പോള് ദുരിതാശ്വാസ പ്രവര്ത്തനം ദ്രുതഗതിയിലായി.
മഴക്കാലം പടിവാതില്ക്കലെത്തി. 70 കുടുംബങ്ങള്ക്കിനി തോരാമഴയെയും ഉരുളിനെയും പേടിക്കാതെ സ്വസ്ഥമായുറങ്ങാം. ഉരുളിന്റെ കരാളഹസ്തമെത്താത്ത സുരക്ഷിതമായ സ്ഥലത്തു നിര്മിച്ച ഉറപ്പുള്ള വീടുകളില് കഴിയുന്ന ഓരോ കുടുംബവും ദൈവദൂതരെപ്പോലെ സഹായഹസ്തവുമായി എത്തിയ കെസിബിസിക്കു നന്ദി പറയുന്നു.
ഇതാണ് കേരള മോഡല്
താമരശേരി രൂപതയിലാണ് ഏറ്റവും കൂടുതല് വീടുകള് ഇതിനോടകം പൂര്ത്തിയാക്കി കൈമാറിയത്. മാനന്തവാടി, ബത്തേരി രൂപതകള് ഏറ്റെടുത്ത വീടുകളുടെ നിര്മാണം അവസാന ഘട്ടത്തിലാണ്. എല്ലാ രൂപതകള്ക്കും വീട് നിര്മാണത്തിനുള്ള തുക പൂര്ണമായും കെസിബിസി കൈമാറിക്കഴിഞ്ഞു. കേരള സോഷ്യല് സര്വീസ് ഫോറത്തിന്റെ നേതൃത്വത്തിൽ കാരിത്താസ് ഇന്ത്യ, സിആര്എസ്, കെസിഎംഎസ്, താമരശേരി രൂപതയുടെ സിഒഡി, മാനന്തവാടി രൂപതയുടെ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി, ബത്തേരി രൂപതയുടെ ശ്രേയസ്, കോഴിക്കോട് രൂപതയുടെ ജീവന എന്നീ പ്രസ്ഥാനങ്ങളുമായി സഹകരിച്ചു കെസിബിസി നടപ്പിലാക്കിയ ദുരിതാനന്തര പുനരുജ്ജീവന പ്രവര്ത്തനങ്ങള് മറ്റൊരു കേരള മോഡല് വികസനമായി വാഴ്ത്തപ്പെടുമെന്നതില് സംശയമില്ല.
Kerala
തിരുവനന്തപുരം: മണിയാർ ജലവൈദ്യുത പദ്ധതി കെഎസ്ഇബി ഏറ്റെടുക്കില്ല. ചീഫ് സെക്രട്ടറിയാണ് നടപടി നിർത്തിവയ്ക്കാൻ നിർദേശം നൽകിയത്. വ്യവസായ വകുപ്പാണ് ഏറ്റെടുക്കാൻ ഉള്ള നീക്കം തടഞ്ഞത്.
കാലാവധി കഴിഞ്ഞതോടെ പദ്ധതി ഏറ്റെടുക്കാൻ കെഎസ്ഇബി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. പദ്ധതി പ്രദേശത്ത് എത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരെ കാർബൊറാണ്ടം ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. പോലീസ് സംരക്ഷണത്തോടെ ഏറ്റെടുക്കാൻ ഒരുങ്ങുന്നതിനിടെ ആണ് നിർത്തി വയാക്കൽ.
ഏറ്റെടുക്കൽ പഠിക്കാൻ വെച്ച ഉപസമിതി റിപ്പോർട്ട് വരും മുൻപ് നടപടി പാടില്ലെന്നാണ് വ്യവസായ വകുപ്പിന്റെ നിർദേശം. ഇന്നത്തെ മന്ത്രിസഭ യോഗത്തിൽ കെഎസ്ഇബി നടപടിയെ മന്ത്രി പി. രാജീവ് വിമർശിച്ചു.
പിന്നാലെയാണ് പദ്ധതി നിർത്തിവെക്കാൻ ചീഫ് സെക്രട്ടറി കെഎസ്ഇബി എംഡിക്ക് നിർദേശം നൽകിയത്. കെഎസ്ഇബി തീരുമാനത്തിനെതിരെ കമ്പനി ഹൈക്കൊടതിയെ സമീപിച്ചിരിക്കെ ആണ് സർക്കാർ പിന്മാറ്റം.
Education
കൊച്ചി : സംസ്ഥാനത്തെ നാലു വര്ഷ ബിരുദ പ്രോഗ്രാമുകളുടെ ഭാഗമായി വിദ്യാര്ഥികള്ക്ക് മികച്ച പരിശീലനം ഉറപ്പാക്കാന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന് റിസോഴ്സസ് ഡെവലപ്മെന്റ് (ഐ എച്ച്ആര്ഡി) ഇന്റേണ്ഷിപ്പ് പദ്ധതി നടപ്പിലാക്കുന്നു.
ഐഎച്ച്ആര്ഡിക്കു കീഴിലുള്ള 44 കോളജുകള്ക്കുപുറമെ സംസ്ഥാനത്തെ മറ്റ് ആര്ട്സ് ആന്ഡ് സയന്സ് കോളജുകളിലെ വിദ്യാര്ഥികള്ക്കും അവര് താത്പര്യപ്പെടുന്ന വിഷയങ്ങളില് ഇന്റേണ്ഷിപ്പ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
നിര്മിത ബുദ്ധി, മെഷീന് ലേണിംഗ്, ഐടി , കണ്ടന്റ് റൈറ്റിംഗ്, കമ്യൂണിക്കേഷന് സ്കില്സ് തുടങ്ങി 117 വ്യത്യസ്ത വിഷയങ്ങളില് ഇന്റേണ്ഷിപ്പ് ലഭ്യമാണ്.
District News
സുൽത്താൻ ബത്തേരി: നബാർഡിന്റെ ഉറവ അധിഷ്ഠിത വികസന പദ്ധതിയുടെ ഭാഗമായി തേൻ ഉത്പാദക സഹകരണ സംഘം നടപ്പാക്കുന്ന "തേൻ ഗ്രാമം’ പദ്ധതിയിൽ തേൻ വിളവെടുപ്പ് ഉദ്ഘാടനം നടത്തി.
ചെപ്പോട്ടുകുന്ന് നിർത്തടം വില്ലേജ് വാട്ടർഷെഡ് കമ്മിറ്റിയുടെ സഹകരണത്തോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കർഷകർക്ക് വിതരണം ചെയ്ത തേനീച്ചക്കൂടുകളിലാണ് ആദ്യഘട്ട വിളവെടുപ്പ് നടന്നത്. ജില്ലാ പ്രോജക്ട് ഓഫീസർ വിനോദ് കരിമന്തി ഉദ്ഘാടനം നിർവഹിച്ചു.
സഹകരണ സംഘം സെക്രട്ടറി ബാബു വാളവയൽ അധ്യക്ഷത വഹിച്ചു. എം. അനിത, ഷൈജു ഏബ്രഹാം, പി.ബി. ജിബിൻ, കെ.ബി. ലിജോ എന്നിവർ പ്രസംഗിച്ചു. കർഷകരിൽ നിന്ന് തേൻ ശേഖരണം തുടരുന്നതായി സെക്രട്ടറി അറിയിച്ചു.
District News
ചേലക്കര: കൃഷിഭവൻ പരിധിയിൽ സംസ്ഥാന കൃഷി വകുപ്പ് അനുവദിച്ച കേരഗ്രാമം പദ്ധതി ചേലക്കര പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ യു.ആർ. പ്രദീപ് എംഎൽഎ ഉദ്ഘാടനം ചെയ്തു. 63.38 ലക്ഷം രൂപയുടേതാണ് മൂന്നുവർഷങ്ങളിലായി നടപ്പിലാക്കുന്ന ഈ പദ്ധതി.
യോഗത്തിൽ ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ഗോപാലകൃഷ്ണൻ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മായ മുഖ്യാതിഥിയായി.
പഴയന്നൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.വി. ശ്വിനേഷ് കുമാർ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.എസ്. സജി, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.പി. ഷാജി, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബൽക്കീസ, ഗിരിജൻ തെക്കേപ്പാട്ട്, ദേവീദാസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. നന്ദകുമാർ, കൃഷിഓഫീസർ ഐശ്വര്യ വി ദേവ് എന്നിവർ പ്രസംഗിച്ചു.
District News
കോഴിക്കോട്: മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും സുരക്ഷക്കും വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നതെന്ന് മന്ത്രി സജി ചെറിയാൻ. കോഴിക്കോട് വെള്ളയിൽ നിർമിക്കുന്ന മത്സ്യഭവൻ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. വെസ്റ്റ്ഹിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായി.
സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച രണ്ട് കോടി രൂപ വിനിയോഗിച്ചാണ് മത്സ്യഭവൻ നിർമിക്കുന്നത്. സംസ്ഥാന സർക്കാറിന്റെ മത്സ്യത്തൊഴിലാളികൾക്കുള്ള എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാകുക എന്ന ലക്ഷ്യത്തോടെയാണ് മത്സ്യ ഭവൻ നിർമിക്കുന്നത്. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെയും മത്സ്യഫെഡ് ഓഫീസുകളുടെയും സേവനം ഇതിൽ ലഭ്യമാകും.
ആധുനിക രീതിയിൽ നിർമിക്കുന്ന കെട്ടിടത്തിൽ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ റൂം, കോൺഫറൻസ് ഹാൾ, മിനി കോൺഫറൻസ് ഹാൾ, ശുചിമുറികൾ മത്സ്യത്തൊഴിലാളികൾക്ക് ബോധവത്കരണം നൽകുന്നതിനുള്ള സംവിധാനങ്ങൾ തുടങ്ങിയവയും ഒരുക്കും.
ചടങ്ങിൽ പിഡബ്ല്യുഡി ബിൽഡിംഗ് എക്സിക്യൂട്ടീവ് എൻജിനീയർ പി. ഉമൈബ റിപ്പോർട്ട് അവതരിപ്പിച്ചു. ഉത്തര മേഖല ഫിഷറീസ് ജോയിന്റ് ഡയറക്ടർ ബി.കെ. സുധീർ കിഷൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി. അനീഷ്, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ജൂണിയർ എക്സിക്യൂട്ടീവ് സി. ആദർശ്, മത്സ്യഫെഡ് ജില്ലാ മാനേജർ മനോജ്, വെള്ളയിൽ മത്സ്യ ഭവൻ ഓഫീസർ ശ്യാംചന്ദ്, മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയൻ നേതാക്കളായ പീതാംബരൻ പൊന്നത്ത്, എ. കരുണാകരൻ, സി. സത്യൻ തുടങ്ങിയവർ പങ്കെടുത്തു.
Kerala
കൊച്ചി: ശ്രവണ പരിമിതിയുള്ളവരെ കേള്വിയുടെ ലോകത്തേക്കു കൈപിടിച്ചുയര്ത്താൻ നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യസംഘടനയായ കെയര് ആന്ഡ് ഷെയര് ഇന്റര്നാഷണല് ഫൗണ്ടേഷൻ.
കേള്വി പരിമിതിയുള്ള നിര്ധനര്ക്ക് സൗജന്യമായി കോക്ലിയര് ഇംപ്ലാന്റേഷന് ശസ്ത്രക്രിയ ലഭ്യമാക്കുന്ന ഫൗണ്ടേഷന്റെ കാതോട് കാതോരം പദ്ധതിക്ക് കൊച്ചിയില് തുടക്കമായി. മമ്മൂട്ടി പദ്ധതിയുടെ പ്രഖ്യാപനം നടത്തി. കേള്വി എന്നത് ഒരു അനുഗ്രഹമാണെന്നും അതു ലഭിക്കാതെ പോയ ധാരാളം പേരുണ്ടെന്നും അവര്ക്കുവേണ്ടിയാണ് ഈ പദ്ധതിയെന്നും മമ്മൂട്ടി പറഞ്ഞു. നന്മ ചെയ്യുക, നന്മ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുക, തിന്മയെ എതിര്ക്കുക.
ഇതാണ് ഭൂമിയില് നമുക്ക് ചെയ്യാവുന്ന ഏറ്റവും മഹത്തായ കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ഫൗണ്ടേഷന്റെ 16ാം വാര്ഷികത്തോടനുബന്ധിച്ച് ആലുവ രാജഗിരി ആശുപത്രിയുമായി സഹകരിച്ചാണു പദ്ധതി നടപ്പാക്കുന്നത്. കൊച്ചിയില് നടന്ന വാര്ഷികാഘോഷ പരിപാടി മലങ്കര ഓര്ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്ത്തോമ്മ മാത്യൂസ് തൃതീയന് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു.
മമ്മൂട്ടിയുമായി ചേര്ന്നു വീണ്ടും ഒരു മഹത്തായ സംരംഭത്തില് പങ്കാളികളാകുന്നതില് വലിയ ആത്മസംതൃപ്തിയുണ്ടെന്ന് രാജഗിരി എക്സിക്യൂട്ടീവ് ഡയറക്ടര് ഫാ. ജോണ്സണ് വാഴപ്പിള്ളി പറഞ്ഞു. ഫൗണ്ടേഷൻ ചെയര്മാന് കെ. മുരളീധരന് അധ്യക്ഷത വഹിച്ചു. സംസ്ഥാന പോലീസ് മേധാവി രവാഡ എ. ചന്ദ്രശേഖര് മുഖ്യാതിഥിയായിരുന്നു.
കെയര് ആന്ഡ് ഷെയര് മാനേജിംഗ് ഡയറക്ടര് ഫാ. തോമസ് കുര്യന് മരോട്ടിപ്പുഴ, കൊച്ചി സിറ്റി പോലീസ് കമ്മീഷണര് കെ. കാളിരാജ് മഹേഷ് കുമാര്, വിജു ജേക്കബ്, റോയ് എം. മാത്യു, റോബര്ട്ട് കുര്യാക്കോസ്, സി. പി. സാലിഹ് , എ. മോഹനന്, ഡോ. രാജേഷ് രാജു ജോര്ജ് എന്നിവര് സംസാരിച്ചു. വിവരങ്ങൾക്ക്: ഫോണ് 75590 22111.
District News
ഗുരുവായൂർ: ദേവാങ്കണം ചാരുഹരിതം പദ്ധതിയുടെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായി ഗുരുവായൂർ ക്ഷേത്രത്തിലേക്കാവശ്യമായ തെച്ചിയും തുളസിയും ലഭ്യമാക്കുന്നതിനായി പുതിയ പൂന്തോട്ടം ഒരുക്കി. ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ വസതിയോടുചേർന്നാണ് തെച്ചിയും തുളസിയും വച്ചുപിടിപ്പിച്ചത്.
ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ ഉത്ഘാടനംചെയ്തു. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, കെ.പി. വിശ്വനാഥൻ, കെ .എസ്. ബാലഗോപാൽ, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ എന്നിവർ പങ്കെടുത്തു. വടക്കാഞ്ചേരി സ്വദേശി ഐശ്വര്യ സുരേഷിന്റെ വഴിപാട് സമർപ്പണമാണ് പൂന്തോട്ടം.
Kerala
തിരുവനന്തപുരം: കേരളത്തിന്റെ തെക്ക്-വടക്ക് ഭാഗങ്ങളെ വേഗത്തിൽ ബന്ധിപ്പിക്കാനുള്ള അതിവേഗ റെയിൽ പദ്ധതി കേന്ദ്രബജറ്റിൽ പ്രഖ്യാപിക്കാത്തതിനെച്ചൊല്ലി തർക്കം രൂക്ഷം. അതിവേഗ റെയിൽവേ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം വിശദ പഠനറിപ്പോർട്ട് സമർപ്പിക്കാതിരുന്നതും ബജറ്റ് പ്രഖ്യാപനത്തിൽ പദ്ധതി ഉൾപ്പെടാതിരിക്കാൻ കാരണമായതായുള്ള വിമർശനവും ഉയർന്നുകഴിഞ്ഞു.
കേന്ദ്രസർക്കാർ മെട്രോമാൻ ഇ. ശ്രീധരന്റെ നേതൃത്വത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി ബന്ധപ്പെട്ട വിശദ പഠന റിപ്പോർട്ട് തയാറാക്കാനാണ് നിർദേശിച്ചിട്ടുള്ളത്. ഇ. ശ്രീധരനും കഴിഞ്ഞ ദിവസം മാത്രമാണ് അതിവേഗ പാത റിപ്പോർട്ട് കേന്ദ്രത്തിനു സമർപ്പിച്ചത്.
ഏറെ വിവാദമായ കെ-റെയിലിനു (സിൽവർ ലൈൻപദ്ധതി) ബദലായുള്ള റീജണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിസി) കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗമാണ് അംഗീകരിച്ചത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 583 കിലോമീറ്റർ നീളത്തിൽ അർധ അതിവേഗ പാതയായാണ് വിഭാവനം ചെയ്യുന്നത്. നേരത്തേയുള്ള കെ-റെയിൽ പദ്ധതി ഉപേക്ഷിച്ച് ഉത്തരവിറക്കി കേന്ദ്രസർക്കാരിനു സമർപ്പിച്ചിട്ടില്ല. മണിക്കൂറിൽ 160-180 കിലോമീറ്റർ വേഗത്തിലാണ് ആർആർടിസി വിഭവനം ചെയ്യുന്നത്. കെ-റെയിലിനെ വിടില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, ഭൂമി ഏറ്റെടുക്കൽ കൂടുതൽ ആവശ്യമില്ലാത്ത അതിവേഗ പദ്ധതിയാണ് ഇ. ശ്രീധരൻ തയാറാക്കിയത്. സർക്കാർ നിർദേശിച്ച പദ്ധതിയുമായി ഒരു യോജിപ്പുമില്ലാത്ത പദ്ധതി. രണ്ടു പദ്ധതിയും ബജറ്റ് പ്രഖ്യാപനത്തിനു മുന്പ് കേന്ദ്രസർക്കാരിനു മുന്നിലെത്തിയിരുന്നില്ല. ഇനി ഇവയിൽ ഏതു പദ്ധതി കേന്ദ്രം തെരഞ്ഞെടുക്കും എന്നതും നിർണായകമാണ്.
Kerala
കോഴിക്കോട്: ശ്രീധരനാണെങ്കിലും പിണറായി ആണെങ്കിലും കെ റെയിലിന് സ്ഥാപിച്ച മഞ്ഞക്കുറ്റികൾ ഊരി മാറ്റി ജനങ്ങളെ രക്ഷിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അതിവേഗ റെയിൽപാതക്കെതിരെയും കെ റെയിലിനെ പരിഹസിച്ചും പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘നാട്ടിൽ മുഴുവൻ മഞ്ഞക്കുറ്റികൾ ഇട്ടിരിക്കുകയാണ്. ജനങ്ങൾക്ക് ഭൂമി വിൽക്കാൻ പറ്റുന്നില്ല, അവിടെ ക്രയവിക്രയങ്ങൾ പറ്റുന്നില്ല. ശ്രീധരനാണെങ്കിലും പിണറായി ആണെങ്കിലും മഞ്ഞക്കുറ്റി ഊരി ജനങ്ങളെ രക്ഷിക്കണം. ഏതായാലും ഈ സർക്കാറിന്റെ കാലത്ത് ഒരു റെയിലും വരാൻ പോകുന്നില്ല. തെരഞ്ഞെടുപ്പാകുമ്പോൾ ഇങ്ങനെയുള്ള പല അഭ്യാസങ്ങളും കാണേണ്ടിവരും. ഇതൊന്നും നടക്കാൻ പോകുന്നില്ല.’ -ചെന്നിത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരളത്തിലെ യുവതീയുവാക്കളുടെ തൊഴിൽ സ്വപ്നങ്ങൾക്ക് കരുത്തുപകരാൻ ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാരിന്റെ ‘മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കും.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകുന്നേരം നാലിനു നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
തൊഴിൽ നൈപുണ്യ വികസനത്തിനായി പരിശീലനം നേടുന്നവർക്കും വിവിധ മത്സരപരീക്ഷകൾക്കായി തയാറെടുക്കുന്നവർക്കുമുള്ള സാമ്പത്തിക കൈത്താങ്ങാണിത്. പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം 1000 രൂപ വീതം ഒരു വർഷക്കാലം ധനസഹായമായി ലഭിക്കും. പ്ലസ് ടു/വിഎച്ച്എസ്ഇ/ഐടിഐ/ഡിപ്ലോമ/ബിരുദം വിജയകരമായി പൂർത്തിയാക്കിയ ശേഷം നൈപുണ്യ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കും മത്സരപരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കുമാണ് ആനുകൂല്യത്തിന് അർഹത.
പതിനെട്ടിനും മുപ്പതിനും ഇടയിൽ പ്രായമുള്ളവരും വാർഷിക കുടുംബ വരുമാനം അഞ്ചു ലക്ഷം രൂപയിൽ താഴെയുള്ളവരുമായ ഉദ്യോഗാർഥികൾക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ eemploy ment.kerala.gov.in എന്ന ഔദ്യോഗിക പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കണം. അപേക്ഷകർക്ക് സംശയനിവാരണത്തിനായി അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുമായി ബന്ധപ്പെടാം. ഉദ്ഘാടന ചടങ്ങിൽ പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും.
തിരുവനന്തപുരം: സംസ്ഥാനത്തെ യുവതീയുവാക്കളിൽ നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കും പ്രതിമാസം 1,000 രൂപ സാമ്പത്തിക സഹായം നൽകുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിനുള്ള കുടുംബ വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപയിൽ നിന്നും അഞ്ചുലക്ഷം രൂപയായി ഉയർത്തി.
കേരളത്തിൽ സ്ഥിരതാമസക്കാരായ യുവതീ യുവാക്കളിൽ പ്ലസ്ടു/ വിഎച്ച്എസ്ഇ/ ഐടിഐ/ ഡിപ്ലോമ/ ഡിഗ്രി വിജയത്തിനു ശേഷം കേന്ദ്ര, സംസ്ഥാന സർക്കാരുകളോ, പൊതുമേഖല സ്ഥാപനങ്ങളോ, സർവകലാശാലകളോ, അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളോ നടത്തുന്ന നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും, UPSC, PSC, SSB, RRB തുടങ്ങിയ കേന്ദ്ര സംസ്ഥാന റിക്രൂട്ട്മെന്റ് ഏജൻസികൾ നടത്തുന്ന മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കും മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം.
അപേക്ഷകർ 18 വയസ് പൂർത്തിയായവരും 30 കവിയാത്തവരും ആയിരിക്കണം. യോഗ്യരായ അപേക്ഷകർക്ക് പ്രതിമാസം 1,000 രൂപ ഒരു വർഷത്തേക്ക് ഈ പദ്ധതി പ്രകാരം സാമ്പത്തിക സഹായം ലഭിക്കും. താത്പര്യമുള്ളവർക്ക് https://www.eem ployment.kerala.gov.in പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടാം.
Leader Page
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി റദ്ദാക്കി. പകരം, വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗർ ആന്ഡ് ആജീവിക മിഷൻ (ഗ്രാമീണ്) വിബിജി റാം ജി (ജി) ബിൽ 2025 പാർലമെന്റ് പാസാക്കി. ഇരുപത് വർഷത്തെ തുടർച്ചയായ നടപ്പാക്കലിനുശേഷം ഉണ്ടായ ഈ ചുവടുമാറ്റം പൂർണമായ അഴിച്ചുപണിയല്ല; ചില ഘടകങ്ങൾ നിലനിർത്തിയും ചില പുതുമകൾ കൂട്ടിച്ചേർത്തുമുള്ള പുനർ രൂപകല്പനയാണിത്. രാജ്യത്തുടനീളം ഈ മാറ്റങ്ങൾ ശക്തമായ ചർച്ചകൾക്കിടയായി. ചില വിമർശനങ്ങൾ യുക്തിസഹമാണെങ്കിലും ചിലതിൽ സംസ്ഥാന സർക്കാരുകളും നയവിശകലനക്കാരും കടുത്ത ഭിന്നാഭിപ്രായമാണ് ഉയർത്തുന്നത്.
കേരളത്തിന്റെ സാമൂഹിക, സാന്പത്തിക, രാഷ്ട്രീയ യാഥാർഥ്യങ്ങളെ പുതിയ വിബിജി റാം ജി (ജി) ക്രിയാത്മകമായി വിന്യസിക്കാൻ ഉടനടി എന്ത് നിർണായക നടപടികളാണു വേണ്ടത്? നിലവിലെ ‘ക്ഷേമസ്ഥിരത മോഡിൽ’നിന്ന് ഉത്പാദനവർധന-സുരക്ഷ-മോഡലിലേക്ക് കേരളത്തിന് എങ്ങനെ മാറാൻ കഴിയും? അതിനായി നിലവിലുണ്ടായിരുന്ന മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി (എംജിഎൻആർഇജിഎസ്) യുടെ അനുഭവത്തിൽ കേരള മോഡലിനെ എപ്രകാരം ഭാവിയിൽ കൂടുതൽ സുസ്ഥിരമാക്കാം? വിബിജി റാം ജി (ജി) വഴി കേരളത്തിന്റെ പ്രത്യേക പ്രശ്നങ്ങളെ നേരിടാൻ അതിന്റെ സാധ്യതകൾ പുനഃക്രമീകരിക്കുന്നതിനുള്ള പുതിയ തന്ത്രപരമായ നിലപാടുകൾ എന്തായിരിക്കണം?
കേരളത്തിന്റെ അനുഭവങ്ങൾ
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ കേരളം ശക്തമായിരുന്നു. അതിന്റെ തോതുകൊണ്ടു മാത്രമല്ല, ഭരണപരമായ വിശ്വാസ്യതയും ഏതാനും സാമൂഹിക ഫലങ്ങളുമാണു കാരണം. തൊഴിൽ ആവശ്യം യാഥാർഥ്യവും സുസ്ഥിരവുമായിരുന്നു. ദേശീയ ശരാശരിയേക്കാൾ ഒരു കുടുംബത്തിന് 55-65 ദിവസത്തെ ജോലി സ്ഥിരമായി നൽകുന്നതിനു സാധിച്ചു. താരതമ്യേന നഗരവത്കരിക്കപ്പെട്ടതും സേവനാധിഷ്ഠിതവുമായ സന്പദ്വ്യവസ്ഥയിൽ പോലും ഗ്രാമീണ തൊഴിൽ ആവശ്യമാണെന്ന് കേരളം തെളിയിച്ചു.
90 ശതമാനം വ്യക്തിദിനങ്ങളും സ്ത്രീകളാണു സൃഷ്ടിക്കുന്നത് എന്നതിനാൽ, കേരളത്തിലെ സ്ത്രീകൾക്കായുള്ള ഏറ്റവും ശക്തമായ തൊഴിൽ ഇൻഷ്വറൻസ് ഉപകരണമായി ഇതു മാറി. ഗാർഹിക ഉപഭോഗം സ്ഥിരപ്പെടുത്തുകയും ദുരിതമനുഭവിക്കുന്നവരുടെ കുടിയേറ്റം കുറയ്ക്കുകയും, പ്രത്യേകിച്ചും സ്ത്രീകൾ നയിക്കുന്ന കുടുംബങ്ങളെ പിന്തുണയ്ക്കുകയും ചെയ്തു. ഈ ഫലം യാദൃച്ഛികമല്ല; കേരളത്തിന്റെ സാമൂഹിക മൂലധനത്തിന്റെയും വികേന്ദ്രീകൃത ഭരണ സാന്പത്തിക സംവിധാനങ്ങളുടെയും ഫലമാണ്.
വേതനം ഉപജീവനമാർഗമായി മാത്രം കണ്ടിരുന്നത് അവസാനിപ്പിച്ചു. കാർഷിക മേഖലയിൽനിന്നുള്ള നാമമാത്ര വേതനം വേഗത്തിൽ ഉയർന്നപ്പോൾ പദ്ധതിയെ ഒരു ഉപജീവന തൊഴിൽ ഗാരന്റിയായി മാറ്റി. ഈ പദ്ധതി കുടുംബങ്ങളെ ദാരിദ്ര്യത്തിൽനിന്നു സംരക്ഷിച്ചു. പക്ഷേ, മുകളിലേക്കുള്ള സാന്പത്തിക ഉയർച്ച സാധ്യമാക്കാൻ ഉപകരിച്ചില്ല.
ആസ്തി സൃഷ്ടിച്ചതിൽ കാലാവസ്ഥാ അവബോധമുണ്ടായിരുന്നു. പക്ഷേ, സാന്പത്തികമായി നേട്ടം ഉറപ്പാക്കിയില്ല. പഞ്ചായത്തുകൾ ജലസംരക്ഷണം, മണ്ണ് സംരക്ഷണം, കാർഷിക അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയ്ക്കു മുൻഗണന നൽകി. എന്നിരുന്നാലും, പൂർത്തീകരണത്തിനുശേഷമുള്ള ഉത്പാദനക്ഷമത ഉറപ്പാക്കൽ, ഓഡിറ്റുകളുടെ അഭാവം എന്നിവയിൽ വേണ്ടത്ര ശ്രദ്ധിച്ചില്ല. ഇവ സാന്പത്തികമായി അദൃശ്യമായി നിലകൊണ്ടു. വിളവ് അക്കൗണ്ടിംഗ് ഇല്ല, വരുമാന ആട്രിബ്യൂഷൻ ഇല്ല, പരിപാലനച്ചെലവ് തനതായി ഏർപ്പാടാക്കിയില്ല.
മൊത്തത്തിൽ നടത്തിപ്പ് നിലവാരം മെച്ചപ്പെട്ടതായിരുന്നെങ്കിലും അവകാശങ്ങൾ ഭാഗികമായി മാത്രമാണ് സംരക്ഷിക്കപ്പെട്ടത്. ചോർച്ചകൾ കുറഞ്ഞു, വേതനം കിട്ടുന്നതിലെ കാലതാമസം പ്രതിസന്ധിയായി. കേരളം ദാരിദ്ര്യ-നിർമാർജനത്തിലും വനിതാ ശക്തീകരണത്തിലും വിജയിച്ചു. എന്നാൽ, മാതൃക സുസ്ഥിരമല്ലാതായി.
കേരളം ഇപ്പോൾ കടുത്ത സാന്പത്തിക സമ്മർദത്തിലാണ്. സ്ഥിരമായ വരുമാന കമ്മിയും ഉയർന്ന കട-അനുപാതങ്ങളുമുണ്ട്. പ്രത്യേകിച്ച് നിലവിലെ കൂടുതൽ കർശനമായ കേന്ദ്ര-സംസ്ഥാന ചെലവ് പങ്കിടൽ അന്തരീക്ഷത്തിൽ. ആസ്തികൾ മൂലധനവത്കരിക്കപ്പെട്ടിരുന്നില്ല എന്നതും ന്യൂനതയാണ്. കാലാവസ്ഥാ വ്യതിയാനത്തിന് അനുയോജ്യമായ പ്രവർത്തനങ്ങൾ നടന്നിരുന്നു. പക്ഷേ മൂല്യനിർണയം, ധനസന്പാദന മാർഗങ്ങൾ, പരിപാലന വ്യവസ്ഥകൾ എന്നിവ ഉണ്ടായില്ല. അതായത്, പൊതു മൂലധനത്തെ ഒറ്റപ്പെട്ട ആസ്തികളാക്കി മാറ്റി. ഇവയ്ക്ക് സന്പദ്ഘടനയിൽ പുരോഗതിയുടെ, അനുരണനങ്ങൾ, തൊഴിൽ-വരുമാനം എന്നിവ പുതുതായി സൃഷ്ടിക്കുന്നതിൽ വേണ്ടത്ര ശ്രദ്ധ നൽകിയില്ല.
തൊഴിൽ വിപണിയിൽ പൊരുത്തക്കേടുകൾ വർധിച്ചു. കേരളത്തിന്റെ സാന്പത്തികവളർച്ച സേവനങ്ങൾ, പരിചരണം, ഹരിത ജോലികൾ, വിജ്ഞാന മേഖലകൾ എന്നിവയിലാണ്. എന്നാൽ, തൊഴിലുറപ്പു പദ്ധതിയുടെ അനുബന്ധ പ്രവൃത്തികൾ സ്ത്രീകൾക്കും യുവാക്കൾക്കും മുന്നേറ്റശേഷി ലഭ്യമാക്കാത്ത താഴ്ന്ന വൈദഗ്ധ്യമുള്ള പതിവു ജോലികളിൽ മാത്രം ഒതുങ്ങിക്കൂടി.
കേരളം നേരിട്ട പ്രതിസന്ധി വ്യക്തമാണ്: സാന്പത്തികമായി നേട്ടം പ്രായോഗികമല്ലാത്ത രൂപകൽപനയിൽനിന്നു രക്ഷപ്പെടൽ; വിലപേശാൻ കഴിയാത്ത സാമൂഹിക ഗാരന്റിയെ എപ്രകാരം ഫലപ്രദമായി പ്രതിരോധിക്കാം എന്നിങ്ങനെ.
വിബിജി റാം ജിയിലേക്കുള്ള നിലപാടുമാറ്റം
ഉയർന്ന സ്ത്രീ തൊഴിലാളി പങ്കാളിത്തം, ശക്തമായ പഞ്ചായത്ത് സ്ഥാപനങ്ങൾ, വികസിത വർധിത കാലാവസ്ഥാ എക്സ്പോഷർ എന്നിവയുടെ അകന്പടിയോടെയാണ് കേരളം പുതിയ വിബിജി റാം ജി (ജി) യുടെ ചട്ടക്കൂടിലേക്കു പ്രവേശിക്കുന്നത്. തുടർച്ചയോ സംയോജിതമോ ആയ ഏതൊരു പരിപാടിയും ഉത്പാദനക്ഷമത ഉറപ്പാക്കുന്നതും വൈദഗ്ധ്യം ഉൾച്ചേർക്കുന്നതും സംസ്ഥാനത്തിന് സാന്പത്തികമായി അടിസ്ഥാന നിക്ഷേപവുമായിരിക്കണമെന്നു നിലവിലെ സാഹചര്യങ്ങൾ ആവശ്യപ്പെടുന്നുണ്ട്. അതിനാൽ, കേരളത്തിന്റെ തന്ത്രപരമായ നിലപാട് മാറ്റി സ്ഥാപിക്കലല്ല; മറിച്ച് പുനർനിർമിക്കലാണ് ആവശ്യം.
തൊഴിൽ ഉറപ്പിനെ തൊഴിൽ ഇൻഷ്വറൻസായി നിലനിർത്തേണ്ടിയിരിക്കുന്നു. സൃഷ്ടിക്കുന്ന ആസ്തികളെ അളക്കാവുന്ന ഉത്പാദനക്ഷമതയിലേക്കും വരുമാനവർധനാ സ്രോതസുകളിലേക്കും പുതുതായി മാറ്റണം. സ്ത്രീകളുടെ പൊതുതൊഴിൽ പ്രവൃത്തികളെ സ്ഥിരമായ വരുമാന ലഭ്യതയ്ക്കു പകരമായല്ല, കാലാവസ്ഥാ പ്രതിരോധ അപകട ഇൻഷ്വറൻസായി കണക്കാക്കണം. സംസ്ഥാനത്തിന് ധനബാധ്യതയായല്ല ഉത്പാദനക്ഷമത നേട്ടങ്ങൾ സാന്പത്തിക ഭാരം ലഘൂകരിക്കുമെന്ന് ഉറപ്പാക്കാം. ഇപ്രകാരമുള്ള ക്രിയാത്മക നിലപാട് വിബിജി റാം ജിയെ സൂക്ഷ്മം പുനഃപ്രതിഷ്ഠിക്കും. എംജിഎൻആർഇജിഎസിന് കഴിയാത്തത് ഘടനാപരമായി പുതുതായി പരിഹരിക്കുമോ?
വിബിജി റാം ജി (ജി) കേരളത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നിടങ്ങൾ
►വിബിജി റാം ജി (ജി) യുടെ പ്രധാന രൂപകൽപന ഘടകങ്ങൾ കേരളത്തിന്റെ അനുഭവപാഠങ്ങളുമായും വെല്ലുവിളികളുമായും നേരിട്ടു സമരസപ്പെടണം. വാചാടോപപരമായല്ല, ഘടനാപരമായ നിബന്ധനകൾ പാലിച്ചാകും വിജയം കണ്ടെത്താൻ കഴിയുക.
► ഉത്പാദനക്ഷമത ഇനി ഓപ്ഷണലല്ല
► ഔട്ട്പുട്ട്-ലിങ്ക്ഡ് പ്ലാനിംഗും പൂർത്തീകരണത്തിനു ശേഷമുള്ള ഓഡിറ്റുകളും വിബിജിറാം ജി (ജി) യിൽ നിർബന്ധമാക്കുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം, തൊഴിലുറപ്പ് പരിപാടിക്കുണ്ടായ ന്യൂനതകൾ ഇതുവഴി പരിഹരിക്കും. ജലസേചന പ്രവർത്തനങ്ങൾക്ക് ഇപ്പോൾ ഭൂഗർഭജല ആഘാതവും ലഭ്യതയും എന്നിവ വിശദമാക്കണം; കാർഷിക ആസ്തികൾ നിർമിക്കുന്പോൾ വിളവ് നേട്ടങ്ങൾ റിപ്പോർട്ട് ചെയ്യണം; വരുമാന സൂചകങ്ങൾ പ്രോഗ്രാം വിലയിരുത്തലിന്റെ ഭാഗമാകും. ഇത് മുടക്കിയ ചെലവുകളിൽനിന്നു രൂപം കൊള്ളുന്ന ആസ്തികളെ ഉത്പാദനക്ഷമമായ പൊതുവരുമാന മൂലധനമാക്കി മാറ്റാൻ ഉപകരിക്കും.
► നൈപുണ്യ ഉൾച്ചേർക്കൽ സ്ഥിരം അധ്വാനത്തെ മാറ്റിമറിക്കും. സംരക്ഷണ സേവനങ്ങൾ, ഹരിത ജോലികൾ, കാർഷിക സംസ്കരണം, പ്രാദേശിക സേവനങ്ങൾ, വിഭവങ്ങൾ എന്നിവയുമായി യോജിപ്പിച്ച് വിബിജി റാം ജി (ജി) വിലയിരുത്തലുകൾ നടത്തും. ഇത് നിലവിൽ കൃത്യമായി പറഞ്ഞാൽ കേരളത്തിന്റെ സന്പദ്വ്യവസ്ഥ വികസിക്കുന്നിടങ്ങളിലാണ് സംഭവിക്കുക. ഇത് പുതിയ മുന്നേറ്റ പാതകൾ സൃഷ്ടിക്കും, പ്രത്യേകിച്ച് സ്ത്രീ തൊഴിലാളികൾക്ക്.
► ശരാശരി ആസ്തി ധനമൂല്യ നിർണയം സ്ഥാപനവത്കരിക്കപ്പെടും. പഞ്ചായത്ത് തല ആസ്തി രജിസ്റ്ററുകൾ, മൂല്യനിർണയ പ്രോട്ടോക്കോളുകൾ, അറ്റകുറ്റപ്പണി ചെലവുകൾ എന്നിവ തൊഴിൽ പ്രവർത്തനങ്ങളെ പ്രാദേശിക സാന്പത്തിക സംവിധാനങ്ങളുമായി സംയോജിപ്പിക്കും.
► സ്ത്രീകളുടെ തൊഴിൽസുരക്ഷ സംരക്ഷിക്കപ്പെടുകയും നവീകരിക്കപ്പെടുകയും ചെയ്യും.
► വിബിജി റാം ജി (ജി) സ്ത്രീകളുടെ പങ്കാളിത്തത്തെ ദുർബലപ്പെടുത്തുന്നില്ല. വനിതകൾക്ക് തൊഴിലിൽ ചലനാത്മകത പ്രാപ്തമാക്കുന്നതിനൊപ്പം തുല്യതയും സംരക്ഷിക്കപ്പെടും.
► കാലാവസ്ഥാ അപകടസാധ്യത ഒഴിവാക്കൽ സംഘടിത തത്വമായി മാറുന്നു. പൊതു തൊഴിൽ, കാലാവസ്ഥാ അപകടസാധ്യത എന്നിവയ്ക്ക് തൊഴിൽ സുരക്ഷയായി പുനർനിർമിക്കപ്പെട്ടിരിക്കുന്നു. തുടർച്ചയായ സാന്പത്തിക കാലതാമസം തടയുന്നതിനൊപ്പം സീസണൽ ആവശ്യകതകളെ നിയമാനുസൃതമാക്കുന്നു. ഇത് കേരളത്തിലെ വെള്ളപ്പൊക്കം, വരൾച്ച, ചൂട്-സമ്മർദം-കാലാവസ്ഥ എന്നിവയെക്കുറിച്ചുള്ള യാഥാർഥ്യങ്ങളുമായി പ്രതിരോധിച്ച് സമരസപ്പെടാൻ ഉപകരിക്കും.
► സാന്പത്തിക സമ്മർദം ഘടനാപരമായി പരിഹരിക്കപ്പെടും. ഉത്പന്നങ്ങൾ, മനുഷ്യ വിഭവ കഴിവുകൾ, ധനസന്പാദന ആസ്തികൾ എന്നിവയുമായി തൊഴിൽ വേതനം ബന്ധിപ്പിക്കുന്നതിലൂടെ, വിബിജി റാം ജി (ജി) ജോലി റേഷനിംഗ് ചെയ്യാതെ, അവകാശങ്ങൾ ദുർബലപ്പെടുത്താതെ കേരളത്തിന്റെ മൊത്തം സാന്പത്തിക ഭാരം കുറയ്ക്കും; മുൻ പദ്ധതിക്ക് കഴിയാത്തവയാണ് ഇവ.
മുന്നോട്ടുള്ള വഴി
ഭരണനടത്തിപ്പും ഉൾപ്പെടുത്തലും പ്രശ്നമല്ലെന്ന് കേരളത്തിന്റെ അനുഭവം തെളിയിക്കുന്നു; പക്ഷേ, രൂപകൽപനയും പദ്ധതി സ്തംഭനവും തുടർന്നുപോന്നിരുന്നു. തൊഴിൽ ഗാരന്റി പുനഃക്രമീകരിക്കാനുള്ള ഒരവസരം കൂടെ ലഭിക്കുന്നു; കേരളം പിൻവലിയില്ലെന്നു കരുതാം. കേരളത്തിന്റെ നടത്തിപ്പു താത്പര്യം ലളിതവത്കരണമല്ല, സംയോജനത്തിലാണ്. നിയമപരമായ ഗാരന്റിയും കേന്ദ്ര ഗവണ്മെന്റിന്റെ സാന്പത്തിക സഹകരണവും ഉറപ്പാകണം. ഉത്പാദനക്ഷമത ഓഡിറ്റുകളിലും നൈപുണ്യ സംയോജനത്തിലും ഇവ നിർബന്ധമായി നടപ്പാക്കട്ടെ. സൃഷ്ടിക്കപ്പെടുന്ന ആസ്തികൾ സാന്പത്തിക വരുമാനദായക മൂലധനമാക്കി മാറ്റണം.
തൊഴിലുകളുടെ നിപുണത മുകളിലേക്കുള്ള ചലനം സാധ്യമാക്കുന്നതിനൊപ്പം സ്ത്രീകളുടെ തൊഴിൽ സുരക്ഷയും സംരക്ഷിക്കേണ്ടതുണ്ട്. നിലവിൽ നിശ്ചല ക്ഷേമ സ്ഥിരതയിൽനിന്ന് കേരളത്തിലെ പൊതു തൊഴിൽശക്തിയെ ഉൾക്കൊള്ളുന്നതും കാലാവസ്ഥാ മാറ്റ-പ്രതിരോധശേഷിയുള്ളതുമായ വളർച്ചയുടെ ചലനാത്മക ശക്തിയായി മാറാൻ വിബിജി റാം ജി (ജി)ക്ക് മാറാൻ കഴിയട്ടെ.
National
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തുമെന്ന വാർത്ത സജീവമായി നിൽക്കെ കേന്ദ്രസര്ക്കാരിന്റെ നാഷണല് ഫിഷറീസ് ഡവലപ്മെന്റ് ബോര്ഡിന്റെ(എന്എഫ്ഡിബി) പ്രാദേശിക കേന്ദ്രം തിരുവനന്തപുരത്തു തുടങ്ങാനുള്ള നീക്കം ദ്രുതഗതിയിലാക്കി കേന്ദ്രസർക്കാർ. കേന്ദ്രത്തിന്റെ പ്രഖ്യാപനത്തില് വലിയ പ്രതീക്ഷയിലാണ് തീരദേശജനതയും മത്സ്യത്തൊഴിലാളികളും. ആഴക്കടലില് മത്സ്യബന്ധനത്തിനു പോകുന്നവർ ഉള്പ്പെടെ സംസ്ഥാനത്ത് 10 ലക്ഷത്തില്പരം തൊഴിലാളികളാണ് ഈ മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നത്.
ലക്ഷ്യമിടുന്നത്
മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് അടിസ്ഥാന സൗകര്യ വികസനത്തിനു പ്രത്യേക പദ്ധതികള് തയാറാക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ദീര്ഘകാലമായ ആവശ്യങ്ങളില് ഒന്നാണ് പുതിയ സംരംഭം. മത്സ്യഉത്പാദനം വര്ധിപ്പിക്കുക, മത്സ്യമേഖലയിലെ അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്തുക, മത്സ്യമേഖലയില് കുടുതല് തൊഴിലവസരങ്ങള് സൃഷ്ടിക്കുക എന്നതാണ് എന്എഫ്ഡിബിയുടെ പ്രാദേശിക കേന്ദ്രം വഴി നടപ്പിലാക്കാന് കേന്ദ്രസര്ക്കാര് ലക്ഷ്യമിടുന്നത്.
ഇതോടെ പ്രത്യക്ഷമായും പരോക്ഷമായും മത്സ്യമേഖലയെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളുടെ ജീവിത നിലവാരം ഉയരുമെന്നാണ് മത്സ്യത്തൊഴിലാളി സംഘടനകള് പറയുന്നത്. കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്ജ് കുര്യന്റെ ആവശ്യപ്രകാരം കേന്ദ്രമന്ത്രി രാജീവ് രഞ്ജന് ലല്ലന്സിംഗാണ് തിരുവനന്തപുരത്ത് എന്എഫ്ഡിബിയുടെ പ്രാദേശിക കേന്ദ്രം തുടങ്ങുമെന്നു കഴിഞ്ഞ ദിവസം അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരം സന്ദര്ശിക്കുന്നതിനു മുന്നോടിയായി എന്എഫ്ഡിബിയുടെ പ്രാദേശിക കേന്ദ്രം ആരംഭിക്കുന്നതിന്റെ നടപടിക്രമങ്ങള് പൂര്ത്തിയാക്കുമെന്നാണ് കേന്ദ്രമന്ത്രി അറിയിച്ചത്.
കൂടുതൽ പ്രയോജനം
എന്എഫ്ഡിബി കേന്ദ്രത്തിന്റെ കൂടുതല് പ്രയോജനം ലഭിക്കുന്നതു തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളികള്ക്കായിരിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര് ഉള്പ്പെടെയുള്ള തീരദേശ ജില്ലകളിലെ പതിനായിരക്കണക്കിനു മത്സ്യത്തൊഴിലാളികള്ക്കു പദ്ധതിയുടെ പ്രയോജനം ലഭിക്കും. വിഴിഞ്ഞം, വലിയതുറ, കൊച്ചുവേളി എന്നീ സ്ഥലങ്ങളാണ് എന്എഫ്ഡിബി പ്രാദേശിക കേന്ദ്രത്തിനായി പരിഗണനയിലുള്ളത്.
National
ന്യൂഡൽഹി: കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 72 ദേശീയപാത പദ്ധതികളിൽ തകർച്ച റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിനാണ് രാജ്യത്തുടനീളമുള്ള ഹൈവേ സ്ട്രെച്ചുകളിൽ റിപ്പോർട്ട് ചെയ്ത തകർച്ചകളുടെയും ഗുരുതരമായ അപര്യാപ്തതകളുടെയും കണക്ക് ഗതാഗതമന്ത്രി സമർപ്പിച്ചത്.
20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 2020 മുതൽ 2025 വരെയുള്ള തകർച്ചകളുടെയും അവയ്ക്കെതിരേ കേന്ദ്രം സമർപ്പിച്ച നടപടികളും ഗതാഗതമന്ത്രാലയം സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ദേശീയപാതാ നിർവഹണ ഏജൻസികളുടെ കണക്കുകൾപ്രകാരം മഹാരാഷ്ട്രയ്ക്കും രാജസ്ഥാനും ശേഷം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഏറ്റവും കൂടുതൽ തകർച്ചകളും അപര്യാപ്തതകളും റിപ്പോർട്ട് ചെയ്തതു കേരളത്തിലാണ്.
മഹാരാഷ്ട്രയിൽ 16 സ്ട്രെച്ചുകളും രാജസ്ഥാനിൽ പത്ത് സ്ട്രെച്ചുകളിലും തകർച്ച റിപ്പോർട്ട് ചെയ്തപ്പോൾ കേരളത്തിൽ 2020 മുതൽ 9 ദേശീയപാത പദ്ധതികളിലാണ് തകർച്ച റിപ്പോർട്ട് ചെയ്തത്. ഭൂമിവിസ്തൃതിയിൽ മറ്റു സംസ്ഥാനങ്ങളെക്കാൾ വളരെ പിന്നിലാണെങ്കിലും കേരളത്തിന്റെ ഇരട്ടി വലിപ്പമുള്ള സംസ്ഥാനങ്ങളേക്കാൾ തകർച്ച സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ അഞ്ചു വർഷത്തിനിടെ ഒന്പത് ദേശീയപാത സ്ട്രെച്ചുകളിൽ തകർച്ച റിപ്പോർട്ട് ചെയ്തപ്പോൾ അതിൽ എട്ടു സ്ട്രെച്ചുകളിലും ഈ വർഷമാണ് തകർച്ച സംഭവിച്ചതെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
അരൂർ മുതൽ തുറവൂർ തെക്ക് വരെയുള്ള എൻഎച്ച് 66 ഭാഗത്തിന്റെ നിലവിലുള്ള നാലുവരി റോഡിന്റെ വികസനത്തോടൊപ്പമുള്ള എലിവേറ്റഡ് കോറിഡോർ പദ്ധതി, എൻഎച്ച് 966എയിൽ കളമശേരി മുതൽ വല്ലാർപാടം വരെയുള്ള വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനലിലേക്കുള്ള എൻഎച്ച് കണക്ടിവിറ്റി പദ്ധതി, കൊടുങ്ങല്ലൂർ മുതൽ ഇടപ്പള്ളി വരെയുള്ള എൻഎച്ച് 66 പദ്ധതി, എൻഎച്ച് 66ന്റെ ഭാഗമായ ചെങ്കള-നീലേശ്വരം പദ്ധതി, എൻഎച്ച് 66ന്റെ നീലേശ്വരം-തളിപ്പറന്പ് സെക്ഷൻ പദ്ധതി, എൻഎച്ച് 66ന്റെ വളാഞ്ചേരി ബൈപാസ് മുതൽ കാപ്പിരിക്കാട് സെക്ഷൻ വരെയുള്ള ആറുവരി പാത പദ്ധതി, തുറവൂർ-പറവൂർ പദ്ധതി, എൻഎച്ച് 66ലെ കൊല്ലം ബൈപാസ് മുതൽ കടംന്പട്ടുകോണം വരെയുള്ള ആറുവരി പാത പദ്ധതി എന്നിവിടങ്ങളിലാണ് ഈ വർഷം തകർച്ച സംഭവിച്ചിട്ടുള്ളതെന്ന് കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
എൻഎച്ച് 66ന്റെ ഭാഗമായ ചെങ്കള-നീലേശ്വരം പദ്ധതിയിൽ 2022ലും ദേശീയപാത തകർച്ച ഉണ്ടായിട്ടുള്ളതായും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. തലശേരി-മാഹി ബൈപാസ് പദ്ധതിയുടെ ഭാഗമായുണ്ടായിരുന്ന പാലം 2020ൽ തകർന്നുവീണ സംഭവവും കേന്ദ്രത്തിന്റെ റിപ്പോർട്ടിലുണ്ട്.
University News
നാലാം സെമസ്റ്റർ എംഎ അറബിക് (പ്രൈവറ്റ് രജിസ്ട്രേഷൻ- റഗുലർ, സപ്ലിമെന്ററി) ഏപ്രിൽ 2025 പ്രാക്ടിക്കൽ, പ്രോജക്ട്, വൈവ പരീക്ഷകൾ ഡിസംബർ 16, 17 തീയതികളിൽ തളിപ്പറമ്പ സർ സയ്ദ് കോളജിലും നാലാം സെമസ്റ്റർ എം കോം (പ്രൈവറ്റ് രജിസ്ട്രേഷൻ, റെഗുലർ) ഏപ്രിൽ 2025 പ്രോജക്ട്, വൈവ പരീക്ഷകൾ ഡിസംബർ 20 ന് താവക്കര ക്യാമ്പസിലെ മാളവ്യ മിഷൻ ടീച്ചർ ട്രെയിനിംഗ് സെന്ററിൽ (UGC-HRDC) വച്ചും നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
തീയതി നീട്ടി
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (ഒക്ടോബർ 2025) പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ ഇന്റേണൽ മാർക്ക് സമർപ്പിക്കുവാനുള്ള അവസാന തീയതി 22.12.2025 വരെ നീട്ടി
2025 പ്രവേശന പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ പ്രോഗ്രാം കോഴ്സ് രജിസ്ട്രേഷൻ
കണ്ണൂർ സർവകലാശാല 2025 -26 അധ്യയനവർഷം പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്ന് വർഷ എഫ്വൈയുജിപി പാറ്റേൺ ബിരുദ പ്രോഗ്രാമുകൾക്ക് പ്രവേശനം ലഭിച്ചവർ സർവകലാശാല വെബ്സൈറ്റിലെ https://kannur.kreap.co.in/ ലിങ്ക് സന്ദർശിച്ച് കോഴ്സ് സെലക്ഷനും രജിസ്ട്രേഷനും 2025 ഡിസംബർ 20 നകം പൂർത്തിയാക്കണം.
ഹാൾടിക്കറ്റ്
സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എംഎ, എംഎസ് സി, എംബിഎ, എംലിബ്. ഐഎസ്സി, എംസിഎ, എൽഎൽഎം, എംപിഇഎസ് ഡിഗ്രി (സിബിസിഎസ്എസ് - റഗുലർ (2025 അഡ്മിഷൻ), സപ്ലിമെന്ററി (2022,2023 & 2024 അഡ്മിഷൻ) നവംബർ 2025 പരീക്ഷയുടെ ഹാൾടിക്കറ്റ് (പ്രൊവിഷണൽ), നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില് ഒപ്പിട്ടതില് പ്രതിഷേധിച്ച് മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫീസിലേക്ക് യുവജന സംഘടനകൾ നടത്തിയ മാർച്ചിൽ സംഘർഷം. സിപിഐയുടെ യുജന, വിദ്യാർഥി സംഘടനകളായ എഐഎസ്എഫ്, എഐവൈഎഫും നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്.
ബാരിക്കേഡ് മറിച്ചിടാൻ പ്രതിഷേധക്കാർ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. തുടർന്ന് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഏകപക്ഷീയ തീരുമാനവുമായി വിദ്യാഭ്യാസ മന്ത്രി മുന്നോട്ട് പോയാല് തെരുവില് മന്ത്രിയെ നേരിടുമെന്ന് എഐവൈഎഫ് നേതാക്കള് മുന്നറിയിപ്പ് നല്കി.
കൊടിയുടെ നിറം നോക്കി സമരം ചെയ്യുന്നവരല്ല ഞങ്ങള്. കേരളത്തിലെ വിദ്യാര്ഥികള്ക്ക് വേണ്ടി സമരം ചെയ്യും. അടിച്ചമര്ത്താന് നോക്കേണ്ട. പിഎം ശ്രീ എന്ന പദ്ധതി കേരളത്തിന്റെ മണ്ണില് അനുവദിക്കില്ല.
പദ്ധതിയിൽ നിന്നും പിൻമാറുന്നതുവരെ സമരം തുടരുമെന്നും മര്യാദക്കു സമരം ചെയ്യാൻ വന്നവർക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസിലെ ആർഎസ്എസുകാരാണ് തങ്ങളെ ആക്രമിച്ചതെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി.
അതേസമയം ധാരണാപത്രത്തില് വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ടതിനെ തുടര്ന്ന് ഇടഞ്ഞു നില്ക്കുന്ന സിപിഐയെ അനുനയിപ്പിക്കാൻ മന്ത്രി വി. ശിവന്കുട്ടി സിപിഐ ആസ്ഥാനമായ എംഎന് സ്മാരകത്തിലെത്തി നേതാക്കളെ കണ്ടു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ചേരാനുള്ള തീരുമാനത്തിൽ മന്ത്രിസഭാ യോഗത്തിൽ എതിർപ്പ് ഉയർത്തി സിപിഐ. മന്ത്രി കെ.രാജൻ പാർട്ടിയുടെ ആശങ്ക അറിയിച്ചെങ്കിലും മുഖ്യമന്ത്രിയോ വിദ്യാഭ്യാസമന്ത്രിയോ മറുപടി നൽകിയില്ല.
നേരത്തെ രണ്ട് തവണ മന്ത്രിസഭാ യോഗം ചർച്ച ചെയ്ത് മാറ്റിവെച്ചതാണ് പിഎം ശ്രീ. രാവിലെ ബിനോയ് വിശ്വം പാർട്ടി മന്ത്രിമാരെ വീട്ടിലേക്ക് വിളിപ്പിച്ചിരുന്നു. ഈ ചർച്ചയിലാണ് കാബിനറ്റിൽ എതിർപ്പ് രേഖപ്പെടുത്താൻ നിർദേശമുണ്ടായത്.
ഫണ്ട് വാങ്ങിയാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്ന ശിവൻകുട്ടിയുടെ വാദം ബിനോയ് വിശ്വം തള്ളി. സിപിഎമ്മും വിദ്യാഭ്യാസ മന്ത്രിയും പലതരം വിശദീകരണം നടത്തുമ്പോഴും പദ്ധതിയോടുള്ള എതിർപ്പിൽ പിന്നോട്ടില്ലെന്ന് സിപിഐ നേതാക്കൾ പറഞ്ഞു.