Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TK Govindan

പി​ണ​റാ​യി​ക്ക് ഹ​സ്ത​ദാ​നം ന​ൽ​കി ടി.​കെ.​ഗോ​വി​ന്ദ​ൻ; അ​ഭി​വാ​ദ്യം ചെ​യ്ത് കു​ഞ്ഞി​കൃ​ഷ്ണ​ൻ

തി​രു​വ​ന​ന്ത​പു​രം: സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​നി​ടെ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി​യെ അ​ഭി​വാ​ദ്യം ചെ​യ്ത് സി​പി​എം വി​ട്ട പ്ര​മു​ഖ​ർ. പാ​ർ​ട്ടി വി​ട്ട് ത​ളി​പ്പ​റ​മ്പി​ല്‍ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ചു വി​ജ​യി​ച്ച ടി.​കെ.​ഗോ​വി​ന്ദ​ന്‍ സ​ത്യ​വാ​ച​കം ചൊ​ല്ലു​ന്ന​തി​നു മു​ന്പ് പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ടു​ത്തെ​ത്തി ഹ​സ്ത​ദാ​നം ചെ​യ്തു. പി​ന്നാ​ലെ ഭ​ര​ണ​ബെ​ഞ്ചി​ലെ അം​ഗ​ങ്ങ​ൾ കൈ​യ​ടി​ച്ചു.

സി​പി​എം വി​ട്ട് പ​യ്യ​ന്നൂ​രി​ല്‍ മ​ത്സ​രി​ച്ചു വി​ജ​യി​ച്ച വി.​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​യും സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കു ശേ​ഷം പി​ണ​റാ​യി വി​ജ​യ​നെ അ​ഭി​വാ​ദ്യം ചെ​യ്താ​ണു മ​ട​ങ്ങി​യ​ത്. ഇ​രു​വ​രും സ​ഗൗ​ര​വ​മാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.

അ​തേ​സ​മ​യം സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കു ശേ​ഷം കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍ ഉ​ള്‍​പ്പെ​ടെ ഇ​ട​ത് എം​എ​ല്‍​എ​മാ​ര്‍ സ്പീ​ക്ക​റു​ടെ ഡ​യ​സി​ലെ​ത്തി പ്രോ​ടെം സ്പീ​ക്ക​ര്‍ ജി.​സു​ധാ​ക​ര​നെ അ​ഭി​വാ​ദ്യം ചെ​യ്താ​ണ് സീ​റ്റി​ലേ​ക്കു മ​ട​ങ്ങി​യ​ത്.

Kerala

സി​പി​എം കു​ടും​ബം ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചു; ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ടി.​കെ. ഗോ​വി​ന്ദ​ൻ

ക​ണ്ണൂ​ർ: സി​പി​എം ത​ന്‍റെ കു​ടും​ബം ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ഭാ​ര്യ​യെ പി​ൻ​ഗാ​മി​യാ​ക്കു​ന്ന​ത് പ​ല​തും മ​റ​യ്ക്കാ​ൻ വേ​ണ്ടി​യെ​ന്നും സി​പി​എം വി‌​ട്ട ‌ടി.​കെ. ഗോ​വി​ന്ദ​ൻ.

എം.​വി. ഗോ​വി​ന്ദ​ൻ ഉ​പ​ജാ​പ​ക സം​ഘ​ത്തി​ന്‍റെ ത​ട​വി​ലെ​ന്നും ‌ടി.​കെ. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. ത​ളി​പ്പ​റ​മ്പി​ൽ ജ​യി​ച്ചാ​ലും തോ​റ്റാ​ലും പാ​ർ​ട്ടി​യെ തി​രു​ത്തി​ക്കാ​നു​ള്ള പോ​രാ​ട്ടം തു​ട​രു​മെ​ന്നും ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി.

പി​ണ​റാ​യി ജി​ല്ലാ ക​മ്മി​റ്റി​യി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നെ​ങ്കി​ൽ പി.​കെ. ശ്യാ​മ​ള സ്ഥാ​നാ​ർ​ത്ഥി​യാ​കി​ല്ലാ​യി​രു​ന്നു. സി​പി​എം ത​ന്‍റെ കു​ടും​ബം ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഏ​രി​യ ക​മ്മി​റ്റി​യം​ഗ​മാ​യ ഭാ​ര്യ ത​നി​ക്കാ​യി പ​ര​സ്യ​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​തെ​ന്നും ഗോ​വി​ന്ദ​ൻ അ​റി​യി​ച്ചു.

പി​ണ​റാ​യി ജി​ല്ലാ ക​മ്മി​റ്റി​യി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നെ​ങ്കി​ൽ പി.​കെ. ശ്യാ​മ​ള സ്ഥാ​നാ​ർ​ഥി​യാ​കി​ല്ലാ​യി​രു​ന്നു. പി​ണ​റാ​യി​ക്കു​ണ്ടാ​യ ദൗ​ർ​ബ​ല്യ​ത്തി​ന്‍റെ കാ​ര​ണം മ​ന​സി​ലാ​കു​ന്നി​ല്ല. പാ​ർ​ട്ടി മെ​ഷി​ന​റി പൂ‍​ർ​ണ​മാ​യും ത​ളി​പ്പ​റ​മ്പി​ൽ കേ​ന്ദ്രീ​ക​രി​ക്കു​ന്നു​വെ​ന്നും ഗോ​വി​ന്ദ​ൻ ആ​രോ​പി​ച്ചു.

Kerala

ടി.​കെ. ഗോ​വി​ന്ദ​ന്‍റെ ഭാ​ര്യ കെ.​പി. ര​മ​ണി​യെ പു​റ​ത്താ​ക്കി സി​പി​എം

ക​ണ്ണൂ‍​ർ: ടി.​കെ. ഗോ​വി​ന്ദ​ന്‍റെ ഭാ​ര്യ കെ.​പി. ര​മ​ണി​യെ പു​റ​ത്താ​ക്കി സി​പി​എം. നി​ല​വി​ൽ ശ്രീ​ക​ണ്ഠാ​പു​രം ഏ​രി​യ ക​മ്മി​റ്റി അം​ഗ​മാ​ണ് കെ.​പി.​ര​മ​ണി. തി​ങ്ക​ളാ​ഴ്ച ടി.​കെ. ഗോ​വി​ന്ദ​ന്‍റെ യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നി​ൽ ര​മ​ണി പ​ങ്കെ​ടു​ത്തി​രു​ന്നു.

ത​ളി​പ്പ​റ​മ്പ് ടൗ​ൺ സ്ക്വ​യ​റി​ൽ ന​ട​ന്ന ക​ൺ​വെ​ൻ​ഷ​നി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ​ക്കേ​റ്റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് ര​മ​ണി​യെ മാ​ല​യി​ട്ട് സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

ഭ​ർ​ത്താ​വി​ന് പി​ന്തു​ണ അ​റി​യി​ച്ചു കൊ​ണ്ടാ​ണ് ത​ളി​പ്പ​റ​മ്പ് ടൗ​ൺ സ്ക്വ​യ​റി​ൽ ന​ട​ന്ന ക​ൺ​വെ​ൻ​ഷ​നി​ൽ ര​മ​ണി എ​ത്തി​യ​ത്. ടി.​കെ. ഗോ​വി​ന്ദ​നെ ഒ​റ്റ​പ്പെ​ടു​ത്തു​ന്ന​ത് ക​ണ്ടാ​ണ് പി​ന്തു​ണ​ക്കാ​നാ​യി താ​നെ​ത്തി​യ​തെ​ന്ന് ര​മ​ണി പ​റ​ഞ്ഞു.

'ടി.​കെ. ഗോ​വി​ന്ദ​ന്‍ മാ​ഷെ ഒ​റ്റ​പ്പെ​ടു​ത്തു​ന്ന സ​മീ​പ​നം ഉ​ണ്ടാ​യി​ട്ടു​ണ്ട്. കു​ടും​ബം കൂ​ടെ​യി​ല്ലെ​ന്ന പ്ര​ചാ​ര​ണ​വും വ​ലി​യ രീ​തി​യി​ല്‍ ന​ട​ക്കു​ന്നു. ഞാ​ന്‍ മാ​ഷെ ചോ​റാ​ണ് തി​ന്നു​ന്ന​ത്, പാ​ര്‍​ട്ടി​യു​ടെ ചോ​റ് തി​ന്നി​ട്ടി​ല്ല. 59 വ​ര്‍​ഷ​മാ​യി ഈ ​പാ​ര്‍​ട്ടി​യി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. പ​ക്ഷേ മാ​ഷെ ഒ​റ്റ​പ്പെ​ടു​ത്തി. അ​തെ​നി​ക്ക് സ​ഹി​ക്കാ​ന്‍ പ​റ്റി​യി​ല്ല', കെ ​പി ര​മ​ണി പ​റ​ഞ്ഞി​രു​ന്നു.

Kerala

ടി.​കെ. ഗോ​വി​ന്ദ​ന്‍റെ റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ത്തു; ഭാ​ര്യ​യ്ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി​ക്കൊ​രു​ങ്ങി സി​പി​എം

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പി​ൽ സി​പി​എം വി​ട്ട യു​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ത്ഥി ടി.​കെ. ഗോ​വി​ന്ദ​ന്‍റെ റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ത്ത ഭാ​ര്യ കെ.​പി. ര​മ​ണി​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി​ക്കൊ​രു​ങ്ങി സി​പി​എം. ശ്രീ​ക​ണ്ഠാ​പു​രം ഏ​രി​യ ക​മ്മി​റ്റി അം​ഗ​മാ​ണ് കെ.​പി. ര​മ​ണി.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍റെ ഭാ​ര്യ പി.​കെ.​ശ്യാ​മ​ള​യെ സി​പി​എം ത​ളി​പ്പ​റ​മ്പി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി ടി.​കെ.​ഗോ​വി​ന്ദ​ൻ രം​ഗ​ത്തെ​ത്തി​യ​ത്. പാ​ർ​ട്ടി​ക്കെ​തി​രെ പ​ര​സ്യ നി​ല​പാ​ടു​മാ​യി രം​ഗ​ത്തെ​ത്തി​യ ഗോ​വി​ന്ദ​ൻ തു​ട​ർ​ന്ന് പാ​ർ​ട്ടി വി​ടു​ക​യാ​യി​രു​ന്നു.

എം.​വി. ഗോ​വി​ന്ദ​നെ​തി​രെ​യും ത​ളി​പ്പ​റ​മ്പി​ലെ സി​പി​എം സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​നെ​തി​രെ​യും ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​ന്ന​യി​ച്ച ടി.​കെ. ഗോ​വി​ന്ദ​ൻ തു​ട​ർ​ന്ന് യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ മ​ത്സ​ര​രം​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്നു.

 

Kerala

വ​ർ​ഗ വ​ഞ്ച​ക​ന് മാ​പ്പി​ല്ല; ടി.​കെ. ഗോ​വി​ന്ദ​നെ​തി​രെ സി​പി​എ​മ്മി​ന്‍റെ പ്ര​തി​ഷേ​ധ പ്ര​ക​ട​നം

ക​ണ്ണൂ​ർ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ളി​പ്പ​റ​മ്പ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ പി.​കെ.​ശ്യാ​മ​ള​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​ന് പി​ന്നാ​ലെ നേ​തൃ​ത്വ​ത്തി​നെ​തി​രെ ക​ടു​ത്ത ആ​രോ​പ​ണ​ങ്ങ​ളു​ന്ന​യി​ച്ച് രം​ഗ​ത്തെ​ത്തി​യ ടി.​കെ. ഗോ​വി​ന്ദ​നെ​തി​രെ ബ​ഹു​ജ​ന മാ​ർ​ച്ചും രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗ​വും ന​ട​ത്തി സി​പി​എം.

പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ബ​ഹു​ജ​ന മാ​ർ​ച്ചും രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗ​വും ന​ട​ത്തി​യ​ത്. ഗോ​വി​ന്ദ​ന്‍റെ ത​ട്ട​ക​മാ​യ മ​ല​പ്പ​ട്ട​ത്താ​ണ് സി​പി​എം പ്ര​തി​ഷേ​ധ പ്ര​ക​ട​നം സം​ഘ​ടി​പ്പി​ച്ച​ത്. ജി​ല്ല​യി​ലെ പ്ര​മു​ഖ നേ​താ​ക്ക​ളാ​യ എം.​വി. ജ​യ​രാ​ജ​ൻ, പി. ​ജ​യ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

ടി.​കെ. ഗോ​വി​ന്ദ​നൊ​പ്പം ഇ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​നൊ​പ്പം അ​ദ്ദേ​ഹം മാ​ത്ര​മാ​ണെ​ന്ന അ​വ​സ്ഥ​യാ​ണെ​ന്നും സ്വ​ന്തം ബ​ന്ധു​ക്ക​ൾ പോ​ലും കൂ​ടെ​യി​ല്ലെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റ് അം​ഗം എം.​വി. ജ​യ​രാ​ജ​ൻ പ​രി​ഹ​സി​ച്ചു.

നേ​താ​ക്ക​ളെ സേ​വി​ച്ച് സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യി​ൽ ക​ഴി​യു​മെ​ന്ന് ടി.​കെ. ഗോ​വി​ന്ദ​നോ​ട് ആ​രാ​ണ് പ​റ​ഞ്ഞ​തെ​ന്നും എം.​വി. ജ​യ​രാ​ജ​ൻ ചോ​ദി​ച്ചു.

Kerala

കു​ടും​ബം പാ​ർ​ട്ടി​യോ​ടൊ​പ്പം; ടി.​കെ. ഗോ​വി​ന്ദ​നെ​തി​രെ മ​രു​മ​ക​ൾ ടി.​കെ. സു​ലേ​ഖ

ത​ളി​പ്പ​റ​മ്പ്: ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ സി​പി​എ​മ്മി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​യ​ർ​ത്തി​യ ടി.​കെ. ഗോ​വി​ന്ദ​നെ​തി​രെ മ​രു​മ​ക​ളും ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ നേ​താ​വു​മാ​യ ടി.​കെ. സു​ലേ​ഖ.

പാ​ർ​ട്ടി​യോ​ടൊ​പ്പം നി​ൽ​ക്കു​മ്പോ​ഴാ​ണ് വ്യ​ക്തി മ​ഹാ​നാ​വു​ന്ന​ത്. പാ​ർ​ട്ടി​യോ​ടൊ​പ്പം ഉ​റ​ച്ച് നി​ൽ​ക്കു​മെ​ന്നും ടി ​കെ സു​ലേ​ഖ മാ​ധ്യ​മ​ങ്ങ​ളോ​ട് വി​ശ​ദ​മാ​ക്കി. ടി.​കെ. ഗോ​വി​ന്ദ​ൻ പാ​ർ​ട്ടി​യി​ലാ​ണെ​ങ്കി​ൽ ആ​ളു​ക​ളു​ടെ പി​ന്തു​ണ​യു​ണ്ടാ​വും അ​ല്ലാ​ത്ത പ​ക്ഷം അ​തു​ണ്ടാ​വി​ല്ലെ​ന്നും സു​ലേ​ഖ പ​റ​ഞ്ഞു.

നി​ല​വി​ൽ ടി.​കെ. ഗോ​വി​ന്ദ​ൻ ചെ​യ്ത​തി​നെ മ​ല​പ്പ​ട്ട​ത്തു​ള്ള​വ​ർ പി​ന്തു​ണ​യ്ക്കു​ന്നി​ല്ല. ര​ക്ത ബ​ന്ധ​ത്തി​ന് മു​ക​ളി​ലാ​ണ് പാ​ർ​ട്ടി. ചെ​റു​പ്പം മു​ത​ൽ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക്കൊ​പ്പ​മു​ള്ള​യാ​ളാ​ണ് താ​ൻ. കു​ടും​ബം പാ​ർ​ട്ടി​യോ​ടൊ​പ്പം ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്നും സു​ലേ​ഖ വ്യ​ക്ത​മാ​ക്കി.

എം.​വി.​ഗോ​വി​ന്ദ​ന്‍റെ ഭാ​ര്യ​യെ​ന്ന നി​ല​യി​ലാ​ണ് ശ്യാ​മ​ള ടീ​ച്ച​റെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തെ​ന്ന ആ​രോ​പ​ണം സ്ത്രീ ​വി​രു​ദ്ധ​മാ​ണെ​ന്നും സു​ലേ​ഖ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Kerala

ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി സി​പി​എം; ടി.​കെ. ഗോ​വി​ന്ദ​നെ പു​റ​ത്താ​ക്കി

ക​ണ്ണൂ​ർ: പാ​ർ​ട്ടി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ത്തി​യ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ടി.​കെ. ഗോ​വി​ന്ദ​നെ സി​പി​എം പു​റ​ത്താ​ക്കി. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.കെ. രാ​ഗേ​ഷാ​ണ് ഗോ​വി​ന്ദ​നെ പു​റ​ത്താ​ക്കി​യ​താ​യി പ്ര​ഖ്യാ​പി​ച്ച​ത്.

പാ​ർ​ട്ടി​ക്കെ​തി​രെ പ​ച്ച നു​ണ​യാ​ണ് ടി.​കെ. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത് പാ​ർ​ല​മെ​ന്‍റ​റി അ​വ​സ​ര​വാ​ദ​മാ​ണെ​ന്നും രാ​ഗേ​ഷ് പ​റ​ഞ്ഞു. ഗോ​വി​ന്ദ​ൻ എ​ക്സ് ക​മ്മ്യൂ​ണി​സ്റ്റ് ആ​ണെ​ന്നും രാ​ഗേ​ഷ് കു​റ്റ​പ്പെ​ടു​ത്തി. ടി.​കെ. ഗോ​വി​ന്ദ​നെ പു​റ​ത്താ​ക്കാ​ൻ സം​സ്ഥാ​ന നേ​തൃ​ത്വം ക​ണ്ണൂ​ർ ജി​ല്ലാ ഘ​ട​ക​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് ക​ണ്ണൂ​ർ സി​പി​എ​മ്മി​ലെ ക​ടു​ത്ത ഭി​ന്ന​ത പ​ര​സ്യ​മാ​ക്കി ടി.​കെ. ഗോ​വി​ന്ദ​ൻ പു​റ​ത്തു​പോ​യ​ത്. പാ​ർ​ട്ടി​ക്കു​ള്ളി​ൽ വ​ലി​യ അ​നീ​തി​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും സ​ഖാ​വ് പി​ണ​റാ​യി വി​ജ​യ​ൻ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ​ക്ക് എ​ങ്ങ​നെ കൂ​ട്ടു​നി​ൽ​ക്കു​ന്നു എ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം പാ​ർ​ട്ടി വി​ടു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ച​ത്.

ആ​റ് പ​തി​റ്റാ​ണ്ടോ​ളം നീ​ണ്ട രാ​ഷ്ട്രീ​യ ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്നും സി​പി​എ​മ്മി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത് കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത പ്ര​വ​ണ​ത​ക​ളാ​ണെ​ന്നും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു. ത​ളി​പ്പ​റ​മ്പി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​മെ​ന്നും യു​ഡി​എ​ഫ് പി​ന്തു​ണ ന​ൽ​കി​യാ​ൽ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു.

പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ മൂ​ന്ന് ടേം ​പൂ​ർ​ത്തി​യാ​ക്കി​യ മ​ണ്ഡ​ല​ത്തി​ൽ നാ​ലാം ത​വ​ണ ഭാ​ര്യ​യെ​ത്ത​ന്നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​ത് ആ​സൂ​ത്രി​ത​മാ​ണെ​ന്നും ടി.​കെ. ഗോ​വി​ന്ദ​ൻ ആ​രോ​പി​ച്ചു.

ര​ക്ത​സാ​ക്ഷി ഫ​ണ്ട് ത​ട്ടി​പ്പി​ൽ കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞ​താ​ണ് ശ​രി​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ര​ക്ത​സാ​ക്ഷി ഫ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ഞ്ഞി​കൃ​ഷ്ണ​ൻ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ളാ​ണ് അ​ണി​ക​ൾ വി​ശ്വ​സി​ക്കു​ന്ന​തെ​ന്നും ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

Kerala

പാർട്ടിയെ പ്രതിക്കൂട്ടിലാക്കി ആരോപണങ്ങൾ; ടി.കെ. ഗോവിന്ദനെ പുറത്താക്കാൻ സിപിഎം

കണ്ണൂർ: കണ്ണൂരിൽ പാർട്ടിക്കെതിരെ ​ഗുരുതര ആരോപണങ്ങൾ ഉയർത്തിയ മുതിർന്ന നേതാവും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും ശ്രീകണ്ഠാപുരം മുൻ ഏരിയ സെക്രട്ടറിയുമായ ടി.കെ. ഗോവിന്ദനെ പുറത്താക്കാൻ സിപിഎം.

ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന നേതൃത്വം കണ്ണൂർ ജില്ലാ ഘടകത്തിന് നിർദേശം നൽകി. വിഷയം അവൈലബിൾ സെക്രട്ടേറിയറ്റ് പരിശോധിച്ചതിനു ശേഷമായിരിക്കും തീരുമാനം.

തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് കണ്ണൂർ സിപിഎമ്മിലെ കടുത്ത ഭിന്നത പരസ്യമാക്കി ടി.കെ. ഗോവിന്ദൻ പുറത്തുപോയത്. പാർട്ടിക്കുള്ളിൽ വലിയ അനീതിയാണ് നടക്കുന്നതെന്നും സഖാവ് പിണറായി വിജയൻ ഇത്തരം കാര്യങ്ങൾക്ക് എങ്ങനെ കൂട്ടുനിൽക്കുന്നു എന്ന് മനസിലാകുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്.

ആറ് പതിറ്റാണ്ടോളം നീണ്ട രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്നും സിപിഎമ്മിൽ ഇപ്പോൾ നടക്കുന്നത് കേട്ടുകേൾവിയില്ലാത്ത പ്രവണതകളാണെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം തുറന്നടിച്ചു. തളിപ്പറമ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നും യുഡിഎഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മൂന്ന് ടേം പൂർത്തിയാക്കിയ മണ്ഡലത്തിൽ നാലാം തവണ ഭാര്യയെത്തന്നെ സ്ഥാനാർഥിയാക്കിയത് ആസൂത്രിതമാണെന്നും ടി.കെ. ഗോവിന്ദൻ ആരോപിച്ചു.

രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ കുഞ്ഞികൃഷ്ണൻ പറഞ്ഞതാണ് ശരിയെന്നും അദ്ദേഹം ആരോപിച്ചു. രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് കുഞ്ഞികൃഷ്ണൻ പുറത്തുവിട്ട കണക്കുകളാണ് അണികൾ വിശ്വസിക്കുന്നതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Kerala

‌വ​ർ​ഗ​വ​ഞ്ച​ക​നെ​തി​രെ ജ​നം നി​ല​പാ​ട് സ്വീ​ക​രി​ക്കും; ടി.​കെ. ഗോ​വി​ന്ദ​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി എം.​വി. ജ​യ​രാ​ജ​ൻ  

 

ക​ണ്ണൂ​ർ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ൽ പി.​കെ. ശ്യാ​മ​ള​യെ സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ അ​തൃ​പ്തി അ​റി​യി​ച്ച് പാ​ർ​ട്ടി വി​ട്ട ടി.​കെ. ഗോ​വി​ന്ദ​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി മു​തി​ർ​ന്ന സി​പി​എം നേ​താ​വ് എം.​വി. ജ​യ​രാ​ജ​ൻ.

ടി.​കെ. ഗോ​വി​ന്ദ​ൻ വ​ർ​ഗ​വ​ഞ്ച​ക​നെ​ന്നും വ​ർ​ഗ​വ​ഞ്ച​ക​നെ​തി​രെ ജ​നം നി​ല​പാ​ട് എ​ടു​ക്കു​മെ​ന്നും എം.​വി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. ഗോ​വി​ന്ദ​ന്‍റെ നി​ല​പാ​ടി​നെ ജ​നം മു​ഖ​വി​ല​യ്ക്കെ​ടു​ക്കി​ല്ല. ശ്യാ​മ​ള​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​ൽ എം.​വി. ഗോ​വി​ന്ദ​ന് പ​ങ്കി​ല്ലെ​ന്നും ജ​യ​രാ​ജ​ൻ വ്യ​ക്ത​മാ​ക്കി.

ക​ണ്ണൂ​ർ സി​പി​എ​മ്മി​ലെ പൊ​ട്ടി​ത്തെ​റി​യെ തു​ട​ർ​ന്ന് പാ​ർ​ട്ടി വി​ട്ട ജി​ല്ല സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ടി.​കെ. ഗോ​വി​ന്ദ​ൻ ത​ളി​പ്പ​റ​മ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് അ​റി​യി​ച്ചു. യു​ഡി​എ​ഫ് പി​ന്തു​ണ സ്വീ​ക​രി​ക്കു​മെ​ന്നും ടി .​കെ.​ഗോ​വി​ന്ദ​ൻ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

പി.​ജ​യ​രാ​ജ​നെ​യും കെ.​കെ. ശൈ​ല​ജ​യെ​യും ഒ​തു​ക്കാ​ൻ ശ്ര​മം; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ടി.​കെ. ഗോ​വി​ന്ദ​ൻ

ക​ണ്ണൂ​ർ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ന് പി​ന്നാ​ലെ നേ​തൃ​ത്വ​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പാ​ർ​ട്ടി വി​ട്ട മു​തി​ർ​ന്ന സി​പി​എം നേ​താ​വ് ടി.​കെ.​ഗോ​വി​ന്ദ​ൻ. ‌പി.​പി. ദി​വ്യ​യോ​ടും പി.​കെ. ശ്യാ​മ​ള​യോ​ടും പാ​ർ​ട്ടി ഇ​ര​ട്ട​ത്താ​പ്പാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്ന് ഗോ​വി​ന്ദ​ൻ ആ​രോ​പി​ച്ചു.

ആ​ന്തൂ​രി​ലെ പ്ര​വാ​സി വ്യ​വ​സാ​യി സാ​ജ​ൻ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ച​ർ​ച്ച​യാ​ക്കി​യാ​ണ് ടി.​കെ.​ഗോ​വി​ന്ദ​ൻ നേ​തൃ​ത്വ​ത്തി​നെ​തി​രെ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. സാ​ജ​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി പി.​കെ, ശ്യാ​മ​ള​യാ​ണെ​ന്ന പ്ര​ചാ​ര​ണം ശ​ക്ത​മാ​ണെ​ന്നും ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി.

പി.​കെ. ശ്യാ​മ​ള​യു​ടെ നി​ല​പാ​ടു​ക​ളാ​ണ് ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും ഗോ​വി​ന്ദ​ൻ ആ​രോ​പി​ച്ചു. പാ​ർ​ട്ടി ഇ​ര​ട്ട​ത്താ​പ്പാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്നും പി. ​ജ​യ​രാ​ജ​നെ​പ്പോ​ലു​ള്ള നേ​താ​ക്ക​ളെ പാ​ർ​ട്ടി ബോ​ധ​പൂ​ർ​വ്വം ഒ​തു​ക്കു​ക​യാ​ണെ​ന്നും ഗോ​വി​ന്ദ​ൻ അ​റി​യി​ച്ചു.

കെ.​കെ. ശൈ​ല​ജ​യെ മ​ട്ട​ന്നൂ​രി​ൽ നി​ന്ന് മാ​റ്റി​യ​ത് ഒ​തു​ക്കാ​നാ​ണോ എ​ന്ന് സം​ശ​യ​മു​ണ്ടെ​ന്നും ഗോ​വി​ന്ദ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ബി​ജെ​പി​യു​ടെ പി​ന്തു​ണ സ്വീ​ക​രി​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ച ഗോ​വി​ന്ദ​ൻ യു​ഡി​എ​ഫ് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റാ​ർ​ക്കും ത​ന്നെ പി​ന്തു​ണ​യ്ക്കാ​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

യു​ഡി​എ​ഫ് പി​ന്തു​ണ സ്വീ​ക​രി​ക്കും; ത​ളി​പ്പ​റ​മ്പി​ൽ മ​ത്സ​രി​ക്കാ​ൻ സി​പി​എം വി​ട്ട ടി.​കെ. ഗോ​വി​ന്ദ​ൻ

ക​ണ്ണൂ​ർ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ത​ളി​പ്പ​റ​മ്പി​ൽ പി.​കെ.​ശ്യാ​മ​ള​യെ സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പാ​ർ​ട്ടി ബ​ന്ധം ഉ​പേ​ക്ഷി​ച്ച് ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റ് അം​ഗ​വും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യ ടി.​കെ. ഗോ​വി​ന്ദ​ൻ.

സി​പി​എ​മ്മി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത് കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത പ്ര​വ​ണ​ത​ക​ളാ​ണെ​ന്നും ടി.​കെ. ഗോ​വി​ന്ദ​ൻ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ത​ളി​പ്പ​റ​മ്പി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​മെ​ന്നും ടി.​കെ. ഗോ​വി​ന്ദ​ൻ അ​റി​യി​ച്ചു.

ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് ഗോ​വി​ന്ദ​ൻ പാ​ർ​ട്ടി വി​ടു​ന്ന​തി​ലേ​ക്ക് ന​യി​ച്ച​ത്. ആ​റ് പ​തി​റ്റാ​ണ്ടോ​ളം നീ​ണ്ട രാ​ഷ്ട്രീ​യ ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്നും യു​ഡി​എ​ഫ് പി​ന്തു​ണ ന​ൽ​കി​യാ​ൽ സ്വീ​ക​രി​ക്കു​മെ​ന്നും ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി.

പാ​ർ​ട്ടി​ക്കു​ള്ളി​ൽ വ​ലി​യ അ​നീ​തി​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും സ​ഖാ​വ് പി​ണ​റാ​യി വി​ജ​യ​ൻ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ​ക്ക് എ​ങ്ങ​നെ കൂ​ട്ടു​നി​ൽ​ക്കു​ന്നു​വെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും ടി.​കെ. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. എം.​വി. ഗോ​വി​ന്ദ​ൻ മൂ​ന്ന് ടേം ​പൂ​ർ​ത്തി​യാ​ക്കി​യ മ​ണ്ഡ​ല​ത്തി​ൽ നാ​ലാം ത​വ​ണ ഭാ​ര്യ​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ന്ന​ത് ആ​സൂ​ത്രി​ത​മാ​ണെ​ന്നും ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ത​ളി​പ്പ​റ​മ്പി​ൽ സി​പി​എ​മ്മി​ന് തി​രി​ച്ച​ടി; പി.​കെ. ശ്യാ​മ​ള​യ്ക്കെ​തി​രെ മ​ത്സ​രി​ക്കാ​ൻ ടി.​കെ. ഗോ​വി​ന്ദ​ൻ

ക​ണ്ണൂ​ർ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ ക​ണ്ണൂ​രി​ലും സി​പി​എ​മ്മി​ന് തി​രി​ച്ച​ടി. ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ൽ പി.​കെ. ശ്യാ​മ​ള​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മു​തി​ർ​ന്ന സി​പി​എം നേ​താ​വും ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വു​മാ​യ ടി.​കെ. ഗോ​വി​ന്ദ​ൻ പാ​ർ​ട്ടി വി​ട്ട് വി​മ​ത​നാ​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ.

പി.​കെ. ശ്യാ​മ​ള​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​നെ​തി​രെ ടി.​കെ. ഗോ​വി​ന്ദ​ൻ തു​ട​ക്കം മു​ത​ൽ ത​ന്നെ എ​തി​ർ​പ്പ് അ​റി​യി​ച്ചി​രു​ന്നു. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന യോ​ഗ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ ഗോ​വി​ന്ദ​ൻ‌ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ലെ​ന്നാ​ണ് വി​വ​രം.

ഹാ​ൻ​ഡ് വീ​വ് ചെ​യ​ർ​മാ​നാ​ണ് നി​ല​വി​ൽ ടി.​കെ.​ഗോ​വി​ന്ദ​ൻ. പാ​ർ​ട്ടി കോ​ട്ട​യാ​യ മ​ണ്ഡ​ല​ത്തി​ൽ ഉ​ട​ലെ​ടു​ത്തി​രി​ക്കു​ന്ന പൊ​ട്ടി​ത്തെ​റി​യെ സൂ​ക്ഷ്‌​മ​മാ​യി നി​രീ​ക്ഷി​ക്കു​ക​യാ​ണ് കോ​ൺ​ഗ്ര​സ്. ത​ളി​പ്പ​റ​മ്പി​ൽ വി.​പി. അ​ബ്‌​ദു​ൾ റ​ഷീ​ദി​നെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി തീ​രു​മാ​നി​ച്ചി​രു​ന്നു.

എ​ന്നാ​ൽ സി​പി​എ​മ്മി​ൽ പു​തി​യ സം​ഭ​വ വി​കാ​സ​ങ്ങ​ൾ രൂ​പ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ടി.​കെ ഗോ​വി​ന്ദ​ൻ മ​ത്സ​രി​ച്ചാ​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യെ ഒ​ഴി​വാ​ക്കി അ​ദ്ദേ​ഹ​ത്തെ പി​ന്തു​ണ​ച്ചേ​ക്കു​മെ​ന്നും വി​ല​യി​രു​ത്ത​ലു​ക​ളു​ണ്ട്.

Latest News

Corehub Up