ആലപ്പുഴ: കിടങ്ങറ ജിഎച്ച്എസ് എൽപി സ്കൂളിൽ ജോലി ചെയ്ത അധ്യാപികയുടെ ശമ്പളം നേരിട്ട് നൽകാൻ സ്കൂൾ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കമ്മീഷൻ അംഗം വി. ഗീതയുടെ നിർദേശാനുസരണമാണ് നടപടി.
അനധികൃത നിയമനം നടത്താൻ തന്നെ പിരിച്ചുവിട്ടെന്നാരോപിച്ച് വെളിയനാട് സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് നടപടി. ശമ്പളം നൽകുന്ന സോഫ്റ്റ്വേറായ സ്പാർക്കിലൂടെ പരാതിക്കാരിക്ക് ശമ്പളം നൽകാൻ കഴിഞ്ഞില്ലെന്നും നേരിട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു. തുടർന്ന് കേസ് തീർപ്പാക്കി.
Tags : Human Rights Commission Nattuvishesham Districte news