x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ത്തുമു​ത​ൽ വി​പ​ണിവ​രെ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി


Published: May 14, 2026 06:26 AM IST | Updated: May 14, 2026 06:26 AM IST

ചെ​റു​തോ​ണി: ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ത്തു മു​ത​ൽ വി​പ​ണി വ​രെ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. പ​ച്ച​ക്ക​റി ഉ​ൾ​പ്പെ​ടെ കൃ​ഷി ചെ​യ്യാ​ൻ താ​ത്പ​ര്യ​മു​ള്ള ക​ർ​ഷ​ക സം​ഘ​ങ്ങ​ൾ​ക്ക് വി​ത്തും വ​ള​വും ന​ൽ​കു​ന്ന​തോ​ടൊ​പ്പം ഉ​ത്പന്ന​ത്തി​ന് മെ​ച്ച​പ്പെ​ട്ട വി​ല ല​ഭി​ക്കു​ന്ന​തി​ന് വി​പ​ണി​യും ക​ണ്ടെ​ത്തി ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി.

കൃ​ഷി വ​കു​പ്പു​മാ​യി ചേ​ർ​ന്ന് സ​മ​യ ബ​ന്ധി​ത​മാ​യി കൃ​ഷി​ക്കാ​വ​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ദേശ​ങ്ങ​ളും ന​ൽ​കു​ന്ന വി​ധ​ത്തി​ലു​ള്ള പു​തി​യ പ​ദ്ധ​തി​യു​ടെ പ്രാ​ഥ​മി​ക സെ​മി​നാ​റും ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​യു​മാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന​ത്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ൽവ​രു​ന്ന കാ​ർ​ഷി​ക സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്ത പ​രി​ശീ​ല​ന പ​രി​പ​രി​പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് സാ​ന്ദ്ര​മോ​ൾ ജി​ന്നി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ കൃ​ഷി അ​സി. ഡ​യ​റ​ക്ട​ർ സി.​എ​സ്. സു​നി​ത സെ​മി​നാ​ർ ന​യി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ മോ​ളി ടോ​മി, വി.​എ. ഉ​ല​ഹ​ന്നാ​ൻ, സോ​ണ ട്രീ​സ ജോ​ബി, അം​ഗ​ങ്ങ​ളാ​യ കെ.​കെ. സു​ബി, സ്റ്റീ​ഫ​ൻ, ടെ​സി ത​ങ്ക​ച്ച​ൻ, മാ​ള​വി​ക ബാ​ബു, ബി​ഡി​ഒ പി. ​ഷൗ​ജാ​മോ​ൾ കോ​യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Seed-to-market project

Recent News

Corehub Up