ഫിലഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) പെൻസിൽവാനിയ ചാപ്റ്ററിന്റെ 2026 - 2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ചെയർമാനായി സാബു സ്കറിയ, പ്രസിഡന്റായി സുമോദ് തോമസ് നെല്ലിക്കാല, ജനറൽ സെക്രട്ടറിയായി നൈനാൻ മത്തായി, ട്രെഷററായി തോമസ്കുട്ടി വറുഗീസ് എന്നിവർ അടുത്ത രണ്ടു വർഷം
സംഘടനയെ നയിക്കും.
തെരഞ്ഞെടുപ്പ് പമ്പ കമ്മ്യൂണിറ്റി സെന്ററിൽ വാർഷിക ജനറൽ ബോഡി യോഗത്തിന് പിന്നാലെ നടന്നു. തെരഞ്ഞെടുപ്പ് നടപടികൾ കുര്യൻ രാജനും സാബു സ്കറിയയും നിയന്ത്രിച്ചപ്പോൾ, നടപടികൾ സുമോദ് നെല്ലിക്കാല രേഖപ്പെടുത്തി.
വിവിധ ഇന്ത്യൻ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ സംഘടനകളിലെ പ്രവർത്തകരും സമൂഹ നേതാക്കളും പങ്കെടുത്തു.

മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:
വൈസ് ചെയർമാൻമാർ - ഡോ. ഈപ്പൻ ഡാനിയേൽ, കൊച്ചുമോൻ വയലത്ത്. വൈസ് പ്രസിഡന്റുമാർ - അലക്സ് തോമസ്, ജോബി ജോൺ, ജെയിംസ് പീറ്റർ. ജോയിന്റ് സെക്രട്ടറിമാർ - ജോർജ് ഓലിക്കൽ, ജോൺ പണിക്കർ. ജോയിന്റ് ട്രഷറർ - ഫിലിപ്പോസ് ചെറിയാൻ, ഐടി - ഫെയ്ത്ത് എൽദോ. പ്രോഗ്രാം കോഓർഡിനേറ്റർ - കുര്യൻ രാജൻ.
മെമ്പർഷിപ്പ് - ഗീവർഗീസ് ജോൺ. പിആർഒ - കോരാ ചെറിയാൻ. കമ്മിറ്റി അംഗങ്ങൾ - പ്രഫ. കോശി തലക്കൽ, പ്രഫ. സാം പത്മക്കുന്നേൽ, സ്റ്റാൻലി ജോർജ്, പോൾ വർക്കി, വർഗീസ് മറ്റമേൽ, ജോൺ ചാക്കോ, ജേസൺ വർഗീസ്, ജോൺസൺ മാത്യു, ജോസഫ് കുന്നേൽ, അലക്സ് അലക്സാണ്ടർ, ജിജോമോൻ ജോസഫ്, മാർഷൽ വർഗീസ്, ഷാജി സുകുമാരൻ, സാജൻ വറുഗീസ്.
തെരഞ്ഞെടുപ്പിന് പിന്നാലെ ചുമതല കൈമാറ്റ ചടങ്ങും നടന്നു. ചെയർമാനായി സാബു സ്കറിയ തുടരും. മുൻ പ്രസിഡന്റ് ഡോ. ഈപ്പൻ ഡാനിയേൽ പുതിയ പ്രസിഡന്റായ സുമോദ് തോമസ് നെല്ലിക്കാലയ്ക്ക് ചുമതല കൈമാറി.
മുൻ ജനറൽ സെക്രട്ടറി സുമോദ് ടി. നെല്ലിക്കാല, പുതിയ ജനറൽ സെക്രട്ടറി നിനൻ മത്തായിക്ക് രേഖകൾ കൈമാറി. മുൻ ട്രഷറർ ഫിലിപ്പോസ് ചെറിയാൻ സാമ്പത്തിക രേഖകൾ പുതിയ ട്രഷറർ തോമസ്കുട്ടി വർഗീസിന് കൈമാറി.
യോഗത്തിൽ പങ്കെടുത്ത ജനറൽ ബോഡി അംഗങ്ങൾ കേരള നിയമസഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് അംഗങ്ങളെ അഭിനന്ദിക്കുകയും പുതിയ മന്ത്രിസഭ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ അഴിമതിയില്ലാതെ നടപ്പാക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.
ഇന്ത്യൻ സമൂഹത്തിന്റെ ഐക്യത്തിനും പൊതുസേവന പ്രവർത്തനങ്ങൾക്കും കൂടുതൽ ശക്തി പകരുന്ന നേതൃത്വമാണ് പുതിയ കമ്മിറ്റി എന്നും പുതുനേതൃത്വം പ്രതീക്ഷ നൽകുന്നുവെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.
Tags : New leadership IOC Pennsylvania Chapter USA