x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​രാ​ഴ്ച​യി​ൽ 213 ഫോ​ൺ​വി​ളി​ക​ൾ; യു​വ​തി​യെ നി​ര​ന്ത​രം ശ​ല്യം ചെ​യ്ത ഫ്ലോ​റി​ഡ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

പി. ​പി. ചെ​റി​യാ​ൻ
Published: August 5, 2026 05:21 PM IST | Updated: August 5, 2026 05:21 PM IST

ലൂ​ക്ക് ഹെ​ർ​ബ​ർ​ട്ട്

ഫ്ലോ​റി​ഡ: ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി അ​ജ്ഞാ​ത ന​മ്പ​റു​ക​ളി​ൽ നി​ന്ന് നി​ര​ന്ത​രം ഫോ​ൺ​വി​ളി​ക​ൾ ന​ട​ത്തു​ക​യും വ്യാ​ജ​പ​രാ​തി​ക​ൾ ന​ൽ​കി യു​വ​തി​യെ ശ​ല്യം ചെ​യ്യു​ക​യും ചെ​യ്ത ഫ്ലോ​റി​ഡ സ്വ​ദേ​ശി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പോ​ർ​ട്ട് ഓ​റ​ഞ്ച് സ്വ​ദേ​ശി​യാ​യ 31 വയസുകാ​ര​ൻ ലൂ​ക്ക് ഹെ​ർ​ബ​ർ​ട്ട് ആ​ണ് ഫ്ലാ​ഗ്ല​ർ കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ പി​ടി​യി​ലാ​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ, ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ പ്ര​തി യു​വ​തി​യെ ല​ക്ഷ്യ​മി​ട്ട് ആ​യി​ര​ക്ക​ണ​ക്കി​ന് ഫോ​ൺ​വി​ളി​ക​ൾ ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി.

ഒ​രു ആ​ഴ്ച​യ്ക്കി​ടെ മാ​ത്രം 213 ത​വ​ണ​യാ​ണ് ഇ​യാ​ൾ യു​വ​തി​യു​ടെ ഫോ​ണി​ലേ​ക്ക് വി​ളി​ച്ച​ത്. ഇ​ന്‍റ​ർ​നെ​റ്റ് അ​ധി​ഷ്ഠി​ത ഫോ​ൺ ന​മ്പ​റു​ക​ളും ബ്ലോ​ക്ക് ചെ​യ്ത ന​മ്പ​റു​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​യാ​ൾ നി​ര​ന്ത​രം വി​ളി​ക​ൾ ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഫോ​ൺ​വി​ളി​ക​ളി​ൽ ഒ​തു​ങ്ങാ​തെ, യു​വ​തി​യു​ടെ കു​ടും​ബ​ത്തി​നെ​തി​രേ ശി​ശു​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ വ്യാ​ജ ശി​ശു​പീ​ഡ​ന പ​രാ​തി​യും ഇ​യാ​ൾ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ അ​ന്വേ​ഷ​ണ​ത്തി​ൽ പ​രാ​തി അ​ടി​സ്ഥാ​ന​ര​ഹി​ത​വും വ്യാ​ജ​വു​മാ​ണെ​ന്ന് തെ​ളി​ഞ്ഞു.

സൈ​ബ​ർ ക്രൈം ​യൂ​ണി​റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സ്റ്റോ​ക്കിം​ഗ്, വ്യാ​ജ​പ​രാ​തി ന​ൽ​ക​ൽ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. പി​ന്നീ​ട് പ്ര​തി​യെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

Tags : Florida Stalking Harassment PhoneHarassment CyberCrime

Recent News

Corehub Up