National
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന്റെ പേരും തെരഞ്ഞെടുപ്പു ചിഹ്നവും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ മരവിപ്പിച്ച നടപടിയിൽ കടുത്ത വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
തൃണമൂലിന്റെ ഔദ്യോഗിക ചിഹ്നം മരവിപ്പിച്ചത് ‘പാർട്ടി കൊള്ള’യാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. “വോട്ട് കൊള്ള, സർക്കാർ കൊള്ള, ഇപ്പോൾ പാർട്ടി കൊള്ള. ഇവയെല്ലാം നമ്മുടെ ജനാധിപത്യ തകർച്ചയുടെ അടയാളങ്ങളായി മാറിയിരിക്കുന്നു” - രാഹുൽ എക്സിൽ കുറിച്ചു.
ആദ്യം ശിവസേന, പിന്നീട് എൻസിപി, ഇപ്പോൾ തൃണമൂൽ കോൺഗ്രസ്. ബിജെപിയും തെരഞ്ഞെടുപ്പു കമ്മീഷനും കൈകോർത്ത് ഒരു രാഷ്ട്രീയ പാർട്ടിയെ പിളർത്തുകയും തുടർന്ന് അവരുടെ തെരഞ്ഞെടുപ്പു ചിഹ്നം തട്ടിയെടുക്കുകയും ചെയ്യുന്ന രീതിയാണ് രാജ്യത്തു നിലനിൽക്കുന്നതെന്ന് രാഹുൽ ആരോപിച്ചു.
ഒരു രാഷ്ട്രീയ പാർട്ടിയെത്തന്നെ തട്ടിയെടുക്കാൻ സാധിക്കുന്നവർ ദശലക്ഷക്കണക്കിനു ജനങ്ങളുടെ വോട്ടുകൾ തട്ടിയെടുക്കുന്നതിൽ അദ്ഭുതപ്പെടാനില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, തെരഞ്ഞെടുപ്പു കമ്മീഷന്റെ ഈ നീക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് രാജ്യത്തിനു നൽകിയ സമ്മാനമാണോയെന്നും ഇങ്ങനെയൊക്കെയാണോ ഇവർ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതെന്നും ആം ആദ്മി പാർട്ടി (എഎപി) നേതാവ് അരവിന്ദ് കേജരിവാൾ ചോദിച്ചു.
Kerala
കൊച്ചി: കൊച്ചിയില് ഇതരസംസ്ഥാനക്കാരെ ബന്ദിയാക്കിയ ശേഷം സ്ത്രീകളെ വിവസ്ത്രരാക്കി വന് കവര്ച്ച നടത്തിയ സംഭവത്തില് പാലാരിവട്ടം പൊലിസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില് അഞ്ചു പേര്ക്കെതിരെ പൊലിസ് കേസെടുത്തു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
പാലാരിവട്ടം സംസ്കാര ജംഗ്ഷന് സമീപത്ത് വ്യാഴാഴ്ച പുലര്ച്ചെയാണ് നടുക്കുന്ന മോഷണം നടന്നത്. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന പശ്ചിമബംഗാള്, ആസാം സ്വദേശികളാണ് മോഷണത്തിനിരയായത്.
പുലര്ച്ചെ 12.30 ഓടെ പ്രതികള് മാരകായുധങ്ങളുമായെത്തി വീട്ടില് അതിക്രമിച്ച് കടന്നായിരുന്നു മോഷണം. വാതില് തകര്ത്ത് അകത്ത് കടന്ന പ്രതികള് വീട് പൂട്ടിയ ശേഷം കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് കവര്ച്ച നടത്തിയത്.
മൂന്നു ലക്ഷം രൂപയോളം വിലവരുന്ന 10 മൊബൈല് ഫോണുകളും 1,20,000 രൂപയും കൈക്കലാക്കിയ പ്രതികള് ഇവിടെ പഴ്സില് സൂക്ഷിച്ചിരുന്ന എടിഎം കാര്ഡിന്റെ പാസ്വേര്ഡ് ഭീഷണിപ്പെടുത്തി വാങ്ങിയ ശേഷം യുപിഐ ഇടപാടിലൂടെ 12,000 രൂപയും പ്രതികളുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.
ഇതിനുശേഷം വീട്ടിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളെ മോഷ്ടാക്കള് ബലമായി വിവസ്ത്രരാക്കി. തുടര്ന്ന് സ്ത്രീകളിലൊരാള് കഴുത്തില് ധരിച്ചിരുന്ന ഒരു പവന് തൂക്കമുള്ള 1,20,000 രൂപ വിലവരുന്ന സ്വര്ണ മാലയും, നാല് ഗ്രാം തൂക്കമുള്ള 60,000 രൂപ വിലയുള്ള ഒരു ജോഡി സ്വര്ണ കമ്മലും മോഷ്ടിച്ച ശേഷം കടന്നുകളയുകയായിരുന്നു.
Kerala
കൊച്ചി: ആലുവ റെയില്വേ സ്റ്റേഷന് സമീപം യുവാവിനെ ആക്രമിച്ച് സ്വര്ണവും പണവും കവര്ന്ന സംഭവത്തില് മുഖ്യപ്രതി പിടിയില്. പെരുമ്പാവൂര് സ്വദേശിയാണ് പിടിയിലായത്. കോടനാട് സ്വദേശിയായ ജോഫിന് ജിജുവില് (27) നിന്നും മൂന്നര പവന് സ്വര്ണം കവര്ന്നു. ശനിയാഴ്ച രാത്രി 11 ഓടെയാണ് സംഭവം.
ആലുവ മെട്രോ സ്റ്റേഷന് സമീപത്ത് നിന്നും റെയില്വെ സ്റ്റേഷനിലേക്ക് ഗൂഗിള് മാപ്പിന്റെ സഹായത്തോടെ നടന്നുപോകവെ ആയിരുന്നു ആക്രമണം. രാത്രി കോഴിക്കോട് പോകാനുള്ള ട്രെയിനില് കയറുന്നതിനായി റെയില്വേയുടെ പിന്നിലുള്ള ഗുഡ്ഷെഡ് ഭാഗത്ത് എത്തിയപ്പോഴാണ് ആക്രമണം നടന്നത്.
അക്രമികള് ആദ്യം കല്ലുകൊണ്ട് ജോഫിന്റെ തലയ്ക്ക് എറിഞ്ഞുവീഴ്ത്തി. ഓടിരക്ഷപ്പെടാന് ശ്രമിച്ച ജോഫിനെ നാലംഗ സംഘം പിന്തുടര്ന്ന് കഴുത്തില് കിടന്ന മാലയും കൈയിലെ പണവും തട്ടിയെടുക്കുകയായിരുന്നു. തുടര്ന്ന് തൊട്ടടുത്തുള്ള കാനയിലെ ചെളിയിലൂടെ വലിച്ചിഴച്ചു.
ക്രൂരമായ ആക്രമണത്തില് ജോഫിന്റെ മൂന്ന് വാരിയെല്ലുകള് പൊട്ടി, വലതുകൈയും ഒടിഞ്ഞു. പൊലിസാണ് ഇയാളെ ആശുപത്രിയില് എത്തിച്ചത്. ആശുപത്രിയില് ചികിത്സയില് കഴിയുന്ന ജോഫിന്റെ നില ഗുരുതരമായി തുടരുകയാണ്.
Kerala
കൊല്ലം: കുണ്ടറയിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയുടെ സ്വർണമാല കവർന്ന് ബൈക്കിലെത്തിയ സംഘം. കേരളപുരം കൊച്ചാലുംമൂട് സ്വദേശിയായ യുവതിയുടെ മാലയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം കവർന്നത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം. മകളുടെ സ്കൂളിലെ പിടിഎ മീറ്റിംഗിൽ പങ്കെടുക്കാൻ പോകുകയായിരുന്നു യുവതി. കുണ്ടറ മുക്കടയ്ക്ക് സമീപം വൈശാഖ് ടെക്സ്റ്റൈൽസിന്റെ മുന്നിൽ വച്ച് ഓവർടേക്ക് ചെയ്ത ചുവന്ന ബൈക്കിന്റെ പിന്നിലിരുന്നയാളാണ് മാല പൊട്ടിച്ചെടുത്തത്.
നാലര പവൻ തൂക്കം വരുന്ന മാലയും ലോക്കറ്റുമാണ് നഷ്ടമായത്. യുവതിയുടെ പരാതിയിൽ കുണ്ടറ പൊലിസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിലെ കാൺപൂരിൽ വീട്ടമ്മയെ കസേരയിൽ മരിച്ച നിലയിൽ കണ്ടെത്തി. കശേവ്പുരം സ്വദേശി ഉമാ കുശ്വാഹ (60)യാണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം പുറത്തറിയുന്നത്. വീടിനുള്ളിലെ കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. കഴുത്തിൽ പാടുണ്ടായിരുന്നതിനാൽ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പൊലിസിന്റെ സംശയം. വീട്ടുസാധനങ്ങളും അലമാരകളും വാരിവലിച്ചിട്ട നിലയിലായിരുന്നു.
രാത്രി പത്തിന് വീട്ടിലെ വാട്ടർ പമ്പ് ഓണാക്കാൻ എത്തിയ വാടകക്കാരിയാണ് ഉമായെ കസേരയിൽ അനക്കമില്ലാതെ ഇരിക്കുന്നതായി ആദ്യം കണ്ടത്. തുടർന്ന് ഇവർ ഉമയുടെ ഭർത്താവ് ശിവ്മംഗൽ കുശ്വാഹയെ വിവരമറിയിക്കുകയായിരുന്നു. ആദ്യം ഹൃദയാഘാതമാണെന്നാണ് കരുതിയതെങ്കിലും, കഴുത്തിലെ പാടും വീടിനുള്ളിലെ അലങ്കോലപ്പെട്ട അവസ്ഥയും കണ്ടതോടെയാണ് കൊലപാതകമാണെന്ന് സംശയിച്ചത്.
വിവരം അറിഞ്ഞ ഉടൻ തന്നെ പൊലിസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടിൽ അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങൾ വ്യക്തമല്ലെന്ന് പൊലിസ് പറഞ്ഞു. മോഷണമാണോ അതോ മറ്റെന്തെങ്കിലും വ്യക്തിപരമായ വൈരാഗ്യമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇപ്പോൾ പറയാറായിട്ടില്ലെന്നും നഷ്ടപ്പെട്ട പണത്തെയും വിലപിടിപ്പുള്ള വസ്തുക്കളെയും കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പൊലിസ് അറിയിച്ചു.
ഉമയുടെ മൂത്ത മകൻ അമ്രേഷിന്റെ കൈവശമുണ്ടായിരുന്ന ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന അലമാര മാത്രമാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇളയ മകൻ ആശിഷിന്റെ അലമാര മോഷ്ടാക്കൾ തുറന്നിട്ടില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
മുംബൈ: തിരുവനന്തപുരം– മുംബൈ നേത്രാവതി എക്സ്പ്രസിൽ വൻ കവർച്ച. കായംകുളത്തുനിന്നു താനെയിലേക്കു യാത്ര ചെയ്യുകയായിരുന്ന മലയാളി കുടുംബത്തിന് 14 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണം നഷ്ടപ്പെട്ടു.
താനെ കിസാൻ നഗർ നിവാസികളായ സ്മിത പണിക്കർ, മകൾ ശ്രുതി പണിക്കർ എന്നിവരാണു സ്ലീപ്പർ കോച്ചിൽ കവർച്ചയ്ക്കിരയായത്. മൂന്ന് സ്വർണവളകളും മാലകളും അടങ്ങുന്ന ബാഗാണു മോഷ്ടാവ് തട്ടിയെടുത്തത്.
ഗോവയ്ക്കും തിവിമിനുമിടെയുള്ള മജോർഡ ജംക്ഷനു സമീപത്താണു കവർച്ച നടന്നത്. യാത്രക്കാർ നൽകിയ വിവരങ്ങള് വച്ചു പൊലിസ് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാഗ് കവർന്ന, ലോക്കർ കവർച്ചസംഘത്തിൽപെട്ട കെ.എൻ.നിഖിൽ കുമാർ എന്നയാൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
ഞായറാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്. ട്രെയിൻ വേഗം കുറച്ച സമയത്തു സ്മിത പണിക്കരുടെ അടുത്തെത്തിയ മോഷ്ടാവ് അവരുടെ കൈയിൽ നിന്നു ബാഗ് തട്ടിപ്പറിക്കുകയായിരുന്നു. സ്മിത ബാഗ് തിരിച്ചുവലിച്ചതോടെ ഇരുവരും തമ്മിൽ പിടിവലിയായി. വലിയൊരു അപകടത്തിൽ നിന്നു തലനാരിഴയ്ക്കാണു സ്മിത രക്ഷപ്പെട്ടത്. പിന്നാലെ ബാഗ് പിടിച്ചെടുത്ത മോഷ്ടാവ് ട്രെയിനിൽ നിന്നു പുറത്തേക്കു ചാടി കടന്നുകളയുകയായിരുന്നു.
Kerala
കൊല്ലം: ക്രിസ്മസ് പാപ്പയുടെ മുഖംമൂടി ധരിച്ചെത്തിയ സംഘം കവർച്ച നടത്തിയതായി പരാതി. കഴിഞ്ഞ ദിവസം പുലർച്ചെ ചവറയ്ക്ക് സമീപമുള്ള മുഖംമൂടി ജംഗ്ഷനിലെ തുണിക്കടയുടെ ചില്ല് വാതിൽ ചവിട്ടിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത്.
ബൈക്കിലെത്തിയ ഇരുവരും കടയിൽ നിന്ന് തുണിത്തരങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ഓണത്തിനായി കടയിൽ എത്തിച്ച പുതിയ സ്റ്റോക്കാണ് മോഷണം പോയതെന്ന് കടയുടമ പറഞ്ഞു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞെന്നും കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊർജിതമാക്കിയെന്നും പൊലിസ് പറഞ്ഞു.
Kerala
കോഴിക്കോട്: ക്രിമിനല് കേസുകളില് പ്രതികളായ സഹോദരങ്ങൾ അറസ്റ്റിൽ. കല്ലായി ചക്കുംകടവ് സ്വദേശികളും സഹോദരങ്ങളുമായ മുഹമ്മദ് ഷിഹാല് എംപി (26), മുഹമ്മദ് ഫാസില്(24) എന്നിവരാണ് അറസ്റ്റിലായത്. കവര്ച്ച ആസൂത്രണം ചെയ്യുന്നതിനിടെയാണ് ഇരുവരെയും പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി പാളയം ബസ് സ്റ്റാൻഡിലെ പ്രധാന കവാടത്തിന് സമീവത്ത് വെച്ച് ഇരുവരും കവര്ച്ചയും ഭവനഭേദനവും ആസൂത്രണം ചെയ്യുമ്പോഴാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
എസ്ഐ രാകേഷ്, എഎസ്ഐ നൗഫല്, സിവില് പോലീസ് ഓഫീസര് സന്ദീപ് എന്നിവര് ചേര്ന്നാണ് സഹോദരങ്ങളെ കസ്റ്റഡിയില് എടുത്തത്. കോടതിയില് ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
കട്ടപ്പന: പോലീസ് ചമഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളെ പിടിച്ചുപറിക്കുന്ന കൊള്ള സംഘത്തിലെ നാലു പേരെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന വലിയപാറ ഭാഗത്ത് തയ്യിൽ വീട്ടിൽ പ്രമോദ് ശശി (38), വലിയതോവാള തകിടിയേൽ മനു (സുധീഷ്, 36), മുണ്ടക്കയം കൂട്ടിക്കൽ സ്വദേശി പി.എസ്. ഹരി (32), പാമ്പാടുമ്പാറ വലിയതോവാള ഈട്ടിക്കുന്നേൽ സുധീഷ് (35) എന്നിവരാണ് അറസ്റ്റിലായത്.
സ്വകാര്യ ആവശ്യത്തിനായി കട്ടപ്പനയിലെത്തുന്ന അന്യസംസ്ഥാന തൊളിലാളി ഒറ്റപ്പെട്ടു പോകുകയാണെങ്കിൽ സഹായത്തിന് എന്ന വ്യാജേന പ്രതികൾ പിന്നാലെ കൂടുകയും, തുടർന്ന് അവരെ മർദ്ദിച്ച ശേഷം കൈയിലുള്ള പണവും വിലപിടിപ്പുള്ള വസ്തുക്കളും അപഹരിക്കുകയും ആണ് ചെയ്യുന്നത്.
ഭാഷയും സ്ഥലപരിചയവും ഇല്ലാത്ത അന്യസംസ്ഥാന തൊഴിലാളികൾ പോലീസിൽ പരാതിപ്പെടാറില്ല. ഇത്തരം സംഭവങ്ങളെപ്പറ്റി കട്ടപ്പന ഡിവൈഎസ്പിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്വയമേവ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
പ്രതികളുടെ ആക്രമണത്തിൽ പണം നഷ്ടപ്പെട്ട ജാർഖണ്ഡ് രാജ് ദാഹ സ്വദേശി ബനഡിക്ട് സോറൻ, ജാർഖണ്ഡ് ബധൻദാ സ്വദേശി ബിസനു മുർമു എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കട്ടപ്പന പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കട്ടപ്പന ഡിവൈഎസ്പി റെജി എം. കുന്നിപ്പറമ്പന്റെ നിർദേശാനുസരണം കട്ടപ്പന സർക്കിൾ ഇൻസ്പെക്ടർ കെ. പ്രേംകുമാർ, കട്ടപ്പന പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എബി ജോർജ്, കട്ടപ്പന പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ വി.എം. ജോസഫ്, സബ് ഇൻസ്പെക്ടർ പി.വി. മഹേഷ്, സിപിഒമാരായ വിജിൻ, അൽബാഷ്, ജോസഫ്, ശരണ്യ, എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
District News
വളാഞ്ചേരി: കാവുംപുറത്ത് വാടകവീട് കേന്ദ്രീകരിച്ച് നടത്തിയ വൻ ലഹരി സംഘത്തെ വളാഞ്ചേരി പോലീസും ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടി.
സംഭവത്തിൽ ലക്ഷദ്വീപ് സ്വദേശികളായ മുഹമ്മദ് റാഷിദ് (24), ഹുസ്നി മുബാറക് (24) രണ്ടത്താണി സ്വദേശി അബ്ദുൾ നാസർ (39), എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽനിന്ന് 43.54 ഗ്രാം എംഡിഎംഎ, 4.7 കിലോഗ്രാം കഞ്ചാവ്, അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന മൂന്ന് കിലോഗ്രാം ആംബർഗ്രിസ് (തിമിംഗല ഛർദി) എന്നിവ പിടിച്ചെടുത്തു.
കോട്ടക്കലിൽ ഉഴിച്ചിൽ ചികിത്സയ്ക്കായി എത്തിയതാണെന്ന വ്യാജേനയാണ് പ്രതികൾ കാവുംപുറത്ത് വീട് വാടകയ്ക്കെടുത്തത്. തുടർന്ന് ഈ വീട് കേന്ദ്രീകരിച്ച് ലഹരിമരുന്നുകളുടെയും അപൂർവ വസ്തുക്കളുടെയും കച്ചവടം നടത്തിവരികയായിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വളാഞ്ചേരി പോലീസും ഡാൻസാഫ് സംഘവും നടത്തി സംയുക്ത പരിശോധനയിലാണ് പ്രതികൾ വലയിലായത്.
പിടിച്ചെടുത്ത തിമിംഗല ഛർദിയുടെ ഉറവിടത്തെക്കുറിച്ചും പ്രദേശത്ത് ഇവർക്ക് ലഹരി വിൽപനയിൽ സഹായികളെ ആരെങ്കിലും ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.
Kerala
കൊച്ചി: ക്രിപ്റ്റോ കറന്സിയില് നിക്ഷേപം നടത്തി പണമുണ്ടാക്കാമെന്നു പറഞ്ഞ് കബളിപ്പിച്ച് ഓണ്ലൈന് ട്രേഡിംഗ് തട്ടിപ്പ് സംഘം 26കാരിയില് നിന്നും 6,96,950 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മുനമ്പം ബീച്ച് സ്വദേശിയായ പെണ്കുട്ടിയാണ് തട്ടിപ്പിനിരയായത്.
ഈ വര്ഷം ഏപ്രില് അഞ്ചു മുതല് 11 വരെയുള്ള കാലയളവില് പല സമയങ്ങളിലായി സ്വന്തം അക്കൗണ്ടില് നിന്ന് ബാങ്ക് ട്രാന്സ്ഫര് വഴിയും ഫോണില് നിന്ന് യുപിഐ വഴിയുമാണ് പണം കൈമാറിയത്. കൂടാതെ അമ്മയുടെയും സഹോദരിയുടെയും ഫോണില് നിന്നും യുപിഐ വഴി പണം അയച്ചിട്ടുണ്ട്.
പശ്ചിമബംഗാളിലെ മേഘ ട്രേഡിംഗ് കമ്പനി എന്ന പേരിലുള്ള ടെലിഗ്രാം ആപ് വഴിയായിരുന്നു ഇടപാട്. പറഞ്ഞ രീതിയില് ലാഭവിഹിതം കിട്ടാതെ വന്നപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടര്ന്ന് യുവതി കഴിഞ്ഞ ദിവസം മുനമ്പം പോലീസില് പരാതി നല്കി. പരാതിയില് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തൃശൂർ: വീട് കുത്തിത്തുറന്ന് 50 പവൻ സ്വർണം കവർന്നതായി പരാതി. പേരാമംഗലം പറപ്പൂർ സ്വദേശിയും തുണിക്കട ഉടമയുമായ ഷക്കീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് വാങ്ങി സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടമായത്.
വീടിന്റെ പിൻഭാഗത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. മകളുടെ വിവാഹം ഒക്ടോബറിൽ നടത്താനാണ് നിശ്ചയിച്ചിരുന്നത്. പുലർച്ചെ ഒന്നേമുക്കാലോടെ കടയിൽനിന്ന് ഷക്കീറും കുടുംബവും വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പിൻഭാഗത്തെ വാതിൽ തകർന്ന നിലയിൽ കണ്ടെത്തിയത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം നഷ്ടമായതായി കണ്ടെത്തിയത്. വീടിന്റെ മറ്റൊരു മുറിയിൽ പണം സൂക്ഷിച്ചിരുന്നെങ്കിലും അത് നഷ്ടപ്പെട്ടിട്ടില്ല. വീടിന് സമീപത്തുനിന്ന് മദ്യക്കുപ്പിയും ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
ഏറ്റുമാനൂർ: ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് ഗുണ്ടാസംഘത്തിന്റെ വടിവാൾ ആക്രമണവും കവർച്ചയും. ഒരു ലക്ഷത്തോളം രൂപയും 16 മൊബൈൽ ഫോണുകളും എടിഎം കാർഡുകളും കവർന്നു. ആക്രമണത്തിൽ പത്തിലേറെ തൊഴിലാളികൾക്ക് പരിക്കേറ്റു. അഞ്ചു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി 12.30നാണ് പൂവത്തുംമൂടിനു സമീപം അരയിരത്ത് നാടിനെ നടുക്കിയ സംഭവം നടന്നത്. മാലിയിൽ ബിൽഡിംഗിലും അതിനോടു ചേർന്ന ഷെഡിലുമായി താമസിക്കുന്ന മുപ്പതോളം തൊഴിലാളികളാണ് ആക്രമണത്തിനും കവർച്ചയ്ക്കും ഇരയായത്.
പതിനഞ്ചു പേർ അടങ്ങുന്ന സംഘമാണ് കവർച്ച നടത്തിയത്. എട്ടു പേർ താമസസ്ഥലത്തു കടന്ന് കവർച്ച നടത്തിയപ്പോൾ ഏഴു പേർ പുറത്ത് കാവൽ നിൽക്കുകയായിരുന്നു. വടിവാൾ, കത്രിക, പെപ്പർ സ്പ്രേ തുടങ്ങിയ മാരകായുധങ്ങളുമായി എത്തിയ അക്രമികൾ സംഭവസ്ഥലത്തുണ്ടായിരുന്ന പണിയായുധങ്ങൾ കൈക്കലാക്കിയാണ് ആക്രമണം നടത്തിയത്.
തൊഴിലാളികളെ മർദിക്കുകയും ബഹളം വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത അക്രമികൾ തൊഴിലാളികളുടെ കഴുത്തിൽ വടിവാൾ വച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണുകളും എടിഎം കാർഡുകളും കൈക്കലാക്കി. എടിഎം കാർഡുകളുടെ പിൻനമ്പരും വാങ്ങിയെടുത്തു. തൊഴിലാളികളുടെ മുഖത്ത് അടിക്കുകയും ഇടിക്കുകയും കഴുത്തിനു പിന്നിൽ കത്രിക ഉപയോഗിച്ച് കുത്തുകയും ചെയ്തു. പലരുടെയും കണ്ണിനും മുഖത്തും ചതവും പരിക്കുമുണ്ട്.
ആസാം സ്വദേശികളായ അഷദുൾ ഇസ്ലാം, മിസനുൾ റഹ്മാൻ, മൊഹിബ് റഹ്മാൻ, റംസാൻ അലി, അക്തർ ഹുസൈൻ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ഓട്ടോറിക്ഷകളിലും നാല് ബൈക്കുകളിലുമായാണ് അക്രമികൾ എത്തിയത്.
എല്ലാവരും മലയാളം സംസാരിക്കുന്നവരായിരുന്നെന്ന് അക്രമത്തിന് ഇരയായ തൊഴിലാളികൾ പറഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
District News
കടയ്ക്കല്: കടയ്ക്കല് പോസ്റ്റ് ഓഫിസ് കവര്ച്ചചെയ്ത കേസില് പ്രതി അറസ്റ്റില്. ഉത്തര്പ്രദേശ് സംഭാല് അസ്മോളി ഷാഹ്പൂര് സിര്പുറ സ്വദേശി ആസിഫ് റാസയെ (25) യാണ് കടയ്ക്കല് പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ 22 നായിരുന്നു കടയ്ക്കല് പോസ്റ്റ് ഓഫിസില് കവര്ച്ച നടത്തിയത്. തിരുവനന്തപുരം ജില്ലയിലെ പൂവാര്, കാട്ടാക്കട പാലോട്, കൊല്ലം ജില്ലയിലെ കടയ്ക്കല് എഴുകോണ്, കുണ്ടറ,കണ്ണനല്ലൂര് എന്നീ പോസ്റ്റ് ഓഫിസുകളിലാണ് പ്രതി സമാനമായി ലോക്കര് പൊളിച്ച് മോഷണം നടത്തിയത്.
കടയ്ക്കല് പൊലീസ് സ്റ്റേഷനോടു ചേര്ന്ന പോസ്റ്റ് ഓഫിസില്നിന്ന് ഒന്നേകാല് ലക്ഷത്തോളം രൂപയാണ് മോഷ്ടിച്ചത്. കവര്ച്ചനടന്ന കുണ്ടറയിലെ പോസ്റ്റ് ഓഫിസില് പൊലീസ് നടത്തിയ പരിശോധനയില് തിരുവനന്തപുരം ചാലയില്നിന്നും വാങ്ങിയ കട്ടിംഗ് യന്ത്രത്തിന്റെ ചില പേപ്പറുകള് ലഭിച്ചിരുന്നു. ഇതേത്തുടര്ന്നു ചാലയില് എത്തിയ പൊലീസ് നടത്തിയ അന്വേഷണത്തില് ഗൂഗിള് പേ ചെയ്തതിന്റെ വിവരങ്ങള് പൊലീസിന് ലഭിക്കുകയായിരുന്നു. സൈബര്സെല്ലിന്റെസഹായത്തോടുകൂടി മൊബൈല് നമ്പറിന്റെ ഉടമ ഉത്തര്പ്രദേശില് ഉള്ള ആളാണെന്ന് പൊലീസ് കണ്ടെത്തി.
തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് എറണാകുളത്തെ പോസ്റ്റ് ഓഫിസിനോട് ചേര്ന്നുള്ള ലോഡ്ജ് മുറി വാടകയ്ക്ക് എടുത്ത മോഷ്ടാവിനെ പിടികൂടുന്നത്. കടക്കല് പൊലീസ് സ്റ്റേഷന് സബ് ഇന്സ്പെക്ടര് ജ്യോതിഷ് ചിറവൂരിന്റെ നേതൃത്വത്തില് കടയ്ക്കല് പൊലീസ് സിപിമാരായ സജിന്, ജീജോ അലക്സ്, വി.എസ്. വിഷ്ണു, ശ്യാം മോഹന് എറണാകുളം സ്ക്വാഡിലെ അംഗങ്ങളായ മാഹിന്, വിനു എന്നിവര് ചേര്ന്നാണ് ഒളിവില് കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടിയത് .
District News
ചമ്പക്കുളം: ആലപ്പുഴ-ചങ്ങനാശേരി റോഡിൽ (എസി റോഡ്) നടുനിവർത്താൻ പോലും വാഹനം നിർത്തിയേക്കരുത്. പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്ത റോഡിൽ വണ്ടി നിർത്തിയാൽ പിഴ ഉറപ്പാണ്. എസി റോഡിൽ സർക്കാർ സ്പോൺസേർഡ് കൊള്ളയാണ് നടക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി.
ആലപ്പുഴ മുതൽ ചങ്ങനാശേരി വരെയുള്ള വിവിധ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും ആലപ്പുഴ, ചങ്ങനാശേരി, കുട്ടനാട് എന്നിവിടങ്ങളിലെ മോട്ടോർ വാഹന ഉദ്യോഗസ്ഥരുമാണ് ഈ ഔദ്യോഗിക കൊള്ളക്ക് തയാറായി നിൽകുന്നത്.
പുതുക്കി നിർമിച്ച എസി റോഡിന്റെ ഇരുവശങ്ങളിലും ഓടകളും നടപ്പാതയും റോഡിനെക്കാൾ ഉയർത്തിയാണ് നിർമിച്ചിരിക്കുന്നത്. ആലപ്പുഴയിൽ നിന്ന് ചങ്ങനാശേരി വരെയുള്ള 24 കിലോമീറ്ററിൽ ഒരിടത്തുപോലും വാഹന പാർക്കിംഗ് സൗകര്യം ഇല്ല.
എസി റോഡിന് വശത്തുള്ള സർക്കാർ ഓഫീസുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലോ കടകളിലോ കയറണമെങ്കിൽ കിലോമീറ്ററുകൾ മാറ്റി സൗകര്യമുള്ള ഏതെങ്കിലും ഇടറോഡ് കണ്ടെത്തി വാഹനം പാർക്ക് ചെയ്യേണ്ട സ്ഥിതിയാണ്.
അടിയന്തര സാഹചര്യങ്ങളിൽ റോഡിന്റെ വശത്ത് പരമാവധി ഒതുക്കി പാർക്ക് ചെയ്താൽ പോലും വാഹനത്തിന്റെ പകുതി റോഡിലേക്ക് നിൽക്കത്തക്ക രീതിയിലാണ് പാർക്കിംഗ് ലൈൻ വരച്ചിരിക്കുന്നത്. ഇവിടെ വണ്ടിയിട്ടാൽ കഴുകൻ കാമറയുമായി നടക്കുന്ന ഉദ്യോഗസ്ഥരുടെ പിടിയിൽ വീണിരിക്കും.
എന്നാൽ, നടപ്പാതക്കായി വേർതിരിച്ചിരിക്കുന്ന സ്ഥലത്ത് കയറ്റി വാഹനം പാർക്ക് ചെയ്താൽ ഫൈൻ അടിക്കാറില്ലെന്നതാണ് കൂടുതൽ രസകരം. ആവശ്യത്തിന് പാർക്കിംഗ് സൗകര്യമൊരുക്കാതെ റോഡ് നിർമിച്ചിട്ട് വാഹന ഉടമകളുടെ പോക്കറ്റടിക്കുന്ന സമ്പ്രദായത്തിനെതിരേ പല കോണുകളിൽ നിന്ന് പ്രതിഷേധമുയരുന്നുണ്ട്. അന്യായമായ ഈ ഉദ്യോഗസ്ഥ നടപടിക്കെതിരേ ജനപ്രതിനിധികളുടെ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Sports
ബാഴ്സലോണ: ലോകകപ്പിൽ ഫ്രാൻസിനെ അട്ടിമറിച്ച് സ്പെയിൻ ഫൈനലിലേക്ക് മുന്നേറിയതിന് തൊട്ടുപിന്നാലെ സൂപ്പർതാരം ലാമിൻ യമാലിന്റെ ആഡംബര വസതിയിൽ കവർച്ചാശ്രമം.
ബാഴ്സലോണയുടെ പ്രാന്തപ്രദേശമായ എസ്പ്ലുഗഡ് ഡിയോബ്രിഗേറ്റിലുള്ള യമാലിന്റെ വീട്ടിൽ ബുധനാഴ്ച പുലർച്ചെയാണ് മോഷണശ്രമം നടന്നത്.
മുഖംമൂടി ധരിച്ച രണ്ടുപേർ വീടിന്റെ ചുറ്റുമതിൽ ചാടി അകത്തുകടക്കാൻ ശ്രമിക്കുന്നത് സിസിടിവിയിലൂടെ സുരക്ഷാജീവനക്കാർ കണ്ടതിനാലാണ് മോഷണം തടയാനായത്. സുരക്ഷാജീവനക്കാരെ കണ്ടതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു.
ഇവർക്ക് വീടിനുള്ളിലേക്ക് കടക്കാൻ കഴിഞ്ഞില്ലെന്ന് സുരക്ഷാജീവനക്കാർ വ്യക്തമാക്കി. ഏകദേശം നൂറുകോടിയിലധികം രൂപ വിലമതിക്കുന്നതാണ് യമാലിന്റെ ഈ ആഡംബരവസതി.
National
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയും സാമ്പത്തിക ക്രമക്കേടും സംബന്ധിച്ച ആരോപണത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് 13ന് പരിഗണിക്കും.
വിഷയത്തിൽ അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് നേരത്തേ അംഗീകരിച്ചിരുന്നില്ല.
Kerala
മലപ്പുറം: മഞ്ചേരി നറുകരയില് വീട് കുത്തിത്തുറന്ന് 10 പവന് സ്വര്ണാഭരണം മോഷ്ടിച്ചു. മഞ്ചേരി ദേവി ട്രേഡേഴ്സ് ഉടമ പട്ടലൂര് മന ദിവാകരന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിലെ അലമാരയില് സൂക്ഷിച്ച ആഭരണമാണ് നഷ്ടമായത്.
ദിവാകരനും ഭാര്യ ശ്രീജയും ചൊവ്വാഴ്ച വൈകുന്നേരെ പട്ടാമ്പിയിലെ ബന്ധുവീട്ടില് പോയി ബുധനാഴ്ച രാവിലെ ഒമ്പതിന് തിരിച്ചെത്തിയപ്പോഴാണ് മുന്വാതിലിന്റെ പൂട്ട് പൊളിച്ചതായി ശ്രദ്ധയില്പ്പെട്ടത്.
വൈദ്യുതി ബന്ധം വിഛേദിച്ചും സിസിടിവിയുടെ ഡിവി.ആര് മാറ്റിയുമാണ് മോഷണം നടത്തിയത്. വീട്ടിലെ വൈഫൈ ക ണക്ഷന് ഉപയോഗിച്ചാണ് അടുത്ത വീട്ടിലെ കുട്ടികള് കഴിഞ്ഞ ദിവസം നടന്ന ലോകകപ്പിലെ അര്ജന്റീന - ഈജിപ്ത് മത്സരം കണ്ടിരുന്നത്. കളിയുടെ അവസാനം വൈഫൈ ബന്ധം വിഛേദിക്കപ്പെട്ടിരുന്നതായി വീട്ടുടമ പോലീസിന് മൊഴി നല്കി.
NRI
ലണ്ടൻ: യുകെയിൽ മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള സ്പെഷ്യൽ സ്വർണക്കൊള്ളകൾ അതീവ ഗുരുതരമായ രീതിയിൽ വർധിക്കുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്.
യുകെയിലെ വെസ്റ്റ് യോർക്ക്ഷെയർ മേഖലയിൽ മാത്രം കഴിഞ്ഞ നാല് വർഷത്തിനിടെ ഏഷ്യൻ സ്വർണം ലക്ഷ്യമിട്ടുള്ള മോഷണങ്ങളിൽ 2,000 ശതമാനത്തിലധികം റിക്കാർഡ് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വിവരവകാശ നിയമ അപേക്ഷയ്ക്ക് മറുപടിയായി വെസ്റ്റ് യോർക്ക്ഷെയർ പോലീസ് പുറത്തുവിട്ട ഔദ്യോഗിക കണക്കുകളിലാണ് പ്രവാസി കമ്യൂണിറ്റികളെ ഭീതിയിലാഴ്ത്തുന്ന ഈ വിവരങ്ങളുള്ളത്.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില സർവകാല റിക്കാർഡിൽ എത്തിനിൽക്കുന്നതും യുകെയിലെ കടുത്ത ജീവിതച്ചെലവ് പ്രതിസന്ധിയുമാണ് ക്രിമിനൽ സംഘങ്ങളെ ഏഷ്യൻ കുടുംബങ്ങളിലേക്ക് ആകർഷിക്കുന്നത്.
എന്തുകൊണ്ട് "ഏഷ്യൻ സ്വർണം' ലക്ഷ്യമിടുന്നു?
യൂറോപ്യൻ രാജ്യങ്ങളിൽ ഉപയോഗിക്കുന്ന സ്വർണത്തെ അപേക്ഷിച്ച് ഇന്ത്യ, പാക്കിസ്ഥാൻ തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള സ്വർണത്തിന് മാറ്റും ശുദ്ധിയും കൂടുതലാണ്. അതുകൊണ്ടുതന്നെ ഇവയ്ക്ക് വിപണിയിൽ വലിയ വില ലഭിക്കും.
നിലവിലെ ഉയർന്ന സ്വർണ്ണനിരക്ക് പ്രകാരം ചെറിയൊരു സ്വർണാഭരണത്തിന് പോലും നൂറുകണക്കിന് പൗണ്ട് മൂല്യമുണ്ട്. വിവാഹാവസരങ്ങളിലും മറ്റും മാതാപിതാക്കളും ബന്ധുക്കളും സമ്മാനമായി നൽകുന്ന പാരമ്പര്യ ആഭരണങ്ങൾ ഭൂരിഭാഗം ഏഷ്യൻ കുടുംബങ്ങളും വീടുകളിലാണ് സൂക്ഷിക്കുന്നത് എന്ന് മനസിലാക്കിയാണ് കുറ്റവാളികൾ വീടുകൾ കുത്തിത്തുറന്ന് കവർച്ച നടത്തുന്നത്.
നാല് വർഷത്തിനിടെ എട്ടിൽ നിന്ന് 173-ലേക്ക്; ലക്ഷങ്ങളുടെ നഷ്ടം
പോലീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം യുകെയിലെ സ്വർണക്കവർച്ചയുടെ ഭീതിദമായ അവസ്ഥ താഴെ നൽകുന്നു:
2022-ൽ വെസ്റ്റ് യോർക്ക്ഷെയറിൽ വെറും എട്ട് ഏഷ്യൻ സ്വർണക്കവർച്ചകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ, കഴിഞ്ഞ വർഷം അത് 173 കേസുകളായി കുതിച്ചുയർന്നു. 2026 ഏപ്രിൽ വരെയുള്ള ആദ്യ നാല് മാസങ്ങളിൽ മാത്രം നൂറോളം കവർച്ചകൾ ഇതിനോടകം റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു.
2022-ൽ 50,000 പൗണ്ടിന്റെ സ്വർണമാണ് നഷ്ടപ്പെട്ടിരുന്നതെങ്കിൽ, കഴിഞ്ഞ വർഷം അത് 7,37,022 പൗണ്ടായി (ഏകദേശം 7.6 കോടി രൂപ) ഉയർന്നു. ഈ വർഷം ഇതുവരെ മാത്രം അഞ്ച് ലക്ഷത്തിലധികം പൗണ്ടിന്റെ സ്വർണം മോഷ്ടിക്കപ്പെട്ടു കഴിഞ്ഞു.
നഷ്ടപ്പെടുന്നത് പാരമ്പര്യവും വൈകാരിക ബന്ധങ്ങളും
സ്വർണത്തിന്റെ സാമ്പത്തിക മൂല്യത്തിനപ്പുറം തലമുറകളായി കൈമാറിവരുന്ന കുടുംബ പാരമ്പര്യവും വൈകാരികമായ ഓർമകളുമാണ് കവർച്ചയിലൂടെ പ്രവാസികൾക്ക് നഷ്ടപ്പെടുന്നത്.
ബ്രാഡ്ഫോർഡിലെ ഒരു വീട്ടിൽ നടന്ന കവർച്ചയിൽ തന്റെ അന്തരിച്ച അമ്മ നൽകിയ ആഭരണങ്ങൾ ഉൾപ്പെടെ 15,000 പൗണ്ടിന്റെ സ്വർണം നഷ്ടപ്പെട്ടതായി പ്രവാസിയായ ഉടമ പറഞ്ഞു.
മോഷണം നടക്കുമ്പോൾ ഞങ്ങൾ ജോലിയിലായിരുന്നു. മടങ്ങിയെത്തിയപ്പോഴാണ് വീട് തകർത്ത നിലയിൽ കണ്ടത്. കള്ളന്മാർ ഗ്ലൗസ് ധരിച്ചിരുന്നതിനാൽ പോലീസിന് വിരലടയാളം പോലും കിട്ടിയില്ലെന്ന് അവർ അറിയിച്ചു.
തങ്ങളുടെ ഭാവി സുരക്ഷയ്ക്കായും അടുത്ത തലമുറയ്ക്ക് കൈമാറാനുമായി കഷ്ടപ്പെട്ട് സമ്പാദിക്കുന്ന സ്വർണം ഇപ്പോൾ പുറത്തു ധരിച്ചുനടക്കാൻ പോലും ഭയമാണെന്ന് ബ്രാഡ്ഫോർഡിലെ ഖിദ്മത് കമ്യൂണിറ്റി സെന്ററിലെ പ്രവാസി സ്ത്രീകൾ പറയുന്നു.
പലരും ഭയം മൂലവും പാരമ്പര്യ സ്വത്ത് നഷ്ടപ്പെട്ടതിലുള്ള മാനക്കേട് കാരണവും മോഷണവിവരങ്ങൾ പുറത്തുപറയാൻ മടിക്കുന്നത് പ്രതിസന്ധി വർധിപ്പിക്കുന്നുണ്ടെന്ന് സെന്റർ മാനേജർ ഡോ. സോഫിയ ബൻസി ചൂണ്ടിക്കാട്ടി.
പ്രതിരോധ നടപടികളുമായി പോലീസ്; സുരക്ഷാ നിർദേശങ്ങൾ
സ്വർണക്കവർച്ച വ്യാപകമായതോടെ വെസ്റ്റ് യോർക്ക്ഷെയർ പോലീസ് ശക്തമായ പ്രതിരോധ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിവിധ സാംസ്കാരിക സംഘടനകളുമായി ചേർന്ന് പോലീസ് ബോധവത്കരണം നടത്തുന്നുണ്ട്.
വിശേഷ ദിവസങ്ങളിൽ ആളുകൾ കൂട്ടത്തോടെ പുറത്ത് പോകുന്ന അവസരം മുതലെടുത്താണ് വീടുകളിൽ കവർച്ച കൂടുന്നത് എന്നതിനാൽ ഈ സമയങ്ങളിൽ പോലീസ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തുന്നുണ്ട്.
സ്വർണാഭരണങ്ങൾ സാധാരണ അലമാരകളിൽ സൂക്ഷിക്കാതെ വീടുകളിൽ സുരക്ഷിതമായ ഡിജിറ്റൽ അല്ലെങ്കിൽ വോൾ സേഫുകൾ സ്ഥാപിച്ച് അതിൽ സൂക്ഷിക്കുകയൊ, ദീർഘകാലത്തേക്ക് ഉപയോഗിക്കാത്ത വലിയ ആഭരണങ്ങൾ വീട്ടിൽ വെക്കാതെ ബാങ്ക് ലോക്കറുകളിലേക്ക് മാറ്റുകയൊ ചെയ്യണമെന്ന് പോലീസ് നിർദ്ദേശിച്ചു.
മോഷ്ടിക്കപ്പെടുന്ന സ്വർണം ജ്വല്ലറികളിൽ വിൽക്കുന്നത് തടയാൻ, സ്വർണം വാങ്ങാൻ എത്തുന്നവരുടെ കൃത്യമായ ഐഡി കാർഡുകളും രേഖകളും പരിശോധിക്കാൻ യുകെയിലെ എല്ലാ ജ്വല്ലറികൾക്കും കർശന നിയമം കൊണ്ടുവരണമെന്ന് ഇതോട് അനുബന്ധിച്ച് ആവശ്യങ്ങൾ ഉയരുന്നുണ്ട്.
യുകെയിലെ മലയാളി കമ്യൂണിറ്റികളും വരും ദിവസങ്ങളിൽ തങ്ങളുടെ സ്വർണ സമ്പാദ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് വിവിധ അസോസിയേഷനുകൾ ഓർമിപ്പിക്കുന്നു.
National
ന്യൂഡൽഹി: അയോധ്യ കൊള്ളയിൽ പ്രതികൾ സംഭാവന കടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. അഞ്ച് പ്രതികളുടെ ദൃശ്യങ്ങൾ സിസിടിവിയിലുണ്ട്. കാണിക്ക എണ്ണുന്നതിന് ട്രസ്റ്റ് നിയോഗിച്ചത് 50 പേരെയാണെന്നും എസ്ബിഐയാണ് റിക്രൂട്ട് ചെയ്യേണ്ടവരുടെ പട്ടിക നൽകിയതെന്നും സ്വകാര്യ ഏജൻസി വ്യക്തമാക്കി. 45 ദിവസത്തെ സിസിടിവി ദൃശ്യങ്ങളാണ് കൈയിലുള്ളൂവെന്നതാണ് തിരിച്ചടി.
അയോധ്യ ക്ഷേത്രക്കൊള്ള സിബിഐക്ക് വിടുന്നതും ഉത്തര്പ്രദേശ് സര്ക്കാരിന്റെ പരിഗണനയിലിരിക്കെയാണ് പുതിയ വീഡിയോ ലഭിച്ചത്. സുപ്രീംകോടതി മേല്നോട്ടത്തില് അന്വേഷണം ആവശ്യപ്പെട്ട് കോണ്ഗ്രസ് പ്രധാനമന്ത്രിക്ക് കത്ത് നല്കി. ട്രസ്റ്റ് മുന് ജനറല് സെക്രട്ടറി ചമ്പത് റായിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അയോധ്യ ബാര് അസോസിയേഷന് പോലീസില് പരാതി നല്കി. ചമ്പത് റായിയാണ് പണം തട്ടിയതെന്നും തന്റെ സഹോദരനെ ബലിയാടാക്കുകയായിരുന്നെന്നും കേസിലെ മുഖ്യ പ്രതി ടിന്നു യാദവിന്റെ സഹോദരന് ആരോപിച്ചു.
Kerala
തിരുവനന്തപുരം : ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം. സ്വര്ണവള മോഷ്ടിച്ചെന്നാണ് കടയുടമയുടെ പരാതി. വെമ്പായം കാര്ത്തിക് എസ്കെ ജ്വല്ലറിയില് ആണ് സംഭവം. ബുധനാഴ്ചയാണ് മോഷണം നടന്നത്.
സിസിടിവി ദൃശ്യങ്ങള് പരിശോധിക്കുമ്പോഴാണ് സ്വര്ണം കവര്ന്നത് കടയുടമയുടെ ശ്രദ്ധയിൽപ്പെടുന്നത്. വളകൈക്കുള്ളിലാക്കിയശേഷം അതിനുമുകളില് മൊബൈല് വച്ച് മറച്ചാണ് പ്രതി പുറത്തേക്ക് പോയത്. 22,800 രൂപ വില വരുന്ന വളയാണ് മോഷണം പോയതെന്ന് കടയുടമ പറഞ്ഞു.
കുഞ്ഞിന്റെ നൂൽകെട്ടിനായി സ്വര്ണാഭരണം വാങ്ങാനെന്ന വ്യാജേന ആണ് പ്രതി കടയിലെത്തിയത്. എഴുപതിനായിരം രൂപയോളം കടയുടമ വിലപറഞ്ഞതിനെ തുടര്ന്ന് പണവുവായി എത്താം എന്ന് പറഞ്ഞ് കടന്നു കളയുകയായിരുന്നു. അതിനുശേഷം അഭരണങ്ങള് തിരികെ വയ്ക്കുന്നതിനിടെയാണ് ഒരു വള നഷ്ടപ്പെട്ട വിവരം കടയുടമയുടെ ശ്രദ്ധയില്പ്പെടുന്നത്.
തുടര്ന്ന് സിസിടിവി പരിശോധിക്കുമ്പോഴാണ് മോഷണം നടന്നത് തിരിച്ചറിഞ്ഞത്. കടയുടമ നല്കിയ പരാതിയില് വെഞ്ഞാറമൂട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
International
റിയാദ്: റിയാദിലെ ഒരു വാണിജ്യ സ്ഥാപനത്തിൽ മാരകായുധങ്ങൾ കാണിച്ച് വൻ കവർച്ച നടത്തിയ രണ്ട് പേർ അറസ്റ്റിൽ. പതിവ് പോലെ കച്ചവടം നടന്നുകൊണ്ടിരുന്ന കടയിലേക്ക് പ്രതികൾ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറുകയും കടയിലുണ്ടായിരുന്ന ജീവനക്കാരെ കത്തിയും വാളും കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് കൗണ്ടറിലിരുന്ന പണവും വിലപിടിപ്പുള്ള മറ്റ് വസ്തുകളും കവർന്നു. കവർച്ചയ്ക്ക് ശേഷം ഉടൻ തന്നെ പ്രതികൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.
വിവരം അറിഞ്ഞ റിയാദ് സുരക്ഷാ വിഭാഗം അന്വേഷണം ആരംഭിച്ചു. കടയിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടപെടലിലൂടെ മണിക്കൂറുകൾക്കകം തന്നെ പ്രതികളുടെ ഒളിത്താവളം കണ്ടെത്തി.
പ്രതികളിൽ നിന്ന് മാരകായുധങ്ങളും പണവും പോലീസ് കണ്ടെടുത്തു. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
District News
ചീമേനി: പട്ടാപ്പകല് വീട്ടമ്മയെ വീട്ടിനുള്ളില് മുറിയില് പൂട്ടിയിട്ട് കത്തി കാട്ടി സ്വര്ണവും പണവും കവര്ന്ന കേസിലെ പ്രതി അറസ്റ്റില്. ഗുജറാത്ത് നാപ്പ സ്വദേശി ബക്സ അലി അബ്ബാസ് അലി സെയ്ദിനെയാണ് ചീമേനി പോലീസ് ഗുജറാത്തില് നിന്ന് അറസ്റ്റിലായത്.
ഏപ്രില് 11ന് ഉച്ചകഴിഞ്ഞ് 2.45 ഓടെ ചീമേനി തൊടുവളത്താണ് നാടിനെ ഞെട്ടിച്ച കവര്ച്ച നടന്നത്. ബാലകൃഷ്ണന്റെ ഭാര്യ എം. നാരായണി (75) ആണ് കവര്ച്ചക്കിരയായത്.
ഇവരുടെ മകളുടെ വീട്ടില് വച്ചാണ് സംഭവം. വീട്ടിനുള്ളില് കയറിയ കവര്ച്ചക്കാരന് വയോധികയെ മുറിയില് പൂട്ടിയിട്ട് അരപവന് തൂക്കം വരുന്ന രണ്ടു സ്വര്ണ കമ്മല് കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ഊരി എടുത്തു. ഷെല്ഫില് നിന്നു 1000 രൂപയും കവര്ന്നു.ആദ്യം പ്രതിയെ തിരിച്ചറിയാനായില്ല. ചീമേനി പൊലീസ് കേസെടുത്ത് നടത്തിയ സമഗ്ര അന്വേഷണത്തിലാണ് രണ്ട് മാസങ്ങള്ക്കിപ്പുറം പ്രതി പിടിയിലായത്. ചീമേനി എസ്ഐ ശശി, സീനിയര് സിവില് പോലീസ് ഓഫീസര്മാരായ രാജീവന്, രതീഷ്, ഹോംഗാര്ഡ് സുരേശന് എന്നിവര് ചേര്ന്നാണ് പ്രതിയെ പിടികൂടിയത്.
District News
നെയ്യാറ്റിന്കര : ക്ഷേത്രത്തിലെ കാണിക്കവഞ്ചിയുടെ പൂട്ട് പൊട്ടിച്ച് പണം കവര്ന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. മുള്ളറവിള കല്ലുപാലം ശ്രീകണ്ഠന് ശാസ്താ ക്ഷേത്രത്തിലെ കാണിക്കവഞ്ചിയുടെ പൂട്ട് പൊട്ടിച്ച് പണം കവര്ന്ന കേസില് വണ്ടന്നൂര് പുതുക്കാട്ടുവിള അംബേദ്കര് കോളനിയിലെ പ്രശാന്ത (42) നെയാണ് നെയ്യാറ്റിന്കര പോലീസ് പെരുന്പഴുതൂരില് നിന്നും അറസ്റ്റ് ചെയ്തത്.
ക്ഷേത്രത്തില് മോഷണം നടത്തുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളില് നിന്നും ഇയാളെ പോലീസ് തിരിച്ചറിയുകയായിരുന്നു. ഇയാള്ക്കെതിരെ മറ്റു ചില ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി കവര്ന്നതിന്റെ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
മോഷണക്കുറ്റത്തിന് ഇയാള് കുറച്ചുകാലം ജയില്ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. എസ്.ഐ അക്ഷയ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
District News
ബൈക്കും സ്വർണവും പണവും കവർന്നു
ചെങ്ങന്നൂർ: ചെറിയനാട് പതിനഞ്ചാം വാർഡ് അത്തിമൺചേരി ഭാഗത്ത് അഞ്ചു വീടുകളിൽ മോഷണവും മോഷണശ്രമവും. ബുധനാഴ്ച രാത്രി 11.30നും 12.30നും മധ്യേയാണ് മോഷണപരമ്പര അരങ്ങേറിയത്. വീടുകളിൽനിന്ന് 5000 രൂപ, കാൽ പവന്റെ സ്വർണമോതിരം, ബൈക്ക്, കുട, മഴക്കോട്ട് എന്നിവ മോഷ്ടിച്ചു. കണ്ണങ്ങാട്ടിൽ ചന്ദ്രൻ, കെട്ടിട നിർമാണ കരാറുകാരൻ തോമസ് വാടകയ്ക്കു താമസിക്കുന്ന വീട്, മാമ്പള്ളി തെക്കേതിൽ സോമനാഥക്കുറുപ്പ്, സോമൻപിള്ള, സുമേഷ് എന്നിവരുടെ വീടുകളിലാണ് മോഷ്ടാവ് എത്തിയത്.
ചന്ദ്രന്റെ വീട്ടിൽനിന്നാണ് ബൈക്കും കുടയും നഷ്ടപ്പെട്ടത്. കെട്ടിട നിർമാണ കരാറുകാരനായ തോമസ് തൊഴിലാളികളോടൊപ്പം താമസിക്കുന്ന വാടകവീടിന്റെ ജനാലവഴി വാതിൽകുറ്റി മാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നത്. തൊഴിലാളികളുടെ ബാഗിൽ സൂക്ഷിച്ചിരുന്ന 5000 രൂപയും കാൽ പവന്റെ സ്വർണമോതിരവുമാണ് ഇവിടെനിന്ന് കവർന്നത്. സുമേഷിന്റെ വീട്ടിലെ കാർപോർച്ചിലിരുന്ന മഴക്കോട്ടും മോഷ്ടാവ് അപഹരിച്ചു. മറ്റു രണ്ടു വീടുകളിൽനിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
സോമനാഥക്കുറുപ്പിന്റെയും സോമൻപിള്ളയുടെയും വീടുകളിലെ സിസിടിവി കാമറകളിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. മുഖം തുണികൊണ്ട് മറച്ച നിലയിലായതിനാൽ ആളെ വ്യക്തമല്ല. അടിവസ്ത്രം മാത്രം ധരിച്ചാണ് മോഷ്ടാവ് എത്തിയതെന്ന് ദൃശ്യങ്ങളിൽ കാണാം. മതിൽ ചാടിക്കടന്ന് എത്തുന്നതും കവർച്ചയ്ക്കു ശേഷം തിരികെ പോകുന്നതുമായ ദൃശ്യങ്ങളാണ് ലഭിച്ചിട്ടുള്ളത്. സോമനാഥക്കുറുപ്പിന്റെ വീട്ടിൽ രാത്രി 11.30ഓടെയും സോമൻപിള്ളയുടെ വീട്ടിൽ പന്ത്രണ്ടരയോടെയുമാണ് പ്രതി എത്തിയത്.
ചന്ദ്രന്റെ വീട്ടിൽ നിന്ന് മോഷ്ടിച്ച ബൈക്കിൽ പ്രതി കോട്ടയംവഴി കടന്നുപോയതായാണ് പോലീസിന് ലഭിച്ച സൂചന. ഇവിടത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കണ്ടെത്താനായി കൂടുതൽ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. കഴിഞ്ഞ വർഷവും ഇതിനു സമീപപ്രദേശത്ത് സമാന രീതിയിൽ മോഷണശ്രമം നടന്നിരുന്നു. അന്ന് ഒന്നിലധികം പേരുള്ള സംഘാണ് എത്തിതെന്ന് വ്യക്തമായിരുന്നു. ഈ സംഘത്തെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
Kerala
തൃശൂർ: ഗൃഹനാഥനെ കെട്ടിയിട്ട് 40 പവനും അരലക്ഷം രൂപയും കവർന്നതായി പരാതി. ഞായറാഴ്ച പുലർച്ചെ മൂന്നിന് ഒല്ലൂക്കര ഡോൺ ബോസ്കോ സ്കൂളിനു സമീപത്ത് താമസിക്കുന്ന സോമശേഖരന്റെ വീട്ടിലാണ് കവർച്ച നടന്നത്.
ഹിന്ദി സംസാരിക്കുന്ന മൂന്ന് പേർ വീടിന് പിന്നിലെ ഗ്രില്ല് കുത്തിത്തുറന്നാണ് അകത്ത് കയറിയത്. സംഭവദിവസം സോമശേഖരൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മോഷ്ടാക്കൾ പോയതിനുശേഷം ഗൃഹനാഥൻ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
മണ്ണുത്തി പോലീസും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മൊബൈൽ ടവർ ലൊക്കേഷനുകൾ പരിശോധിച്ചുമാണ് അന്വേഷണം പുരോഗമിക്കുന്നത്.
National
ന്യൂഡൽഹി: കോളജ് അധ്യാപികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ഉറപ്പിച്ച് പോലീസ്. ഡൽഹി ശിവാജി കോളജിലെ അസിസ്റ്റന്റ് പ്രൊഫസറായ ദേവോസ്മിത പോളാണ് കൊല്ലപ്പെട്ടത്. ഇവർ താമസിച്ചിരുന്ന ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
അതിനാൽ കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്. വസുന്ധര എൻക്ലേവിലെ സത്യം അപ്പാർട്ട്മെന്റിൽ അധ്യാപിക തനിച്ചായിരുന്നു താമസിച്ചിരുന്നത്. ദേവോസ്മിതയുടെ തലയിൽ ഭാരമേറിയ വസ്തു കൊണ്ട് അടിയേറ്റെന്നും ആഴത്തിലുള്ള മുറിവുണ്ടെന്നും പോലീസ് പറഞ്ഞു.
കൂടാതെ ഇവരുടെ കൈത്തണ്ടയിലെ ഞരമ്പുകൾ മുറിച്ച നിലയിലുമായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി എൽബിഎസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങളോ പണമോ നഷ്ടപ്പെട്ടിട്ടില്ലാത്തതിനാൽ ഇതൊരു കവർച്ചാ ശ്രമമല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Kerala
പയ്യന്നൂർ: പിലാത്തറ കോ-ഓപ്പറേറ്റീവ് കോളജിനു സമീപത്തെ ജനവാസമില്ലാത്ത പ്രദേശത്ത് കാര് തകര്ത്ത നിലയില് കണ്ടെത്തിയ സംഭവത്തില് അടിമുടി ദുരൂഹത. പരാതിക്കാരന്റെ മൊഴിയില് സംശയമുള്ളതിനാല് പോലീസ് അന്വേഷണം മലപ്പുറത്തുള്ള സ്വര്ണം പൊട്ടിക്കല് സംഘങ്ങളിലേക്കു നീങ്ങുകയാണ്.
സ്വര്ണവ്യാപാരി മഹാരാഷ്ട്ര സ്വദേശി കുമാര് ജലന്തര് നിഗവും ഭാര്യയും രണ്ടു കുട്ടികളും ഡ്രൈവറുമാണു കാറിലുണ്ടായിരുന്നത്. തലശേരിയിലെ സുഹൃത്തിന്റെ കാറില് മഹാരാഷ്ട്രയില്നിന്ന് തലശേരിയിലേക്കു വരുന്നതിനിടെയാണ് ചൊവ്വാഴ്ച രാവിലെ അഞ്ചോടെ ആക്രമണമുണ്ടായത്. ഇവരെ പിന്തുടര്ന്നെത്തിയ ഗ്രേ കളറിലുള്ള രണ്ട് ഇന്നോവ കാറുകളിലുണ്ടായിരുന്നവരാണ് എടാട്ട് എത്തിയപ്പോള് കാറിനെ മറികടന്ന് തടഞ്ഞതെന്നും കാറിൽ ബാഗിലുണ്ടായിരുന്ന ഭാര്യയുടെ 25 ഗ്രാമോളം തൂക്കമുള്ള സ്വര്ണമാല നഷ്ടപ്പെട്ടുവെന്നുമായിരുന്നു കുമാര് പോലീസിന് നൽകിയ പരാതി.
പിഞ്ചുകുഞ്ഞിനെ കരുവാക്കി കാര് തട്ടിയെടുത്തു
മൂന്നുപവനോളം മാല മോഷ്ടിക്കാനായി രണ്ട് ഇന്നോവ കാറുകള് പിന്തുടര്ന്നുവെന്നതും കാര് തട്ടിയെടുത്തുവെന്നതും പോലീസിനു സംശയമുണ്ടാക്കിയിരുന്നു. ഇതേത്തുടര്ന്ന് പരിയാരം പോലീസിനു നല്കിയ മൊഴിയിലാണു കൂടുതല് കാര്യങ്ങള് വെളിപ്പെട്ടത്. തടഞ്ഞുനിര്ത്തിയ കാറില്നിന്നു നാലു മാസത്തോളം മാത്രം പ്രായമുള്ള കുഞ്ഞിനെ അക്രമികളിലൊരാള് കൈക്കലാക്കിയപ്പോള് കുമാറും ഡ്രൈവറും കുട്ടിയെ വാങ്ങാനായി കാറില്നിന്നിറങ്ങി. കുട്ടിയെ തിരികെ നല്കി ഞൊടിയിടയില് ഭാര്യയും മകനുമുള്ള കാറുമായി അക്രമികള് സ്ഥലം വിടുകയായിരുന്നു.
ഒരു കിലോമീറ്ററോളം അകലെ പരാതിക്കാരന്റെ ഭാര്യയെയും മകനെയും ഇറക്കിവിട്ട് കാറുമായി അക്രമികള് കടന്നുകളഞ്ഞു. ഈ കാറാണ് പിലാത്തറ കോ-ഓപ്പറ്റേീവ് കോളജിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില് കണ്ടെത്തിയത്. കാറില് കണ്ട രക്തക്കറ കാറിന്റെ ഗ്ലാസ് തകര്ത്ത അക്രമികളിലൊരാളിന്റേതാണെന്നാണ് സൂചന. കാറിന്റെ അകത്തുള്ള ഭാഗങ്ങള് വരെ കുത്തിപ്പൊളിച്ച നിലയിലായിരുന്നു. കാറിനുള്ളിലെ രഹസ്യഅറകളിലോ മറ്റോ ഒളിപ്പിച്ചിരുന്ന സ്വര്ണമോ പണമോ കവരുന്നതിനായി കൃത്യമായ രഹസ്യ വിവരം ലഭിച്ചതിനെത്തുടര്ന്നാണ് ഇങ്ങനെ പരിശോധന നടത്തിയതെന്ന സൂചനയായിരുന്നു ഇത്. ഈ സംശയം ബലപ്പെട്ടതിനെ ത്തുടര്ന്നാണ് പരാതിക്കാരനെ പോലീസ് വിശദമായി ചോദ്യം ചെയ്തത്.
പിന്തുടര്ന്നെത്തിയ രണ്ട് ഇന്നോവ കാറുകള് കൃത്യമായ ആസൂത്രണം കവര്ച്ചയ്ക്കു പിന്നിലുണ്ടെന്നതിന്റെ തെളിവായി മാറുകയാണ്. കാറുകള് ഏതെന്നും അക്രമികള് ആരെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. അക്രമസ്വഭാവവും കാര് തട്ടിക്കൊണ്ടുപോകലും പരിശോധനാ രീതികളും വിരല് ചൂണ്ടുന്നത് സ്വര്ണം പൊട്ടിക്കല് സംഘങ്ങളിലേക്കായതിനാല് ഈ വഴിക്കുള്ള അന്വേഷണമാണ് പോലീസ് ആരംഭിച്ചിരിക്കുന്നത്. മലപ്പുറം കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന കുപ്രസിദ്ധ സ്വര്ണം പൊട്ടിക്കല് സംഘങ്ങളിലേക്കാണ് പോലീസിന്റെ അന്വേഷണം നീളുന്നത്.
മാസങ്ങള്ക്കു മുമ്പ് പിലാത്തറ ഭാഗത്ത് സ്വര്ണക്കവര്ച്ചാസംഘങ്ങളും കുഴല്പ്പണസംഘങ്ങളും തമ്മില് ഏറ്റുമുട്ടിയ സംഭവം റിപ്പോര്ട്ട് ചെയ്തിരുന്നു. മുമ്പ് പ്രമാദമായ സ്വര്ണം പൊട്ടിക്കൽ സംഭവത്തിലുള്പ്പെട്ട കാര് ഉപേക്ഷിക്കപ്പെട്ട നിലയില് കണ്ടെത്തിയതും പരിയാരം പോലീസ് സ്റ്റേഷന് പരിധിയിലാണ്. സംഭവം നടന്നത് പയ്യന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ അന്വേഷണം പയ്യന്നൂർ പോലീസിനു കൈമാറിയേക്കും. നിലവിൽ, പരിയാരം പോലീസിലാണു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Kerala
തിരുവനന്തപുരം: ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്നതായി പരാതി. ധനുവച്ചപുരം പഞ്ചായത്ത് ഓഫീസിന് സമീപം ചിറകുളത്തിനടുത്ത് ഉഷാകുമാരിയുടെ വീട്ടിലാണ് മോഷണം നടന്നതായി പരാതിയുള്ളത്.
കഴിഞ്ഞ മൂന്ന് ദിവസമായി ഉഷാകുമാരിയും കുടുംബവും വീട്ടില് ഇല്ലായിരുന്നു. തിരികെ വീട്ടിലെത്തിയപ്പോഴാണ് മുന്വശത്തെ വാതിലിന്റെ പൂട്ട് തകർത്ത നിലയിൽ കാണപ്പെട്ടത്. വീട് പരിശോധിച്ചപ്പോഴാണ് അലമാര തകര്ത്ത് സ്വര്ണം മോഷ്ടിച്ചത് കണ്ടെത്തിയത്.
മൂന്നര പവന് സ്വര്ണം നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നു. ഉഷാകുമാരി നല്കിയ പരാതിയെ തുടര്ന്ന് പാറശാല പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Kerala
കൊല്ലം: മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന് കവർച്ച നടത്തുന്ന അന്തർ സംസ്ഥാന മോഷ്ടാക്കൾ പിടിയിൽ. കാവനാട് സ്വദേശി ശശി, പ്രവീൺ എന്നിവരാണ് പിടിയിലായത്. മോഷ്ടിച്ച ബൈക്കിൽ കറങ്ങി കവർച്ച നടത്തുന്നതാണ് പ്രതികളുടെ രീതി.
കൊട്ടാരക്കര പോലീസ് ആണ് പ്രതികളെ പിടികൂടിയത്. കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും ബൈക്ക് മോഷണം പോയതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
പിടിയിലായ ശശിയും പ്രവീണും ബൈക്ക് മോഷണം അടക്കം നിരവധി കവർച്ചാ കേസുകളിലും പിടിച്ചുപറി കേസുകളിലും പ്രതികളാണെന്ന് പോലീസ് പറഞ്ഞു. കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലായി ഏകദേശം 14 ഓളം കേസുകളിൽ ഇരുവരും പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
തൃശൂർ: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ തമിഴ്നാട് തിരുട്ട് ഗ്രാമത്തിൽ നിന്നുള്ള സഹോദരങ്ങൾ പിടിയിൽ. പടിഞ്ഞാറേ കോട്ടയിൽ അടിയാട്ട് ലൈനിലുള്ള വീട്ടിലാണ് ഇരുവരും മോഷണം നടത്തിയത്.
തിരുനെൽവേലി സ്വദേശികളായ തങ്കമുത്തു, അയ്യപ്പൻ എന്നിവരാണ് സംഭവത്തിൽ പിടിയിലായത്. തൃശൂർ പോലീസ് തമിഴ്നാട്ടിൽ നിന്നും സാഹസികമായാണ് പ്രതികളെ പിടികൂടിയത്. മേയ് ആറിന് ആയിരുന്നു സംഭവം.
ആറ് പവൻ സ്വർണാഭരണങ്ങളും വെള്ളിയുരുപ്പടികളും ഓട്ടുപാത്രങ്ങളും ഉൾപ്പെടെ ആറ് ലക്ഷം രൂപയുടെ സാധനങ്ങളാണ് പ്രതികൾ കൊള്ളയടിച്ചത്. പട്ടാപ്പകൽ നടന്ന വൻ കവർച്ചയ്ക്ക് ശേഷം പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് കൃത്യമായ സൂചനകൾ ശേഖരിച്ചാണ് പോലീസ് സംഘം തമിഴ്നാട്ടിലെത്തി പ്രതികളെ പിടികൂടിയത്.
Kerala
കായംകുളം: സ്കൂട്ടർ യാത്രക്കാരിയെ അടിച്ചു വീഴ്ത്തി മല കവർന്നതായി പരാതി. കറ്റാനത്തുണ്ടായ സംഭവത്തിൽ ചാത്തവന സ്വദേശിനി വസന്തകുമാരിയുടെ (50) മാലയാണ് അപഹരിച്ചത്. കറ്റാനം - മാവേലിക്കര റോഡിൽ ഭരണിക്കാവ് ഇല്ലത്തുമുക്കിന് സമീപം കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.
ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ യുവാവ് വസന്തകുമാരിയെ അടിച്ചുവീഴ്ത്തി മാല കവരുകയായിരുന്നു. അടിയേറ്റ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും റോഡിലേക്ക് വീണ വസന്തകുമാരിക്ക് തലക്കും കൈക്കും പരിക്കേറ്റു. നാട്ടുകാർ ചേർന്നാണ് ഇവരെ കറ്റാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
സംഭവത്തിനുശേഷം പ്രതി ബൈക്കിൽ രക്ഷപ്പെട്ടു. കുറത്തികാട് പോലീസ് സ്ഥലത്തെത്തി വസന്തകുമാരിയുടെ മൊഴി രേഖപ്പെടുത്തി. സമീപത്തെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു.
National
ബംഗളൂരു: ബംഗളൂരുവിൽ വ്യാപാരിയുടെ വീട്ടിൽ കവർച്ച നടത്തിയ ദന്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. ബനശങ്കരി സ്വദേശിയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന മണികണ്ഠ (26), ഭാര്യ ഐശ്വര്യ (21) എന്നിവരാണ് പിടിയിലായത്. സ്വർണം, വെള്ളി ആഭരണങ്ങളും 25 ലക്ഷം രൂപയുമാണ് ഇരുവരും കവർച്ച നടത്തിയത്.
അഞ്ച് മാസമായി മണികണ്ഠ വ്യാപാരിയുടെ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഐശ്വര്യയും മണികണ്ഠന്റെ അമ്മയും വ്യാപാരിയുടെ വീട്ടുജോലികളിൽ സഹായിച്ചിരുന്നു. കഴിഞ്ഞ മാസമായിരുന്നു വീട്ടുടമ 25 ലക്ഷം രൂപ ലോക്കറിൽ വച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട ഐശ്വര്യ പിന്നീട് ലോക്കറിൽ നിന്ന് പണം എടുക്കുകയായിരുന്നു. പലപ്പോഴായി ആഭരണങ്ങളും വീട്ടിൽ നിന്ന് മോഷ്ടിച്ചിട്ടുണ്ട്.
സംഭവത്തിൽ സംശയം തോന്നിയ വീട്ടുടമ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതേ തുടർന്ന് മണികണ്ഠയെയും ഐശ്വര്യയെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു.
ബനശങ്കരിയിലുള്ള വീട്ടിൽ നിന്ന് പോലീസ് പണവും ആഭരണങ്ങളും കണ്ടെടുത്തു. സംഭവത്തിൽ കേസെടുത്ത പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.
Kerala
ഗുരുവായൂർ: തൈക്കാട് കഴുമല്ലൂർ പാലയ്ക്കൽ ഭഗവതീ ക്ഷേത്രത്തിലെ സ്വർണവും പണവും കവർന്ന കേസിലെ പ്രതിയെ ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തു.
അമ്പതിലേറെ മോഷണക്കേസുകളിൽ പ്രതിയും പോലീസിന്റെ തലവേദനയുമായ പൊന്നാനി വെളിയംകോട് താമസിക്കുന്ന വാടാനപ്പള്ളി രായംമരയ്ക്കാർ വീട്ടിൽ സുഹൈൽ എന്ന ഓട്ടോ സുഹൈലിനെ (48)യാണ് പൊന്നാനിയിൽനിന്നു പിടികൂടിയത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ക്ഷേത്രത്തിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ഭഗവതിയുടെ ഏഴു പവൻ ആഭരണങ്ങളും 1.20 ലക്ഷം രൂപയും കവർന്നത്.
പ്രതിക്കായി പോലീസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുകയായിരുന്നു. പ്രതിയിൽനിന്ന് സ്വർണം വില്പന നടത്തിയ നാലര ലക്ഷം രൂപയും മോഷണത്തിന് എത്തിയ സ്കൂട്ടറും കണ്ടെടുത്തു.
Kerala
കൊച്ചി: ട്രെയിനിലെ ഡിസെബിള്ഡ് കോച്ചില് നിന്നും വയോധികന്റെ മൊബൈല് ഫോണും പണവും കവര്ന്ന കേസിലെ പ്രതി അറസ്റ്റില്. മലപ്പുറം പരപ്പനങ്ങടി പുറക്കല് വീട്ടില് റസല് ജാസി (26) നെയാണ് എറണാകുളം റെയില്വേ പോലീസ് അറസ്റ്റ് ചെയ്തത്
ഈ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. കാരക്കല് എക്സ്പ്രസിന്റെ ഡിസെബില്ഡ് കോച്ചില് യാത്ര ചെയ്തിരുന്ന കൊല്ലം സ്വദേശിയുടെ മൊബൈല് ഫോണും 8,000 രൂപയുമാണ് മോഷണം പോയത്.
എറണാകുളത്തു നിന്നും തമിഴ്നാട്ടിലേക്കു ചികിത്സക്ക് പോകാനായി ട്രെയിനിന്റെ ഡിസെബിള്ഡ് കോച്ചില് യാത്ര ചെയ്ത സമയത്തായിരുന്നു സംഭവം. തുടര്ന്ന് സിസിടിവികള് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയില് നിന്നും മോഷണ മുതലുകള് കണ്ടെടുത്തു.
Kerala
കൊച്ചി: വയസായ സ്ത്രീകളെ ആക്രമിച്ച് മാല കവരുന്ന സംഘത്തിലെ പ്രധാനി ബിനാനിപുരം പോലീസിന്റെ പിടിയിലായി. കല്ലൂർക്കാട് നാഗപ്പുഴ സ്വദേശി വിഷ്ണു അരവിന്ദിനെയാണ് (38) പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. വനമേഖലയിലേക്ക് ഓടിക്കയറിയ പ്രതിയെ എട്ടു മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് പോലീസ് കീഴ്പ്പെടുത്തിയത്.
കഴിഞ്ഞ മാർച്ച് ആറിന് കടുങ്ങല്ലൂർ മുപ്പത്തടത്ത് പലചരക്ക് കടയിൽ ബബിൾഗം വാങ്ങാനെന്ന വ്യാജേനയെത്തിയ പ്രതി, 74 വയസ്സുകാരിയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു.മോഷണത്തിന് ശേഷം നാഗപ്പുഴ വനമേഖലയിൽ ഒളിവിൽ പോയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് വളയുകയായിരുന്നു. എട്ട് മണിക്കൂർ നീണ്ട കഠിനമായ തെരച്ചിലിനൊടുവിലാണ് ഇയാളെ പിടികൂടാനായത്.
ഇയാൾ പതിനഞ്ചോളം മോഷണക്കേസുകളിൽ പ്രതിയാണ്. എളമക്കരയിൽ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലും ഇയാൾക്ക് പങ്കുണ്ട്. മോഷണത്തിനായി ഉപയോഗിച്ചിരുന്ന ബൈക്ക് ആലുവ മാർക്കറ്റിൽ നിന്ന് മോഷ്ടിച്ചതാണെന്നും പോലീസ് കണ്ടെത്തി.
ആലുവ ഡിവൈഎസ്പി ബാബുക്കുട്ടൻ, ഇൻസ്പെക്ടർ ജി. ഹരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ വലയിലാക്കിയത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ മോഷണക്കേസുകൾ തെളിയുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
Kerala
കോഴിക്കോട്: പട്ടാപ്പകൽ എസ്ഐയുടെ വീട് കുത്തിത്തുറന്ന് 8500 രൂപ കവർന്ന കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മുക്കം എസ്ഐ സന്തോഷ് കുമാറും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ സനീഷും വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് പട്ടാപ്പകല് കവര്ച്ച നടന്നത്.
സംഭവത്തിൽ അരീക്കോട് പുത്തന്പീടിക സ്വദേശി മിയാസ് ബാബുവാണ് പിടിയിലായത്. കേസിൽ രണ്ടുപേർക്കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. വീട്ടില് ആളില്ലാത്ത തക്കം നോക്കിയെത്തിയ മൂന്നു പേര് പിന്നിലെ വാതില് തകര്ത്താണ് അകത്തു കടന്നത്.
പകല് സമയം ആരും വീട്ടിലേക്ക് വരില്ലെന്ന ധാരണയിലായിരുന്നു മോഷ്ടാക്കളെത്തിയത്. എന്നാൽ ഉച്ചയ്ക്ക് മൂന്നോടെ സനീഷ് വീട്ടിലേക്ക് തിരിച്ചെത്തി. ഇതോടെ മോഷ്ടാക്കൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഒരാളെ പിടികൂടുകയായിരുന്നു.
District News
കുമ്പള: ബന്തിയോട് അടുക്കയില് മൂന്നു വീടുകളില് കവര്ച്ചാ ശ്രമം. വീട്ടുകാര് ഉണര്ന്ന് ബഹളം വച്ചതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. അടുക്ക ചുക്കിരിയടുക്കയിലെ ഹനീഫ, അയല്വാസികളായ മുഹമ്മദ്, അബ്ദുള്ള എന്നിവരുടെ വീടുകളിലാണ് കവര്ച്ചാശ്രമം ഉണ്ടായത്. ഞായറാഴ്ച പുലര്ച്ചെ നാലോടെയാണ് ഹനീഫയുടെ വീട്ടില് കവര്ച്ചാശ്രമം നടന്നത്.
അടുക്കള ഭാഗത്തെ വാതിലിന്റെ കട്ടിളപ്പാളി അടര്ത്തിമാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നത്. ആദ്യം മുകള് നിലയിലെ മുറിയിലെത്തിയ മോഷ്ടാവ് അലമാരകള് കുത്തിത്തുറന്ന് തുണിത്തരങ്ങളെല്ലാം വാരിവലിച്ചിട്ടുവെങ്കിലും ഒന്നും കിട്ടിയില്ല. തുടര്ന്ന് ഹനീഫയും ഭാര്യയും ഉറങ്ങിക്കിടന്നിരുന്ന മുറിയിലെത്തി. ഈ സമയത്ത് ഹനീഫയുടെ ഭാര്യ ഉണരുകയും ബഹളം വയ്ക്കുകയുമായിരുന്നു. ഇതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.
മുഖം മൂടിയും ഗ്ലൗസും ഫുള്സ്ലീവ് ഷര്ട്ടും പാന്റ്സും ധരിച്ചെത്തിയ മോഷ്ടാവിന്റെ വിവിധ ദൃശ്യങ്ങള് സിസിടിവിയില് പതിഞ്ഞിട്ടുണ്ട്. മുഹമ്മദിന്റെ വീട്ടുപടിക്കല് മുഖംമൂടി ഉപേക്ഷിച്ച നിലയിലാണ്.
അബ്ദുള്ള പുലര്ച്ചെ മൂന്നോടെ പള്ളിയില് പോയിരുന്നു. ഈ സമയത്താണ് മുഖംമൂടി ധരിച്ച മോഷ്ടാവ് വീട്ടില് കവര്ച്ചയ്ക്കെത്തിയത്. ഇതിന്റെ ദൃശ്യങ്ങള് സിസിടിവിയില് പതിയുകയും ദൃശ്യങ്ങള് ഗള്ഫിലുള്ള മകന് തത്സമയം കാണുകയും ചെയ്തു. ഉടന് വീട്ടുകാരെ ഫോണില് വിളിച്ച് വിവരം അറിയിച്ചു. വീട്ടുകാര് ബഹളം വച്ചതോടെ മോഷ്ടാവ് സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: പെട്രോള് പമ്പില് നിന്ന് ഒന്നരലക്ഷം രൂപ കവര്ന്നതായി പരാതി. തിരുവനന്തപുരം പാളയത്ത് പ്രവർത്തിക്കുന്ന പമ്പിന്റെ ഓഫീസ് കുത്തിത്തുറന്നാണ് കവര്ച്ച നടത്തിയത്.
തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഞായറാഴ്ച രാത്രി പമ്പ് അടച്ചു ശേഷം ജീവനക്കാരുണ്ടായിരുന്നില്ല. അവധി ആയതിനാല് കഴിഞ്ഞ രണ്ടു ദിവസത്തെ പണം ബാങ്കില് നിക്ഷേപിച്ചിരുന്നില്ല. ഈ പണമാണ് കവർന്നത്.
സിസിടിവി ദൃശ്യങ്ങുടെ അടിസ്ഥാനത്തില് പോലീസ് അന്വേഷണം ആരംഭിച്ചു. നേരത്തെയും ഈ പമ്പില് മോഷണം നടന്നിട്ടുണ്ട്. വിരലടയാള വിദഗ്ധരടക്കം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പിതാവിന്റെ നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ യുവാവ് പിടിയിൽ. തവ്ലീൻ എന്നയാളും കൂട്ടുപ്രതികളായ രണ്ടുപേരുമാണ് പിടിയിലായത്.
മൂന്നുപേരും വീട്ടിൽ കയറി തവ്ലീന്റെ പിതാവിന്റെ നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ കൈക്കലാക്കി. തുടർന്ന് അന്തരീക്ഷത്തിലേക്ക് വെടിയുതിർത്തതിന് ശേഷമാണ് സംഘം മടങ്ങിയത്.
സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ പോലീസ് പ്രതികളെ വലയിലാക്കി. തവ്ലീന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിലെ ജോലിക്കാരാണ് മറ്റ് രണ്ടുപേർ. തട്ടിയെടുത്ത 10 ലക്ഷം രൂപയും ഇവരിൽ നിന്നും കണ്ടെടുത്തു.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. തവ്ലീനെ ഡൽഹിയിലെ മുഖർജി നഗറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മറ്റ് രണ്ട് പേർ ലക്നോവിലേക്ക് കടന്നു. പിന്നീട് ഇവരെ ലക്നോവിലെ ഒരു ടോൾ പ്ലാസയ്ക്ക് സമീപത്തു വച്ചാണ് പിടികൂടിയത്. ബിഹാർ സ്വദേശികളാണ് ഇരുവരും. മൂന്ന് പ്രതികളെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Kerala
തിരുവനന്തപുരം: തട്ടുകടയിൽക്കയറി ഭീഷണിപ്പെടുത്തി ബംഗാൾ സ്വദേശിയിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ ഗുണ്ടാ നേതാവ് ഓട്ടോ രാജീവ് പിടിയിൽ. വെള്ളിയാഴ്ച തുമ്പയിൽ നടന്ന സംഭവത്തിലാണ് രാജീവ് (40) അറസ്റ്റിലായത്.
അരശുമൂട്ടിലെ ഒരു തട്ടുകടയിലെത്തിയ ഇയാൾ ബംഗാൾ സ്വദേശിയായ സോമദേവിനോട് പണം ആവശ്യപ്പെട്ടു. എന്നാൽ പണം നൽകാൻ വിസമ്മതിച്ച സോമദേവിനെ ഇയാൾ മർദിക്കുകയും പോക്കറ്റിലുണ്ടായിരുന്ന പണം ബലമായി തട്ടിയെടുക്കുകയുമായിരുന്നു.
തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. തുമ്പ സ്റ്റേഷനിൽ ഉൾപ്പടെ നിരവധികേസുകളിൽ പ്രതിയാണ് ഓട്ടോ രാജീവ്.
Kerala
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ മോഷണവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ രാജകുടുംബം. പോലീസ് ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രാജകുടുംബം ഉന്നത ഉദ്യോഗസ്ഥരെ പരാതി അറിയിച്ചു. കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന രണ്ടുകോടി രൂപ വില വരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയത്.
ഇത് സംബന്ധിച്ച് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയുടെ പരാതിയിൽ പേരൂർക്കട പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. അതേസമയം രാജകുടുംബം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘത്തിനും പരാതിയുണ്ട്. ചിലരുടെ സാമ്പത്തിക ഇടപാടുകൾ പോലീസ് പരിശോധിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് നിസഹകരണം തുടങ്ങിയത്. ഇവരെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് പരാതിയുമായി രാജകുടുംബം രംഗത്തെത്തിയത്. പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്നും അന്വേഷണം ഊർജിതമാക്കിയെന്നും പോലീസ് പറഞ്ഞു.
District News
വിഴിഞ്ഞം: സ്വർണക്കൊ ലുസ് പണയം വച്ചത് ഭാര്യയിൽനിന്ന് മറയ്ക്കാൻ സ്വന്തം വീട്ടിൽ മോഷണ നാടകം നടത്തിയ ഗൃഗനാഥൻ ഒടുവിൽ മോഷണക്കുറ്റത്തിന് അകത്തായി. വെങ്ങാനൂർ നീലകേശി റോഡിൽ ആദിത്യൻ ഹൗസിൽ മനോജാണ് (38) അറസ്റ്റിലായത്. സ്വർണ ക്കൊലുസ് അടിച്ചു മാറ്റി പണയം വച്ചതു മറയ്ക്കാൻ വീട്ടിൽ സൂക്ഷിച്ചിരുന്ന ഏഴുപവന്റെ ആഭരണങ്ങളും 15,000 രൂപയും മോഷ്ടിച്ചശേഷം പോലീസിൽ മനോജ് പരാതി നൽകുകയായിരുന്നു.
പരസ്പര വിരുദ്ധമായ മൊഴിയിൽ സംശയം തോന്നിയ മനോ ജ് പോലീസിന്റെ ചോദ്യം ചെയ്യലിൽ കുടുങ്ങി കുറ്റസമ്മതം നട ത്തുകയായിരുന്നു. ഒടുവിൽ അറസ്റ്റ് ചെയ്ത പോലീസ് മനോജിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മോഷണ മുതലുകൾ വീട്ടിൽനിന്നു തന്നെ കണ്ടെടുത്തു.
ഏഴു പവന്റെ സ്വർണാഭരണങ്ങളും മേശയിലുണ്ടായിരുന്ന 15,000 രൂപയും മോഷണം പോയെന്നാണ് ഇയാൾ പോലീസിൽ പരാതി നൽകിയത്. കഴി ഞ്ഞ ദിവസമാണ് ഇയാൾ മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച ശേഷം വീടിന്റെ പിൻവാതിൽ തുറന്നിടുകയും ജനാലക്കമ്പി കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റുകയുമായിരുന്നു.
പരാതി ലഭിച്ചയുടൻ തന്നെ പോലീസ് വീട്ടിലെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ദരും ശ്വാനസേനയും പരിശോധന നടത്തുമ്പോഴും ഒന്നും കൂസാതെ മനോജും കൂടെയുണ്ടായിരുന്നു.
ഹാളിലെ ജനൽക്കമ്പികൾ മുറിച്ചാണ് മോഷ്ടാവ് ഉള്ളിൽ കടന്നതെന്ന് ഇയാൾ മൊഴി നൽകിയെങ്കിലും കമ്പികൾ മുറിച്ചത് അകത്തു നിന്നുതന്നെയാണെന്നു പോലീസ് കണ്ടെത്തി. പോലീസിനെ തെറ്റിധരിപ്പിക്കാനായി ജനൽ ചില്ലുകൾ പുറത്തുനിന്നു പൊട്ടിച്ചിരുന്നു. സമീപത്തെ വീട്ടിൽ ജോലികൾ നടക്കുന്നതിനാൽ ഇരുമ്പ് കട്ടർ അവിടെ ഉണ്ടാകുമെന്നറിഞ്ഞ പ്രതി അതെടുത്തുവന്ന് വീടിനുള്ളിൽനിന്നും ജനൽ കമ്പികൾ മുറിച്ചു മാറ്റുകയായിരുന്നു. ഇരുമ്പിന്റെ പൊടികൾ വീടിനുള്ളിൽ തന്നെയായിരുന്നതാണ് വീട്ടുകാരെ സംശയിക്കാൻ കാരണമായത്.
മോഷണം പോയ സ്വർണാഭരണങ്ങൾക്കൊപ്പംവച്ചിരുന്ന മുക്കുപണ്ടം അലമാരയിൽ തന്നെ ഉണ്ടായിരുന്നതും പോലീസിൽ സംശയമുണ്ടാക്കി. കവർച്ചാ നാടകം നടത്തിയശേഷം ഓട്ടോ ഓടിക്കാൻ പോയ പ്രതി രാത്രി ഭാര്യ യുമൊത്ത് മടങ്ങിയെത്തിയപ്പോഴാണ് മോഷണം അറിഞ്ഞതെന്നു ഭാവിച്ച് പരാതി നൽകിയത്.
Kerala
കൊല്ലം: കൊല്ലം കേരളപുരത്ത് പട്ടാപ്പകൽ വീട്ടിൽ കയറി സ്വർണാഭരണങ്ങൾ മോഷ്ടിച്ചതായി പരാതി.കേരളപുരം സ്വദേശി വിജിത്തിന്റെ വീട്ടിലായിരുന്നു കവർച്ച നടന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.
സംഭവ സമയം വിജിത്തിന്റെ പ്രായമായ അമ്മ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട്ടിലെ കോളിംഗ് ബെൽ അടിച്ച് മറ്റാരും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് മോഷ്ടാവ് വീട്ടിനുള്ളിൽ കടന്ന് സ്വർണാഭരണങ്ങൾ കവർന്നത്.
കുണ്ടറ പോലീസിൽ ഇതുസംബന്ധിച്ച് നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചിട്ടുണ്ട്. കൊട്ടാരക്കരയിൽ നിന്നുള്ള കെഎസ്ആർടിസി ബസിൽ കേരളപുരം ജംഗ്ഷനിലിറങ്ങിയ മോഷ്ടാവ് വീട്ടിലേക്ക് കയറുന്നത് ദൃശ്യങ്ങളിലുണ്ട്.
ഇയാൾ തിരികെ ബസ് സ്റ്റോപ്പിൽ എത്തി കുണ്ടറ ഭാഗത്തേക്കുള്ള സ്വകാര്യ ബസിൽ കയറിപ്പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Kerala
കൊച്ചി: കളമശേരിയില് 23കാരിയെ ആക്രമിച്ച് മൊബൈല് ഫോണും സ്വര്ണവും കവര്ന്ന കേസില് പ്രതിക്കായി അന്വേഷണം ഊര്ജിതമാക്കി പോലീസ്. അക്രമിയെ കണ്ടെത്താനായി സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള് പരിശോധിച്ചു അന്വേഷണം നടത്തുകയാണ് പൊലീസ്.
എച്ച്എംടി ജംഗ്ഷന് മുതല് യുവതി പോയ വഴിയിലെ അഞ്ചിലധികം സിസിടിവി കാമറകളാണ് പോലീസ് പരിശോധിച്ചത്. എച്ച്എംടി ജംഗ്ഷന് മുതല്തന്നെ പ്രതി യുവതിയെ പിന്തുടര്ന്നിരുന്നു എന്നാണ് പോലീസ് നിഗമനം. യുവതിയുടെ ഐഫോണ് സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെങ്കിലും അവസാന ലൊക്കേഷന് കേന്ദ്രീകരിച്ച് സൈബര് സെല്ലും അന്വേഷണം നടത്തുന്നുണ്ട്.
ആക്രമണത്തിന് ഇരയായ കണ്ണൂര് പാപ്പിനിശേരി സ്വദേശിനി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലാണ്. കളമശേരി എച്ച്എംടി ജംഗ്ഷനു സമീപം ഇന്നലെ രാത്രി 8.15 ഓടെയാണ് ജോലി കഴിഞ്ഞു വരികയായിരുന്ന യുവതിക്കു നേരെ ആക്രമണമുണ്ടായത്.
റെയില്വേ ട്രാക്കിനടുത്തു യുവതിയെ ചവിട്ടിയിട്ടതിനു ശേഷം തലയില് മുണ്ടിട്ടു മൂടി, റെയില്വേ തൂണില് തലയിടിപ്പിച്ച ശേഷം മുക്കാല് പവന്റെ മാലയും സ്വര്ണ കമ്മലും ഐഫോണും കവര്ന്നു. തൃക്കാക്കര നോര്ത്ത് ഞാലകം സെന്റ് ജോസഫ് പള്ളിക്കു സമീപമുള്ള ഹോസ്റ്റലിലേക്കു റെയില്വേ മേല്പ്പാലത്തിന് അടിയിലൂടെ നടന്നു പോകുമ്പോഴായിരുന്നു ആക്രമണം.
തലയ്ക്കും മുഖത്തിനും ഗുരുതരമായി പരുക്കേറ്റ യുവതി അടുത്തു സഹപ്രവര്ത്തകര് താമസിക്കുന്ന വീട്ടിലെത്തി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തെങ്കിലും അക്രമത്തിന് ഇരയായതിന്റെ നടുക്കത്തിലാണ് യുവതി.
Kerala
കൊച്ചി: കൊച്ചിയിൽ പെൺകുട്ടിയെ ആക്രമിച്ച് സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്നതായി പരാതി. കളമശേരിയിൽ ഞായറാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. കണ്ണൂർ സ്വദേശിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്.
സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പെൺകുട്ടി കളമശേരിയിലെ താമസ സ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. സെന്റ് ജോസഫ് പള്ളിക്ക് സമീപത്ത് വച്ച് തൊപ്പി ധരിച്ചെത്തിയ ആളാണ് പെൺകുട്ടിയെ ആക്രമിച്ചത്.
പെൺകുട്ടിയുടെ തലയിൽ മുണ്ടിട്ട് വലിച്ചു വീഴ്ത്തിയ ശേഷമായിരുന്നു കവർച്ച. തൂണിൽ തലയിടിച്ചും കല്ലുകൊണ്ട് തലയ്ക്കടിച്ചും പരിക്കേൽപ്പിച്ച ശേഷം മാലയും കമ്മലും മൊബൈൽ ഫോണും മോഷ്ടിക്കുകയായിരുന്നു.
പരാതിക്കാരിയുടെ തലയുടെ പിൻഭാഗത്ത് മുറിവേറ്റിട്ടുണ്ട്. ഒരുപവനിലേറെ തൂക്കം വരുന്ന സ്വർണമാലയാണ് കവർന്നത്. പെൺകുട്ടിയുടെ സുഹൃത്തുക്കളെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
Kerala
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നിന്ന് രണ്ടുകോടി രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയതായി പരാതി. അലമാരയിൽ സൂക്ഷിച്ചിരുന്ന അമൂല്യ രത്നങ്ങളടക്കമുള്ള ആഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് വിവരം. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയുടെ പരാതിയിൽ പേരൂർക്കട പോലീസ് കേസെടുത്തു.
2025 നവംബർ മാസത്തിൽ ബംഗളൂരുവിലേക്ക് പോകുന്നതിന് മുൻപായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ അവിടെയില്ല എന്ന് മനസിലായത്. അതിന് 10 ദിവസം മുൻപു വരെ ആഭരണങ്ങൾ അവിടെയുണ്ടായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.
അതേസമയം, പരാതി സംഭവിച്ച് പരസ്യ പ്രതികരണത്തിന് കുടുംബം തയാറായിട്ടില്ല.
Kerala
തൃശൂർ: കണിമംഗലത്ത് സ്പാ നടത്തുന്ന 57കാരിയെ വീട്ടിൽ കയറി ആക്രമിച്ചു പണവും സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും കവർന്ന യുവതികളടക്കമുള്ള എട്ടംഗസംഘം പിടിയിൽ.
മൂന്നു യുവതികളും രണ്ടു ട്രാൻസ്ജെൻഡർമാരും മൂന്നു യുവാക്കളുമടങ്ങുന്ന സംഘമാണു പിടിയിലായത്. ഇവർ കർണാടക, തമിഴ്നാട് സ്വദേശികളാണ്. ഇതിലൊരാൾ പ്രായപൂർത്തിയാകാത്തയാളാണ്.
ഇന്നലെ രാത്രി 12.30 ഒാടെയാണു സംഭവം. സംഭവത്തിനുശേഷം കാറിലും ബൈക്കിലും രക്ഷപ്പെട്ട പ്രതികളെ പട്ടിക്കാട്ടുവച്ചാണു മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടിയത്. സ്പാ നടത്തിപ്പുകാരി വിവരമറിയിച്ചതിനെത്തുടർന്ന് നെടുപുഴ പോലീസ് പട്ടിക്കാട്ടുവച്ച് അക്രമിസംഘം സഞ്ചരിച്ചിരുന്ന വാഹനങ്ങൾ തടഞ്ഞ് പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
20,000 രൂപയും അഞ്ചു മൊബൈൽ ഫോണുകളും സ്വർണാഭരണങ്ങളുമാണു പ്രതികൾ കവർന്നത്. സ്പായിലെ സ്വകാര്യദൃശ്യങ്ങളടക്കം മോഷ്ടിച്ച മൊബൈൽ ഫോണുകളിൽ ഉള്ളതായി പോലീസ് പറഞ്ഞു.
അക്രമിസംഘത്തിലെ ചിലർ മുൻപ് സ്പായിൽ ജോലി ചെയ്തിരുന്നതായും പറയുന്നു. ഫോണിലെ സ്വകാര്യ ദൃശ്യങ്ങൾ, സ്പാ നടത്തിപ്പിനു ലൈസൻസുണ്ടോ മറ്റു നിയമലംഘനങ്ങൾ നടന്നിട്ടുണ്ടോ തുടങ്ങിയവ പോലീസ് അന്വേഷിച്ചുവരുന്നു.
Kerala
നെടുമങ്ങാട്: വീട്ടിൽ ആളില്ലാത്ത സമയത്ത് നടന്ന കവർച്ചയിൽ പത്ത് പവനോളം സ്വർണാഭരണങ്ങളും പണവും കവർന്നെടുത്തു. ആര്യനാട് പഞ്ചായത്തിലെ പുനലാൽ പുതുമംഗലം എ.എൻ ഭവനിൽ അനൂപ്–നിവ്യ രാജ് ദമ്പതികളുടെ വീടിലാണ് സംഭവം. കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് മോഷണം നടന്നത്.
മെഡിക്കൽ കോളജിൽ താത്കാലിക ജീവനക്കാരനായ അനൂപ് ഭാര്യയെയും കുട്ടികളെയും ഒറ്റശേഖരമംഗലത്തെ ബന്ധുവീട്ടിൽ എത്തിക്കാൻ പോയ സമയത്തായിരുന്നു സംഭവം. രാത്രി എട്ടോടെ മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ പിൻവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തുകയും മോഷണ വിവരം അറിയുകയും ചെയ്തത്.
കിടപ്പു മുറിയിലെ രണ്ട് അലമാരകളും കുത്തിത്തുറന്ന നിലയിലായിരുന്നു. മൂന്നു പവൻ താലിമാല, ചുട്ടി, ഇയർ ചെയിൻ, കുഞ്ഞിന്റെ നൂലുകെട്ടിനിടെ ലഭിച്ച മോതിരങ്ങൾ, ബ്രേസ്ലെറ്റ്, രണ്ട് വളകൾ, വെള്ളി കൊലുസ്, മകന്റെ ഒരു ബ്രേസ്ലെറ്റും ഒരു മാലയും ഉൾപ്പെടെ ഏകദേശം പത്തു പവനോളം സ്വർണാഭരണങ്ങളാണ് നഷ്ടമായത്. കൂടാതെ അലമാരയിലെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന ആയിരം രൂപയും കവർന്നെടുത്തു.
സംഭവം അറിഞ്ഞ ഉടൻ ആര്യനാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് എസ്എച്ച്ഒ അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Kerala
തൃശൂർ: ഈസ്റ്റ് പോലീസ് സ്റ്റേഷൻ ക്വാർട്ടേഴ്സിൽ പട്ടാപ്പകൽ മോഷണം. അഞ്ചു പവനും 50,000 രൂപയും നഷ്ടപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 11.30നും 3.30നും ഇടയിൽ ക്വാർട്ടേഴ്സിൽ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം.
വൈകിട്ട് വീട്ടുകാർ എത്തിയപ്പോഴാണു മോഷണവിവരം അറിയുന്നത്.
ക്വാർട്ടേഴ്സ് വാതിലിന്റെ പൂട്ടു തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ പൂട്ടിയിട്ടിരുന്ന മുറിയുടെ ഒാടാന്പലയും അലമാരയുടെ ലോക്കറും തകർത്താണു മോഷണം നടത്തിയിട്ടുള്ളത്.
സമീപത്തെ ക്വാർട്ടേഴ്സിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും മോഷണം ആരുടെയും ശ്രദ്ധയിൽപെട്ടിരുന്നില്ല. പോലീസും ഫിംഗർപ്രിന്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
തിരക്കേറിയ ശക്തൻ നഗറിനു സമീപമുള്ള ക്വാർട്ടേഴ്സ് കോന്പൗണ്ടിനു മതിലില്ലാത്തതിനാൽ ആർക്കും കടന്നുവരാവുന്ന അവസ്ഥയാണ്. ഇതിനുസമീപത്തായി നാടോടികളും അലഞ്ഞുതിരിയുന്നവരുമടക്കം നിരവധിയാളുകളാണു രാത്രിയും പകലും തന്പടിക്കുന്നത്.
Kerala
കൂത്താട്ടുകുളം: എറണാകുളം ഇടയാറില് വീടു കുത്തി തുറന്ന് മോഷണം. ഇടയാര് ചെള്ളക്കാപ്പടിക്കു സമീപം കുറ്റിയാംകണ്ടത്തില് ദീപക്കിന്റെ വീട്ടിലാണ് ഇന്നലെ വൈകുന്നേരം മോഷണം നടന്നത്. ദീപക്കും കുടുംബവും സ്ഥലത്ത് ഇല്ലാത്ത സമയത്താണ് മോഷ്ടാക്കള് എത്തിയത്. മുറികള് കുത്തിതുറന്ന മോഷ്ടാക്കള് അലമാരികളിലെ പണം കവര്ന്നു.
ദീപക്കിന്റെ മാതാപിതാക്കള് തൊട്ടടുത്തുള്ള ഇടയാര് പള്ളിയില് പെരുന്നാളില് പങ്കെടുക്കാന് പോയിരിക്കുകയായിരുന്നു. പള്ളിയില്നിന്നു തിരിച്ചെത്തിയപ്പോള് വീടിന്റെ മുന്വശത്തെ വാതില് അകത്തുനിന്നു കുറ്റിയിട്ട നിലയിലായിരുന്നു.
ഇതോടെ വീടിന്റെ പിന്വശത്തു ചെന്നപ്പോഴാണ്, പിറകുവശത്തെ വാതില് കുത്തിത്തുറന്നതായി കണ്ടത്. ഉടന് കൂത്താട്ടുകുളം പോലീസിനെയും അയല്വാസികളെയും വിവരമറിയിച്ചു. വൈകുന്നേരം ഏഴിനും ഒമ്പതിനും ഇടയ്ക്കാണ് മോഷണം നടന്നത്.
ഇരുമ്പ് ഗ്രില് കമ്പിപ്പാര ഉപയോഗിച്ചു തകര്ത്തു ശേഷം അടുക്കളയുടെ വാതിലിന്റെ കുറ്റി തകര്ത്താണ് മോഷ്ടാവ് വീടിനുള്ളില് പ്രവേശിച്ചത്. താഴത്തെ നിലയിലെ രണ്ടു കിടപ്പുമുറികളിലെ അലമാരകള് തകര്ത്തു വസ്ത്രങ്ങള് ഉള്പ്പെടെ വലിച്ചുവാരിയിട്ട നിലയിലാണ്.
കിടപ്പുമുറിയിലെ അലമാരയില് സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. സ്വര്ണം വീട്ടില് സൂക്ഷിച്ചിരുന്നില്ലെന്നും 7,000 രൂപയാണ് മോഷ്ടാവ് കവര്ന്നതെന്നുമാണ് ദീപക് പറയുന്നത്. രണ്ടാം നിലയിലെ കിടപ്പുമുറിയിലും മോഷ്ടാവ് പരിശോധന നടത്തിയിട്ടുണ്ട്.
അടുക്കളയില് സൂക്ഷിച്ചിരുന്ന വാക്കത്തിയും കറിക്കത്തിയും കമ്പിപ്പാരയും മുറികളിലുണ്ട്. ഒന്നിലധികം മോഷ്ടാക്കള് വീട്ടില് കയറിയിട്ടുണ്ടാകും എന്നാണ് നിഗമനം. ഇന്നലെ രാത്രിയിലും ഇന്നു രാവിലെയും കൂത്താട്ടുകുളം പോലീസ് എത്തി പരിശോധനകള് നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
Kerala
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച. നെടിയാംകോട് സ്വദേശി ഷാജു സാമുവേലിന്റെ വീട്ടിൽ നടന്ന മോഷണത്തിൽ 27 പവനും 30000 രൂപയുമാണ് കവർന്നത്.
മകളുടെ വീട്ടിൽ പോയിരുന്ന ഷാജുവും കുടുംബവും വെള്ളിയാഴ്ച വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സിസിടിവി തകർത്തും തോർത്ത് മൂടിയിട്ടുമാണ് മോഷണം നടത്തിയത്. പാറശാല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
District News
ചാരുംമൂട്: നൂറനാട് പടനിലം കാവിൽ ഭഗവതി നാഗരാജ സ്വാമി ക്ഷേത്രത്തിൽ കവർച്ച നടത്തിയ സംഭവത്തിൽ പ്രതികളെ പോലീസ് പിടികൂടി. നൂറനാട് നെടുകുളഞ്ഞി അവിട്ടം വീട്ടിൽ മുകേഷ്, മുതുകുളം തെക്കുംമുറി ശ്രീമന്ദിരത്തിൽ സോജേഷ് നാഥ് എന്നിവരെയാണ് നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്.
ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന കവരവിളക്ക്, ശ്രീകോവിലിനു പുറത്തെ തൂക്കുവിളക്ക്, ഉപദേവതമാരുടെ പ്രതിഷ്ഠയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള തറകളിൽ വച്ചിരുന്ന ഏഴു നിലവിളക്കുകൾ എന്നിവ മോഷണം നടത്തിയ സംഭവത്തിലാണ് ഇവർ പിടിയിലായത്.
ചെങ്ങന്നൂർ ഡിവൈഎസ്പി ബിനുകുമാറിന്റെ നേതൃത്വത്തിൻ സി ഐ ശ്രീകുമാർ, എസ്ഐ രാജേന്ദ്രൻ, സിപിഒ മനുകുമാർ, സിപിഒ മനു പ്രസന്നൻ, സിപിഒ വിഷ്ണു, സിപിഒ നിതീഷ് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.
Kerala
കോഴിക്കോട്: പേരാമ്പ്രയിൽ വീട്ടമ്മയുടെയും മകളുടെയും മുഖത്ത് മുളകുപൊടി എറിഞ്ഞ് കവർച്ചാ ശ്രമം. പേരാമ്പ്ര സ്വദേശി റമീസയ്ക്കും രണ്ട് വയസുകാരി മകൾക്കും നേരെയാണ് ആക്രമി മുളകുപൊടി എറിഞ്ഞത്.
അടുക്കളയിൽ പാത്രം കഴുകുന്നതിനിടയിലാണ് സംഭവം. ഇരുവരും ബഹളം ഉണ്ടാക്കിയതോടെ മുളകുപൊടി എറിഞ്ഞ ആൾ ഓടി രക്ഷപ്പെട്ടു. . റമീസയും മകളും സ്വർണാഭരണങ്ങൾ ധരിച്ചിരുന്നു. വീട്ടുകാരുടെ പരാതിയിൽ പേരാമ്പ്ര പോലീസ് സ്ഥലത്ത് പരിശോധന നടത്തി.
Kerala
കായംകുളം: വള്ളികുന്നം പ്രദേശങ്ങളിൽ നാട്ടുകാരുടെ സ്വൈര്യ ജീവിതം തകർത്ത് മോഷണ പരമ്പര നടത്തിവന്നിരുന്ന കുപ്രസിദ്ധ മോഷ്ടാവ് സ്പൈഡർ സുനിലും സഹായിയും പിടിയിൽ.
കായംകുളം കൃഷ്ണപുരം കാപ്പിൽ അശ്വിൻ ഭവനത്തിൽ സ്പൈഡർ എന്നു വിളിക്കുന്ന സുനിൽ (47), ഇയാളുടെ സഹായിയായി പ്രവർത്തിച്ചു വന്നിരുന്ന നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കായംകുളം പുള്ളിക്കണക്ക് വെളുത്തേരിൽ ജിതേഷ് (39) എന്നിവരെയാണ് ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും വള്ളികുന്നം പോലീസും ചേർന്ന് പിടികൂടിയത്.
വള്ളികുന്നം പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട സ്ഥലങ്ങളിൽ താത്കാലികമായി അടച്ചിട്ടിരിക്കുന്ന വീടുകളുടെ മുൻവാതിൽ തകർത്ത് പണവും സ്വർണവും മോഷണം പോകുന്നത് പതിവായതിനെ തുടർന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രൻ നായരുടെ നിർദേശ പ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കൾ പിടിയിലായത്.
2024 മുതൽ ഈ പ്രദേശത്ത് നടന്നുവന്നിരുന്ന മോഷണ സംഭവങ്ങളിൽ നിന്ന് ശാസ്ത്രീയമായ തെളിവുകൾ ഒന്നും തന്നെ കിട്ടിയിരുന്നില്ല. സമാന രീതിയിൽ മോഷണം നടത്തിവന്നിരുന്ന മുൻ കുറ്റവാളികളെയും, മോഷണങ്ങൾ നടന്ന പ്രദേശങ്ങളിൽ വാടകയ്ക്ക് താമസിച്ചിരുന്നവരെയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് സ്പൈഡർ സുനിലിനെ പിടികൂടിയത്.
നാല്പതോളം വാഹന മോഷണക്കേസുകളിൽ പ്രതിയായിട്ടുള്ള സ്പൈഡർ സുനിൽ ഈ കേസുകളുടെ കോടതി നടപടികൾ തീർന്ന ശേഷം സ്കൂൾ വാഹനം ഓടിച്ചും ടാക്സി കാറുകൾ ഓടിച്ചും നാട്ടിൽ ആഢംബര ജീവിതം നയിച്ചു വരികയായിരുന്നു.
തുടർച്ചയായി അവധി ദിവസങ്ങൾ വരുന്ന സമയങ്ങളിൽ സന്ധ്യയോടു കൂടി തന്റെ ബുള്ളറ്റിൽ ചുറ്റിനടന്ന് വീടുകൾ കണ്ടുവച്ചതിനു ശേഷം അവിടെ കയറിയായിരുന്നു മോഷണം. രാത്രികാലങ്ങളിൽ റോഡിലൂടെ സഞ്ചരിച്ചാൽ സിസിടിവി ക്യാമറകളിൽ പതിയും എന്നുള്ളതിനാൽ റോഡുകൾ ഒഴിവാക്കി വയലുകളിലൂടെയും പുരയിടങ്ങളിലുടെയുമാണ് സഞ്ചാരം.
ആളുകൾ രാത്രിയിൽ കണ്ടാൽ ഭയപ്പെടുന്ന രീതിയിൽ തലയിലുടെ ലുങ്കി പുതച്ച് കൈയിൽ മാരകായുധവും കരുതി അടിവസ്ത്രം മാത്രം ധരിച്ച് തമിഴ് കുറുവ മോഷ്ടാവാണെന്ന് തെറ്റിധരിപ്പിക്കുന്ന വിധം വീടുകളുടെ മുൻവാതിൽ കുത്തിത്തുറന്ന് അകത്തുകയറി മോഷണം നടത്തുന്നതാണ് സ്പൈഡർ സുനിലിന്റെ രീതിയെന്നും പോലീസ് പറഞ്ഞു .
ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽനിന്നും ഏകദേശം 30 ഓളം കുറ്റകൃത്യങ്ങൾ ഇയാൾ ചെയ്തിട്ടുള്ളതായി തെളിഞ്ഞു. കൂട്ടുപ്രതിയായ സുഹൃത്ത് ജിതേഷ് തന്നെ മോഷണ സ്ഥലത്ത് ബൈക്കിൽ കൊണ്ടുവിടാറുണ്ടെന്ന് സുനിൽ പോലീസിനോട് പറഞ്ഞതിനെ തുടർന്നാണ് ജിതേഷിനെയും പിടികൂടിയത്.
സ്പൈഡർ സുനിലിനെ കൃഷ്ണപുരം കൊട്ടാരത്തിനു സമീപത്തു നിന്നും ജിതേഷിനെ പുള്ളിക്കണക്കിനു സമീപത്തുള്ള വീട്ടിൽ നിന്നുമാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ കായംകുളം ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വള്ളികുന്നം പോലീസ് സബ് ഇൻസ്പെക്ടർ കെ. ദിജേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണപിള്ള, അനീഷ് ജി. നാഥ്, എം. അൻഷാദ്, മുഹമ്മദ് ഷെഫീക്ക്, അരുൺ ഭാസ്കർ, സിവിൽ പോലീസ് ഓഫീസർമാരായ എം. അഖിൽ കുമാർ, എ.എസ്. ഫിറോസ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികുടിയത്.
Kerala
മലപ്പുറം: അതിഥിത്തൊഴിലാളിയെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിർമാണ ജോലിക്കെത്തിയ അതിഥിത്തൊഴിലാളിയെ ആക്രമിച്ച കെട്ടുങ്ങൽ സ്വദേശി കോങ്ങാശേരി വീട്ടിൽ നബീൽ (24) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ 17ന് രാത്രി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചായിരുന്നു സംഭവം. പരപ്പനങ്ങാടി ഇൻസ്പെക്ടർ നവീൻ ഷാജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കോഴിക്കോട്: വടകരയിൽ ബൈക്ക് യാത്രികനെ ആക്രമിച്ച് പണം കവർന്നു. കൊയിലോത്ത് താഴക്കുനി വീട്ടില് ഇബ്രാഹിം (58) ആണ് ആക്രമണത്തിനിരയായത്. വടകര എടച്ചേരിയിലാണ് സംഭവം. കാറിലെത്തിയ മുഖം മൂടി സംഘം ആക്രമിച്ച് പണം തട്ടിയെടുത്തതായാണ് പരാതി.
ഒൻപത് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. വില്യാപള്ളി-തലശേരി സംസ്ഥാന പാതയില് എടച്ചേരി ഇരിങ്ങണ്ണൂരില് വച്ചായിരുന്നു ആക്രമണവും പിന്നാലെ കവർച്ചയും നടന്നതായി പരാതിയുള്ളത്. എടച്ചേരിയില് നിന്നും ഇരിങ്ങണ്ണൂര് ഭാഗത്തേക്ക് പോകുകയായിരുന്നു ഇബ്രാഹിം.
പിന്നാലെയെത്തിയ നീല നിറത്തിലുള്ള കാർ ആദ്യം ഇബ്രാഹിമിന്റെ വാഹനത്തെ മറികടന്ന് തടസമുണ്ടാക്കി. തുടർന്ന് കാറിലുണ്ടായിരുന്ന നാല് പേര് വാഹനത്തിൽ നിന്ന് ഇറങ്ങി ഇബ്രാഹിമിനെ ആക്രമിച്ച് പണം കവരുകയായിരുന്നെന്നാണ് പരാതി.
സംഭവത്തില് എടച്ചേരി പോലീസ് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ഉള്പ്പടെ പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.
Kerala
കൊച്ചി: മൂവാറ്റുപുഴ തൃക്ക ശ്രീകൃഷ്ണ ക്ഷേത്രത്തില് ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. കേത്ര വളപ്പിലെ സര്പ്പ പ്രതിഷ്ഠയ്ക്കും നാഗ പ്രതിഷ്ഠയ്ക്കപം മുന്നിലുണ്ടായിരുന്ന ഭണ്ഡാരങ്ങള് കുത്തിത്തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്.
പുലർച്ചെ പൂജാരി എത്തിയപ്പോഴാണ് ഭണ്ഡാരങ്ങള് തകര്ത്ത നിലയില് കണ്ടെത്തിയത്. തുടർന്ന് വിവരം ക്ഷേത്ര കമ്മിറ്റി അധികൃതരെയും പോലീസിനെയും അറിയിച്ചു.
ക്ഷേത്രത്തിന് പുറത്തുള്ള ഒരു സിസിടിവിയില് പ്രതിയുടെ ദൃശ്യങ്ങള് അവ്യക്തമായി പതിഞ്ഞിട്ടുണ്ട്. സിസിടിവി ക്യാമറകള് പ്രതി തുണി ഉപയോഗിച്ച് മറച്ച ശേഷമാണ് കവർച്ച നടത്തിയിരിക്കുന്നത്. സംഭവത്തില് പോലീസ് അന്വേഷണം തുടങ്ങി.
Kerala
കൊച്ചി: പെരുമ്പാവൂരിലെ അടച്ചിട്ട വീടുകളിൽ മോഷണം നടത്തുന്നയാൾ പിടിയിൽ. കുറുപ്പംപടി, പുല്ലുവഴി പ്രദേശത്ത് നടത്തിയ മോഷണങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
പെരുമ്പാവൂർ തണ്ടേക്കാട് താമസിക്കുന്ന മൂവാറ്റുപുഴ തട്ടുപറമ്പ് ചക്കുങ്ങൽ വീട്ടിൽ നൗഷാദ്(45)നെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ജനുവരി പത്തിന് കുറുപ്പംപടി കർത്താവുംപടി, പുല്ലുവഴി ഭാഗങ്ങളിലാണ് മോഷണം നടന്നത്.
പുല്ലുവഴി കർത്താവുംപടിയിലെ വീടിന്റെ വാതിൽ പൊളിച്ച് അകത്ത് കയറിയെങ്കിലും വീട്ടിൽ വില പിടിപ്പുള്ള ഒന്നും ഉണ്ടായിരുന്നില്ല. അതോടെ വെറും കൈയോടെ മടങ്ങാൻ തയ്യാറാകാതെ മോഷ്ടാവ് സിസിടിവി ക്യാമറ മോഷ്ടിച്ചു.
National
ബംഗുളൂരു: പുരുഷ വേഷം ധരിച്ച് കവർച്ച നടത്തിയ രണ്ട് സ്ത്രീകൾ അറസ്റ്റിൽ. ബംഗുളൂരു സ്വദേശികളായ ശാലു, നീലു എന്നിവരാണ് പിടിയിലായത്.
ഒരു ഓട്ടോ ഡ്രൈവറുടെ വീട്ടിലാണ് കവർച്ച നടന്നത്. മോഷണം നടന്നുവന്ന് മനസിലായ ഗൃഹനാഥൻ പോലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ ലഭിച്ച സിസിടിവി ദൃശ്യങ്ങളിലെ വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്.
ചോദ്യം ചെയ്യലിൽ, ആർക്കും സംശയം തോന്നാതിരിക്കാനാണ് പുരുഷ വേഷം ധരിച്ചതെന്ന് ഇവർ പോലീസിനോടു പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.