x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധി: മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേർന്നു


Published: March 12, 2026 07:50 PM IST | Updated: March 12, 2026 08:59 PM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് രൂ​ക്ഷ​മാ​കു​ന്ന പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധി ച​ർ​ച്ച ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്നു. യോ​ഗ​ത്തി​ൽ മ​ന്ത്രി​മാ​രാ​യ കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ, ജി.​ആ​ർ.​അ​നി​ൽ, എം.​ബി.​രാ​ജേ​ഷ് പൊ​തു​മേ​ഖ​ല എ​ണ്ണ​ക്ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

സം​സ്ഥാ​ന​ത്തു പ​ല​യി​ട​ത്തും പാ​ച​ക​വാ​ത​ക ക്ഷാ​മം മൂ​ലം ഹോ​ട്ട​ലു​ക​ൾ ഉ​ൾ​പ്പെ​ടെ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പൂ​ഴ്ത്തി​വ​യ്‌​പ്‌ ത​ട​യാ​നും ഗ്യാ​സ് വി​ത​ര​ണം സു​ഗ​മ​മാ​ക്കാ​നും സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളാ​ണ് യോ​ഗം ച​ർ​ച്ച ചെ​യ്ത​ത്. പാ​ച​ക​വാ​ത​ക ക്ഷാ​മം ട്രെ​യി​നു​ക​ളി​ലെ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തെ ബാ​ധി​ക്കി​ല്ലെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നു റെ​യി​ൽ​വേ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

മി​ക്ക ട്രെ​യി​നു​ക​ളി​ലും സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി മു​മ്പു ത​ന്നെ പാ​ച​ക​വാ​ത​കം ഒ​ഴി​വാ​ക്കി ഇ​ൻ​ഡ​ക്ഷ​ൻ സ്‌​റ്റൗ, ഹോ​ട്ട് പ്ലേ​റ്റു​ക​ൾ, ഓ​വ​ൻ, നോ ​ഫ്ളെ​യിം കു​ക്കിം​ഗ് എ​ന്നീ സം​വി​ധാ​ന​ങ്ങ​ളി​ലേ​ക്കു മാ​റി​യി​രു​ന്നു. പ​ഴ​യ കു​റ​ച്ചു ട്രെ​യി​നു​ക​ളി​ൽ മാ​ത്ര​മാ​ണു ഇ​പ്പോ​ഴും പാ​ച​ക​വാ​ത​കം ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും റെ​യി​ൽ​വേ അ​ധി​കൃ​ത​ർ വ്യ​ക്‌​ത​മാ​ക്കി.

ബേ​സ് കി​ച്ച​ണു​ക​ളി​ൽ പ​ല​യി​ട​ത്തും ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ​ക്കൊ​പ്പം പാ​ച​ക​വാ​ത​ക​വും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഭ​ക്ഷ​ണ​വി​ത​ര​ണ​ത്തി​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക​രു​തെ​ന്നു കാ​ട്ടി ഐ​ആ​ര്‍​സി​ടി​സി എ​ല്ലാ ലൈ​സ​ന്‍​സി​ക​ള്‍​ക്കും ക​ത്ത് ന​ൽ​കി​യി​രു​ന്നു.

Tags : lpg crisis cylinder pinarayi vijayan

Recent News

Corehub Up