x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി.​ഡി. സ​തീ​ശ​ന് ആ​ശം​സ​ക​ൾ നേർന്ന് ഐ​ഒ​സി പെ​ൻ​സി​ൽ​വാ​നി​യ ചാ​പ്റ്റർ

സു​മോ​ദ് തോ​മ​സ് നെ​ല്ലി​ക്കാ​ല
Published: May 16, 2026 03:24 PM IST | Updated: May 16, 2026 03:24 PM IST

ഫി​ലാ​ഡ​ൽ​ഫി​യ: കേ​ര​ള നി​യു​ക്ത മു​ഖ്യ​മ​ന്ത്രി​യാ​യി വി.​ഡി. സ​തീ​ശ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഐ​ഒ​സി പെ​ൻ​സി​ൽ​വാ​നി​യ ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. പ്ര​വാ​സി സ​മൂ​ഹം വി.​ഡി. സ​തീ​ശ​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ളും ആ​ശം​സ​ക​ളും നേ​ർ​ന്നു.

മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ൽ ഉ​ണ്ടാ​യി​രു​ന്ന കാ​ല​താ​മ​സം എ​ല്ലാ​വ​രെ​യും ഒ​രു വ​ലി​യ ഉ​ത്ക​ണ്ഠ​യി​ലാ​ക്കി​യാ​താ​യി സ്വാ​ഗ​ത​പ്ര​സം​ഗ​ത്തി​ൽ സു​മോ​ദ് നെ​ല്ലി​ക്കാ​ല പ​റ​ഞ്ഞു. ജ​ന​ഹി​ത​ത്തി​നെ​തി​രാ​യ തീ​രു​മാ​ന​മു​ണ്ടാ​യാ​ൽ കേ​ര​ള​ത്തി​ലും കോ​ൺ​ഗ്ര​സ് നാ​മാ​വ​ശേ​ഷ​മാ​കു​മോ എ​ന്ന ആ​ശ​ങ്ക​യും ഉ​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ എ​ല്ലാ ആ​ശ​ങ്ക​ക​ൾ​ക്കും വി​രാ​മ​മി​ട്ട് ജ​നാ​ധി​പ​ത്യം വി​ജ​യി​ച്ചു എ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഗ്രൂ​പ്പി​സ​ത്തെ​യും പ​ണാ​ധി​പ​ത്യ​ത്തെ​യും മ​റി​ക​ട​ന്ന് വി.​ഡി. സ​തീ​ശ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് വ​ലി​യ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണ്.

പ​ത്ത് വ​ർ​ഷ​ത്തി​ന് ശേ​ഷം ല​ഭി​ച്ച ഈ ​ഭ​ര​ണ​വി​ജ​യം പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ അ​ഭി​മാ​ന​മാ​ണെ​ന്നും 63 എം​എ​ൽ​എ​മാ​രു​ടെ ശ​ക്ത​മാ​യ പി​ന്തു​ണ​യി​ലൂ​ടെ നേ​ടി​യ ഈ ​വി​ജ​യ​ത്തി​ന് പി​ന്നി​ൽ ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ​മാ​ണ് എ​ന്നും ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ സാ​ബു സ്ക​റി​യ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ചി​ല ഘ​ട്ട​ങ്ങ​ളി​ൽ ജ​ന​വി​കാ​ര​ങ്ങ​ളെ വ്ര​ണ​പ്പെ​ടു​ത്തി​യ സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ജ​ന​ങ്ങ​ൾ അ​തി​നെ ശ​ക്ത​മാ​യി നി​ര​സി​ച്ച​താ​യും എ​ഐ​സി​സി എ​ടു​ത്ത അ​ന്തി​മ തീ​രു​മാ​നം അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ക്കു​ക​യു​ണ്ടാ​യി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൈ​നാ​ൻ മ​ത്താ​യി നി​യു​ക്ത മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ൾ​ക്കും എ​ല്ലാ ആ​ശം​സ​ക​ളും നേ​ർ​ന്നു. വി.​ഡി. സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​രി​ന് എ​ല്ലാ​വി​ധ പി​ന്തു​ണ​യും തു​ട​ർ​ന്നും ന​ൽ​കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

ഇ​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വി​ജ​യം ത​ന്നെ​യാ​ണ് എ​ന്ന് ജെ​യിം​സ് പീ​റ്റ​ർ പ​റ​ഞ്ഞു. അ​ഞ്ച് വ​ർ​ഷ​ത്തെ പ​രി​ശ്ര​മ​ങ്ങ​ൾ​ക്ക് ല​ഭി​ച്ച പ്ര​തി​ഫ​ല​മാ​ണ് ഈ ​വി​ജ​യം എ​ന്നും ഹൈ​ക്ക​മാ​ൻ​ഡ് ഉ​റ​ച്ച നി​ല​പാ​ട് സ്വീ​ക​രി​ച്ച​തി​ൽ അ​ദ്ദേ​ഹം ആ​ഹ്ലാ​ദ​വും പ്ര​ക​ടി​പ്പി​ച്ചു.

K-Rail Survey

എ​ല്ലാ​വ​രും ആ​ഗ്ര​ഹി​ച്ച തീ​രു​മാ​നം ത​ന്നെ​യാ​ണ് വ​ന്നി​രി​ക്കു​ന്ന​ത് എ​ന്ന് ജോ​ൺ പ​ണി​ക്ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. തീ​രു​മാ​നം കു​റ​ച്ച് കൂ​ടി വേ​ഗ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഇ​ര​ട്ടി​മ​ധു​ര​മാ​യേ​നെ എ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ടു​ക​യു​ണ്ടാ​യി.

കൊ​ച്ചു​മോ​ൻ വ​യ​ല​ത്ത്, എ​ൽ​ദോ വ​റു​ഗീ​സ് എ​ന്നി​വ​ർ 10 വ​ർ​ഷ​ത്തി​ന് ശേ​ഷം ല​ഭി​ച്ച കോ​ൺ​ഗ്ര​സി​ന്‍റെ മി​ക​ച്ച വി​ജ​യ​ത്തി​ന് സ​ന്തോ​ഷം അ​റി​യി​ക്കു​ന്ന​തി​നോ​ടൊ​പ്പം തി​ള​ക്ക​മാ​ർ​ന്ന വി​ജ​യ​ത്തെ അ​ഭി​ന​ന്ദി​ച്ചു. വി.​ഡി. സ​തീ​ശ​നും മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ളും ധീ​ര​മാ​യ നേ​തൃ​ത്വ​ത്തി​ലൂ​ടെ ഭ​ര​ണ​ത്തെ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​ക​ട്ടെ എ​ന്ന് അ​ല​ക്സ് തോ​മ​സ് ആ​ശം​സി​ച്ചു.

എ​ഐ​സി​സി​യു​ടെ ത​ന്ത്ര​പ​ര​മാ​യ തീ​രു​മാ​ന​ത്തെ അ​ഭി​ന​ന്ദി​ച്ചു കൊ​ണ്ട് ഡോ. ​ഈ​പ്പ​ൻ ഡാ​നി​യേ​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്നു. കു​ര്യ​ൻ രാ​ജ​ൻ കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന് എ​ല്ലാ ആ​ശം​സ​ക​ളും നേ​രു​ക​യു​ണ്ടാ​യി.

ക​ഴി​വും ദൈ​വ​കൃ​പ​യും ഭാ​ഗ്യ​വും ഒ​രു​മി​ച്ചാ​ണ് വി.​ഡി. സ​തീ​ശ​ന്‍റെ വി​ജ​യം എ​ന്ന് ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഫെ​യ്ത് എ​ൽ​ദോ​യും പു​തി​യ സ​ർ​ക്കാ​രി​ന് ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ജോ​സ​ഫ് കു​ന്നേ​ൽ, ജോ​ബി ജോ​ൺ, ജോ​ർ​ജ് ഓ​ലി​ക്ക​ൽ, ഗീ​വ​റു​ഗീ​സ് ജോ​ൺ, കോ​ര ചെ​റി​യാ​ൻ, പ്ര​ഫ. കോ​ശി ത​ല​ക്ക​ൽ, പ്ര​ഫ. സാം ​പ​നം​കു​ന്നേ​ൽ, സ്റ്റാ​ൻ​ലി ജോ​ർ​ജ്, പോ​ൾ വ​ർ​ക്കി, വ​റു​ഗീ​സ് മ​ട്ട​മ്മേ​ൽ, ജോ​ൺ ചാ​ക്കോ, ജോ​ൺ​സ​ൺ വ​റു​ഗീ​സ്, അ​ല​ക്സ് അ​ല​ക്സാ​ണ്ട​ർ, ജി​ജോ​മോ​ൻ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​രു​ടെ ആ​ശം​സ​ക​ളും ഐ​ഒ​സി​ക്കു വേ​ണ്ടി അ​റി​യി​ക്കു​ന്നു.

തു​ട​ർ​ന്ന് ട്രെ​ഷ​റ​ർ തോ​മ​സ്കു​ട്ടി വ​റു​ഗീ​സ് ന​ന്ദി പ്ര​കാശിപ്പിച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ൽ താ​മ​സം ഉ​ണ്ടാ​യെ​ങ്കി​ലും പു​തി​യ ഭ​ര​ണ​ത്തി​ന് ഒ​രു കാ​ല​താ​മ​സ​വു​മി​ല്ലാ​തെ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ സാ​ധി​ക്ക​ട്ടെ എ​ന്നു എ​ല്ലാ വി​ധശു​ഭാ​ശം​സ​ക​ളും നേ​രു​ക​യും ചെയ്തു.

Tags : IOC Pennsylvania Chapter V.D. Satheesan Chief Minister USA

Recent News

Corehub Up