ന്യൂജഴ്സി: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ച വിജയം ആഘോഷിക്കുന്നതിന് ഞായറാഴ്ച വെെകുന്നേരം അഞ്ചിന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ ന്യൂജഴ്സി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വിജയാഘോഷം സംഘടിപ്പിക്കുന്നു,
ബെർഗെൻ കൗണ്ടിയിലുള്ള പരാമസ് സിറ്റി ഫയർ ഡിപ്പാർട്മെന്റ് ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ കേരളത്തിൽ നിന്ന് തത്സമയം നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും മറ്റു മന്ത്രിമാരും സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചെയത് അധികാരമേൽക്കുന്നതും വിവിധ ചാനലുകളിൽ നേരിട്ട് കാണുവാൻ അവസരമൊരുക്കുന്നു.
ഐഒസി നാഷണൽ വൈസ് ചെയർ ജോർജ് എബ്രഹാം, കേരളാ ചാപ്റ്റർ നാഷണൽ പ്രസിഡന്റ് സതീശൻ നായർ, കേരള ചാപ്റ്റർ നാഷണൽ ജനറൽ സെക്രട്ടറി ജോസഫ് ഇടിക്കുള, കേരള ചാപ്റ്റർ നാഷണൽ ചെയർ പോൾ കറുകപ്പള്ളി തുടങ്ങി അനേകം നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.
വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന പരിപാടിയിൽ വിവിധ മാധ്യമപ്രവർത്തകർ പങ്കെടുക്കും. ഡിന്നറോടു കൂടി പരിപാടി സമാപിക്കും. പ്രവേശനം സൗജന്യമാണ്. എല്ലാ കൊൺഗ്രസ്, യുഡിഎഫ് പ്രവർത്തകരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജെയിംസ് ജോർജ് അറിയിച്ചു,
കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ് ജെയിംസ് ജോർജ് - 973 985 8432, ചെയർമാൻ ബിജു വലിയകല്ലുങ്കൽ - 201 723 7664, വൈസ് ചെയർമാൻ സജി ഫിലിപ്പ് - 201 925 4157. വൈസ് ചെയർമാൻ എൽദോ പോൾ - 201 370 5019, സെക്രട്ടറി ടോം കടിയംപള്ളിൽ - 908 636 8082, ട്രഷറർ അനിൽ മാത്യു - 201 638 3327, നാഷണൽ ജനറൽ സെക്രട്ടറി ജോസഫ് ഇടിക്കുള -201 421 5303.
Tags : IOC Victory Party UDF