x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​രു ആ​യു​ഷ്കാ​ല​ത്തെ ത്യാ​ഗ​ത്തി​ന് മ​ക​ൾ ന​ൽ​കി​യ സ്നേ​ഹ​സ​മ്മാ​നം


Published: September 21, 2026 09:10 PM IST | Updated: September 21, 2026 09:11 PM IST

മ​ക്ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി സ്വ​ന്തം ആ​ഗ്ര​ഹ​ങ്ങ​ളും ആ​വ​ശ്യ​ങ്ങ​ളും മാ​റ്റി​വെ​ക്കു​ന്ന മാ​താ​പി​താ​ക്ക​ളു​ടെ ത്യാ​ഗം വി​വ​ര​ണാ​തീ​ത​മാ​ണ്. അ​ത്ത​ര​ത്തി​ൽ ത​നി​ക്ക് ത​ണ​ലാ​യി നി​ന്ന പി​താ​വി​ന് മ​ക​ൾ തി​രി​കെ ന​ൽ​കി​യ ഒ​രു സ്നേ​ഹ​സ​മ്മാ​ന​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കോ​ടി​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ മ​നം​ക​വ​രു​ന്ന​ത്.

മ​ലേ​ഷ്യ​യി​ലെ കോ​ലാ​ലം​പൂ​രി​ൽ വെ​ച്ച്, പി​താ​വി​നാ​യി താ​ൻ സ്വ​ന്ത​മാ​യി വാ​ങ്ങി​യ പു​തി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി അ​മ്പ​ര​പ്പി​ച്ച വാ​ർ​ത്ത പ​ങ്കു​വെ​ച്ച​ത് മ​ഹ്റു​ഖ് മൊ​ഗ​ൽ എ​ന്ന യു​വ​തി​യാ​ണ്.

'ഹ്യൂ​മ​ൻ​സ് ഓ​ഫ് ബോം​ബെ' എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ പു​റ​ത്തു​വ​ന്ന ഈ ​വൈ​കാ​രി​ക നി​മി​ഷ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു.

മ​റ്റൊ​രു ബ​ന്ധു വാ​ങ്ങി​യ പു​തി​യ അ​പ്പാ​ർ​ട്ട്മെ​ന്‍റ് സ​ന്ദ​ർ​ശി​ക്കാ​നെ​ന്ന വ്യാ​ജേ​ന​യാ​ണ് മ​ഹ്റു​ഖും കു​ടും​ബ​വും അ​ച്ഛ​നെ അ​വി​ടെ​യെ​ത്തി​ച്ച​ത്. എ​ന്നാ​ൽ, അ​വി​ടെ​വെ​ച്ച് ഇ​ത് അ​ദ്ദേ​ഹ​ത്തി​ന് വേ​ണ്ടി​യു​ള്ള ഫാ​ദേ​ഴ്സ് ഡേ ​സ​മ്മാ​ന​മാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ​തോ​ടെ ആ ​പി​താ​വ് അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ സ്തം​ഭി​ച്ചു​പോ​യി.

സ​ന്തോ​ഷ​വും അ​ത്ഭു​ത​വും അ​ട​ക്കാ​നാ​വാ​തെ പൊ​ട്ടി​ക്ക​ര​ഞ്ഞ അ​ദ്ദേ​ഹ​ത്തെ മ​ക​ൾ കെ​ട്ടി​പ്പി​ടി​ച്ച് ആ​ശ്വ​സി​പ്പി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. തു​ട​ർ​ന്ന് വ​ന്ന ദി​വ​സ​ങ്ങ​ളി​ലും ഈ ​വ​ലി​യ സ​ന്തോ​ഷം ഓ​ർ​ത്ത് അ​ദ്ദേ​ഹം ക​ണ്ണീ​ര​ണി​ഞ്ഞി​രു​ന്ന​താ​യി മ​ക​ൾ ഓ​ർ​ത്തെ​ടു​ക്കു​ന്നു.

ക​ഴി​ഞ്ഞ മൂ​ന്ന് പ​തി​റ്റാ​ണ്ടോ​ള​മാ​യി കോ​ർ​പ്പ​റേ​റ്റ് ട്രെ​യി​ന​റാ​യി ജോ​ലി ചെ​യ്യു​ന്ന ത​ന്‍റെ പി​താ​വാ​യി​രു​ന്നു കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യ​മെ​ന്ന് മ​ഹ്റു​ഖ് വ്യ​ക്ത​മാ​ക്കു​ന്നു.

സ്വ​ന്തം സു​ഖ​സൗ​ക​ര്യ​ങ്ങ​ൾ മാ​റ്റി​വെ​ച്ച് നാ​ല് മ​ക്ക​ളെ​യും ഉ​യ​ർ​ന്ന നി​ല​യി​ൽ പ​ഠി​പ്പി​ച്ച അ​ദ്ദേ​ഹം, മ​ക​ളു​ടെ ആ​ഗ്ര​ഹ​പ്ര​കാ​രം താ​യ്‌​ലാ​ന്‍റി​ലും ദ​ക്ഷി​ണ കൊ​റി​യ​യി​ലും പോ​യി ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ന്ന​തി​നും വ​ലി​യ പി​ന്തു​ണ​യാ​ണ് ന​ൽ​കി​യ​ത്.

ജീ​വി​ത​കാ​ലം മു​ഴു​വ​ൻ വാ​ട​ക​വീ​ടു​ക​ളി​ൽ ക​ഴി​ഞ്ഞ മാ​താ​പി​താ​ക്ക​ൾ​ക്ക് സ്വ​ന്ത​മാ​യൊ​രു വീ​ട് ന​ൽ​ക​ണ​മെ​ന്ന​ത് മ​ഹ്റു​ഖി​ന്‍റെ വ​ലി​യൊ​രു സ്വ​പ്ന​മാ​യി​രു​ന്നു. 2023-ൽ ​ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​തു​മു​ത​ൽ ഇ​തി​നാ​യി കൃ​ത്യ​മാ​യി തു​ക നീ​ക്കി​വെ​ച്ചാ​ണ് മ​ഹ്റു​ഖ് ഈ ​ല​ക്ഷ്യം കൈ​വ​രി​ച്ച​ത്.

വീ​ട് തി​ര​ഞ്ഞെ​ടു​ക്കു​ന്ന വേ​ള​യി​ൽ, മ​ക്ക​ൾ​ക്കാ​യി ഏ​റെ ത്യാ​ഗ​ങ്ങ​ൾ സ​ഹി​ച്ച അ​മ്മ​യെ​യാ​ണ് ത​നി​ക്കൊ​പ്പം കൂ​ട്ടി​യ​തെ​ന്നും അ​വ​ർ​ക്ക് ഇ​ഷ്ട​പ്പെ​ട്ട വീ​ടാ​ണ് വാ​ങ്ങി​യ​തെ​ന്നും യു​വ​തി പ​റ​യു​ന്നു.

കോ​ലാ​ലം​പൂ​ർ ന​ഗ​ര​ത്തി​ന്‍റെ മ​നോ​ഹ​ര​മാ​യ കാ​ഴ്ച ന​ൽ​കു​ന്ന അ​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ന​മ്പ​ർ, യാ​ദൃ​ച്ഛി​ക​മാ​യി പി​താ​വി​ന്‍റെ ജ​ന്മ​ദി​ന തീ​യ​തി ത​ന്നെ​യാ​യി​രു​ന്നു എ​ന്ന​തും ഈ ​സ​മ്മാ​ന​ത്തി​ന്‍റെ മാ​റ്റു​കൂ​ട്ടി.

തു​ട​ക്ക​ത്തി​ൽ ജ​ന്മ​ദി​ന​ത്തി​ൽ സ​ർ​പ്രൈ​സ് ന​ൽ​കാ​നാ​ണ് പ​ദ്ധ​തി​യി​ട്ടി​രു​ന്ന​തെ​ങ്കി​ലും, ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ഫാ​ദേ​ഴ്സ് ഡേ​യ്ക്ക് തൊ​ട്ടു​മു​മ്പ് പൂ​ർ​ത്തി​യാ​യ​തോ​ടെ അ​ന്നേ​ദി​വ​സം ത​ന്നെ താ​ക്കോ​ൽ കൈ​മാ​റാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ശേ​ഷം അ​ച്ഛ​നെ ക​ബ​ളി​പ്പി​ച്ച് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ​ത്തി​ച്ച് താ​ക്കോ​ൽ കൈ​ക​ളി​ലേ​ക്ക് വെ​ച്ചു​ന​ൽ​കി​യ​പ്പോ​ൾ ആ ​പി​താ​വി​ന് വാ​ക്കു​ക​ൾ കി​ട്ടാ​താ​യി.

ഈ ​നി​മി​ഷം ക​ണ്ടു​നി​ന്ന സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ, മാ​താ​പി​താ​ക്ക​ളു​ടെ അ​ക്ഷീ​ണ പ​രി​ശ്ര​മ​ങ്ങ​ൾ​ക്ക് മ​ക്ക​ൾ ന​ൽ​കു​ന്ന ഏ​റ്റ​വും മി​ക​ച്ച ആ​ദ​ര​വാ​ണി​തെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ടു​ക​യും യു​വ​തി​യെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ കൊ​ണ്ട് മൂ​ടു​ക​യും ചെ​യ്യു​ക​യാ​ണ്.

Tags : WholesomeMoment Heartwarming EmotionalSurprise HappyTears FaithInHumanity

Recent News

Corehub Up