x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ണ​റാ​യി​ക്ക് ഹ​സ്ത​ദാ​നം ന​ൽ​കി ടി.​കെ.​ഗോ​വി​ന്ദ​ൻ; അ​ഭി​വാ​ദ്യം ചെ​യ്ത് കു​ഞ്ഞി​കൃ​ഷ്ണ​ൻ


Published: May 21, 2026 11:03 AM IST | Updated: May 21, 2026 11:04 AM IST

തി​രു​വ​ന​ന്ത​പു​രം: സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​നി​ടെ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി​യെ അ​ഭി​വാ​ദ്യം ചെ​യ്ത് സി​പി​എം വി​ട്ട പ്ര​മു​ഖ​ർ. പാ​ർ​ട്ടി വി​ട്ട് ത​ളി​പ്പ​റ​മ്പി​ല്‍ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ചു വി​ജ​യി​ച്ച ടി.​കെ.​ഗോ​വി​ന്ദ​ന്‍ സ​ത്യ​വാ​ച​കം ചൊ​ല്ലു​ന്ന​തി​നു മു​ന്പ് പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ടു​ത്തെ​ത്തി ഹ​സ്ത​ദാ​നം ചെ​യ്തു. പി​ന്നാ​ലെ ഭ​ര​ണ​ബെ​ഞ്ചി​ലെ അം​ഗ​ങ്ങ​ൾ കൈ​യ​ടി​ച്ചു.

സി​പി​എം വി​ട്ട് പ​യ്യ​ന്നൂ​രി​ല്‍ മ​ത്സ​രി​ച്ചു വി​ജ​യി​ച്ച വി.​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​യും സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കു ശേ​ഷം പി​ണ​റാ​യി വി​ജ​യ​നെ അ​ഭി​വാ​ദ്യം ചെ​യ്താ​ണു മ​ട​ങ്ങി​യ​ത്. ഇ​രു​വ​രും സ​ഗൗ​ര​വ​മാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.

അ​തേ​സ​മ​യം സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കു ശേ​ഷം കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍ ഉ​ള്‍​പ്പെ​ടെ ഇ​ട​ത് എം​എ​ല്‍​എ​മാ​ര്‍ സ്പീ​ക്ക​റു​ടെ ഡ​യ​സി​ലെ​ത്തി പ്രോ​ടെം സ്പീ​ക്ക​ര്‍ ജി.​സു​ധാ​ക​ര​നെ അ​ഭി​വാ​ദ്യം ചെ​യ്താ​ണ് സീ​റ്റി​ലേ​ക്കു മ​ട​ങ്ങി​യ​ത്.

Tags : tk govindan vkunjikrishnan

Recent News

Corehub Up