Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Human Rights Commission

വെ​മ്പായം അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്കി​ലെ അ​പ​ക​ടം; ആ​ർഡിഒ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: വെ​മ്പാ​യം ഹാ​പ്പി ലാ​ന്‍റ് അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്കി​ൽ റൈ​ഡ് ത​ക​ർ​ന്ന് പ​തി​നാ​ലോ​ളം പേ​ർ​ക്ക് പ​രി​ക്ക​റ്റ സം​ഭ​വം ആ​ർ​ഡി​ഒ ത​ല​ത്തി​ൽ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. പാ​ർ​ക്ക് മാ​നേ​ജ്മെ​ന്‍റ് , പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, ബ​ന്ധ​പ്പെ​ട്ട സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ എ​ന്നി​വ​ർ​ക്ക് മു​ൻ​കൂ​ർ നോ​ട്ടീ​സ് ന​ൽ​കി​യ ശേ​ഷം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ത​യാറാക്കണം.

അ​പ​ക​ട​ത്തി​നു​ള്ള കാ​ര​ണ​ങ്ങ​ൾ, പാ​ർ​ക്കി​ന് പ​ഞ്ചാ​യ​ത്തി​ന്‍റെ ലൈ​സ​ൻ​സു​ണ്ടോ, അ​പ​ക​ട​മു​ണ്ടാ​യ യ​ന്ത്ര​ത്തി​ന് ഫി​റ്റ് നെ​സ് സ​ർ​ട്ടി​ഫി​ക്കേ​റ്റു​ണ്ടോ, അ​പ​ക​ട​ത്തി​ന് ഇ​ര​യാ​യ​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ, അ​പ​ക​ടം ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ, പാ​ർ​ക്കി​ലെ നീ​ന്ത​ൽ​കു​ള​ത്തി​ന്റെ ഉ​പ​യോ​ഗ​ക്ഷ​മ​ത എ​ന്നി​വ പ​രി​ശോ​ധി​ക്ക​ണം. ആ​ർ​ഡി​ഒ​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ 3 ആ​ഴ്ച​ക്ക​കം വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ക​മ്മീ​ഷ​നി​ൽ സ​മ​ർ​പ്പി​ക്ക​ണം.

അ​പ​ക​ട​മു​ണ്ടാ​യ യ​ന്ത്ര​ത്തി​ന് ഫി​റ്റ് നെ​സ് ല​ഭി​ച്ച ശേ​ഷ​മാ​ണോ പാ​ർ​ക്കി​ന് പ​ഞ്ചാ​യ​ത്ത് ലൈ​സ​ൻ​സ് ന​ൽ​കി​യ​തെ​ന്ന് മാ​ണി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. അ​പ​ക​ട​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും മൂ​ന്ന് ആ​ഴ്ച​ക്ക​കം സ​മ​ർ​പ്പി​ക്ക​ണം.

ഡി​വൈ​എ​സ്പി ത​ല​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് നി​ർ​ദേ​ശി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ, റൂ​റ​ൽ ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി എ​ന്നി​വ​രു​ടെ പ്ര​തി​നി​ധി​ക​ളും മാ​ണി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും ക​മ്മീ​ഷ​ൻ ആ​സ്ഥാ​ന​ത്ത് ജൂ​ലൈ നാ​ലി​ന് രാ​വി​ലെ 10 ന് ​ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. പ​ത്ര​വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.

Kerala

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; കേ​സെ​ടു​ത്ത് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു. കേ​സി​ൽ 15 ദി​വ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. 

അ​ന്വേ​ഷ​ണ ചു​മ​ത​ല ഡി​വൈ​എ​സ്പി​ക്ക് കൈ​മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി ഇ​ന്ന് വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്തും. മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​നി​ൽ സ​ബാ​ദി​നെ​തി​രെ കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ചു​മ​ത്തും.

അ​തി​ജീ​വി​ത​യു​ടെ ര​ഹ​സ്യ മൊ​ഴി മാ​വേ​ലി​ക്ക​ര മ​ജി​സ്‌​ട്രേ​റ്റ് രേ​ഖ​പ്പെ​ടു​ത്തും. ഇ​തി​നാ​യി ആ​ല​പ്പു​ഴ സി​ജെ​എം കോ​ട​തി മാ​വേ​ലി​ക്ക​ര മ​ജി​സ്‌​ട്രേ​റ്റി​ന് നി​ർ​ദേ​ശം ന​ൽ​കി. ഏ​പ്രി​ൽ നാ​ലി​ന് ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

സം​ഭ​വം ക​ഴി​ഞ്ഞ് ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും അ​ന്വേ​ഷ​ണ പു​രോ​ഗ​തി​യി​ല്ലെ​ന്നും കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നും അ​തി​ജീ​വി​ത ആ​രോ​പി​ച്ചി​രു​ന്നു.

 

Kerala

സിവിൽ തർക്കം: പോലീസ് വെബ് സൈറ്റ് തിരുത്താമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: സിവിൽ തർക്കങ്ങളിൽ പോലീസിന് ഒരു പരിധിവരെ ഇടപെടാമെന്ന തരത്തിൽ കേരള പോലീസിന്‍റെ വെബ് സൈറ്റിലുള്ള പരാമർശം തിരുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസ്. രണ്ടുമാസത്തിനകം നടപടികൾ പൂർത്തിയാക്കണം.

പോലീസ് സേന സിവിൽ തർക്കങ്ങളിൽ ഇടപെടരുതെന്ന് ഹൈക്കോടതികളും സുപ്രീം കോടതിയും അസന്നിഗ്ദമായി പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും ഉത്തരവിൽ പറഞ്ഞു. പോലീസ് വെബ് സൈറ്റിലുള്ള പൗരാവകാശ ചാർട്ടറിലെ അഞ്ചാം ഖണ്ഡികയിലുള്ള പരാമർശം തിരുത്തണമെന്ന പരാതിയിലാണ് നടപടി.

പൗരാവകാശ ചാർട്ടറിന്‍റെ പരിഷ്ക്കരണ നടപടികൾ നടന്നുവരികയാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍റെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടു വന്നിട്ടുണ്ടെന്നും സംസ്ഥാന പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു. പൊതുപ്രവർത്തകനായ ആർ. ജയചന്ദ്രൻ നൽകിയ പരാതിയിലാണ് നടപടി.

Kerala

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ഐ​സി​യു​വി​ലെ തീ​പി​ടു​ത്തം; ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു​വി​ലു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. സം​ഭ​വ​ത്തി​ൽ ഐ​സി​യു​വി​ൽ​നി​ന്നു മാ​റ്റി​യ അ​ഞ്ച് രോ​ഗി​ക​ൾ മ​രി​ച്ച​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ച് ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ജ​സ്റ്റീ​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ഉ​ത്ത​ര​വി​ട്ട​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജ് മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ലെ സ​ർ​ജി​ക്ക​ൽ ഐ​സി​യു​വി​ലാ​യി​രു​ന്നു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ മാ​ധ്യ​മ​വാ​ര്‍​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. ആ​രോ​ഗ്യ​വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​ക്കാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് നി​ര്‍​ദേ​ശം ന​ൽ​കി​യ​ത്. അ​ഞ്ച് ആ​ഴ്ച​ക്കു​ള്ളി​ൽ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചു.

ഐ​സി​യു​വി​ൽ​നി​ന്നു രോ​ഗി​ക​ളെ യ​ഥാ​സ​മ​യം മാ​റ്റു​ന്ന​തി​നാ​യി സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ, അ​ഞ്ചു രോ​ഗി​ക​ളു​ടെ മ​ര​ണ​കാ​ര​ണം, പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലെ വ​സ്തു​ത​ക​ൾ, ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ന്‍റെ അ​ഭി​പ്രാ​യം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ ക്രോ​ഡീ​ക​രി​ച്ചാ​യി​രി​ക്ക​ണം റി​പ്പോ​ര്‍​ട്ടെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.

ഡോ​ക്ട​ർ​മാ​ർ, മ​റ്റ് ജീ​വ​ന​ക്കാ​ർ, കൂ​ട്ടി​രി​പ്പു​കാ​ർ, മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ എ​ന്നി​വ​രു​ടെ മൊ​ഴി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ രേ​ഖ​പ്പെ​ടു​ത്ത​ണം. മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടോ എ​ന്ന് ഉ​റ​പ്പാ​ക്ക​ണം. മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പ്ര​ത്യേ​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ക്കാ​രി​ന്‍റെ​യും ഡി​എം​ഇ​യു​ടെ​യും പ്ര​തി​നി​ധി മേ​യ് എ​ട്ടി​ന് ക​മ്മീ​ഷ​ൻ ആ​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു.

District News

ക​ഠി​ന​മാ​യ തൊ​ഴി​ലി​ട പീ​ഡ​ന​മെ​ന്ന് പ​രാ​തി:പ്ര​ധാ​നാ​ധ്യാ​പി​ക​യ്ക്ക് സം​ര​ക്ഷ​ണംന​ൽ​ക​ണമെന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

മ​ല​പ്പു​റം: കൊ​ള​ത്തൂ​ർ എ​എ​ൽ​പി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക​യ്ക്ക് സു​ര​ക്ഷി​ത​മാ​യും ആ​ത്മാ​ഭി​മാ​ന​ത്തോ​ടെ​യും ജോ​ലി ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്‌ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

സ്കൂ​ൾ മാ​നേ​ജ​രി​ൽനി​ന്നു​മു​ണ്ടാ​കു​ന്ന ക​ഠി​ന​മാ​യ തൊ​ഴി​ലി​ട പീ​ഡ​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​നാ​ധ്യാ​പി​ക ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. സ്കൂ​ൾ മാ​നേ​ജ​ർ ന​ട​ത്തി​യി​ട്ടു​ള്ള​ത് ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പുന​ൽ​കു​ന്ന വ്യ​ക്തി സ്വാ​ത​ന്ത്ര്യം, അ​ന്ത​സ്, സു​ര​ക്ഷി​ത​മാ​യ തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം എ​ന്നി​വ​യു​ടെ ലം​ഘ​ന​മാ​ണെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ നി​രീ​ക്ഷി​ച്ചു.

പ്ര​ധാ​നാ​ധ്യാ​പി​ക​യു​ടെ ഇ​രി​പ്പി​ട​ത്തി​ന് മു​ക​ളി​ൽ സി​സി ടി​വി സ്ഥാ​പി​ച്ച് നി​രീ​ക്ഷി​ക്കു​ന്ന​തും ശൗ​ചാ​ല​യ സൗ​ക​ര്യം നി​ഷേ​ധി​ക്കു​ന്ന​തും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തും പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​ന് യോ​ജി​ച്ച​ത​ല്ലെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ഇ​തു ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണ്.

ഫി​റ്റ്ന​സ് ഇ​ല്ലാ​ത്ത കെ​ട്ടി​ട​ത്തി​ൽ ജോ​ലി ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ന്ന​തും വാ​ഹ​നം ഉ​പ​യോ​ഗി​ച്ച് പ്ര​ധാ​നാ​ധ്യാ​പി​ക​യു​ടെ മു​റി​യു​ടെ ക​വാ​ടം ത​ട​സ​പ്പെ​ടു​ത്തു​ന്ന​തും പ​രാ​തി​ക്കാ​രി​യെ ത​ട​ഞ്ഞു​വ​യ്ക്കു​ന്ന​തും ഗു​രു​ത​ര കു​റ്റ​കൃ​ത്യ​മാ​ണ്. മാ​നേ​ജ​ർ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ആ​വ​ർ​ത്തി​ച്ചാ​ൽ പ​രാ​തി​ക്കാ​രി​ക്ക് മ​ങ്ക​ട ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​ക്ക് പ​രാ​തി ന​ൽ​കാം.പ​രാ​തി ല​ഭി​ച്ചാ​ൽ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ സ്കൂ​ൾ മാ​നേ​ജ​ർ​ക്കെ​തി​രേ ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് എ​സ്എ​ച്ച്ഒ​ക്ക് പ​രാ​തി ന​ൽ​ക​ണം.

മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ലും മ​റ്റ് ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ പേ​രി​ൽ മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ൽ വി​ര​മി​ക്കു​ന്ന പ​രാ​തി​ക്കാ​രി​ക്കെ​തി​രെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ളോ പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ ത​ട​യു​ന്ന​തോ ഉ​ണ്ടാ​കി​ല്ലെ​ന്ന് മ​ല​പ്പു​റം വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്‌ട​ർ ഉ​റ​പ്പു വ​രു​ത്ത​ണം.

ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്‌ട​ർ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ക​മ്മീ​ഷ​നി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പ് ഡ​യ​റ​ക്‌ട​ർ ജ​ന​റ​ൽ ഓ​ഫ് എ​ഡ്യു​ക്കേ​ഷ​നും അ​യ​ച്ചു.

Kerala

തൊ​ഴി​ലു​റ​പ്പി​ൽ കൃ​ഷി​യു​റ​പ്പാ​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

പ​ത്ത​നം​തി​ട്ട: തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ കൃ​ഷി​ക്ക് പ്രാ​ധാ​ന്യം ന​ൽ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ജ​സ്റ്റീ​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ്. ത​രി​ശു​ഭൂ​മി കൃ​ഷി​യോ​ഗ്യ​മാ​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​യ ആ​വ​ർ​ത്ത​ന സ്വ​ഭാ​വ​മ​ല്ലാ​ത്ത ഭൂ​വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ ഏ​റ്റെ​ടു​ത്ത് കാ​ർ​ഷി​ക​മേ​ഖ​ല​യെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്കാ​ണ് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ കാ​ർ​ഷി​ക​മേ​ഖ​ല​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി വി​ഷ​ര​ഹി​ത ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ഉ​ത്പാ​ദി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്.

ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യി​ൽ​നി​ന്നു ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് വാ​ങ്ങി. കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​യാ​യ​തി​നാ​ൽ കേ​ന്ദ്ര ഗ്രാ​മ​വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു മാ​ത്ര​മേ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളു​വെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു. 60 ശ​ത​മാ​നം കാ​ർ​ഷി​ക​പ്ര​വൃ​ത്തി​ക​ളും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഏ​റ്റെ​ടു​ത്ത് ന​ട​പ്പാ​ക്കാ​വു​ന്ന​താ​ണ്.

കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ കു​ളം കു​ഴി​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യും ഏ​റ്റെ​ടു​ക്കാ​വു​ന്ന​താ​ണെ​ന്ന് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. ത​രി​ശു​ഭൂ​മി കൃ​ഷി​യോ​ഗ്യ​മാ​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​യ ആ​വ​ർ​ത്ത​ന സ്വ​ഭാ​വ​മി​ല്ലാ​ത്ത ഭൂ​വി​ക​സ​ന​പ്ര​വൃ​ത്തി​ക​ളും ഏ​റ്റെ​ടു​ത്ത് ന​ട​പ്പാ​ക്കാ​വു​ന്ന​താ​ണെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. വ​ട​ശേ​രി​ക്ക​ര തെ​ക്കും​മ​ല സ്വ​ദേ​ശി​നി രാ​ജ​മ്മ സ​ദാ​ന​ന്ദ​ൻ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

District News

പെ​രു​മ്പ​ട​പ്പ് വൈ​ലോ​പ്പ​ള്ളി ലൈ​നി​ല്‍ 40 വീ​ട്ടു​കാ​ര്‍​ക്ക് കു​ടി​വെ​ള്ള​മി​ല്ല: അ​ന്വേ​ഷ​ണ​ത്തി​ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വ്

കൊ​ച്ചി: പെ​രു​മ്പ​ട​പ്പ് വൈ​ലോ​പ്പ​ള്ളി ലൈ​നി​ല്‍ 40 ഓ​ളം വീ​ട്ടു​കാ​ര്‍​ക്ക് കു​ടി​വെ​ള്ളം നി​ഷേ​ധി​ക്കു​ക​യാ​ണെ​ന്ന പ​രാ​തി​യി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജ​സ്റ്റീ​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ് കേ​സെ​ടു​ത്ത് അ​ധി​കൃ​ത​രി​ല്‍ നി​ന്നും റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. വാ​ട്ട​ര്‍ അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​റും കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി​യും ര​ണ്ടാ​ഴ്ച​ക്ക​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണം.

മ​ലി​ന​ജ​ല​വും ഉ​പ്പും ക​ല​ര്‍​ന്ന വെ​ള്ള​മാ​ണ് പൈ​പ്പി​ലൂ​ടെ ല​ഭി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​രാ​തി​പ്പെ​ടു​ന്നു. പ​ണം കൊ​ടു​ത്താ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ കു​ടി​വെ​ള്ളം വാ​ങ്ങു​ന്ന​ത്. വീ​ട്ടി​ല്‍ പൈ​പ്പ് ക​ണ​ക്ഷ​നു​ണ്ടെ​ങ്കി​ലും ക​ഞ്ഞി വ​യ്ക്കാ​ന്‍ വെ​ള്ളം പ​ണം കൊ​ടു​ത്ത് വാ​ങ്ങ​ണം. അ​മൃ​ത് പ​ദ്ധ​തി പ്ര​കാ​രം മി​ക്കാ​വാ​റും വീ​ടു​ക​ളി​ല്‍ പൈ​പ്പ് ക​ണ​ക്ഷ​നു​ണ്ടെ​ങ്കി​ലും വെ​ള്ളം കി​ട്ടാ​നി​ല്ല.

പൈ​പ്പ് ചോ​രു​ന്ന​ത് കാ​ര​ണ​മാ​ണ് കു​ടി​വെ​ള്ള​ത്തി​ല്‍ മാ​ലി​ന്യം ക​ല​രു​ന്ന​തെ​ന്ന് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും പൈ​പ്പ് എ​വി​ടെ​യാ​ണ് ചോ​രു​ന്ന​തെ​ന്ന് ക​ണ്ടെ​ത്താ​ന്‍ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യ്ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ഇ​ട​ക്കൊ​ച്ചി സ്വ​ദേ​ശി​നി സ​ജ്‌​ന യേ​ശു​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 95 പേ​ര്‍ ഒ​പ്പി​ട്ട് സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് മനുഷ്യാവകാശ കമ്മീഷൻ ഉ​ത്ത​ര​വ്.

National

മാധ്യമപ്രവർത്തകയ്ക്കു നേരേയുണ്ടായ ആക്രമണം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ന്യൂ​​​ഡ​​​ൽ​​​ഹി: യു​​​ജി​​​സി​​​യു​​​ടെ പു​​​തി​​​യ ച​​​ട്ട​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ​​​ക്കി​​​ടെ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​യ്ക്കു​​​ നേ​​​രേ ശാ​​​രീ​​​രി​​​ക​​​വും ലൈം​​​ഗി​​​ക​​​വു​​​മാ​​​യ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​തി​​​ൽ സ്വ​​​മേ​​​ധ​​​യാ കേ​​​സെ​​​ടു​​​ത്ത് ദേ​​​ശീ​​​യ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ.

ക​​​ഴി​​​ഞ്ഞ 13ന് ​​​ഡ​​​ൽ​​​ഹി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ നോ​​​ർ​​​ത്ത് കാ​​​ന്പ​​​സി​​​ൽ ന​​​ട​​​ന്ന പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യാ​​​ൻ പോ​​​യ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക ആ​​​ൾ​​​ക്കൂ​​​ട്ട​​​ത്തി​​​ൽ​​​നി​​​ന്ന് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​കേ​​​ണ്ടി വ​​​ന്നു​​​വെ​​​ന്ന മാ​​​ധ്യ​​​മ​​​ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ സ്വ​​​മേ​​​ധ​​​യാ കേ​​​സെ​​​ടു​​​ത്ത​​​ത്.

വാ​​​ർ​​​ത്ത​​​യു​​​ടെ ഉ​​​ള്ള​​​ട​​​ക്കം സ​​​ത്യ​​​മാ​​​ണെ​​​ങ്കി​​​ൽ ഇ​​​ര​​​യു​​​ടെ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​ങ്ങ​​​ളു​​​ടെ ക​​​ടു​​​ത്ത ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്ന് ക​​​മ്മീ​​​ഷ​​​ൻ നി​​​രീ​​​ക്ഷി​​​ച്ചു. സം​​​ഭ​​​വ​​​ത്തി​​​ന്‍റെ പി​​​റ്റേ​​​ദി​​​വ​​​സം വ​​​ന്ന മാ​​​ധ്യ​​​മ​​​റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ത​​​ന്‍റെ ജാ​​​തി മൂ​​​ല​​​മാ​​​ണു ത​​​ന്നെ പ്ര​​​ത്യേ​​​ക​​​മാ​​​യി ല​​​ക്ഷ്യം വ​​​ച്ച​​​തെ​​​ന്ന് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക ആ​​​രോ​​​പി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ വാ​​​ർ​​​ത്താ​​​ക്കു​​​റി​​​പ്പി​​​ൽ പ​​​റ​​​യു​​​ന്നു.

District News

ആ​ശ്രി​ത നി​യ​മ​നം : ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

ക​ൽ​പ്പ​റ്റ: ഭാ​ര​തീ​യ ചി​കി​ത്സാ​വ​കു​പ്പി​ൽ ജോ​ലി ചെ​യ്യ​വേ 2017 മേ​യ് 17ന് ​മ​രി​ച്ച​യാ​ളു​ടെ മ​ക​ന് ആ​ശ്രി​ത നി​യ​മ​ന​ത്തി​ന് ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.

ജോ​ലി​ക്കി​ടെ മ​രി​ച്ച നെ​ൻ​മേ​നി സ്വ​ദേ​ശി​യു​ടെ ഭാ​ര്യ ടി.​എ​ൻ. ശോ​ഭ​ന​കു​മാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്കും പൊ​തു​ഭ​ര​ണ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ആ​ശ്രി​ത നി​യ​മ​ന​ത്തി​ന് അ​ർ​ഹ​നാ​യ മ​ക​ൻ അ​നൂ​പ് ഹൃ​ദ്രോ​ഗി​യാ​യ ത​ന്നെ കൂ​ലി​പ്പ​ണി​യെ​ടു​ത്താ​ണ് ചി​കി​ത്സി​ക്കു​ന്ന​തെ​ന്ന് ശോ​ഭ​ന​കു​മാ​രി പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

പ​രാ​തി​യി​ൽ റി​പ്പോ​ർ​ട്ട് തേ​ടി​യ ക​മ്മീ​ഷ​നെ, ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പി​ൽ നി​യ​മ​നം ല​ഭി​ക്കാ​ത്ത​തി​നാ​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റ്, ജ​യി​ൽ വ​കു​പ്പി​ൽ അ​സി​സ്റ്റ​ന്‍റ്, വേ​രി​യ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​റ്റ​ൻ​ഡ​ർ തു​ട​ങ്ങി​യ ത​സ്തി​ക​ക​ളി​ൽ അ​നൂ​പി​നെ പ​രി​ഗ​ണി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് ഭാ​ര​തീ​യ ചി​കി​ത്സാ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

District News

അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ളും മ​ണ്ണെ​ടു​പ്പും നി​ർ​ത്തി​വ​യ്ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

ക​ൽ​പ്പ​റ്റ: ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​റാം വാ​ർ​ഡി​ൽ ന​ട​ക്കു​ന്ന എ​ല്ലാ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ളും മ​ണ്ണെ​ടു​പ്പും അ​ടി​യ​ന്ത​ര​മാ​യി നി​ർ​ത്തി വ​യ്ക്കാ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ഉ​ത്ത​ര​വി​ട്ടു. ഇ​തു​സം​ബ​ന്ധി​ച്ച് മാ​ന​ന്ത​വാ​ടി ത​ഹ​സി​ൽ​ദാ​ർ​ക്കും ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി. നി​യ​മ​പ​ര​മാ​യ അ​നു​മ​തി​യി​ല്ലാ​തെ ഒ​രി​ട​ത്തും നി​ർ​മാ​ണം തു​ട​രു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം.

ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ കോ​ർ ക​മ്മി​റ്റി ക​ഴി​ഞ്ഞ ന​വം​ബ​ർ അ​ഞ്ചി​ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള അ​ന്തി​മ റി​പ്പോ​ർ​ട്ട് 30 ദി​വ​സ​ത്തി​ന​കം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ക​ള​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ക്വാ​റി​ക​ളി​ലെ വെ​ള്ള​ക്കെ​ട്ടും മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ജീ​വ​ന് എ​ത്ര​ത്തോ​ളം അ​പ​ക​ട​മാ​ണെ​ന്ന് ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വി​ല​യി​രു​ത്ത​ണം.അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ​ക്കെ​തി​രേ പ​രാ​തി ന​ൽ​കി​യി​ട്ടും റി​പ്പോ​ർ​ട്ടു​ക​ൾ വൈ​കി​പ്പി​ച്ചെ​ന്ന പ​രാ​തി​ക്കാ​ര​ന്‍റെ ആ​രോ​പ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ​ന്നി​വ​രു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ വീ​ഴ്ച​യെ​കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണം.

ഒ​രു വ​ർ​ഷ​ത്തോ​ളം റി​പ്പോ​ർ​ട്ടു​ക​ൾ പൂ​ഴ്ത്തി​യ​ത് ഗു​രു​ത​ര​മാ​യ ഒ​ദ്യോ​ഗി​ക വീ​ഴ്ച​യാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. ലൈ​സ​ൻ​സോ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളോ ഇ​ല്ലാ​തെ വി​ദേ​ശി​ക​ളെ​യ​ട​ക്കം റി​സോ​ർ​ട്ടു​ക​ളി​ൽ താ​മ​സി​പ്പി​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു.

പ​രാ​തി​യി​ൽ സൂ​ചി​പ്പി​ച്ച കെ​ട്ടി​ട​ങ്ങ​ൾ അ​ന​ധി​കൃ​ത നി​ർ​മാ​ണ​മാ​ണോ എ​ന്ന് പ​രി​ശോ​ധി​ച്ച് അ​ത്ത​രം കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ന​ൽ​കി​യ ന​ന്പ​റു​ക​ൾ റ​ദ്ദാ​ക്കാ​നു​ള്ള നി​ർ​ദേ​ശം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് ന​ൽ​ക​ണം. അ​ന​ധി​കൃ​ത നി​ർ​മാ​ണം കാ​ര​ണം പ​രാ​തി​ക്കാ​ര​ന്‍റെ വീ​ടി​നും സ്വ​ത്തി​നും ഭീ​ഷ​ണി​യു​ണ്ടെ​ങ്കി​ൽ അ​ത് പ​രി​ഹ​രി​ക്കാ​നാ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ ഒ​രു മാ​സ​ത്തി​ന​കം ക​മ്മീ​ഷ​നെ അ​റി​യി​ക്ക​ണം. മാ​ന​ന്ത​വാ​ടി​യി​ലെ ക​രി​മാ​നി​യി​ലു​ള്ള റി​സോ​ർ​ട്ടി​ന്‍റെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രേ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

അ​ന്വേ​ഷ​ണ​ത്തി​ൽ പ​രാ​തി ശ​രി​യാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. സ്ഥ​ല​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ഴി ഫാം ​ന​ട​ത്തു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ളും റി​പ്പോ​ർ​ട്ടി​ൽ എ​ടു​ത്തു പ​റ​ഞ്ഞി​ട്ടു​ണ്ട്. പ്ര​ദേ​ശ​വാ​സി​യാ​യ എം.​വി. ആ​ഷി​ൽ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

District News

പറവൂര്‍ സര്‍വീസ് റോഡ് അടച്ചുകെട്ടി; ആംബുലന്‍സ് പോലും വരുന്നില്ല

കൊച്ചി: നോര്‍ത്ത് പരവൂര്‍ പെരുമ്പടന്ന ദേശീയ പാതയില്‍ യൂടേണ്‍ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് മുന്നിലെത്തി സ്വദേശി കെ.വി രാധാകൃഷ്ണന്‍. ദേശീയപാത 66ന്‍റെ നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍വീസ് റോഡില്‍ പറവൂര്‍ പാലത്തിന്‍റെ തെക്കു ഭാഗത്ത് യൂ ടേണ്‍ അനുവദിക്കാതെ അടച്ചു കെട്ടിയതിനെതിരെ നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു.

മനുഷ്യാവകാശ കമ്മീഷനിൽ പരാതി

വാഹനങ്ങള്‍ ഇരു ഭാഗത്തേക്കും തിരിഞ്ഞു പോകാന്‍ നിര്‍ദിഷ്ട സ്ഥലത്ത് യു ടേണ്‍ അനുവദിക്കുമെന്ന് ദേശീയപാത പ്രോജക്ട് ഡയറക്ടറും ഡെപ്യൂട്ടി കളക്ടറും ഉറപ്പു നല്‍കിയിരുന്നെങ്കിലും അതു നടന്നില്ല. ഇതിനെത്തുടര്‍ന്ന് വാഹനങ്ങള്‍ക്കു തിരിഞ്ഞു പോകാനാകാത്ത സ്ഥിതിയും ഗതാഗതക്കുരുക്കുമാണ്. പെരുമ്പടന്നയിലെ അശാസ്ത്രീയ നിര്‍മാണം സംബന്ധിച്ച പരാതി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

എന്നാല്‍, ഇതില്‍ കാര്യമായ പുരോഗതിയൊന്നും ഇല്ലാതെ വന്നതോടെയാണ് മനുഷ്യവകാശ കമ്മീഷനെ സമീപിച്ചതെന്നു കെ.വി രാധാകൃഷ്ണന്‍ ദീപിക ഓണ്‍ലൈനിനോടു പ്രതികരിച്ചു. പെരുമ്പടന്ന വഴിയാണ് ദേശീയപാത കടന്നു പോകുന്നത്. പക്ഷേ, പറവൂര്‍ ഭാഗത്തിന് തെക്കുവശത്തുള്ള സര്‍വീസ് റോഡുകള്‍ വന്നു നില്‍ക്കുന്നതു പുഴയില്‍ അവസാനിക്കുന്ന രീതിയിലാണ്. എറണാകുളം ഭാഗത്തുനിന്നു വരുന്ന വണ്ടികളും കൊടുങ്ങല്ലൂര്‍ ഭാഗത്തുനിന്നു വരുന്ന വണ്ടികളും സര്‍വീസ് റോഡിലേക്ക് ഇറങ്ങിയാല്‍ തിരിഞ്ഞു വരാനും കേറാനും ഇറങ്ങാനുള്ള സാഹചര്യം അതിലൂടെ മാത്രമേയുള്ളു.

 

Kerala

ഭാര്യയെ കൊന്നത് ഞാനല്ല, പോലീസ് 14 വര്‍ഷമായി ഉപദ്രവിക്കുന്നു; മനുഷ്യാവകാശ കമ്മീഷന് മുമ്പാകെ ഷാജിമോന്‍

കൊച്ചി: 14 വര്‍ഷമായി പോലീസ് തന്നെ ഉപദ്രവിക്കുകയാണെന്ന് ഭാര്യയെ കൊന്ന കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് ഷാജിമോന്‍. 2012ല്‍ ആയിരുന്നു കോതമംഗലം വിളയാല്‍ കണ്ണാടിപ്പാറ ഷോജി കൊല്ലപ്പെട്ടത്.

ഏറെ വിവാദമായ കൊലപാതകം നടന്ന് 11 വര്‍ഷത്തിനുശേഷം 2023 ഡിസംബര്‍ എട്ടിന് ആയിരുന്നു സംഭവത്തില്‍ ഭര്‍ത്താവായ ഷാജിമോനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്ന ഷാജിമോന്‍ ഭാര്യയുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം ചെയ്തത് എന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍.

കേസില്‍ 78 ദിവസത്തിന് ശേഷം ഷാജിമോന് ജാമ്യം ലഭിച്ചിരുന്നു. ഈ കേസില്‍ പോലീസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കുറ്റപത്രം സമര്‍പ്പിച്ച്, കേസ് തെളിയിക്കണമെന്നാണ് ഷാജിമോന്‍റെ ആവശ്യം. ഇന്ന് കൊച്ചിയില്‍ നടന്ന മനുഷ്യാവകാശ കമ്മീഷന്‍റെ സിറ്റിംഗില്‍ എത്തിയ ഷാജിമോന്‍ ദീപിക ഓണ്‍ലൈനിനോട് പ്രതികരിച്ചു.

2012 ഓഗസ്റ്റില്‍ എന്‍റെ ഭാര്യ മരിച്ചു പോയി. അതൊരു കൊലപാതകം ആയിരുന്നു. ആദ്യ മൂന്ന് മാസം ഈ കേസ് ലോക്കല്‍ പോലീസ് അന്വേഷിച്ചു. അവര്‍ക്ക് ഒന്നും കണ്ടെത്താനായില്ല. പിന്നീട് ഈ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. മാറി മാറി ഡിവൈഎസ്പിമാര്‍ വന്നെങ്കിലും ഇവര്‍ക്കൊന്നും കണ്ടെത്താനായില്ല.

അവസാനം റസ്റ്റം എന്നൊരു ഡിവൈഎസ്പി വന്നു. അയാളാണ് പുതിയ തെളിവ് കൊണ്ടുവന്നത്. ഞാനൊരു പവര്‍ ടൂള്‍ കൊണ്ടുവന്ന് എന്‍റെ ഭാര്യയെ കൊന്നതാണെന്ന്. എനിക്ക് മാനസിക വിഭ്രാന്തിയൊന്നുമില്ല സ്വന്തം ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍. ഞാന്‍ കൊന്നിട്ട് ഭാര്യയുടെ അഞ്ചര പവന്‍റെ മാല കൊണ്ടുപോയി എന്നാണ് ആ പോലീസ് പറയുന്നത്.

വീട്ടില്‍ 27 പവന്‍റെ സ്വര്‍ണമുണ്ട്. അത് ചോദിച്ചാല്‍ എനിക്ക് കിട്ടും. അത് എടുത്തു കൊണ്ടു പോകണമെങ്കില്‍ എന്‍റെ ഭാര്യയെ കൊല്ലേണ്ട ആവശ്യമൊന്നും എനിക്കില്ല. 2012ല്‍ എനിക്ക് മാസം ഒരു ലക്ഷം രൂപ വരുമാനവുമുണ്ട്. പിന്നെ ഞാന്‍ എന്തിന് എന്‍റെ ഭാര്യയെ കൊല്ലണം. പോലീസ് കുറേ കഥകള്‍ മെനഞ്ഞു. എനിക്ക് വേറെ കാമുകിയുണ്ട്, അവരെ സ്വന്തമാക്കാന്‍ ഞാന്‍ ഭാര്യയെ കൊന്നുവെന്ന് കഥയുണ്ടാക്കി. എനിക്ക് അങ്ങനെ ബന്ധമുണ്ടെങ്കില്‍ ഉപേക്ഷിച്ചാല്‍ മതിയാരുന്നല്ലോ.

2023ല്‍ ഞാനാണ് പ്രതി എന്ന് പറഞ്ഞ് അറസ്റ്റ് ചെയ്തു. 78 ദിവസം ജയിലിലിട്ടു. കോടതി എനിക്ക് ജാമ്യം അനുവദിച്ചു. അതു കഴിഞ്ഞ് രണ്ടു വര്‍ഷവും രണ്ടു മാസവും ആകാറായി. ഇതുവരെ പോലീസ് കുറ്റപത്രം കൊടുത്തിട്ടില്ല. എങ്ങനെ കൊടുക്കും, ഞാന്‍ അല്ലല്ലോ പ്രതി. കുറ്റപത്രം സമപ്പിക്കണം.

കുറ്റപത്രം സമര്‍പ്പിച്ചിട്ട് എത്രയും വേഗം കേസ് തെളിയിക്കണം. ഈ കേസിലേക്ക് എന്നെ കണക്ട് ചെയ്യാന്‍ വേണ്ടി കൊലപാതകശ്രമം എന്ന മറ്റൊരു കേസ് എടുത്തു. ഞാന്‍ വേറൊരാളെ കൊല്ലാന്‍ ശ്രമിച്ചു എന്ന് പറഞ്ഞ് കേസ് എടുത്തു. ഇതില്‍ ആരോപിക്കുന്ന വ്യക്തിയെ ഞാന്‍ കടയില്‍ കയറി തല്ലിയതായി ഒരു കേസ് ഉണ്ടായിരുന്നു.

ആ കേസ് വളച്ചൊടിച്ച് ഞാന്‍ അവനെ കൊല്ലാന്‍ ശ്രമിച്ചു എന്നാക്കി. 2022ല്‍ ഒരു കേസ് അവനെ കൊണ്ട് കൊടുപ്പിച്ചു. അവന് ഈ കേസിനെ കുറിച്ച് അറിയില്ലായിരുന്നു. ഡിവൈഎസ്പി റസ്റ്റം കളിച്ച കളിയാണ്. 307 കേസില്‍ ഹൈക്കോടതി പറഞ്ഞിട്ടുണ്ട് ഈ കേസ് വിശ്വസിക്കാന്‍ പറ്റില്ലെന്ന് എറണാകുളം സെഷന്‍സ് കോടതി എനിക്ക് ജാമ്യം തന്നു.

എന്നെ അസറ്റ് ചെയ്യിക്കാന്‍ വേണ്ടി ക്രൈബ്രാഞ്ചിലെ റസ്റ്റം എന്ന പോലീസുകാരന്‍ കളിച്ച കളിയാണിത്. എന്‍റെ ഭാര്യയുടെ കൊലപാതക കേസില്‍ എന്നെ പ്രതിയാക്കാന്‍ വേണ്ടിയാണ് ആ കേസ് കൂടി ഉണ്ടാക്കിയത്.

എന്‍റെ പേരില്‍ കുറ്റപത്രം കൊടുത്തിട്ടില്ല. അത് കൊടുക്കട്ടെ എന്നിട്ട് തീരുമാനിക്കാം. കോടതി ഉണ്ടല്ലോ. ഇതൊന്നും വിശ്വസിക്കാന്‍ കോടതി മണ്ടന്‍മാരൊന്നുമല്ലല്ലോ. ക്രൈംബ്രാഞ്ച് ആണ് എന്ന അറസ്റ്റ് ചെയ്തത്. അവരുടെ അന്വേഷണം സുതാര്യമായിരിക്കും എന്നാണ് ജനങ്ങള്‍ കരുതുക. പക്ഷെ അത് തെറ്റാണ്. പണത്തിനും കാര്യങ്ങള്‍ക്കും ഇവരും വഴങ്ങും.

കോതമംഗലത്തെ ഒരു രാഷ്ട്രീയക്കാരന്‍ കാരണമാണ് എന്നെ അറസ്റ്റ് ചെയ്തത്. പേരു പറയാന്‍ ബുദ്ധിമുട്ടുണ്ട്. എന്‍റെ ഭാര്യയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പറഞ്ഞ് ഇവര്‍ക്കെതിരെയും കേസ് കൊടുത്തിട്ടുണ്ട്. അതിന്‍റെ വൈരാഗ്യമാണ് തീര്‍ക്കുന്നത്. ഈ കേസിനെ കുറിച്ച് എനിക്ക് ഒന്നും പേടിയില്ല, കാരണം ഞാന്‍ തെറ്റ് ചെയ്തിട്ടില്ല. കോടതിയില്‍ കുറ്റപത്രം കൊടുത്ത് വിചാരണ തീര്‍ത്ത് എനിക്ക് പുറത്തിറങ്ങണം. എന്‍റെ മക്കള്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്.

എന്‍റെ കേസില്‍ ശരിക്കും അഴിമതി നടത്തിയിട്ടുണ്ട്. എനിക്ക് ജീവിക്കണമെന്ന ആഗ്രഹമുണ്ട്. ചെയ്യാത്ത തെറ്റിന് ജയിലില്‍ കിടന്നവനാണ്. ജീവിതത്തില്‍ പരമാവധി അനുഭവിച്ചു കഴിഞ്ഞു. 2012ല്‍ കോതമംഗലം സ്‌റ്റേഷനിലെ ജോസ് എന്ന ഓഫീസര്‍ യഥാര്‍ഥ പ്രതിയെ രക്ഷപ്പെടുത്തി എന്നാണ് എന്‍റെ സംശയം. ഭാര്യ മരിച്ചതിന്‍റെ പിറ്റേന്ന് എന്നെ ചോദ്യം ചെയ്യാന്‍ കൊണ്ടുപോയിട്ട് 19 ദിവസം എന്നെ അവിടെ തന്നെ ഇരുത്തി.

അറസ്റ്റ് ചെയ്യാതെ വെറുതെ ലോക്കപ്പിനടുത്ത് ഒരു ബെഞ്ചില്‍ വെറുതെ ഇരുത്തി എന്നെ ഹിപ്‌നോട്ടിസം ചെയ്യാന്‍ കൊണ്ടുപോയി. എന്നെ ശരിക്കും ഉപദ്രവിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ എന്‍റെ അച്ഛന്‍ ഹേബിയസ് കോര്‍പ്പസ് കൊടുത്ത ശേഷമാണ് എന്നെ റിലീസ് ആക്കിയത്. അതിന് ശേഷം തിരുവനന്തപുരത്ത് നുണ പരിശോധനയ്ക്ക് വിധേയനായി.

എന്‍റെ ജീവിതം തകര്‍ത്തു. 24 വര്‍ഷമായി നടത്തിക്കൊണ്ടു വന്ന എന്‍റെ സ്ഥാപനം അടക്കേണ്ടി വന്നു. വരുമാന മാര്‍ഗമില്ലാതായി. എന്‍റെ ബന്ധുക്കളെല്ലാം എന്നെ വെറുത്തു. ഇതിന്‍റെയെല്ലാം പകരം പോലീസുകാര്‍ക്ക് കിട്ടിയിരിക്കും. എന്‍റെ വീടിന് അടുത്ത് ഒരു പോലീസുകാരന്‍ ഉണ്ടായിരുന്നു, അവനും ഭാര്യയും കൂടി ഞാനാണ് കൊന്നതെന്ന് പറഞ്ഞു പരത്തി.

അതിര്‍ത്തി തര്‍ക്കങ്ങള്‍ ഉള്ള കാരണം ഞങ്ങളുമായി വൈരാഗ്യത്തില്‍ ഉണ്ടായിരുന്ന പോലീസുകാരനാണത്. ഞാനാ കൊന്നതെന്ന് പോലീസ് പറഞ്ഞപ്പോള്‍ ജനങ്ങള്‍ അത് ഏറ്റുപാടി. ഞാന്‍ മുഖ്യമന്ത്രിക്ക് വരെ പരാതി അയച്ചു. അന്വേഷണം നടക്കുന്നുണ്ടോ എന്നൊന്നും അറിയില്ല. യഥാര്‍ഥ പ്രതിയെ പിടിക്കാനുള്ള കഴിവ് ഇവര്‍ക്കില്ലെന്നും ഷാജിമോന്‍ പറഞ്ഞു.

District News

വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ വെ​ള്ളം റോ​ഡി​ലേ​ക്കൊ​ഴു​കു​ന്ന​ത് ത​ട​യ​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

ക​ൽ​പ്പ​റ്റ: പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​യ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ അ​ശ്ര​ദ്ധ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ രോ​ഗ​ങ്ങ​ൾ പ​ട​രാ​ൻ ഇ​ട​യാ​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​രു​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ്.

ആ​ശു​പ​ത്രി​യി​ൽ നി​ന്നു​ള്ള വെ​ള്ളം ശു​ദ്ധ​ജ​ല​മാ​യാ​ൽ പോ​ലും ആ​ശു​പ​ത്രി പ​രി​സ​ര​ത്തേ​ക്കോ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കോ പൊ​തു​റോ​ഡി​ലേ​ക്കോ ഒ​ഴു​ക്കി​വി​ടാ​ൻ പാ​ടി​ല്ലെ​ന്നും ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ആ​ശു​പ​ത്രി​യി​ലെ വെ​ള്ളം റോ​ഡി​ലേ​ക്കോ ഓ​വു​ചാ​ലി​ലേ​ക്കോ എ​ത്തു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ അ​ടി​യ​ന്ത​ര ശാ​സ്ത്രീ​യ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ക​മ്മീ​ഷ​ൻ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ടി​ന് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.

ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ര​ണ്ട് മാ​സ​ത്തി​ന​കം ക​മ്മീ​ഷ​നെ അ​റി​യി​ക്ക​ണം. വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് ചൂ​ട്ട​ക്ക​ട​വ് ഭാ​ഗ​ത്ത് നി​ന്നും പ്ര​വേ​ശി​ക്കു​ന്ന റോ​ഡി​ലേ​ക്ക് ആ​ശു​പ​ത്രി​യി​ലെ മ​ലി​ന​ജ​ലം ആ​റ് മാ​സ​ത്തോ​ള​മാ​യി ഒ​ഴു​കു​ക​യാ​ണെ​ന്ന് പ​രാ​തി​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. ആ​രോ​പ​ണം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് നി​ഷേ​ധി​ച്ചു. റോ​ഡി​ലേ​ക്ക് ഒ​ഴു​കു​ന്ന ജ​ലം മ​ലി​ന​ജ​ല​മ​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു. ആ​ശു​പ​ത്രി​യി​ൽ പു​തി​യ മ​ലി​ന​ജ​ല സം​സ്ക​ര​ണ പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സെ​പ്റ്റി​ക് ടാ​ങ്കി​ലെ വെ​ള്ളം ശു​ദ്ധീ​ക​രി​ച്ച് സോ​ക്കേ​ജ് പി​റ്റി​ൽ ശേ​ഖ​രി​ക്കു​ന്ന വെ​ള്ളം മ​ണ്ണി​ലേ​ക്ക് ഊ​ർ​ന്നി​റ​ങ്ങി ചൂ​ട്ട​ക്ക​ട​വ് മോ​ർ​ച്ച​റി റോ​ഡി​ന്‍റെ ഓ​വു​ചാ​ലി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​താ​യി ന​ഗ​ര​സ​ഭാ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. ഇ​ത് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കാ​ൻ സൂ​പ്ര​ണ്ടി​ന് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും സെ​ക്ര​ട്ട​റി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു. ചു​ട്ട​ക്ക​ട​വ് സ്വ​ദേ​ശി ഷം​സു സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

Kerala

ദീപക്കിന്‍റെ മരണം: ഡിഐജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിനു പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവം നോർത്ത് സോൺ ഡിഐജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കകം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരി 19ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

അഡ്വ. വി. ദേവദാസ്, അബ്ദുൾ റഹീം പൂക്കത്ത് എന്നിവർ നൽകിയ പരാതികളിലാണ് നടപടി. കണ്ടന്‍റ് ക്രിയേറ്ററായ യുവതി വീഡിയോ പരസ്യമാക്കിയതിന് പിന്നാലെ യുവാവ് ആശങ്കാകുലനായെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചെന്നും പരാതികളിൽ പറയുന്നു.

Kerala

കോ​ഴി​ക്കോ​ട്ട് യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ട് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ, ഒ​രാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം

കോ​ഴി​ക്കോ​ട്: ബ​സി​നു​ള്ളി​ൽ ലൈം​ഗീ​കാ​തി​ക്ര​മം നേ​രി​ട്ടു​വെ​ന്ന് ആ​രോ​പി​ച്ച് യു​വ​തി വീ​ഡി​യോ പു​റ​ത്തു​വി​ട്ട​തി​ന് പി​ന്നാ​ലെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ട് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.

സം​ഭ​വം നോ​ർ​ത്ത് സോ​ൺ ഡി​ഐ​ജി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഒ​രാ​ഴ്ച​ക്ക​കം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു.

ഫെ​ബ്രു​വ​രി 19 ന് ​കോ​ഴി​ക്കോ​ട് പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ കേ​സ് പ​രി​ഗ​ണി​ക്കു​മെ​ന്നും ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. അ​ഡ്വ. വി. ​ദേ​വ​ദാ​സ്, അ​ബ്ദു​ൾ റ​ഹീം പൂ​ക്ക​ത്ത് എ​ന്നി​വ​ർ ന​ൽ​കി​യ പ​രാ​തി​ക​ളി​ലാ​ണ് ന​ട​പ​ടി.

കോ​ഴി​ക്കോ​ട് ഗോ​വി​ന്ദ​പു​രം കൊ​ള​ങ്ങ​ര​ക്ക​ണ്ടി ഉ​ള്ളാ​ട്ട്തൊ​ടി​യി​ൽ യു. ​ദീ​പ​ക്(42) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഗോ​വി​ന്ദ​പു​ര​ത്തെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ബ​സി​നു​ള്ളി​ൽ വ​ച്ച് ദീ​പ​ക് മ​നഃ​പൂ​ർ​വം ത​ന്‍റെ ശ​രീ​ര​ത്തി​ൽ ദു​രു​ദ്ദേ​ശ്യ​ത്തോ​ടെ സ്പ​ർ​ശി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​ണ് യു​വ​തി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്.

വ​സ്തു​താ​വി​രു​ദ്ധ​മാ​യ ആ​രോ​പ​ണ​മാ​ണ് യു​വ​തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തി​യ​തെ​ന്നും ഇ​തേ​ത്തു​ട​ർ​ന്ന് ദീ​പ​ക് ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. നാ​ട്ടി​ലും വീ​ട്ടി​ലും ഇ​ത്ത​ര​ത്തി​ലൊ​ന്നും ആ​രോ​പ​ണം കേ​ൾ​ക്കാ​ത്ത വ്യ​ക്തി​യാ​യി​രു​ന്നു ദീ​പ​ക് എ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

District News

സ​ര്‍​വീ​സ് റോ​ഡി​ല്‍ ന​ട​ക്കാ​ന്‍ വ​ഴി​യി​ല്ല: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു

കോ​ഴി​ക്കോ​ട്: പാ​ലാ​ഴി​യി​ല്‍ ദേ​ശീ​യ​പാ​ത​യു​ടെ സ​ര്‍​വീ​സ് റോ​ഡി​ല്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് സ​ഞ്ച​രി​ക്കാ​ന്‍ വ​ഴി​യി​ല്ലെ​ന്ന പ​രാ​തി​യി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്ത് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍​ക്ക് നോ​ട്ടീ​സ​യ​ച്ചു.

15 ദി​വ​സ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നാ​ണ് ജു​ഡീ​ഷ്യ​ല്‍ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ന​ല്‍​കി​യ നി​ര്‍​ദ്ദേ​ശം. ഫെ​ബ്രു​വ​രി​യി​ല്‍ കോ​ഴി​ക്കോ​ട് പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സി​ല്‍ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ല്‍ കേ​സ് പ​രി​ഗ​ണി​ക്കും.

നെ​ല്ലി​ക്കോ​ട് സ്വ​ദേ​ശി പ​ത്ര​വി​ത​ര​ണ​ക്കാ​ര​നാ​യ പി. ​കൃ​ഷ്ണ​ദാ​സ് സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. വാ​ഹ​നം വ​രു​മ്പോ​ള്‍ ഒ​തു​ങ്ങി നി​ല്‍​ക്കാ​ന്‍ പോ​ലു​മു​ള്ള സ്ഥ​ല​മി​ല്ലെ​ന്നും 300ഓ​ളം വീ​ട്ടു​കാ​ര്‍ ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

Kerala

മ​ദ്യ​ത്തി​നു പേ​രി​ട​ൽ; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

തൃ​​​ശൂ​​​ർ: മ​​​ദ്യ​​​ത്തി​​​നു പേ​​​രി​​​ടാ​​​ൻ ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ സ​​​മ്മാ​​​നം വാ​​​ഗ്ദാ​​​നം​​​ചെ​​​യ്തു മ​​​ത്സ​​​രം ന​​​ട​​​ത്തി​​​യ​​​തി​​​നെ​​​തി​​​രേ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ കേ​​​സെ​​​ടു​​​ത്തു.

കെ​​​പി​​​സി​​​സി സെ​​​ക്ര​​​ട്ട​​​റി ജോ​​​ണ്‍ ഡാ​​​നി​​​യ​​​ൽ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണു ന​​​ട​​​പ​​​ടി. മ​​​ദ്യ​​​ത്തി​​​നു പേ​​​രും ലോ​​​ഗോ​​​യും ക്ഷ​​​ണി​​​ച്ച ന​​​ട​​​പ​​​ടി പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും പ​​​രാ​​​തി​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Kerala

സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ നി​യ​മ​ലം​ഘ​നം ഷാ​ഡോ പോ​ലീ​സി​നെ വി​ന്യ​സി​പ്പി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ മ​ത്സ​ര​യോ​ട്ടം ന​ട​ത്തു​ന്ന സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ സ്വ​കാ​ര്യ ബ​സു​ക​ളി​ല്‍ ഷാ​ഡോ പോ​ലീ​സി​നെ വി​ന്യ​സി​പ്പി​ക്കു​ന്ന​തി​ന്റെ പ്രാ​യോ​ഗി​ക​ത പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജ​സ്റ്റീ​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

വ​ഴി​യ​ട​ച്ച് വാ​ഹ​നം നി​ര്‍​ത്തി​യും മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍​ക്കി​ട​യി​ലൂ​ടെ കു​ത്തി​ക്ക​യ​റ്റി​യും മ​ണി​ക്കൂ​റു​ക​ള്‍ നീ​ളു​ന്ന ഗ​താ​ഗ​ത​ത​ട​സ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളെ​ക്കു​റി​ച്ചു​ള്ള പ​ത്ര​വാ​ര്‍​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് ഉ​ത്ത​ര​വ്. സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ടം കാ​ര​ണം ടൗ​ണ്‍​ഹാ​ള്‍ ജം​ഗ്ക്ഷ​നി​ലും ക​ള​മ​ശേ​രി​യി​ലു​മു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ല്‍ ജീ​വ​ന്‍ ന​ഷ്ട​മാ​യ സം​ഭ​വ​ത്തി​ല്‍ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ള്‍ ക​മ്മീ​ഷ​ന്റെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഇ​തി​നു​പു​റ​മേ​യാ​ണ് പു​തി​യ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

അ​സി. ക​മ്മീ​ഷ​ണ​ര്‍ ഓ​ഫ് പോ​ലീ​സ് (ട്രാ​ഫി​ക്), ജോ​യി​ന്റ് റീ​ജി​യ​ണ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ എ​ന്നി​വ​ര്‍ പ​രാ​തി​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ജ​സ്റ്റീ​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും (സി​റ്റി) റീ​ജി​യ​ണ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍​ക്കും നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

റോ​ഡി​ന്‍റെ ഇ​ട​തു​വ​ശം ചേ​ര്‍​ന്ന​ല്ലാ​തെ നി​ര്‍​ത്തി ആ​ളെ​ക​യ​റ്റു​ക, ലെ​യി​ന്‍ ട്രാ​ഫി​ക് പാ​ലി​ക്കാ​തി​രി​ക്കു​ക, ജം​ഗ്ക്ഷ​നു​ക​ളി​ല്‍ ഫ്രീ ​ലെ​ഫ്റ്റ് അ​നു​വ​ദി​ക്കാ​തെ വ​ഴി ത​ട​ഞ്ഞു​നി​ര്‍​ത്തു​ക, സൈ​ല​ന്‍​സ് സോ​ണി​ല്‍ നി​രോ​ധി​ത ഹോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ക, ഇ​ട​തു​വ​ശം ചേ​ര്‍​ന്ന് ഓ​വ​ര്‍​ടേ​ക്ക് ചെ​യ്യു​ക, ല​ഹ​രി ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​ക, മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍ ഒ​ടി​ക്കു​ന്ന​വ​രെ ഭ​യ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ പ​രാ​തി​ക​ള്‍ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രെ കു​റി​ച്ച് ഉ​ണ്ടാ​യി​ട്ടും പോ​ലീ​സ് നി​ര്‍​ജീ​വ​മാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം. ഇ​ത്ത​രം പ​രാ​തി​ക​ള്‍ ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ടം കാ​ര​ണം വൈ​റ്റി​ല, ഇ​ട​പ്പ​ള്ളി, ക​ലൂ​ര്‍, പാ​ലാ​രി​വ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​കു​രു​ക്കും പ​രി​ശോ​ധി​ക്ക​ണം. സ്വ​കാ​ര്യ​ബ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ പ​ര​മാ​വ​ധി കു​റ​യ്ക്കു​ന്ന​തി​ന് ക​ര്‍​ശ​ന​വും ശ​ക്ത​വു​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും ആ​ര്‍​ടി​ഒ​യും മ​ടി​ക്ക​രു​തെ​ന്ന് ക​മ്മീ​ഷ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ചു.

റോ​ഡ് സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ര്‍ മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍​സ്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ചു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ആ​ര്‍​ടി​ഒ, റോ​ഡ് സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ര്‍ എ​ന്നി​വ​ര്‍ ഒ​രു​മാ​സ​ത്തി​ന​കം ക​മ്മീ​ഷ​നി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണം. 22 ന് ​രാ​വി​ലെ 10 ന് ​പ​ത്ത​ടി​പാ​ലം റ​സ്റ്റ് ഹൗ​സി​ല്‍ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ല്‍ ഇ​വ​ര്‍ പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ചു.

Kerala

കേബിളില്‍ കുരുങ്ങി അപകടം; വി​​​ദ​​​ഗ്ധ​​​സ​​​മി​​​തി റി​​​പ്പോ​​​ര്‍ട്ടി​​​ല്‍ ആ​​​റാ​​​ഴ്ച​​​യ്ക്ക​​​കം തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്ക​​​ണം: മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍

കൊ​​​ച്ചി: റോ​​​ഡി​​​ല്‍ താ​​​ഴ്ന്നു​​​കി​​​ട​​​ക്കു​​​ന്ന കേ​​​ബി​​​ളി​​​ല്‍ കു​​​രു​​​ങ്ങി ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ല്‍ സ​​​ഞ്ച​​​രി​​​ക്കു​​​ന്ന​​​വ​​​ര്‍ അ​​​പ​​​ക​​​ട​​​ത്തി​​​ല്‍പ്പെ​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യം ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു നി​​​യോ​​​ഗി​​​ച്ച വി​​​ദ​​​ഗ്ധ​​​സ​​​മി​​​തി വൈ​​​ദ്യു​​​തി​​​വ​​​കു​​​പ്പി​​​നു ന​​​ല്‍കി​​​യ റി​​​പ്പോ​​​ര്‍ട്ടി​​​ല്‍ ആ​​​റാ​​​ഴ്ച​​​യ്ക്ക​​​കം സ​​​ര്‍ക്കാ​​​ര്‍ അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍പേ​​​ഴ്‌​​​സ​​​ണ്‍ ജ​​​സ്റ്റീ​​​സ് അ​​​ല​​​ക്‌​​​സാ​​​ണ്ട​​​ര്‍ തോ​​​മ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ ഇ​​​നി​​​യും കാ​​​ല​​​താ​​​മ​​​സം പാ​​​ടി​​​ല്ലെ​​​ന്നു ക​​​മ്മീ​​​ഷ​​​ന്‍ വൈ​​​ദ്യു​​​തി​​​വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ല്‍ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​ക്കു നി​​​ര്‍ദേ​​​ശം ന​​​ല്‍കി. അ​​​ന്തി​​​മ റി​​​പ്പോ​​​ര്‍ട്ട് സ​​​ര്‍ക്കാ​​​ര്‍ ക​​​മ്മീ​​​ഷ​​​നി​​​ല്‍ സ​​​മ​​​ര്‍പ്പി​​​ക്ക​​​ണം. ക​​​ള​​​മ​​​ശേ​​​രി ഇ​​​ഖ​​​റ മ​​​സ്ജി​​​ദ് ഇ​​​മാം അ​​​ബ്‌​​​ദു​​​ള്‍ അ​​​സീ​​​സ് ഓ​​​ടി​​​ച്ച ബൈ​​​ക്ക് 2024 ഓ​​​ഗ​​​സ്റ്റ് 20ന് ​​​കേ​​​ബി​​​ളി​​​ല്‍ കു​​​രു​​​ങ്ങി അ​​​പ​​​ക​​​ട​​​ത്തി​​​ല്‍പ്പെ​​​ട്ട​​​തി​​​ന്‍റെ​​​യും സ​​​മാ​​​ന​​​സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ സ്വ​​​മേ​​​ധ​​​യാ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സി​​​ലാ​​​ണു ക​​​മ്മീ​​​ഷ​​​ൻ നി​​​ർ​​​ദേ​​​ശം.

വി​​​ദ​​​ഗ്ധ സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ച്ച് വി​​​ഷ​​​യം പ​​​ഠി​​​ക്കാ​​​ന്‍ ജ​​​സ്റ്റീ​​​സ് അ​​​ല​​​ക്‌​​​സാ​​​ണ്ട​​​ര്‍ തോ​​​മ​​​സ് ഊ​​​ര്‍ജ വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി​​​ക്കു നി​​​ര്‍ദേ​​​ശം ന​​​ല്‍കി​​​യി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ക​​​ഴി​​​ഞ്ഞ ഓ​​​ഗ​​​സ്റ്റ് 30ന് ​​​കെ​​​എ​​​സ്ഇ​​​ബി സു​​​ര​​​ക്ഷാ​​​വി​​​ഭാ​​​ഗം ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ സ​​​ര്‍ക്കാ​​​ര്‍ അ​​​ഞ്ചം​​​ഗ ക​​​മ്മി​​​റ്റി രൂ​​​പീ​​​ക​​​രി​​​ച്ച് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.

ഇ​​​തി​​​ല്‍ ഡെ​​​പ്യൂ​​​ട്ടി ഇ​​​ല​​​ക്ട്രി​​​ക്ക​​​ല്‍ ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍ രൂ​​​പ​​​ക്, ട്രാ​​​ഫി​​​ക് എ​​​സ്പി, ട്രാ​​​ഫി​​​ക് സൗ​​​ത്ത് എ​​​സ്പി, ത​​​ദ്ദേ​​​ശ വ​​​കു​​​പ്പ് അ​​​സി. എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് എ​​​ന്‍ജി​​​നി​​​യ​​​ര്‍ ആ​​​ര്‍.​​​എ​​​സ്. ര​​​ശ്മി എ​​​ന്നി​​​വ​​​ര്‍ അം​​​ഗ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു. കേ​​​ബി​​​ള്‍ അ​​​പ​​​ക​​​ട​​​ങ്ങ​​​ള്‍ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഒ​​​മ്പ​​​ത് നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ ക​​​മ്മി​​​റ്റി സ​​​ര്‍ക്കാ​​​രി​​​ന് സ​​​മ​​​ര്‍പ്പി​​​ച്ചു. തു​​​ട​​​ര്‍ന്ന് ഊ​​​ര്‍ജ വ​​​കു​​​പ്പ് ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി ക​​​മ്മീ​​​ഷ​​​ന്‍ സി​​​റ്റിം​​​ഗി​​​ല്‍ ഹാ​​​ജ​​​രാ​​​യി. ഊ​​​ര്‍ജ, നി​​​യ​​​മ വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ഉ​​​ന്ന​​​ത​​​സ​​​മി​​​തി​​​യു​​​ടെ റി​​​പ്പോ​​​ര്‍ട്ട് പ​​​രി​​​ശോ​​​ധി​​​ച്ച് സ​​​ര്‍ക്കാ​​​രി​​​നു നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ശി​​​പാ​​​ര്‍ശ​​​ക​​​ള്‍ സ​​​മ​​​ര്‍പ്പി​​​ക്കാ​​​ന്‍ നി​​​ര്‍ദേ​​​ശം ന​​​ല്‍കി​​​യ​​​താ​​​യി ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി അ​​​റി​​​യി​​​ച്ചു.

അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​മ്പ് കെ​​​എ​​​സ്ഇ​​​ബി ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ​​​വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി കൂ​​​ടി​​​യാ​​​ലോ​​​ച​​​ന ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് ക​​​മ്മീ​​​ഷ​​​ന്‍ നി​​​ര്‍ദേ​​​ശി​​​ച്ചു. മാ​​​ര്‍ച്ചി​​​ല്‍ എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ന​​​ട​​​ക്കു​​​ന്ന സി​​​റ്റിം​​​ഗി​​​ല്‍ കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കു​​​മ്പോ​​​ള്‍ സ​​​ര്‍ക്കാ​​​ര്‍ തീ​​​രു​​​മാ​​​നം അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി.

National

ഡെറാഡൂണിൽ വിദ്യാർഥി കൊല്ലപ്പെട്ട സംഭവം: മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു

ന്യൂ​​​ഡ​​​ൽ​​​ഹി: ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ് ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ഡെ​​​റാ​​​ഡൂ​​​ണി​​​ൽ വം​​​ശീ​​​യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് വി​​​ധേ​​​യ​​​നാ​​​യി എ​​​യ്ഞ്ച​​​ൽ ച​​​ക്മ (24) എ​​​ന്ന വി​​​ദ്യാ​​​ർ​​​ഥി കൊ​​​ല്ല​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ ജി​​​ല്ലാ മ​​​ജി​​​സ്ട്രേ​​​റ്റി​​​നും സീ​​​നി​​​യ​​​ർ സൂ​​​പ്ര​​​ണ്ട് ഓ​​​ഫ് പോ​​​ലീ​​​സി​​​നും നോ​​​ട്ടീ​​​സ​​​യ​​​ച്ച് ദേ​​​ശീ​​​യ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ.

സം​​​ഭ​​​വ​​​ത്തി​​​ലെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നും സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള റി​​​പ്പോ​​​ർ​​​ട്ട് ഏ​​​ഴ് ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും ഡെ​​​റാ​​​ഡൂ​​​ൺ അ​​​ധി​​​കൃ​​​ത​​​ർ​​​ക്ക് ക​​​മ്മീ​​​ഷ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. കേ​​​സ് ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ പ​​​ക​​​ർ​​​പ്പ് ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ് ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​ക്കും ഡി​​​ജി​​​പി​​​ക്കും അ​​​യ​​​ച്ചു​​​കൊ​​​ടു​​​ക്ക​​​ണം.

Kerala

പേ​രി​നൊ​പ്പം ക​ലാ​മ​ണ്ഡ​ലം ചേ​ർ​ക്കു​ന്ന​തി​നെ​തി​രേ പ​രാ​തി; റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു

തൃ​​​ശൂ​​​ർ: പ​​​രി​​​ഷ്കൃ​​​ത​​​സ​​​മൂ​​​ഹ​​​ത്തി​​​നു നി​​​ര​​​ക്കാ​​​ത്ത പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തു​​​ന്ന വ്യ​​​ക്തി​​​ക​​​ളു​​​ടെ പേ​​​രി​​​നൊ​​​പ്പം ക​​​ലാ​​​മ​​​ണ്ഡ​​​ല​​​ത്തി​​​ന്‍റെ പേ​​​ര് ചേ​​​ർ​​​ക്കു​​​ന്ന​​​തു സ്ഥാ​​​പ​​​ന​​​ത്തി​​​നു ക​​​ള​​​ങ്ക​​​മാ​​​ണെ​​​ന്നും ഇ​​​ത്ത​​​രം പ്ര​​​സ്താ​​​വ​​​ന​​​ക​​​ൾ​​​ക്കെ​​​തി​​​രേ നി​​​യ​​​മോ​​​പ​​​ദേ​​​ശം തേ​​​ടി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും സ​​​ർ​​​ക്കാ​​​രി​​​നു​​​വേ​​​ണ്ടി സാം​​​സ്കാ​​​രി​​​ക​​​വ​​​കു​​​പ്പ് മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​നെ അ​​​റി​​​യി​​​ച്ചു.

ന​​​ർ​​​ത്ത​​​ക​​​ൻ ആ​​​ർ.​​​എ​​​ൽ.​​​വി. രാ​​​മ​​​കൃ​​​ഷ്ണ​​​നെ​​​തി​​​രേ ന​​​ർ​​​ത്ത​​​കി ക​​​ലാ​​​മ​​​ണ്ഡ​​​ലം സ​​​ത്യ​​​ഭാ​​​മ ന​​​ട​​​ത്തി​​​യ ജാ​​​തി അ​​​ധി​​​ക്ഷേ​​​പ​​​ത്തി​​​നെ​​​തി​​​രേ ക​​​മ്മീ​​​ഷ​​​ൻ അം​​​ഗം വി. ​​​ഗീ​​​ത സ്വ​​​മേ​​​ധ​​​യാ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ലാ​​​ണ് സാം​​​സ്കാ​​​രി​​​ക​​​വ​​​കു​​​പ്പ് ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്.

കേ​​​ര​​​ള ക​​​ലാ​​​മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ഒ​​​രു പൂ​​​ർ​​​വ​​​വി​​​ദ്യാ​​​ർ​​​ഥി എ​​​ന്ന​​​തി​​​ന​​​പ്പു​​​റം ക​​​ലാ​​​മ​​​ണ്ഡ​​​ലം സ​​​ത്യ​​​ഭാ​​​മ​​​യ്ക്കു ക​​​ലാ​​​മ​​​ണ്ഡ​​​ല​​​വു​​​മാ​​​യി നി​​​ല​​​വി​​​ൽ ഒ​​​രു ബ​​​ന്ധ​​​വു​​​മി​​​ല്ലെ​​​ന്നും ക​​​ലാ​​​മ​​​ണ്ഡ​​​ലം ര​​​ജി​​​സ്ട്രാ​​​ർ ക​​​മ്മീ​​​ഷ​​​നെ അ​​​റി​​​യി​​​ച്ചു. സ​​​ത്യ​​​ഭാ​​​മ​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​ണെ​​​ന്നും ക​​​ലാ​​​മ​​​ണ്ഡ​​​ലം പൂ​​​ർ​​​ണ​​​മാ​​​യും നി​​​രാ​​​ക​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​ഞ്ഞു.

മ​​​നു​​​ഷ്യ​​​ത്വ​​​ത്തെ നി​​​റ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ അ​​​വ​​​ഗ​​​ണി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള ക​​​ലാ​​​മ​​​ണ്ഡ​​​ലം സ​​​ത്യ​​​ഭാ​​​മ​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന പൂ​​​ർ​​​ണ​​​മാ​​​യും ഒ​​​ഴി​​​വാ​​​ക്കേ​​​ണ്ട​​​താ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ഭാ​​​വി​​​യി​​​ൽ ഇ​​​ത്ത​​​രം പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ ആ​​​വ​​​ർ​​​ത്തി​​​ക്ക​​​രു​​​തെ​​​ന്നും മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ അം​​​ഗം വി. ​​​ഗീ​​​ത ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​ഞ്ഞു. ക​​​ലാ​​​മ​​​ണ്ഡ​​​ലം സ​​​ത്യ​​​ഭാ​​​മ പ​​​രി​​​ഷ്കൃ​​​ത​​​സ​​​മൂ​​​ഹ​​​ത്തി​​​നു ന​​​ല്ല സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​പ​​​ക​​​രം അ​​​പ​​​ക്വ​​​മാ​​​യ സ​​​ന്ദേ​​​ശ​​​മാ​​​ണ് ന​​​ൽ​​​കി​​​യ​​​തെ​​​ന്നും ക​​​മ്മീ​​​ഷ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

ടൈ​പ്പ് വ​ൺ പ്ര​മേ​ഹം: അ​ധി​ക​സ​മ​യം സി​​​​ബി​​​​എ​​​​സ്ഇ​​​യും നൽകണം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പ​​​​ത്തി​​​​ലും പ്ല​​​​സ് ടു​​​​വി​​​​ലും പ​​​​രീ​​​​ക്ഷ​​​​യെ​​​​ഴു​​​​തു​​​​ന്ന ടൈ​​​​പ്പ് വ​​​​ൺ പ്ര​​​​മേ​​​​ഹ​​​​ബാ​​​​ധി​​​​ത​​​​രാ​​​​യ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് കേ​​​​ര​​​​ള സ​​​​ർ​​​​ക്കാ​​​​ർ ന​​​​ൽ​​​​കി വ​​​​രു​​​​ന്ന അ​​​​ധി​​​​ക​​​സ​​​​മ​​​​യ​​​​മെ​​​​ന്ന ആ​​​​നു​​​​കൂ​​​​ല്യം സി​​​​ബി​​​​എ​​​​സ്ഇ​​​​യി​​​​ലും ന​​​​ട​​​​പ്പി​​​​ലാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം അ​​​​തീ​​​​വ ഗൗ​​​​ര​​​​വ​​​​ത്തോ​​​​ടെ സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ൺ ജ​​​​സ്റ്റീ​​​​സ് അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ തോ​​​​മ​​​​സ് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു.

സി​​​​ബി​​​​എ​​​​സ്ഇ സെ​​​​ക്ര​​​​ട്ട​​​​റി​​​​ക്കും കേ​​​​ര​​​​ള റീ​​​​ജ​​​​ണ​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​ർ​​​​ക്കു​​​​മാ​​​​ണ് ക​​​​മ്മീ​​​​ഷ​​​​ൻ നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യ​​​​ത്. ടൈ​​​​പ്പ് വ​​​​ൺ പ്ര​​​​മേ​​​​ഹ​​​​ബാ​​​​ധി​​​​ത​​​​രാ​​​​യ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ​​​​ക്ക് അ​​​​ധി​​​​ക​​​​സ​​​​മ​​​​യം അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​തി​​​​രി​​​​ക്കു​​​​ന്ന​​​​ത് സ​​​​മ​​​​ത്വ​​​​ത്തി​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശ​​​​ത്തി​​​​ന്‍റെ ലം​​​​ഘ​​​​ന​​​​മാ​​​​ണെ​​​​ന്ന് ക​​​​മ്മീ​​​​ഷ​​​​ൻ ഉ​​​​ത്ത​​​​ര​​​​വി​​​​ൽ പ​​​​റ​​​​ഞ്ഞു. രോ​ഗ​ബാ​ധി​ത​രാ​യ കു​ട്ടി​ക​ളോ​ട് സി​ബി​എ​സ്ഇ ബോ​ർ​ഡ് നി​ഷേ​ധ സ​മീ​പ​നം തു​ട​ർ​ന്നാ​ൽ അ​ത് നി​യ​മ​ലം​ഘ​ന​മാ​യി മാ​റു​മെ​ന്നും ക​മ്മീ​ഷ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

കേ​​​​ര​​​​ള സ​​​​ർ​​​​ക്കാ​​​​ർ 10, 12 ക്ലാ​​​​സി​​​​ലെ രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​രാ​​​​യ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് പ​​​​രീ​​​​ക്ഷ​​​​യെ​​​​ഴു​​​​താ​​​​ൻ മ​​​​ണി​​​​ക്കൂ​​​​റി​​​​ന് 20 മി​​​​നി​​​​റ്റ് അ​​​​ധി​​​​ക സ​​​​മ​​​​യം അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ട്ടു​​​​ണ്ട്. അ​​​​ടു​​​​ത്ത​​​കാ​​​​ല​​​​ത്ത് ഇ​​​​ത് വൊ​​​​ക്കേ​​​​ഷ​​​​ണ​​​​ൽ ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി പ​​​​രീ​​​​ക്ഷ​​​​യെ​​​​ഴു​​​​തു​​​​ന്ന കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കും ബാ​​​​ധ​​​​ക​​​​മാ​​​​ക്കിയിരുന്നു.

ക​​​​മ്മീ​​​​ഷ​​​​നു പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യ ടൈ​​​​പ്പ് വ​​​​ൺ ഡ​​​​യ​​​​ബ​​​​റ്റ്സ് ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ ഭാ​​​​ര​​​​വാ​​​​ഹി​​​​യാ​​​​യ ബു​​​​ഷ്റ ഷി​​​​ഹാ​​​​ബി​​​നോ​​​ട് സി​​​​ബി​​​​എ​​​​സ്ഇ ബോ​​​​ർ​​​​ഡ് സെ​​​​ക്ര​​​​ട്ട​​​​റി​​​​ക്ക് അ​​​​പേ​​​​ക്ഷ ന​​​​ൽ​​​​കാ​​​​ൻ ക​​​​മ്മീ​​​​ഷ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു. അ​​​​പേ​​​​ക്ഷ ല​​​​ഭി​​​​ച്ചാ​​​​ൽ അ​​​​ത് ഓ​​​​ൾ ഇ​​​​ന്ത്യാ മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സ് പോ​​​​ലു​​​​ള്ള സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ വി​​​​ദ​​​​ഗ്ദ്ധ​​​​ർ​​​​ക്ക് കൈ​​​​മാ​​​​റ​​​​ണം. അ​​​​വ​​​​ർ ന​​​​ൽ​​​​കു​​​​ന്ന ഉ​​​​പ​​​​ദേ​​​​ശം പ​​​​രാ​​​​തി​​​​ക്കാ​​​​രി​​​​ക്ക് കൈ​​​​മാ​​​​റ​​​​ണം.

തു​​​​ട​​​​ർ​​​​ന്ന് പ​​​​രാ​​​​തി​​​​ക്കാ​​​​രി​​​​യെ വീ​​​​ഡി​​​​യോ കോ​​​​ൺ​​​​ഫ​​​​റ​​​​സി​​​​ലൂ​​​​ടെ കേ​​​​ട്ട് ര​​​​ണ്ടു മാ​​​​സ​​​​ത്തി​​​​ന​​​​കം തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നും ക​​​​മ്മീ​​​​ഷ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. അ​​​​ന്ത​​​​സോ​​​​ടെ ജീ​​​​വി​​​​ക്കാ​​​​നു​​​​ള്ള കു​​​​ട്ടി​​​​ക​​​​ളു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ത്തി​​​​ന് ലം​​​​ഘ​​​​ന​​​​മു​​​​ണ്ടാ​​​​ക​​​​രു​​​​തെ​​​​ന്നും ഉ​​​​ത്ത​​​​ര​​​​വി​​​​ൽ പ​​​​റ​​​​ഞ്ഞു. തീ​​​​രു​​​​മാ​​​​നം മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​നെ അ​​​​റി​​​​യി​​​​ക്ക​​​​ണം.

Kerala

വാ​ള​യാ​റി​ലെ ആ​ള്‍​ക്കൂ​ട്ട​ക്കൊ​ല: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു

തി​രു​വ​ന​ന്ത​പു​രം: വാ​ള​യാ​റി​ൽ ആ​ള്‍​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഛത്തീ​സ്ഗ​ഡ‍് സ്വ​ദേ​ശി റാം ​നാ​രാ​യ​ണ​ന്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു. മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ർ ജ​സ്റ്റീ​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു​ക​യാ​യി​രു​ന്നു.

പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി മൂ​ന്നാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ചു. ക്രൈം ​ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടോ, കു​റ്റ​ക്കാ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ, മ​രി​ച്ച​യാ​ളു​ടെ വി​ലാ​സം, കു​റ്റ​ക്കാ​ർ​ക്കെ​തി​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ എ​ന്നി​വ റി​പ്പോ​ർ​ട്ടി​ലു​ണ്ടാ​വ​ണം.

എ​ഫ്ഐ​ആ​റി​ന്‍റെ പ​ക​ർ​പ്പ് ഹാ​ജ​രാ​ക്ക​ണം. കേ​സി​ന്‍റെ നി​ല​വി​ലെ സ്ഥി​തി അ​റി​യി​ക്ക​ണം. പാ​ല​ക്കാ​ട് അ​ട്ട​പ്പ​ള്ള​ത്ത് ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് വേ​ണ്ടി ഡി​വൈ​എ​സ്പി റാ​ങ്കി​ൽ കു​റ​യാ​ത്ത ഒ​രു മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ ജ​നു​വ​രി 27 രാ​വി​ലെ പ​ത്തി​ന് ജ​സ്റ്റീ​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് പാ​ല​ക്കാ​ട് പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സി​ൽ ന​ട​ത്തു​ന്ന സി​റ്റിം​ഗി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.

District News

തെ​രു​വു​ക​ച്ച​വ​ട​ക്കാ​രു​ടെ കൈ​യേ​റ്റം അ​ടി​യ​ന്ത​ര​മാ​യി ഒ​ഴി​പ്പി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

കോ​ഴി​ക്കോ​ട് : മാ​നാ​ഞ്ചി​റ എ​ൽ​ഐ​സി ഓ​ഫീ​സി​ന് സ​മീ​പ​മു​ള്ള ന​ട​പ്പാ​ത​യി​ലെ തെ​രു​വു​ക​ച്ച​വ​ട​ക്കാ​രു​ടെ കൈ​യേ​റ്റം അ​ടി​യ​ന്ത​ര​മാ​യി ഒ​ഴി​പ്പി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.

സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ർ​ക്ക് പോ​ലീ​സ് സം​ര​ക്ഷ​ണം ഏ​ർ​പ്പാ​ടാ​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. മാ​ർ​ച്ച് 27 ന് ​ക​മ്മീ​ഷ​ൻ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് ന​ൽ​കി​യ ഉ​ത്ത​ര​വ് പൂ​ർ​ണ​മാ​യി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ചു. 

ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്ത് തെ​രു​വു​ക​ച്ച​വ​ട മേ​ഖ​ല​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടോ, ഇ​പ്ര​കാ​രം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ തെ​രു​വു​ക​ച്ച​വ​ട​ക്കാ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ടോ, തി​ര​ക്കു​ള്ള റോ​ഡു​ക​ളി​ലും ജം​ഗ്ഷ​നു​ക​ളി​ലും തെ​രു​വു​ക​ച്ച​വ​ടം ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​തി​ന് മു​മ്പ് സി​റ്റി പോ​ലീ​സി​ന്‍റെ ക്ലി​യ​റ​ൻ​സ് വാ​ങ്ങി​യി​ട്ടു​ണ്ടോ എ​ന്നി​ങ്ങ​നെ മൂ​ന്ന് വി​വ​ര​ങ്ങ​ളാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.

എ​ന്നാ​ൽ കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ന​ഗ​ര​സ​ഭ സ​മ​ർ​പ്പി​ച്ചി​ല്ല. മാ​നാ​ഞ്ചി​റ എ​ൽ​ഐ​സി ഓ​ഫീ​സി​ന് സ​മീ​പം തെ​രു​വു​ക​ച്ച​വ​ടം തു​ട​ർ​ന്നും ന​ട​ത്താ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന അ​പേ​ക്ഷ കേ​ര​ള ഹൈ​ക്കോ​ട​തി ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ നി​യ​മ​ത​ട​സ​മി​ല്ലെ​ന്ന്  ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. 

District News

ജീ​വ​ന​ക്കാ​രെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത് കെ​എ​സ്ആ​ർ​ടി​സി പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്ത​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

ക​ൽ​പ്പ​റ്റ: ജീ​വ​ന​ക്കാ​രു​ടെ കാ​ര്യ​ത്തി​ൽ സാ​ന്പ​ത്തി​ക ചെ​ല​വ് വ​രാ​ത്ത​തും മാ​നേ​ജ്മെ​ന്‍റ് ത​ല​ത്തി​ൽ പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യു​ന്ന​തു​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും അ​നു​കൂ​ല ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ്.


സ്ഥാ​പ​നം ന​ല്ല രീ​തി​യി​ൽ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​തി​ന് ജീ​വ​ന​ക്കാ​രെ വി​ശ്വാ​സ​ത്തി​ൽ എ​ടു​ത്ത് ക്രി​യാ​ത്മ​ക​മാ​യ ന​ട​പ​ടി​ക​ൾ മാ​നേ​ജ്മെ​ന്‍റ് സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ നേ​രി​ടു​ന്ന ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ​ങ്ങ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രേ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. കെ​എ​സ്ആ​ർ​ടി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റി​ൽ നി​ന്നും ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് വാ​ങ്ങി.


ജീ​വ​ന​ക്കാ​ർ ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ്ദം താ​ങ്ങാ​നാ​വാ​തെ ഗു​രു​ത​ര രോ​ഗ​ങ്ങ​ൾ​ക്കും അ​കാ​ല​മ​ര​ണ​ങ്ങ​ൾ​ക്കും കീ​ഴ​ട​ങ്ങു​ക​യാ​ണെ​ന്ന് പ​രാ​തി​ക്കാ​ര​നാ​യ കേ​ര​ള സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് ഡെ്രെ​വേ​ഴ്സ് യൂ​ണി​യ​ൻ സു​ൽ​ത്താ​ൻ ബ​ത്തേ​രി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഹാ​ജാ സ​ലിം പ​രാ​തി​യി​ൽ പ​റ​ഞ്ഞു അ​ശാ​സ്ത്രീ​യ റ​ണ്ണിം​ഗ് സ​മ​യം, കൃ​ത്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ത്ത വാ​ഹ​ന​ങ്ങ​ളു​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ക, ശ​ന്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും യ​ഥാ​സ​മ​യം ന​ൽ​കാ​തി​രി​ക്കു​ക, ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ല​ഭി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്പോ​ൾ അ​തി​ന്‍റെ ന​ഷ്ടം ജീ​വ​ന​ക്കാ​രി​ൽ നി​ന്നും ഈ​ടാ​ക്കു​ക, ആ​ക​സ്മി​ക​മാ​യി ഉ​ണ്ടാ​കു​ന്ന അ​വ​ധി​യി​ലെ ന​ഷ്ടം ജീ​വ​ന​ക്കാ​രി​ൽ നി​ന്ന് ഈ​ടാ​ക്കു​ക, മ​നു​ഷ്യ​ര​ഹി​ത​മാ​യി വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് സ്ഥ​ലം മാ​റ്റു​ക, ഓ​വ​ർ​ടൈം അ​വ​സ​രം നി​ർ​ത്ത​ലാ​ക്കു​ക തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഭാ​ഗ​ത്ത് നി​ന്നും അ​നു​കൂ​ല​മ​ല്ലാ​ത്ത സ​മീ​പ​ന​മാ​ണ് ഉ​ള്ള​തെ​ന്ന് പ​രാ​തി​ക്കാ​ര​ൻ അ​റി​യി​ച്ചു.


ശ​ന്പ​ളം കൃ​ത്യ​മാ​യി ന​ൽ​കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി കെ​എ​സ്ആ​ർ​ടി​സി എം​ഡി ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​ത്തി​ൽ നി​ന്ന് ഈ​ടാ​ക്കു​ന്ന റി​ക്ക​വ​റി തു​ക​ക​ൾ കു​ടി​ശി​ക​യി​ല്ലാ​തെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ട​യ്ക്കു​ന്നു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​ഞ്ഞു. വാ​ഹ​ന പെ​രു​പ്പം കാ​ര​ണം തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ വാ​ഹ​നം ഓ​ടി​ക്കേ​ണ്ടി വ​രു​ന്ന​ത് അ​മി​ത സ​മ്മ​ർ​ദ്ദ​ങ്ങ​ൾ​ക്കും അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ട്. പ​ബ്ലി​ക് ട്രാ​ൻ​സ്പോ​ർ​ട്ട് ശ​ക്തി​പ്പെ​ടു​ത്താ​ൻ കൂ​ടു​ത​ൽ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു. ജീ​വ​ന​ക്കാ​ർ​ക്കാ​യി മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു.

Kerala

വ​യോ​മി​ത്രം പ​ദ്ധ​തി: 60 വ​യ​സാ​ക്കു​ന്ന​തി​ന് ശി​പാ​ർ​ശ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വ​​​​യോ​​​​മി​​​​ത്രം പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ പ്രാ​​​​യ​​​​പ​​​​രി​​​​ധി 60 വ​​​​യ​​​​സാ​​​​യി കു​​​​റ​​​​യ്ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ശി​​​​പാ​​​​ർ​​​​ശ സ​​​​ർ​​​​ക്കാ​​​​രി​​​​നു സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്ന് കേ​​​​ര​​​​ള സാ​​​​മൂ​​​​ഹി​​​​ക സു​​​​ര​​​​ക്ഷാ വ​​​​കു​​​​പ്പ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​നെ അ​​​​റി​​​​യി​​​​ച്ചു. ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ണ്‍ ജ​​​​സ്റ്റി​​​​സ് അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ തോ​​​​മ​​​​സി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം സ​​​​മ​​​​ർ​​​​പ്പി​​​​ച്ച റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലാ​​​​ണ് ഇ​​​​ക്കാ​​​​ര്യ​​​​മു​​​​ള്ള​​​​ത്.

പ്രാ​​​​യ​​​​പ​​​​രി​​​​ധി 60 ആ​​​​ക്ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ പ​​​​ദ്ധ​​​​തി മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശം പ​​​​രി​​​​ഷ്ക​​​​രി​​​​ക്ക​​​​ണം. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ന​​​​യ​​​​പ​​​​ര​​​​മാ​​​​യ തീ​​​​രു​​​​മാ​​​​നം ആ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ഇ​​​​പ്പോ​​​​ൾ 65 ആ​​​​ണ് പ്രാ​​​​യ​​​​പ​​​​രി​​​​ധി.

എ​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലും വ​​​​യോ​​​​മി​​​​ത്രം പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​ഞ്ഞു. ഇ​​​​തി​​​​നാ​​​​യി മി​​​​ഷ​​​​ന് ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന ബ​​​​ജ​​​​റ്റ് വി​​​​ഹി​​​​തം മ​​​​തി​​​​യാ​​​​കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​മു​​​​ണ്ട്.

148 ബ്ലോ​​​​ക്കു​​​​ക​​​​ളി​​​​ലാ​​​​യി 931 പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ൽ കൂ​​​​ടി പ​​​​ദ്ധ​​​​തി​​​​യു​​​​ടെ പ്ര​​​​യോ​​​​ജ​​​​നം ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​നു​​​​ണ്ട്. ഇ​​​​തി​​​​നു വേ​​​​ണ്ടി 310 യൂ​​​​ണി​​​​റ്റു​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ക്ക​​​​ണം. ഇ​​​​തി​​​​ന് 108.50 കോ​​​​ടി രൂ​​​​പ ആ​​​​വ​​​​ശ്യ​​​​മു​​​​ണ്ട്.

കൂ​​​​ടു​​​​ത​​​​ൽ തു​​​​ക അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​ന് ക​​​​ത്ത് ന​​​​ൽ​​​​കി​​​​യെ​​​​ങ്കി​​​​ലും അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​ല്ല. തിരു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ന​​​​ഗ​​​​ര​​​​സ​​​​ഭ​​​​യി​​​​ലെ എ​​​​ല്ലാ വാ​​​​ർ​​​​ഡു​​​​ക​​​​ളി​​​​ലും പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​മെ​​​​ന്ന് റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു. എം. ​​​​വി​​​​ജ​​​​യ​​​​കു​​​​മാ​​​​ര​​​​ൻ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച പ​​​​രാ​​​​തി​​​​യി​​​​ലാ​​​​ണ് ന​​​​ട​​​​പ​​​​ടി.

Kerala

തെ​രു​വു​നാ​യ്ക്ക​ൾ​ക്ക് പൊ​തു​സ്ഥ​ല​ത്ത് ഭ​ക്ഷ​ണം; വീ​ട്ട​മ്മ​യ്ക്ക് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ മു​ന്ന​റി​യി​പ്പ്

ക​​​​ണ്ണൂ​​​​ർ: മൂ​​​​ന്നു നാ​​​​യ്ക്ക​​​​ളെ സ്വ​​​​ന്ത​​​​മാ​​​​യി വ​​​​ള​​​​ർ​​​​ത്തു​​​​ക​​​​യും 15 നാ​​​​യ്ക്ക​​​​ൾ​​​​ക്കു ഭ​​​​ക്ഷ​​​​ണം ന​​​​ൽ​​​​കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന ബ​​​​ർ​​​​ണ​​​​ശേ​​​​രി സ്വ​​​​ദേ​​​​ശി​​​​നി​​​​ക്കു മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ന്‍റെ മു​​​​ന്ന​​​​റി​​​​യി​​​​പ്പ്.

വ​​​​ള​​​​ർ​​​​ത്തു​​​​നാ​​​​യ്ക്ക​​​​ളെ മാ​​​​ത്രം പ​​​​രി​​​​പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നും തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ൾ​​​​ക്കു പൊ​​​​തു​​​​വ​​​​ഴി​​​​ക​​​​ളി​​​​ൽ ഭ​​​​ക്ഷ​​​​ണം ന​​​​ല്കു​​​​ന്ന​​​​തു നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​യും ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ക​​​​മ്മീ​​​​ഷ​​​​ൻ ജു​​​​ഡീ​​​​ഷ​​​ൽ അം​​​​ഗം കെ. ​​​​ബൈ​​​​ജു​​​​നാ​​​​ഥ് ക​​​​ർ​​​​ശ​​​​ന നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി.

തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ൾ ത​​​​ങ്ങ​​​​ളു​​​​ടെ സ​​​​മാ​​​​ധാ​​​​ന ജീ​​​​വി​​​​ത​​​​ത്തി​​​​നു ഭം​​​​ഗം വ​​​​രു​​​​ത്തു​​​​ന്നു​​​​വെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് ബ​​​​ർ​​​​ണ​​​ശേ​​​​രി സ്വ​​​​ദേ​​​​ശി​​​​നി സ​​​​മ​​​​ർ​​​​പ്പി​​​​ച്ച പ​​​​രാ​​​​തി​​​​യി​​​​ലാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്. ക​​​​മ്മീ​​​​ഷ​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശാ​​​​നു​​​​സ​​​​ര​​​​ണം പ്ര​​​​വ​​​​ർ​​​​ത്തി ക്കാ​​​​മെ​​​​ന്ന് തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ൾ​​​​ക്കു ഭ​​​​ക്ഷ​​​​ണം ന​​​​ല്കു​​​​ന്ന വീ​​​​ട്ട​​​​മ്മ ഉ​​​​റ​​​​പ്പു ന​​​​ൽ​​​​കി.

ക​​​​ണ്ണൂ​​​​ർ ക​​​​ന്‍റോ​​​​ൺ​​​​മെ​​​​ന്‍റ് ബോ​​​​ർ​​​​ഡ് ചീ​​​​ഫ് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഓ​​​​ഫീ​​​​സ​​​​റി​​​​ൽ​​​നി​​​​ന്നു ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട് വാ​​​​ങ്ങി. ക​​​​ന്‍റോ​​​​ൺ​​​​മെ​​​​ന്‍റ് പ്ര​​​​ദേ​​​​ശം ചെ​​​​റു​​​​താ​​​​ണെ​​​​ന്നും നാ​​​യ​​​ശ​​​ല്യം ത​​​​ട​​​​യാ​​​​ൻ ഷെ​​​​ൽ​​​​റ്റ​​​​ർ സ്ഥാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​ഞ്ഞു. 2025 ജൂ​​​​ലൈ14 ന് ​​​​ആ​​​​രം​​​​ഭി​​​​ച്ച ഷെ​​​​ൽ​​​​റ്റ​​​​ർ 16 നാ​​​​യ്ക്ക​​​​ൾ​​​​ക്കു വാ​​​​ക്സി​​​​നേ​​​​ഷ​​​​നും വ​​​​ന്ധ്യം​​​​ക​​​​ര​​​​ണ​​​​വും ന​​​​ട​​​​പ്പാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

എ​​​​തി​​​​ർ​​​​ക​​​​ക്ഷി​​​​ക്കെ​​​​തി​​​​രേ നോ​​​​ട്ടീ​​​​സ് ന​​​​ല്കാ​​​​ൻ വ്യ​​​​വ​​​​സ്ഥ​​​​യി​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ ബോ​​​​ർ​​​​ഡ് പോ​​​​ലീ​​​​സി​​​​നെ സ​​​​മീ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു. തു​​​​ട​​​​ർ​​​​ന്നാ​​​​ണ് പ​​​​രാ​​​​തി​​​​ക്കാ​​​​രി​​​​യെ​​​​യും എ​​​​തി​​​​ർ​​​​ക​​​​ക്ഷി​​​​യെ​​​​യും സി​​​​റ്റിം​​​​ഗി​​​​ൽ വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്തി ക​​​​മ്മീ​​​​ഷ​​​​ൻ നേ​​​​രി​​​​ട്ട് നി​​​​ർ​​​​ദേ​​​​ശം ന​​​​ല്കി​​​​യ​​​​ത്.

District News

ഭി​ന്ന​ശേ​ഷി​ക്കാ​രോ​ട് സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ന്യ​മാ​യി പെ​രു​മാ​റ​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

മ​ല​പ്പു​റം: ഭി​ന്ന​ശേ​ഷി​ക്കാ​രോ​ടു​ള്ള പെ​രു​മാ​റ്റ​ത്തി​ൽ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ വി​ന​യ​വും സ​ഹാ​നു​ഭൂ​തി​യും ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധ​വും പ്ര​ക​ടി​പ്പി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ്. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ സ​മ​ത്വാ​വ​കാ​ശം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.


ത​ങ്ങ​ൾ ജ​ന​സേ​വ​ക​രാ​ണെ​ന്ന അ​ടി​സ്ഥാ​ന ഉ​ത്ത​ര​വാ​ദി​ത്വം മി​ക്ക ഉ​ദ്യോ​ഗ​സ്ഥ​രും മ​റ​ക്കു​ന്ന​താ​യും ക​മ്മീ​ഷ​ൻ വി​ല​യി​രു​ത്തി. ഭി​ന്ന​ശേ​ഷി​യു​ള്ള വ്യ​ക്തി​യെ അ​വ​ഗ​ണി​ച്ച​തു​പോ​ലു​ള്ള സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ഹാ​ർ​ബ​ർ എ​ൻ​ജി​നി​യ​റിം​ഗ് വ​കു​പ്പ് ചീ​ഫ് എ​ൻ​ജി​നി​യ​ർ വ​കു​പ്പി​ലെ എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.


2024 ജൂ​ലൈ 26ന് ​മ​ല​പ്പു​റം ജി​ല്ല​യി​ലെ പു​തു​പൊ​ന്നാ​നി അ​ഴി​മു​ഖ​ത്ത് മ​ണ​ൽ​തി​ട്ട നീ​ക്കം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ ത​ന്നെ പൊ​ന്നാ​നി ഹാ​ർ​ബ​ർ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​ധി​ക്ഷേ​പി​ച്ചെ​ന്ന് ആ​രോ​പി​ച്ച് പെ​ന്നാ​നി മു​ക്കാ​ടി സ്വ​ദേ​ശി എ.​കെ. ക​രീം സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ പെ​രു​മാ​റ്റം മ​നഃ​പൂ​ർ​വ​മ​ല്ലെ​ങ്കി​ലും പ​രാ​തി​ക്കാ​ര​ന് നേ​രി​ട്ട മ​നോ​വി​ഷ​മം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ഹാ​ർ​ബ​ർ എ​ൻ​ജി​നി​യ​റിം​ഗ് ചീ​ഫ് എ​ൻ​ജി​നി​യ​ർ റി​പ്പോ​ർ​ട്ടി​ൽ അ​റി​യി​ച്ചു.

Kerala

വ​ലി​യ​വി​ള​യി​ൽ ബി​വ​റേ​ജ​സ് ഔ​ട്ട്ലെ​റ്റ് സ്ഥാ​പി​ക്കി​ല്ല; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന് ഉ​റ​പ്പു​ന​ൽ​കി ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: ക​ല്ല​മ്പലം മ​ണ​മ്പൂ​ർ വ​ലി​യ​വി​ള​യി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ബി​വ​റേ​ജ​സ് ഔ​ട്ട്ലെ​റ്റ് സ്ഥാ​പി​ക്കി​ല്ലെ​ന്ന് ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ. മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ൽ വ​ലി​യ​വി​ള സ്വ​ദേ​ശി ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

ഭാ​വി​യി​ൽ അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ക​യാ​ണെ​ങ്കി​ൽ പ​രാ​തി​ക്കാ​ർ​ക്ക് മു​ൻ​കൂ​ട്ടി നോ​ട്ടീ​സ് ന​ൽ​കി അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് തി​രു​വ​ന​ന്ത​പു​രം ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.

ക​ല്ല​മ്പ​ലം വി​ദേ​ശ​മ​ദ്യ​ഷാ​പ്പ് വ​ലി​യ​വി​ള​യി​ൽ മാ​റ്റി സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്കം ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്.

District News

സ​മ​ഗ്ര ശി​ക്ഷാ ഡ​യ​റ​ക്ട​ർ​ക്ക് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ വി​മ​ർ​ശ​നം

കോ​ഴി​ക്കോ​ട്: സെ​റി​ബ്ര​ൽ പാ​ൾ​സി രോ​ഗ​മു​ള്ള കു​ട്ടി​ക്ക് ന​ൽ​കി​യ വി​ല​കൂ​ടി​യ കൊ​മ്മോ​ഡ് ചെ​യ​ർ, അ​ള​വ് ശ​രി​യ​ല്ലാ​ത്ത​തി​നാ​ൽ മാ​റ്റി ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​തെ തി​രി​കെ വാ​ങ്ങി​കൊ​ണ്ടു​പോ​യി ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കാ​ത്ത സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ്.

സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ഒ​രു മാ​സ​ത്തി​ന​കം ഡ​യ​റ​ക്ട​ർ സ​മ​ർ​പ്പി​ക്ക​ണം. ഇ​തു​സം​ബ​ന്ധി​ച്ച് ന​ട​ന്ന വി​ജി​ല​ൻ​സ്, ധ​ന​കാ​ര്യ പ​രി​ശോ​ധ​ന വി​ഭാ​ഗം എ​ന്നി​വ​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടു​ക​ളും സ​മ​ർ​പ്പി​ക്ക​ണം. ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ജി​ല​ൻ​സും ധ​ന​കാ​ര്യ പ​രി​ശോ​ധ​നാ​വി​ഭാ​ഗ​വും അ​ന്വേ​ഷ​ണം ന​ട​ത്തി​യ​താ​യി സ​മ​ഗ്ര ശി​ക്ഷ കേ​ര​ളം ഡ​യ​റ​ക്ട​ർ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. എ​ന്നാ​ൽ ഡ​യ​റ​ക്ട​ർ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്നും കു​റ്റ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ സം​ര​ക്ഷി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നും പ​രാ​തി​ക്കാ​ര​ൻ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.

കി​ട​പ്പു രോ​ഗി​യാ​യ ത​ന്‍റെ മ​ക​ന് ല​ഭി​ക്കേ​ണ്ട വി​ല കൂ​ടി​യ സ്റ്റീ​ൽ ചെ​യ​ർ വി​ത്ത് ക​മ്മോ​ഡ് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു പ​രാ​തി​ക്കാ​ര​നാ​യ ന​ന്മ​ണ്ട സ്വ​ദേ​ശി ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.​വി​വി​ധ ഏ​ജ​ൻ​സി​ക​ൾ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും ക​മ്മീ​ഷ​നെ അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

District News

ആ​ദി​വാ​സി കു​ടും​ബ​ത്തി​ന്‍റെ ദു​ര​വ​സ്ഥ: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

ക​ൽ​പ്പ​റ്റ: ആ​ദി​വാ​സി കു​ടും​ബ​ത്തി​ന്‍റെ ദു​ര​വ​സ്ഥ​യി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സ​ടു​ത്തു. പ​ന​മ​രം കു​റു​ന്പാ​ല​ക്കോ​ട്ട അ​ന്പ​ലം​കു​ന്ന് ഉ​ന്ന​തി​യി​ൽ 22 പേ​ർ അ​ട​ങ്ങു​ന്ന കു​ടും​ബം അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കേ​സ്.

ചു​മ​രും മേ​ൽ​ക്കൂ​ര​യും ത​ക​ർ​ന്ന് നി​ലം​പ​തി​ക്കാ​റാ​യ വീ​ട്ടി​ലാ​ണ് കു​ടും​ബ​ത്തി​ന്‍റെ താ​മ​സം. ശു​ചി​മു​റി സൗ​ക​ര്യ​മി​ല്ല​തെ വി​ഷ​മി​ക്കു​ന്ന കു​ടും​ബം ശു​ദ്ധ​ജ​ല​ത്തി​നും പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്. വീ​ടി​ന് പി​ന്നി​ലെ പാ​റ​ക​ൾ ഏ​തു​സ​മ​യ​വും നി​ലം​പ​തി​ക്കു​ന്ന സ്ഥി​തി​യി​ലാ​ണ്. കു​ടും​ബം ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഇ​വി​ടെ നി​ർ​മാ​ണ​സാ​മ​ഗ്രി​ക​ൾ എ​ത്തി​ക്കു​ക എ​ളു​പ്പ​മ​ല്ല.

പൂ​ർ​ണ​മാ​യ പു​ന​ര​ധി​വാ​സ​മാ​ണ് കു​ടും​ബം നേ​രി​ടു​ന്ന ദു​രി​ത​ത്തി​ന് പ​രി​ഹാ​രം. ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് കേ​സെ​ടു​ത്ത​ത്. വി​ഷ​യ​ത്തി​ൽ 15 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ക​മ്മീ​ഷ​ൻ ജി​ല്ലാ ക​ള​ക്ട​ർ​ക്കും ട്രൈ​ബ​ൽ ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി. കേ​സ് ബ​ത്തേ​രി​യി​ൽ അ​ടു​ത്ത മാ​സം ന​ട​ത്തു​ന്ന സി​റ്റിം​ഗി​ൽ പ​രി​ഗ​ണി​ക്കും.

District News

കി​ട​പ്പു​രോ​ഗി​യു​ടെ വീ​ട്ടി​ലേ​ക്കു മ​ലി​ന​ജ​ലം: ന​ട​പ​ടി നി​ർ​ദേ​ശി​ച്ച് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം : വീ​ടി​നു മു​ന്നി​ലെ കൈ​ച്ചാ​ന​ലി​ൽനിന്നു മ​ലി​ന​ജ​ലം കു​ത്തി​യൊ​ലി​ച്ചി​റ​ങ്ങി​യ​തു കാ​ര​ണം കി​ട​പ്പു​രോ​ഗി ഉ​ൾ​പ്പെ​ട്ട കു​ടും​ബം ദു​രി​ത​ത്തി​ലാ​യെ​ന്ന പ​രാ​തി സ്ഥ​ല​സ​ന്ദ​ർ​ശ​നം ന​ട​ത്തി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ച്ച ശേ​ഷം ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ നേ​രി​ട്ട് ഹാ​ജ​രാ​യി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ഉ​ത്ത​ര​വി​ട്ടു. പാ​റ​ശാ​ല ഐ​ങ്കാ​മ​ത്ത് ശ​രീ​രം ത​ള​ർ​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ മ​ണ്‍​വി​ള​ക്കു​ഴി വീ​ട്ടി​ൽ പു​ഷ്പ​രാ​ജി​ന്‍റെ (48) കു​ടും​ബ​മാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്.

അ​ന്വേ​ഷ​ണ​സം​ഘം ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ള​ക്ട​ർ ഒ​രു മാ​സ​ത്തി​ന​കം ക​മ്മീ​ഷ​നി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ, മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ, പാ​റ​ശാ​ല പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ പ്ര​തി​നി​ധി എ​ന്നി​വ​ർ ഡി​സം​ബ​റി​ൽ ക​മ്മീ​ഷ​ൻ ഓ​ഫീ​സി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ നേ​രി​ട്ട് ഹാ​ജ​രാ​വുകയും വേണം.

District News

ഗോ​വി​ന്ദ​പു​ര​ത്തെ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം പൊ​ളി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

കോ​ഴി​ക്കോ​ട്: മി​നി ബൈ​പാ​സി​ല്‍ ഗോ​വി​ന്ദ​പു​രം പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്കി​ന് മു​ന്നി​ലു​ള്ള ന​ട​പ്പാ​ത​യി​ല്‍ സ്വ​കാ​ര്യ ക​മ്പ​നി നി​ര്‍​മ്മി​ച്ച ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം നി​യ​മാ​നു​സൃ​തം എ​ത്ര​യും​വേ​ഗം പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ജു​ഡീ​ഷ്യ​ല്‍ അം​ഗം കെ. ​ബൈ​ജു​നാ​ഥ്. പൊ​തു​മ​രാ​മ​ത്ത് (റോ​ഡ്‌​സ്) വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ കു​റി​ച്ച് ക​മ്മീ​ഷ​നി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞു.

ഇ​തു​സം​ബ​ന്ധി​ച്ച് പൊ​തു​മ​രാ​മ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ ന​ട​പ്പാ​ത​യി​ല്‍ സ്ഥാ​പി​ച്ച ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ സ്വ​കാ​ര്യ ഏ​ജ​ന്‍​സി സ്ഥാ​പി​ച്ച​താ​ണെ​ന്ന് പ​റ​യു​ന്നു. റോ​ഡി​ന്‍റെ സ്ഥ​ലം കൈ​യേ​റി നി​ര്‍​മ്മി​ച്ച ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം പൊ​ളി​ച്ചു​നീ​ക്കി കാ​ല്‍​ന​ട സു​ഗ​മ​മാ​ക്കാ​ന്‍ സ്വ​കാ​ര്യ ഏ​ജ​ന്‍​സി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

അ​ടി​യ​ന്ത​ര തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ന​ഗ​ര​സ​ഭ​ക്കും ക​ത്ത് ന​ല്‍​കി​യി​രു​ന്നു.സ്വ​കാ​ര്യ ഏ​ജ​ന്‍​സി ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം പൊ​ളി​ച്ച് നീ​ക്കാ​തി​രു​ന്നാ​ല്‍ സ​ര്‍​ക്കാ​ര്‍ പൊ​ളി​ച്ചു​നീ​ക്കി ചെ​ല​വാ​യ തു​ക ഏ​ജ​ന്‍​സി​യി​ല്‍ നി​ന്നും ഈ​ടാ​ക്കു​മെ​ന്നും എ​ന്‍​ജി​നീ​യ​റു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ഗോ​വി​ന്ദ​പു​രം സ്വ​ദേ​ശി കെ. ​ശി​വ​ദാ​സ​ന്‍ സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

District News

ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ സ​ർ​ക്കാ​ർ ഉ​റ​പ്പാ​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

മ​ല​പ്പു​റം: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ആ​വ​ശ്യ​മാ​യ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്കേ​ണ്ട​ത് സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ്. മ​തി​യാ​യ ഡോ​ക്ട​ർ​മാ​രു​ടെ​യും ന​ഴ്സു​മാ​രു​ടെ​യും പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രു​ടെ​യും സേ​വ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു.

പൊ​തു​ജ​നാ​രോ​ഗ്യം ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​മാ​യ​തി​നാ​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ശു​ചി​ത്വ സൗ​ക​ര്യ​ങ്ങ​ളും ആ​വ​ശ്യാ​നു​സ​ര​ണം ല​ഭ്യ​മാ​ക്കി രോ​ഗി​ക​ൾ​ക്ക് യ​ഥാ​സ​മ​യം ഗു​ണ​മേ​ൻ​മ​യു​ള്ള ചി​കി​ത്സ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ന്യൂ​റോ​ള​ജി, നെ​ഫ്രോ​ള​ജി വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഒ​പി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം മാ​ത്ര​മാ​ണെ​ന്നും കേ​വ​ലം 50 രോ​ഗി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​തെ​ന്നും ആ​രോ​പി​ച്ച് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. മേ​ൽ​ക്കൂ​ര​യി​ല്ലാ​ത്ത തു​റ​സാ​യ വ​ഴി​യി​ലൂ​ടെ​യാ​ണ് സ്ട്രെ​ക്ച​റി​ൽ രോ​ഗി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വ് കാ​ര​ണ​മാ​ണ് ന്യൂ​റോ​ള​ജി, നെ​ഫ്രോ​ള​ജി പ്ര​വ​ർ​ത്ത​നം പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. ആ​ശു​പ​ത്രി​യു​ടെ എ ​ബ്ലോ​ക്കി​ൽ നി​ന്ന് ബി ​ബ്ലോ​ക്കി​ലെ​ത്താ​ൻ റാ​ന്പ് നി​ർ​മി​ക്കു​മെ​ന്നും അ​തോ​ടെ മേ​ൽ​ക്കൂ​ര​യി​ല്ലാ​ത്ത സ്ഥ​ല​ത്ത് സ്ട്രെ​ക്ച​റി​ൽ രോ​ഗി​യെ കൊ​ണ്ടു​പോ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു.

ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വ് നി​ക​ത്ത​ണ​മെ​ന്നും ന്യൂ​റോ​ള​ജി, നെ​ഫ്രോ​ള​ജി ഒ​പി വി​ഭാ​ഗ​ങ്ങ​ൾ ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സ​മെ​ങ്കി​ലും പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും പ​രാ​തി​ക്കാ​ര​നാ​യ തേ​ന​ത്ത് മു​ഹ​മ്മ​ദ് ഫൈ​സി ആ​വ​ശ്യ​പ്പെ​ട്ടു. പ​രാ​തി​ക്കാ​ര​ൻ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ൾ ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ക​മ്മീ​ഷ​നെ അ​റി​യി​ക്ക​ണം. ഉ​ത്ത​ര​വ് ആ​രോ​ഗ്യ​വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്കും അ​യ​ച്ചു.

District News

ആ​ശു​പ​ത്രി​യി​ൽ തു​റ​ന്ന ഹാ​ളി​ൽ രോ​ഗ പ​രി​ശോ​ധ​ന: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

ക​ൽ​പ്പ​റ്റ: പു​ൽ​പ്പ​ള്ളി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ർ​മാ​ർ തു​റ​ന്ന ഹാ​ളി​ൽ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ്.

ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റും ജി​ല്ലാ ക​ള​ക്ട​റും ഇ​ക്കാ​ര്യം അ​ന്വേ​ഷി​ച്ച് 15 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ ന​ട​ക്കു​ന്ന അ​ടു​ത്ത സി​റ്റിം​ഗി​ൽ കേ​സ് പ​രി​ഗ​ണി​ക്കും.

രോ​ഗി​ക​ളു​ടെ സ്വ​കാ​ര്യ​ത​യാ​ണ് ലം​ഘി​ക്ക​പ്പെ​ടു​ന്ന​ത്. സ്ത്രീ​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് രോ​ഗ​വി​വ​രം ഡോ​ക്ട​റെ അ​റി​യി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ഡോ​ക്ട​ർ​മാ​ർ​ക്ക് മു​റി​ക​ളു​ണ്ടെ​ങ്കി​ലും പ​രി​ശോ​ധ​ന ഹാ​ളി​ലാ​ക്കി​യ​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

District News

ന​ന്തി​ബ​സാ​ര്‍ ഇ​രു​പ​താം മൈ​ലി​ലെ അ​പ​ക​ട​പ​ര​മ്പ​ര: മ​നു​ഷ്യ​ജീ​വ​ന്‍ ര​ക്ഷി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

കോ​ഴി​ക്കോ​ട്: ദേ​ശീ​യ​പാ​താ ബൈ​പാ​സ് സ​ര്‍​വ്വീ​സ് റോ​ഡി​ല്‍ ന​ന്തി​ബ​സാ​ര്‍ ഇ​രു​പ​താം മൈ​ലി​ലെ ത​ക​ര്‍​ന്ന സ്ലാ​ബി​ല്‍ യാ​ത്ര​ക്കാ​ര്‍ വീ​ണ് അ​പ​ക​ട​പ​ര​മ്പ​ര​ക​ള്‍ സം​ഭ​വി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മ​നു​ഷ്യ​ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ജു​ഡീ​ഷ്യ​ല്‍ അം​ഗം കെ. ​ബൈ​ജു​നാ​ഥ്.

ജി​ല്ലാ ക​ള​ക്ട​റും എ​ന്‍.​എ​ച്ച്.​എ.​ഐ. പ്രോ​ജ​ക്റ്റ് ഡ​യ​ക്ട​റും ഒ​രാ​ഴ്ച​യ്ക്ക​കം ന​ട​പ​ടി​യെ​ടു​ത്ത് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി. റോ​ഡി​ലെ കു​ഴി​യി​ല്‍ യാ​ത്ര​ക്കാ​രും വാ​ഹ​ന​ങ്ങ​ളും വീ​ഴു​ന്ന​ത് പ​തി​വാ​ണ്.

സ​ര്‍​വീ​സ് റോ​ഡി​നോ​ട് ചേ​ര്‍​ന്നു​ള്ള ഓ​ട​യു​ടെ സ്ലാ​ബ് ത​ക​ര്‍​ന്നു കി​ട​പ്പാ​ണ്. സ്ലാ​ബ് ത​ക​ര്‍​ന്ന​ത​റി​യാ​തെ​യാ​ണ് വെ​ള്ള​ക്കെ​ട്ടു​ള്ള സ്ഥ​ല​ത്ത് യാ​ത്ര​ക്കാ​ര്‍ ഓ​ട​യി​ലേ​ക്ക് വീ​ഴു​ന്ന​ത്. ഒ​മ്പ​ത് ദി​വ​സ​ത്തി​ന​കം അ​ഞ്ച് അ​പ​ക​ട​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ണ്ടാ​യ​ത്.
സ്ലാ​ബ് ന​ന്നാ​ക്കാ​നോ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​നോ അ​ധി​കൃ​ത​ര്‍ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി​യു​ണ്ട്. സ്ഥ​ല​ത്ത് മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡ് പോ​ലു​മി​ല്ലെ​ന്ന് പ​റ​യു​ന്നു .

District News

നി​രോ​ധി​ത പു​ക​യി​ല വി​ൽ​ക്കാ​ത്ത​തിന്‍റെ പേ​രി​ൽ മ​ർ​ദനം: നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

കൊ​ല്ലം : സൗ​ദി അ​റേ​ബ്യ​യി​ൽ പ​ല​ച​ര​ക്ക് ക​ട​യി​ൽ ജോ​ലി​ക്ക് പോ​യ ത​ന്നെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വ്യാ​പാ​ര​ത്തി​ന് നി​ർ​ബ​ന്ധി​ച്ച​പ്പോ​ൾ വി​സ​മ്മ​തി​ച്ച​തി െ ന്‍റ പേ​രി​ൽ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചെ​ന്ന പ​രാ​തി അ​ന്വേ​ഷി​ച്ച് കു​റ്റ​ക്കാ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.​പു​ന​ലൂ​ർ ഡിവൈഎ​സ്പിക്കും ഏ​രൂ​ർ എ​സ്എ​ച്ച്ഒയ്​ക്കു​മാ​ണ് ക​മ്മീ​ഷ​ൻ അം​ഗം വി. ​ഗീ​ത ഇ​ക്കാ​ര്യ​ത്തി​ൽ നി​ർ​ദേശം ന​ൽ​കി​യ​ത്.

ഏ​രൂ​ർ ഭാ​ര​തി​പു​രം സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ൻ​സാ​ർ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ഏ​രൂ​ർ ഇ​ല​വി​ൻ​മൂ​ട് സ്വ​ദേ​ശി​യാ​ണ് പ​രാ​തി​ക്കാ​ര​നെ ഗ​ൾ​ഫി​ൽ ജോ​ലി​ക്ക് കൊ​ണ്ട് പോ​യ​ത്.​ത​നി​ക്ക് ഇ​യാ​ളി​ൽ നി​ന്നും വ​ധ​ഭീ​ഷ​ണി​യു​ണ്ടെ​ന്നും ഗു​ണ്ടാ ആ​ക്ര​മ​ണ ഭീ​ഷ​ണി​യു​ണ്ടെ​ന്നും പ​രാ​തി​ക്കാ​ര​ൻ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.

ഇ​തു സം​ബ​ന്ധി​ച്ച് പു​ന​ലൂ​ർ ഡി ​വൈ എ​സ് പി​ക്കും ഏ​രൂ​ർ എ​സ് എ​ച്ച് ഒ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്നും പ​രാ​തി​ക്കാ​ര​ൻ പ​റ​ഞ്ഞി​രു​ന്നു.​എ​ന്നാ​ൽ പ​ര​സ്പ​രം ത​ർ​ക്ക​ങ്ങ​ളും ആ​രോ​പ​ണ​ങ്ങ​ളും ഉ​ണ്ടാ​ക​രു​തെ​ന്ന് ഇ​രു​ക​ക്ഷി​ക​ൾ​ക്കും ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​താ​യി പു​ന​ലൂ​ർ ഡിവൈ എ​സ്പി ​സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു. ഈ ​റി​പ്പോ​ർ​ട്ടി െ ന്‍റ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.

District News

ഷെ​ൽ​ട്ട​ർ ഹോം ​ജീ​വ​ന​ക്കാ​ർ​ക്ക് വേ​ത​ന​വ​ർ​ധ​ന​വ് ന​ട​പ്പാ​ക്ക​ണം : മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

മ​ല​പ്പു​റം : ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​വു​ന്ന സ്ത്രീ​ക​ളെ​യും പെ​ണ്‍​കു​ട്ടി​ക​ളെ​യും പ്ര​വേ​ശി​പ്പി​ക്കു​ന്ന സ​ർ​ക്കാ​ർ സം​രം​ഭ​മാ​യ ഷെ​ൽ​ട്ട​ർ ഹോ​മി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് വേ​ത​ന വ​ർ​ധ​ന​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.

ഷെ​ൽ​ട്ട​ർ ഹോം ​ജീ​വ​ന​ക്കാ​ർ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. സാ​മൂ​ഹി​ക നീ​തി വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്കാ​ണ് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ശ​ന്പ​ള​വും വേ​ത​ന​വും ജീ​വ​ന​ക്കാ​രു​ടെ അ​വ​കാ​ശ​മാ​ണെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. അ​ത് നി​ഷേ​ധി​ക്കു​ന്ന​തും വൈ​കി​പ്പി​ക്കു​ന്ന​തും മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണ്. ഷെ​ൽ​ട്ട​ർ ഹോ​മി​ലെ ജീ​വ​ന​ക്കാ​ർ അ​നു​ഭ​വി​ക്കു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ ക​മ്മീ​ഷ​നെ അ​റി​യി​ക്ക​ണം.

2022 ഏ​പ്രി​ൽ മു​ത​ൽ സം​സ്ഥാ​ന വ​നി​ത-​ശി​ശു​വി​ക​സ​ന വ​കു​പ്പ് നേ​രി​ട്ടാ​ണ് ഷെ​ൽ​ട്ട​ർ ഹോ​മു​ക​ൾ ന​ട​ത്തു​ന്ന​ത്. വി​വി​ധ ജി​ല്ല​ക​ളി​ൽ ഷെ​ൽ​ട്ട​ർ ഹോ​മു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. അ​ന്തേ​വാ​സി​ക​ൾ​ക്ക് സൗ​ജ​ന്യ ഭ​ക്ഷ​ണം, വ​സ്ത്രം, വൈ​ദ്യ​സ​ഹാ​യം, വൊ​ക്കേ​ഷ​ണ​ൽ ട്രെ​യി​നിം​ഗ്, കൗ​ണ്‍​സ​ലിം​ഗ്, കു​ട്ടി​ക​ൾ​ക്കു​ള്ള വി​ദ്യാ​ഭ്യാ​സം എ​ന്നി​വ ഷെ​ൽ​ട്ട​ർ ഹോ​മി​ൽ നി​ന്ന് ന​ൽ​കി​വ​രു​ന്നു​ണ്ട്.

സൂ​പ്ര​ണ്ട്, മാ​നേ​ജ​ർ, കൗ​ണ്‍​സി​ല​ർ, ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ്, ഡാ​റ്റ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ, പ്യൂ​ണ്‍, കു​ക്ക്, വാ​ച്ച് വു​മ​ണ്‍ എ​ന്നീ ത​സ്തി​ക​ക​ൾ നി​ല​വി​ലു​ണ്ട്. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് തു​ച്ഛ​മാ​യ വേ​ത​ന​മാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ശ​ന്പ​ളം ന​ൽ​കി​യി​ട്ട് ഒ​ന്പ​ത് മാ​സ​മാ​യി.

മ​ല​പ്പു​റം ജി​ല്ലാ വ​നി​താ-​ശി​ശു വി​ക​സ​ന ഓ​ഫീ​സ​റി​ൽ നി​ന്ന് ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് വാ​ങ്ങി. 2022-23 ലെ ​ഒ​രു ക്വാ​ർ​ട്ട​റി​ലു​ള്ള വ​ർ​ക്കിം​ഗ് ഫ​ണ്ടും ഹോ​ണ​റേ​റി​യ​വും ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ബാ​ക്കി മൂ​ന്ന് ക്വാ​ർ​ട്ട​റി​ലെ അ​ലോ​ട്ട്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ൽ നി​ന്ന് 2024 മാ​ർ​ച്ച് 22 നാ​ണ് ല​ഭി​ച്ച​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു. 2024 - 25 ലെ ​പു​തി​യ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു. എ​ന്നാ​ൽ ത​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന വേ​ത​നം ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ​ക്കാ​ൾ കു​റ​വാ​ണെ​ന്ന് പ​രാ​തി​ക്കാ​ർ അ​റി​യി​ച്ചു. ഷെ​ൽ​റ്റ​ർ ഹോം ​ജീ​വ​ന​ക്കാ​ർ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

District News

യു​വാ​വി​നെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച സം​ഭ​വം : എ​ഫ്ഐആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​തി​രു​ന്ന പോ​ലീ​സ് ന​ട​പ​ടി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

കൊ​ല്ലം : യു​വാ​വി​നെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ എ​ഫ് ഐ ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​തി​രു​ന്ന ച​ട​യ​മം​ഗ​ലം പോ​ലീ​സി​നെ​തി​രെ​യു​ള്ള പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി മൂ​ന്നാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ്.
ആ​യു​ർ സ്വ​ദേ​ശി ജി​ജോ ടി. ​ലാ​ലി​നെ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 16 ന് ​സം​ഘം ചേ​ർ​ന്ന് അ​ക്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പെ​ട്ടു ക​മ്മീ​ഷ​ന് ല​ഭി​ച്ച പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ൻ അം​ഗം വി. ​ഗീ​ത​യു​ടെ ഉ​ത്ത​ര​വ്.

കൊ​ല്ലം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യോ​ട് ആ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ് ഇ​ട്ടി​രി​ക്കു​ന്ന​ത്. ക​മ്മീ​ഷ​ൻ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് വാ​ങ്ങി​യെ​ങ്കി​ലും അ​തി​ൽ കേ​സെ​ടു​ത്ത​തി​നെ​കു​റി​ച്ച് പ​രാ​മ​ർ​ശി​ച്ചി​രു​ന്നി​ല്ല. ദേ​ഹോ​പ​ദ്ര​വ​ത്തി​ൽ പ​രി​ക്ക് പ​റ്റി​യ​തി​ന്‍റെ രേ​ഖ​ക​ൾ പ​രാ​തി​ക്കാ​ര​നാ​യ ജി​ജോ ടി. ​ലാ​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു.

പ​രാ​തി​ക്കാ​ര​ൻ ച​ട​യ​മം​ഗ​ലം എ​സ് എ​ച്ച് ഒ​ക്ക് എ​തി​രെ ന​ൽ​കി​യ കേ​സ് പു​ന​ലൂ​ർ കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ച​ട​യ​മം​ഗ​ലം സ്റ്റേ​ഷ​നി​ലെ സിസിടി വി ദൃ​ശ്യ​ങ്ങ​ൾ ഹാ​ജ​രാ​ക്കാ​ൻ എ​സ്എ​ച്ച്ഒ​യ്ക്ക് നി​ർ​ദേശം ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സിസിടിവി ദൃ​ശ്യ​ങ്ങ​ൾ കോ​ട​തി​ക്ക് കൈ​മാ​റി​യ​താ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു​ണ്ട്.

2024 ന​വം​ബ​ർ 28ന് ​ച​ട​യ​മം​ഗ​ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കാ​നെ​ത്തി​യ​പ്പോ​ൾ ജി​ജോ​യെ ഉ​പ​ദ്ര​വി​ച്ച സം​ഭ​വ​ത്തി​ൽ എ​സ് എ​ച്ച് ഒ​ക്കെ​തി​രെ കോ​ട​തി കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ക്രൂ​ര മ​ർ​ദന​ത്തി​നി​ര​യാ​യ പ​രാ​തി​ക്കാ​ര​ൻ പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു.

ഇ​തി​ൽ ക്ഷു​ഭി​ത​നാ​യ എ​സ്എ​ച്ച്ഒ ​ചി​ല​രു​ടെ സ​ഹാ​യ​ത്തോ​ടെ പൊ​തു​മ​ധ്യ​ത്തി​ൽ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​നെ​തി​രെ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് എ​ഫ്ഐആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ച​ട​യ​മം​ഗ​ലം പോ​ലീ​സ് ത​യാ​റാ​വാ​ഞ്ഞ​ത്.

District News

മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ട​പെ​ട്ടു; അ​ധ്യാ​പി​ക​യ്ക്ക് കു​ടി​ശി​ക വേ​ത​നം ല​ഭി​ച്ചു

കൊ​ല്ലം : മ​ണ്ണൂ​ർ സെ​ന്‍റ് ജോ​ൺ​സ് സി​വി​എ​ച്ച്എ​സി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്ത അ​ധ്യാ​പി​ക​യ്ക്ക് ല​ഭി​ക്കാ​നു​ണ്ടാ​യി​രു​ന്ന കു​ടി​ശി​ക ശ​മ്പ​ളം ന​ൽ​കി​യ​താ​യി കൊ​ട്ടാ​ര​ക്ക​ര ഡി​ഇ​ഒ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.
ക​മ്മീ​ഷ​ൻ അം​ഗം വി. ​ഗീ​ത​യു​ടെ ഉ​ത്ത​ര​വി​ന്‍റെ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.
2023 സെ​പ്റ്റം​ബ​ർ 18 മു​ത​ൽ 2024 മാ​ർ​ച്ച് 31 വ​രെ​യു​ള്ള വേ​ത​ന​മാ​ണ് ന​ൽ​കാ​നു​ണ്ടാ​യി​രു​ന്ന​ത്.

പ​രാ​തി​ക്കാ​രി​യാ​യ മൈ​ലം ഇ​ഞ്ച​ക്കാ​ട് സ്വ​ദേ​ശി​നി​ക്ക് ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ കു​ടി​ശി​ക വേ​ത​നം ന​ൽ​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജൂ​ൺ 28 ന് ​ഡി​ഇ​ഒ​ക്ക് നി​ർ​ദേശം ന​ൽ​കി​യി​രു​ന്നു. ഓ​ഗ​സ്റ്റ് 14 ന് ​തു​ക ന​ൽ​കി​യ​താ​യി ഡി​ഇ​ഒ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.

Latest News

Corehub Up