x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

AI ലു​ക്കി​ൽ വീ​ണ് വ്യ​വ​സാ​യി; 20 ല​ക്ഷം ത​ട്ടി 65-കാ​രി​യാ​യ ആ​ശു​പ​ത്രി ക്ലീ​ന​ർ!


Published: September 21, 2026 11:43 PM IST | Updated: September 21, 2026 11:43 PM IST

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സാ​ങ്കേ​തി​ക​വി​ദ്യ ദു​രു​പ​യോ​ഗം ചെ​യ്ത് ബി​സി​ന​സു​കാ​ര​നി​ൽ നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ 65-കാ​രി​യാ​യ ആ​ശു​പ​ത്രി ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി ചൈ​ന​യി​ൽ പി​ടി​യി​ലാ​യി.

ഷാ​ങ്ഹാ​യി​ലെ പ്ര​മു​ഖ ആ​ശു​പ​ത്രി​യി​ൽ ക്ലീ​ന​റാ​യി ജോ​ലി ചെ​യ്യു​ന്ന യു ​സി​യു​ഷെ​ൻ എ​ന്ന സ്ത്രീ​യാ​ണ് 29 വ​യ​സു​ള്ള വ​നി​താ ഡോ​ക്ട​റാ​ണെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് റി​യ​ൽ എ​സ്റ്റേ​റ്റ് വ്യാ​പാ​രി​യി​ൽ നി​ന്ന് 1.7 ല​ക്ഷം യു​വാ​ൻ (ഏ​ക​ദേ​ശം 20 ല​ക്ഷ​ത്തോ​ളം ഇ​ന്ത്യ​ൻ രൂ​പ) കൈ​ക്ക​ലാ​ക്കി​യ​ത്.

ഫേ​സ്-​സ്വാ​പ്പിം​ഗ് സോ​ഫ്റ്റ്‌​വെ​യ​റു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ത​യാ​റാ​ക്കി​യ അ​യ്യാ​യി​ര​ത്തി​ല​ധി​കം ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും പ​ങ്കു​വെ​ച്ച് അ​ഞ്ച് വ​ർ​ഷം കൊ​ണ്ടാ​ണ് ഇ​വ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ത​രം​ഗ​മു​ണ്ടാ​ക്കി​യ​ത്.

2021-ലാ​ണ് ഷാ​ങ്ഹാ​യ് സ്വ​ദേ​ശി​യാ​യ ലി​യു ഹു​യി എ​ന്ന ക​രാ​റു​കാ​ര​ൻ ഇ​വ​രു​ടെ വ്യാ​ജ പ്രൊ​ഫൈ​ൽ കാ​ണു​ന്ന​ത്. ആ​ശു​പ​ത്രി​യി​ലെ വ​ലി​യ നി​ർ​മ്മാ​ണ ക​രാ​റു​ക​ൾ ന​ൽ​കാ​ൻ ത​നി​ക്ക് സ്വാ​ധീ​ന​മു​ണ്ടെ​ന്ന് യു ​സി​യു​ഷെ​ൻ ഇ​യാ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു.

ബി​സി​ന​സ് നേ​ട്ട​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ലി​യു ഇ​വ​രു​മാ​യി ഓ​ൺ​ലൈ​നി​ലൂ​ടെ സൗ​ഹൃ​ദ​ത്തി​ലാ​വു​ക​യും തു​ട​ർ​ന്ന് പ്ര​ണ​യാ​ഭ്യ​ർ​ഥ​ന ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ നേ​രി​ട്ട് കാ​ണാ​നോ വീ​ഡി​യോ കോ​ൾ ചെ​യ്യാ​നോ ആ​വ​ശ്യ​പ്പെ​ടു​മ്പോ​ഴെ​ല്ലാം ഇ​വ​ർ പ​ല ഒ​ഴി​വു​ക​ഴി​വു​ക​ൾ പ​റ​ഞ്ഞ് ഒ​ഴി​വാ​കി.

പി​ന്നീ​ട് സ്വ​ന്തം അ​മ്മ എ​ന്ന വ്യാ​ജേ​ന മ​റ്റൊ​രു വേ​ഷ​മ​ണി​ഞ്ഞ് എ​ത്തി​യ ഇ​വ​ർ, മ​ക​ളെ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ങ്കി​ൽ ഭീ​മ​മാ​യ തു​ക​യും സ്വ​ന്ത​മാ​യി വീ​ടും വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​കേ​ട്ട് വ​ഞ്ചി​ക്ക​പ്പെ​ട്ട ലി​യു അ​ഞ്ച് മാ​സ​ത്തി​നി​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ഇ​വ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ വാ​ഗ്ദാ​നം ചെ​യ്ത നി​ർ​മ്മാ​ണ ക​രാ​റു​ക​ളൊ​ന്നും ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ സം​ശ​യം തോ​ന്നി​യ ബി​സി​ന​സു​കാ​ര​ൻ പൊ​ലി​സി​നെ സ​മീ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന സ​ത്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്.

പ്ര​ശ​സ്ത​യാ​യ യു​വ ഡോ​ക്ട​ർ​ക്ക് പി​ന്നി​ൽ മു​ൻ​പും ത​ട്ടി​പ്പു കേ​സി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള 65-കാ​രി​യാ​യ ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി​യാ​ണെ​ന്ന് പൊ​ലി​സ് ക​ണ്ടെ​ത്തി.

ത​ട്ടി​യെ​ടു​ത്ത തു​ക മു​ഴു​വ​ൻ സൗ​ന്ദ​ര്യ​വ​ർ​ധ​ക ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കും വി​ല​കൂ​ടി​യ വ​സ്ത്ര​ങ്ങ​ൾ​ക്കും സ്കി​ൻ​കെ​യ​ർ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്കു​മാ​യാ​ണ് ഇ​വ​ർ ചെ​ല​വ​ഴി​ച്ച​ത്.

ഇ​വ​ർ പ​ങ്കു​വെ​ച്ചി​രു​ന്ന വീ​ഡി​യോ​ക​ളി​ൽ "AI നി​ർ​മ്മി​തം" എ​ന്ന ചെ​റി​യൊ​രു മു​ന്ന​റി​യി​പ്പ് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും, ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളി​ൽ വ​ലി​യ അ​റി​വി​ല്ലാ​തി​രു​ന്ന​തി​നാ​ൽ ഇ​ര​യാ​യ വ്യ​വ​സാ​യി അ​ത് ശ്ര​ദ്ധി​ച്ചി​രു​ന്നി​ല്ല.

Tags : AICrime DeepfakeScam TechFraud ChinaNews CyberCrime

Recent News

Corehub Up