x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ഡി​എ​ഫി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ഐ​ഒ​സി ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ

സു​മോ​ദ് തോ​മ​സ് നെ​ല്ലി​ക്കാ​ല
Published: April 4, 2026 05:27 PM IST | Updated: April 4, 2026 05:27 PM IST

ഫി​ല​ഡ​ൽ​ഫി​യ: അ​മേ​രി​ക്ക​യി​ലെ ഫി​ല​ഡ​ൽ​ഫി​യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് (ഐ​ഒ​സി) ചാ​പ്റ്റ​ർ കേ​ര​ള​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പിന്തുണ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു.

ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഡോ. ​ഈ​പ്പ​ൻ ഡാ​നി​യ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ സാ​ബു സ്ക​റി​യ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​മോ​ദ് തോ​മ​സ് നെ​ല്ലി​ക്കാ​ല, ട്ര​ഷ​റ​ർ ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കേ​ര​ള​ത്തി​ലെ നി​ല​വി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി​യ യോ​ഗം, യു​ഡി​എ​ഫ് മു​ന്ന​ണി ശ​ക്തി​പ്പെ​ടേ​ണ്ട​ത് സം​സ്ഥാ​ന​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ നി​ല​നി​ൽ​പ്പി​നും വി​ക​സ​ന​ത്തി​നും അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​വാ​സി സ​മൂ​ഹം കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക രം​ഗ​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ന്നു​വെ​ന്നും സം​സ്ഥാ​ന​ത്തി​ന്‍റെ ഭാ​വി നി​ർ​ണ​യി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പ്ര​വാ​സി​ക​ളു​ടെ ഇ​ട​പെ​ട​ൽ ഉ​ത്ത​ര​വാ​ദി​ത്വ​പ​ര​മാ​യി​രി​ക്ക​ണ​മെ​ന്നും ഡോ. ​ഈ​പ്പ​ൻ ഡാ​നി​യ​ൽ പ​റ​ഞ്ഞു.

K-Rail Survey

ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ളെ ഏ​കോ​പി​പ്പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ വി​ധ സ​ഹാ​യ​ങ്ങ​ളും ന​ൽ​കു​മെ​ന്ന് ചെ​യ​ർ​മാ​ൻ സാ​ബു സ്ക​റി​യ അ​റി​യി​ച്ചു.

പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ രാ​ഷ്ട്രീ​യ പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ ഉ​പ​യോ​ഗി​ക്കു​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​മോ​ദ് തോ​മ​സ് നെ​ല്ലി​ക്കാ​ല പ​റ​ഞ്ഞു.

സ​ഹാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​താ​ര്യ​മാ​യ രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും സം​ഭാ​വ​ന​ക​ളു​ടെ കൃ​ത്യ​മാ​യ വി​ത​ര​ണ രേ​ഖ ഉ​റ​പ്പാ​ക്കു​മെ​ന്നും ട്ര​ഷ​റ​ർ ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ വ്യ​ക്ത​മാ​ക്കി.

അ​ല​ക്സ്തോ​മ​സ്, കൊ​ച്ചു​മോ​ൻ വ​യ​ല​ത്ത്, പോ​ൾ വ​ർ​ക്കി, തോ​മ​സ്കു​ട്ടി വ​ർ​ഗീ​സ്, ജി.കെ. ജോ​ൺ, ഷാ​ജി സു​കു​മാ​ര​ൻ, ജെ​യിം​സ് പീ​റ്റ​ർ, മാ​ർ​ഷ​ൽ വ​റു​ഗീ​സ് എ​ന്നി​വ​ർ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വി​ജ​യാ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് സം​സാ​രി​ച്ചു.

കേ​ര​ള​ത്തി​ലെ ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ എ​ല്ലാ​വ​രും ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ഐ​ഒ​സി ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ ആ​ഹ്വാ​നം ചെ​യ്തു.

Tags : IOC Philadelphia Chapter UDF

Recent News

Corehub Up