കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ പി.കെ.ശ്യാമളയെ സ്ഥാനാർഥിയാക്കിയതിന് പിന്നാലെ നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയ ടി.കെ. ഗോവിന്ദനെതിരെ ബഹുജന മാർച്ചും രാഷ്ട്രീയ വിശദീകരണ യോഗവും നടത്തി സിപിഎം.
പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് ബഹുജന മാർച്ചും രാഷ്ട്രീയ വിശദീകരണ യോഗവും നടത്തിയത്. ഗോവിന്ദന്റെ തട്ടകമായ മലപ്പട്ടത്താണ് സിപിഎം പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. ജില്ലയിലെ പ്രമുഖ നേതാക്കളായ എം.വി. ജയരാജൻ, പി. ജയരാജൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
ടി.കെ. ഗോവിന്ദനൊപ്പം ഇപ്പോൾ അദ്ദേഹത്തിനൊപ്പം അദ്ദേഹം മാത്രമാണെന്ന അവസ്ഥയാണെന്നും സ്വന്തം ബന്ധുക്കൾ പോലും കൂടെയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.വി. ജയരാജൻ പരിഹസിച്ചു.
നേതാക്കളെ സേവിച്ച് സ്ഥാനാർഥിയാകാൻ കമ്യൂണിസ്റ്റ് പാർട്ടിയിൽ കഴിയുമെന്ന് ടി.കെ. ഗോവിന്ദനോട് ആരാണ് പറഞ്ഞതെന്നും എം.വി. ജയരാജൻ ചോദിച്ചു.
Tags : cpm tk govindan mv jayarajan p jayarajan