x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്ഐ പെ​പ്പ​ർ സ്പ്രേ ​അ​ടി​ച്ച സം​ഭ​വം; സ​ർ​ക്കാ​ർ 50,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ


Published: May 20, 2026 11:18 PM IST | Updated: May 20, 2026 11:18 PM IST

 തി​രു​വ​ന​ന്ത​പു​രം: വി​വാ​ഹ​മോ​ച​ന കേ​സ് കു​ടും​ബ കോ​ട​തി​യി​ൽ ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ ഭാ​ര്യ​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്കു സ​ന്ദേ​ശ​മ​യ​ച്ചു​വെ​ന്ന പേ​രി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യ ഭ​ർ​ത്താ​വി​ന്‍റെ ക​ണ്ണി​ൽ എ​സ്ഐ പെ​പ്പ​ർ സ്പ്രേ ​പോ​ലു​ള്ള ഏ​തോ ദ്രാ​വ​കം അ​ടി​ച്ചെ​ന്ന പ​രാ​തി​യി​ൽ സ​ർ​ക്കാ​ർ 50,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​സ്റ്റീ​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ഉ​ത്ത​ര​വി​ട്ടു.

ര​ണ്ടു മാ​സ​ത്തി​ന​കം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യ ശേ​ഷം എ​സ്ഐ​യി​ൽ നി​ന്നു സ​ർ​ക്കാ​രി​നു തു​ക നി​യ​മാ​നു​സൃ​തം ഈ​ടാ​ക്കാ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ര​ണ്ടു മാ​സ​ത്തി​ന​കം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ഈ ​കാ​ല​യ​ള​വി​ന് എ​ട്ടു ശ​ത​മാ​നം പ​ലി​ശ ന​ൽ​ക​ണം.

സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ര​ണ്ടു മാ​സ​ത്തി​ന​കം സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ക​മ്മീ​ഷ​നി​ൽ സ​മ​ർ​പ്പി​ക്ക​ണം. ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കു​മാ​ണ് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. 2023 ഒ​ക്ടോ​ബ​ർ ഒ​ന്പ​തി​നു ചി​റ​യി​ൻ​കീ​ഴ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ചി​റ​യി​ൻ​കീ​ഴ് കു​റ​ക്ക​ട സ്വ​ദേ​ശി ശ്രീ​നാ​ഥി​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യി​ൽ നി​ന്നു ക​മ്മീ​ഷ​ൻ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് വാ​ങ്ങി. പ​രാ​തി​ക്കാ​ര​നു​മാ​യു​ള്ള സം​ഭാ​ഷ​ണ​ത്തി​ൽ പ്ര​കോ​പി​ത​നാ​യ എ​സ്ഐ ക​ണ്ണൂ​ക​ൾ​ക്കു നീ​റ്റ​ലു​ണ്ടാ​കു​ന്ന വി​ധ​ത്തി​ൽ ഏ​തോ ദ്രാ​വ​കം മു​ഖ​ത്തേ​ക്കു സ്പ്രേ ​ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു. മ​ർ​ദ​ന​മേ​റ്റ​തി​നു തെ​ളി​വി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു. തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ലെ പോ​ലീ​സ് സൂ​പ്ര​ണ്ടി​നു ക​മ്മീ​ഷ​ൻ കൈ​മാ​റി.

പ​രാ​തി​ക്കാ​ര​ൻ എ​സ്ഐ​യു​ടെ മു​റി​യി​ൽ നി​ന്നു ക​ര​ഞ്ഞു കൊ​ണ്ടാ​ണ് ഇ​റ​ങ്ങി​യ​തെ​ന്നും വാ​ഷ് ബേ​സി​ൻ എ​വി​ടെ​യാ​ണെ​ന്നു ചോ​ദി​ച്ച​താ​യും പോ​ലീ​സ് സാ​ക്ഷി​ക​ൾ മൊ​ഴി ന​ൽ​കി​യ​താ​യി അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു. തു​ട​ർ​ന്ന് ചി​കി​ത്സ തേ​ടി​യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ക​ണ്ണാ​ശു​പ​ത്രി​യി​ലും പെ​പ്പ​ർ സ്പ്രേ ​അ​ടി​ച്ച​താ​യി പ​രാ​തി​ക്കാ​ര​ൻ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ക​ണ്ണി​ൽ ചു​വ​പ്പു നി​റ​മു​ണ്ടാ​യി​രു​ന്നെ​ന്നും പെ​പ്പ​ർ സ്പ്രേ ​അ​ടി​ച്ചാ​ൽ ഇ​പ്ര​കാ​രം സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ചി​കി​ത്സി​ച്ച ഡോ​ക്ട​ർ മൊ​ഴി​ന​ൽ​കി. എ​ന്നാ​ൽ എ​സ്ഐ ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ചു.

എ​സ്ഐ​യു​ടെ ഭാ​ഗ​ത്ത് ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്ഐ​ക്കെ​തി​രെ വ​കു​പ്പു​ത​ല അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ​എ​സ്പി അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഉ​ത്ത​ര​വാ​യി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു. പ​രാ​തി​ക്കാ​ര​ന്‍റെ മ​നു​ഷ്യാ​വ​കാ​ശം ലം​ഘി​ക്ക​പ്പെ​ട്ട​താ​യി ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

Tags : pepper spray SI Government Human Rights Commission

Recent News

Corehub Up