x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി.​ഡി. സ​തീ​ശന് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് ഐ​ഒ​സി സ്റ്റീ​വ​നേ​ജ്

അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ
Published: May 16, 2026 05:56 PM IST | Updated: May 16, 2026 05:56 PM IST

സ്റ്റീ​വ​നേ​ജ്: കേ​ര​ള നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് നേ​ടി​യ ച​രി​ത്ര​വി​ജ​യം ആ​ഘോ​ഷ​മാ​ക്കി​യും നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് അ​ഭി​ന​ന്ദ​ന​വും ആ​ശം​സ​ക​ളും അ​ർ​പ്പി​ച്ചും സ്റ്റീ​വ​നേ​ജി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് (ഐ​ഒ​സി) സം​ഘ​ടി​പ്പി​ച്ച യോ​ഗം ശ്ര​ദ്ധേ​യ​മാ​യി.

സ്റ്റീ​വ​നേ​ജ് ഐ​ഒ​സി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ണി ക​ല്ല​ടാ​ന്തി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ സ്വാ​ഗ​തം ആ​ശം​സി​ച്ചു. പ​റ​വൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ വി.​ഡി. സ​തീ​ശ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത് യു​കെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി സ്റ്റീ​വ​നേ​ജി​ലെ​ത്തി​യ പീ​താം​ബ​ര​ൻ അ​തി​ർ​ത്തി​വേ​ലി​യി​ൽ മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി.

 

K-Rail Survey

കാ​ല​ഘ​ട്ട​ത്തി​ലെ മി​ക​ച്ച നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​ണ് വി.​ഡി. സ​തീ​ശ​നെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ്യ​ക്ത​വും കൃ​ത്യ​വു​മാ​യ പ്ര​സം​ഗ​ശൈ​ലി​യും ക​രു​ണ​യും സ്നേ​ഹ​വു​മു​ള്ള ജ​ന​കീ​യ​നാ​യ രാ​ഷ്ട്രീ​യ നേ​താ​വാ​ണ് സ​തീ​ശ​ൻ. കേ​ര​ള​ത്തി​ന് പ്ര​തീ​ക്ഷ​യും പ്ര​ത്യാ​ശ​യും ശു​ഭാ​പ്തി​വി​ശ്വാ​സ​വും നി​റ​ഞ്ഞ ന​ല്ല ദി​ന​ങ്ങ​ളാ​ണ് ഇ​നി മു​ന്നി​ലു​ള്ള​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ര​ള ജ​ന​ത​യു​ടെ പൊ​തു​വി​കാ​രം മ​ന​സി​ലാ​ക്കി ദീ​ർ​ഘ​വീ​ക്ഷ​ണ​വും രാ​ഷ്ട്രീ​യ നൈ​പു​ണ്യ​വു​മു​ള്ള ജ​ന​കീ​യ നേ​താ​വി​നെ മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ലേ​ക്ക് നി​യോ​ഗി​ച്ച ഹൈ​ക്ക​മാ​ൻ​ഡി​നോ​ട് യോ​ഗം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

 

K-Rail Survey

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ശ​ക്തി​പ​ക​രു​ന്ന യോ​ഗ്യ​രാ​യ അം​ഗ​ങ്ങ​ളെ മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് നി​യോ​ഗി​ക്ക​ണ​മെ​ന്ന് യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു. നി​യു​ക്ത സ​ർ​ക്കാ​രി​ന്‍റെ വി​ജ​യ​ത്തി​നാ​യി മൗ​ന​പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ കേ​ക്ക് മു​റി​ച്ച് മ​ധു​രം പ​ങ്കു​വ​ച്ച് വി​ജ​യാ​ഘോ​ഷം ന​ട​ത്തി.

തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു. ജി​മ്മി പു​ല്ലോ​ളി​ൽ, സോ​ജി​മോ​ൻ കു​രി​ക്കാ​ട്ടു​കു​ന്നേ​ൽ, ആ​ദ​ർ​ശ് പീ​താം​ബ​ര​ൻ, സാം​സ​ൺ ജോ​സ​ഫ്, സി​ജോ കാ​ളാം​പ​റ​മ്പി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സാ​ബു ഡാ​നി​യേ​ൽ, ജി​നേ​ഷ് ജോ​ർ​ജ്ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : IOC Stevenage V.D. Satheesan Chief Minister

Recent News

Corehub Up