x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി.​ഡി. സ​തീ​ശ​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​ർ​ന്ന് ഐ​ഒ​സി ഡാ​ള​സ് ചാ​പ്റ്റ​ർ

ബാ​ബു പി ​സൈ​മ​ൺ
Published: May 15, 2026 05:53 PM IST | Updated: May 15, 2026 05:53 PM IST

ഡാ​ള​സ്: കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന വി.​ഡി. സ​തീ​ശ​ന് ഐ​ഒ​സി ഡാ​ള​സ് കേ​ര​ള ചാ​പ്റ്റ​ർ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​ർ​ന്നു. സ​ത്യ​സ​ന്ധ​മാ​യ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ​യും ജ​ന​കീ​യ പോ​രാ​ട്ട​ത്തി​ന്‍റെ​യും വി​ജ​യ​മാ​ണ് വി.​ഡി. സ​തീ​ശ​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ​മെ​ന്ന് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് മാ​ത്യു നൈ​നാ​ൻ അ​ഭി​ന​ന്ദ​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളി​ൽ വി​ശ്വ​സി​ക്കു​ന്ന കേ​ര​ള ജ​ന​ത ആ​ഗ്ര​ഹി​ച്ച മാ​റ്റ​മാ​ണ് ഇ​പ്പോ​ൾ യാ​ഥാ​ർ​ഥ്യ​മാ​യി​രി​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് എ​ന്ന നി​ല​യി​ൽ ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷം അ​ദ്ദേ​ഹം ന​ട​ത്തി​യ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ളും ക്രി​യാ​ത്മ​ക​മാ​യ നി​ല​പാ​ടു​ക​ളു​മാ​ണ് യു​ഡി​എ​ഫി​നെ ഉ​ജ്വ​ല വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

അ​ഴി​മ​തി​യി​ല്ലാ​ത്ത​തും സു​താ​ര്യ​വു​മാ​യ ഭ​ര​ണം കേ​ര​ള​ത്തി​ന് ന​ൽ​കാ​ൻ വി.​ഡി. സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​രി​ന് സാ​ധി​ക്കു​മെ​ന്നും ന​വ​കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന സ്വ​പ്ന​ങ്ങ​ൾ​ക്ക് ഈ ​പു​തി​യ നേ​തൃ​ത്വം ക​രു​ത്തു​പ​ക​രു​മെ​ന്നും ഐ​ഒ​സി കേ​ര​ള ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ സാ​ക്ക് തോ​മ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

K-Rail Survey

സ്ത്രീ​ക​ളു​ടെ​യും സാ​ധാ​ര​ണ​ക്കാ​രു​ടെ​യും വ​ലി​യ പി​ന്തു​ണ ഈ ​വി​ജ​യ​ത്തി​ന് പി​ന്നി​ലു​ണ്ടെ​ന്നും ഇ​ത് ജ​ന​കീ​യ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ വി​ജ​യ​മാ​ണെ​ന്നും സെ​ക്ര​ട്ട​റി അ​ഞ്ജു ബി​ജി​ലി പ​റ​ഞ്ഞു.

യു​വ​ജ​ന​ത​യു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്ക് ചി​റ​കു​ന​ൽ​കു​ന്ന ഭ​ര​ണ​മാ​യി​രി​ക്കും ഇ​തെ​ന്നും കേ​ര​ള​ത്തി​ന്‍റെ ഭാ​വി ശോ​ഭ​ന​മാ​കു​മെ​ന്നും യൂ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ഫി ജേ​ക്ക​ബ് ആ​ശം​സി​ച്ചു.

വി.​ഡി. സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ സ​ർ​ക്കാ​ർ പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​മെ​ന്നും പ്ര​വാ​സ ലോ​ക​ത്തി​ന്‍റെ പൂ​ർ​ണ പി​ന്തു​ണ സ​ർ​ക്കാ​രി​നു​ണ്ടാ​കു​മെ​ന്നും ഐ​ഒ​സി ഡാ​ള​സ് ചാ​പ്റ്റ​ർ ഉ​റ​പ്പു​ന​ൽ​കി.

Tags : IOC Dallas Chapter V.D. Satheesan Chief Minister

Recent News

Corehub Up