x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'വ​ഴി​മാ​റി​പ്പോ​യാ​ലും വ​ഴി കാ​ട്ടി​യ ആ​ൾ ഒ​പ്പ​മു​ണ്ട്': മ​ഹാ​സ​മു​ദ്ര​ത്തി​ന് ന​ടു​വി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ണ്ടു​മു​ട്ടി അ​ച്ഛ​നും മ​ക​നും!


Published: September 21, 2026 04:53 PM IST | Updated: September 21, 2026 04:53 PM IST

പ​ര​ന്നു​കി​ട​ക്കു​ന്ന മ​ഹാ​സ​മു​ദ്ര​ത്തി​ലൂ​ടെ യാ​ത്ര ചെ​യ്യു​മ്പോ​ൾ, എ​തി​ർ​ദി​ശ​യി​ൽ​നി​ന്ന് നി​ങ്ങ​ളി​ലേ​ക്ക് അ​ടു​ക്കു​ന്ന കൂ​റ്റ​ൻ ക​പ്പ​ലി​ൽ സ്വ​ന്തം അ​ച്ഛ​നാ​ണു​ള്ള​തെ​ന്ന് തി​രി​ച്ച​റി​ഞ്ഞാ​ൽ എ​ന്താ​യി​രി​ക്കും തോ​ന്നു​ക?

ആ​ർ​ക്കും പെ​ട്ടെ​ന്ന് വി​ശ്വ​സി​ക്കാ​ൻ ക​ഴി​യാ​ത്ത അ​ങ്ങ​നെ​യൊ​രു അ​പൂ​ർ​വ നി​മി​ഷ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ച്ചി​രി​ക്കു​ക​യാ​ണ് റു​ഷീ​ൽ ശ​ര​ൺ എ​ന്ന നാ​വി​ക​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ച്ഛ​നും.

വ്യ​ത്യ​സ്ത ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് യാ​ത്ര​തി​രി​ച്ച ഇ​രു​വ​ർ​ക്കും മു​ൻ​കൂ​ട്ടി നി​ശ്ച​യി​ക്കാ​തെ, തി​ക​ച്ചും ആ​ക​സ്മി​ക​മാ​യാ​ണ് ക​ട​ലി​നു ന​ടു​വി​ൽ ക​ണ്ടു​മു​ട്ടേ​ണ്ടി വ​ന്ന​ത്.

ഈ ​അ​ത്ഭു​ത​ക​ര​മാ​യ അ​നു​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ റു​ഷീ​ൽ ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ലൂ​ടെ പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് വാ​ർ​ത്ത ലോ​ക ശ്ര​ദ്ധ​നേ​ടു​ന്ന​ത്.

വ​ട​ക്ക​ൻ ദി​ശ​യി​ലേ​ക്ക് ക​പ്പ​ൽ ന​യി​ക്കു​ക​യാ​യി​രു​ന്ന റു​ഷീ​ൽ, എ​തി​ർ വ​ശ​ത്തു​നി​ന്നും ത​ങ്ങ​ളി​ലേ​ക്ക് അ​ടു​ത്തു വ​രു​ന്ന ഭീ​മ​ൻ ക​പ്പ​ൽ ക​ണ്ട് കൗ​തു​ക​ത്തോ​ടെ നാ​വി​ഗേ​ഷ​ൻ മാ​പ്പു​ക​ൾ പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് എ​തി​രേ വ​രു​ന്ന ക​പ്പ​ലി​ലെ ക്യാ​പ്റ്റ​ൻ സ്വ​ന്തം അ​ച്ഛ​നാ​ണെ​ന്ന തി​രി​ച്ച​റി​വ് അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​കു​ന്ന​ത്.

റു​ഷീ​ൽ വ​ട​ക്കോ​ട്ടും അ​ച്ഛ​ന്‍റെ ക​പ്പ​ൽ തെ​ക്ക​ൻ ദി​ശ​യി​ലേ​ക്കു​മാ​യി​രു​ന്നു സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. അ​തി​വി​ശാ​ല​മാ​യ ക​ട​ൽ​പ്പാ​ത​യി​ൽ, ഒ​രേ സ​മ​യം ര​ണ്ടു​പേ​രും ഒ​രേ ബി​ന്ദു​വി​ൽ സം​ഗ​മി​ച്ച​ത് തി​ക​ച്ചും അ​വി​ശ്വ​സ​നീ​യ​മാ​യ ഒ​ര​നു​ഭ​വ​മാ​യി​രു​ന്നു.

ക​ണ്ടു​മു​ട്ട​ലി​ന്‍റെ സ​ന്തോ​ഷ​ത്തി​ന​പ്പു​റം, ആ ​നി​മി​ഷ​ത്തി​ൽ അ​ച്ഛ​ൻ റു​ഷീ​ലി​നോ​ട് പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഈ ​സം​ഭ​വ​ത്തെ കൂ​ടു​ത​ൽ ഹൃ​ദ​യ​സ്പ​ർ​ശി​യാ​ക്കി​യ​ത്.

ഈ ​വ​ലി​യ ശൂ​ന്യ​ത​യ്ക്ക് ന​ടു​വി​ൽ, വ്യ​ത്യ​സ്ത ദി​ശ​ക​ളി​ൽ സ​ഞ്ച​രി​ക്കു​മ്പോ​ഴും ഒ​രേ സ​മു​ദ്ര​ത്താ​ൽ ബ​ന്ധി​പ്പി​ക്ക​പ്പെ​ട്ട​വ​രാ​ണ് ന​മ്മ​ളെ​ന്നും, സ്വ​ന്ത​മാ​യി ഒ​രു പാ​ത തി​ര​ഞ്ഞെ​ടു​ത്ത് മു​ന്നോ​ട്ട് പോ​കു​മ്പോ​ഴും ജീ​വി​ത​ത്തി​ൽ വ​ഴി​ന​ട​ത്തി​യ​വ​രെ നാം ​മ​റ​ക്കി​ല്ലെ​ന്നു​മാ​യി​രു​ന്നു അ​ച്ഛ​ന്‍റെ സ​ന്ദേ​ശം.

ശ​ത​കോ​ടി​യി​ലൊ​ന്നു മാ​ത്രം സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ഇ​ത്ത​രം അ​പൂ​ർ​വ്വ നി​മി​ഷ​ങ്ങ​ൾ നാ​വി​ക​രു​ടെ ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​കു​ന്ന​ത് തി​ക​ച്ചും അ​പൂ​ർ​വ്വ​മാ​ണെ​ന്ന കു​റി​പ്പോ​ടെ​യാ​ണ് റു​ഷീ​ൽ ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​മി​ഷ​നേ​രം കൊ​ണ്ട് ത​രം​ഗ​മാ​യി മാ​റി​യ ഈ ​വീ​ഡി​യോ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ മ​ന​സാ​ണ് കീ​ഴ​ട​ക്കി​യ​ത്.

Tags : FatherAndSon UnbelievableMoments StoryOfTheDay HeartwarmingStory InspirationalMoments

Recent News

Corehub Up