x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോളറിനടിയിൽ പെട്ടിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട് ഇംഗ്ലീഷ് താരം ആന്ദ്രോസ് ടൗൺസെൻഡ്


Published: September 21, 2026 04:28 PM IST | Updated: September 21, 2026 04:28 PM IST

താ​യ്‌​ല​ൻ​ഡ് ഫു​ട്ബോ​ൾ ലീ​ഗി​ൽ എ​ല്ലാ​വ​രെ​യും ന​ടു​ക്കി​യ അ​പൂ​ർ​വ​വും ഞെ​ട്ടി​ക്കു​ന്ന​തു​മാ​യ ഒ​രു സം​ഭ​വ​മാ​ണ് ന​ട​ന്ന​ത്. മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള പ​രി​ശീ​ല​ന​ത്തി​നി​ടെ ഗ്രൗ​ണ്ടി​ലെ റോ​ള​റി​ന​ടി​യി​ൽ പെ​ട്ടി​ട്ടും അ​ത്ഭു​ത​ക​ര​മാ​യി പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് മു​ൻ ഇം​ഗ്ല​ണ്ട് സൂ​പ്പ​ർ​താ​രം ആ​ന്ദ്രോ​സ് ടൗ​ൺ​സെ​ൻ​ഡ്.

പി​ടി പ്രാ​ചു​വാ​പും പ​ട്ടാ​ണി എ​ഫ്സി​യും ത​മ്മി​ലു​ള്ള പോ​രാ​ട്ട​ത്തി​ന് തൊ​ട്ടു​മു​മ്പ് മൈ​താ​ന​ത്ത് വാം-​അ​പ്പ് ചെ​യ്യു​ക​യാ​യി​രു​ന്നു താ​രം. ഉ​യ​ർ​ന്നു വ​ന്ന പ​ന്ത് വാ​യു​വി​ൽ വെ​ച്ച് മ​നോ​ഹ​ര​മാ​യി ബാ​ക്ക്-​ഹീ​ൽ ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​ന്നി​ൽ നി​ന്നും വ​ന്ന പി​ച്ച് റോ​ള​ർ ടൗ​ൺ​സെ​ൻ​ഡി​നെ ത​ട്ടു​ക​യാ​യി​രു​ന്നു.

നി​യ​ന്ത്ര​ണം വി​ട്ട് നി​ല​ത്തു​വീ​ണ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ഭാ​ര​മേ​റി​യ റോ​ള​ർ മു​ന്നോ​ട്ട് നീ​ങ്ങി. അ​പ​ക​ടം ക​ണ്ട മാ​ത്ര​യി​ൽ ത​ന്നെ ഡ്രൈ​വ​ർ വാ​ഹ​നം നി​ർ​ത്തു​ക​യും താ​ര​ത്തെ പു​റ​ത്തെ​ത്താ​ൻ സ​ഹാ​യി​ക്കു​ക​യും ചെ​യ്തു.

വ​ലി​യ ഭാ​ര​മു​ള്ള മെ​ഷീ​ൻ ശ​രീ​ര​ത്തി​ൽ ത​ട്ടി​യ​തി​നാ​ൽ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ക​ളി​ക്കാ​രും അ​ധി​കൃ​ത​രും പ​രി​ഭ്രാ​ന്ത​രാ​യി. എ​ന്നാ​ൽ ഏ​വ​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തി​ക്കൊ​ണ്ട്, കാ​ര്യ​മാ​യ പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലാ​തെ അ​ദ്ദേ​ഹം ഗ്രൗ​ണ്ടി​ൽ നി​ന്ന് ന​ട​ന്നു നീ​ങ്ങി.

സം​ഭ​വം ക​ണ്ട് ടൗ​ൺ​സെ​ൻ​ഡ് ക​ളി​യി​ൽ നി​ന്ന് മാ​റി​നി​ൽ​ക്കു​മെ​ന്ന് ക​രു​തി​യെ​ങ്കി​ലും, ടീ​മി​ന്‍റെ 3-0 വി​ജ​യ​ത്തി​നി​ട​യി​ൽ 93-ാം മി​നി​റ്റി​ൽ പ​ക​ര​ക്കാ​ര​നാ​യി താ​രം ക​ള​ത്തി​ലി​റ​ങ്ങു​ക​യും ചെ​യ്തു.

ടോ​ട്ട​നം, ക്രി​സ്റ്റ​ൽ പാ​ല​സ്, എ​വ​ർ​ട്ട​ൺ തു​ട​ങ്ങി​യ വ​ൻ​കി​ട ഇം​ഗ്ലീ​ഷ് ക്ല​ബ്ബു​ക​ൾ​ക്കാ​യി ബൂ​ട്ട​ണി​ഞ്ഞ ഈ ​സൂ​പ്പ​ർ​താ​ര​ത്തി​ന്‍റെ അ​തി​ജീ​വ​ന​വും കാ​യി​ക​ക്ഷ​മ​ത​യും ഫു​ട്ബോ​ൾ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി മാ​റി​യി​ട്ടു​ണ്ട്.

Tags : AndrosTownsend FreakAccident FootballNews PTPrachuap ThailandFootball

Recent News

Corehub Up