x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​പ​ക്ഷ നേ​താ​വി​നെ വീ​ട്ടി​ലെ​ത്തി​ക്ക​ണ്ട് സ​തീ​ശ​ൻ; ഇ​റ​ങ്ങി​വ​ന്ന് സ്വീ​ക​രി​ച്ച് പി​ണ​റാ​യി


Published: May 15, 2026 12:40 PM IST | Updated: May 15, 2026 01:18 PM IST

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പി​ണ​റാ​യി വി​ജ​യ​നെ വീ​ട്ടി​ലെ​ത്തി​ക്ക​ണ്ട് നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. പി​ണ​റാ​യി​യു​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ലെ​ത്തി​യാ​ണ് സ​തീ​ശ​ൻ അ​ദ്ദേ​ഹ​ത്തെ ക​ണ്ട​ത്.

വീ​ടി​ന് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​വ​ന്ന് കൈ​കൊ​ടു​ത്തു​കൊ​ണ്ടാ​ണ് പി​ണ​റാ​യി സ​തീ​ശ​നെ സ്വീ​ക​രി​ച്ച​ത്. ഒ​രു​മി​ച്ച് ചാ​യ​കു​ടി​ച്ച് സൗ​ഹൃ​ദ​സം​ഭാ​ഷ​ണം ന​ട​ത്തി​യാ​ണ് ഇ​രു​വ​രും പി​രി​ഞ്ഞ​ത്.

സി​എ​മ്മി​നു ന​ല്ല ചി​ട്ട​യു​ള്ള ആ​ളാ​ണ്, എ​നി​ക്ക​തി​ല്ല. ഭ​ക്ഷ​ണം പ​കു​തി​യേ ക​ഴി​ക്കു​ക​യു​ള്ളു’ എ​ന്നും ഇ​രു​വ​രും ത​മ്മി​ലു​ള്ള സ്വ​കാ​ര്യ സം​ഭാ​ഷ​ണ​ത്തി​നി​ടെ ​സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

പ്ര​ധാ​ന​വി​ഷ​യ​ങ്ങ​ളി​ൽ ഒ​രു​മി​ച്ച് നി​ൽ​ക്കാ​ൻ ക​ഴി​യ​ട്ടെ​യെ​ന്നും മു​ൻ സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി​ക​ൾ നി​ർ​ത്തി​ല്ലെ​ന്നും സ​തീ​ശ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. അ​തേ​സ​മ​യം പി​ണ​റാ​യി മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല.

Tags : vd satheesan pinarayi vijayan

Recent News

Corehub Up