x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തേ​ൻ ഗ്രാ​മം പ​ദ്ധ​തി: വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ന​ട​ത്തി


Published: March 18, 2026 08:30 AM IST | Updated: March 18, 2026 08:30 AM IST

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ബാ​ർ​ഡി​ന്‍റെ ഉ​റ​വ അ​ധി​ഷ്ഠി​ത വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തേ​ൻ ഉ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം ന​ട​പ്പാ​ക്കു​ന്ന "തേ​ൻ ഗ്രാ​മം’ പ​ദ്ധ​തി​യി​ൽ തേ​ൻ വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ന​ട​ത്തി.

ചെ​പ്പോ​ട്ടു​കു​ന്ന് നി​ർ​ത്ത​ടം വി​ല്ലേ​ജ് വാ​ട്ട​ർ​ഷെ​ഡ് ക​മ്മി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്ത തേ​നീ​ച്ച​ക്കൂ​ടു​ക​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട വി​ള​വെ​ടു​പ്പ് ന​ട​ന്ന​ത്. ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ വി​നോ​ദ് ക​രി​മ​ന്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സ​ഹ​ക​ര​ണ സം​ഘം സെ​ക്ര​ട്ട​റി ബാ​ബു വാ​ള​വ​യ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​അ​നി​ത, ഷൈ​ജു ഏ​ബ്ര​ഹാം, പി.​ബി. ജി​ബി​ൻ, കെ.​ബി. ലി​ജോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ർ​ഷ​ക​രി​ൽ നി​ന്ന് തേ​ൻ ശേ​ഖ​ര​ണം തു​ട​രു​ന്ന​താ​യി സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

Tags : nattu vishesham Honey Village Project

Recent News

Corehub Up