Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cybercrime

Viral

റീ​ൽ​സ് ഹി​റ്റാ​ക്കാ​ൻ ഗാ​ന്ധി​ജി​യെ അ​പ​മാ​നി​ച്ചു; പ​ത്തു​ല​ക്ഷം ഫോ​ളോ​വേ​ഴ്സു​ള്ള ഇ​ൻ​സ്റ്റാ​ഗ്രാം ഇ​ൻ​ഫ്ലു​വ​ൻ​സ​ർ അ​റ​സ്റ്റി​ൽ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ലൈ​ക്കു​ക​ളും ഫോ​ളോ​വേ​ഴ്സി​നെ​യും നേ​ടാ​നു​ള്ള അ​മി​ത മോ​ഹം ഒ​രു ഇ​ൻ​ഫ്ലു​വ​ൻ​സ​റെ ഒ​ടു​വി​ൽ എ​ത്തി​ച്ച​ത് പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ.

ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ഹാ​ത്മാ​ഗാ​ന്ധി​യെ അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ൽ വീ​ഡി​യോ പ​ങ്കു​വെ​ച്ച സൂ​റ​ത്ത് സ്വ​ദേ​ശി​നി​യാ​യ നാ​ൽ​പ്പ​ത്തേ​ഴു​കാ​രി സി​മ്രാ​ൻ പ​ട്ടേ​ലാ​ണ് സൈ​ബ​ർ ക്രൈം ​ബ്രാ​ഞ്ചി​ന്‍റെ പി​ടി​യി​ലാ​യ​ത്.

അ​ഡാ​ജ​ൻ സ്വ​ദേ​ശി​യാ​യ ഈ ​വീ​ട്ട​മ്മ​യ്ക്ക് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ത്തു​ല​ക്ഷ​ത്തോ​ളം ഫോ​ളോ​വേ​ഴ്സു​ണ്ട്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ ഒ​ന്നി​നാ​ണ് ഇ​വ​ർ 500 രൂ​പ നോ​ട്ടി​ലെ ഗാ​ന്ധി​ജി​യു​ടെ ചി​ത്ര​ത്തെ ലൈം​ഗി​ക​ച്ചു​വ​യോ​ടെ അ​ശ്ലീ​ല​മാ​യി ചി​ത്രീ​ക​രി​ച്ച് റീ​ൽ നി​ർ​മ്മി​ച്ച​ത്.

വീ​ഡി​യോ​യി​ൽ മോ​ശ​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ളും ആം​ഗ്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പ്ര​ദേ​ശ​വാ​സി പൊ​ലി​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഐ​ടി ആ​ക്ടി​ലെ സെ​ക്ഷ​ൻ 67 പ്ര​കാ​രം പൊ​ലി​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

രാ​ജ്യ​ത്തി​ന്‍റെ ദേ​ശീ​യ നേ​താ​ക്ക​ളെ​യോ സാ​മൂ​ഹി​ക-​മ​ത ചി​ഹ്ന​ങ്ങ​ളെ​യോ അ​ധി​ക്ഷേ​പി​ക്കു​ന്ന​തും അ​ശ്ലീ​ല​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​തും ശി​ക്ഷാ​ർ​ഹ​മാ​യ കു​റ്റ​മാ​ണെ​ന്ന് പൊ​ലി​സ് ഓ​ർ​മ്മി​പ്പി​ച്ചു.

വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളോ മോ​ശ​മാ​യ ഉ​ള്ള​ട​ക്ക​ങ്ങ​ളോ ന​വ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും ഇ​ത്ത​രം പോ​സ്റ്റു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​നു പി​ന്നാ​ലെ ഇ​വ​രു​ടെ ‘അ​റ​സ്റ്റി​നു മു​ൻ​പും ശേ​ഷ​വും’ ഉ​ള്ള ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി സൂ​റ​ത്ത് സി​റ്റി പൊ​ലി​സ് എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യും വൈ​റ​ലാ​യി.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ താ​ൽ​ക്കാ​ലി​ക പ്ര​ശ​സ്തി​ക്കാ​യി നി​യ​മം ലം​ഘി​ച്ചാ​ൽ വ​ലി​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന മു​ന്ന​റി​യി​പ്പോ​ടെ​യാ​ണ് പൊ​ലി​സ് ഈ ​വീ​ഡി​യോ പു​റ​ത്തു​വി​ട്ട​ത്.

Kerala

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ വിറ്റ സംഭവം; പ്രതി മകളുടെ ദൃശ്യങ്ങളും പകര്‍ത്തി

കൊല്ലം: കൊല്ലത്തു ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു ഭര്‍ത്താവ് വിറ്റെന്ന പരാതിയില്‍ ഞെട്ടിക്കുന്ന കൂടുതൽ വെളിപ്പെടുത്തല്‍. നാലു വയസുകാരി മകളുടെ ദൃശ്യങ്ങളും പകര്‍ത്തി എന്നാണ് പരാതിക്കാരി നല്‍കിയിരിക്കുന്ന മൊഴി. ഒന്നിലധികം ആളുകളുമായി കിടക്ക പങ്കിടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചു എന്നും പരാതിക്കാരി പറയുന്നു.

കൊല്ലത്തെ വിവാദ പങ്കാളി കൈമാറ്റ ദമ്പതികളുമായും ഭര്‍ത്താവിനു ബന്ധം ഉണ്ടെന്നാണ് വിവരം. ഇതിനിടെ, പരാതിക്കാരി ഭര്‍ത്താവായ പ്രതിക്കെതിരെ വിവാഹമോചന ഹര്‍ജി നല്‍കി. നാട്ടിലും വിദേശത്തുമായി കിടപ്പറ ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നാണ് പരാതിക്കാരി വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രീകരണം തടഞ്ഞപ്പോള്‍ ക്രൂരമായി മര്‍ദിച്ചെന്നും യുവതി പറയുന്നു. ഭര്‍ത്താവിനു ഇത്തരം പല സംഘങ്ങളുമായി ബന്ധം ഉണ്ടെന്നും മറ്റു സ്ത്രീകളോടും പുരുഷന്മാരോടും അടുപ്പമുണ്ടെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.

കിടപ്പുമുറിയില്‍നിന്നുള്ള സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഭര്‍ത്താവ് അശ്ലീല വെബ്‌സൈറ്റുകള്‍ക്കു വിറ്റെന്ന പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. പ്രതി സ്വന്തം കുടുംബാംഗങ്ങളുടെയും മറ്റു ചില സ്ത്രീകളുടെയും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഫോണില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞിരുന്നു. പോലീസിന് നല്‍കിയ പരാതിയിലാണ് കൂടുതല്‍ വിവരങ്ങളുള്ളത്. പരാതിയില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ മകളുടെ മുന്നില്‍വച്ച് ലൈംഗിക വൈകൃതം കാണിച്ചിരുന്നത്രേ.

ഇതോടെ വീട്ടുകാരോടു കാര്യം പറഞ്ഞതില്‍ പ്രകോപിതനായി ഇ‍യാൾ യുവതിയെ ആക്രമിച്ചിരുന്നു. ഇസ്തിരിപ്പെട്ടികൊണ്ട് തലയ്ക്ക് അടിക്കുകയും താക്കോല്‍കൂട്ടം കൊണ്ട് ദേഹമാസകലം ഇടിക്കുകയുമായിരുന്നു. യുവതി നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വിദേശത്തു കഴിയവേയാണ് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് ഫോണില്‍ പകര്‍ത്തിയത്. തനിക്കു കാണാനാണ് ഇതെന്നായിരുന്നു ഇയാൾ പറഞ്ഞിരുന്നത്. എന്നാൽ, പിന്നീട് ഇയാൾ ഇത് അശ്ലീലവെബ്സൈറ്റുകൾക്കും മറ്റും വിൽക്കുകയായിരുന്നു. ഇതു സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ചിലർ യുവതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. കൗണ്‍സലിംഗ് നൽകി ഭർത്താവിനെ നന്നാക്കുക എന്ന ലക്ഷ്യത്തോടെ യുവതി ഇയാളെയുമായി നാട്ടിലെത്തുകയായിരുന്നു. എന്നാല്‍, കൗണ്‍സലിംഗിനു പോകണമെന്നു നിര്‍ബന്ധിച്ചപ്പോഴും മര്‍ദിച്ചെന്നും യുവതി പറയുന്നു. ഭര്‍ത്താവിനു പങ്കാളിയെ പങ്കുവയ്ക്കല്‍ സംഘങ്ങളുമായും ബന്ധമുണ്ടെന്നും യുവതി ആരോപിക്കുന്നു. പോലീസ് പരാതിയില്‍ അന്വേഷണം നടത്തിവരികയാണ്. യുവതിയുടെ മൊഴി രേഖപ്പെടുത്തി.

Kerala

ഭാര്യയുടെ കിടപ്പറദൃശ്യങ്ങള്‍ വിറ്റ് പണമുണ്ടാക്കി, ഭര്‍ത്താവ് പങ്കാളികളെ പങ്കുവയ്ക്കുന്ന ഗ്രൂപ്പംഗം

കൊല്ലം: കിടപ്പറദൃശ്യം പകര്‍ത്തി ഭര്‍ത്താവ് അശ്ലീല വെബ്സൈറ്റുകള്‍ക്കു വിറ്റതായ ഭാര്യയുടെ പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പങ്കാളികളെ കൈമാറുന്ന സംഘവുമായി ഭര്‍ത്താവിനു ബന്ധമുണ്ടെന്നാണ് യുവതി പൊലീസിനോടു പറഞ്ഞത്. പങ്കാളികളെ പങ്കുവയ്ക്കുന്ന ചില ഗ്രൂപ്പുകളില്‍ തന്‍റെ ഭര്‍ത്താവ് അംഗമാണെന്നും ഭാര്യയുടെ നഗ്‌നദൃശ്യങ്ങള്‍ പങ്കുവയ്ക്കണമെന്ന് ഈ ഗ്രൂപ്പില്‍ ആവശ്യപ്പെട്ടെന്നും യുവതി വെളിപ്പെടുത്തി. സംഭവത്തില്‍ കൊട്ടിയം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ പ്രതി ഒളിവിലാണ്.

കൊല്ലം ജില്ലക്കാരായ ദമ്പതികള്‍ യുകെയിലാണ് താമസിക്കുന്നത്. തനിക്കു കാണാനെന്ന പേരിലാണ് ഭര്‍ത്താവ് ഭാര്യയുമൊത്തുള്ള കിടപ്പറ ദൃശ്യങ്ങള്‍ നിർബന്ധിച്ചു പകര്‍ത്തിയത്. ഒരു തരത്തിലും പുറത്തേക്കു ദൃശ്യങ്ങൾ പോകരുതെന്ന് ഭാര്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് ഇയാൾ ദൃശ്യങ്ങള്‍ വെബ്‌സൈറ്റുകള്‍ക്കു വില്‍ക്കുകയായിരുന്നുവെന്നാണ് പരാതി. ദൃശ്യങ്ങള്‍ പ്രചരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട ചില സുഹൃത്തുക്കളാണ് യുവതിയെ ഇക്കാര്യം അറിയിച്ചത്. വിദേശത്തു നിന്നെത്തിയാണ് യുവതിയാണ് ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കിയത്.

കൗണ്‍സലിംഗ് നല്‍കി നന്നാക്കാനായിട്ടാണ് യുവതി ഭർത്താവിനെയുമായി നാട്ടിലേക്കു വന്നത്. കൗണ്‍സലിംഗിന് കൊണ്ടുപോയെങ്കിലും മൂന്നാം ദിവസം ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചതോടെ യുവതി പോലീസിൽ പരാതി നല്‍കുകയായിരുന്നു. സംഭാഷണങ്ങള്‍ അടക്കമുള്ള തെളിവുകളും യുവതി പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്.

ദൃശ്യങ്ങള്‍ പങ്കുവച്ചതില്‍ ഭര്‍ത്താവിനു യാതൊരു കുറ്റബോധമില്ലെന്നും യുവതി പറഞ്ഞു. ദൃശ്യങ്ങള്‍ പങ്കുവച്ച് ഭര്‍ത്താവ് പണമുണ്ടാക്കി. കുട്ടികളുടെ മുന്നില്‍വച്ച് ലൈംഗിക വൈകൃതങ്ങള്‍ കാണിച്ചെന്നും യുവതി ആരോപിച്ചു. യുവതി നിലവില്‍ ചികിത്സയിലാണ്.

Kerala

പിഴയടയ്ക്കണമെന്ന് സന്ദേശം: വീട്ടമ്മയ്ക്ക് 1.75 ലക്ഷം നഷ്ടമായി

കൊച്ചി: പരിവാഹനില്‍ നിന്നും ഫൈന്‍ അടക്കാനുള്ള മെസേജ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്നും അജ്ഞാത സംഘം 1.75 ലക്ഷം രൂപ കവര്‍ന്നതായി പരാതി. മുളവുകാട് സ്വദേശിയായ വീട്ടമ്മയ്ക്കാണ് പണം നഷ്ടമായത്.

പണമടക്കാന്‍ വേണ്ടി ഓഗസ്റ്റ് നാലിന് വാട്‌സാപ്പ് നമ്പറിലേക്ക് മെസേജ് വന്നതിനെ തുടര്‍ന്ന് വീട്ടമ്മയ്ക്ക് ആറു തവണകളായാണ് 1.75 ലക്ഷം രൂപ നഷ്ടമായത്. തട്ടിപ്പ് ആണെന്ന് മനസിലായതോടെ വീട്ടമ്മ മുളവുകാട് പോലീസില്‍ പരാതി നല്‍കി.

ബദല്‍ കുമാര്‍, മുഹമ്മദ് സലിം, ത്രിദീപ് ബഹര്‍, നിഷ, മുഹമ്മദ് സദ്ദാം ഹുസൈന്‍ എന്നീ പേരുകളിലുള്ള അക്കൗണ്ടുകളിലേക്കാണ് പണം പോയിരിക്കുന്നത്. ഇവര്‍ക്കെതിരെയും മൊബി കിക്ക് സിസ്റ്റംസ് എന്ന സ്ഥാപനത്തിനെതിരെയും മുളവുകാട് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

National

ഡേ​റ്റിം​ഗ് ആ​പ്പി​ലൂ​ടെ ഹണിട്രാപ്പ്; സ്വകാര്യദൃശ്യങ്ങൾ പകർത്തി യുവതി തട്ടിയത് 6 കോടി, ഒടുവിൽ പിടിയിൽ

പ്ര​യാ​ഗ്‌​രാ​ജ്: പ്ര​മു​ഖ ഡേ​റ്റിം​ഗ് ആ​പ്പുകളിലൂടെയും സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​കളിലൂടെയും പു​രു​ഷ​ന്മാ​രു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച ശേ​ഷം സ്വ​കാ​ര്യവീ​ഡി​യോയും ചിത്രങ്ങളും ഉ​പ​യോ​ഗി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്ത യുവതി ഒടുവിൽ പിടിയിൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ്ര​യാ​ഗ്‌​രാ​ജ് സ്വ​ദേ​ശി​യാ​യ പ​ല്ല​വി സിം​ഗ് രാ​ജ്‌​പു​ത് എ​ന്ന യു​വ​തി​യാ​ണ് ​പോലീസിന്‍റെ വലയിലകപ്പെട്ടത്.

ഹൈ​ക്കോ​ട​തി​ അ​ഭി​ഭാ​ഷ​ക​ൻ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് ഞെ​ട്ടി​ക്കു​ന്ന ഈ ​ഹ​ണി​ട്രാ​പ്പ് സംഘത്തിന്‍റെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. വി​വി​ധ വ്യ​ക്തി​ക​ളി​ൽ നി​ന്നാ​യി ആറു കോ​ടി​യി​ലേറെ രൂപയാണ് സം​ഘം ത​ട്ടി​യെ​ടു​ത്ത​ത്. വിവിധ ഡേറ്റിംഗ് ആപ്പുകൾ, സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വ​ഴി വ്യാ​ജ പേ​രു​ക​ളി​ലാ​ണ് യു​വ​തി പുരുഷന്മാരുമായി ബന്ധപ്പെട്ടിരുന്നത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ സാ​ധാ​ര​ണ സൗ​ഹൃ​ദം ന​ടി​ച്ച് അ​ടു​പ്പ​ത്തി​ലാ​കു​ന്ന ഇ​വ​ർ, പി​ന്നീ​ടു നേ​രി​ട്ടു കാ​ണാ​ൻ അ​വ​സ​ര​മൊ​രു​ക്കും. ഈ ​കൂ​ടി​ക്കാ​ഴ്ച​ക​ൾ​ക്കി​ട​യി​ൽ ഇ​ര​ക​ളു​ടെ സ്വ​കാ​ര്യചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും ര​ഹ​സ്യ​മാ​യി പ​ക​ർ​ത്തി​യെ​ടു​ക്കു​ക​യാ​ണ് പ​തി​വ്.

തു​ട​ർ​ന്ന്, ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​മെ​ന്നും പീഡന പരാതി നൽകുമെന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണു ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ ഇ​ര​ക​ളി​ൽനിന്നു കൈ​ക്ക​ലാ​ക്കി​യി​രു​ന്ന​ത്. നാ​ണ​ക്കേ​ട് ഭ​യ​ന്നാണ് പലരും പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടാതിരുന്നത്. സം​ഘ​ത്തിന്‍റെ ഭീ​ഷ​ണി​യും വ്യാ​ജ പ​രാ​തി​ക​ളും കാ​ര​ണം മു​മ്പ് അ​ഞ്ച് വ്യ​ക്തി​ക​ൾ​ക്ക് ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്ന​താ​യും ഇ​ര​ക​ൾ ആ​രോ​പി​ക്കു​ന്നു.

യുവതിയുടെ സം​ഘ​ത്തിൽ ര​ണ്ടു സ്ത്രീ​ക​ൾ ഉൾപ്പെടെ നാലു പേരുണ്ടെന്നും പോലീസ് പറഞ്ഞു. ക​ട്ടി​ലി​ൽ നോ​ട്ടു​കെ​ട്ടു​ക​ൾ അ​ടു​ക്കിവ​ച്ചി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളും തോ​ക്ക് കൈ​യി​ലേ​ന്തി​യ യു​വ​തി​യു​ടെ ചി​ത്ര​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. കൂടുതൽ ഇരകൾ പരാതിയുമായി വരുന്നുണ്ടെന്നും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കുകയാണെന്നും പോലീസ് പറഞ്ഞു.

NRI

ഒ​രാ​ഴ്ച​യി​ൽ 213 ഫോ​ൺ​വി​ളി​ക​ൾ; യു​വ​തി​യെ നി​ര​ന്ത​രം ശ​ല്യം ചെ​യ്ത ഫ്ലോ​റി​ഡ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

ഫ്ലോ​റി​ഡ: ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി അ​ജ്ഞാ​ത ന​മ്പ​റു​ക​ളി​ൽ നി​ന്ന് നി​ര​ന്ത​രം ഫോ​ൺ​വി​ളി​ക​ൾ ന​ട​ത്തു​ക​യും വ്യാ​ജ​പ​രാ​തി​ക​ൾ ന​ൽ​കി യു​വ​തി​യെ ശ​ല്യം ചെ​യ്യു​ക​യും ചെ​യ്ത ഫ്ലോ​റി​ഡ സ്വ​ദേ​ശി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പോ​ർ​ട്ട് ഓ​റ​ഞ്ച് സ്വ​ദേ​ശി​യാ​യ 31 വയസുകാ​ര​ൻ ലൂ​ക്ക് ഹെ​ർ​ബ​ർ​ട്ട് ആ​ണ് ഫ്ലാ​ഗ്ല​ർ കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ പി​ടി​യി​ലാ​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ, ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ പ്ര​തി യു​വ​തി​യെ ല​ക്ഷ്യ​മി​ട്ട് ആ​യി​ര​ക്ക​ണ​ക്കി​ന് ഫോ​ൺ​വി​ളി​ക​ൾ ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി.

ഒ​രു ആ​ഴ്ച​യ്ക്കി​ടെ മാ​ത്രം 213 ത​വ​ണ​യാ​ണ് ഇ​യാ​ൾ യു​വ​തി​യു​ടെ ഫോ​ണി​ലേ​ക്ക് വി​ളി​ച്ച​ത്. ഇ​ന്‍റ​ർ​നെ​റ്റ് അ​ധി​ഷ്ഠി​ത ഫോ​ൺ ന​മ്പ​റു​ക​ളും ബ്ലോ​ക്ക് ചെ​യ്ത ന​മ്പ​റു​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​യാ​ൾ നി​ര​ന്ത​രം വി​ളി​ക​ൾ ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഫോ​ൺ​വി​ളി​ക​ളി​ൽ ഒ​തു​ങ്ങാ​തെ, യു​വ​തി​യു​ടെ കു​ടും​ബ​ത്തി​നെ​തി​രേ ശി​ശു​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ വ്യാ​ജ ശി​ശു​പീ​ഡ​ന പ​രാ​തി​യും ഇ​യാ​ൾ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ അ​ന്വേ​ഷ​ണ​ത്തി​ൽ പ​രാ​തി അ​ടി​സ്ഥാ​ന​ര​ഹി​ത​വും വ്യാ​ജ​വു​മാ​ണെ​ന്ന് തെ​ളി​ഞ്ഞു.

സൈ​ബ​ർ ക്രൈം ​യൂ​ണി​റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സ്റ്റോ​ക്കിം​ഗ്, വ്യാ​ജ​പ​രാ​തി ന​ൽ​ക​ൽ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. പി​ന്നീ​ട് പ്ര​തി​യെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

Movies

നിയമത്തിനു മുൻപിൽ കൊണ്ടുവരും; ഡീ​പ്പ് ഫെ​യ്ക്കു​ക​ൾ​ക്കെ​തി​രേ മൃ​ണാ​ൾ ഠാ​ക്കൂ​ർ

ഡീപ്പ് ഫേക്ക് വീഡിയോ സൃഷ്ടിക്കുന്നവരോടു രൂക്ഷമായി പ്രതികരിച്ച് ബി ടൗൺ താരം മൃണാൾ ഠാക്കുർ. സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വ​ള​ർ​ച്ച സി​നി​മയ്​ക്കും ക​ലാ​കാ​ര​ന്മാ​ർ​ക്കും ഗുണകരമാകുന്പോൾതന്നെ ഭീഷ​ണി​യാ​യും മാ​റു​ക​യാ​ണ്. അ​ടു​ത്ത​കാ​ല​ത്താ​യി ബോ​ളി​വു​ഡ് താ​ര​ങ്ങ​ളെ​യും ച​ല​ച്ചി​ത്രലോ​ക​ത്തെ പ്ര​മു​ഖ​രെ​യും ഒ​രു​പോ​ലെ അ​സ്വ​സ്ഥ​രാ​ക്കു​ന്ന നിരവധി എഐ നിർമിത വീഡിയോയും ചിത്രങ്ങളും പ്രചരിച്ചിരുന്നു.

നിർമിത ബുദ്ധിയുടെ സഹായത്തോടെ വ്യാ​ജ വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും നി​ർ​മി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് താ​രം വ്യ​ക്ത​മാ​ക്കി. സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളാ​യ എ​ക്സി​ലൂ​ടെ​യും ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യു​മാ​ണ് താ​രം ത​ന്‍റെ വി​യോ​ജി​പ്പ് പ​ര​സ്യ​മാ​ക്കി​യ​ത്. തന്‍റെ അനുവാദമില്ലാതെ നിർമിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് മൃ​ണാ​ൾ ഓ​ർമിപ്പിച്ചു. ​നി​ല​വി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ദൃ​ശ്യ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​വ​ർ​ക്കും പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കും ഇ​തൊ​രു മു​ന്ന​റി​യി​പ്പാ​ണെ​ന്നും, ഉ​ട​ന​ടി അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ വ​ലി​യ നി​യ​മനടപടികൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും താ​രം തു​റ​ന്ന​ടി​ച്ചു.

മൃ​ണാ​ൾ ഠാ​ക്കൂ​ർ മാ​ത്ര​മ​ല്ല, അ​ടു​ത്ത​കാ​ല​ത്താ​യി ര​ശ്മി​ക മ​ന്ദാ​ന, ക​ത്രീ​ന കൈ​ഫ്, ര​ൺ​വീ​ർ സിം​ഗ്, ആ​ലി​യ ഭ​ട്ട് തു​ട​ങ്ങി​യ​ നി​ര​വ​ധി മു​ൻ​നി​ര താ​ര​ങ്ങ​ളും ഇ​ത്ത​രം ഡി​ജി​റ്റ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ഇ​ര​യാ​യി​ട്ടു​ണ്ട്. മു​ൻ​പ് ര​ശ്മി​ക​യു​ടെ വ്യാ​ജ വീ​ഡി​യോ വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ച​പ്പോ​ൾ, സി​നി​മ മേ​ഖ​ല​യി​ലെ നി​ര​വ​ധി പ്ര​മു​ഖ​ർ ഇ​തി​നെ​തി​രേ ശ​ബ്ദ​മു​യ​ർ​ത്തി​യി​രു​ന്നു. താ​ര​ങ്ങ​ളു​ടെ വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​യും, തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ സ​മൂ​ഹ​ത്തി​ൽ പ്ര​ച​രി​പ്പി​ക്കാ​നു​ള്ള ആ​യു​ധ​മാ​യും സാങ്കേതികവിദ്യ ദുരുപയോ​ഗം ചെ​യ്യ​പ്പെ​ടു​ന്ന​ത് താരങ്ങളിൽ വ​ലി​യ ആ​ശ​ങ്ക​യാ​ണ് സൃ​ഷ്ടി​ച്ചിരിക്കുന്നത്.

Kerala

ഓപ്പറേഷൻ സൈ - ഹണ്ട്; പത്തനംതിട്ടയിൽ യുവതി അറസ്റ്റിൽ

പത്തനംതിട്ട: ഓൺലൈൻ സാന്പത്തിക കുറ്റകൃത്യങ്ങൾ കണ്ടെത്താൻ നടത്തിയ ഓപ്പറേഷൻ സൈ - ഹണ്ടിന്‍റെ ഭാഗമായി പത്തനംതിട്ട ജില്ല പോലീസ് മേധാവി ആർ. ആനന്ദിന്‍റെ നിർദേശാനുസരണം ജില്ലയിൽ വിവിധ സ്റ്റേഷൻ പരിധികളിലായി 10 ഇടങ്ങളിൽ റെയ്ഡ് നടത്തി. വിവിധ സ്റ്റേഷനുകളിലായി നാലു കേസുകൾ രജിസ്റ്റർ ചെയ്തു. ഒരാൾ അറസ്റ്റിൽ ആയിട്ടുണ്ട്. കൊടുമൺ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇടത്തിട്ട എന്ന സ്ഥലത്ത് ജയാലയം വീട്ടിൽ ജയമോൾ (40) ആണ് കൊടുമൺ പോലീസിന്‍റെ പിടിയിൽ ആയത്.

ഇവരുടെ പക്കൽനിന്നു സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ചതെന്നു സംശയിക്കുന്ന ഒരു മൊബൈൽ ഫോൺ, എടിഎം കാർഡുകൾ, പാൻ കാർഡ് എന്നിവ പിടിച്ചെടുത്തു. സംശയകരമായ ഇടപാടുകളിലൂടെ ഇവർ 2,60,800 രൂപയുടെ കൈമാറ്റമാണ് നടത്തിയത്.


ജില്ലാ പോലീസ് മേധാവിക്കു ജില്ലയുടെ പല ഭാഗങ്ങളിൽനിന്നായി ഇത്തരത്തിലുള്ള നിരവധി സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് സംശയകരമായ അക്കൗണ്ട് ഉടമകളെ നിരീക്ഷിക്കാനും നിയമ നടപടി സ്വീകരിക്കാനും ജില്ലാ പോലീസ് മേധാവി നിർദേശം നൽകിയത്.

ഇപ്പോൾ അറസ്റ്റിലായ യുവതിയെ കൂടാതെ മറ്റു മൂന്നു പേരെകൂടി പോലീസ് അന്വേഷിച്ചു വരുന്നതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഇവരുടെ അക്കൗണ്ടുകളിലൂടെ 2,88,000, 1,21,000 , 75000 വീതമുള്ള തുകകൾ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്‍റെ ഭാഗമായി പിൻവലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇവരെയും താമസിയാതെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാനും രാജ്യവ്യാപകമായി തട്ടിപ്പ് നടത്തിയവരെ കണ്ടെത്താനും ഇരകൾക്കു നഷ്ടപ്പെട്ട പണം കണ്ടെത്തി നിയമ നടപടി ദ്രുതഗതിയിലാക്കാനുമായി കേരള പോലീസ് നടപ്പാക്കിയ പദ്ധതിയാണ് ' ഓപ്പറേഷൻ സൈ - ഹണ്ട് '. ഓൺലൈൻ തട്ടിപ്പിലൂടെ നേടിയെടുക്കുന്ന പണം ഇത്തരത്തിൽ വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ കൈമാറ്റം ചെയ്ത ശേഷം എടിഎം കാർഡ് വഴിയോ ചെക്ക് വഴിയോ പിൻവലിച്ചു വീതിച്ചെടുക്കുകയാണു തട്ടിപ്പുകാരുടെ രീതി.

Kerala

ഓപ്പറേഷന്‍ സൈ ഹണ്ട്: 22കാരന്‍ അറസ്റ്റില്‍; പിടിയിലായത് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ കണ്ണി

കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പുകാരെ പിടികൂടാനുള്ള ഓപ്പറേഷന്‍ സൈ ഹണ്ടില്‍ എടവനക്കാട് സ്വദേശി അറസ്റ്റില്‍. എടവനക്കാട് വടക്കേക്കര ചുള്ളിപ്പറമ്പില്‍ മുഹമ്മദ് നാദിര്‍ഷ (22) ആണ് അറസ്റ്റിലായത്. പോലീസ് സൈബര്‍ ടീം നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് ഞാറക്കല്‍ എസ്‌ഐ കെ.വി. ജിതിന്‍റെ നേതൃത്വത്തില്‍ പ്രതിയുടെ വീട് റെയ്ഡ് ചെയ്താണ് അറസ്റ്റ്.

ബാങ്ക് പാസ്ബുക്കുകളും മൊബൈല്‍ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഈ വര്‍ഷം ജൂലൈ വരെയുള്ള ബാങ്ക് ഇടപാടുകളില്‍ സംശയകരമായി പണം സ്വീകരിക്കുകയും അയക്കുകയും ചെയ്തതോടെ ഇയാള്‍ നിരീക്ഷണത്തിലായിരുന്നു.

ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് വ്യക്തമായതോടെയാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം റെയ്ഡ് നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

International

പൂട്ടു വീഴും; 15-ൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാനൊരുങ്ങി ഫ്രാൻസ്

സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ അ​മി​ത ഉ​പ​യോ​ഗം കൗ​മാ​ര​ക്കാ​രു​ടെ മാ​ന​സി​കാ​രോ​ഗ്യ​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്നു​വെ​ന്ന ഫ്ര​ഞ്ച് പ​ബ്ലി​ക് ഹെ​ൽ​ത്ത് വകുപ്പിന്‍റെ ഗൗരവമേറിയ റി​പ്പോ​ർ​ട്ടാ​ണ് ശ​ക്ത​മാ​യ നടപടിയിലേക്ക് സർക്കാരിനെ നയിച്ചത്.

 

പാരീസ്: പതിനഞ്ചുവയസിൽ താഴെയുള്ള കു​ട്ടി​ക​ൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ നിരോധനമേർപ്പെടുത്താനൊരുങ്ങി ഫ്രാൻസ്. ഇതുമായി ബന്ധപ്പെട്ട നിയമനിർമാണത്തിനൊരുങ്ങുകയാണ് ഫ്ര​ഞ്ച് പാ​ർ​ല​മെന്‍റ്. നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തോ​ടെ കു​ട്ടി​ക​ളു​ടെ സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗം ത​ട​യു​ന്ന യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലെ ആ​ദ്യ രാ​ജ്യ​മാ​യി ഫ്രാ​ൻ​സ് മാ​റും. പാ​ർ​ല​മെന്‍റിന്‍റെ ഇ​രു​സ​ഭ​ക​ളും ത​മ്മി​ൽ ബി​ല്ലിന്‍റെ ക​ര​ടു​രേ​ഖ​യി​ൽ ഒരേ അഭിപ്രായത്തിലെത്തിയതോടെയാണ് ച​രി​ത്ര​പ​ര​മാ​യ ​നി​യ​മ​നി​ർ​മാ​ണ​ത്തി​നു വ​ഴി​യൊ​രു​ങ്ങുന്നത്.

കു​ട്ടി​ക​ളെ സൈബർ ലോ​ക​ത്തെ അ​പ​ക​ട​ങ്ങ​ളി​ൽനിന്നു സം​ര​ക്ഷി​ക്കാനുള്ള നിയമനിർമാണം നടത്തുന്ന ആദ്യത്തെ യൂറോപ്യൻ രാജ്യമായി ഫ്രാൻസ് മാറുകയാണെന്ന് ഡിജിറ്റൽ അഫ‍യേഴ്സ് മ​ന്ത്രി ആ​നി ലെ ​ഹെ​നാ​ൻ​ഫ് വ്യ​ക്ത​മാ​ക്കി. ഫ്ര​ഞ്ച് പ്ര​സി​ഡന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണി​ന്‍റെ ഭ​ര​ണ​കാ​ല​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ന​യ​രൂ​പീ​ക​ര​ണ​ങ്ങ​ളി​ൽ ഒ​ന്നാ​യാ​ണ് ഇ​തി​നെ വി​ല​യി​രു​ത്തു​ന്ന​ത്. സെ​പ്റ്റം​ബ​റി​ൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തോ​ടെ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള നി​രോ​ധ​ന​വും പൂ​ർണ​മാ​യി നി​ല​വി​ൽ വ​രുമെന്നും ഹെനാൻഫ് കൂട്ടിച്ചേർത്തു.

ര​ണ്ടു ഘ​ട്ട​ങ്ങ​ളാ​​യി നിയമം നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഒ​ന്നാം ഘ​ട്ടത്തിൽ, സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ 15 വ​യസി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ തു​ട​ങ്ങു​ന്ന​ത് പൂ​ർണ​മാ​യും ‌നിർത്തലാക്കും. നി​ല​വി​ലെ അ​ക്കൗ​ണ്ടുകൾ നിരോധിക്കാനുള്ള നടപടികൾ, അടുത്തവർഷം ജനുവരി ഒന്നുമുതൽ ഘട്ടംഘട്ടമായി നടപ്പാക്കും. എ​ന്നാ​ൽ ഓ​ൺ​ലൈ​ൻ എ​ൻ​സൈ​ക്ലോ​പീ​ഡി​യ​ക​ൾ, വി​ദ്യാ​ഭ്യാ​സ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ എ​ന്നി​വ​യെ ​നി​രോ​ധ​ന​ത്തി​ൽനി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

ടി​ക് ടോ​ക്, ഇ​ൻ​സ്റ്റ​ഗ്രാം, സ്നാ​പ്ചാ​റ്റ് തു​ട​ങ്ങി​യ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ അ​മി​ത ഉ​പ​യോ​ഗം കൗ​മാ​ര​ക്കാ​രു​ടെ മാ​ന​സി​കാ​രോ​ഗ്യ​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്നു​വെ​ന്ന ഫ്ര​ഞ്ച് പ​ബ്ലി​ക് ഹെ​ൽ​ത്ത് വകുപ്പിന്‍റെ ഗൗരവമേറിയ റി​പ്പോ​ർ​ട്ടാ​ണ് ശ​ക്ത​മാ​യ നടപടിയിലേക്ക് സർക്കാരിനെ നയിച്ചത്. കു​ട്ടി​ക​ളു​ടെ പ്രാ​യം കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ സാ​ങ്കേ​തി​കവി​ദ്യ​ക​ൾ വി​ക​സി​പ്പിക്കുകയാണ്.

നി​ല​വി​ൽ ഓ​സ്ട്രേ​ലി​യ ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ല രാ​ജ്യ​ങ്ങ​ൾ പതിനാറു വ​യസി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ ഉപയോഗിക്കുന്നതു നിയമപരമായി വിലക്കിയിട്ടുണ്ട്.

Kerala

വീ​ഡി​യോ​യ്ക്ക് ഒ​പ്പം ന​ൽ​കി​യി​രു​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്തു; വ​യോ​ധി​ക​ന് ന​ഷ്ട​മാ​യ​ത് 1.37 കോ​ടി

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് വ​ട​ക​ര​യി​ൽ സൈ​ബ​ര്‍ ത​ട്ടി​പ്പി​നി​ര​യാ​യ വ​യോ​ധി​ക​ന് 1.37 കോ​ടി രൂ​പ ന​ഷ്ട​മാ​യി. എ​ഐ നി​ർ​മി​ത വീ​ഡി​യോ​യ്ക്ക് ഒ​പ്പം ന​ൽ​കി​യി​രു​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്.

ത​ട്ടി​പ്പി​നി​ര​യാ​യ വ​യോ​ധി​ക​ൻ സൈ​ബ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. സാ​മൂ​ഹ്യ​മാ​ധ്യ​മ​ത്തി​ൽ ക​ണ്ട എ​ഐ വീ​ഡി​യോ​യ്ക്ക് ഒ​പ്പം ന​ൽ​കി​യി​രു​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്ത​തി​ന് പി​ന്നാ​ലെ ത​ട്ടി​പ്പു​കാ​ര്‍ ഫോ​ൺ ഹാ​ക്ക് ചെ​യ്യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ത​ട്ടി​പ്പ് സം​ഘ​ത്തി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം വ​യോ​ധി​ക​ൻ വ്യാ​ജ ഓ​ൺ​ലൈ​ൻ ട്രേ​ഡിം​ഗ് ആ​പ്ലി​ക്കേ​ഷ​നും ഫോ​ണി​ൽ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്തു. ഉ​യ​ർ​ന്ന ലാ​ഭം വാ​ഗ്ദാ​നം ചെ​യ്ത വ്യാ​ജ ആ​പ്പി​ലൂ​ടെ പ​ല ത​വ​ണ​ക​ളാ​യി ഇ​ദ്ദേ​ഹം നി​ക്ഷേ​പി​ച്ച 1.37 കോ​ടി രൂ​പ സം​ഘം ത​ട്ടി​യെ​ടു​ത്തു.

പ​ണം ന​ഷ്ട​മാ​യെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ വ​യോ​ധി​ക​ൻ സൈ​ബ​ർ പോ​ലീ​സി​നെ ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ സൈ​ബ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

അ​യാ​പ്സ് ഹാ​ക്ക് ചെ​യ്യാ​ൻ ശ്ര​മം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പോ​​​​ലീ​​​​സി​​​​ന്‍റെ ആ​​​​ഭ്യ​​​​ന്ത​​​​ര സോ​​​​ഫ്റ്റ്‌വേ​​​​​​​​റാ​​​​യ അ​​​​യാ​​​​പ്സ് ഹാ​​​​ക്ക് ചെ​​​​യ്യാ​​​​ൻ ശ്ര​​​​മം. പ​​​​ല​​​​ത​​​​വ​​​​ണ ഹാ​​​​ക്കിം​​​​ഗ് ശ്ര​​​​മം ന​​​​ട​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ പോ​​​​ലീ​​​​സി​​​​ന്‍റെ ഫ​​​​യ​​​​ൽ​​​​നീ​​​​ക്കം മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ളോ​​​​ളം ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​വു​​​​മു​​​​ണ്ടാ​​​​യി.

പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ അ​​​​ക്കൗ​​​​ണ്ടും പാ​​​​സ്‌വേ​​​​ഡും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് സോ​​​​ഫ്റ്റ്‌വേ​​​​റി​​​​ൽ ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റാ​​​​ൻ ശ്ര​​​​മം ന​​​​ട​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Viral

മൃഗശാലയിൽ നിന്നും ചാടിയ ചെന്നായ; ഒൻപത് ദിവസത്തെ തിരച്ചിൽ പാഴാക്കി ഒരു എഐ ചിത്രം

ദക്ഷിണ കൊറിയയിലെ ഡേജിയോൺ നഗരത്തിൽ നിന്നുള്ള ഒരു വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും വലിയ ചർച്ചയായിരിക്കുകയാണ്.

മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഒരു ചെന്നായയെ തിരയുന്നതിനിടയിൽ, എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഒരു വ്യാജ ചിത്രം പ്രചരിപ്പിച്ചത് സുരക്ഷാ സേനയ്ക്ക് വലിയ തലവേദനയാണ് ഉണ്ടാക്കിയത്.

ന്യൂക്ഗു എന്ന് പേരുള്ള രണ്ട് വയസുള്ള ആൺ ചെന്നായ മൃഗശാലയിലെ വേലിക്ക് താഴെ തുരങ്കമുണ്ടാക്കി രക്ഷപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

പോലീസ്, ഫയർഫോഴ്സ്, സൈന്യം, വന്യജീവി വിദഗ്ധർ എന്നിവരടങ്ങുന്ന വൻ സംഘം ഒൻപത് ദിവസത്തോളമാണ് ചെന്നായയ്ക്കായി നഗരത്തിൽ തിരച്ചിൽ നടത്തിയത്.

സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും ഡ്രോണുകളും തെർമൽ ക്യാമറകളും ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങൾ വിന്യസിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഒരു ജംഗ്ഷനിലൂടെ ചെന്നായ നടന്നുപോകുന്നതായി കാണിക്കുന്ന ചിത്രം ഓൺലൈനിൽ വൈറലായത്.

വളരെ വ്യക്തതയുള്ള ഈ ചിത്രം കണ്ടതോടെ മാധ്യമങ്ങളും സർക്കാർ വൃത്തങ്ങളും അത് സത്യമാണെന്ന് വിശ്വസിക്കുകയും അതേ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തുകയും ചെയ്തു. എന്നാൽ, പിന്നീട് നടത്തിയ പരിശോധനയിൽ ഈ ചിത്രം എഐ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് വ്യക്തമായി.

ഈ വ്യാജ ചിത്രം കാരണം തിരച്ചിൽ സംഘത്തിന്‍റെ ശ്രദ്ധ തെറ്റുകയും ചെന്നായയെ കണ്ടെത്തുന്നതിനായി വൻതോതിൽ സമയം പാഴാകുകയും ചെയ്തു. തമാശയ്ക്ക് വേണ്ടി താനാണ് ഈ വ്യാജ ചിത്രം നിർമ്മിച്ചതെന്ന് സമ്മതിച്ചുകൊണ്ട് 40 വയസുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഒടുവിൽ ഒൻപതാം ദിവസം ലഭിച്ച കൃത്യമായ വിവരത്തെത്തുടർന്ന് ചെന്നായയെ സുരക്ഷിതമായി പിടികൂടി മൃഗശാലയിലേക്ക് തിരിച്ചയച്ചു.

സാങ്കേതികവിദ്യയുടെ സഹായത്തോടെ എളുപ്പത്തിൽ വ്യാജനിർമ്മിതികൾ നടത്താൻ കഴിയുന്ന ഈ കാലഘട്ടത്തിൽ, സമൂഹമാധ്യമങ്ങളിലെ വിവരങ്ങൾ എത്രത്തോളം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് ഈ സംഭവം നമ്മളെ ഓർമ്മിപ്പിക്കുന്നു.

Kerala

‌പ്ര​ണ​യം ന​ടി​ച്ച് യു​വ​തി​യു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി വി​ൽ​പ​ന; യു​വാ​വ് പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: യു​വ​തി​യു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി പെ​യ്ഡ് ഗ്രൂ​പ്പു​ക​ളി​ല്‍ വി​ൽ​പ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ആ​ൺ​സു​ഹൃ​ത്ത് പി​ടി​യി​ൽ. കൂ​ട​ര​ഞ്ഞി സ്വ​ദേ​ശി ക്ല​മ​ന്‍റ് ആ​ണ് സൈ​ബ​ര്‍ ക്രൈം ​പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​യു​മാ​യി ക്ല​മ​ന്‍റ് സൗ​ഹൃ​ദം സ്ഥാ​പി​ച്ചി​രു​ന്നു. പി​ന്നീ​ട് പ്ര​ണ​യം ന​ടി​ച്ച് വീ​ഡി​യോ കോ​ളിം​ഗ് ന​ട​ത്തു​ന്ന​ത് പ​തി​വാ​ക്കി. ഇ​യാ​ൾ വീ​ഡി​യോ കോ​ളിം​ഗി​നി​ടെ യു​വ​തി​യു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍ സ്‌​ക്രീ​ന്‍ റെ​ക്കോ​ര്‍​ഡ് ചെ​യ്തി​രു​ന്നു.

തു​ട​ർ​ന്ന് സ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലെ പെ​യ്ഡ് ഗ്രൂ​പ്പു​ക​ളി​ല്‍ പ്ര​ച​രി​പ്പി​ച്ച് പ​ണം കൈ​പ്പ​റ്റു​ക​യാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ ച​തി​ച്ച് പ​ണം സ​മ്പാ​ദി​ക്കു​ന്ന സം​ഘ​ങ്ങ​ളി​ലെ പ്ര​ധാ​നി​യാ​ണ് പി​ടി​യി​ലാ​യ ക്ലെ​മ​ന്‍റെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പ്; യു​വ​തി പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. നേ​ര​ത്തെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ജോ​യ​ൽ വി. ​ജോ​സി​ന്‍റെ സ​ഹാ​യി​യും സു​ഹൃ​ത്തു​മാ​യ യു​വ​തി‍​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​ഹ​മ്മ​ദാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ഹി​രാ​ൽ ബെ​ൻ​അ​നൂ​ജ് പ​ട്ടേ​ൽ (37) ആ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ​ത്ത​നം​തി​ട്ട സൈ​ബ​ർ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ഹി​രാ​ൽ ബെ​ൻ​അ​നൂ​ജ് പ​ട്ടേ​ലി​ന്‍റെ അ​റ​സ്റ്റ്.

വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ളും മൊ​ബൈ​ൽ ന​മ്പ​രു​ക​ളു​ടെ ലൈ​വ് ലൊ​ക്കേ​ഷ​നു​ക​ളും കോ​ൾ ഡേ​റ്റ റി​ക്കാ​ർ​ഡു​ക​ളും ചോ​ർ​ത്തി​യെ​ടു​ത്ത് ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പാ​ണ് പ്ര​തി​ക​ൾ ന​ട​ത്തി​യ​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

District News

"എന്നെ മോശക്കാരിയാക്കാൻ ശ്രമം, സൈബർ പോരാളികൾ സൈബർ കോമാളികളായി മാറി': റിനി ആൻ

കൊ​ച്ചി: ത​ന്നെ മോ​ശ​ക്കാ​രി​യാ​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നു​വെ​ന്ന് ന​ടി റി​നി ആ​ന്‍ ജോ​ര്‍​ജ്. സൈ​ബ​ര്‍ പോ​രാ​ളി​ക​ള്‍ സൈ​ബ​ര്‍ കോ​മാ​ളി​ക​ളാ​യി മാ​റി​യെ​ന്നും രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പു​റ​ത്താ​ക്കി​യ​തി​ന് പി​ന്നി​ല്‍ ത​ന്‍റെ ഗൂ​ഢാ​ലോ​ച​ന എ​ന്ന് പ​റ​യു​ന്ന​വ​രെ സ​മ്മ​തി​ക്ക​ണ​മെ​ന്നും റി​നി പ​റ​ഞ്ഞു.

എ​തി​ര്‍​ക്കു​ന്ന​വ​രെ സി​പി​എ​മ്മു​കാ​രാ​ക്കും. പു​റ​ത്തു​വ​ന്ന ഓ​ഡി​യോ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ നി​ഷേ​ധി​ച്ചി​ട്ടി​ല്ല. മാ​ന​ന​ഷ്ട​ക്കേ​സ് കൊ​ടു​ക്കാ​ന്‍ പോ​ലും ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും റി​നി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ത​ന്നെ പ്ര​കോ​പി​പ്പി​ച്ചാ​ല്‍ ഇ​തു​വ​രെ പ​റ​യാ​ത്ത പ​ല കാ​ര്യ​ങ്ങ​ളും പ​റ​യേ​ണ്ടി വ​രു​മെ​ന്ന് റി​നി ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. ത​നി​ക്ക് അ​റി​യാ​വു​ന്ന​തും നേ​രി​ട്ട് അ​നു​ഭ​വ​മു​ള്ള​തു​മാ​യ കാ​ര്യ​ങ്ങ​ളു​ണ്ട്. അ​ത് പ​റ​യേ​ണ്ടി​വ​രും. അ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ഇ​തു​വ​രെ പ​റ​യാ​ത്ത​തി​ന് കാ​ര​ണം കാ​ര​ണം ആ ​പ്ര​സ്ഥാ​ന​ത്തി​ലെ പ​ല ആ​ളു​ക​ളേ​യും സ്‌​നേ​ഹി​ക്കു​ന്നു​ണ്ട് എ​ന്ന​തു​കൊ​ണ്ടാ​ണെ​ന്നും റി​നി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

District News

വെർച്വൽ അറസ്റ്റ്: വീട്ടമ്മയിൽനിന്ന് 2.88 കോടി തട്ടിയ പ്രതി പിടി യിൽ

മട്ടാഞ്ചേരി: മണി ലോണ്ടറിംഗ്, ക്രിപ്റ്റോ കറൻസി എന്നിവയുമായി ബന്ധപ്പെട്ട് മും ബൈ തിലക് നഗർ പോലീസ് സ്റ്റേഷനിൽ കേസുണ്ടെന്നും ഇതിൽ വെർച്വൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി മട്ടാഞ്ചേരി സ്വദേശിയിൽനി ന്ന് പണം തട്ടിയ മുഖ്യപ്രതി പിടിയിൽ. മഹാരാഷ്ട്ര സ്വദേശി സന്തോഷാണ് (50) പിടി യിലായത്.
മഹാരാഷ്ട്രയിലെ ഗോൺഡ്യയിൽ നിന്ന് മട്ടാഞ്ചേരി എസ്ഐ ജിമ്മി ജോസിന്റെ നേ തൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. മട്ടാ ഞ്ചേരി ആനവാതിൽ സ്വദേശിനിയായ വീട്ടമ്മയിൽനിന്ന് 2.88 കോടി രൂപയാണ് പ്രതി തട്ടിയെടുത്തത്.
കേസിൽനിന്ന് ഒഴിവാക്കി തരാമെന്ന് പറഞ്ഞ് പല തവണകളായി പ്രതികൾ വീട്ടമ്മയി ൽനിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിൽ മഹാരാഷ്ട്ര നവി മുംബൈ സ്വദേശികളായ സാക്ഷി അഗർവാൾ, സന്തോഷ്, വിജയ ഖന്ന, സഞ്ജയ് ഖാൻ, ശിവ സുബ്രഹ്മണ്യം എന്നിവർക്കെതിരേ മട്ടാഞ്ചേരി പോലീസ് കേസെടുത്തിരുന്നു.
വീട്ടമ്മയുടെ വാട്‌സാപ്പ് നമ്പറിലേക്ക് പ്രതിയായ സന്തോഷിൻ്റെ നമ്പറിൽനിന്നു വീ ഡിയോ കോൾ ചെയ്‌താണ് തട്ടിപ്പ് നടത്തിയത്.

Latest News

Corehub Up