Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ioc

America

ഐ​ഒ​സി പെ​ൻ​സി​ൽ​വാ​നി​യ ചാ​പ്റ്റ​റി​ന് ന​വ​നേ​തൃ​ത്വം

ഫി​ല​ഡ​ൽ​ഫി​യ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് (ഐ​ഒ​സി) പെ​ൻ​സി​ൽ​വാ​നി​യ ചാ​പ്റ്റ​റി​ന്‍റെ 2026 - 2027 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ചെ​യ​ർ​മാ​നാ​യി സാ​ബു സ്ക​റി​യ, പ്ര​സി​ഡ​ന്‍റാ​യി സു​മോ​ദ് തോ​മ​സ് നെ​ല്ലി​ക്കാ​ല, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി നൈ​നാ​ൻ മ​ത്താ​യി, ട്രെ​ഷ​റ​റാ​യി തോ​മ​സ്കു​ട്ടി വ​റു​ഗീ​സ് എ​ന്നി​വ​ർ അ​ടു​ത്ത ര​ണ്ടു വ​ർ​ഷം
സം​ഘ​ട​ന​യെ ന​യി​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പ് പ​മ്പ ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ന് പി​ന്നാ​ലെ ന​ട​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ കു​ര്യ​ൻ രാ​ജ​നും സാ​ബു സ്ക​റി​യ​യും നി​യ​ന്ത്രി​ച്ച​പ്പോ​ൾ, ന​ട​പ​ടി​ക​ൾ സു​മോ​ദ് നെ​ല്ലി​ക്കാ​ല രേ​ഖ​പ്പെ​ടു​ത്തി.

വി​വി​ധ ഇ​ന്ത്യ​ൻ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ളി​ലെ പ്ര​വ​ർ​ത്ത​ക​രും സ​മൂ​ഹ നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തു.

 

NRI

വി.​ഡി. സ​തീ​ശ​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​ർ​ന്ന് ഐ​ഒ​സി ഡാ​ള​സ് ചാ​പ്റ്റ​ർ

ഡാ​ള​സ്: കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന വി.​ഡി. സ​തീ​ശ​ന് ഐ​ഒ​സി ഡാ​ള​സ് കേ​ര​ള ചാ​പ്റ്റ​ർ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​ർ​ന്നു. സ​ത്യ​സ​ന്ധ​മാ​യ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ​യും ജ​ന​കീ​യ പോ​രാ​ട്ട​ത്തി​ന്‍റെ​യും വി​ജ​യ​മാ​ണ് വി.​ഡി. സ​തീ​ശ​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ​മെ​ന്ന് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് മാ​ത്യു നൈ​നാ​ൻ അ​ഭി​ന​ന്ദ​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളി​ൽ വി​ശ്വ​സി​ക്കു​ന്ന കേ​ര​ള ജ​ന​ത ആ​ഗ്ര​ഹി​ച്ച മാ​റ്റ​മാ​ണ് ഇ​പ്പോ​ൾ യാ​ഥാ​ർ​ഥ്യ​മാ​യി​രി​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് എ​ന്ന നി​ല​യി​ൽ ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷം അ​ദ്ദേ​ഹം ന​ട​ത്തി​യ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ളും ക്രി​യാ​ത്മ​ക​മാ​യ നി​ല​പാ​ടു​ക​ളു​മാ​ണ് യു​ഡി​എ​ഫി​നെ ഉ​ജ്വ​ല വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

അ​ഴി​മ​തി​യി​ല്ലാ​ത്ത​തും സു​താ​ര്യ​വു​മാ​യ ഭ​ര​ണം കേ​ര​ള​ത്തി​ന് ന​ൽ​കാ​ൻ വി.​ഡി. സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​രി​ന് സാ​ധി​ക്കു​മെ​ന്നും ന​വ​കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന സ്വ​പ്ന​ങ്ങ​ൾ​ക്ക് ഈ ​പു​തി​യ നേ​തൃ​ത്വം ക​രു​ത്തു​പ​ക​രു​മെ​ന്നും ഐ​ഒ​സി കേ​ര​ള ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ സാ​ക്ക് തോ​മ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

NRI

യു​ഡി​എ​ഫ്‍ വി​ജ​യം: ആഘോ​ഷം ന​ട​ത്തി ഡാ​ർ​വി​ൻ മലയാളി സമൂഹം

ഡാ​ർ​വി​ൻ: നോ​ർ​ത്തേ​ൺ ടെ​റി​ട്ട​റി ഐ​ഒ​സി ഡാ​ർ​വി​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​ഡി​എ​ഫ് വി​ജ​യ​ഘോ​ഷം ന​ട​ത്തി. ടി​വി​യി​ൽ കു​ര്യ​ൻ ഹൗ​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യു‌ടെ ഉദ്ഘാടനം സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ് പോ​ൾ പ​റോ​ക്കാ​ര​ൻ നി​ർ​വ​ഹി​ച്ചു.

സ്റ്റേ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കു​ര്യ​ൻ വ​ർ​ഗീ​സ് സ്വാ​ഗ​ത​വും ക​മ്മി​റ്റി മെ​മ്പ​ർ ടോം ​തി​രു​ത്ത​ന​ത്തി​ൽ നന്ദിയും പ​റ​ഞ്ഞു. ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ലോ​ഷ്യ, ബി​ജു വ​ർ​ഗീ​സ്, ബി​നു​കു​മാ​ർ ചാ​കാ​ല​പ്പ​റ​മ്പി​ൽ, അ​നു​റോ​സ് തുടങ്ങിയവർ സംസാരിച്ചു.,

വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു.

NRI

യു​ഡി​എ​ഫി​ന്‍റെ വി​ജ​യം ആ​ഘോ​ഷ​മാ​ക്കി ഡാ​ള​സി​ലെ മ​ല​യാ​ളി സ​മൂ​ഹം

ഡാ​ള​സ്: കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫി​ന്‍റെ വി​ജ​യം ഡാ​ള​സി​ലു​ള്ള മ​ല​യാ​ളി സ​മൂ​ഹം ആ​ഘോ​ഷ​മാ​ക്കി. വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഞാ​യ​റാ​ഴ്ച വൈ​കുന്നേരം റെ​ഡ് ചി​ല്ലി ഇ​ന്ത്യ​ൻ റസ്റ്റ​റ​ന്‍റി​ൽ സ​ഘ​ടി​പ്പി​ച്ച വി​ജ​യാ​ഘോ​ഷം പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ രാ​ഷ്ട്രീ​യ ആ​വേ​ശ​ത്തിന്‍റെ​യും നാ​ടി​നോ​ടു​ള്ള സ്നേ​ഹ​ത്തി​ന്‍റെ​യും നേ​ർ​ക്കാ​ഴ്ച​യാ​യി മാ​റി.

ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് നേ​താ​വ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​മു​ഖ മാധ്യമപ്ര​വ​ർ​ത്ത​ക​ൻ പി.​പി. ചെ​റി​യാ​ൻ, ബോ​ബ​ൻ കൊ​ടു​വ​ത്ത്, ബേ​ബി കൊ​ടു​വ​ത്ത്, ബാ​ബു സൈ​മ​ൺ, തോ​മ​സ് രാ​ജ​ൻ, സാ​ജു ക​രി​യാ​മ്പു​ഴ, ജെ​ജു ജോ​സ​ഫ്, ഫ്രാ​ൻ​സി​സ് സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

കേ​ര​ള​ത്തി​ലെ പു​തി​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും യുഡിഎ​ഫിന്‍റെ വി​ജ​യ​ത്തെ​ക്കു​റി​ച്ചും നേ​താ​ക്ക​ൾ വാ​ചാ​ല​രാ​യി. അ​മേ​രി​ക്ക​ൻ ജീ​വി​ത​ത്തി​ന്‍റെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ഒ​ത്തു​ചേ​ർ​ന്ന പ്ര​വാ​സി​ക​ളു​ടെ മ​ന​സ് മു​ഴു​വ​ൻ കേ​ര​ള​ത്തി​ന്‍റെ മ​ണ്ണി​ലാ​യി​രു​ന്നു.

രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്ക​പ്പു​റം, നാ​ട്ടു​വി​ശേ​ഷ​ങ്ങ​ളും പ​ഴ​യ തി​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തെ ഓ​ർമ​ക​ളും പ​ങ്കു​വ​ച്ച​പ്പോ​ൾ ഡാ​ള​സി​ലെ ഈ ​സാ​യാ​ഹ്നം മ​റ്റൊ​രു കേ​ര​ള​മാ​യി മാ​റി. ഏ​ഴു ക​ട​ലു​ക​ൾ​ക്ക​പ്പു​റ​ത്താ​ണെ​ങ്കി​ലും കേ​ര​ള രാ​ഷ്ട്രീ​യം ഇ​ന്നും പ്ര​വാ​സി​യു​ടെ ഉ​ള്ളി​ലെ അ​ട​ങ്ങാ​ത്ത താ​ള​മാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു ഈ ​കൂ​ടി​ച്ചേ​ര​ൽ.

കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന പു​തി​യ യുഡിഎ​ഫ് സ​ർ​ക്കാ​രി​ന് യോ​ഗം എ​ല്ലാ​വി​ധ വി​ജ​യാ​ശം​സ​ക​ളും നേ​ർ​ന്നു. ഒ​പ്പം, അ​ർ​ഹ​രാ​യ നേ​താ​ക്ക​ളി​ലൂ​ടെ തി​ക​ച്ചും ജ​നാ​ധി​പ​ത്യ​പ​ര​വും ഏ​കോ​പ​ന​പ​ര​വു​മാ​യ രീ​തി​യി​ൽ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ലേ​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ വ​രു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​വും യോ​ഗം പ്ര​ക​ടി​പ്പി​ച്ചു.

NRI

യു​ഡി​എ​ഫി​ന്‍റെ വി​ജ​യം ആ​ഘോ​ഷി​ച്ച് ഐ​ഒ​സി പെ​ൻ​സി​ൽ​വാ​നി​യ ചാ​പ്റ്റ​ർ

ഫി​ല​ഡ​ൽ​ഫി​യ: കേ​ര​ള നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് നേ​ടി​യ വ​മ്പ​ൻ വി​ജ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ​ഒ​സി) പെ​ൻ​സി​ൽ​വാ​നി​യ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച വി​ജ​യാ​ഘോ​ഷം ആ​വേ​ശ​ക​ര​മാ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ന്നു.

ഫി​ല​ഡ​ൽ​ഫി​യ​യി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ കോ​ൺ​ഗ്ര​സ് അ​നു​കൂ​ലി​ക​ളും പ്ര​വാ​സി മ​ല​യാ​ളി​ക​ളും പ​ങ്കെ​ടു​ത്തു. കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം നേ​ടി​യ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വി​ൽ അം​ഗ​ങ്ങ​ൾ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച​പ്പോ​ൾ, മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തെ ചൊ​ല്ലി​യു​ള്ള അ​നി​ശ്ചി​ത​ത്വ​വും അ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ രാ​ഷ്ട്രീ​യ പ്ര​തി​ക​ര​ണ​ങ്ങ​ളും ആ​ശ​ങ്ക​യോ​ടെ​യാ​ണ് ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​ത്.

കേ​ര​ള നി​യ​മ​സ​ഭ​യി​ൽ 102 സീ​റ്റു​ക​ൾ നേ​ടി യുഡിഎഫ് നേ​ടി​യ ച​രി​ത്ര​വി​ജ​യം പ്ര​വ​ർ​ത്ത​ക​രി​ൽ പു​തി​യ ആ​ത്മ​വി​ശ്വാ​സ​വും ആ​വേ​ശ​വും സൃ​ഷ്ടി​ച്ച​താ​യി നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളി​ലേ​ക്കു​ള്ള ജ​ന​ങ്ങ​ളു​ടെ തി​രി​ച്ചു​വ​ര​വാ​ണ് ഈ ​വി​ജ​യ​ത്തി​ലൂ​ടെ തെ​ളി​ഞ്ഞി​രി​ക്കു​ന്ന​ത് എ​ന്നാ​യി​രു​ന്നു നേ​താ​ക്ക​ളു​ടെ പൊ​തു​വാ​യ വി​ല​യി​രു​ത്ത​ൽ. ആ​ഘോ​ഷ ഹാ​ൾ മു​ഴു​വ​ൻ മു​ദ്രാ​വാ​ക്യ​ങ്ങ​ളാ​ലും കൈ​യ​ടി​ക​ളാ​ലും ആ​വേ​ശ​ഭ​രി​ത​മാ​യി.

എ​ന്നാ​ൽ, മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ ഉ​ണ്ടാ​യ കാ​ല​താ​മ​സ​വും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​ർ​ന്ന​തും അം​ഗ​ങ്ങ​ളി​ൽ ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കി. പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന് വ്യ​ക്ത​വും വേ​ഗ​ത്തി​ലു​ള്ള​തു​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ള്ളേ​ണ്ട​തു​ണ്ടെ​ന്ന് പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​സി​ഡ​ന്‍റ് ഡോ. ​ഈ​പ്പ​ൻ ഡാ​നി​യേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ന് ചെ​യ​ർ​മാ​ൻ സാ​ബു സ്ക​റി​യ, വൈ​സ് ചെ​യ​ർ​മാ​രാ​യ ജോ​ർ​ജ് ഓ​ലി​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​മോ​ദ് ടി. ​നെ​ല്ലി​ക്കാ​ല, ട്ര​ഷ​റ​ർ ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ പ്ര​തീ​ക്ഷ​ക​ളെ​ക്കു​റി​ച്ചും നേ​താ​ക്ക​ൾ വി​ശ​ദ​മാ​യി സം​സാ​രി​ച്ചു. മു​ഖ്യ​പ്ര​ഭാ​ഷ​ക​രാ​യ പ്രഫ. കോ​ശി ത​ല​ക്ക​ലും പ്ര​ഫ. സാം ​പ​നം​കു​ന്നേ​ലും കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ മാ​റ്റ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​വും കോ​ൺ​ഗ്ര​സ് മു​ന്ന​ണി​യു​ടെ വി​ജ​യ​കാ​ര​ണ​ങ്ങ​ളും വി​ശ​ക​ല​നം ചെ​യ്തു.

NRI

ഐ​ഒ​സി പെ​ൻ​സി​ൽ​വാ​നി​യ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഘോ​ഷം വ്യാ​ഴാ​ഴ്ച

പെ​ൻ​സി​ൽ​വാ​നി​യ: ഐ​ഒ​സി (ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്) പെ​ൻ​സി​ൽ​വാ​നി​യ ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി നേ​ടി​യ വി​ജ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.

വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴി​ന് പ​മ്പ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ (9726 Bustleton Ave, Philadelphia, PA 19115) വ​ച്ചാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​ക. ഈ ​ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്.

എ​ല്ലാ അം​ഗ​ങ്ങ​ളും സ​ന്നി​ഹി​ത​രാ​യി പ​രി​പാ​ടി വി​ജ​യ​ക​ര​മാ​ക്ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.

ചാ​പ്റ്റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന ഭാ​ര​വാ​ഹി​ക​ൾ:

ചെ​യ​ർ​മാ​ൻ സാ​ബു സ്ക​റി​യ, വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ ജോ​ർ​ജ് ഓ​ലി​ക്ക​ൽ, ജീ​മോ​ൻ ജോ​ർ​ജ്, പ്ര​സി​ഡ​ന്‍റ് ഡോ. ​ഈ​പ്പ​ൻ ഡാ​നി​യ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ അ​ല​ക്സ്തോ​മ​സ്, കൊ​ച്ചു​മോ​ൻ വ​യ​ല​ത്ത്, രാ​ജ​ൻ കു​ര്യ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​മോ​ദ് ടി. ​നെ​ല്ലി​കാ​ല, സെ​ക്ര​ട്ട​റി​മാ​ർ എ​ൽ​ദോ വ​ർ​ഗീ​സ്, ഷാ​ജി സാ​മു​വ​ൽ, ട്ര​ഷ​റ​ർ ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ഷാ​ജി സു​കു​മാ​ര​ൻ, ഐ​ടി കോ​ഓ​ർ​ഡി​നേ​റ്റ​ർ സാ​ജ​ൻ വ​ർ​ഗീ​സ്, ഫ​ണ്ട് റെ​യ്സിം​ഗ് ചെ​യ​ർ​മാ​ൻ ജെ​യിം​സ് പീ​റ്റ​ർ, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ തോ​മ​സ്കു​ട്ടി വ​ർ​ഗീ​സ്, ഫെ​യ്ത്ത് എ​ൽ​ദോ, മെ​മ്പ​ർ​ഷി​പ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ൺ ചാ​ക്കോ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു.

ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​സ് കു​ന്നേ​ൽ, വ​ർ​ഗീ​സ് ബേ​ബി, ലോ​റ​ൻ​സ് തോ​മ​സ്, ജൈ​സ​ൺ വ​ർ​ഗീ​സ്, റി​ജി ജോ​ർ​ജ്, ജോ​ൺ സാ​മു​വ​ൽ, തോ​മ​സ് ചാ​ണ്ടി, ജി​ജോ​മോ​ൻ ജോ​സ​ഫ്, ജോ​ബി ജോ​ൺ, കോ​രാ ചെ​റി​യാ​ൻ, മാ​ർ​ഷ​ൽ വ​ർ​ഗീ​സ്, ജോ​ൺ​സ​ൺ മാ​ത്യു, ഗീ​വ​ർ​ഗീ​സ് ജോ​ൺ, സ്റ്റാ​ൻ​ലി ജോ​ർ​ജ്, ബി​മ​ൽ ജോ​ൺ എ​ന്നി​വ​ർ പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

എ​ല്ലാ അം​ഗ​ങ്ങ​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ഈ ​വി​ജ​യാ​ഘോ​ഷ​ത്തി​ലും ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ഐ​ഒ​സി പെ​ൻ​സി​ൽ​വാ​നി​യ ചാ​പ്റ്റ​ർ അ​ഭ്യ​ർഥി​ക്കു​ന്നു.

NRI

"മാ​റ്റ​ത്തി​നാ​യി ഒ​രു ഫോ​ൺ കോ​ൾ'; ഐ​ഒ​സി യു​കെ​യു​ടെ കാ​മ്പ​യി​ൻ ശ്ര​ദ്ധേ​യ​മാ​യി

മി​ഡ്‌​ല​ൻ​ഡ്സ്: കേ​ര​ള നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ മി​ഡ്‌​ല​ൻ​ഡ്സ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ "മാ​റ്റ​ത്തി​നാ​യി ഒ​രു ഫോ​ൺ കോ​ൾ' കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു.

"ഇ​ത്ത​വ​ണ​ത്തെ വോ​ട്ട് യു​ഡി​എ​ഫി​ന്' എ​ന്ന സ​ന്ദേ​ശ​വു​മാ​യി മു​ന്നേ​റു​ന്ന ഈ ​പ്ര​വ​ർ​ത്ത​നം, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യി​ലെ വാ​ർ റൂം ​സോ​ഷ്യ​ൽ മീ​ഡി​യ ടീം ​അം​ഗ​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​ലൂ​ടെ​യാ​ണ് ശ​ക്തി പ്രാ​പി​ക്കു​ന്ന​ത്.

പ്ര​വാ​സി​ക​ളി​ൽ നി​ന്നും അ​വ​രു​ടെ നാ​ട്ടി​ലെ കു​ടും​ബാം​ഗ​ങ്ങ​ളും അ​ടു​ത്ത ബ​ന്ധു​ക്ക​ളും ഉ​ൾ​പ്പെ​ടെ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ഫോ​ൺ കോ​ൾ മു​ഖേ​ന വോ​ട്ടി​ന്‍റെ പ്രാ​ധാ​ന്യം ഓ​ർ​മ​പ്പെ​ടു​ത്തു​ക​യും ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലെ ഭ​ര​ണ​ഫ​ല​ങ്ങ​ൾ വി​ല​യി​രു​ത്തുകയുമാണ് കാ​മ്പ​യി​ന്‍റെ ല​ക്ഷ്യം.

വാ​ഗ്ദാ​ന​ങ്ങ​ൾ മാ​ത്ര​മോ, യ​ഥാ​ർഥ വി​ക​സ​ന​മോ?, പ്ര​വാ​സി​ക​ൾ​ക്ക് ല​ഭി​ച്ച​തെ​ന്ത്? എ​ന്നി​ങ്ങ​നെ ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ത്തി വോ​ട്ട​ർ​മാ​രി​ൽ ചി​ന്ത​യും ച​ർ​ച്ച​യും സൃ​ഷ്ടി​ക്കു​ക​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ.

പ്ര​ത്യേ​കി​ച്ച്, പ്ര​വാ​സി​ക​ൾ സ്വ​ന്തം കു​ടും​ബ​ങ്ങ​ളു​മാ​യി നേ​രി​ട്ടു​ള്ള ബ​ന്ധം ഉ​പ​യോ​ഗി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. സമൂഹ മാധ്യമങ്ങളിലൂടെയും ഫോ​ൺ കോ​ളു​ക​ളും വ​ഴി ഈ ​സ​ന്ദേ​ശം വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്.

"ഒ​രു ഫോ​ൺ കോ​ൾ... ഒ​രു വാ​ക്ക്... ഒ​രു വോ​ട്ട്...' എ​ന്ന ആ​ശ​യം മു​ൻ​നി​ർ​ത്തി ആ​രം​ഭി​ച്ച ഈ ​കാ​മ്പ​യി​ൻ, തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്ത് നി​ർ​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സം​ഘാ​ട​ക​ർ.

NRI

യു​ഡി​എ​ഫി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ഐ​ഒ​സി ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ

ഫി​ല​ഡ​ൽ​ഫി​യ: അ​മേ​രി​ക്ക​യി​ലെ ഫി​ല​ഡ​ൽ​ഫി​യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് (ഐ​ഒ​സി) ചാ​പ്റ്റ​ർ കേ​ര​ള​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പിന്തുണ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു.

ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഡോ. ​ഈ​പ്പ​ൻ ഡാ​നി​യ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ സാ​ബു സ്ക​റി​യ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​മോ​ദ് തോ​മ​സ് നെ​ല്ലി​ക്കാ​ല, ട്ര​ഷ​റ​ർ ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കേ​ര​ള​ത്തി​ലെ നി​ല​വി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി​യ യോ​ഗം, യു​ഡി​എ​ഫ് മു​ന്ന​ണി ശ​ക്തി​പ്പെ​ടേ​ണ്ട​ത് സം​സ്ഥാ​ന​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ നി​ല​നി​ൽ​പ്പി​നും വി​ക​സ​ന​ത്തി​നും അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​വാ​സി സ​മൂ​ഹം കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക രം​ഗ​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ന്നു​വെ​ന്നും സം​സ്ഥാ​ന​ത്തി​ന്‍റെ ഭാ​വി നി​ർ​ണ​യി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പ്ര​വാ​സി​ക​ളു​ടെ ഇ​ട​പെ​ട​ൽ ഉ​ത്ത​ര​വാ​ദി​ത്വ​പ​ര​മാ​യി​രി​ക്ക​ണ​മെ​ന്നും ഡോ. ​ഈ​പ്പ​ൻ ഡാ​നി​യ​ൽ പ​റ​ഞ്ഞു.

NRI

യു​ഡി​എ​ഫി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വാ​സി സ​മൂ​ഹം കൈ​കോ​ർ​ക്ക​ണം; ഐ​ഒ​സി ഡാ​ള​സ് ചാ​പ്റ്റ​ർ

ഡാ​ള​സ്: കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന യോ​ഗം മാ​ർ​ച്ച് 29ന് ​ഡാ​ള​സി​ലെ വാ​ൽ​വു​ഡ് പാ​ർ​ക്ക്‌​വേ​യി​ലു​ള്ള കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ഐഒ​സി ഡാ​ള​സ് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് മാ​ത്യു നൈ​നാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു.

കേ​ര​ള​ത്തി​ലെ വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യം ഉ​റ​പ്പാ​ക്കാ​ൻ പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹം സ​ജീ​വ​മാ​യി രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന് ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് (ഐ​ഒസി) ഡാ​ള​സ് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ആ​ഹ്വാ​നം ചെ​യ്തു.

കേ​ര​ള​ത്തി​ലെ നി​ല​വി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം യോ​ഗം വി​ശ​ദ​മാ​യി വി​ല​യി​രു​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ന​ൽ​കാ​ൻ ക​ഴി​യു​ന്ന നി​ർ​ണാ​യ​ക​മാ​യ സം​ഭാ​വ​ന​ക​ളെ​ക്കു​റി​ച്ച് യോ​ഗം ച​ർ​ച്ച ചെ​യ്തു.

പ്ര​വാ​സി​ക​ളു​ടെ വോ​ട്ടു​ക​ൾ യുഡിഎ​ഫി​ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നോ​ടൊ​പ്പം, നാ​ട്ടി​ലു​ള്ള ത​ങ്ങ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും സ്വാ​ധീ​നി​ക്കു​ന്ന​തി​ൽ ഡാ​ള​സി​ലെ ഐഒസി പ്ര​വ​ർ​ത്ത​ക​ർ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വയ്​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് മാ​ത്യു നൈ​നാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഐ​ഒസി നാ​ഷ​ണ​ൽ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ന്ന ഫ​ണ്ടി​ലേ​ക്ക് ഡാ​ള​സ് ചാ​പ്റ്റ​ർ ത​ങ്ങ​ളു​ടെ വി​ഹി​തം ന​ൽ​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

യോ​ഗ​ത്തി​ൽ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളാ​യ ബി​നോ​യ് ഫി​ലി​പ്പ് (ട്ര​ഷ​റ​ർ), സി​ബു ജോ​സ​ഫ് (ജോ​യി​ന്‍റ ട്ര​ഷ​റ​ർ), വെ​സ്‌​ലി മാ​ത്യു (എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം), ജോ​ഫി ജേ​ക്ക​ബ് (യൂ​ത്ത് കോഓ​ർ​ഡി​നേ​റ്റ​ർ), ജെ.​പി. ജോ​ൺ (സീ​നി​യ​ർ അ​ഡ്വൈ​സ​ർ), സി​ജു ജോ​ർ​ജ് (എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം) എ​ന്നി​വ​രും നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു.

വൈ​കു​ന്നേ​രം അഞ്ചിന് ​ആ​രം​ഭി​ച്ച യോ​ഗം ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം 6.30ഓ​ടെ അ​വ​സാ​നി​ച്ചു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി നെ​ബു കു​ര്യാ​ക്കോ​സ് യോ​ഗ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു.

NRI

ഡ​ബ്ലി​നി​ൽ ഐ​ഒ​സി - കെ​എം​സി​സി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ; ഭാ​ര​വാ​ഹി​ക​ൾ കേ​ര​ള​ത്തി​ലേ​ക്ക്

ഡ​ബ്ലി​ൻ: കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ കേ​ര​ള ചാ​പ്റ്റ​റും കെഎംസിസി​യും സം​യു​ക്ത​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ഷീ​ല പാ​ല​സി​ൽ സം​ഘ​ടി​പ്പി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ക​ദേ​ശം 10 ഓ​ളം ഭാ​ര​വാ​ഹി​ക​ൾ കേ​ര​ള​ത്തി​ലേ​ക്ക് യാ​ത്ര ചെ​യ്ത് നേ​രി​ട്ട് പ്ര​വ​ർ​ത്തി​ക്കാ​നും മ​റ്റ് പ്ര​വ​ർ​ത്ത​ക​ർ ഫോ​ണി​ലൂ​ടെ​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യും പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ സ​ജീ​വ​മാ​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.100-ൽ ​പ​രം സീ​റ്റു​ക​ൾ നേ​ടി യുഡിഎഫ് ​അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

ഐഒസി ​നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ലി​ങ്ക് വി​ൻ​സ്റ്റാ​ർ മാ​ത്യു ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സാ​ൻ​ജോ മു​ള​വ​രി​ക്ക​ൽ, കെ​എം​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് ന​ടു​ത്തൊ​ടി​ക, ഭാ​ര​വാ​ഹി​ക​ളാ​യ റോ​ണി കു​രി​ശി​ങ്ക​ൽ പ​റ​മ്പി​ൽ, കു​രു​വി​ള ജോ​ർ​ജ്, ന​വാ​സ് അ​ലി, സി​നു മ​ത്താ​യി, ജിം​സ​ൺ ജെ​യിം​സ്, ഹ​രി​കൃ​ഷ്ണ​ൻ, ജാ​ബി​ർ ഹു​സൈ​ൻ, ലു​ക്മാ​ൻ, അ​നീ​ഷ്‌ കു​രി​ശി​ങ്ക​ൽ പ​റ​മ്പി​ൽ, സി​റാ​ജ് കോ​ർ​ക്ക് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

 

National

കു​റ​ഞ്ഞ വി​ല​യ്ക്ക് ന​ൽ​കി​ല്ല, ഇ​ത്ത​വ​ണ അ​ധി​ക തു​ക; റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങി​ക്കൂ​ട്ടി റി​ല​യ​ൻ​സും ഐ​ഒ​സി​യും

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള എ​ണ്ണ വ്യാ​പാ​രം ഏ​താ​ണ്ട് നി​ല​ച്ച​തോ​ടെ ഉ​യ​ർ​ന്ന വി​ല​യ്ക്ക് റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങി​ക്കൂ​ട്ടി ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ. റി​ല​യ​ന്‍​സ് ഇ​ന്‍​ഡ​സ്ട്രീ​സും ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​നു​മാ​ണ് ഏ​ക​ദേ​ശം മൂ​ന്ന് കോ​ടി ബാ​ര​ല്‍ റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങി​യ​ത്.

സ്‌​പോ​ട്ട് മാ​ര്‍​ക്ക​റ്റി​ല്‍ വി​ൽ​പ​ന ന​ട​ക്കാ​തി​രു​ന്ന ഇ​ന്ത്യ​ൻ സ​മു​ദ്രാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു​കി​ട​ന്ന റ​ഷ്യ​ൻ ക​പ്പ​ലു​ക​ളി​ലു​ണ്ടാ​യി​രു​ന്ന എ​ണ്ണ​യാ​ണ് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ ഉ​യ​ർ​ന്ന് വി​ല​യ്ക്ക് വാ​ങ്ങി​ക്കൂ​ട്ടി​യ​ത്. റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങു​ന്ന​തി​ൽ അ​മേ​രി​ക്ക ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ളു​ടെ നീ​ക്കം. ‌

രാ​ജ്യ​ത്തി​ന് ആ​വ​ശ്യ​മാ​യ എ​ണ്ണ​യു​ടെ 40 ശ​ത​മാ​ന​വും ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യാ​ണ് എ​ത്തി​യി​രു​ന്ന​ത്. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തി​ന് പി​ന്നാ​ലെ സൗ​ദി അ​റേ​ബ്യ, ഇ​റാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള എ​ണ്ണ​യു​ടെ വ​ര​വും നി​ല​ച്ചി​രു​ന്നു.

ഇ​തോ​ടെ​യാ​ണ് വീ​ണ്ടും റ​ഷ്യ​ൻ എ​ണ്ണ​യി​ലേ​ക്ക് രാ​ജ്യ​ത്തെ ക​മ്പ​നി​ക​ൾ​ക്ക് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യ​ത്. എ​ന്നാ​ൽ അ​മേ​രി​ക്ക​ൻ നി​യ​ന്ത്ര​ണ​ത്തി​ന് മു​ൻ​പ് ല​ഭി​ച്ചി​രു​ന്ന വി​ല​യേ​ക്കാ​ൾ ഉ​യ​ർ​ന്ന വി​ല​യ്ക്കാ​ണ് നി​ല​വി​ൽ ക​മ്പ​നി​ക​ൾ റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങു​ന്ന​ത്.

ല​ണ്ട​നി​ലെ ബ്രെ​ന്‍റ് നി​ര​ക്കി​നേ​ക്കാ​ള്‍ ബാ​ര​ലി​ന് ര​ണ്ട് മു​ത​ല്‍ എ​ട്ട് ഡോ​ള​ര്‍ വ​രെ അ​ധി​ക തു​ക ന​ല്‍​കി​യാ​ണ് ഇ​ന്ത്യ ഇ​ത് വാ​ങ്ങി​യ​ത്. യു​റ​ല്‍​സ്, ഇ​എ​സ്പി​ഒ , വ​രാ​ന്‍​ഡെ തു​ട​ങ്ങി​യ വി​വി​ധ​യി​നം റ​ഷ്യ​ന്‍ ക്രൂ​ഡ് ഓ​യി​ലു​ക​ളാ​ണ് ഈ ​കൂ​ട്ട​ത്തി​ലു​ള്ള​ത്.

ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ‌ ഏ​ക​ദേ​ശം ഒ​രു കോ​ടി ബാ​ര​ലും, റി​ല​യ​ന്‍​സ് അ​ത്ര​ത​ന്നെ അ​ള​വി​ലും റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങി​യെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. എ​ന്നാ​ൽ ഇ​രു ക​മ്പ​നി​ക​ളും ഇ​തി​നോ​ട് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

District News

ഐഒസി വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് യൂ​ണി​റ്റും തി​യ​റ്റ​ർ ഉ​പ​ക​ര​ണ​ങ്ങ​ളും ന​ൽ​കും

അ​മ്പ​ല​പ്പു​ഴ: ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ (ഐഒസി) ​ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് യൂ​ണി​റ്റും ഓ​പ്പ​റേ​ഷ​ൻ തിയ​റ്റ​ർ ഉ​പ​ക​ര​ണ​ങ്ങ​ളും ന​ൽ​കും.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെയും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെയും സ​ഹ​ക​ര​ണ​ത്തോ​ടെ ഏ​ഴു ഡ​യാ​ലി​സി​സ് യൂ​ണി​റ്റു​ക​ളും ഗൈ​ന​ക് വി​ഭാ​ഗ​ത്തി​ൽ ഓ​പ്പ​റേ​ഷ​ൻ തിയ​റ്റ​ർ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ന്‍റെ സിഎ​സ്ആ​ർ ഫ​ണ്ടി​ൽനി​ന്ന് ആ​ശു​പ​ത്രി​ക്ക് ന​ൽ​കു​ന്ന​ത്.

ഇ​തുസം​ബ​ന്ധി​ച്ച ധാ​ര​ണാ​പ​ത്രം ഐഒസി ​ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ ജ​സീ​ൽ പി. ​ഇ​സ്മ​യി​ലി​ൽനി​ന്ന് എ​ച്ച്.​ സ​ലാം എം​എ​ൽ​എയും ​ക​ള​ക്ട​ർ അ​ല​ക്സ് വ​ർ​ഗീ​സും ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി.

ഐഒസിക്കു പു​റ​മേ ഫെ​ഡ​റ​ൽ ബാ​ങ്ക്, സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്, ജോ​യ് ആ​ലൂ​ക്കാ​സ്, ര​വി ക​രു​ണാ​ക​ര​ൻ സ്മാ​ര​കം, ആ​ക്സ​സ് ബാ​ങ്ക്, എ​ൽഐസി, കെഎം എംഎ​ൽ, കെസിസി ​എ​ന്നീ സ്ഥാപ​ന​ങ്ങ​ളു​ടെ സിഎ​സ്ആ​ർ ഫ​ണ്ടി​ൽനി​ന്ന് ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ഡ​യാ​ലി​സി​സ് യൂ​ണി​റ്റു​ക​ൾ, ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റു​ക​ൾ, ഉ​ൾ​പ്പെടെ​യു​ള്ള ജീ​വ​ൻ ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
ക​ള​ക്ട​റു​ടെ ചേ​മ്പ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പി.പി. ചി​ത്ത​ര​ഞ്ജ​ൻ എംഎ​ൽഎ, ​ഐഒസി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

NRI

ഐ​ഒ​സി നോ​ർ​ത്തേ​ൺ ടെ​റി​റ്റ​റി​ക്ക് പു​തി​യ നേ​തൃ​ത്വം

ഡാ​ർ​വി​ൻ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സി​ന്‍റെ (ഐ​ഒ​സി) നോ​ർ​ത്തേ​ൺ ടെ​റി​ട്ട​റി സ്റ്റേ​റ്റ് ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ നി​യ​മി​ച്ചു.

ഐ​ഒ​സി​യു​ടെ നാ​ഷ​ന​ൽ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ഷാ​രോ​ൺ, കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് പി.​വി. ജി​ജേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ നി​യ​മി​ച്ച​ത്. ര​ണ്ട് വ​ർ​ഷ​മാ​ണ് ഇ​വ​രു​ടെ കാ​ലാ​വ​ധി.

പ്ര​സി​ഡ​ന്‍റ് - പോ​ൾ പ​റോ​ക്കാ​ര​ൻ (ഡാ​ർ​വി​ൻ), ജ​ന​റ​ൽ സെ​ക്ര​ട്ട​റി - ബി​നീ​ഷ് വ​ണ്മാ​ര​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ - സി​ജോ​യ് മാ​ത്യു, ജോ​ർ​ജോ കു​ര്യ​ൻ വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി​മാ​ർ - അ​ല​ൻ മാ​ത്യു, സ​തീ​ഷ് കു​മാ​ർ, ട്ര​ഷ​റ​ർ അ​നു റോ​സ്, യൂ​ത്ത് കോ​ഓ​ർ​ഡി​നേ​റ്റ​ർ - അ​ല​ക്സ് ഡേ​വി​സ്, ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ - എ​ൽ​ജോ പ​ര​ത്ത​നം വ​ർ​ഗീ​സ്, ബി​ൻ​സി പ​ട​യാ​ട്ടി​ൽ, ബൈ​ജു ജോ​സ​ഫ് നെ​ടും​പ​ള്ളി​ൽ, ടോം ​തി​രു​ത്ത​ത്തി​ൽ, റോ​ഷ​ൻ പി.​ജി., ജോ​ബ്സ​ൺ ജോ​ൺ.

NRI

രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​നെ ആ​ദ​രി​ച്ച് ഐ​ഒ​സി പെ​ൻ​സി​ൽ​വേ​നി​യ ചാ​പ്റ്റ​ർ

ഫി​ല​ഡ​ൽ​ഫി​യ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് പെ​ൻ​സി​ൽ​വാ​നി​യ​ഘ​ട​കം സം​ഘ​ടി​പ്പി​ച്ച 79-ാമ​ത് ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി, പ്ര​ശ​സ്ത മ​ല​യാ​ളം പി​ന്ന​ണി ഗാ​യ​ക​ൻ പ​ന്ത​ളം ബാ​ല​ൻ, സു​നീ​ഷ് വാ​ര​നാ​ട്‌, അ​റ്റോ​ർ​ണി ജോ​സ് കു​ന്നേ​ൽ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ന് ഐ​ഒ​സി പെ​ൻ​സി​ൽ​വേ​നി​യ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഡോ. ​ഈ​പ്പ​ൻ ഡാ​നി​യേ​ൽ പൊ​ന്നാ​ട അ​ണി​യി​ക്കു​ക​യും ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ സാ​ബു സ്ക​റി​യ ഫ​ല​കം സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു.

പ​ന്ത​ളം ബാ​ല​നെ ട്ര​ഷ​റ​ർ ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ പൊ​ന്നാ​ട അ​ണി​യി​ക്കു​ക​യും രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ ഫ​ല​കം സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു. സു​നീ​ഷ് വാ​ര​നാ​ടി​നെ വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ രാ​ജ​ൻ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

ജോ​സ്കു​ന്നേ​ലി​നു വേ​ണ്ടി ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ ഫ​ല​കം ഏ​റ്റു​വാ​ങ്ങി. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ചു പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ൽ സ​മ്മാ​ന​ങ്ങ​ൾ രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ വി​ത​ര​ണം ചെ​യ്തു.

ഒ​ന്നാം സ​മ്മാ​ന​മാ​യി ഇ​ന്ത്യ​യി​ലേ​ക്കു​ള്ള എ​യ​ർ ടി​ക്ക​റ്റ് വ​റു​ഗീ​സ് ഇ​ല​ഞ്ഞി​മ​റ്റ​ത്തി​നു ല​ഭി​ച്ചു. ര​ണ്ടാം സ​മ്മാ​നം നൈ​നാ​ൻ മ​ത്താ​യി​ക്കും മൂ​ന്നാം സ​മ്മാ​നം മ​നോ​ജ് ലാ​മ​ണ്ണി​ലി​നു​മാ​ണ് ല​ഭി​ച്ച​ത്.

NRI

രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ന് മി​ഷി​ഗ​ണി​ൽ സ്വീ​ക​ര​ണം

ഡി​ട്രോ​യി​റ്റ്: ഇ​ന്ത്യ​ന്‍ ഓ​വ​ര്‍​സീ​സ് കോ​ണ്‍​ഗ്ര​സ് മി​ഷി​ഗ​ൺ ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ൻ എം​പി​ക്ക് മി​ഷി​ഗ​ണി​ൽ സ്വീ​ക​ര​ണം ന​ൽ​കും.

വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴി​ന് കാ​ന്‍റ​ൺ ഒ​തെ​ന്‍റി​ക്ക ഇ​ന്ത്യ​ൻ കു​സീ​നി​ൽ ന​ട​ക്കു​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.

ആ​നു​കാ​ലി​ക ഇ​ന്ത്യ​ൻ രാ​ഷ്‌​ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി അ​ദ്ദേ​ഹം ന​ട​ത്തു​ന്ന പ്ര​ഭാ​ഷ​ണം കേ​ൾ​ക്കു​വാ​നും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കു​വാ​നും ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

NRI

ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് കേ​ര​ള ഘ​ട​കം സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു

ഡാ​ള​സ്: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണും കേ​ര​ള ഘ​ട​ക​വും സം​യു​ക്ത​മാ​യി രാ​ജ്യ​ത്തി​ന്‍റെ 79-ാം സ്വാ​ത​ന്ത്ര്യ​ദി​നം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു.

ഡാ​ള​സി​ലെ ഇ​ർ​വിം​ഗി​ലു​ള്ള ഔ​ർ പ്ലേ​സ് ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഐ​ഒ​സി സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് ഗു​രു​ദേ​വ് ഹ​യ​ർ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി.

തു​ട​ർ​ന്ന് ഐ​ഒ​സി കേ​ര​ള ഘ​ട​കം പ്ര​സി​ഡ​ന്‍റ് മാ​ത്യു നൈ​നാ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന ആ​ശം​സ​ക​ൾ നേ​ർ​ന്നു. സ്വാ​ത​ന്ത്ര്യ​ദി​ന ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ഐ​ഒ​സി കേ​ര​ള ഘ​ട​കം ട്ര​ഷ​റ​ർ ബി​നോ​യ് ഫി​ലി​പ്പ് ന​ന്ദി പ​റ​ഞ്ഞു.

NRI

ഐ​ഒ​സി അ​യ​ർ​ല​ൻ​ഡ് ഡ​ൺ​ലാ​വി​ൻ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം

ഡ​ബ്ലി​ൻ: ഐ​ഒ​സി അ​യ​ർ​ല​ൻ​ഡ് ഡ​ൺ​ലാ​വി​ൻ യൂ​ണി​റ്റ് കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടു​കൂ​ടി വെ​ള്ളി​യാ​ഴ്ച(​ഓ​ഗ​സ്റ്റ് 15) ന​ട​ക്കും.

പ​രി​പാ​ടി​ക​ൾ ഉ​ച്ച​യ്ക്ക് 1.30ന് ​ഡ​ൺ​ലാ​വി​നി​ലെ ജി​എ​എ വേ​ദി​യി​ൽ ആ​രം​ഭി​ക്കും. ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തെ ഓ​ർ​ക്കു​ന്ന വി​വി​ധ ക​ലാ-​സാം​സ്കാ​രി​ക അ​വ​ത​ര​ണ​ങ്ങ​ൾ, ദേ​ശ​ഭ​ക്തി​ഗാ​ന​ങ്ങ​ൾ, കു​ട്ടി​ക​ളു​ടെ പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ അ​ര​ങ്ങേ​റും.

എ​ല്ലാ​വ​രേ​യും ഈ ​ച​ട​ങ്ങി​ലേ​ക്ക് ഹാ​ർ​ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക്: വി​നു ക​ള​ത്തി​ൽ - 089 420 4210, ലി​ജു ജേ​ക്ക​ബ് - 089 450 0751, സോ​ബി​ൻ വ​ട​ക്കേ​ൽ - 089 400 0222, പോ​ൾ​സ​ൺ - 089 400 2773, ജെ​ബി​ൻ - 083 853 1144.

NRI

ഐ​ഒ​സി പെ​ൻ​സി​ൽ​വേ​നി​യ ചാ​പ്റ്റ​ർ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം: ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് സു​നീ​ഷ് വാ​ര​നാ​ട്‌ നേ​തൃ​ത്വം ന​ൽ​കും

ഫി​ല​ഡ​ൽ​ഫി​യ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് കേ​ര​ള ചാ​പ്റ്റ​ർ പെ​ൻ​സി​ൽ​വേ​നി​യ ഘ​ട​കം ന​ട​ത്തു​ന്ന 78-ാമ​ത് ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളി​ൽ സി​നി​മ പി​ന്ന​ണി പ്ര​വ​ർ​ത്ത​ക​ൻ സു​നീ​ഷ് വാ​ര​നാ​ട്‌ നേ​തൃ​ത്വം ന​ൽ​കും.

ഗോ​ഡ് ഫാ​ദ​ർ, റാം​ജി​റാ​വ് സ്പീ​കിം​ഗ് പോ​ലെ നി​ര​വ​ധി സി​നി​മ​ക​ളി​ലും ടെ​ലി​വി​ഷ​ൻ ഷോ​ക​ളി​ൽ സ്ക്രി​പ്റ്റ് റൈ​റ്റ​റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം സ്റ്റാ​ൻ​ഡ് അ​പ്പ് കോ​മേ​ഡി​യ​നാ​യും ശ്ര​ദ്ധ നേ​ടി​യി​ട്ടു​ണ്ട്.

സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു പ്ര​ശ​സ്ത സി​നി​മ പി​ന്ന​ണി ഗാ​യ​ക​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള ഉ​ൾ​പ്പെ​ടെ മി​ക​ച്ച ക​ലാ​പ്ര​ക​ട​ന​ങ്ങ​ളാ​ണ് ഐ​ഒ​സി പെ​ൻ​സി​ൽ​വേ​നി​യ ചാ​പ്റ്റ​ർ ഇ​ത്ത​വ​ണ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

16ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ഫി​ല​ഡ​ൽ​ഫി​യ​യി​ലെ ക്രി​സ്റ്റോ​സ് ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​ക. കോ​ൺ​ഗ്ര​സ് നേ​താ​വും കാ​സ​ർ​കോ​ട് എം​പി​യു​മാ​യ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ മു​ഖ്യാ​തി​ഥി​യാ​കും.

സാ​മൂ​ഹി​ക സാം​സ്കാ​രി​ക നേ​താ​ക്ക​ളും അ​മേ​രി​ക്ക​ൻ രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും. അ​ത്താ​ഴ വി​രു​ന്നോ​ടു കൂ​ടി​യാ​യി​രി​ക്കും പ​രി​പാ​ടി​ക​ൾ സ​മാ​പി​ക്കു​ക.

ഈ ​ആ​ഘോ​ഷ​ങ്ങ​ളി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും ഐ​ഒ​സി കേ​ര​ള ചാ​പ്റ്റ​ർ പെ​ൻ​സി​ൽ​വേ​നി​യ ഘ​ട​കം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

NRI

ര​മേ​ശ്‌ ചെ​ന്നി​ത്ത​ല​യു​ടെ ല​ഹ​രി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി ഐ​ഒ​സി യു​കെ പ്ര​വ​ർ​ത്ത​ക​രും

ആ​ല​പ്പു​ഴ: മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ല​ഹ​രി​ക്കെ​തി​രാ​യ സ​മൂ​ഹ ന​ട​ത്ത​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി ഐ​ഒ​സി യു​കെ പ്ര​വ​ർ​ത്ത​ക​രും.

ആ​ല​പ്പു​ഴ ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​ക്ക്‌ സ​മീ​പ​ത്ത് നി​ന്നും ആ​രം​ഭി​ച്ച വി​ജ​യ് പാ​ർ​ക്കി​ൽ അ​വ​സാ​നി​ച്ച സ​മൂ​ഹ ന​ട​ത്ത​ത്തി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

എ​ഐ​സി​സി സം​ഘ​ട​നാ​കാ​ര്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ് മു​ൻ​ഷി ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി.

ജാ​ഥ ക്യാ​പ്റ്റ​ൻ ര​മേ​ശ്‌ ചെ​ന്നി​ത്ത​ല ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ആ​ല​പ്പു​ഴ രൂ​പ​താ​ധ്യ​ക്ഷ​ൻ ജെ​യിം​സ് റാ​ഫേ​ൽ ആ​ന​പ്പ​റ​മ്പി​ൽ പരിപാടി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

 

NRI

ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ച് ഐ​ഒ​സി യൂ​റോ​പ്പ്

ല​ണ്ട​ൻ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ ജ​ർ​മ​നി, യു​കെ, അ​യ​ർ​ല​ൻ​ഡ്, ഓ​സ്ട്രി​യ, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, പോ​ള​ണ്ട് രാ​ജ്യ​ങ്ങ​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.

കേ​ര​ള​ത്തി​ൽ നി​ന്നും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മാ​യി രാ​ഷ്ട്രീ​യ - സാ​മൂ​ഹി​ക - സാം​സ്കാ​രി​ക - മാ​ധ്യ​മ രം​ഗ​ത്തെ പ്ര​മു​ഖ​രെ പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ടു "ഓ​ർ​മ​യി​ൽ ഉ​മ്മ​ൻ‌​ചാ​ണ്ടി' എ​ന്ന ത​ല​ക്കെ​ട്ടി​ൽ ഓ​ൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ന്‍റെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ നി​ർ​വ​ഹി​ച്ചു.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​ട​വ് കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ നി​ക​ത്താ​നാ​വാ​ത്ത​താ​ണെ​ന്നും താ​നു​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്ക്‌ വ​ഴി​കാ​ട്ടി​യാ​യി മു​ൻ​പേ ന​ട​ന്നു നീ​ങ്ങി​യ നേ​താ​വാ​യി​രു​ന്നു ഉ​മ്മ​ൻ‌ ചാ​ണ്ടി എ​ന്നും അ​ദ്ദേ​ഹം അ​നു​സ്മ​ര​ണ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

ജ​ന​ക്ഷേ​മം ല​ക്ഷ്യ​മാ​ക്കി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് അ​ദ്ദേ​ഹ​ത്തെ ജ​ന​പ്രീ​യ നേ​താ​വാ​ക്കി​യ​തെ​ന്നും വി.​ഡി. സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ഐ​ഒ​സി യൂ​റോ​പ്പ് വൈ​സ് ചെ​യ​ർ​മാ​ൻ സി​റോ​ഷ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഐ​ഒ​സി ജ​ർ​മ​നി കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

എം​എ​ൽ​എ​മാ​രാ​യ റോ​ജി എം. ​ജോ​ൺ, രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ, അ​ഡ്വ. ജെ​യ്‌​സ​ൺ ജോ​സ​ഫ്, മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നും കെ​പി​സി​സി പ​ബ്ലി​ക് റി​സ​ർ​ച്ച് ആ​ൻ​ഡ് പോ​ളി​സി വി​ഭാ​ഗം ചെ​യ​ർ​മാ​നു​മാ​യ ജെ. ​എ​സ്. അ​ടൂ​ർ, പൊ​തു​പ്ര​വ​ർ​ത്ത​ക​യും ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക​ളു​മാ​യ മ​റി​യ ഉ​മ്മ​ൻ,

യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​സോ​യ ജോ​സ​ഫ്, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും ന​ട​ൻ മ​മ്മൂ​ട്ടി​യു​ടെ പി​ആ​ർ​ഒ​യു​മാ​യ റോ​ബ​ർ​ട്ട്‌ കു​ര്യാ​ക്കോ​സ്, ഐ​ഒ​സി ഗ്ലോ​ബ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​നു​രാ മ​ത്താ​യി എ​ന്നി​വ​ർ അ​നു​സ്മ​ര​ണ സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കി.

 

NRI

ഐ​ഒ​സി യൂ​റോ​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം ശ​നി​യാ​ഴ്ച

ല​ണ്ട​ൻ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ ജ​ർ​മ​നി, യു​കെ, അ​യ​ർ​ല​ൻ​ഡ്, ഓ​സ്ട്രി​യ, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, പോ​ള​ണ്ട് രാ​ജ്യ​ങ്ങ​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.

"ഓ​ർ​മ​ക​ളി​ൽ ഉ​മ്മ​ൻ‌ ചാ​ണ്ടി' എ​ന്ന ത​ല​ക്കെ​ട്ടി​ൽ ശ​നി​യാ​ഴ്ച യൂ​റോ​പ്പ് സ​മ​യം വൈ​കു​ന്നേ​രം 6.30ന് (​യു കെ, ​അ​യ​ർ​ല​ൻ​ഡ് സ​മ​യം വൈ​കു​ന്നേ​രം 5.30, ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 10.00) ഓ​ൺ​ലൈ​നാ​യി (സൂം) ​സം​ഘ​ടി​പ്പി​ക്കു​ന്ന അ​നു​സ്മ​ര​ണം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്‌ നേ​താ​വ് ബെ​ന്നി ബെ​ഹ​നാ​ൻ എം​പി, റോ​ജി എം. ​ജോ​ൺ എം​എ​ൽ​എ, രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ, വീ​ക്ഷ​ണം എം​ഡി അ​ഡ്വ. ജെ​യ്‌​സ​ൺ ജോ​സ​ഫ്, മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നും കെ​പി​സി​സി പ​ബ്ലി​ക് പോ​ളി​സി വി​ഭാ​ഗം ത​ല​വ​നു​നാ​യ ജെ.​എ​സ്. അ​ടൂ​ർ,

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക​ൾ മ​റി​യ ഉ​മ്മ​ൻ, മ​ല​പ്പു​റം ഡി​സി​സി അ​ധ്യ​ക്ഷ​ൻ വി.​എ​സ്. ജോ​യ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഡോ. ​ജി​ന്‍റോ ജോ​ൺ, ഡോ. ​സോ​യ ജോ​സ​ഫ്, ഐ​ഒ​വി ഗ്ലോ​ബ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​നു​രാ മ​ത്താ​യി, ഐ​ഒ​സി യൂ​റോ​പ്പ് വൈ​സ് ചെ​യ​ർ​മാ​ൻ സി​രോ​ഷ് ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​കും.

ക​ക്ഷി രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള​വ​ർ പ​ങ്കെ​ടു​ക്കു​ന്ന ഓ​ൺ​ലൈ​ൻ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ ജ​ർ​മ​നി, യു​കെ, അ​യ​ർ​ലാ​ൻ​ഡ്, ഓ​സ്ട്രി​യ, സ്വി​റ്റ്സ​ർ​ലാ​ൻ​ഡ്, പോ​ള​ണ്ട് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ ഐ​ഒ​സി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ഉ​മ്മ​ൻ ചാ​ണ്ടി​യെ സ്നേ​ഹി​ക്കു​ന്ന സു​മ​ന​സു​ക​ളും പ​ങ്കെ​ടു​ക്കും.

നേ​ര​ത്തെ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഐ​ഒ​സി - യൂ​റോ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ അ​നു​സ്മ​ര​ണ ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു.

ഏ​വ​രെ​യും ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ ച​ട​ങ്ങി​ലേ​ക്ക്‌ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ്രോ​ഗ്രാം ക​ൺ​വീ​ന​റും ഐ​ഒ​സി ജ​ർ​മ​നി കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റു​മാ​യ സ​ണ്ണി ജോ​സ​ഫ്, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ റോ​മി കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

സൂം: https://uni-bonn.zoom-x.de/j/61064676500?pwd=Z57iKBF8nE5OQvz7rIs9KNO5xqCz1a.1

​മീ​റ്റിം​ഗ് ഐ​ഡി: 610 6467 6500, പാ​സ്കോ​ഡ്: INCIOC.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സ​ണ്ണി ജോ​സ​ഫ്: +49 1523 6924999, റോ​മി കു​ര്യാ​ക്കോ​സ്: +44 7776646163.

 

 

NRI

യു​കെ​യി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സി​ന്‍റെ‌ ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം ആ​രം​ഭി​ച്ചു

ബോ​ൾ​ട്ട​ൻ: മു​ൻ മു​ഖ്യ​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ അ​നു​സ്മ​ര​ണ​വും ര​ണ്ടാം ച​ര​മ വാ​ർ​ഷി​ക​വും ഐ​ഒ​സി കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മി​ഡ്‌​ലാ​ൻ​ഡ്‌​സ് റീ​ജ​ണി​ൽ ആ​രം​ഭി​ച്ചു.

പു​തു​പ്പ​ള്ളി​യി​ലെ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ൽ പു​ഷ്പ​ച​ക്രം സ​മ​ർ​പ്പി​ച്ചും പ്രാ​ർ​ഥ​ന​ക​ൾ നേ​ർ​ന്നും ഐ​ഒ​സി കേ​ര​ള ചാ​പ്റ്റ​ർ യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മി​ഡ്‌​ലാ​ൻ​ഡ്‌​സ് റീ​ജ​ണി​ൽ അ​നു​സ്മ​ര​ണ ച​ട​ങ്ങു​ക​ൾ​ക്ക് ആ​രം​ഭ​മാ​യി.

ബ്ലാ​ക്‌​പൂ​ൾ, ബാ​ൺ​സ്ലെ, ലെ​സ്റ്റ​ർ എ​ന്നീ യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പു​തു​പ്പ​ള്ളി പ​ള്ളി​യി​ലെ ക​ല്ല​റ​യി​ൽ ന​ട​ത്തി​യ പു​ഷ്പ​ച​ക്ര സ​മ​ർ​പ്പ​ണ​ത്തി​ന് ജി​ബീ​ഷ് ത​ങ്ക​ച്ച​ൻ, ജെ​റി ക​ട​മ​ല, മോ​ൺ​സ​ൺ പ​ടി​യ​റ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഐ​ഒ​സി കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റും മി​ഡാ​ലാ​ൻ​ഡ്‌​സി​ന്‍റെ ചു​മ​ത​ല​യു​മു​ള്ള ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​മി കു​ര്യാ​ക്കോ​സ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ മ​ണി​ക​ണ്ഠ​ൻ ഐ​ക്കാ​ട്, നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ഷോ​ബി​ൻ സാം ​തു​ട​ങ്ങി​യ​വ​ർ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ലെ അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ളി​ൽ സം​ബ​ന്ധി​ക്കും.

ബാ​ൺ​സ്ലെ, പ്ര​സ്റ്റ​ൺ, നോ​ർ​ത്താം​പ്ട​ൺ തു​ട​ങ്ങി​യ ഐ​ഒ​സി യൂ​ണി​റ്റു​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച​യും സ്കോ​ട്ട്ല​ൻ​ഡ്, ക​വ​ൻ​ട്രി, ലെ​സ്റ്റ​ർ യൂ​ണി​റ്റു​ക​ളി​ൽ ശ​നി​യാ​ഴ്ച​യും അ​ക്റിം​ഗ്ട​ൺ, ബോ​ൾ​ട്ട​ൺ, ഓ​ൾ​ഡ്ഹാം എ​ന്നീ യൂ​ണി​റ്റു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഞാ​യ​റാ​ഴ്ച​യും പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ക്കും.

വി​വി​ധ ഇ​ട​ങ്ങ​ളി​ലെ ച​ട​ങ്ങു​ക​ൾ​ക്ക് ഡോ. ​ജോ​ബി​ൻ മാ​ത്യു, ജി​ബ്സ​ൺ ജോ​ർ​ജ്, മി​ഥു​ൻ, അ​രു​ൺ ഫി​ലി​പ്പോ​സ്, ജ​ഗ​ൻ പ​ട​ച്ചി​റ, ബി​ബി​ൻ രാ​ജ്, ബി​ബി​ൻ കാ​ലാ​യി​ൽ, ജോ​ർ​ജ് ജോ​ൺ, വി. ​പു​ഷ്പ​രാ​ജ​ൻ, ഐ​ബി കെ. ​ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.

ഒ​ഐ​സി​സി സം​ഘ​ട​ന ഐ​ഒ​സി സം​ഘ​ട​ന​യു​മാ​യി ല​യി​ക്കു​ക​യും അ​തി​ന്‍റെ ഭാ​ഗ​മാ​യി ഐ​ഒ​സി കേ​ര​ള ഘ​ട​കം യൂ​ണി​റ്റാ​യി മാ​റി​യ​ശേ​ഷം ന​ട​ക്കു​ന്ന പൊ​തു​പ​രി​പാ​ടി​യാ​യ ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ ച​ട​ങ്ങു​ക​ളോ​ട​നു​ബ​ന്ധി​ച്ച് യൂ​ണി​റ്റി​ന് ഔ​ദ്യോ​ഗി​ക ചു​മ​ത​ലാ​പ​ത്രം ത​ദ​വ​സ​ര​ത്തി​ൽ കേ​ര​ള ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ൾ കൈ​മാ​റു​ന്ന​തു​മാ​ണ്.

NRI

പ്ര​സ്റ്റ​ണി​ൽ പു​തി​യ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ച് ഐ​ഒ​സി യു​കെ

പ്ര​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് യു​കെ കേ​ര​ള ചാ​പ്റ്റ​ർ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ൽ പ്ര​സ്റ്റ​ണി​ൽ പു​തി​യ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു. കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ മി​ഡ്‌​ലാ​ൻ​ഡ്സ് ഏ​രി​യ നേ​തൃ​ത്വ​ത്തി​ന്‍റെ പ​രി​ധി​യി​ലാ​യി​രി​ക്കും യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം.

ഞാ​യ​റാ​ഴ്ച ചേ​ർ​ന്ന യൂ​ണി​റ്റ് രൂ​പീ​ക​ര​ണ മീ​റ്റിം​ഗി​ൽ ബി​ബി​ൻ കാ​ലാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള ചാ​പ്റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​മി കു​ര്യാ​ക്കോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഷി​നാ​സ് ഷാ​ജു, ബേ​സി​ൽ കു​ര്യാ​ക്കോ​സ്, അ​ബി​ൻ മാ​ത്യു, ബി​ജോ, ബേ​സി​ൽ എ​ൽ​ദോ, ലി​ന്‍റോ സെ​ബാ​സ്റ്റ്യ​ൻ, റൗ​ഫ് ക​ണ്ണം​പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

എ​ഐ​സി​സി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ അ​ടു​ത്തി​ടെ ന​ട​ന്ന ഐ​ഒ​സി - ഒ​ഐ​സി​സി സം​ഘ​ട​ന​ക​ളു​ടെ ല​യ​ന​ശേ​ഷം യു​കെ​യി​ൽ പു​തി​യ​താ​യി രൂ​പീ​കൃ​ത​മാ​കു​ന്ന ദ്വി​തീ​യ യൂ​ണി​റ്റും ഭാ​ര​വാ​ഹി​ക​ൾ ഔ​ദ്യോ​ഗി​ക​മാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ യൂ​ണി​റ്റു​മാ​ണ് പ്ര​സ്റ്റ​ൺ യൂ​ണി​റ്റ്.

പ്ര​സ്റ്റ​ണി​ലെ കോ​ൺ​ഗ്ര​സ്‌ അ​നു​ഭാ​വി​ക​ളു​ടെ ദീ​ർ​ഘകാ​ല​മാ​യു​ള്ള ആ​ഗ്ര​ഹ പൂ​ർ​ത്തീ​ക​ര​ണം കൂ​ടി​യാ​ണ് യൂ​ണി​റ്റ് രൂ​പീ​ക​ര​ണ​ത്തോ​ടെ സാ​ധ്യ​മാ​യ​ത്. പ​രി​ച​യ​സ​മ്പ​ന്ന​രും പു​തു​മു​ഖ​ങ്ങ​ളും അ​ണി​നി​ര​ക്കു​ന്ന​താ​ണ് ഭാ​ര​വാ​ഹി പ​ട്ടി​ക.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ ഫെ​ബ്രു​വ​രി​യി​ൽ യു​കെ സ​ന്ദ​ർ​ശി​ച്ച വേ​ള​യി​ൽ പ്ര​സ്റ്റ​ണി​ൽ നി​ന്നു​മെ​ത്തി​ച്ചേ​ർ​ന്ന കോ​ൺ​ഗ്ര​സ് അ​നു​ഭാ​വി​ക​ൾ ഈ ​കാ​ര്യം അ​ദ്ദേ​ഹ​ത്തോ​ട് സൂ​ചി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

മി​ഡ്‌​ലാ​ൻ​ഡ്സ് ഏ​രി​യ കേ​ന്ദ്രീ​കൃ​ത​മാ​യി കൂ​ടു​ത​ൽ യൂ​ണി​റ്റു​ക​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ രൂ​പീ​ക​രി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു വ​രു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ: പ്ര​സി​ഡ​ന്‍റ് - ബി​ബി​ൻ കാ​ലാ​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് - ബേ​സി​ൽ കു​ര്യാ​ക്കോ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി - ഷി​നാ​സ് ഷാ​ജു, ട്ര​ഷ​റ​ർ - അ​ബി​ൻ മാ​ത്യു.

Latest News

Corehub Up