x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോട്ടിംഗ് ദിവസം അപായപ്പെടുത്താന്‍ സാധ്യത; പോലീസ് സംരക്ഷണം തേടി ടി.കെ. ഗോവിന്ദന്‍ ഹൈക്കോടതിയില്‍

കൊച്ചി ബ്യൂറോ
Published: April 6, 2026 01:24 PM IST | Updated: April 6, 2026 01:24 PM IST

കൊച്ചി: പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയുമായി തളിപ്പറമ്പിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ടി.കെ ഗോവിന്ദന്‍. വോട്ടിംഗ് ദിവസം തന്നെ അപായപ്പെടുത്താന്‍ സാധ്യതയുണ്ട് എന്നാണ് ഗോവിന്ദന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഹര്‍ജിയില്‍ സംസ്ഥാന പോലീസ് മേധാവിക്ക് ഹൈക്കോടതി നോട്ടീസ് നല്‍കി.

എന്നാല്‍ എല്ലാ സ്ഥാനാര്‍ഥികളും പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് വന്നാല്‍ കോടതി എന്തു ചെയ്യും എന്നാണ് മറുപടിയായി ജസ്റ്റീസ് ബെച്ചു കുര്യന്‍ ചോദിച്ചത്. തന്‍റെ കാര്യത്തില്‍ സാഹചര്യം വ്യത്യസ്തമാണെന്ന് ടി.കെ. ഗോവിന്ദന്‍ കോടതിയെ അറിയിച്ചു. കഴിഞ്ഞ 60 വര്‍ഷമായി സിപിഎമ്മില്‍ പ്രവര്‍ത്തിച്ച താന്‍ ഇത്തവണ സ്വതന്ത്രനായാണ് മത്സരിക്കുന്നത്.

പല തരത്തിലുള്ള ഭീഷണികള്‍ ഉയരുന്നുണ്ട്. അപായപ്പെടുത്താനുള്ള സാഹചര്യമുണ്ടെന്ന ഭീഷണി സന്ദേശവും ലഭിച്ചിരുന്നു. അതിനാല്‍ തനിക്ക് സംരക്ഷണം വേണമെന്ന് ഗോവിന്ദന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജില്ലാപോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഗോവിന്ദന് സംരക്ഷണം നല്‍കുന്നുണ്ട് എന്നാണ് പോലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്.

ഈ വിഷയത്തില്‍ സംസ്ഥാന പോലീസ് മേധാവിയോട് ഹൈക്കോടതി വിശദീകരണം തേടി. നാളെ തന്നെ ഹര്‍ജിയില്‍ നിലപാട് അറിയിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ടി.കെ. ഗോവിന്ദന്‍റെ ഹര്‍ജി ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും.

Tags : TK Govindan police protection High Court

Recent News

Corehub Up