Movies
നടിയും ടെലിവിഷൻ താരവുമായ ശ്രീവിദ്യ മുല്ലച്ചേരിയുടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. മുഖ്യമന്ത്രിയുടെ ഉപദേശങ്ങള്‍ അനുസരിച്ചതുകൊണ്ട് തനിക്ക് നാട്ടില്‍ ചീത്തപ്പേരായെന്ന് നടി ശ്രീവിദ്യ മുല്ലച്ചേരി പറഞ്ഞതാണ് സംഭവങ്ങൾക്ക് തുടക്കം.
മുഖ്യമന്ത്രി പറഞ്ഞത് അനുസരിച്ചത് കൊണ്ട് തനിക്ക് നാട്ടിലുണ്ടായിരുന്ന എല്ലാ സല്‍പ്പേരും നഷ്ടപ്പെട്ടുവെന്നും ശ്രീവിദ്യ പറയുന്നു.
ചൂട് കനക്കുന്നത് കാരണം പാലിക്കേണ്ട മുൻകരുതൽ എന്ന നിലയിൽ മുഖ്യമന്ത്രി പറഞ്ഞ നിർദേശങ്ങൾ പാലിച്ചതാണ് വിനയായതെന്ന് നടി പറയുന്നു.
11 മണി മുതൽ മൂന്നു മണി വരെ നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണെന്നും ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. ഈ നിർദേശം പാലിച്ചതാണ് തനിക്ക് വിനയായതെന്നാണ് പുതിയ ഫെയ്സ്ബുക്ക് വിഡിയോയിലൂടെ നടി പറയുന്നത്. ‘‘പോയപ്പോ ആർക്ക് പോയി?? കുഞ്ഞമ്പു നായരുടെ മോൾക്ക് പോയി’’ എന്നാണ് വീഡിയോയ്ക്കു നൽകിയ അടിക്കുറിപ്പ്.
‘‘പ്രിയപ്പെട്ട കേരള ചീഫ് മിനിസ്റ്റര്‍ പിണറായി വിജയന് സാര്‍, എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ്, ബഹുമാനമാണ്. പക്ഷേ ഇനി മുതല്‍ നിങ്ങള്‍ പറയുന്ന ഒരു കാര്യവും ഞാന്‍ അനുസരിക്കില്ല. കാരണം കുറച്ചുദിവസങ്ങള്‍ക്ക് മുന്നേ നിങ്ങളൊരു ഫെയ്സ്ബുക്ക് പോസ്റ്റിട്ടു.
ചൂട് കൂടിവരുകയാണ്, എല്ലാവരും വെള്ളം കുടിക്കുക, രാവിലെ പത്ത് മണി മുതല്‍ മൂന്ന് മണി വരെ വെയിലത്ത് ഇറങ്ങാതിരിക്കുക, സൂക്ഷിക്കുക എന്നൊക്കെ പറഞ്ഞായിരുന്നു പോസ്റ്റ്. ഒരു കേരള സിവിലിയന്‍ എന്ന നിലയ്ക്ക് ഞാന്‍ അത് അനുസരിക്കണം. നിങ്ങളോടുള്ള ബഹുമാനം കൊണ്ട് ഞാനത് അനുസരിച്ചു.
ഇന്ന് എന്റെ നാട്ടില്‍ ഒരു തെയ്യം ഉണ്ടായിരുന്നു. ആ പോസ്റ്റിൽ സണ്‍ഗ്ലാസ് ഉപയോഗിക്കണമെന്നും പറഞ്ഞിരുന്നു. ഞാന്‍ സണ്‍ഗ്ലാസ് വച്ചിട്ടാണ് പോയത്. കാരണം മുഖ്യമന്ത്രി അങ്ങനെ പറഞ്ഞതാണ്. ഇപ്പോള്‍ എന്നെ നാട്ടില്‍ പറയുന്നതെന്താണെന്ന് അറിയാമോ? ഓള് വലിയ മമ്മൂട്ടി ആയെന്നാ വിചാരമെന്ന്, കുഞ്ഞമ്പൂന്റെ പെണ്ണ് എങ്ങനാ നടന്നിരുന്നത്? ഇപ്പോള്‍ ഓള്ക്ക് സണ്‍ഗ്ലാസ് വച്ചാലേ തെയ്യത്തിനെ കാണൂന്ന്.
ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു തെയ്യം. അപ്പോള്‍ ഇത് വച്ചിട്ട് തെയ്യത്തിനെ കാണാന്‍ പോവാന്ന് കരുതി. അതുവല്ല, മുഖ്യമന്ത്രി പറഞ്ഞിരുന്നല്ലോ. ഫെയ്സ്ബുക്ക് പോസ്റ്റ് ഇടുമ്പോള്‍ പറയണ്ടേ, സണ്‍ഗ്ലാസ് വച്ചിട്ട് വരുന്ന പെണ്‍പിള്ളാരെയൊന്നും കുറ്റം പറയുന്ന നാട്ടുകാര്‍ക്ക് തക്കതായ ശിക്ഷ തരണമെന്ന്.
അതെന്താ നിങ്ങള്‍ ഇടാത്തത്. ഞാനിപ്പോള്‍ അഹങ്കാരത്തിന് കയ്യും കാലും വച്ച വിത്താ എന്റെ നാട്ടില്‍. ഞാനുണ്ടാക്കിയ എല്ലാ സല്‍പ്പേരും നിങ്ങള്‍ കളഞ്ഞില്ലേ’’, ശ്രീവിദ്യ ചോദിച്ചു.
അതേസമയം തമാശരൂപേണ ശ്രീവിദ്യ പോസ്റ്റ് ചെയ്ത വീഡിയോക്ക് കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. മുഖ്യമന്ത്രി പറഞ്ഞ ഗൗരവകരമായ വിഷയങ്ങളെ തമാശയാക്കരുതെന്നാണ് കമന്റില്‍ ഒരു വിഭാഗം പറയുന്നത്.
വിവരകേട് പറയല്ലെന്ന് ഒരു കൂട്ടർ പറയുന്നു. വൈറൽ ആകാൻ ശ്രമിക്കുകയാണോ, 'ബുദ്ധി ശൂന്യത ഒരു അലങ്കാരമായി കൊണ്ടുനടക്കരുത്', 'ദാരിദ്ര്യം...എല്ലാവരും ഒന്ന് ചിരിച്ചു കൊടുത്തേ... , എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
Movies
തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ വിവാദപരാമർശം നടത്തിയ പിണറായി വിജയനെ പിന്തുണച്ച് നടി മാലാ പാർവതി. ഇത് തന്നെയാണ് മറുപടിയെന്നും മുഖ്യമന്ത്രി കേരളത്തിന്റെ മാനം കാത്തെന്നും നടി കുറിച്ചു.
‘തെലുങ്കാന മുഖ്യമന്ത്രി, സകേരള മുഖ്യമന്ത്രിയ്ക്കയച്ച ഔദ്യോഗിക കത്തിൽ ‘പോ മോനെ’ എന്ന് അപമാനിച്ചതിന് ഇത് തന്നെയാണ് മറുപടി ! മുഖ്യമന്ത്രി കേരളത്തിന്റെ മാനം കാത്തു! പിന്നല്ലാതെ !’’മാലാ പാർവതിയുടെ വാക്കുകൾ.
നീ പോ മോനേ വിജയാ' എന്നാണ് പിണറായി വിജയനെ രേവന്ത് റെഡ്ഡി വിമർശിച്ചത്. തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോഹന്‍ലാല്‍ സിനിമയിലെ മാസ് ഡയലോഗ് അനുകരിച്ചായിരുന്നു രേവന്തിന്റെ വിമർശനം.
പിണറായി വിജയന്റെ എക്സ്പയറി ഡേറ്റ് കഴിഞ്ഞുവെന്നും കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
മുഖ്യമന്ത്രി എന്ന നിലയിൽ രേവന്ത് റെഡ്ഡി പാലിക്കേണ്ട ചില മര്യാദകളുണ്ടെന്നും. അദ്ദേഹം അത് കാണിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നുമായിരുന്നു വിവാദത്തിൽ പിണറായി വിജയ്‍റെ മറുപടി. അദ്ദേഹത്തിന്റെ ആരോപണങ്ങൾക്ക് ഇപ്പോൾ സമയമില്ലാത്തതിനാൽ മറുപടി പറയുന്നില്ല. ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട് എന്ന് മാത്രമേ പറയുന്നുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: കുടകിൽ ട്രക്കിംഗിനിടെ കാണാതായ മലയാളി യുവതി ശരണ്യയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചു. കാണാതായി ദിവസങ്ങൾ പിന്നിട്ടിട്ടും യുവതിയെ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. ശരണ്യയെ കണ്ടെത്താൻ സാധ്യമായ എല്ലാ സന്നാഹങ്ങളും ഉപയോഗിക്കണമെന്ന് കത്തിലൂടെ പിണറായി വിജയൻ ആവശ്യപ്പെട്ടു. കാടിനുള്ളിൽ തെരച്ചിൽ നടത്തുന്നതിന് വിദഗ്ധ സംഘങ്ങളുടെ സേവനം ഉറപ്പാക്കണമെന്നും അദ്ദേഹം സിദ്ധരാമയ്യയോട് അഭ്യർത്ഥിച്ചു.
നിലവിൽ കർണാടക പൊലീസും വനംവകുപ്പും സംയുക്തമായാണ് കുടകിലെ തടിയൻഡമോൾ മലനിരകളിൽ തെരച്ചിൽ നടത്തുന്നത്. മേഖലയിൽ കനത്ത മൂടൽമഞ്ഞും മഴയും തെരച്ചിലിന് തടസം സൃഷ്ടിക്കുന്നുണ്ട്. തെരച്ചിൽ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ആന്റി നക്സൽ ഫോഴ്സിനെ കൂടി ദൗത്യത്തിൽ ഉൾപ്പെടുത്തിയതായി കർണാടക സർക്കാർ നേരത്തെ അറിയിച്ചിരുന്നു.
കൊച്ചിയിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി ശരണ്യയെ ഏപ്രിൽ രണ്ടിനാണ് ട്രക്കിംഗിനിടെ കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം എത്തിയ ശരണ്യ തിരികെ ഇറങ്ങുന്നതിനിടെ വഴിതെറ്റി വനത്തിനുള്ളിൽ അകപ്പെടുകയായിരുന്നു.
Kerala
ആലപ്പുഴ: കോൺഗ്രസ് പിന്തുണ അഭിമാനത്തോടെയാണ് താൻ സ്വീകരിച്ചതെന്ന് അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി ജി.സുധാകരൻ. പിണറായി സർക്കാർ കേരളത്തെ നരകമാക്കി മാറ്റി. ഒരു കാലത്ത് പാർലമെന്റിൽ സിപിഎമ്മിന് 64 എംപിമാരുണ്ടായിരുന്നു.
ഇന്ന് സിപിഎം എംപിമാരുടെ എണ്ണം ആറിലേക്ക് ഒതുങ്ങി. പിണറായി വിജയന് അതിൽ വലിയ പങ്കുണ്ട്. പിണറായി വിജയൻ പോളിറ്റ് ബ്യൂറോയിൽ ഉറങ്ങുകയായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. താൻ കോൺഗ്രസ് - ബിജെപി പിന്തുണയിൽ മത്സരിക്കുന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ ബിജെപി പിന്തുണ താൻ തേടിയിട്ടില്ല.
ബിജെപി മതേതര പ്രസ്ഥാനമല്ല. താൻ എസ്എഫ്ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റായിരുന്നു. അന്ന് പിണറായിയെ ആർക്കും അറിയുക പോലുമില്ല. ആഞ്ഞു പിടിച്ചാൽ സിപിഎമ്മിന് ഇത്തവണ ഒന്നോ രണ്ടോ സീറ്റ് കിട്ടും. തന്റെ സ്വാതന്ത്ര്യം പിണറായിക്ക് മുന്നിൽ അടിയറവയ്ക്കാൻ ഞാനില്ല. ആലപ്പുഴ ജില്ലയിൽ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് മുന്നേറ്റമുണ്ടാക്കുമെന്നും രാഹുൽ ഗാന്ധി പങ്കെടുത്ത യോഗത്തിൽ ജി.സുധാകരൻ പറഞ്ഞു.
അസഭ്യം പറയലാണ് രാഷ്ട്രീയമെന്ന് സിപിഎം നേതാക്കൾ കരുതുന്നു. സജി ചെറിയാൻ ബിജെപിയുമായി ഡീൽ ഉണ്ടാക്കി മത്സരിക്കുന്നു. പിണറായി വിജയന്റെ വലം കൈയാണ് സജി ചെറിയാൻ. രണ്ട് സിപിഎം സ്ഥാനാർഥികൾ ഇന്ന് കോടീശ്വരന്മാരാണ്. ദാരിദ്ര്യത്തിൽ ജനിച്ചവർ എങ്ങനെ കോടീശ്വരന്മാരായെന്ന് അദ്ദേഹം ചോദിച്ചു.
Kerala
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി ജി. സുധാകരൻ. താൻ ബിജെപി പിന്തുണയോടെ മത്സരിക്കുന്നു എന്ന് മുഖ്യമന്ത്രി പറയുന്നു, എന്നാൽ സ്വപ്നത്തിൽ പോലും അങ്ങനെ കരുതിയിട്ടില്ല. ചെളിക്കുണ്ടിൽ ആഴ്ന്നു പോകുമെന്ന് മുഖ്യമന്ത്രി പറയുന്നു, കുട്ടനാട്ടിലെ ചെളിയിൽ പോലും താൻ ആഴ്ന്നു പോയിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.
ബിജെപി എനിക്ക് വോട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രിയാണ് പറയുന്നത്. ആലപ്പുഴ ഇരുതല മൂർച്ചയുള്ള ആയുധമാണെന്നും ഇത് പിണറായി വിജയന്റെ അവസാന ഇലക്ഷൻ ആണെന്നും തന്നെ വെല്ലുവിളിക്കാൻ വരരുതെന്നും സുധാകരൻ പറഞ്ഞു.
സിപിഎം ഇന്ന് തൊഴിലാളി വർഗത്തിന്റെ പാർട്ടിയല്ല. പൊളിറ്റക്കൽ ക്രിമിനലുകളുടെ പാർട്ടിയായി മാറി. പാർട്ടി അവഗണന എന്റെ മുഖത്ത് ഇടിച്ചു കൊണ്ടിരുന്നു. അപ്പോഴും താൻ ഒന്നും മിണ്ടിയില്ല. ഒരു ബ്രാഞ്ചിലേക്ക് ഞാൻ ഒതുങ്ങി. അതിൽ കൂടുതൽ പാർട്ടി അച്ചടക്കം എങ്ങനെ പാലിക്കാൻ കഴിയും.
അപ്പോഴേക്ക് പാർട്ടി സജി ചെറിയന്റെ കസ്റ്റഡിയിൽ ആയി. ആലപ്പുഴയിലെ ക്രിമിനൽ രാഷ്ട്രീയത്തിന്റെ തലവൻ സജി ചെറിയാനാണെന്നും സുധാകരൻ വിമർശിച്ചു. ബിജെപി വോട്ട് ഇല്ലെങ്കിൽ സജി ചെറിയാൻ തോൽക്കും. ആലപ്പുഴയുടെ അസ്ഥിവാരം തോണ്ടി വാഴപ്പിണ്ടി കുഴിച്ചിട്ടു അതിന് നേതൃത്വം നൽകിയത് സജി ചെറിയാൻ ആണ്. സജി ചെറിയാനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: ജി.സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചെറ്റത്തരം പ്രയോഗത്തിൽ ന്യായീകരണവുമായി എ.കെ.ബാലൻ. ചെറ്റത്തരം എന്ന വാക്കിന് ഇംഗ്ലീഷ്, മലയാളം നിഘണ്ടുവില്‍ അര്‍ത്ഥമായി പറയുന്നത് അല്‍പ്പത്തം, ഹീനത എന്നിങ്ങനെയാണ്.
അല്‍പ്പത്തം നിറഞ്ഞ പെരുമാറ്റമായിപ്പോയി ജി.സുധാകരന്റേത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ബാലന് വിശദീകരിച്ചു. ചെറ്റത്തരമെന്ന മുഖ്യമന്ത്രിയുടെ പ്രയോഗം ചർച്ചയാക്കേണ്ടേ കാര്യമില്ല. മുഖ്യമന്ത്രി ജി. സുധാകരനെ ചെറ്റയെന്ന് വിളിച്ചിട്ടില്ല. ചെറ്റത്തരമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
വഞ്ചന നിറഞ്ഞ സമീപനം ജി. സുധാകരൻ സ്വീകരിച്ചപ്പോൾ ഉചിതമായ വാക്ക് മുഖ്യമന്ത്രി ഉപയോഗിച്ചു. സുധാകരൻ അധഃപതിച്ച് പോയതിൽ വിഷമമുണ്ട്. കോൺഗ്രസിൽ ചേർന്നത് കൊണ്ടാണ് ജി. സുധാകരൻ ഉത്തമനായ കമ്യൂണിസ്റ്റായി പ്രതിപക്ഷ നേതാവിന് തോന്നിയതെന്നും ബാലൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ "ചെറ്റത്തരം' പരാമര്‍ശത്തിന് മറുപടിയുമായി ജി. സുധാകരന്. ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം കൊളളുന്നുവെന്ന് സുധാകരന് പ്രതികരിച്ചു. ചെറ്റപ്പുരയും ചെറ്റക്കുടിലും പാവപ്പെട്ടവന്റെ വീടാണ്. ചെറ്റ എന്നാല്‍ അടിസ്ഥാനവര്‍ഗത്തിന്റെ പുരയാണ്. ആ ചെറ്റപ്പുരയെ ആക്ഷേപിക്കുകയാണ് തന്നെ ചെറ്റ എന്ന് വിളിക്കുക വഴി മുഖ്യമന്ത്രി ചെയ്തതെന്നും ജി. സുധാകരന് കൂട്ടിച്ചേർത്തു.
പതിനെട്ട് വയസ് വരെ താന്‍ ഓലമേഞ്ഞ ചെറ്റപ്പുരയിലാണ് ജീവിച്ചത്. ചാണകത്തിണ്ണയിലാണ് കഴിഞ്ഞത്. മുഖ്യമന്ത്രിക്ക് മലയാള ഭാഷയുടെ അർഥഭേദങ്ങള്‍ അറിയില്ല. നിഘണ്ടു വായിച്ചിട്ടില്ല. താൻ മുഖ്യമന്ത്രിയെ വിമര്‍ശിക്കും, പക്ഷെ ചീത്ത പറയില്ല. അത് തന്റെ ഗുരുത്വമാണെന്നും സുധാകരൻ പറഞ്ഞു. യുഡിഎഫ് ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"എനിക്ക് പാര്‍ലമെന്ററി മോഹമാണ് എന്നാണ് പറയുന്നത്. മുഖ്യമന്ത്രിയും അങ്ങനെ പറഞ്ഞു എന്നാണ് കേട്ടത്. മുഖ്യമന്ത്രി ഒമ്പതു തവണ മത്സരിച്ചു. ആ മണ്ഡലത്തില്‍ ഇതുവരെ ആരും തോറ്റിട്ടില്ല. മരിക്കുന്നതുവരെ എകെജി പാര്‍ലമെന്ററി അംഗം ആയിരുന്നല്ലോ'- ജി. സുധാകരന് പറഞ്ഞു.
Movies
വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി നടൻ കമൽഹാസൻ. കേരളം തന്റെ കൂടി സംസ്ഥാനമാണെന്നും ഇവിടുത്തെ ഭരണത്തുടർച്ചയ്ക്കായി ജനങ്ങൾ ശരിയായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് സഖാവ് പിണറായി വിജയന് വിജയങ്ങൾ എന്ന് നേർന്നുകൊണ്ട് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്.
‘സഖാവ് പിണറായി വിജയന് വിജയങ്ങൾ നേരുന്നു. കേരള മുഖ്യമന്ത്രിപിണറായി വിജയന് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാവിധ ആശംസകളും നേരുന്നു. എല്ലാറ്റിനുമുപരി, കേരളം എന്റെ കേരളം കൂടിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. സങ്കുചിത മനോഭാവത്താൽ ചിലർ എന്നെ ഒരു അന്യനാട്ടുകാരനായി കണ്ടേക്കാമെങ്കിലും, കേരളവുമായി ഞാൻ വൈകാരികമായി അത്രമേൽ ചേർന്നുനിൽക്കുന്നു.
അതുകൊണ്ട് തന്നെ, കഴിഞ്ഞ ഒരു പതിറ്റാണ്ടിനെക്കുറിച്ച് ചിന്തിക്കാനും അദ്ദേഹത്തിന് ശുഭാശംസകൾ നേരാനും ഈ സംസ്ഥാനത്തിന്റെ ഗുണഭോക്താക്കളായ ഏവരോടും (ഞാൻ ഉൾപ്പെടെ) ഞാൻ അഭ്യർഥിക്കുന്നു. നമുക്ക് ശരിയായ തീരുമാനമെടുക്കാം.സഖാവ് വിജയൻ വിജയിക്കട്ടെ. കേരളവും വിജയിക്കും. ഇത് എന്റെ അഭിപ്രായം.’’കമൽഹാസന്റെ വാക്കുകൾ.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമാകുന്ന പാചകവാതക പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു. യോഗത്തിൽ മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജി.ആർ.അനിൽ, എം.ബി.രാജേഷ് പൊതുമേഖല എണ്ണക്കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാനത്തു പലയിടത്തും പാചകവാതക ക്ഷാമം മൂലം ഹോട്ടലുകൾ ഉൾപ്പെടെ അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പൂഴ്ത്തിവയ്പ് തടയാനും ഗ്യാസ് വിതരണം സുഗമമാക്കാനും സ്വീകരിക്കേണ്ട നടപടികളാണ് യോഗം ചർച്ച ചെയ്തത്. പാചകവാതക ക്ഷാമം ട്രെയിനുകളിലെ ഭക്ഷണ വിതരണത്തെ ബാധിക്കില്ലെന്നാണു പ്രതീക്ഷിക്കുന്നതെന്നു റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
മിക്ക ട്രെയിനുകളിലും സുരക്ഷയുടെ ഭാഗമായി മുമ്പു തന്നെ പാചകവാതകം ഒഴിവാക്കി ഇൻഡക്ഷൻ സ്റ്റൗ, ഹോട്ട് പ്ലേറ്റുകൾ, ഓവൻ, നോ ഫ്ളെയിം കുക്കിംഗ് എന്നീ സംവിധാനങ്ങളിലേക്കു മാറിയിരുന്നു. പഴയ കുറച്ചു ട്രെയിനുകളിൽ മാത്രമാണു ഇപ്പോഴും പാചകവാതകം ഉപയോഗിക്കുന്നതെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.
ബേസ് കിച്ചണുകളിൽ പലയിടത്തും ബദൽ മാർഗങ്ങൾക്കൊപ്പം പാചകവാതകവും ഉപയോഗിക്കുന്നുണ്ട്. ഭക്ഷണവിതരണത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകരുതെന്നു കാട്ടി ഐആര്‍സിടിസി എല്ലാ ലൈസന്‍സികള്‍ക്കും കത്ത് നൽകിയിരുന്നു.
Kerala
തിരുവനന്തപുരം: മന്ത്രി കെ.ബി.ഗണേഷ് കുമാർ വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഈ വിഷയത്തിൽ ഗണേഷ് കുമാറല്ല മുഖ്യമന്ത്രിയാണ് നാണം കെട്ടതെന്നും അതിജീവിതക്ക് ഐക്യദാർഢ്യമറിയിച്ചുള്ള കപ്പ് ഇനി മുഖ്യമന്ത്രി ഉയർത്തിക്കാട്ടരുതെന്നും സതീശൻ പറഞ്ഞു.
ഭാര്യയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മന്ത്രിക്കെതിരെ കേസെടുക്കണം. ഗണേഷിന്റെ രാജി ചോദിച്ചു വാങ്ങണം. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ആരോപണം ഉയർന്നപ്പോൾ ഗണേഷ് കുമാറിന്റെ രാജി പിണറായി ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്.
ഇപ്പോൾ ജനങ്ങൾക്ക് മുൻപിൽ മുഖ്യമന്ത്രിയും സിപിഎമ്മും തുറന്ന് കാട്ടപ്പെട്ടു. കോൺഗ്രസിന്റെ പ്രവൃത്തിയും വാക്കും ഒന്നാണ്. ഗണേഷ് കുമാറിനെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
Kerala
ആലപ്പുഴ: പെരുമ്പളം ദ്വീപ് നിവാസികളുടെ യാത്രാ ദുരിതത്തിന് വിരാമമാകുന്നു. വേമ്പനാട് കായലിന് കുറുകെ ഒരുകിലോമീറ്ററിലേറെ നീളത്തില്‍ നിര്‍മിച്ച പാലം ഇന്ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിക്കും.
2016-17 സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ 100 കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മിച്ചത്. പൊതുമരാമത്ത് വകുപ്പ് കെആര്‍എഫ്ബി വിഭാഗത്തിനായിരുന്നു നിര്‍മാണ ചുമതല. കായലിനാല്‍ ചുറ്റപ്പെട്ട പെരുമ്പളം പഞ്ചായത്തിനെ പടിഞ്ഞാറേക്കരയുമായി ബന്ധിപ്പിക്കുന്നതാണ് പാലം.
ദേശീയ ജലപാത കടന്നുപോകുന്നയിടത്ത് തൂണുകള്‍ ഒഴിവാക്കാന്‍ ബോസ്ട്രിംഗ് ആര്‍ച്ച് മാതൃകയിലാണ് പാലം നിർമിച്ചത്. പാലം തുറക്കുന്നതോടെ കെഎസ്ആർടിസി ബസുകൾ ദ്വീപിലേക്ക് എത്തും.
Kerala
തിരുവനന്തപുരം: പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ തുഗ്ലക് പരാമർശത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പുസ്തകങ്ങൾ കിട്ടാതിരുന്നപ്പോൾ ഫോട്ടോസ്റ്റാറ്റ് കോപ്പിയുമായി വിദ്യാർഥികൾ പഠിക്കേണ്ട അവസ്ഥയുണ്ടായിരുന്നു.
യുഡിഎഫ് കാലത്ത് പാഠപുസ്തകങ്ങൾക്കായി വിദ്യാർഥികൾക്ക് തെരുവിലിറങ്ങി സമരം ചെയ്യേണ്ടിവന്നിരുന്നു. എന്നാൽ ഇപ്പോൾ ഈ അവസ്ഥയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒമ്പതാം ക്ലാസിൽ ജയിച്ചോയെന്ന് അറിയാതെ പുതിയ പുസ്തകം കൊടുത്തിട്ട് എന്ത് കാര്യമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പരാമർശം.
പരീക്ഷ പേപ്പർ നോക്കാതെ കുട്ടി ജയിച്ചോയെന്ന് എങ്ങനെ അറിയുമെന്നും വി. ശിവൻകുട്ടിയാണോ ഇതൊക്കെ തീരുമാനിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. ഇതൊക്കെ തുഗ്ലക്ക് പരിഷ്കാരമാണെന്നാണ് ചെന്നിത്തല പറഞ്ഞത്.
രമേശ് ചെന്നിത്തലയുടെ പരാമർശം വിദ്യാർഥികളുടെ ഭാവിക്ക് നേരെയുള്ള വെല്ലുവിളിയെന്നാണ് മന്ത്രി ശിവൻകുട്ടിയുടെ പ്രതികരണം. പാഠപുസ്തകങ്ങൾ നേരത്തെ എത്തിക്കുന്നത് ചിലർക്കിപ്പോൾ കുറ്റമായി തോന്നുന്നുവെന്നും മന്ത്രി പരിഹസിച്ചു.
Kerala
കോഴിക്കോട്: ഇന്ത്യയിലെ ആദ്യത്തെ ആന്തരിക അവയവം മാറ്റിവയ്ക്കലിനു മാത്രമായുള്ള മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
കോഴിക്കോട് ചേവായൂരിലാണ് മെഡിക്കൽ രംഗത്ത് ചൈനയ്ക്കും അമേരിക്കയ്ക്കും മാത്രം അവകാശപ്പെടാവുന്ന ആന്തരികാവയവങ്ങൾ മാറ്റിവയ്ക്കുന്നതിനായുള്ള അത്യാധുനിക മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്.
602.14 കോടി രൂപ കിഫ്ബി വഴി ചിലവഴിച്ച് കേരള സർക്കാർ നിർമാണം ആരംഭിക്കുന്ന ഈ പദ്ധതിയിൽ ആന്തരികാവയവം മാറ്റിവയ്ക്കൽ, ടിഷ്യു മാറ്റിവയ്ക്കൽ, അധ്യാപനം, പരിശീലനം, പഠനം, ഗവേഷണം എന്നിവ ഉൾപ്പെടും.
പദ്ധതി പ്രവർത്തന സജ്ജമാകുന്നതോടെ ഈ സ്ഥാപനം കേരളത്തിനകത്തും പുറത്തുമായി എട്ട് കോടിയോളം ജനങ്ങൾ പ്രയോജനമാകും.
Kerala
കാസര്‍ഗോഡ്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നയിക്കുന്ന എല്‍ഡിഎഫ് വടക്കന്‍ മേഖലാ വികസനമുന്നേറ്റ ജാഥയ്ക്ക് ഇന്നു കുമ്പളയില്‍ തുടക്കമാകും. ഉച്ചകഴിഞ്ഞ് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
ജാഥാ മാനേജര്‍ പി. സന്തോഷ്കുമാര്‍ എംപി, സ്ഥിരാംഗങ്ങളായ കെ.എസ്. സലീഖ (സിപിഎം), മാത്യു കുന്നപ്പള്ളി (കേരള കോണ്‍ഗ്രസ്- എം) പി.പി. ദിവാകരന് (ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍), പി.എം. സുരേഷ് ബാബു (എന്‍സിപി), മനയത്ത് ചന്ദ്രന്(ആര്‍ജെഡി), കാസിം ഇരിക്കൂര്‍ (ഐഎന്‍എല്‍), ബാബു ഗോപിനാഥ് (കോണ്‍ഗ്രസ്-എസ്), വടക്കോട് മോനിച്ചന് (കേരള കോണ്‍ഗ്രസ്-ബി), എ.ജെ. ജോസഫ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്), നൈസ് മാത്യു (കേരള കോണ്‍ഗ്രസ്-സ്കറിയ തോമസ്) എന്നിവര്‍ പങ്കെടുക്കും. വൈകുന്നേരം അഞ്ചിനു കാസര്‍ഗോഡ് നുള്ളിപ്പാടിയില്‍ ജാഥയ്ക്കു സ്വീകരണം നല്‍കും.
നാളെ രാവിലെ പത്തിനു പെരിയാട്ടടുക്കത്തും ഉച്ചകഴിഞ്ഞ് മൂന്നിന് കാഞ്ഞങ്ങാട് കോട്ടച്ചേരിയിലും വൈകുന്നേരം നാലിന് കാലിക്കടവിലും സ്വീകരണം നല്‍കും. തുടര്‍ന്ന് ജാഥ കണ്ണൂര്‍ ജില്ലയിലേക്കു പ്രവേശിക്കും.
Kerala
തിരുവനന്തപുരം: കിളിമാനൂരിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളജിലുണ്ടായ ചികിത്സാ പിഴവും കേസന്വേഷണത്തിൽ പോലീസ് വീഴ്ച വരുത്തിയെന്നും ആരോപിച്ചാണ് പ്രതിഷേധം. തുടർന്ന് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എ.പി.അഖില, ദീപുരാജ്, ജെ.ജി.അജയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
Kerala
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി ഒരു സർക്കാരിന്റെ മാത്രം പ്രയത്നഫലമല്ലെന്നും എല്ലാവരുടെയും കൂട്ടായ ശ്രമം ഇതിനു പിന്നിലുണ്ടെന്ന് അദാനി പോർട്സ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി. വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ട നിർമാണ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ പദ്ധതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പങ്ക് വലുതാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ പദ്ധതി പൂർത്തിയാകില്ലായിരുന്നു. പ്രതിപക്ഷ നേതാവിനും നന്ദിയെന്നും രാഷ്ട്രീയ ഭിന്നാഭിപ്രായങ്ങൾക്ക് ഇടയിലും വിഴിഞ്ഞത്തിനായി എല്ലാവരും പരിശ്രമിച്ചുവെന്നും കരൺ അദാനി പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും പൈലിംഗിന്റെ സ്വിച്ച് ഓൺ കർമ്മവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയായി.
Kerala
കോഴിക്കോട്: തലശേരി കലാപത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന ആരോപണവുമായി മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി. തലശേരിയിൽ സിപിഎം ആസൂത്രിതമായാണ് കലാപം നടത്തിയത്.
ഇക്കാര്യം താൻ പല തവണ പറഞ്ഞപ്പോൾ തന്റെ പേരിൽ കേസ് കൊടുക്കുമെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞിരുന്നു. എന്നാൽ ആരും കേസുകൊടുത്തില്ല. ജയിൽ വേതനം കൂട്ടിയ സർക്കാർ നടപടിയെയും ഷാജി വിമർശിച്ചു.
പിണറായി വിജയനും അദ്ദേഹത്തിന്റെ ബന്ധുക്കളും അധികം താമസിക്കാതെ ജയിലിൽ പോകും. അതിനാലാണ് വേതനം വർധിപ്പച്ചതെന്നും കെ.എം. ഷാജി പരിഹസിച്ചു.
Kerala
തിരുവനന്തപുരം: ജസ്റ്റീസ് ജെ.ബി.കോശി കമ്മീഷൻ സമർപ്പിച്ച 284 ശിപാർശകളും 45 ഉപ ശിപാർശകളും സംസ്ഥാന സർക്കാർ പരിഗണിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ 17 വകുപ്പുകൾ ഈ ശിപാർശകൾ നടപ്പിലാക്കി. 220 ശിപാർശകളിലും ഉപശിപാർശകളിലും നടപടികൾ പൂർത്തിയാക്കി.
ഏഴ് ശിപാർശകൾ മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കുന്നതിനായി അതത് വകുപ്പുകൾ നടപടി സ്വീകരിച്ചുവരുകയാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഫെബ്രുവരി ആറിന് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ യോഗം ചേരും.
താത്പര്യവുമുള്ള ന്യൂനപക്ഷ വിഭാഗങ്ങളിലെ സംഘടനകൾക്ക് യോഗത്തിൽ പങ്കെടുക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. നേരത്തേ ഇതുമായി ബന്ധപ്പെട്ട പലതവണ യോഗങ്ങൾ നടന്ന കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രത്യേക കർമ്മ പദ്ധതി തറായാക്കി എൽഡിഎഫ്. 110 സീറ്റ് ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി മിഷൻ അവതരിപ്പിച്ചു.
മൂന്നു മണിക്കൂർ നീണ്ട മന്ത്രിസഭാ യോഗത്തിൽ ഉദ്യോഗസ്ഥൻമാരെ പങ്കെടുപ്പിച്ചില്ല. 50 ദിവസം നീണ്ടു നിൽക്കുന്ന പ്രചാരണ പരിപാടികളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. ഭരണ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാൻ മന്ത്രിമാരെ ഉൾപ്പടെ ചുമതലപ്പെടുത്തി.
പിന്നോട്ട് പോയ മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഓരോ മണ്ഡലങ്ങളിലും തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്തണം. മാധ്യമങ്ങള്‍ വഴി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് മന്ത്രിമാർ മുഖ്യമന്ത്രിയെ അറിയിച്ചു. സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തു. അതിനാല്‍ ഭരണവിരുദ്ധവികാരം ഇല്ലെന്നുമാണ് കണക്കുകൂട്ടല്‍.
Kerala
കണ്ണൂർ: വെനസ്വേലിയൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയേയും അമേരിക്കൻ സൈന്യം പിടികൂടിയതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്ക കാണിച്ചത് തെമ്മാടിത്തമാണെന്നും വെനസ്വേലയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വെനസ്വേലയുടെ പ്രസിഡന്റിനെ ആ രാജ്യത്ത് കടന്ന് ആക്രമിച്ച് ബന്ധിയാക്കിയത് എന്ത് നീതിയാണെന്ന് പിണറായി ചോദിച്ചു. രാജ്യത്തിന്റെ അതിർത്തി എവിടെയാണെന്ന ചോദ്യമാണ് ഇതിലൂടെ ഉയരുന്നത്. മുൻകൂട്ടി ആസൂത്രണം ചെയ്ത് രാജ്യത്തിന്റെ ഭരണാധികാരിയെയും ഭാര്യയെയും ബന്ധിയാക്കി.
അമേരിക്കൻ അധിനിവേശത്തിനെതിരെ ലോകമാകെ പ്രതിഷേധം ഉയരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഒരു രാജ്യത്തിന്റെ പരമാധികാരത്തിൽ അമേരിക്ക കടന്നുകയറിയിട്ടും അതിനെ വിമർശിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെയും പിണറായി വിമർശിച്ചു.
ഇന്ത്യയുടെ ശബ്ദം നേരത്തേ മൂന്നാം ലോക രാജ്യങ്ങൾക്കൊപ്പമായിരുന്നു. സാമ്രാജ്യത്വത്തിന് എതിരായിരുന്നു. എന്നാൽ ഇന്ന് അമേരിക്കൻ അധിനിവേശത്തിനെതിരെ ശബ്ദിക്കാൻ ഇന്ത്യക്ക് കഴിയുന്നില്ലെന്നും പിണറായി പറഞ്ഞു.
National
ബംഗളൂരു: സർക്കാർ ഭൂമിയിൽ കടന്നുകയറ്റം അനുവദിക്കില്ലെന്നും കൃത്യമായ രേഖകളുള്ള മുഴുവൻ കുടുംബങ്ങളെയും പുനരധിവസിപ്പിക്കുമെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കുടിയൊഴിപ്പിക്കൽ പ്രദേശം സന്ദർശിച്ച ശേഷമായിരുന്നു ഉപമുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
ഭൂമി പിടിച്ചെടുക്കലോ കൈയേറ്റമോ സർക്കാർ അനുവദിക്കില്ല. ഖരമാലിന്യ സംസ്കരണത്തിനായി പത്തുവർഷം മുന്‍പാണ് സർക്കാർ ഈ ഭൂമി കൈമാറിയത്.
പ്രശ്നത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രീയം കലർത്തുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയഭീതിയാണ് ആരോപണത്തിനു പിന്നിൽ. ഇവിടെയുള്ള ന്യൂനപക്ഷങ്ങളുടെ പിന്തുണയാണ് ലക്ഷ്യം. പ്രാദേശിക പ്രശ്നമാണിതെന്നും കേരള മുഖ്യമന്ത്രി ഒഴിഞ്ഞുനിൽക്കണമെന്നു ആവശ്യപ്പെടുകയാണെന്നും ശിവകുമാർ പറഞ്ഞു.
ബംഗളൂരു: കർണാടകയിലെ ഭൂമി ഒഴിപ്പിക്കൽ പ്രശ്നത്തിൽ ഇടപെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ബംഗളുരുവിനു സമീപം കൊഗിലുവിൽ അനധികൃത കെട്ടിടങ്ങൾ ഇടിച്ചുനിരത്തി താമസക്കാരെ ഒഴിപ്പിച്ചതു ബദൽസൗകര്യങ്ങൾ ഒരുക്കാതെയാണെന്ന് കമ്മിഷൻ നിരീക്ഷിച്ചു. മനുഷ്യാവകാശ ലംഘനം നടന്നോയെന്നു പരിശോധിക്കുന്നുണ്ടെന്നു കമ്മീഷൻ ചെയർപേഴ്സൺ ടി. ശ്യാം ഭട്ട് പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി എൽഡിഎഫിന്റെ നേതൃത്വത്തിൽ കേരള യാത്ര നടത്തും. മൂന്ന് മേഖലകളാക്കി തിരിച്ച് ജാഥ നടത്താനാണ് ആലോചന.
മന്ത്രിമാരും എംഎൽഎമാരും പങ്കെടുക്കുന്ന യാത്രയുടെ തീയതി അടുത്ത എൽഡിഎഫ് യോഗത്തിൽ തീരുമാനിക്കും. ജനങ്ങളിലേക്ക് കൂടുതൽ അടുക്കുക, ഇടതുസർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളെ അറിയിക്കുക എന്നതാണ് കേരള യാത്രയിലൂടെ ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം മുതൽ കാസർഗോഡു വരെ നടത്തുന്ന യാത്രയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിൽ മുഖ്യമന്ത്രിക്കൊപ്പം എല്ലാ മന്ത്രിമാരും പങ്കെടുക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടി മറികടക്കാനുള്ള നീക്കം നടത്തുന്നതിന്റെ ഭാഗമാണ് കേരള യാത്ര.
കേന്ദ്രസർക്കാരിനെതിരായ സമരവും എൽഡിഎഫ് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ തൊഴിൽ നയങ്ങൾക്കെതിരെയുള്ള സമരപ്രഖ്യാപനം ജനുവരി 12ന് തിരുവനന്തപരുത്ത് നടത്തും.
Kerala
കൊച്ചി: മലയാളികളുടെ പ്രിയ നടൻ ശ്രീനിവാസന്റെ മൃതദേഹം ടൗൺഹാളിലെ പൊതുദർശനം പൂർത്തിയാക്കി കണ്ടനാട്ടെ വീട്ടിലെത്തിച്ചു. ഞായറാഴ്ച രാവിലെ പത്തിന് വീട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തും.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി സജി ചെറിയാൻ, കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്, ഹൈബി ഈഡൻ എംപി തുടങ്ങി രാഷ്ട്രീയ പ്രമുഖർ ടൗൺഹാളിലെത്തി താരത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു. മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേർപാടിലൂടെ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചലച്ചിത്രത്തിന്റെ സമസ്ത രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നത്. പച്ച മനുഷ്യന്റെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ താൻ ഇച്ഛിക്കുന്ന തലങ്ങളിലേക്ക് എത്തിക്കുന്നതിലും ഇതുപോലെ വിജയിച്ച ചലച്ചിത്രകാരന്മാർ വേറെ അധികമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഷെഡ്യൂൾ പ്രകാശനം ചെയ്തു. 2026 ജനുവരി 14 മുതൽ 18 വരെ തൃശൂരിൽ നടക്കുന്ന കലോത്സവത്തിന്റെ ഷെഡ്യൂൾ മന്ത്രിമാരായ വി.ശിവൻകുട്ടിയും കെ.രാജനും ചേർന്ന് പ്രകാശനം ചെയ്തു.
ജനുവരി 14 ന് രാവിലെ പത്തിന് തേക്കിൻക്കാട് മൈതാനത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവത്തിന് തിരിതെളിക്കും. 18 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥിയാകും. പ്രധാന വേദിയായ തേക്കിൻക്കാട് മൈതാനത്ത് മോഹിനിയാട്ടം, ഭരതനാട്യം, നാടോടി നൃത്തം തുടങ്ങിയവയാണ് അരങ്ങേറുക.
സംസ്കൃത കലോത്സവം പതിമൂന്നാം വേദിയായ ജവഹർ ബാലഭവനിൽ നടക്കും. അറബിക് കലോത്സവം പതിനാറ്, പതിനേഴ് വേദികളായ സിഎംഎസ് എച്ച്എസ്എസിൽ നടത്തും. പാലസ് ഗ്രൗണ്ടിലാണ് മത്സരാർത്ഥികൾക്കും അതിഥികൾക്കുമായുള്ള ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്.
ഗവ.മോഡൽ ബോയ്സ് എച്ച്എസ്എസിൽ രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും. ഗവ. മോഡൽ ജിവിഎച്ച്എസ്എസിലാണ് പ്രോഗ്രാം ഓഫീസ്.
Kerala
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിധിക്ക് പിന്നാലെ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കേസിൽ അപ്പീൽ പോകണമെന്ന് അതിജീവിത ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
കേരള ജനത ഒപ്പമുണ്ടെന്നും ഉടൻ അപ്പീൽ പോകുമെന്നും മുഖ്യമന്ത്രി അതിജീവിതയ്ക്ക് ഉറപ്പ് നല്കി. ക്ലിഫ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടു. വിചാരണകോടതി ഉത്തരവിനെതിരായ പ്രോസിക്യൂഷൻ അപ്പീലിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.
എട്ടാം പ്രതി ദിലീപടക്കമുള്ളവരെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്. വിധിയിലെ അതൃപ്തി സമൂഹമാധ്യമത്തിൽ പരസ്യമാക്കിയതിനു പിന്നാലെയാണ് അതിജീവിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
Kerala
തിരുവനന്തപുരം: വിസി നിയമന തർക്കത്തിനിടെ ഗവർണറും രാജേന്ദ്ര ആർലേക്കറുമായി മുഖ്യമന്ത്രി പിണറായി വിജയൻ ലോക്ഭവനിൽ കൂടിക്കാഴ്ച നടത്തി. ക്രിസ്മസ് വിരുന്നിന് ഗവർണറെ ക്ഷണിക്കാനെത്തിയതാണ് എന്നാണ് ഔദ്യോഗിക വിശദീകരണം.
കേരള ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വൈസ് ചാൻസർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണറും സർക്കാരും രണ്ട് തട്ടിലാണ്. ഗവർണറും മുഖ്യമന്ത്രിയും പ്രത്യേകം പ്രത്യേകം പേരുകൾ നൽകിയതിനാൽ സുപ്രീംകോടതി സ്വന്തം നിലയ്ക്ക് നിയമനം നടത്താനുള്ള നീക്കത്തിലാണ്.
അതിനിടയിലാണ് മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ ആഴ്ച്ച മന്ത്രിമാരായ ആർ.ബിന്ദുവും, പി.രാജീവും ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും വിഷയത്തിൽ സമവായം ആയിരുന്നില്ല. അന്ന് എന്തുകൊണ്ട് മുഖ്യമന്ത്രി ചർച്ചയ്ക്ക് വരുന്നില്ലായെന്ന് ഗവർണർ ചോദിച്ചിരുന്നു.
Kerala
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ പിണറായിസത്തിന് കനത്ത തിരിച്ചടി ലഭിച്ചെന്ന് മുൻ എംഎൽഎ പി.വി.അൻവർ. ഇടതുപക്ഷം സ്വീകരിച്ച വർഗീയ നിലപാടുകളാണ് തെരഞ്ഞെടുപ്പിൽ പരാജയപ്പെടാൻ കാരണം.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥഥാന സെക്രട്ടറി എം.വി.ഗോവിന്ദനും വാ തുറന്നാൽ പറയുന്നത് വർഗീയതയാണ്. ഇടതുപക്ഷ പ്രസ്ഥാനം വർഗീയതയ്ക്ക് എതിരെ നിലകൊണ്ട് തൊഴിലാളികൾക്ക് വേണ്ടി നിലകൊണ്ട പ്രസ്ഥാനമായിരുന്നു.
ഈ രണ്ട് നിലപാടിൽ നിന്നും വ്യതിചലിച്ച് കേരളത്തെ പരിപൂർണമായി വർഗീയവത്കരിക്കാൻ പിണറായി ശ്രമിച്ചു. തൊഴിലാളികൾക്കു വേണ്ടി നിലകൊണ്ടിരുന്ന പാർട്ടി പരിപൂർണമായും തൊഴിലാളി വിരുദ്ധമായിമാറിയെന്നും അൻവർ പറഞ്ഞു.
Kerala
കണ്ണൂർ: നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രോസിക്യൂഷൻ കേസ് നന്നായി കൈകാര്യം ചെയ്തുവെന്നും നിയമപരമായ പരിശോധന നടത്തി തുടർ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിജീവിതയ്ക്ക് എല്ലാ പിന്തുണയും സർക്കാർ നൽകി. ഇനിയും അത് തുടരും. അടൂർ പ്രകാശ് പറഞ്ഞത് യുഡിഎഫിന്റെ നിലപാടാണ്. പൊതുസമൂഹം അങ്ങനെ ചിന്തിക്കുന്നില്ല. അപ്പീൽ സംബന്ധിച്ചും യുഡിഎഫ് കൺവീനർ വിചിത്രമായ മറുപടിയാണ് നൽകിയത്.
ഗൂഢാലോചന സംബന്ധിച്ച് ദിലീപ് പറയുന്നത് അദ്ദേഹത്തിന്റെ തോന്നലുകളാണ്. പോലീസ് തെളിവുകളുടെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോയത്. കോടതിയിലെ വാദങ്ങളെ കുറിച്ച് ഇപ്പോൾ പറയാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Kerala
കണ്ണൂർ: ഇഡി നോട്ടീസിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിയുടെ പേരിൽ നോട്ടീസുമായി വന്നാൽ മുട്ടുവിറയ്ക്കുമെന്നാണോ ഇഡി കരുതിയതെന്നും മുഖ്യമന്ത്രി ചോദിച്ചു. എൽഡിഎഫ് കണ്ണൂർ കോർപറേഷൻ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കിഫ്ബി മസാല ബോണ്ട് ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചതിലാണ് മുഖ്യമന്ത്രിയുടെ വിമർശനം. ആർബിഐ നിഷ്കർഷിക്കുന്ന വ്യവസ്ഥയിലാണ് കാര്യങ്ങൾ ചെയ്തിരിക്കുന്നത്. കിഫ്ബിയിലൂടെ 1.5 ലക്ഷം കോടി രൂപയുടെ വികസനം നടത്തി. അത് രുചിക്കാത്ത ഹീന മനസുകളുണ്ട്.
വായ്പയെടുത്ത് ഭൂമിക്കച്ചവടം നടത്തിയെന്ന് കാണിച്ചാണ് ഇപ്പോൾ നോട്ടീസ് വന്നിരിക്കുന്നത്. 5600 കോടി രൂപ ദേശീയപാത ഏറ്റെടുക്കുന്നതിന് കിഫ്ബി വഴി കൊടുത്തു. അത് ഏതെങ്കിലും ഭൂമിക്കച്ചവടത്തിനാണോ. കിഫ്ബി ഏറ്റെടുക്കുന്ന ഭൂമി ഏതാവശ്യത്തിനാണോ അതിനേ പറ്റൂ.
പശ്ചാത്തല വികസനത്തിലാണ് കിഫ്ബി ഭൂമി ഏറ്റെടുത്തത്. റിസര്‍വ് ബാങ്കിന്റെ മാനദണ്ഡം അണുകിട വ്യത്യാസം വരുത്തിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: കാനത്തിൽ ജമീല എംഎൽഎയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലാളിത്യമാർന്ന ഇടപെടലിലൂടെ പൊതു സമൂഹത്തിന്റെ അംഗീകാരം നേടിയ നേതാവായിരുന്നു കാനത്തിൽ ജമീലയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചെറുപ്രായത്തിൽ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്നു കാനത്തിൽ ജമീല. തദ്ദേശസ്ഥാപനങ്ങളിൽ പ്രവർത്തിച്ച് ഭരണമികവ് തെളിയിച്ച് പടിപടിയായി ഉയർന്നു വന്ന നേതാവായിരുന്നു അവർ. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തലങ്ങളിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞു.
ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട് ശ്രദ്ധേയയായി. കാനത്തിൽ ജമീലയുടെ അകാലവിയോഗത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
National
ന്യൂഡൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനായുള്ള മുൻഗണനാ പട്ടികയിൽ മെറിറ്റ് അവഗണിച്ചെന്ന് ഗവർണർ സുപ്രീംകോടതിയിൽ. മുഖ്യമന്ത്രി ഇടപെട്ടാണ് ഈ നീക്കമെന്നും ഗവർണർ രാജേന്ദ്ര അർലേക്കർ സുപ്രീംകോടതിയിൽ ഫയൽചെയ്ത അപേക്ഷയിൽ പറയുന്നു.
സുപ്രീംകോടതി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റീസ് സുധാൻഷു ദുലിയയുടെ അധ്യക്ഷതയിലുള്ള സെർച്ച് കമ്മിറ്റി പാനൽ തയാറാക്കിയത്. എന്നാൽ ഇവർ തയാറാക്കിയ രണ്ട് പട്ടികയിലും സ്ഥാനംപിടിച്ചവർക്ക് മുഖ്യമന്ത്രി മുൻഗണന നൽകിയില്ലെന്നും ഗവർണർ ആരോപിച്ചു.
ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന് അഞ്ച് പേര് അടങ്ങുന്ന പാനലും സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന് നാല് പേര് അടങ്ങുന്ന പാനലുമാണ് സെർച്ച് കമ്മിറ്റികൾ തയാറാക്കിയത്. രണ്ട് സെർച്ച് കമ്മിറ്റികളും ഉൾപ്പെട്ട രണ്ട് പേരുണ്ട്.
എന്നാൽ ഒക്ടോബർ 14ന് മുഖ്യമന്ത്രിയുടെ ഓഫീസ് തനിക്ക് കൈമാറിയ പട്ടികയിൽ ഈ രണ്ടുപേർക്കും മുൻഗണന നൽകിയിട്ടില്ല. രണ്ട് പട്ടികയിലും സ്ഥാനംപിടിച്ച ഈ രണ്ട് പേരുമാണ് വൈസ്ചാൻസലർ നിയമനത്തിന് യോഗ്യരായവരെന്നും ഗവർണർ സുപ്രീംകോടതിയിൽ ഫയൽചെയ്ത അപേക്ഷയിൽ പറയുന്നു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രിസഭ തീരുമാനം നടന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിഎം ശ്രീ പദ്ധതിയിൽ തുടർ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചതിനു പിന്നാലെയായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
ഇടതുമുന്നണി തീരുമാനമാണ് നടപ്പാക്കിയത്. എസ്എസ്കെ ഫണ്ട് കേരളത്തിന്റെ അവകാശമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
സിപിഐയുടെ സമ്മർദത്തിനു പിന്നാലെയാണ് സർക്കാർ കേന്ദ്രത്തിന് കത്തയച്ചത്. കേന്ദ്രസർക്കാരിന് കത്തയക്കണമെന്നാവശ്യപ്പെട്ട് സിപിഐ മന്ത്രിമാർ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന സർക്കാർ കത്തയച്ചത്.
പിഎം ശ്രീയുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പം ഉണ്ടെന്നും സംസ്ഥാനം ഉപസമിതിയെ വച്ചിട്ടുണ്ടെന്നും കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ വാക്കാൽ അറിയിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നേരത്തെ പറഞ്ഞിരുന്നു.
Kerala
തിരുവനന്തപുരം: എൻ.വാസുവിന്റെ അറസ്റ്റിലൂടെ ശബരിമല സ്വര്‍ണക്കൊള്ളയിൽ സിപിഎമ്മിന്റെ പങ്ക് തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേസിൽ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ഇപ്പോഴത്തെ ദേവസ്വം മന്ത്രി വി.എന്‍. വാസവനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യണം.
സ്വര്‍ണക്കൊള്ളയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് വി.എന്‍. വാസവൻ രാജിവയ്ക്കണം. സിപിഎം നേതൃത്വവുമായും സര്‍ക്കാരിലെ ഉന്നതരുമായും അടുത്ത ബന്ധമുള്ള ആളാണ് വാസു. ചില ഘട്ടങ്ങളില്‍ ബോര്‍ഡിനേക്കാള്‍ വലിയ അധികാര കേന്ദ്രമായിരുന്നു വാസു.
വാസുവിന് മുഖ്യമന്ത്രി എല്ലാ പിന്തുണയും നൽകിയിരുന്നു. അതിനാൽ സിപിഎം നേതാക്കൾക്ക് ഒഴിഞ്ഞുമാറാൻ പറ്റില്ല. വാസു നടത്തിയ കൊള്ളയുടെ തുടര്‍ച്ചയാണ് പിന്നീടുവന്നവർ ചെയ്തത്. എ.പദ്മകുമാറിനെയും പി.എസ്.പ്രശാന്തിനെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനം മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ഭീകരകൃത്യത്തിന് പിന്നിൽ ആരായാലും അവരെ ഉടനടി കണ്ടെത്താനും തക്കതായ ശിക്ഷ നൽകാനും സാധിക്കണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ ഉറ്റവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർക്ക് മികച്ച ചികിത്സയിലൂടെ എത്രയും വേഗം ജീവിതത്തിലേക്ക് തിരികെ വരാൻ സാധിക്കട്ടെ. രാജ്യത്തിന്റെ ക്രമസമാധാനത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തുന്ന ശക്തികൾക്കെതിരെ ജനാധിപത്യ വിശ്വാസികളാകെ ഒറ്റക്കെട്ടായി നിൽക്കണം. ഇനിയും ഇതുപോലൊരു ദുരന്തം ആവർത്തിച്ചു കൂടാ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ഡൽഹിയിലെ ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ഭീരുത്വം നിറഞ്ഞ പ്രവൃത്തി നമ്മുടെ രാജ്യത്തിനും അവിടുത്തെ ജനങ്ങൾക്കും നേരെയുള്ള ആക്രമണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ഡൽഹിയിലെ ജനങ്ങളോടൊപ്പം കേരളം നിലകൊള്ളുമെന്നും മുഖ്യമന്ത്രി എക്സിൽ കുറിച്ചു.
ഈ ഹീനകൃത്യത്തിന് പിന്നിലുള്ളവരെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും രാജ്യത്തിന്റെ സമാധാനത്തിന് ഭീഷണിയാകുന്ന അത്തരം ശക്തികളെ പരാജയപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
International
അബുദാബി: കേരളത്തിന്റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തെ പുകഴ്ത്തി യുഎഇ സഹിഷ്ണുത മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാറക്. മുഖ്യമന്ത്രി പിണറായി വിജയൻ സദസിലിരിക്കെയാണ് യുഎഇ മന്ത്രിയുടെ പ്രശംസ. കേരളത്തിന്റേത് വലിയ നേട്ടാമെന്നും മറ്റുള്ളവര്‍ക്കും പിന്തുടരാവുന്ന മാതൃകയാണ്.
ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്ന ഉദ്യമങ്ങളുമായി കേരളം മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ പ്രസംഗത്തെ കൈയടിയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്. കേരളത്തിൽ നിന്നുള്ള പ്രവാസികളെയും അദ്ദേഹം അഭിനന്ദിച്ചു.
കേരളത്തിൽ നിന്നുള്ളവരുടെ കഠിനാധ്വാനത്തിന് അഭിവാദ്യം അര്‍പ്പിച്ച മന്ത്രി നിങ്ങൾ സമൂഹത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഘടകമാണെന്നും വ്യക്തമാക്കി. ഹൃദയത്തിൽ നിന്നുള്ള വാക്കുകളെന്നാണ് യുഎഇ മന്ത്രിയുടെ പ്രശംസക്ക് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.
Kerala
തിരുവനന്തപുരം: എറണാകുളം - ബംഗളൂരു വന്ദേഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
അപരമത വിദ്വേഷവും വർഗീയ വിഭജന രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആർഎസ്എസിന്റെ ഗാനം സർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ ഉൾപ്പെടുത്തിയത് ഭരണഘടനാതത്വങ്ങളുടെ ലംഘനമാണ്. റെയിൽവേയെ പോലും തങ്ങളുടെ വർഗീയ രാഷ്ട്രീയ പ്രചാരണത്തിനായി സംഘപരിവാർ ഉപയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല.
ദേശഭക്തി ഗാനമെന്ന കുറിപ്പോടെ ഈ ഗണഗീതം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ദക്ഷിണ റെയിൽവേ സ്വയം പരിഹാസ്യരാവുന്നതിനൊപ്പം ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ അപഹസിക്കുക കൂടിയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തലാണ് വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങിൽ കണ്ടത്.
ഇതിനു പിന്നിൽ പ്രവർത്തിച്ചത് മതനിരപേക്ഷതയെ തകർക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള സങ്കുചിത രാഷ്ട്രീയ മനസാണ്. ഇതു തിരിച്ചറിഞ്ഞുകൊണ്ട് മുഴുവൻ ജനങ്ങളുടേയും പ്രതിഷേധമുയരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തലസ്ഥാനത്തെ മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെന്റിന് മുഖ്യമന്ത്രി പിണറായി വിജയന് അംഗീകാരം നൽകി. 31 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 27 സ്റ്റേഷനുകളുണ്ടാകും.
ടെക്നോപാർക്കിന്റെ മൂന്ന് ഫേസുകൾ, വിമാനത്താവളം, തമ്പാനൂർ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, സെക്രട്ടേറിയറ്റ്, മെഡിക്കൽകോളജ് എന്നിവ ബന്ധിപ്പിക്കുന്ന ആദ്യ ഘട്ട അലൈൻമെന്റാണ് അംഗീകരിച്ചത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മുഖേനയാണ് പദ്ധതി നടപ്പിലാക്കുക.
പാപ്പനംകോട് നിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാർക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചക്കലിൽ അവസാനിക്കും. കഴക്കൂട്ടം, ടെക്നോപാർക്ക്, കാര്യവട്ടം എന്നിവയായിരിക്കും ഇന്റർചേഞ്ച് സ്റ്റേഷനുകൾ.
തിരുവനന്തപുരം മെട്രോയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ശ്രീകാര്യം, ഉള്ളൂർ, പട്ടം എന്നീ മേൽപ്പാലങ്ങളുടെ നിർമാണ ചുമതല കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ ഏൽപ്പിച്ചിരുന്നു. ഇതിൽ ശ്രീകാര്യം മേൽപ്പാലത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്.
Kerala
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരെ (എസ്ഐആര്‍) കേരളം സുപ്രീംകോടതിയിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗത്തിലാണ് തീരുമാനം.
യോഗത്തില്‍ പങ്കെടുത്ത ബിജെപി ഒഴികെയുള്ള കക്ഷികള്‍ സര്‍ക്കാര്‍ തീരുമാനത്തെ പൂര്‍ണമായും പിന്തുണച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എസ്ഐആര്‍ ചോദ്യം ചെയ്യാനുള്ള നിയമോപദേശം സര്‍ക്കാരെന്ന നിലയിലും രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയിലും തേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തെ അറിയിച്ചു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് പുതുക്കിയ വോട്ടർപട്ടിക നിലവിലിരിക്കെ 2002ലെ പട്ടിക അടിസ്ഥാനമാക്കി തീവ്രവോട്ടർ പട്ടിക പരിഷ്ക്കരണം നടപ്പാക്കാനുള്ള നീക്കം അശാസ്ത്രീയവും ദുരുദ്ദേശപരവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എസ്ഐആര്‍ പ്രത്യേക ഉദ്ദേശ്യത്തോടെ നടപ്പാക്കുന്നതാണെന്നുമുള്ള ആശങ്ക രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കുവെച്ചു. മുഖ്യമന്ത്രി പങ്കുവെച്ച ആശങ്കകളോട് പൂര്‍ണമായും യോജിക്കുന്നവെന്നും കോടതിയില്‍ പോയാല്‍ കേസില്‍ കക്ഷിചേരാന്‍ തയാറാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു.
Kerala
കണ്ണൂർ: കട്ടൻചായയും പരിപ്പുവടയും സൃഷ്ടിച്ച വിവാദ പേമാരിക്ക് വിരാമമായി ഇ.പി ജയരാജന്റെ ആത്മകഥ "ഇതാണെന്റെ ജീവിതം' പുറത്തിറങ്ങി. മാതൃഭൂമി ബുക്സാണ് പ്രസാധകർ. 238 പേജുകളിലായി ജീവിതം, രാഷ്ട്രീയം, അതിജീവനം എന്നിങ്ങനെ ഒരു മനുഷ്യായുസ് സംബന്ധിയായ വർത്തമാനങ്ങളാണ് ഉടനീളം.
ദാരിദ്ര്യം നിറഞ്ഞ ബാല്യത്തിൽ നിന്ന് പടവെട്ടി 30 വർഷങ്ങൾക്ക് മുൻപ് അക്രമികളാൽ ഒടുങ്ങേണ്ടിയിരുന്ന രാഷ്ട്രീയ പ്രവർത്തനമാണ് ഇന്നും തുടരുന്നതെന്ന് ആമുഖത്തിൽ ഇ.പി എഴുതുന്നുണ്ട്. ഏറ്റവും കൂടുതൽ ഇതിനായി ഉപയോഗിച്ചിരിക്കുന്ന വാക്ക് പ്രതിസന്ധി എന്നതാണ്. പടവെട്ടി നേടിയ ജീവിതം, അക്രമികളാൽ ഒടുങ്ങേണ്ടിയിരുന്ന ജീവിതമെന്നാക്കെ അതിനെ വിവക്ഷിക്കാം.
കട്ടൻചായയും പരിപ്പുവടയുമെന്ന പുസ്തക വിവാദത്തെയും നിരവധി വാദങ്ങൾ നിരത്തി ഖണ്ഡിക്കുവാൻ ശ്രമവും ഇതാണെന്റെ ജീവിതത്തിലുണ്ട്. ആത്മകഥ എന്ന നിലയിൽ രചയിതാവ് എഴുതുന്ന സംഭവങ്ങളെ വായിച്ചു തൃപ്തിയടയാൻ വിധിക്കപ്പെട്ടവരാണ് വായനക്കാർ. എന്നാൽ ഡിസി ബുക്സുമായി ചേർന്ന് ആദ്യം ആത്മകഥയെന്ന പേരിൽ ചർച്ചച്ചെയ്യപ്പെട്ട കട്ടൻചായയും പരിപ്പുവടയും നമ്മുടെ സംവാദ മണ്ഡലങ്ങളിൽ ഉള്ളതിനാൽ ഏതാണ് തുറന്നെഴുത്ത് എന്നുള്ളത് സംശയകരമാണ്.
പല ഭാഗത്തും ബാലൻസിംഗ് എഴുത്തായി വിവാദങ്ങളെ അവതരിപ്പിക്കുന്നു. തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കവെ ഒരുപക്ഷേ അത്രയും വിശാലമായ തുറന്നെഴുത്തിന് ഇ.പി. മുതിർന്നില്ല എന്നതാണ് സത്യം. വിവാദ സംബന്ധിയായ സംഭവങ്ങളെല്ലാം പരാമർശിക്കുന്നുണ്ടെങ്കിലും അതിനെല്ലാം ന്യായീകരണങ്ങളുമുണ്ട്.
കെ. സുധാകരനെന്ന രാഷ്ട്രീയ എതിരാളി
കണ്ണൂർ രാഷ്ട്രീയം എല്ലായ്പ്പോഴും രക്തചൊരിച്ചിലിന്റേതാണ്. പോരാട്ടത്തിലൂടെയാണ് എല്ലാ പാർട്ടികളുടെയും പ്രവർത്തനം അവിടെ നടന്നിരുന്നത്, നടക്കുന്നത്. പുസ്തകത്തിൽ അത്തരത്തിൽ രാഷ്ട്രീയ എതിരാളി എന്ന നിലയിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരിക്കുന്ന പേര് കോൺഗ്രസ് നേതാവ് കെ.സുധാകരൻ എംപിയുടേതാണ്.
ഒരേ കാലയളവിൽ ജില്ലയിലെ സിപിഎമ്മിനെയും കോൺഗ്രസിനെയും നയിച്ച ഇരുവരും തമ്മിൽ ശതുത്ര നിലനിൽക്കുന്നുണ്ടെന്നും പുസ്തകം അടിവരയിടുന്നു. 30 വർഷത്തിന് മുൻപ് 15-ാം പാർട്ടി കോൺഗ്രസ് കഴിഞ്ഞ് ചണ്ഡിഗഡിൽ നിന്നു മടങ്ങിയപ്പോൾ ട്രെയിനിൽ വെച്ചുണ്ടായ വധശ്രമത്തിനു പിന്നിലും കെ. സുധാകരനാണെന്നും ഇതിനായി ഉപയോഗിച്ചത് ആർഎസ്എസ് പ്രവർത്തരെയാണെന്നും ഇ.പി കുറിക്കുന്നു.
കോൺഗ്രസ് നേതാക്കളോടും പോലും ഈ ആക്രമണ ബുദ്ധിയിൽ സുധാകരൻ പ്രവർത്തിച്ചെന്നും എതിരാളികളെ ഇല്ലാതാക്കിയുള്ള രാഷ്ട്രീയ പ്രവർത്തനം അദ്ദേഹത്തിന്റെ ശൈലിയാണെന്നും കെപിസിസി നേതൃത്വത്തിലെത്തിയപ്പോഴും അത് തുടർന്നെന്നും വിമർശിക്കുന്നു.
രാഷ്ട്രീയത്തിൽ ഒപ്പം ചേർത്തു നിർത്തിയ സഖാവ് പിണറായി
എതിരാളിയായ സുധാകരനെ വിമർശിക്കുന്നപോലെ രാഷ്ട്രീയ ജീവിതത്തിൽ ചേർത്തുപിടിച്ച, വളർത്തിയ പിണറായി വിജയന് വാനോളം പ്രശംസയാണ് ആത്മകഥയിലൂടനീളം. കെഎസ്എഫ്, കെഎസ്വൈഎഫ്, ഡിവൈഎഫ്ഐ, സിപിഎം തുടങ്ങി സംഘടനാപരമായ ഉത്തരവാദിത്തങ്ങളിലെല്ലാം ഒപ്പം നിന്നത് പിണറായിയാണെന്ന് ഇ.പി ഓർത്തെടുക്കുന്നു.
വിഭാഗീയത കൊടികുത്തി നിന്ന കാലത്ത് ഒതുക്കാനുള്ള മുതിർന്ന നേതാക്കളുടെ ശ്രമങ്ങളെയെല്ലാം അതിജീവിക്കാനായത് പിണറായി കാരണമാണ്. ട്രെയിനിൽ വെച്ചുണ്ടായ ആക്രമണ ശ്രമത്തിലും പിണറായി താങ്ങായി ഒപ്പമുണ്ടായിരുന്നു. ജീവിതത്തിലേക്കുള്ള മടക്കയാത്രയിലും തലശേരി കലാപ കാലത്തും പിണറായിയെന്ന നായകനെ കരുത്തനെ കാണുവാനായെന്ന് ഇ പി പറയുന്നു.
ഒടുവിൽ 2016ൽ മട്ടന്നൂരിൽ നിന്ന് ജയിച്ചെത്തിയപ്പോൾ മന്ത്രിയാക്കി ഒപ്പം നിർത്തിയതും പിന്നീടുവന്ന വിവാദ പേമാരിയിൽ താങ്ങായതും പിണറായി വിജയനാണെന്നും ജയരാജൻ പറയുന്നു.
വിവാദങ്ങളെല്ലാം ചെറിയ അധ്യായങ്ങളിൽ
കേരള രാഷ്ട്രീയത്തിൽ സമീപകാലത്ത് ഏറ്റവും കൂടുതൽ വിവാദത്തിലകപ്പെട്ട സിപിഎം നേതാവാണ് ഇ.പി. ജയരാജൻ. ദേശാഭിമാനി മുതൽ ബിജെപി പ്രവേശന ചർച്ചകൾ വരെ അത് എത്തിനിൽക്കുകയാണ്.
സാന്റിയാഗോ മാർട്ടിൻ വിവാദവും, ആഡംബര ബംഗ്ലാവ് നിർമാണവും വൈദേകവും പ്രകാശ് ജാവേദക്കറുമൊക്കെ വിവാദമായി രൂപപ്പെട്ടത് പാർട്ടിയിലെ ചിലർ തന്നെ അടിക്കാൻ വടിയായി മാറിയത് കൊണ്ടാണെന്നും വൈദേകം റിസോർട്ട് വിഷയം സംസ്ഥാന കമ്മിറ്റിയിലുന്നയിച്ച പി. ജയരാജനെയും അതിനൊപ്പം നിന്ന ആ സംഘത്തെയും പരോക്ഷമായി പുസ്തകത്തിൽ വിമർശിക്കുകയും രാഷ്ട്രീയമായതിനെ ന്യായീകരിക്കുകയും ചെയ്യുന്നുണ്ട്.
ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ രമേശ് ചെന്നിത്തലയും ബിനോയ് വിശ്വവും കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് താനുമായി കണ്ടതെന്നും എന്നാൽ വിവാദം താനുമായി കണ്ടതാണെന്നും ഇത് മാധ്യമങ്ങൾ കൊട്ടിഘോഷിച്ചെന്നും വിമർശിക്കുന്നു.
മകനെ ശോഭാ സുരേന്ദ്രൻ മുഖേനെ ബിജെപി സ്ഥാനാർഥിയാക്കാൻ ശ്രമം നടന്നെന്നും എന്നാൽ ഇതിനെയെല്ലാം അതിജീവിക്കാൻ സാധിച്ചെന്നും ഇ.പി. പറയുന്നു. ഇൻഡിഗോ ബഹിഷ്കരണം തന്റെ നിലപാടായിരുന്നെന്നും സഖാവ് യെച്ചൂരി മരണപ്പെട്ടപ്പോൾ അത് തിരുത്താനൊരുങ്ങിയത് എത്രയും വേഗം സഖാവിനെ കാണാൻ വേണ്ടിയാണെന്നും അത് അപ്പോഴത്തെ തീരുമാനമായിരുന്നുവെന്നും എൽഡിഎഫ് കൺവീനറെന്ന നിലയിൽ സംസ്ഥാനത്ത് മികച്ച പ്രവർത്തനം നടത്തിവന്ന ഘട്ടത്തിലാണ് തത്സ്ഥാനത്തു നിന്ന് നീക്കം ചെയ്തതെന്നും എന്നാൽ അത് ജാവേദക്കർ വിഷയത്തിലല്ലെന്നും വ്യക്തമാക്കുന്നു.
Kerala
തിരുവനന്തപുരം: കാലം ആവശ്യപ്പെടുന്ന പുരോഗതി കൈവരിക്കുന്നതിനു കേരളത്തിന് സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. രജത ജൂബിലി നിറവിലെത്തിയ കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) ആഘോഷ പരിപാടികൾ നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
2016ൽ അധികാരത്തിൽ വരുമ്പോൾ വികസന പ്രവൃത്തികൾക്ക് എങ്ങനെ ഫണ്ട് കണ്ടെത്താനാകുമെന്നാണ് ചിന്തിച്ചത്. ആ അവസരത്തിലാണ് കിഫ്ബി പുനരുജ്ജീവിപ്പിക്കുന്നതിനു തീരുമാനിച്ചത്. കിഫ്ബിയുടെ വികസന പദ്ധതികൾ ഇന്ന് എല്ലാ നിയോജനക മണ്ഡലങ്ങളിലും വ്യാപിച്ചു കിടക്കുന്നു. വികസനത്തിലൂന്നിയുള്ള പവൃത്തികളാണ് നാടെങ്ങും നടന്നത്. പൊതുവിദ്യാഭ്യാസ രംഗത്തും വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നതിനു സാധിച്ചു. ഉന്നത വിഭ്യാഭ്യാസ രംഗവും മാറി. രാജ്യത്തെ 100 മികച്ച കോളജുകളിൽ 16 എണ്ണവും ഇന്നു കേരളത്തിലാണ്.
കിഫ്ബിയുടെ പങ്കാളിത്തത്തിൽ വലിയ മാറ്റങ്ങൾ നാട്ടിലുണ്ടായി. മുൻപ് റോഡുകളുടെ ശോച്യാവസ്ഥ വല്ലാതെ വേദനിപ്പിച്ചിരുന്നു. ഇന്ന് അക്കാര്യത്തിലൊക്കെ വലിയ മാറ്റം വന്നു. ദേശീയ പാതകൾ മാത്രമല്ല, ഇന്നു സാധാരണ റോഡുകളും വലിയ രീതിയിൽ മാറി. നമുക്കു നേരിട്ടു കാണാനാകുന്ന മാറ്റമാണ് കിഫ്ബിയിലൂടെ സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
’ഭ്രാന്താലയം’ ആയിരുന്ന കേരളം മാനവാലയമായി മാറിയെന്നും നവോത്ഥാന നായകർക്ക് ഇതിൽ വലിയ പങ്കുണ്ടെന്നും ഓർമിപ്പിച്ചാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. കിഫ്ബിയുയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്നും പഴയകാല കേരളത്തെക്കുറിച്ച് ഓർക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് കാണുന്ന സൗകര്യങ്ങളും അവസരങ്ങളും ഒരുകാലത്ത് ഇല്ലായിരുന്നു. കേരളം ഭ്രാന്താലയമാണെന്ന് വിവേകാനന്ദൻ വിശേഷിപ്പിച്ചു. ലോകം അംഗീകരിക്കുന്ന മാനുഷിക മൂല്യമുള്ള നാടായി ഈ ഭ്രാന്താലയം ഇന്നു മാറി. നവോത്ഥാനത്തിനു ശരിയായ പിന്തുടർച്ച കേരളത്തിനുണ്ടായി. ധനകാര്യ സ്ഥാപനം എന്ന നിലയിൽ കിഫ്ബിയെക്കുറിച്ച് ഒരു ആശങ്കയും വേണ്ടെന്നും അസാധ്യം എന്ന ഒരു വാക്ക് സർക്കാരിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് എല്ലാ രംഗവും വലിയ മാറ്റങ്ങൾക്കു സാക്ഷ്യം വഹിക്കുകയാണ്. ഭാവിതലമുറയ്ക്ക് നമ്മെ കുറ്റപ്പെടുത്താൻ കഴിയാത്ത തരത്തിലുള്ള വികസനമാണ് സംസ്ഥാനത്ത് നടത്തിയത്. ക്ഷേമ പ്രവർത്തനങ്ങൾ കൊണ്ടുള്ള ഗുണം സമൂഹത്തിനാണ്. ഇത് ദാരിദ്ര്യം ലഘൂകരിക്കുന്നതിനു കാരണമാകും. ഒരു ഗതിയുമില്ലാത്തവർക്ക് ഇപ്പോൾ ലഭിക്കുന്ന 2,000 രൂപയുടെ ക്ഷേമപെൻഷൻ വലിയ സഹായമാണ്. മുൻപ് ഇത് ആലോചിക്കാൻ കഴിയുമായിരുന്നോ എന്നും മുഖ്യമന്ത്രി ചോദിച്ചു
കേരളത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തിൽ 25 വർഷത്തിനിടെ 95,000 കോടി രൂപയുടെ പദ്ധതികൾക്കാണ് കിഫ്ബി വഴി അംഗീകാരം നൽകിയതെന്നു പരിപാടിയിൽ അധ്യക്ഷത വഹിച്ചു പ്രസംഗിച്ച ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ഇതിൽ നാലിൽ ഒന്നു പദ്ധതികൾ ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണു നടപ്പാക്കിയതെന്നും നാലിൽ മൂന്നു ശതമാനം പദ്ധതികൾ രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് നടപ്പാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബി അഡീഷണൽ സിഇഒ മിനി ആന്റണി സ്വാഗതം ആശംസിച്ച ചടങ്ങിൽ കിഫ്ബി സ്മരണികയുടെയും കിഫ്ബി മലയാളം മാസികയുടെയും പ്രകാശനവും മികച്ച പദ്ധതി നിർവഹണ ഏജൻസികൾ, കരാറുകാർ, വിവിധ മത്സര വിജയികൾ എന്നിവർക്കുള്ള പുരസ്കാര വിതരണവും മുഖ്യമന്ത്രി നിർവഹിച്ചു.
കിഫ്ബിയെക്കുറിച്ച് അറിയേണ്ടതെല്ലാം വിരൽതുമ്പിൽ ലഭ്യമാകുന്ന ബോട്ട് സോഫ്റ്റ്വെയർ ലോഞ്ചിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. കിഫ്ബി സിഇഒ ഡോ. കെ.എം. ഏബ്രഹാം ’നവകേരള ദർശനവും കിഫ്ബിയും’ എന്ന വിഷയം അവതരിപ്പിച്ചു. മന്ത്രിമാരായ കെ.രാജൻ, ജി.ആർ.അനിൽ, ചിഞ്ചുറാണി, ചീഫ് സെക്രട്ടറി ജയതിലക് എന്നിവർ പ്രസംഗിച്ചു. കിഫ്ബി എക്സിക്യുട്ടീവ് ഡയറക്ടർ കെ.പി. പുരുഷോത്തമൻ നന്ദി പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുതൽ നാലു വരെ കനകക്കുന്ന് കൊട്ടാരത്തിൽ സെമിനാർ സെഷനും സംഘടിപ്പിച്ചിരുന്നു.
Kerala
തിരുവനന്തപുരം: തീവ്രവോട്ടർപട്ടിക പരിഷ്കരണം പ്രഖ്യാപിച്ചതിനു പിന്നാലെ സർവകക്ഷിയോഗം വിളിച്ച് മുഖ്യമന്ത്രി. ബുധനാഴ്ച വൈകുന്നേരം 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഓണ്‍ലൈനായാണ് യോഗം ചേരുക.
ഇതിനിടെ സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ചു. ജനങ്ങളിൽ നിന്ന് മികച്ച സഹകരണമാണ് ലഭിക്കുന്നത്. നിലവിലത്തെ സാഹചര്യത്തിൽ ഫോം പൂരിപ്പക്കൽ 20 ദിവസത്തിനുള്ളിൽ പൂർത്തിയാകും.
അർഹരായ എല്ലാവരും പട്ടികയിൽ ഉണ്ടാകുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് രത്തൻ ഖേൽക്കർ പറഞ്ഞു. സംശയങ്ങൾ ഉണ്ടെങ്കിൽ പരിഹരിച്ചു മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
ന്യൂഡൽഹി: സർവ ശിക്ഷാ അഭിയാൻ പദ്ധതിയുടെ ഭാഗമായി കേരളത്തിന് ലഭിക്കാനുള്ള തുകയുടെ ആദ്യഗഡു കേന്ദ്രം കൈമാറി. 92.41 കോടി രൂപയാണ് കൈമാറിയത്. സംസ്ഥാനം സമർപ്പിച്ച 109 കോടിരൂപയിൽ നിന്നാണ് ഈ തുക അനുവദിച്ചത്.
നോൺ റക്കറിംഗ് ഇനത്തിൽ ഇനി 17 കോടി രൂപയാണ് ലഭിക്കാനുള്ളത്. രണ്ടും മൂന്നും ഗഡു ഉടൻ ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയെങ്കിലും കേന്ദ്രത്തിനു കത്ത് അയച്ചിരുന്നില്ല. അതിനാലാണ് പണം ലഭിച്ചതെന്നും സൂചനയുണ്ട്.
മാധ്യമങ്ങളിൽ വന്ന വാർത്തയല്ലാതെ പിഎം ശ്രീയിൽനിന്നും കേരളം ഔദ്യോഗികമായി പിന്മാറിയെന്നത് സംബന്ധിച്ച് കേന്ദ്രത്തിന് രേഖാമൂലം അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. കേന്ദ്രത്തിന് കത്തയയ്ക്കുന്നത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ട്.
വിദ്യാഭ്യാസ സെക്രട്ടറി ഉടൻ കത്തയയ്ക്കുമെന്നും വിദ്യാഭ്യാസമന്ത്രി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനിടെയാണ് വൈകുന്നേരത്തോടെ പദ്ധതിയുടെ ആദ്യഗഡു സംസ്ഥാനത്തിന് ലഭിച്ചത്.
തുക ഉടൻ കൈമാറുമെന്ന് കേന്ദ്ര സർക്കാർ ചൊവ്വാഴ്ച സുപ്രീംകോടതിയിൽ അറിയിച്ചിരുന്നു. കേരളത്തിലെ റിസോഴ്സ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുമായി വിഷയം ചർച്ച ചെയ്തുവെന്നും അഡീഷണൽ സോളിസിറ്റ് ജനറൽ കോടതിയെ അറിയിച്ചിരുന്നു. അർഹമായ തുക പോലും സംസ്ഥാനത്തിന് നൽകുന്നില്ലെന്നും സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിന് സ്ഥിരപ്പെടുത്താനുള്ള തുക കണ്ടെത്തണമെന്നും കേരളം കോടതിയിൽ വ്യക്തമാക്കിയിരുന്നു.
Kerala
കണ്ണൂർ: പിഎം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനേയും മന്ത്രി വി.ശിവന്‍കുട്ടിയേയും കെഎസ്യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കണ്ണൂര്‍ നഗരത്തിൽവച്ചായിരുന്നു സംഭവം.
ചില പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിനു സമീപത്തുവരെ എത്തിയെങ്കിലും പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി.അതുല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്ഹാന് മുണ്ടേരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
പ്രതിഷേധമുണ്ടാകുമെന്ന സൂചനയെ തുടർന്ന് നഗരത്തിൽ വൻ പോലീസ് സംഘത്തെ വിന്യസിച്ചിരുന്നു.
Kerala
കണ്ണൂർ: മുതിർന്ന സിപിഎം നേതാവ് ഇ.പി.ജയരാജന്റെ ആത്മകഥ "ഇതാണെന്റെ ജീവിതം' മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. ശിശു സഹജമായ നിഷ്കളങ്കത കാത്തുസൂക്ഷിക്കുന്ന നേതാവാണ് ജയരാജനെന്ന് പുസ്തക പ്രകാശന ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.
ഒരു കമ്യൂണിസ്റ്റുകാരന്റെ വസ്തുതാപരമായ ആവിഷ്കാരത്തിനു പ്രസക്തിയുണ്ട്. സ്വന്തം കഥ എന്നതിനപ്പുറം പ്രസ്ഥാനത്തിന്റെ, കാലത്തിന്റെ കഥ കൂടിയാണ് ഈ പുസ്തകം. പാർട്ടിയിലെ നയപരമായ അഭിപ്രായ ഭിന്നതകളിൽ ശരിയായ നിലപാടുകളാണ് ഇ.പി സ്വീകരിച്ചത്.
കൊല്ലാനുദ്ദേശിച്ചായിരുന്നു ജയരാജന് നേരെയുണ്ടായ വെടിവെപ്പ്. വെടിയുണ്ടയുടെ അംശങ്ങൾ ഇപ്പോഴും കഴുത്തിൽ പേറി കൊണ്ടാണ് ജയരാജൻ ജീവിക്കുന്നത്. ഇപിക്കെതിരെ അസത്യങ്ങളും അർത്ഥ സത്യങ്ങളും കൊണ്ട് പ്രചരണങ്ങളുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: പിഎംശ്രീ വിവാദത്തിനുശേഷമുള്ള ആദ്യ ഇടത് മുന്നണി യോഗം ഇന്ന് ചേരും. എകെജി സെന്ററിൽ വൈകുന്നേരം നാലിന് ചേരുന്ന യോഗത്തിൽ കരാര്‍ ഒപ്പിട്ടതിലെ സാഹചര്യവും മന്ത്രിസഭ ഉപസമിതി രൂപീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങൾ മുഖ്യമന്ത്രി വിശദീകരിക്കും.
പിഎം ശ്രീയിൽ നിന്ന് പിന്നോട്ട് പോകാൻ മന്ത്രിസഭാ യോഗം തീരുമാനമെടുത്തതോടെയാണ് ഇടത് മുന്നണിയിൽ ഉരുണ്ടുകൂടിയ പ്രതിസന്ധിക്ക് താത്കാലിക വിരാമമായത്. സിപിഎം - സിപിഐ തര്‍ക്കം അവസാനിച്ചെങ്കിലും മുന്നണി യോഗത്തിലെ പ്രധാന ചര്‍ച്ച പിഎം ശ്രീയെ കേന്ദ്രീകരിച്ചാകും.
കരാർ ഒപ്പിടുന്നതിന് മുൻപ് മുന്നണിയെ വിശ്വാസത്തിലെടുത്തില്ലെന്ന പൊതു വികാരം സിപിഐ മുൻപ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ സമവായമായതിനാൽ മുന്നണി യോഗത്തിൽ സിപിഐ വിമര്‍ശനം കടുപ്പിക്കാനിടയില്ല. കരാര്‍ ഏകപക്ഷീയമായി ഒപ്പിട്ടതിനെ ആർജെഡി ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
Kerala
തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ അപകടകരമായ പ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പിന്റെ തലേന്ന് ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു നടത്തുന്ന പ്രഖ്യാപനങ്ങള്‍ സംസ്ഥാനത്തെ കുഴപ്പത്തിലാക്കുമെന്നും കേന്ദ്ര സര്‍ക്കാരിന് അവസരമുണ്ടാക്കി കൊടുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ തന്നെ പല ആനുകൂല്യങ്ങളും ആവശ്യമില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പിന്നാക്കാവസ്ഥയുണ്ടെന്ന് പല കാര്യങ്ങളും ചൂണ്ടിക്കാട്ടി വാദിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
ഒരു ആനുകൂല്യങ്ങളും ആവശ്യമില്ല, സമ്പന്ന സംസ്ഥാനമാണെന്ന തെറ്റായ പ്രഖ്യാപനം അപകടകരമാണ്. ഇത് പല പദ്ധതികളെയും കുഴപ്പത്തിലാക്കും. നിലവില്‍ കൊടുക്കുന്ന ആനുകൂല്യങ്ങള്‍ നല്കാന് തന്നെ പണമില്ലാത്ത അവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി നിയമസഭയിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാവിലെ ഒമ്പതിന് തുടങ്ങിയ പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
കേരളം പുതുയുഗപ്പിറവിയിലാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമങ്ങളിൽ 90.7 ശതമാനം, നഗരങ്ങളിൽ 88.89 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നു. അവിടെനിന്നാണ് കേരളം അതിദാരിദ്ര്യം നിർമാർജനം ചെയ്ത ആദ്യ സംസ്ഥാനമായി തലയുയർത്തി നിൽക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, പ്രഖ്യാപനത്തെ പ്രതിപക്ഷം എതിർത്തു. എല്ലാ പത്രങ്ങളിലും പരസ്യം ഉണ്ടെന്നും സഭ ചേർന്നത് ചട്ടം ലംഘിച്ചാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സഭയിൽ ചർച്ച ചെയ്യാതെയാണ് പ്രഖ്യാപനം നടത്തിയത്. സഭാസമ്മേളനം സർക്കാർ പ്രഹസനമാക്കി. പൊള്ളയായ പ്രഖ്യാപനമാണിത്. പച്ച നുണകളുടെ കൂമ്പാരമാണ്. സർക്കാർ നടത്തുന്നത് തെരഞ്ഞെടുപ്പിനു മുമ്പുള്ള പിആർ വർക്ക് ആണെന്നും സതീശൻ ആരോപിച്ചു. തുടർന്ന് സഭാ കവാടത്തിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
എന്നാൽ, കേരളപ്പിറവി ദിനത്തിൽ പ്രഖ്യാപിക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. പ്രതിപക്ഷ നേതാവ് പറഞ്ഞതിൽ വസ്തുതയില്ല. പറഞ്ഞത് എന്തോ അത് നടപ്പാക്കും, അതാണ് ഇടത് സർക്കാരിന്റെ ശീലമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സജീവ ജനപങ്കാളിത്തത്തോടെയാണ് പ്രക്രിയ നടന്നത്. എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചു. അവരുടെ അഭിപ്രായങ്ങളിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങൾ ഉൾക്കൊണ്ടു. പങ്കാളിത്ത അധിഷ്ഠിതമായ പ്രക്രിയയിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: മലയാളികള്‍ക്ക് കേരളപ്പിറവി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സമത്വം, സാമൂഹികനീതി, മാനുഷികവികസനം എന്നീ മൂല്യങ്ങളില്‍ അടിയുറച്ച നവകേരളമാണ് നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം ആശംസാകുറിപ്പിൽ അറിയിച്ചു.
ലോകത്തിലെ തന്നെ വിരലിലെണ്ണാവുന്ന പ്രദേശങ്ങള്‍ മാത്രം കൈവരിച്ചതും, ഏതൊരു പുരോഗമന സമൂഹവും സ്വപ്നം കാണുന്നതുമായ 'അതിദാരിദ്ര്യമുക്ത സംസ്ഥാനം' എന്ന പദവിയിലേക്ക് കേരളം ഉയരുകയാണെന്നും മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന മാനവിക മാതൃകയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ആശംസാ കുറിപ്പിന്റെ പൂർണരൂപം:
കേരള സംസ്ഥാനം രൂപീകൃതമായിട്ട് 69 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. വിസ്തൃതിയില്‍ ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളമെങ്കിലും ലോകമാകെ ശ്രദ്ധിക്കുന്ന ഒട്ടനവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ നമുക്ക് കഴിഞ്ഞു. അതിലേറ്റവും പ്രധാന നേട്ടവുമായാണ് ഇത്തവണ ലോകമാകെ മലയാളികള്‍ കേരളപ്പിറവി ആഘോഷിക്കുന്നത്.
ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപംകൊണ്ടതിന്റെ ഓര്മ പുതുക്കുന്ന ഈ വേളയില്‍, ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ എഴുതിച്ചേര്‍ക്കേണ്ട ഒരു സുപ്രധാന പ്രഖ്യാപനത്തിന് കൂടി കേരളം സാക്ഷ്യം വഹിക്കുകയാണ്. ലോകത്തിലെ തന്നെ വിരലിലെണ്ണാവുന്ന പ്രദേശങ്ങള്‍ മാത്രം കൈവരിച്ചതും, ഏതൊരു പുരോഗമന സമൂഹവും സ്വപ്നം കാണുന്നതുമായ 'അതിദാരിദ്ര്യമുക്ത സംസ്ഥാനം' എന്ന പദവിയിലേക്ക് കേരളം ഉയരുകയാണ്.
വെറും കണക്കുകളിലെ നേട്ടത്തിനപ്പുറം, കഴിക്കാന്‍ ഭക്ഷണമില്ലാത്ത, താമസിക്കാന്‍ വീടില്ലാത്ത, സൗജന്യ ചികിത്സ ലഭിക്കാത്ത ഒരാള്‍പോലും ഈ കേരളത്തിലില്ല എന്ന് ഉറപ്പുവരുത്തുന്നതാണ് ഈ പ്രഖ്യാപനം, ലോകമാകെയുള്ള മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ഒരു മാനവിക മാതൃകയാണിത്.
സമത്വം, സാമൂഹികനീതി, മാനുഷികവികസനം എന്നീ മൂല്യങ്ങളില്‍ അടിയുറച്ച നവകേരളമാണ് നമ്മുടെ ലക്ഷ്യം. ഈ കേരളപ്പിറവി ദിനത്തില്‍, ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്ക്കും തുല്യ അവസരങ്ങളുള്ള ഒരു കേരളത്തിനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം. എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ദിനാശംസകള്‍.
Kerala
കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും സർക്കാർ എന്തുകൊടുത്താലും തങ്ങൾ അതിനെ സ്വാഗതം ചെയ്യും. എന്നാൽ ഇപ്പോഴത്തെ ക്ഷേമ പ്രഖ്യാപനങ്ങള്‍ ജാള്യത മറയ്ക്കാനാണ്. കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽഡിഎഫ് അധികാരത്തിൽ വരുംമുമ്പ് സാമൂഹ്യ സുരക്ഷ പെൻഷൻ 2500 രൂപ കൊടുക്കും എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. നാലര കൊല്ലം ഇത് ചെയ്തില്ല. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് 400 രൂപ കൂട്ടി. യഥാർത്ഥത്തിൽ 900 രൂപ നഷ്ടമാണെന്നും സതീശന് മാധ്യമങ്ങളോട് പറഞ്ഞു.
ആശാവർക്കർമാരുടെ സമരത്തെ പരിഹസിച്ച സർക്കാരാണ് 33 രൂപ കൂടുതൽ കൊടുത്തിരിക്കുന്നത്. ആശാവർക്കർമാരുടെ ഓണറേറിയം ഗൗരവകരമായി വർധിപ്പിക്കണം. ജീവനക്കാർക്ക് അധ്യാപകർക്കും പെൻഷൻകാർക്കും എല്ലാം ഈ സർക്കാർ കൊടുക്കാനുള്ളത് ഒരു ലക്ഷം കോടി രൂപയാണ്.
തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള വർധനയാണെന്ന് മനസിലാക്കാനുള്ള സാമാന്യബുദ്ധി കേരളത്തിലെ ജനങ്ങൾക്കുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പേരാമ്പ്ര സംഘർഷത്തിലെ ഷാഫി പറമ്പിലിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഷാഫി പറമ്പിലിനെ അടിച്ച സിഐ ഗുണ്ടാ മാഫിയ ബന്ധമുള്ള ആളാണെന്നും ഇയാളെ സർവീസിൽ തുടരാൻ അനുവദിക്കില്ലെന്നും സതീശൻ പറഞ്ഞു. അഴിമതിക്കേസും ഗുണ്ടാ മാഫിയ ബന്ധവും ഈ സിഐക്കെതിരേയുണ്ട്. വഞ്ചിയൂരിലെ പാർട്ടിക്കാരനെ എങ്ങനെ പോലീസിലേക്ക് തിരിച്ചെടുത്തുവെന്നും അദ്ദേഹം ചോദിച്ചു.
2016 മുതൽ 144 പോലീസുകാരെ പിരിച്ചുവിട്ടുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞ കണക്ക്. വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോൾ അങ്ങനെയൊരു കണക്ക് പോലീസ് ആസ്ഥാനത്തില്ല. ആകെ 14 പേരെ ഉള്ളു എന്നാണ് കണക്ക്. സർവീസിൽനിന്ന് പിരിച്ചുവിടപ്പെട്ടുവെന്ന് പറഞ്ഞ ഉദ്യോഗസ്ഥനെ തിരിച്ചെടുത്ത് കോൺഗ്രസുകാർക്കെതിരെ തിരിയിപ്പിക്കുകയാണ്.
ഷാഫിക്കെതിരേ നടന്ന ആക്രമണത്തിലും ഗൂഢാലോചനയുണ്ട്. നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി ഇതിനു കൂടി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമല സ്വർണക്കൊള്ളക്കേസിലും വി.ഡി. സതീശൻ പ്രതികരിച്ചു. മുരാരി ബാബു ഗൂഢാലോചന നടത്തിയ സംഘത്തിലെ ആളാണ്. അന്നത്തെ ദേവസ്വം മന്ത്രിയെയും പ്രതിച്ചേർക്കണമെന്നും ഗൂഢാലോചനയിൽ എല്ലാവരും പങ്കാളികളാണെന്നും അദ്ദേഹം ആരോപിച്ചു.
NRI
മനാമ: ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്റിനിൽ എത്തി. ഇന്നു വൈകുന്നേരം 6.30ന് ബഹ്റിൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
വ്യാഴാഴ്ച അർധരാത്രി 12.40ന് തിരുവനന്തപുരത്തുനിന്നുള്ള ഗൾഫ് എയർ വിമാനത്തിൽ എത്തിയ മുഖ്യമന്ത്രിയെ ബഹ്റിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ്, പ്രവാസി വ്യവസായി വർഗീസ് കുര്യൻ, പ്രവാസി മലയാളി സംഗമം സ്വാഗതസംഘം ജനറൽ കണ്‍വീനർ പി. ശ്രീജിത്ത്, ചെയർമാൻ രാധാകൃഷ്ണ പിള്ള, ലോക കേരള സഭാ അംഗങ്ങളായ സുബൈർ കണ്ണൂർ, ഷാനവാസ്, ബഹ്റിൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ലുലു കണ്ട്രി മാനേജർ ജൂസർ രുപവാല തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
എട്ടു വർഷത്തിനു ശേഷമാണ് മുഖ്യമന്ത്രി ബഹ്റിനിൽ എത്തിയത്. മലയാളം മിഷനും ലോക കേരള സഭയും ചേർന്നാണ് പ്രവാസി മലയാളി സംഗമം ഒരുക്കുന്നത്.
Kerala
തിരുവനന്തപുരം: പേരാമ്പ്രയിലെ സംഘർഷവുമായി ബന്ധപ്പെട്ടുള്ള അറസ്റ്റിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ.ജനീഷ്. സംഭവ സ്ഥലത്ത് ഇല്ലാതിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്യുകയാണ്.
എല്ലാക്കാലത്തും പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കില്ല. ഇത് പോലീസ് മനസിലാക്കണം. എംപിയെ മർദിക്കുന്ന സാഹചര്യം സംസ്ഥാനത്തുണ്ടായി. പോലീസ് നടത്തുന്നത് പ്രതികാര നടപടിയാണ്. പോലീസ് ദാസ്യപ്പണി അവസാനിപ്പിക്കണമെന്നും ജനീഷ് ആവശ്യപ്പെട്ടു.
സംസ്ഥാന അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടനയ്ക്കുള്ളിൽ അഭിപ്രായ ഭിന്നതയില്ല. നേതാക്കൾ ഇടപെട്ട് കൂട്ടായ തീരുമാനത്തിലാണ് നിയമനം. അബിൻ പാർട്ടിവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ല.
അബിൻ പറഞ്ഞത് സംസ്ഥാന ഘടകത്തിൽ പ്രവർത്തിക്കണമെന്നാണ്. അത് വിവാദമാക്കേണ്ട കാര്യമില്ലെന്നും ഒ.ജെ.ജനീഷ് പറഞ്ഞു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഗള്‍ഫ് രാജ്യങ്ങളിലേക്കുളള സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും. ബഹ്റൈൻ, ഒമാൻ, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളാണ് മുഖ്യമന്ത്രി സന്ദര്‍ശിക്കുക. ഇന്നു വൈകുന്നേരം യാത്രതിരിക്കുന്ന മുഖ്യമന്ത്രിയും സംഘവും ഡിസംബര്‍ ഒന്ന് വരെ വിവിധ തീയതികളിൽ യാത്ര ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്.
മുഖ്യമന്ത്രിയെ കൂടാതെ മന്ത്രി സജി ചെറിയാനും പേഴ്സണൽ അസിസ്റ്റന്റ് വി.എം. സുനീഷിനുമാണ് ഔദ്യോഗിക യാത്രാനുമതി നല്‍കിയിരിക്കുന്നത്. അതേസമയം സൗദി സന്ദര്‍ശനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു. ബഹ്റൈൻ, ഒമാൻ, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിൽ സന്ദര്‍ശിക്കുന്നതിന് നേരത്തെ തന്നെ അനുമതി ആയിരുന്നു.
ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ ഒൻപത് വരെയാണ് മുഖ്യമന്ത്രിയുടെ വിദേശ പര്യടനം. ബഹ്റൈനില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ പര്യടനം ആരംഭിക്കുക. വ്യാഴാഴ്ച ബഹ്റൈനിൽ പ്രവാസി മലയാളി സംഗമത്തോടെയാണ് പരിപാടികൾക്ക് തുടക്കമാകുന്നത്. പ്രവാസികള്‍ക്കായി ഇടതുസര്‍ക്കാര്‍ ചെയ്ത കാര്യങ്ങളും പുതിയ പദ്ധതികളും വിശദീകരിക്കുക, നോര്‍ക്ക, മലയാളം മിഷന് പരിപാടികളില്‍ പങ്കെടുക്കുക എന്നിവയാണ് സന്ദര്‍ശന ലക്ഷ്യം.
അതിന് ശേഷം സൗദി യാത്ര തീരുമാനിച്ചെങ്കിലും അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് യാത്ര ഷെഡ്യൂളിലും മാറ്റം ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്.
22ന് മസ്കറ്റിലെത്തുന്ന മുഖ്യമന്ത്രി 24 ന് പൊതുപരിപാടിയിൽ പങ്കെടുക്കും. 25ന് സലാലയിലെ പരിപാടിയിലും പങ്കെടുക്കും. അതിന് ശേഷം 26ന് കൊച്ചിയിലെത്തി 28ന് രാത്രി ഖത്തറിലേക്ക് പോകാനാണ് തീരുമാനം.
30 ന് ഖത്തറിലെ പരിപാടിക്ക് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തും. തുടർന്ന് നവംബർ അഞ്ചിന് കുവൈറ്റിലേക്ക് പോകും. കുവൈറ്റിലെ പരിപാടിക്ക് ശേഷം മുഖ്യമന്ത്രി അബുദാബിയിലെത്തും.
അബുദാബിയിലും മുഖ്യമന്ത്രി വിവിധ പരിപാടികളിൽ സംബന്ധിക്കും. അഞ്ചു ദിവസം മുഖ്യമന്ത്രി അബുദാബിയിൽ ഉണ്ടാകും. മകൻ വിവേക് കിരൺ അബുദാബിയിലാണ് ജോലി ചെയ്യുന്നത്.
Kerala
ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണപ്പാളി വിവാദത്തിൽ വീണ്ടും പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. സംഭവത്തിൽ നടന്ന ഗൂഢാലോചന അന്വേഷണത്തിൽ പുറത്തുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഗോള അയ്യപ്പസംഗമം മറ്റൊരു തരത്തിൽ വഴിതിരിച്ചുവിടാനായിരുന്നു നീക്കം. ആർക്കൊക്കെ ഗൂഢാലോചനയിൽ പങ്കുണ്ട് എന്നതെല്ലാം അന്വേഷിക്കപ്പെടുമെന്നും മുഖ്യമന്ത്രി ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശബരിമലയില്‍ എന്താണോ ക്രമക്കേട് ഉണ്ടായിട്ടുള്ളത് അതിന്മേലുള്ള കാര്യങ്ങള്‍ അന്വേഷിക്കാനാണ് പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചിട്ടുള്ളത്. ആർക്കെല്ലാം വീഴ്ചകൾ സംഭവിച്ചു എന്നത് കൃത്യമായി അന്വേഷിക്കും. കുറ്റവാളികളുണ്ടെങ്കിൽ അവരെല്ലാം നിയമത്തിന്റെ കരങ്ങളിൽപ്പെടും. ആവശ്യമായ ശിക്ഷ അവർക്ക് ഉറപ്പാക്കും.
ഹൈക്കോടതിക്ക് എല്ലാ സഹായവും ദേവസ്വം വകുപ്പും ബോര്‍ഡും നല്‍കും.സർക്കാർ ആവശ്യമായ എല്ലാ പിന്തുണയും നല്കി കഴിഞ്ഞു. ഇക്കാര്യത്തില്‍ സർക്കാരിനും ഹൈക്കോടതിക്കും ഒരേ കാഴ്ചപ്പാടാണെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് വീഴ്ചയുണ്ടായെന്നത് എന്നത് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍ക്കെങ്കിലും വീഴ്ചയുണ്ടോ എന്നത് ഒരു പ്രസ്താവനയിലൂടെ വ്യക്തമാക്കേണ്ടതല്ല. അന്വേഷണത്തിലൂടെ ആര്‍ക്കൊക്കെ വീഴ്ചയുണ്ടായി എന്നത് കണ്ടെത്തും. വിഷയം ശ്രദ്ധയില്‍ പെട്ട ഉടനെ നടപടി തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യക്തമായ ഗൂഡലോചനയുടെ ഭാഗമായാണ് ഇതൊക്കെ നടന്നത്. അയ്യപ്പ ആഗോള സംഗമത്തെ മറ്റൊരു തലത്തിൽ എത്തിക്കുവാൻ ആണ് ആരോപണങ്ങൾ ഉന്നയിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റിയെ പോലുള്ള അവതാരങ്ങൾ പലയിടത്തും ഉണ്ടാകും.ശ്രദ്ധിച്ചിരിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ചില കാര്യങ്ങൾ കാണാനില്ലെന്ന് ഉണ്ണികൃഷ്ണൻ പോറ്റി ഒരു ദിവസം വെളിപ്പെടുത്തൽ നടത്തുകയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്. ശബരിമലയിലെ പീഠം അവിടുന്ന് മാറ്റിയെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധുവീട്ടിൽ എത്തിയെന്നും അങ്ങനെയാണ് കണ്ടെത്തിയത്. വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമായി നടന്ന കാര്യങ്ങളാണിത്.
ആ ഘട്ടത്തിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തെ മറ്റൊരുതരത്തിലേക്ക് എത്തിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഈ ആരോപണങ്ങൾ വന്നത്. അയ്യപ്പസംഗമം നടക്കാൻ പാടില്ലെന്ന് തീരുമാനിച്ചവരുണ്ട്. അവർ ബദൽ സംഗമം നടത്താനും തീരുമാനിച്ചു. അവർക്കൊക്കെയുള്ള പങ്ക് എന്താണെന്ന് അന്വേഷിക്കേണ്ടിവരും. ആരൊക്കെ നേരിട്ടും പുറത്തുനിന്നും സഹായിച്ചു എന്നത് അന്വേഷണം കൃത്യമായി പോകുമ്പോൾ തെളിയും. അവരെല്ലാം പിടിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തിൽ നിയമസഭയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ ഒരുകുറ്റവാളികളെയും സംരക്ഷിക്കാന്‍ നിന്നിട്ടില്ലെന്നും ആരു തെറ്റ് ചെയ്താലും മുഖം നോക്കാതെ നടപടിയെടുക്കുന്ന രീതിയും ശീലവുമാണ് തങ്ങള്‍ക്കെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഷയത്തില്‍ ഗൗരമായ പരിശോധന നടക്കണമെന്നാണ് ഹൈക്കോടതിയില്‍ ദേവസ്വം ബോര്‍ഡും വകുപ്പും സ്വീകരിച്ച നിലപാട്. ഹൈക്കോടതി നിയോഗിച്ചിട്ടുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേസിൽ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിനു പിന്നിലും രാഷ്ട്രീയമുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. അന്വേഷണം കുറ്റമറ്റ രീതിയില്‍ നടക്കും. കുറ്റവാളി രക്ഷപ്പെടില്ല. ഒന്നും പറയാനില്ലാത്തതിനാലാണ് സഭയില്‍ ഇങ്ങനെയൊക്കെ കാണിക്കുന്നത്. പ്രതിപക്ഷം പുറമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ഇന്നും ശബരിമല വിഷയത്തില്‍ പ്രതിപക്ഷം സഭ വിട്ടു. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ മുഖം മറച്ച് ബാനര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. ഇതിനു പിന്നാലെ വാച്ച് ആന്‍ഡ് വാര്‍ഡും പ്രതിപക്ഷാംഗങ്ങളും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.
ദേവസ്വം മന്ത്രി രാജി വെക്കുന്നതുവരെയും ദേവസ്വം ബോർഡ് അംഗങ്ങളെ പുറത്താക്കുന്നതു വരെയും സഭാ നടപടികളുമായി സഹകരിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് വി.ഡി. സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: വെട്ടിക്കുറച്ച വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. ശൈത്യകാല ഷെഡ്യൂളില്‍ വന്ന കുറവ് നികത്തുമെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിമാന കമ്പനി അധികൃതര്‍ നിലപാട് അറിയിച്ചത്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആഴ്ചയിൽ 42 വിമാന സർവീസുകളുടെ കുറവുണ്ട്. കോഴിക്കോടും കൊച്ചിയിലും നിന്നുള്ള വിമാനങ്ങളുടെ എണ്ണത്തിലും കുറവു വരുത്തി.
അതേസമയം കേരളത്തിൽ നിന്നുള്ള വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചു വിടുകയാണ്. അവയിൽ പലതും സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ്. അതുവഴി കേരളത്തിന്റെ പൊതു അടിസ്ഥാന സൗകര്യങ്ങളോട് വിവേചനം കാണിക്കുന്നു.
ആവശ്യകത കൂടുതലുള്ള സമയത്ത് സേവനം വെട്ടിക്കുറക്കുന്നത് നീതീകരിക്കാനാവില്ല. ഗൾഫ് മേഖലയിൽ രണ്ടര ദശലക്ഷത്തിലധികം പ്രവാസികളുള്ള കേരളത്തെ സേവനങ്ങളിലെ തടസമോ കുറവോ വലിയ രീതിയിലാണ് ബാധിക്കുന്നത്.
കണ്ണൂർ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ നിന്നുള്ള റദ്ദാക്കിയ വിമാനങ്ങൾ പുനഃസ്ഥാപിക്കണമെന്നും കേരളത്തിൽ വേരുകളുള്ള ദേശീയ വിമാന കന്പനി എന്ന നിലയിൽ എയർ ഇന്ത്യ എക്സ് പ്രസ് സംസ്ഥാനത്തോട് വിവേചനം കാണിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: സംസ്ഥാന ദുര്‍ഭരണത്തിന്റെ ഏറ്റവും വലിയ ഇരകള്‍ സ്ത്രീകളും കുട്ടികളുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമം കൂടുന്നു. സ്ത്രീകള്‍ കേരളത്തില്‍ എവിടെവച്ചും ആക്രമിക്കപ്പെടാമെന്ന സ്ഥിതിയാണെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
ലഹരിയുടെ തലസ്ഥാനമായി കേരളം മാറി. ലഹരി മാഫിയയ്ക്ക് രാഷ്ട്രീയ രക്ഷാകര്‍തൃത്വം കൊടുക്കുന്നത് സിപിഎമ്മാണ്. ഏറ്റവുമധികം ലഹരി രാജ്യത്ത് വില്ക്കുന്നതില് ഒരു സംസ്ഥാനമാണ് കേരളമെന്നും സതീശൻ കൂട്ടിച്ചേർത്തു.
വിലക്കയറ്റം വന്നപ്പോള്‍ വെറുതെ നോക്കിനിന്നവരാണ് പിണറായി സര്‍ക്കാര്‍. സപ്ലൈകോയെ തകര്‍ത്തു തരിപ്പണമാക്കി. നൂലും സൂചിയും പഞ്ഞിയും വാങ്ങിക്കൊണ്ട് മാത്രമേ ആശുപത്രിയില്‍ പോകാന്‍ കഴിയൂ എന്നും അദ്ദേഹം പരിഹസിച്ചു.
Kerala
കണ്ണൂർ: കേരളത്തിൽ ബിജെപിക്കും വർഗീയ ശക്തികൾക്കും ഇടം നൽകുന്ന പരിപാടിയാണ് സിപിഎം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബിജെപി യാത്ര ചെയ്യുന്ന അതേ വഴിയിലൂടെയാണ് സിപിഎം യാത്ര ചെയ്യുന്നത്. ഈ വർഗീയ വാദത്തെ പൊളിച്ചു കാട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്വേഷം പ്രസംഗിച്ചുകൊണ്ടിരിക്കുന്ന ആളുകളെ ആനയിച്ച് വേദിയിലേക്ക് കൊണ്ടുവന്നു. എന്ത് സന്ദേശമാണ് സിപിഎം കൊടുക്കാൻ ആഗ്രഹിക്കുന്നത്. ആരു വർഗീയത പറഞ്ഞാലും യുഡിഎഫ് എതിർക്കും. അതിന്റെ പേരിൽ എന്തു നഷ്ടം വന്നാലും സഹിക്കും. മതേതര മൂല്യങ്ങളെ താത്കാലിക ലാഭത്തിന് വേണ്ടി വിറ്റ് കാശാക്കില്ല.
മുഖ്യമന്ത്രി വേദിയിലിരിക്കുമ്പോൾ യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ച് ഒരു മന്ത്രി കോൾമയിർ കൊള്ളുകയാണ്. യുഡിഎഫ് ഭരണകാലത്താണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ എന്താകുമായിരുന്നു കേരളത്തിൽ സിപിഎമ്മിന്റെ പ്രചാരണം. യോഗി ആദിത്യനാഥ് പിണറായി വിജയന് പറ്റിയ കൂട്ടുകാരനാണെന്നും സതീശൻ പറഞ്ഞു.
അയ്യപ്പ സംഗമം ഏഴുനിലയിൽ പൊട്ടിപ്പോയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. യുഡിഎഫ് മൂന്ന് പ്രധാനപ്പെട്ട ചോദ്യങ്ങൾ സർക്കാരിനോട് ചോദിച്ചു. പത്താം വർഷത്തിൽ പെട്ടന്ന് എവിടുന്നാണ് അയ്യപ്പഭക്തി ഉണ്ടായത് ? കോടതിയിൽ കൊടുത്ത സത്യവാങ്മൂലം തിരുത്താൻ തയാറാകുമോ ? നാമജപ ഘോഷയാത്രകൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുമോ ? പത്താമത്തെ വർഷം തെരഞ്ഞെടുപ്പ് വന്നപ്പോൾ ശബരിമല മാസ്റ്റർ പ്ലാനുമായി ഇറങ്ങിയിരിക്കുകയാണെന്നും വി.ഡി.സതീശൻ പറഞ്ഞു.
എൻഎസ്എസുമായോ എസ്എൻഡിപിയുമോ യാതൊരു തർക്കവുമില്ല. സമദൂര സിദ്ധാന്തമാണ് അവരുടേതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എൻഎസ്എസുമായി യാതൊരു തെറ്റിദ്ധാരണയുമില്ല. എൻഎസ്എസ് അടക്കമുള്ള സമുദായ സംഘടനകൾക്ക് എന്തു തീരുമാനവും എടുക്കാം. അതിൽ പരാതിയില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ എത്തിച്ച് ആചാരലംഘനം നടത്തിയത് പിണറായി സര്‍ക്കാരാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്.
വിശ്വാസ സംരക്ഷണമാണ് കോണ്‍ഗ്രസിന്റെ നിലപാട്. അതില്‍ ഉറച്ച് മുന്നോട്ട് പോകും. എന്‍എസ്എസിന്റെ നിലപാടിനെ ചോദ്യം ചെയ്യില്ല. സമുദായ സംഘടനകള്‍ക്ക് അഭിപ്രായങ്ങള്‍ പറയാമെന്നും അദ്ദേഹം പറഞ്ഞു.
ആഗോള അയ്യപ്പസംഗമം പരാജയമായിരുന്നു. ബദല്‍ സംഗമം നടത്താന്‍ വഴിവച്ചത് സര്‍ക്കാരിന്റെ ചെയ്തികളാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി വ്യക്തമാക്കി.