Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mallikarjun Kharge

ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോൾ എന്തുകൊണ്ട് ഇന്ധനവില വർധിച്ചു; ഖാ​ർ​ഗെ

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ 12 വ​ർ​ഷ​ത്തി​നി​ടെ ക്രൂ​ഡ് ഓ​യി​ൽ വി​ല കു​റ​ഞ്ഞി​ട്ടും എ​ന്തു​കൊ​ണ്ട് ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം ന​ൽ​കി​യി​ല്ലെ​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ.

ന​രേ​ന്ദ്ര മോ​ദി പ്ര​ധാ​ന​മ​ന്ത്രി​പ​ദം ഏ​റ്റെ​ടു​ത്ത 2014 മേ​യ് 26ലെ ​പ്ര​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബ്യൂ​റോ​യു​ടെ (പി​ഐ​ബി) ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു മോ​ദി സ​ർ​ക്കാ​രി​നെ​തി​രേ​യു​ള്ള ഖാ​ർ​ഗെ​യു​ടെ ക​ട​ന്നാ​ക്ര​മ​ണം.

ഖാ​ർ​ഗെ എ​ക്സി​ൽ പ​ങ്കു​വ​ച്ച പി​ഐ​ബി​യു​ടെ ഔ​ദ്യോ​ഗി​ക ഡാ​റ്റ​പ്ര​കാ​രം 2014 മേ​യ് 26ന് ​ഇ​ന്ത്യ​ൻ വി​പ​ണി​യി​ലെ ക്രൂ​ഡ് ഓ​യി​ലി​ന്‍റെ (ഇ​ന്ത്യ​ൻ ബാ​സ്ക​റ്റ്) ശ​രാ​ശ​രി വി​ല ബാ​ര​ലി​ന് 108.05 ഡോ​ള​റാ​യി​രു​ന്നു.

ഡോ​ള​ർ-​രൂ​പ വി​നി​മ​യ​നി​ര​ക്കാ​ക​ട്ടെ 58.59 രൂ​പ​യും. ആ ​സ​മ​യ​ത്ത് പെ​ട്രോ​ളി​ന്‍റെ വി​ല ലി​റ്റ​റി​ന് 71.51 രൂ​പ​യും ഡീ​സ​ലി​ന്‍റെ വി​ല 56.71 രൂ​പ​യു​മാ​യി​രു​ന്നു​വെ​ന്ന് ഖാ​ർ​ഗെ ചൂ​ണ്ടി​ക്കാ​ട്ടി.

എ​ന്നാ​ൽ ഇ​ന്ന് ക്രൂ​ഡ് ഓ​യി​ൽ വി​ല ബാ​ര​ലി​ന് 99 ഡോ​ള​റി​ൽ താ​ഴെ​യാ​ണെ​ന്നും പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല യ​ഥാ​ക്ര​മം ലി​റ്റ​റി​ന് 102.12 രൂ​പ​യി​ലേ​ക്കും 95.20 രൂ​പ​യി​ലേ​ക്കും എ​ത്തി​യെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു.

മ​റ്റു വാ​ക്കു​ക​ളി​ൽ പ​റ​ഞ്ഞാ​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല താ​ഴ്ന്ന​പ്പോ​ൾ പെ​ട്രോ​ളി​ന് 42.8 ശ​ത​മാ​ന​വും ഡീ​സ​ലി​ന് 67.9 ശ​ത​മാ​ന​വും കൂ​ടു​ത​ൽ ചെ​ല​വേ​റി​യെ​ന്ന് ഖാ​ർ​ഗെ ചൂ​ണ്ടി​ക്കാ​ട്ടി.

’പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​യി​ലെ പ​ണ​പ്പെ​രു​പ്പം എ​ല്ലാ മേ​ഖ​ല​ക​ളെ​യും ബാ​ധി​ക്കു​മെ​ന്ന് ഓ​രോ സാ​ന്പ​ത്തി​ക​വി​ദ​ഗ്ധ​നും അ​റി​യാം. ഗ​താ​ഗ​തം മു​ത​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വ​രെ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ഭാ​രം വ​ർ​ധി​ക്കു​ന്നു. ഇ​തി​നി​ട​യി​ലും സ​ർ​ക്കാ​ർ ലാ​ഭം കൊ​യ്യു​ന്ന​ത് തു​ട​രു​ന്നു’-​ഖാ​ർ​ഗെ കു​റ്റ​പ്പെ​ടു​ത്തി.

Kerala

രാ​ഹു​ൽ എ​ത്തി; മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം ഉ​ട​ൻ?

ന്യൂ​ഡ​ല്‍​ഹി: മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്ന് ത​ന്നെ അ​റി​യാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ കേ​ര​ളം. മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ന്ന​തി​നാ​യു​ള്ള നി​ർ​ണാ​യ​ക​മാ​യ യോ​ഗ​ത്തി​നാ​യി ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ർ​ഗെ​യു​ടെ വ​സ​തി​യി​ലെ​ത്തി.

കേ​ര​ളം ഉ​റ്റു​നൊ​ക്കു​ന്ന യോ​ഗം ആ​രം​ഭി​ച്ച​താ​യാ​ണ് സൂ​ച​ന. എ​ഐ​സി​സി സം​ഘ​ട​നാ കാ​ര്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗാ​പാ​ലി​നെ​യും ച​ർ​ച്ച​യ്ക്ക് വി​ളി​പ്പി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

ഇ​ന്ന് ത​ന്നെ മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് വി​വ​രം. കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ദീ​പാ​ദാ​സ് മു​ന്‍​ഷി കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ച്ചു. വൈ​കു​ന്നേ​രം ഏ​ഴോ​ടെ ദീ​പാ​ദാ​സ് മു​ന്‍​ഷി തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും.

ക​ഴി​ഞ്ഞ ദി​വ​സം കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച​യു​ടെ ഭാ​ഗ​മാ​യി മു​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്മാ​രെ ഡ​ല്‍​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചി​രു​ന്നു. കെ. ​മു​ര​ളീ​ധ​ര​ൻ‌, കെ. ​സു​ധാ​ക​ര​ൻ, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, എം.​എം. ഹ​സ​ൻ എ​ന്നി​വ​രെ​യാ​ണ് വി​ളി​പ്പി​ച്ച​ത്. കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ
ഷാ​ഫി പ​റ​മ്പി​ല്‍, എ.​പി. അ​നി​ൽ​കു​മാ​ർ, പി.​സി. വി​ഷ്ണു​നാ​ഥ് എ​ന്നി​വ​രെ​യും ഡ​ല്‍​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി​യെ സം​ബ​ന്ധി​ച്ച് ഡ​ല്‍​ഹി​യി​ല്‍ നി​ന്നു​ള്ള തീ​രു​മാ​നം കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് മു​സ്‌​ലിം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. അ​തി​ന് ശേ​ഷം എ​ന്താ​ണെ​ന്നു​ള്ള​ത് തീ​രു​മാ​നി​ക്കു​മെ​ന്നും ബാ​ക്കി കാ​ര്യ​ങ്ങ​ള്‍ ആ​ലോ​ചി​ച്ച് അ​റി​യി​ക്കു​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. മു​സ്‌​ലിം ലീ​ഗ് നേ​തൃ​യോ​ഗ​ത്തി​ന് ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു കു​ഞ്ഞാ​ലി​ക്കു​ട്ടി.

Kerala

ഡ​ൽ​ഹി​യി​ലേ​യ്ക്ക് ക​ണ്ണും​ന​ട്ട് കേ​ര​ളം; ഖാ​ർ​ഗെ​യും രാ​ഹു​ൽ ഗാ​ന്ധി​യും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച അ​ഞ്ച​ര​യ്ക്ക്

ന്യൂ​ഡ​ല്‍​ഹി: മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്ന് ത​ന്നെ അ​റി​യാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ കേ​ര​ളം. വി​ഷ​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ർ​ഗെ​യും രാഹുൽ ഗാന്ധിയും ത​മ്മി​ലു​ള്ള നി​ർ​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച അഞ്ചരയ്ക്ക് ന​ട​ക്കും.

ഇ​ന്ന് ത​ന്നെ മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് വി​വ​രം. കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ദീ​പാ​ദാ​സ് മു​ന്‍​ഷി കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ച്ചു. വൈ​കു​ന്നേ​രം ഏ​ഴോ​ടെ ദീ​പാ​ദാ​സ് മു​ന്‍​ഷി തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും.

ക​ഴി​ഞ്ഞ ദി​വ​സം കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച​യു​ടെ ഭാ​ഗ​മാ​യി മു​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്മാ​രെ ഡ​ല്‍​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചി​രു​ന്നു. കെ. ​മു​ര​ളീ​ധ​ര​ൻ‌, കെ. ​സു​ധാ​ക​ര​ൻ, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, എം.​എം. ഹ​സ​ൻ എ​ന്നി​വ​രെ​യാ​ണ് വി​ളി​പ്പി​ച്ച​ത്. കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ
ഷാ​ഫി പ​റ​മ്പി​ല്‍, എ.​പി. അ​നി​ൽ​കു​മാ​ർ, പി.​സി. വി​ഷ്ണു​നാ​ഥ് എ​ന്നി​വ​രെ​യും ഡ​ല്‍​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി​യെ സം​ബ​ന്ധി​ച്ച് ഡ​ല്‍​ഹി​യി​ല്‍ നി​ന്നു​ള്ള തീ​രു​മാ​നം കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് മു​സ്‌​ലിം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. അ​തി​ന് ശേ​ഷം എ​ന്താ​ണെ​ന്നു​ള്ള​ത് തീ​രു​മാ​നി​ക്കു​മെ​ന്നും ബാ​ക്കി കാ​ര്യ​ങ്ങ​ള്‍ ആ​ലോ​ചി​ച്ച് അ​റി​യി​ക്കു​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. മു​സ്‌​ലിം ലീ​ഗ് നേ​തൃ​യോ​ഗ​ത്തി​ന് ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു കു​ഞ്ഞാ​ലി​ക്കു​ട്ടി.

 

 

National

മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​ന​ത്തി​നാ​യി കാ​ത്തി​രി​ക്ക​ണം; ഖാ​ർ​ഗെ ക​ർ​ണാ​ട​ക​യി​ലേ​ക്ക് മ​ട​ങ്ങി

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന് ആ​റി​യാ​നു​ള്ള കാ​ത്തി​രു​പ്പ് നീ​ളു​മെ​ന്ന് സൂ​ച​ന. എ​ഐ​സി​സി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ ക​ർ​ണാ​ട​ക​യി​ലേ​ക്ക് തി​രി​ച്ച​തി​നാ​ൽ പ്ര​ഖ്യാ​പ​നം ഇ​ന്ന് ഉ​ണ്ടാ​യേ​ക്കി​ല്ല.

ക​ർ​ണാ​ക​ട മ​ന്ത്രി ഡി.​സു​ധാ​ക​റി​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​ണ് ഖാ​ർ​ഗെ മ​ട​ങ്ങി​യ​ത്. വൈ​കാ​തെ ത​ന്നെ ഖാ​ർ​ഗെ മ​ട​ങ്ങി​യെ​ത്തു​മെ​ന്നും ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

സോ​ണി​യാ ഗാ​ന്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​യ​ശേ​ഷ​മാ​കും പ്ര​ഖ്യാ​പ​നം. ഖാ​ർ​ഗെ​യു​ടെ വ​സ​തി​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന മൂ​ന്നു​മ​ണി​ക്കൂ​ർ ച​ർ​ച്ച​യ്ക്കൊ​ടു​വി​ലും മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നി​ല്ല.

കെ.​സി.​വേ​ണു​ഗോ​പാ​ൽ, വി.​ഡി.​സ​തീ​ശ​ൻ, ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നീ മൂ​ന്നു​പേ​രു​ക​ളാ​ണ് മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ലേ​ക്ക് പ്ര​ധാ​ന​മാ​യും ഉ​യ​ർ​ന്നു​കേ​ൾ​ക്കു​ന്ന​ത്. ഇ​തി​ൽ കെ.​സി.​വേ​ണു​ഗോ​പാ​ലി​ന് ഭൂ​രി​പ​ക്ഷ എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യു​ണ്ട്.

Kerala

മു​ഖ്യ​മ​ന്ത്രി ആ​ര്; നി​ർ​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച വൈ​കു​ന്നേ​രം

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന​തി​ൽ ഉ​ട​ൻ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്. ഇ​ന്ന​ത്തെ യോ​ഗം ക​ഴി​യ​ട്ടെ​യെ​ന്നും . സ​മ​വാ​യ​ത്തി​ലെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന പ്ര​ഖ്യാ​പ​നം എ​ഐ​സി​സി ന​ട​ത്തും. പ​ര​സ്യ പ്ര​തി​ഷേ​ധം പാ​ടി​ല്ലെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും സ​ണ്ണി ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി.

ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ആ​ദ്യ ഘ​ട്ട ച​ർ​ച്ച​യി​ൽ രാ​ഹു​ൽ ഗാ​ന്ധി പ​ങ്കെ​ടു​ക്കു​ന്നി​ല്ല. വി.​ഡി. സ​തീ​ശ​ന്‍റെ​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ​യും കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ​യും മ​ന​സ​റി​യും. കെ​പി​സി​സി നേ​തൃ​ത്വം ആ​ർ​ക്കൊ​പ്പം എ​ന്ന​റി​യാ​ൻ സ​ണ്ണി ജോ​സ​ഫു​മാ​യും ഖാ​ർ​ഗെ സം​സാ​രി​ക്കും.

ഭൂ​രി​പ​ക്ഷ എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ കെ​സി​ക്കാ​ണ്. അ​തേ​സ​മ​യം ഘ​ട​ക ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ വി.​ഡി. സ​തീ​ശ​നാ​ണ്. സീ​നി​യോ​റി​റ്റി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ടു​ക. ഇ​തെ​ല്ലാം പ​രി​ഗ​ണി​ച്ച് ഖാ​ർ​ഗെ ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ട് പ്ര​കാ​ര​മാ​യി​രി​ക്കും ഹൈ​ക്ക​മാ​ൻ​ഡ് ഒ​രു തീ​രു​മാ​നം എ​ടു​ക്കു​ക.

 

Kerala

ഗ്രൗ​ണ്ട് റി​യാ​ലി​റ്റി വി​വ​രി​ച്ച് ത​രൂ​ർ; ഖാ​ർ​ഗെ​യു​മാ​യി ച​ർ​ച്ച ന​ട​ത്തി

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​യി​ൽ നി​ർ​ണാ​യ​ക ഇ​ട​പെ​ട​ലു​മാ​യി ശ​ശി​ത​രൂ​ർ എം​പി. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കേ​ര​ള​ത്തി​ലെ സാ​ഹ​ച​ര്യം കേ​ന്ദ്ര നേ​തൃ​ത്വ​ത്തെ ധ​രി​പ്പി​പ്പി​ച്ച​താ​യും ത​രൂ​ർ വ്യ​ക്ത​മാ​ക്കി.

നി​രീ​ക്ഷ​ക​ർ മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ​യെ അ​ഭി​പ്രാ​യം അ​റി​യി​ക്കു​ന്ന​തി​ന് മു​മ്പാ​ണ് ശ​ശി ത​രൂ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​പ​ദ​ത്തി​നാ​യി പോ​ര​ടി​ക്കു​ന്ന നേ​താ​ക്ക​ളെ അ​നു​യി​പ്പി​ക്കാ​ൻ അ​നു​ന​യ ഫോ​ർ​മു​ല ഹൈ​ക്ക​മാ​ൻ​ഡ് രൂ​പ​വ​ത്ക​രി​ച്ചെ​ന്നാ​ണ് സൂ​ച​ന. സു​പ്ര​ധാ​ന​വ​കു​പ്പു​ക​ൾ ഉ​ൾ​പ്പെ​ടെ വാ​ഗ്‌​ദാ​നം ചെ​യ്ത​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി​വി​ഷ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​വു​ക ശ​നി​യാ​ഴ്‌​ച രാ​ഹു​ൽ ഗാ​ന്ധി കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള നേ​താ​ക്ക​ളു​മാ​യി ന​ട​ത്തു​ന്ന ച​ർ​ച്ച​യാ​ണ്. ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ വി.​ഡി.​സ​തീ​ശ​നും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും സ​ണ്ണി ജോ​സ​ഫും ഉ​ട​ൻ ഡ​ൽ​ഹി​ക്ക് തി​രി​ക്കും. കെ.​സി.​വേ​ണു​ഗോ​പാ​ൽ നി​ല​വി​ൽ ഡ​ൽ​ഹി​യി​ലു​ണ്ട്.

ഇ​തി​നി​ടെ കേ​ര​ള​ത്തി​ലെ ചി​ല മു​തി​ർ​ന്ന നേ​താ​ക്ക​ളെ രാ​ഹു​ൽ ഗാ​ന്ധി ബ​ന്ധ​പ്പെ​ട്ട​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യെ ചൊ​ല്ലി​യു​ള്ള ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്ന​തി​ൽ രാ​ഹു​ൽ ഗാ​ന്ധി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്ക് അ​തൃ​പ്തി​യു​ണ്ട്.

Kerala

ഡ​ൽ​ഹി​യി​ലെ​ത്തി രാ​ഹു​ലി​നെ​യും ഖാ​ർ​ഗെ​യേ​യും ക​ണ്ടു; താ​ൻ സ​ന്തോ​ഷ​വാ​നെ​ന്ന് ചെ​ന്നി​ത്ത​ല

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച സ​ജീ​വ​മാ​കു​ന്ന​തി​നി​ടെ മു​തി​ര്‍​ന്ന നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഡ​ല്‍​ഹി​യി​ലെ​ത്തി രാ​ഹു​ൽ ഗാ​ന്ധി മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ സോ​ണി​യാ ഗാ​ന്ധി എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

കേ​ര​ള​ത്തി​ൽ നേ​ടി​യ വ​ൻ വി​ജ​യ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചെ​ന്നും താ​ൻ സ​ന്തോ​ഷ​വാ​നാ​ണെ​ന്നും കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം ചെ​ന്നി​ത്ത​ല പ്ര​തി​ക​രി​ച്ചു. മു​ഖ്യ​മ​ന്ത്രി സ്ഥാ​നം സം​ബ​ന്ധി​ച്ച് ഉ​ചി​ത​മാ​യ തീ​രു​മാ​നം ഹൈ​ക്ക​മാ​ൻ​ഡ് എ​ടു​ക്കു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

മ​ഹാ​രാ​ഷ്ട്ര​യി​ലെ ഡി​സി​സി പു​നഃ​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​യ്ക്കാ​ണ് ഡ​ൽ​ഹി​യി​ലെ​ത്തി​യ​തെ​ന്നാ​യി​രു​ന്നു ചെ​ന്നി​ത്ത​ല​യു​ടെ വി​ശ​ദീ​ക​ര​ണം. സാ​ധാ​ര​ണ പു​തി​യ എ​ഐ​സി​സി ഓ​ഫീ​സാ​യ ഇ​ന്ദി​ര ഭ​വ​നി​ല്‍ ന​ട​ക്കാ​റു​ള്ള യോ​ഗം സോ​ണി​യ ഗാ​ന്ധി​യു​ടെ വ​സ​തി​യി​ലാ​ക്കി​യ​തോ​ടെ​യാ​ണ് ഹൈ​ക്ക​മാ​ന്‍​ഡ് നേ​താ​ക്ക​ളു​മാ​യി ചെ​ന്നി​ത്ത​ല​ക്ക് നേ​രി​ട്ട് സം​സാ​രി​ക്കാ​നു​ള്ള വ​ഴി​യൊ​രു​ങ്ങി​യ​ത്.

അ​തേ​സ​മ​യം കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി​യെ ഞാ​യ​റാ​ഴ്ച​യ്ക്കു​ള്ളി​ൽ പ്ര​ഖ്യാ​പി​ക്കു​മെ​ന്നു സൂ​ച​ന. ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ പ്ര​ത്യേ​ക നി​രീ​ക്ഷ​ക​രാ​യ അ​ജ​യ് മാ​ക്ക​നും മു​കു​ൾ വാ​സ്നി​ക്കും ഇ​ന്നു വൈ​കു​ന്നേ​ര​ത്തോ​ടെ സം​സ്ഥാ​ന​ത്ത് എ​ത്തും. ഇ​തേ വി​മാ​ന​ത്തി​ലാ​ണ് ചെ​ന്നി​ത്ത​ല​യും തി​രി​കെ സം​സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​കയെന്നതും ശ്രദ്ദേയമാണ്.

National

ഇ​ന്ത്യ​യി​ൽ മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യം ത​ക​ർ​ന്നു; കേ​ന്ദ്ര​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി ഭ​ര​ണ​ത്തി​ന് കീ​ഴി​ൽ ലോ​ക മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ സൂ​ചി​ക​യി​ൽ ഇ​ന്ത്യ​യു​ടെ സ്ഥാ​നം 157-ലേ​ക്ക് താ​ഴ്ന്നു​വെ​ന്നും മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യം വ​ലി​യ തോ​തി​ൽ ഹ​നി​ക്ക​പ്പെ​ട്ടു​വെ​ന്നും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ. ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യു​ടെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണ് മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​മെ​ന്ന നെ​ഹ്‌​റു​വി​ന്‍റെ വാ​ക്കു​ക​ൾ ഉ​ദ്ധ​രി​ച്ചാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

2014 മു​ത​ൽ 2023 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ 36 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ജ​യി​ലി​ലാ​യെ​ന്നും, യു​എ​പി​എ പോ​ലു​ള്ള ക​ഠി​ന​മാ​യ നി​യ​മ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളെ നി​ശ​ബ്ദ​മാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​ഴി​മ​തി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ടു​ന്നു​വെ​ന്ന് ഖ​ർ​ഗെ ആ​രോ​പി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശ്, ഹ​രി​യാ​ന, ച​ത്തീ​സ്ഗ​ഡ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ കൊ​ല്ല​പ്പെ​ട്ട മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ പേ​രു​ക​ളും അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു.

വാ​ർ​ത്താ​മു​റി​ക​ളെ നി​ശ​ബ്ദ​മാ​ക്കാ​ൻ അ​പ​കീ​ർ​ത്തി നി​യ​മ​ങ്ങ​ളും ദേ​ശീ​യ സു​ര​ക്ഷാ നി​യ​മ​ങ്ങ​ളും കേ​ന്ദ്രം ആ​യു​ധ​മാ​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. സോ​ഷ്യ​ൽ മീ​ഡി​യ​യ്ക്ക് മേ​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് സ്വ​ത​ന്ത്ര​മാ​യ അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ളെ ഇ​ല്ലാ​താ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്.

അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന​വ​രെ ചോ​ദ്യം ചെ​യ്യു​ക​യും അ​വ​രെ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള​വ​രാ​ക്കി മാ​റ്റു​ക​യു​മാ​ണ് ഒ​രു സ്വ​ത​ന്ത്ര മാ​ധ്യ​മ​ത്തി​ന്‍റെ ധ​ർ​മ്മ​മെ​ന്ന് ഖ​ർ​ഗെ ഓ​ർ​മി​പ്പി​ച്ചു. എ​ന്നാ​ൽ ഇ​ന്ന​ത്തെ ഭ​ര​ണ​കൂ​ടം സ്വ​ത​ന്ത്ര പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തെ ശി​ക്ഷി​ക്കു​ക​യും സ​ർ​ക്കാ​രി​ന് വി​ധേ​യ​മാ​യി നി​ൽ​ക്കു​ന്ന​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യം ജ​നാ​ധി​പ​ത്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ദൂ​ര​വ്യാ​പ​ക​മാ​യ നാ​ശ​മു​ണ്ടാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

National

കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സ് മി​ക​ച്ച വി​ജ​യം നേ​ടും: മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ

ബം​ഗ​ളൂ​രു: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സ് മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്ന് കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ. ത​മി​ഴ്നാ​ട്ടി​ലും മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

‌ക​ർ​ണാ​ട​ക​യി​ലെ അ​ധി​കാ​ര കൈ​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ലും ഖാ​ർ​ഗെ പ്ര​തി​ക​രി​ച്ചു. അ​ധി​കാ​ര കൈ​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം നി​ല​വി​ൽ ച​ർ​ച്ച​ക​ളി​ൽ ഇ​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ വ്യ​ക്ത​മാ​ക്കി.

ക​ർ​ണാ​ട​ക​യി​ൽ നി​ല​വി​ൽ ഒ​രു മു​ഖ്യ​മ​ന്ത്രി​യു​ണ്ട്. ച​ർ​ച്ച ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യം വ​ന്നാ​ൽ അ​പ്പോ​ൾ നോ​ക്കാ​മെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു. അ​ത്ത​രം വി​ഷ​യ​മു​യ​ർ​ന്നാ​ൽ രാ​ഹു​ലും സോ​ണി​യ​യും താ​നും ചേ​ർ​ന്ന് തീ​രു​മാ​ന​മെ​ടു​ക്കും. അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക സോ​ണി​യ ഗാ​ന്ധി ആ​ണെ​ന്നും ഖാ​ർ​ഗെ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

National

മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ രാ​ജി​വ​യ്ക്ക​ണം: ജ​യ്റാം ര​മേ​ശ്‌

ന്യൂ​ഡ​ൽ​ഹി: മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യ്ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നോ​ട്ടീ​സ് ന​ൽ​കി​യ​തി​ൽ വി​മ​ർ​ശ​ന​വു​മാ​യി ജ​യ്റാം ര​മേ​ശ്. മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ബി​ജെ​പി​ക്കു​വേ​ണ്ടി​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ധാ​ർ​മ്മി​ക​ത ന​ഷ്‌​ട​പ്പെ​ട്ട മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ രാ​ജി വ​യ്ക്ക​ണ​മെ​ന്നും ജ​യ്റാം ര​മേ​ശ് ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രാ​യ തീ​വ്ര​വാ​ദി പ​രാ​മ​ർ​ശ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യ്ക്ക് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ഇ​രു​പ​ത്തി​നാ​ല് മ​ണി​ക്കൂ​റി​ന​കം മ​റു​പ​ടി ന​ൽ​കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മ​റു​പ​ടി തൃ​പ്‌​തി​ക​ര​മ​ല്ലെ​ങ്കി​ൽ ക​മ്മീ​ഷ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്നേ​ക്കും.

എ​ല്ലാ ധാ​ർ​മ്മി​ക അ​ധി​കാ​ര​വും ഗ്യാ​നേ​ഷ് കു​മാ​റി​ന് ന​ഷ്‌​ട​പ്പെ​ട്ടു​വെ​ന്നും ജ​നാ​ധി​പ​ത്യ​ത്തെ ബ​ലി ന​ൽ​കാ​ൻ ശ്ര​മി​ച്ച ഭീ​രു​വാ​യി ഗ്യാ​നേ​ഷ് കു​മാ​റി​നെ ച​രി​ത്രം ഓ​ർ​ക്കു​മെ​ന്നും ജ​യ്റാം ര​മേ​ശ് വി​മ​ർ​ശി​ച്ചു. നോ​ട്ടീ​സ് ല​ഭി​ച്ച​തി​ൽ ഖ​ർ​ഗെ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

ഇ​ന്ന് വൈ​കു​ന്നേ​ര​ത്തി​നു​ള്ളി​ൽ ക​മ്മീ​ഷ​ന് മ​റു​പ​ടി ന​ൽ​കു​മെ​ന്നാ​ണ് വി​വ​രം. മോ​ദി​യെ കൊ​ടും ഭീ​ക​ര​ൻ എ​ന്ന് വി​ളി​ച്ച ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​നെ​തി​രെ​യും ബി​ജെ​പി പ്ര​തി​ഷേ​ധി​ക്കു​മോ​യെ​ന്ന് ക​ർ​ണാ​ട​ക മ​ന്ത്രി പ്രി​യ​ങ്ക് ഖാ​ർ​ഗെ ചോ​ദി​ച്ചു.

 

National

മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​ക്കെ​തി​രെ നോ​ട്ടീ​സ​യ​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ 'തീ​വ്ര​വാ​ദി' എ​ന്ന് വി​ളി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യ്ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നോ​ട്ടീ​സ് അ​യ​ച്ചു. ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചെ​ന്നൈ​യി​ൽ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലെ പ​രാ​മ​ർ​ശ​മാ​ണ് വി​വാ​ദ​മാ​യ​ത്.

ബി​ജെ​പി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നോ​ട്ടീ​സ് അ​യ​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി​യെ വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ക്കു​ന്ന​ത് മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്ന് ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. എ​ഐ​എ​ഡി​എം​കെ ബി​ജെ​പി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി​യ​തി​നെ വി​മ​ർ​ശി​ക്ക​വെ​യാ​ണ് ഖാ​ർ​ഗെ വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്.

"അ​വ​ർ​ക്ക് എ​ങ്ങ​നെ മോ​ദി​യു​മാ​യി ചേ​രാ​നാ​കും? അ​ദ്ദേ​ഹം ഒ​രു തീ​വ്ര​വാ​ദി​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ർ​ട്ടി സ​മ​ത്വ​ത്തി​ലും നീ​തി​യി​ലും വി​ശ്വ​സി​ക്കു​ന്നി​ല്ല," എ​ന്നാ​യി​രു​ന്നു ഖ​ർ​ഗെ​യു​ടെ വാ​ക്കു​ക​ൾ.

 

National

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി ഒ​രു തീ​വ്ര​വാ​ദി! വി​വാ​ദ പ​രാമ​ർ​ശ​വു​മാ​യി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ

ചെ​ന്നൈ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ​യും ബി​ജെ​പി​ക്കെ​തി​രെ​യും രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ. ചെ​ന്നൈ​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ​ത്. ബി​ജെ​പി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കാ​നു​ള്ള എ​ഐ​എ​ഡി​എം​കെ നീ​ക്കം ജ​നാ​ധി​പ​ത്യ​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​മെ​ന്ന് പ​റ​ഞ്ഞ ഖാ​ർ​ഗെ എ​ഐ​എ​ഡി​എം​കെ എ​ങ്ങ​നെ മോ​ദി​ക്കൊ​പ്പം പോ​കു​മെ​ന്നും മോ​ദി ഒ​രു തീ​വ്ര​വാ​ദി​യാ​ണ് എ​ന്നു​മാ​ണ് പ​റ​ഞ്ഞ​ത്.

ബി​ജെ​പി​യോ ന​രേ​ന്ദ്ര മോ​ദി​യോ നീ​തി​യി​ലോ സ​മ​ത്വ​ത്തി​ലോ വി​ശ്വ​സി​ക്കു​ന്നി​ല്ല. അ​ത്ത​ര​മൊ​രു പാ​ർ​ട്ടി​യു​മാ​യി കൈ​കോ​ർ​ക്കു​ന്ന​തി​ലൂ​ടെ എ​ഐ​എ​ഡി​എം​കെ രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തെ​യാ​ണ് ത​ക​ർ​ക്കു​ന്ന​തെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു. ത​മി​ഴ്നാ​ട്ടി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ലാ​യി​രു​ന്നു ഖാ​ർ​ഗെ​യു​ടെ വി​വാ​ദ പ​ര​മാ​ർ​ശം. ത​മി​ഴ്നാ​ട്ടി​ൽ‌ ഡി​എം​കെ​യു​മാ​യി ചേ​ർ​ന്നാ​ണ് കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്.

National

കോ​ൺ​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച; സു​ധാ​ക​ര​ൻ ഖാ​ർ​ഗ​യെ ക​ണ്ട് നി​ല​പാ​ട​റി​യി​ച്ചു

ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന കോ​ൺ​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച മു​റു​കു​ന്ന​തി​നി​ടെ കെ.​സു​ധാ​ക​ര​ൻ എം​പി മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പാ​ർ​ല​മെ​ന്‍റി​ലെ ഖാ​ർ​ഗെ​യു​ടെ ചേം​ബ​റി​ൽ വെ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ലി​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് സു​ധാ​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. വേ​ണു​ഗോ​പാ​ലി​ന്‍റെ ജ​ന​സ​മ്മ​തി​യും നേ​തൃ​പാ​ട​വും കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സി​ന് ഗു​ണം ചെ​യ്യു​മെ​ന്ന വാ​ദ​മാ​ണ് സു​ധാ​ക​ര​ൻ മു​ന്നോ​ട്ടു​വെ​ച്ച​ത്.

നേ​ര​ത്തെ ഫേ​യ്സ്ബു​ക്കി​ലൂ​ടെ വേ​ണു​ഗോ​പാ​ലി​നെ പ്ര​ശം​സി​ച്ചു​കൊ​ണ്ട് സു​ധാ​ക​ര​ൻ രം​ഗ​ത്തു വ​ന്നി​രു​ന്നു. അ​തേ​സ​മ​യം സു​ധാ​ക​ര​ന്‍റെ ഈ ​ര​ഹ​സ്യ​നീ​ക്ക​ത്തി​ലും ച​ര​ടു​വ​ലി​യി​ലും കോ​ൺ​ഗ്ര​സി​ലെ മ​റ്റു മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്ക് അ​തൃ​പ്‌​തി​യു​ണ്ട്.

National

വ​നി​ത സം​വ​ര​ണ ബി​ൽ എം​പി​മാ​ർ​ക്ക് വി​ത​ര​ണം ചെ​യ്തു; പ്ര​തി​പ​ക്ഷ​ത്തോ​ട് പി​ന്തു​ണ തേ​ടി പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: വ​നി​ത സം​വ​ര​ണ ബി​ൽ എം​പി​മാ​ർ​ക്ക് വി​ത​ര​ണം ചെ​യ്ത് സ​ർ​ക്കാ​ർ. ലോ​ക്‌​സ​ഭാ സീ​റ്റു​ക​ള്‍ 850 വ​രെ​യാ​ക്കാ​നാ​ണ് നി​ര്‍​ദേ​ശം. മ​ണ്ഡ​ല​ങ്ങ​ൾ പു​ന​ർ​നി​ർ​ണ​യി​ക്കാ​ൻ ക​മ്മീ​ഷ​നെ നി​യ​മി​ക്കാ​നും തീ​രു​മാ​നി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ര്‍​ജു​ന്‍ ഖ​ര്‍​ഗെ​യോ​ട് ബി​ല്ലി​ല്‍ പി​ന്തു​ണ തേ​ടി​യി​ട്ടു​ണ്ട്. പ്ര​ധാ​ന​പ്പെ​ട്ട ര​ണ്ട് ബി​ല്ലു​ക​ളാ​ണ് ഇ​പ്പോ​ള്‍ എം​പി​മാ​ര്‍​ക്ക് വി​ത​ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ലൊ​ന്ന് മ​ണ്ഡ​ല പു​ന​ര്‍​നി​ര്‍​ണ​യ​ത്തി​നു​ള്ള ബി​ല്ലാ​ണ്.

വ​നി​താ സം​വ​ര​ണം ന​ട​പ്പി​ലാ​ക്കു​മെ​ന്ന് സ്ത്രീ​ശ​ക്തി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​ള​ള ക​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. വ​നി​താ സം​വ​ര​ണ ഭേ​ദ​ഗ​തി ബി​ല്‍ പാ​സാ​ക്കു​ന്ന​തോ​ടെ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് 815 സീ​റ്റു​ക​ളും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ള്‍​ക്ക് 35 സീ​റ്റു​ക​ളു​മാ​ണ് ല​ഭി​ക്കു​ക.

സു​പ്രീം കോ​ട​തി ജ‍​ഡ്ജി ക​മ്മീ​ഷ​ന് നേ​തൃ​ത്വം ന​ൽ​കും. വ​നി​ത​ക​ളു​ടെ സീ​റ്റു​ക​ൾ മാ​റി മാ​റി നി​ശ്ച​യി​ക്കും. രാ​ജ്യ​ത്തെ വ​നി​ത​ക​ള്‍ തീ​രു​മാ​ന​ത്തെ അ​ഭി​ന​ന്ദി​ക്കു​ക​യാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു.

National

വനിതാ സംവരണ ബില്ലിനെ പിന്തുണക്കണം; മല്ലികാർജുൻ ഖാർഗെക്ക് കത്തയച്ച് കിരൺ റിജിജു

ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ലിനെ പിന്തുണക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കത്തയച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. എല്ലാ രാഷ്ട്രീയ പാർട്ടികളുമായും ചർച്ച നടത്തി. മണ്ഡല പുനർനിർണ്ണയവുമായി ബന്ധപ്പെട്ട ഭേദഗതികൾ പൂർത്തിയാക്കി 2029-ഓടെ വനിതാ സംവരണത്തിന്‍റെ ഗുണഫലം ഉറപ്പാക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഇത് രാഷ്ട്രീയമല്ല മറിച്ച് രാജ്യത്തെ പെൺമക്കൾക്ക് നൽകിയ ഉറപ്പ് നടപ്പാക്കുന്നത്. നാരീശക്തിക്കായി ഒരുമിച്ച് മുന്നേറാമെന്ന് കിരൺ റിജിജു കത്തിൽ പറഞ്ഞു. നടപടികളുടെ പേരിൽ ​ബില്ല് നടപ്പിലാക്കുന്നതിലെ കാലതാമസം നീതി നിഷേധമെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

വനിതാ സംവരണ ബില്ലിൽ ഭേദഗതി വരുത്താൻ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ബിൽ ഭേദഗതി ചെയ്താൽ ലോക്സഭയിലും നിയമസഭകളിലും സീറ്റുകളുടെ എണ്ണം 50 ശതമാനമായി വർധിക്കും. 2029 ലെ പൊതുതെരഞ്ഞെടുപ്പിൽ നിയമം പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള കരട് ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

National

ആ​സാ​മി​ൽ കോ​ൺ​ഗ്ര​സ് സ​ഖ്യം അ​ധി​കാ​ര​ത്തി​ലെ​ത്തും; ബി​ജെ​പി ത​ക​ർ​ന്ന​ടി​യും: മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ

ഗോ​ഹ​ട്ടി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​സാ​മി​ൽ കോ​ൺ​ഗ്ര​സ് സ​ഖ്യം വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ. മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രി​ക്കും കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യെ​ന്നും ഖാ​ർ​ഗെ അ​വ​കാ​ശ​പ്പെ​ട്ടു.

'ആ​സാ​മി​ൽ കോ​ൺ​ഗ്ര​സ് സ​ഖ്യ​ത്തി​ന് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണ്. സ​ഖ്യ​ത്തി​ന് കു​റ​ഞ്ഞ​ത് 72 സീ​റ്റു​ക​ൾ കി​ട്ടും. ഭ​ര​ണ​മാ​റ്റം ഉ​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പാ​ണ്.'-​ഖാ​ർ​ഗെ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ​യു​ടെ അ​ഴി​മ​തി സ​ർ​ക്കാ​രി​നെ ജ​ന​ങ്ങ​ൾ​ക്ക് മ​ടു​ത്തു ക​ഴി​ഞ്ഞു. അ​വ​രെ പ​റ​ഞ്ഞു വി​ടാ​ൻ ജ​ന​ങ്ങ​ൾ ത​യാ​റാ​യി​രി​ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ ബി​ജെ​പി ത​ക​ർ​ന്ന​ടി​യു​മെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു.

Kerala

പി​ണ​റാ​യി​യും മോ​ദി​യും ഒ​രേ രീ​തി​യി​ലാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​ത്: മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ

ഇ​ടു​ക്കി: വ​ഖ​ഫ് ബി​ല്ല് മു​സ്‌​ലിം വി​ഭാ​ഗ​ത്തെ ബാ​ധി​ച്ച​തു പോ​ലെ​യാ​ണ് എ​ഫ്സി​ആ​ർ​എ ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ത്തെ ബാ​ധി​ക്കു​ന്ന​തെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ. നി​യ​മ​ഭേ​ദ​ഗ​തി ന്യൂ​ന​പ​ക്ഷ​ത്തെ ല​ക്ഷ്യം വ​ച്ചു​ള്ള ആ​ക്ര​മ​ണ​മാ​ണ്. നി​യ​മ ഭേ​ദ​ഗ​തി പ​രി​ഷ്കാ​ര​മ​ല്ല ക്രൈ​സ്ത​വ സ​ഭ​ക​ൾ​ക്കെ​തി​രെ​യു​ള്ള ആ​ക്ര​മ​ണ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ടു​ക്കി ഏ​ല​പ്പാ​റ​യി​ൽ യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ഖാ​ർ​ഗെ. പി​ണ​റാ​യി​യും മോ​ദി​യും ഒ​രേ രീ​തി​യി​ലാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​ത്. ഇ​രു​വ​ർ​ക്കും അ​ധി​കാ​രം അ​വ​രു​ടെ കൈ​യി​ൽ മാ​ത്രം ഒ​തു​ങ്ങ​ണം എ​ന്നാ​ണ് ആ​ഗ്ര​ഹം. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ തേ​യി​ല തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൊ​ടു​ത്ത വാ​ഗ്ദാ​നം മ​റ​ന്നു.

വ​ന്യ​ജീ​വി സം​ഘ​ർ​ഷം രൂ​ക്ഷ​മാ​ണെ​ങ്കി​ലും സ​ർ​ക്കാ​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ല. കേ​ര​ളീ​യ​ർ വി​ദ്യാ​സ​മ്പന്ന​രാ​ണ്. പ​ക്ഷേ ഇ​വി​ടെ ജോ​ലി ഇ​ല്ല. യു​വ​ജ​ന​ങ്ങ​ൾ ജോ​ലി തേ​ടി വി​ദേ​ശ​ത്ത് പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണ്. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ഈ ​സ്ഥി​തി​ക്ക് മാ​റ്റ​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

കെ.​ സു​ധാ​ക​ര​ൻ അ​ടി​യു​റ​ച്ച കോ​ൺ​ഗ്ര​സു​കാ​ര​ൻ; എക്കാലവും അങ്ങനെ തന്നെയായിരിക്കും : കെ.​സി. വേ​ണു​ഗോ​പാ​ൽ

ന്യൂ​ഡ​ൽ​ഹി: കെ. ​സു​ധാ​ക​ര​ൻ അ​ടി​യു​റ​ച്ച കോ​ൺ​ഗ്ര​സു​കാ​ര​നാ​ണെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി. എ​ല്ലാ കാ​ല​ത്തും അ​ങ്ങ​നെ ത​ന്നാ​യാ​യി​രി​ക്കു​മെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. സു​ധാ​ക​ര​ന്‍റെ പാ​ർ​ട്ടി​യോ​ടു​ള്ള അ​ച​ഞ്ച​ല​മാ​യ കൂ​റും വി​ശ്വാ​സ്യ​ത​യും ആ​ർ​ക്കും ചോ​ദ്യം ചെ​യ്യാ​വു​ന്ന​തി​ന് അ​പ്പു​റ​മാ​ണ​ന്നും വേ​ണു​ഗോ​പാ​ൽ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

കെ. ​സു​ധാ​ക​ര​ൻ ഡ​ൽ​ഹി​യി​ലെ​ത്തി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യെ​യും ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ​യും നേ​രി​ൽ ക​ണ്ട് മ​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് വേ​ണു​ഗോ​പാ​ലി​ന്‍റെ പ്ര​തി​ക​ര​ണം. കെ. ​സു​ധാ​ക​ര​നെ ബ​ന്ധ​പ്പെ​ടു​ത്തി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന അ​നാ​രോ​ഗ്യ ച​ർ​ച്ച​ക​ൾ​ക്കു​ള്ള മ​റു​പ​ടി​യാ​ണ് ഈ ​കൂ​ടി​ക്കാ​ഴ്ച​യെ​ന്നാ​ണ് വേ​ണു​ഗോ​പാ​ൽ പ്ര​തി​ക​രി​ച്ച​ത്.

പ​ല​വി​ധ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് വി​ധേ​യ​പ്പെ​ട്ട് സു​ധാ​ക​ര​നു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നാ​രോ​ഗ്യ​ക​ര​മാ​യ ച​ർ​ച്ച​ക​ൾ ഇ​നി പ്ര​സ​ക്തി​യി​ല്ല. എ​ല്ലാ കാ​ല​വും പാ​ർ​ട്ടി അ​ദ്ദേ​ഹ​ത്തി​ന്‍റെ സേ​വ​ന​ങ്ങ​ളെ വി​ല​മ​തി​ക്കു​ന്നു​ണ്ട്. മ​ര​ണം വ​രെ കെ. ​സു​ധാ​ക​ര​ൻ അ​ടി​മു​ടി കോ​ൺ​ഗ്ര​സു​കാ​ര​നാ​യി​രി​ക്കു​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ്‌ എ​ന്ന രാ​ഷ്ട്രീ​യ പ്ര​സ്ഥാ​നം അ​തി​ന്‍റെ ഹൃ​ദ​യ​ത്തോ​ട് എ​ക്കാ​ല​വും ചേ​ർ​ത്തു​പി​ടി​ക്കു​ന്ന പേ​രു​ക​ളി​ൽ ഒ​ന്ന് കൂ​ടി​യാ​ണ് സു​ധാ​ക​ര​ൻ എ​ന്നും കൂ​ടി​ക്കാ​ഴ്ച വ്യ​ക്ത​മാ​ക്കു​ന്ന​താ​യി വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

 

 

Kerala

രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച; ചി​ല ഉ​റ​പ്പു​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് കെ. ​സു​ധാ​ക​ര​ൻ

ന്യൂ​ഡ​ല്‍​ഹി: ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി, കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ അ​ട​ക്ക​മു​ള്ള​വ​രു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം പ്ര​തി​ക​ര​ണ​വു​മാ​യി കെ.​സു​ധാ​ക​ര​ന്‍ എം​പി. രാ​ഹു​ല്‍ ഗാ​ന്ധി​യെ ക​ണ്ട​തി​ല്‍ അ​തീ​വ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ത​നി​ക്ക് ചി​ല ഉ​റ​പ്പു​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചി​ല സ​ഹാ​യ​ങ്ങ​ള്‍ ചെ​യ്യാം എ​ന്ന് പാ​ര്‍​ട്ടി അ​റി​യി​ച്ചു. ആ ​ഉ​റ​പ്പു​ക​ള്‍ എ​പ്പോ​ള്‍ പ്രാ​വ​ര്‍​ത്തി​ക​മാ​കും എ​ന്ന​റി​യി​ല്ല. പ്രാ​വ​ര്‍​ത്തി​ക​മാ​യാ​ലും ഇ​ല്ലെ​ങ്കി​ലും സ​ന്തോ​ഷ​മു​ണ്ട്. താ​ന്‍ പാ​ര്‍​ട്ടി​ക്ക് വി​ധേ​യ​നാ​ണെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ല്‍ കേ​ര​ള​ത്തി​ന്‍റെ ഭാ​വി ച​ര്‍​ച്ച ചെ​യ്തു​വെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. പാ​ര്‍​ട്ടി​യി​ലെ എ​ന്‍റെ സ്ഥാ​നം തീ​രു​മാ​നി​ക്കേ​ണ്ട​ത് നേ​തൃ​ത്വ​മാ​ണ്. നേ​താ​ക്ക​ള്‍​ക്ക് മു​ന്നി​ല്‍ താ​ന്‍ ആ​വ​ശ്യ​ങ്ങ​ളൊ​ന്നും മു​ന്നോ​ട്ടു​വെ​ച്ചി​ട്ടി​ല്ലെ​ന്നും കെ ​സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രി​യാ​ക​ണ​മെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ന്ന​താ​യും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. പാ​ര്‍​ട്ടി​യി​ലെ സീ​നി​യ​ര്‍ നേ​താ​വി​നെ പ​രി​ഗ​ണി​ക്ക​ണം എ​ന്നാ​ണ് ത​ന്‍റെ നി​ല​പാ​ടെ​ന്ന് സു​ധാ​ക​ര​ന്‍ പ്ര​തി​ക​രി​ച്ചു. പാ​ര്‍​ട്ടി ആ​വ​ശ്യ​പ്പെ​ട്ട​തി​നാ​ലാ​ണ് ക​ണ്ണൂ​രി​ല്‍ മ​ത്സ​രി​ക്കാ​ത്ത​തെ​ന്നും സു​ധാ​ക​ര​ന്‍ വ്യ​ക്ത​മാ​ക്കി.

ഇ​ന്ന് വൈ​കി​ട്ടോ​ടെ​യാ​യി​രു​ന്നു രാ​ഹു​ല്‍ ഗാ​ന്ധി​യും മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യു​മാ​യു​ള്ള കെ. ​സു​ധാ​ക​ര​ന്റെ കൂ​ടി​ക്കാ​ഴ്ച. കു​ടും​ബ​സ​മേ​ത​മാ​യി​രു​ന്നു സു​ധാ​ക​ര​ന്‍ ഡ​ല്‍​ഹി​യി​ല്‍ എ​ത്തി നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

ഖാ​ര്‍​ഗെ​യാ​യി​രു​ന്നു സു​ധാ​ക​ര​നെ അ​ടി​യ​ന്ത​ര​മാ​യി ഡ​ല്‍​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ച​ത്. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി ജീ​വി​തം മു​ഴു​വ​ന്‍ പോ​രാ​ടി​യ നേ​താ​വാ​ണ് കെ. ​സു​ധാ​ക​ര​ന്‍ എ​ന്നാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം രാ​ഹു​ല്‍ ഗാ​ന്ധി പ്ര​തി​ക​രി​ച്ച​ത്.

യ​ഥാ​ര്‍​ഥ പോ​രാ​ളി​യാ​ണ് സു​ധാ​ക​ര​ന്‍. യു​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​ണെ​ന്നും കേ​ര​ള​ത്തി​ല്‍ നൂ​റ് സീ​റ്റു​ക​ളോ​ടെ കോ​ണ്‍​ഗ്ര​സ് വ​ന്‍ വി​ജ​യം നേ​ടു​മെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

 

Kerala

കെ.​സു​ധാ​ക​ര​നെ ഡ​ൽ​ഹി​ക്കു വി​ളി​പ്പി​ച്ചു; ഖാ​ര്‍​ഗെ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

ന്യൂ​ഡ​ൽ​ഹി: മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​നെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം അ​ടി​യ​ന്ത​ര​മാ​യി ഡ​ൽ​ഹി​ക്കു വി​ളി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.30 നാ​ണ് സു​ധാ​ക​ര​ന് ഡ​ൽ​ഹി​യി​ലേ​ക്ക് എ​ത്താ​നു​ള്ള നി​ർ​ദേ​ശം ല​ഭി​ച്ച​ത്.

പു​ല​ർ​ച്ച​യോ​ടെ അ​ദ്ദേ​ഹം ഡ​ൽ​ഹി​യി​ലേ​ക്ക് തി​രി​ച്ചു. കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യു​മാ​യി അ​ദ്ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. സ്ഥാ​നാ​ര്‍​ത്ഥി​ത്വ നി​ര്‍​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ദ്ദേ​ഹം പാ​ര്‍​ട്ടി​യോ​ട് ഇ​ട​ഞ്ഞി​രു​ന്നു.

സു​ധാ​ക​ര​ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍റെ താ​ത്കാ​ലി​ക ചു​മ​ത​ല ന​ൽ​കി​യേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. നി​ല​വി​ലെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് പേ​രാ​വൂ​രി​ൽ നി​ന്ന് മ​ത്സ​രി​ക്കു​ന്ന​തി​നാ​ൽ ചു​മ​ത​ല ഒ​ഴി​ഞ്ഞേ​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്.

National

"വോ ​മൊ​ഹ​ബ​ത്ത് ഹ​മാ​രെ സാ​ത്ത് കി​യെ, ശാ​ദി മോ​ദി സാ​ഹി​ബ് കെ ​സാ​ത്ത്'; മോ​ദി​യെ​യും ചി​രി​പ്പി​ച്ച് ഖാ​ർ​ഗെ

ന്യൂ​ഡ​ൽ​ഹി: ഭ​ര​ണ-​പ്ര​തി​പ​ക്ഷ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ച്ചി​ട്ടു​ള്ള രാ​ജ്യ​സ​ഭ ഇ​ന്ന് ത​മാ​ശ​യു​ടെ​യും പൊ​ട്ടി​ച്ചി​രി​ക​ളു​ടെ​യും നി​മി​ഷ​ങ്ങ​ൾ​ക്ക് വേ​ദി​യാ​യി. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ സ​ഭ​യി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന അം​ഗ​ങ്ങ​ൾ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കു​ന്ന​തി​നി​ടെ ന​ട​ത്തി​യ പ്ര​സം​ഗ​മാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.

ഖാ​ർ​ഗെ​യു​ടെ ന​ട​ത്തി​യ 'വി​വാ​ഹ' പ​രാ​മ​ർ​ശം ആ​ണ് സ​ഭ​യി​ൽ ചി​രി പ​ട​ർ​ത്തി​യ​ത്. എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​യും ബി​ജെ​പി ന​യി​ക്കു​ന്ന എ​ൻ​ഡി​എ​യും ത​മ്മി​ലു​ള്ള സ​ഖ്യ​ത്തെ ല​ക്ഷ്യം വ​ച്ച് ഖാ​ർ​ഗെ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പോ​ലും ചി​രി​പ്പി​ച്ച​ത്.

ത​നി​ക്ക് എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​യെ 54 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി അ​റി​യാം. ത​ങ്ങ​ൾ ഒ​രു​മി​ച്ച് ഒ​രു​പാ​ട് കാ​ലം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ പി​ന്നീ​ട് എ​ന്ത് സം​ഭ​വി​ച്ചു​വെ​ന്ന് ത​നി​ക്ക​റി​യി​ല്ല. അ​ദ്ദേ​ഹം പ്രേ​മി​ച്ച​ത് ത​ങ്ങ​ളെ​യാ​യി​രു​ന്നു. പ​ക്ഷേ വി​വാ​ഹം ക​ഴി​ച്ച​ത് മോ​ദി സാ​ഹി​ബി​നെ​യാ​ണെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു.

"വോ ​മൊ​ഹ​ബ​ത്ത് ഹ​മാ​രെ സാ​ത്ത് കി​യെ, ശാ​ദി മോ​ദി സാ​ഹി​ബ് കെ ​സാ​ത്ത്' എ​ന്നാ​യി​രു​ന്നു ഖാ​ർ​ഗെ​യു​ടെ വാ​ക്കു​ക​ൾ. തു​ട​ർ​ന്ന് സ​ഭ​യി​ൽ ചി​രി പ​ട​ർ​ന്നു. ന​രേ​ന്ദ്ര മോ​ദി​യും ചി​രി​യ​ട​ക്കാ​നാ​വാ​തെ ഖാ​ർ​ഗെ​യു​ടെ ത​മാ​ശ ആ​സ്വ​ദി​ക്കു​ന്ന കാ​ഴ്ച കൗ​തു​ക​മാ​യി.

 

 

National

ഊ​ർ​ജ സു​ര​ക്ഷ​യി​ൽ ച​ർ​ച്ച വേ​ണം: രാ​ജ്യ​സ​ഭ​യി​ൽ നോ​ട്ടീ​സ് ന​ൽ​കി മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​യു​ടെ ഊ​ർ​ജ സു​ര​ക്ഷ​യെ​ക്കു​റി​ച്ച് അ​ടി​യ​ന്ത​ര ച​ർ​ച്ച ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ നോ​ട്ടീ​സ് ന​ൽ​കി. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​ർ സ​ഭ​യി​ൽ പ്ര​സ്താ​വ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​പ​ക്ഷം ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.

പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യം ക്രൂ​ഡ് ഓ​യി​ൽ വി​ല​യെ​യും ഇ​ന്ത്യ​യു​ടെ ഇ​ന്ധ​ന ല​ഭ്യ​ത​യെ​യും എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ വി​ശ​ദ​മാ​യ ച​ർ​ച്ച വേ​ണ​മെ​ന്ന് ഖ​ർ​ഗെ ആ​വ​ശ്യ​പ്പെ​ട്ടു. ച​ർ​ച്ച​യ്ക്കാ​യി സ​ഭ​യു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഖ​ർ​ഗെ നോ​ട്ടീ​സ് സ​മ​ർ​പ്പി​ച്ച​ത്.

വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന അ​പൂ​ർ​ണ​മാ​ണെ​ന്ന് ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷ എം​പി​മാ​ർ സ​ഭ​യി​ൽ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. കേ​വ​ലം ഒ​രു പ്ര​സ്താ​വ​ന​യി​ലൊ​തു​ക്കാ​തെ വി​ഷ​യം സ​ഭ​യി​ൽ വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ർ​ട്ടി​ക​ളു​ടെ നി​ല​പാ​ട്. പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷം ഇ​ന്ത്യ​യു​ടെ ഇ​റ​ക്കു​മ​തി​യെ​യും സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യെ​യും ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നോ​ട്ടീ​സ്

National

പാചകവാതക വിലവർധനയ്ക്കെതിരേ പ്രതിപക്ഷം രംഗത്ത്

ന്യൂ​​​ഡ​​​ൽ​​​ഹി: പാ​​​ച​​​ക​​​വാ​​​ത​​​ക വി​​​ല​​​വ​​​ർ​​​ധ​​​ന​​​വി​​​ൽ മോ​​​ദി​​​സ​​​ർ​​​ക്കാ​​​രി​​​നെ ക​​​ട​​​ന്നാ​​​ക്ര​​​മി​​​ച്ച് കോ​​​ണ്‍ഗ്ര​​​സു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​തി​​​പ​​​ക്ഷ​​​ക​​​ക്ഷി​​​ക​​​ൾ.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യെ ’ഇ​​​ൻ​​​ഫ്ലേ​​​ഷ​​​ൻ മാ​​​ൻ’(​​​പ​​​ണ​​​പ്പെ​​​രു​​​പ്പ മ​​​നു​​​ഷ്യ​​​ൻ) എ​​​ന്നാ​​​ണു കോ​​​ണ്‍ഗ്ര​​​സ് ഔ​​​ദ്യോ​​​ഗി​​​ക എ​​​ക്സ് അ​​​ക്കൗ​​​ണ്ടി​​​ൽ വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത്.

യു​​​ദ്ധം പൊ​​​ട്ടി​​​പ്പു​​​റ​​​പ്പെ​​​ടു​​​ന്പോ​​​ൾ ’സ​​​ബ് ചം​​​ഗാ സീ’ (​​​എ​​​ല്ലാം ന​​​ല്ല രീ​​​തി​​​യി​​​ലാ​​​ണ്) എ​​​ന്നു വീ​​​ന്പി​​​ള​​​ക്കു​​​ന്ന മോ​​​ദി​​​സ​​​ർ​​​ക്കാ​​​ർ ആ​​​വ​​​ശ്യ​​​മാ​​​യ ഊ​​​ർ​​​ജ​​​വും വ​​​ള​​​വും ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ൽ നി​​​സ​​​ഹാ​​​യ​​​രാ​​​ണെ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

എ​​​ൽ​​​പി​​​ജി വി​​​ല​​​വ​​​ർ​​​ധ​​​ന​​​വ് സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്കു​​​ണ്ടാ​​​ക്കു​​​ന്ന ഭാ​​​ര​​​ത്തി​​​ൽ പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി മ​​​മ​​​ത ബാ​​​ന​​​ർ​​​ജി​​​യും സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി അ​​​ധ്യ​​​ക്ഷ​​​ൻ അ​​​ഖി​​​ലേ​​​ഷ് യാ​​​ദ​​​വും ആ​​​ശ​​​ങ്ക രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

National

ക​പ്പ​ൽ മു​ക്കി​യ സം​ഭ​വ​ത്തി​ൽ എ​ന്തേ മൗ​നം: കോ​​​ൺ​​​ഗ്ര​​​സ്

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​ൻ മ​​​ഹാ​​​സ​​​മു​​​ദ്ര​​​ത്തി​​​ൽ ശ്രീ​​​ല​​​ങ്ക​​​ൻ തീ​​​ര​​​ത്തി​​​ന​​​ടു​​​ത്ത് ഇ​​​റാ​​​ന്‍റെ യു​​​ദ്ധ​​​ക്ക​​​പ്പ​​​ലി​​​നെ അ​​​മേ​​​രി​​​ക്ക​​​ൻ അ​​​ന്ത​​​ർ​​​വാ​​​ഹി​​​നി ആ​​​ക്ര​​​മി​​​ച്ചു മു​​​ക്കി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ മൗ​​​ന​​​ത്തി​​​നെ​​​തി​​​രേ കോ​​​ൺ​​​ഗ്ര​​​സ്.

ഇ​​​ന്ത്യ​​​യു​​​ടെ ത​​​ന്ത്ര​​​പ​​​ര​​​വും ദേ​​​ശീ​​​യ​​​വു​​​മാ​​​യ താ​​​ത്പ​​​ര്യ​​​ങ്ങ​​​ളെ മോ​​​ദി​​​സ​​​ർ​​​ക്കാ​​​ർ നി​​​രു​​​ത്ത​​​ര​​​വാ​​​ദ​​​പ​​​ര​​​മാ​​​യി അ​​​വ​​​ഗ​​​ണി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ഇ​​​ന്ത്യ​​​ൻ സ​​​മു​​​ദ്ര പ്ര​​​ദേ​​​ശ​​​ത്ത് ഇ​​​ന്ത്യ​​​യു​​​ടെ അ​​​തി​​​ഥി​​​യാ​​​യ ഇ​​​റേ​​​നി​​​യ​​​ൻ യു​​​ദ്ധ​​​ക്ക​​​പ്പ​​​ൽ നി​​​രാ​​​യു​​​ധ​​​രാ​​​യി മ​​​ട​​​ങ്ങു​​​ന്പോ​​​ഴു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തെ അ​​​പ​​​ല​​​പി​​​ച്ചോ ആ​​​ശ​​​ങ്ക രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യോ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ്ര​​​സ്താ​​​വ​​​ന​​​ക​​​ൾ ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു.

ന​​​മ്മു​​​ടെ ത​​​ന്ത്ര​​​പ​​​ര​​​മാ​​​യ സ്വ​​​യം​​​ഭ​​​ര​​​ണാ​​​ധി​​​കാ​​​ര​​​ത്തെ അ​​​ടി​​​യ​​​റ​​​വ് വ​​​ച്ച, വി​​​ട്ടു​​​വീ​​​ഴ്ച ചെ​​​യ്ത ഒ​​​രു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​ണ് ന​​​മു​​​ക്കു​​​ള്ള​​​തെ​​​ന്ന് ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി ആ​​​രോ​​​പി​​​ച്ചു.

ഇ​​​ന്ത്യ​​​ൻ സ​​​മു​​​ദ്ര​​​ത്തി​​​ൽ ഇ​​​റേ​​​നി​​​യ​​​ൻ ക​​​പ്പ​​​ൽ മു​​​ങ്ങി​​​യ​​​തി​​​ലൂ​​​ടെ സം​​​ഘ​​​ർ​​​ഷം ന​​​മ്മു​​​ടെ പി​​​ൻ​​​വ​​​ശ​​​ത്തേ​​​ക്കെ​​​ത്തി. എ​​​ന്നി​​​ട്ടും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഒ​​​ന്നും പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ല. ഇ​​​ത്ത​​​ര​​​മൊ​​​രു സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ന​​​മു​​​ക്ക് ഭ​​​ര​​​ണ​​​ച​​​ക്ര​​​ത്തി​​​ൽ ഉ​​​റ​​​ച്ച കൈ​​​ക​​​ളാ​​​ണു വേ​​​ണ്ട​​​തെ​​​ന്നും രാ​​​ഹു​​​ൽ എ​​​ക്സി​​​ൽ കു​​​റി​​​ച്ചു.

National

അറസ്റ്റിനെ അപലപിച്ച് കോണ്‍ഗ്രസ്

ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​ഐ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ ന​​​ട​​​ന്ന പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ ഉ​​​ദ​​​യ് ബാ​​​നു ചി​​​ബി​​​നെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​തി​​​നെ അ​​​പ​​​ല​​​പി​​​ച്ചു കോ​​​ണ്‍ഗ്ര​​​സ്.

ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ​​​യും ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യെ​​​യും സം​​​ര​​​ക്ഷി​​​ക്കാ​​​ൻ എ​​​ന്തെ​​​ല്ലാം ബ​​​ലി​​​കൊ​​​ടു​​​ക്ക​​​ണ​​​മോ അ​​​തെ​​​ല്ലാം ചെ​​​യ്യു​​​മെ​​​ന്നും രാ​​​ജ്യ​​​ത്തെ പ​​​ണ​​​യം വ​​​യ്ക്കു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രാ​​​യ പോ​​​രാ​​​ട്ടം തു​​​ട​​​രു​​​മെ​​​ന്നും കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ വ്യ​​​ക്ത​​​മാ​​​ക്കി.

രാ​​​ജ്യ​​​ത്തി​​​നു​​​മു​​​ന്പാ​​​കെ സ​​​ത്യം കൊ​​​ണ്ടു​​​വ​​​ന്ന​​​തി​​​ന് യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​നെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​യും അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​തു സ്വേ​​​ച്ഛാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ​​​യും ഭീ​​​രു​​​ത്വ​​​ത്തി​​​ന്‍റെ​​​യും തെ​​​ളി​​​വാ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വ​​​ത്തി​​​ൽ ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം.

അ​​​റ​​​സ്റ്റി​​​ലാ​​​യ യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​നെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​യും എ​​​ത്ര​​​യും പെ​​​ട്ടെ​​​ന്ന് പു​​​റ​​​ത്തു​​​വി​​​ട​​​ണ​​​മെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന് യു​​​വാ​​​ക്ക​​​ൾ ജ​​​യി​​​ലി​​​ലാ​​​കു​​​ന്ന​​​ത് ന​​​മ്മു​​​ടെ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ ഇ​​​രു​​​ണ്ട മു​​​ഹൂ​​​ർ​​​ത്ത​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ത​​​ന്നെ​​​യും ത​​​ന്‍റെ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ​​​യും​​​കു​​​റി​​​ച്ച് ജ​​​ന​​​ങ്ങ​​​ൾ ഇ​​​തി​​​നോ​​​ട​​​കം തി​​​രി​​​ച്ച​​​റി​​​ഞ്ഞി​​​ട്ടു​​​ള്ള അ​​​ശു​​​ഭ​​​ക​​​ര​​​മാ​​​യ സ​​​ത്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു ശ്ര​​​ദ്ധ തി​​​രി​​​ക്കാ​​​നാ​​​യു​​​ള്ള പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ശ്ര​​​മ​​​മാ​​​ണി​​​തെ​​​ന്നും പീ​​​ഡി​​​പ്പി​​​ക്കു​​​ന്ന രാ​​​ഷ്‌​​​ട്രീ​​​യ​​​മ​​​ല്ലാ​​​തെ ഇ​​​തു മ​​​റ്റൊ​​​ന്നു​​​മ​​​ല്ലെ​​​ന്നും എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജ​​​യ്റാം ര​​​മേ​​​ശ് പ്ര​​​തി​​​ക​​​രി​​​ച്ചു.  

National

യുഎസ് സമ്മർദത്തിൽ പ്രധാനമന്ത്രി വീണു: ഖാർഗെ

ഭോ​​​​പ്പാ​​​​ൽ: ഇ​​​​ന്ത്യാ-​​​​യു​​​​എ​​​​സ് വ്യാ​​​​പാ​​​​ര​​​​ക്ക​​​​രാ​​​​റി​​​​നെ​​​​തി​​​​രേ ഭോ​​​​പ്പാ​​​​ലി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് ക​​​​ർ​​​​ഷ​​​​ക​​​​സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ മ​​​ഹാ​​​ചൗ​​​പാ​​​ൽ റാ​​​ലി. ക​​​​രാ​​​​റി​​​​ലൂ​​​​ടെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ആ​​​​ത്മാ​​​​ഭി​​​​മാ​​​​ന​​​​ത്തി​​​​ൽ വി​​​​ട്ടു​​​​വീ​​​​ഴ്ച​​വ​​രു​​ത്തി​​യെ​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ‌ ഖാ​​​​ർ​​​​ഗെ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.

തീ​​​രു​​​വ​​​ക​​​ളി​​​ലൂ​​​ടെ യു​​​എ​​​സ് ഭ​​​ര​​​ണ​​​കൂ​​​ടം ഇ​​​ന്ത്യ​​​യെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യ​​​പ്പോ​​​ൾ ശ​​​ക്ത​​​മാ​​​യി നി​​​ല​​​കൊ​​​ള്ളാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കു ക​​​ഴി​​​ഞ്ഞി​​​ല്ല. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കു രാ​​​ജ്യ​​​സ്നേ​​​ഹം ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ൽ ട്രം​​​പി​​​നോ​​​ടു സം​​​സാ​​​രി​​​ക്കു​​​ന്പോ​​​ൾ മു​​ട്ടു​​മ​​ട​​ക്കി​​ല്ലാ​​യി​​രു​​ന്നു​​വെ​​ന്നും കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

ട്രം​​​പി​​​നെ​​​തി​​​രേ ഒ​​​ന്നി​​​ച്ച് പൊ​​​രു​​​താ​​​ൻ ബ്ര​​​സീ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ലു​​​ല ഡ ​​​സി​​​ൽ​​​വ ഇ​​​ന്ത്യ​​​യു​​​ൾ​​​പ്പെ​​​ടെ രാ​​​ജ്യ​​​ങ്ങ​​​ളോ​​​ട് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ മോ​​​ദി അ​​​തി​​​ന് ത​​​യാ​​​റാ​​​യി​​​ല്ല. പ​​​തി​​​നാ​​​ലം നൂ​​​റ്റാ​​​ണ്ടി​​​ൽ ഡ​​​ൽ​​​ഹി ഭ​​​രി​​​ച്ചി​​​രു​​​ന്ന മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ തു​​​ഗ്ല​​​ക്കി​​​നെ​​​പ്പോ​​​ലെ​​​യാ​​​ണ് ട്രം​​​പി​​​ന്‍റെ പ്ര​​​വൃത്തി​​​ക​​​ളെ​​ങ്കി​​ൽ ഹി​​​റ്റ്‌ലറിനെ​​യാ​​ണ് മോ​​ദി ഓ​​ർ​​മി​​പ്പി​​ക്കു​​ന്ന​​തെ​​ന്നും ഖാ​​ർ​​ഗെ കു​​റ്റ​​പ്പെ​​ടു​​ത്തി.

National

പ്രശ്നങ്ങൾ പരിഹരിച്ചു, ഒരുമിച്ച് മുന്നോട്ടുപോകും; രാഹുലും ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി തരൂർ

ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വവുമായി അഭിപ്രായവ്യത്യാസത്തിലാണെന്ന വാർത്തകൾക്കിടെ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി ശശി തരൂർ എംപി.

പാർലമെന്‍റിലെ ഖാർഗെയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. രണ്ടുമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടുവെന്നാണ് വിവരം. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുവെന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അദ്ദേഹം പ്രതികരിച്ചു.

പറയാനുള്ളത് രണ്ടുഭാഗത്തും പറഞ്ഞുകഴിഞ്ഞു. ഒരുമിച്ച് മുന്നോട്ടുപോകും. പറയാനുണ്ടായിരുന്നത് മൂന്നാളും ഒരുമിച്ചിരുന്ന് നല്ല രീതിയിൽ സംസാരിച്ചു. കേരളത്തിൽ പ്രചാരണത്തിനിറങ്ങുമെന്നും തരൂർ മാധ്യമങ്ങളോടു പറഞ്ഞു.

പ്രവർത്തിക്കാൻ കുറച്ചുകൂടി ഇടം വേണം, അത് കേരളത്തിലായാൽ അത്രയും നല്ലത് എന്ന നിലപാട് തരൂർ കൂടിക്കാഴ്ചയിൽ പങ്കുവെച്ചുവെന്നാണ് വിവരം.

National

കേന്ദ്രസർക്കാർ സമസ്തമേഖലയിലും പരാജയം: മല്ലികാർജുൻ ഖാർഗെ

ന്യൂ​​​ഡ​​​ൽ​​​ഹി: മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി റ​​​ദ്ദാ​​​ക്കി പു​​​തി​​​യ നി​​​യ​​​മം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് ദ​​​ശ​​​ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് ദ​​​രി​​​ദ്ര​​​രി​​​ൽ​​​നി​​​ന്നും ജോ​​​ലി ചെ​​​യ്യാ​​​നു​​​ള്ള അ​​​വ​​​കാ​​​ശം കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​താ​​​യി രാ​​​ജ്യ​​​സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വും കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​നു​​​മാ​​​യ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ.

കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക​​​ഴി​​​ഞ്ഞ ഒ​​​രു വ​​​ർ​​​ഷ​​​ത്തെ ഭ​​​ര​​​ണ​​​പ​​​രാ​​​ജ​​​യ​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​ക്കൊ​​​ണ്ടാ​​​ണ് ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​മാ​​​യി ഖാ​​​ർ​​​ഗെ രം​​​ഗ​​​ത്തു​​​വ​​​ന്ന​​​ത്. ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കൊ​​​ള്ള, അ​​​ഴി​​​മ​​​തി, ദു​​​ർ​​​ഭ​​​ര​​​ണം തു​​​ട​​​ങ്ങി​​​യ​​​വ രാ​​​ജ്യ​​​ത്തെ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ ജീ​​​വി​​​ത​​​ത്തെ ബാ​​​ധി​​​ച്ച​​​താ​​​യും അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു.

യാ​​​തൊ​​​രു ത​​​യാ​​​റെ​​​ടു​​​പ്പും കൂ​​​ടാ​​​തെ എ​​​സ്ഐ​​​ആ​​​ർ ന​​​ട​​​പ്പാ​​​ക്കി​​​യ​​​തോ​​​ടെ ദ​​​ശ​​​ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ വോ​​​ട്ട​​​വ​​​കാ​​​ശം ബി​​​ജെ​​​പി ത​​​ട്ടി​​​യെ​​​ടു​​​ത്തു. രാ​​​ജ്യ​​​ത്തു സാ​​​ന്പ​​​ത്തി​​​ക അ​​​സ​​​മ​​​ത്വ​​​ത്തി​​​ന്‍റെ വി​​​ട​​​വ് കൂ​​​ടു​​​ത​​​ൽ ആ​​​ഴ​​​ത്തി​​​ലാ​​​യി. രാ​​​ജ്യ​​​ത്തെ 40 ശ​​​ത​​​മാ​​​നം സ​​​ന്പ​​​ത്തും ഒ​​​രു ശ​​​ത​​​മാ​​​നം ആ​​​ളു​​​ക​​​ളു​​​ടെ കൈ​​​ക​​​ളി​​​ൽ ചു​​​രു​​​ങ്ങി.

രൂ​​​പ​​​യു​​​ടെ മൂ​​​ല്യം കൂ​​​പ്പു​​​കു​​​ത്തി. യു​​​വാ​​​ക്ക​​​ൾ​​​ക്കി​​​ട​​​യി​​​ലെ തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ അ​​​തി​​​ന്‍റെ ഉ​​​ച്ച​​​സ്ഥാ​​​യി​​​യി​​​ൽ തു​​​ട​​​രു​​​ന്നു. എ​​​ങ്കി​​​ലും പ​​​രീ​​​ക്ഷാ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ച്ച​​​യും അ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മാ​​​ഫി​​​യ​​​ക​​​ളു​​​ടെ ചൂ​​​ഷ​​​ണ​​​ങ്ങ​​​ളും തു​​​ട​​​രു​​​ന്ന​​​താ​​​യും ഖാ​​​ർ​​​ഗെ ആ​​​രോ​​​പി​​​ച്ചു.

അ​​​മേ​​​രി​​​ക്ക ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ അ​​​ധി​​​ക തീ​​​രു​​​വ, സു​​​ര​​​ക്ഷാ ​​​വീ​​​ഴ്ച, ഇ​​​ന്ത്യ-​​​പാ​​​ക് സം​​​ഘ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ഇ​​​ട​​​പെ​​​ട്ടെ​​​ന്ന അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ അ​​​വ​​​കാ​​​ശ​​​വാ​​​ദം, മ​​​ണി​​​പ്പു​​​രി​​​ൽ തു​​​ട​​​രു​​​ന്ന സം​​​ഘ​​​ർ​​​ഷം തു​​​ട​​​ങ്ങി​​​യ​​​വ ബി​​​ജെ​​​പി​​​യു​​​ടെ ഭ​​​ര​​​ണ​​​പ​​​രാ​​​ജ​​​യ​​​ത്തി​​​ന്‍റെ നേ​​​ർ​​​ക്കാ​​​ഴ്ച​​​യാ​​​ണെ​​​ന്ന് ഖാ​​​ർ​​​ഗെ പ​​​റ​​​ഞ്ഞു.

National

'താങ്കളുടെ മുത്തച്ഛൻ കമ്മ്യൂണിസ്റ്റും അമ്മാവൻ കോൺ​ഗ്രസുകാരനും': ഉപരാഷ്ട്രപതിയെ ഓർമിപ്പിച്ച് ഖാർ​ഗെയും ബ്രിട്ടാസും

ന്യൂഡൽ‌ഹി: ഉപരാഷ്ട്രപതി പദവി ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ സമ്മേളനത്തിൽ രാജ്യസഭാ അധ്യക്ഷൻ കൂടിയായ സി.പി. രാധാകൃഷ്ണനെ കുടുംബബന്ധങ്ങൾ ഓർമിപ്പിച്ചു കോൺ​ഗ്രസും സിപിഎമ്മും.

ശൈത്യകാല സമ്മേളനത്തിന്‍റെ ആദ്യദിവസം സിപി. രാധാകൃഷ്ണന് അനുമോ‌ദനമർപ്പിച്ചു സംസാരിക്കവെയായിരുന്നു രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർ​ഗെയുടെയും സിപിഎം എംപി ജോൺ ബ്രിട്ടാസിന്‍റെയും വാക്കുകൾ.

പാർലമെന്‍ററി ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന്‍റെ സ്വരം കൂടി കേൾക്കാൻ രാജ്യസഭാ അധ്യക്ഷൻ തയാറാകണമെന്ന് ചൂണ്ടിക്കാട്ടിയ ഖാർ​ഗെ താങ്കളുടെ അമ്മാവനായ സി.കെ. കുപ്പുസ്വാമി ഇന്ത്യൻ നാഷണൽ കോൺ​ഗ്രസിന്‍റെ എംപിയായി മൂന്ന് തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും. അദ്ദേഹം വിജയിച്ചത് താങ്കളുടെ മണ്ഡലത്തിൽനിന്നാണെന്നും സി.പി. രാധാകൃഷ്ണനെ ഓർമിപ്പിച്ചു.

താനൊരു പാർട്ടിയുടെയും ഭാ​ഗമല്ല, ഈ സഭയിലുള്ള എല്ലാ പാർ‌ട്ടിയുടെയും ഭാ​​ഗമാണെന്നു 1952ൽ അന്നത്തെ ഉപരാഷ്ട്രപതി എസ്. രാ‌ധാകൃഷ്ണന്‍റെ പ്രസം​ഗഭാ​ഗവും ഖാർ​ഗെ പരാമർശിച്ചു. സഭയിലെ നടപടികൾ നീതിയുക്തവും നിഷ്പക്ഷവുമായി നടത്തുകയും ഓരോ പാർട്ടിയിലെയും അംഗങ്ങൾക്ക് നീതിയുക്തമായ അവസരം നൽകുകയും ചെയ്യേണ്ടത് ഉപരാഷ്ട്രപതി ഓഫീസിന്‍റെ വിശ്വാസ്യതയ്ക്ക് അത്യന്താപേക്ഷിതമാണെന്നും ഖാർ​ഗെ വ്യക്തമാക്കി.

താങ്കൾ മധ്യപക്ഷ പാർട്ടികളിലേക്ക് മാത്രം ശ്രദ്ധയൂന്നാതെ ഇടത് പ്രത്യയശാസ്ത്രത്തെയും ഇടതുപക്ഷ പാർട്ടികളെയും പരിഗണിക്കണമെന്നായിരുന്നു ഖാർ​ഗെക്ക് പിന്നാലെ പ്രസം​ഗിച്ച ജോൺ ബ്രിട്ടാസ് ഉപരാഷ്ട്രപതിയോട് ആവശ്യപ്പെട്ടത്. ബിജെപിയുടെ കേരളത്തിന്‍റെ സംഘടനാചുമതല വഹിച്ചിരുന്ന താങ്കൾ കേരളത്തിലുടനീളം സഞ്ചരിച്ചിട്ടുണ്ടെന്നും അതിനാൽത്തന്നെ താങ്കൾ കേരളത്തെക്കൂടി പ്രതിനിധീകരിക്കുകയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്നും ബ്രിട്ടാസ് ഉപരാഷ്ട്രപതിയോടെ പറഞ്ഞു.

താങ്കളുടെ അമ്മാവൻ കോൺ​ഗ്രസുകാരനായിരുന്നുവെന്നു ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. താങ്കളുടെ മുത്തച്ഛൻ കമ്മ്യൂണിസ്റ്റുകാരനാണെന്ന വസ്തുത താങ്കൾ മറക്കരുതെന്നു പ്രസം​ഗത്തിന്‍റെ അവസാനം പരാമർശിച്ചപ്പോൾ സഭാ അം​ഗങ്ങളും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും പുഞ്ചിരിച്ചു.

National

കർണാടക പ്രശ്നം ഹൈക്കമാൻഡ് പരിഹരിക്കും: ഖാർഗെ

ബം​​​​​​​​ഗ​​​​​​​​ളൂ​​​​​​​​രു: മു​​തി​​ർ​​ന്ന നേ​​താ​​ക്ക​​ളാ​​യ സോ​​ണി​​യ ഗാ​​ന്ധി, രാ​​ഹു​​ൽ​​ഗാ​​ന്ധി എ​​ന്നി​​വ​​രു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി ക​​ർ​​ണാ​​ട​​ക​​യി​​ലെ അ​​ധി​​കാ​​ര വ​​ടം​​വ​​ലി​​ക്ക് പ​​രി​​ഹാ​​രം കാ​​ണു​​മെ​​ന്ന് കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ മ​​ല്ലി​​കാ​​ർ​​ജു​​ൻ ഖാ​​ർ​​ഗെ. അ​​തേ​​സ​​മ​​യം, പാ​​ർ​​ട്ടി​​യി​​ൽ ഐ​​ക്യ​​മു​​ണ്ടെ​​ന്ന് ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി ഡി.​​കെ. ശി​​വ​​കു​​മാ​​ർ പ​​റ​​ഞ്ഞു.

ശി​​​​​​​​വ​​​​​​​​കു​​​​​​​​മാ​​​​​​​​റി​​​​​​​​നെ മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​യാ​​​​​​​​ക്ക​​​​​​​​ണ​​​​​​​​മെ​​​​​​​​ന്ന ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​വുമാ​​​​​​​​യി ഡ​​​​​​ൽ​​​​​​ഹി​​​​​​യി​​​​​​ലെ​​​​​​ത്തി​​​​​​യ എം​​​​​​എ​​​​​​ൽ​​​​​​എ​​​​​​മാ​​​​​​ർ ഇ​​ന്ന​​ലെ ക​​ർ​​ണാ​​ട​​ക​​യി​​ൽ മ​​​​​​ട​​​​​​ങ്ങി​​​​​​യെ​​​​​​ത്തി. ഇ​​​​​​​​ക്കാ​​​​​​​​ര്യ​​​​​​​​ത്തി​​​​​​​​ൽ നേ​​​​​​​​തൃ​​​​​​​​ത്വം തീ​​​​​​​​രു​​​​​​​​മാ​​​​​​​​ന​​​​​​​​മെ​​​​​​​​ടു​​​​​​​​ക്കു​​​​​​​​മെ​​​​​​​​ന്ന് എം​​​​​​​​എ​​​​​​​​ൽ​​​​​​​​എ​​​​​​​​മാ​​​​​​​​ർ ചൊ​​​​​​​​വ്വാ​​​​​​​​ഴ്ച പ​​​​​​​​റ​​​​​​​​ഞ്ഞു. മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി സി​​​​​​​​ദ്ധ​​​​​​​​രാ​​​​​​​​മ​​​​​​​​യ്യ മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്ത് ര​​​​​​​​ണ്ട​​​​​​​​ര വ​​​​​​​​ർ​​​​​​​​ഷം പൂ​​​​​​​​ർ​​​​​​​​ത്തി​​​​​​​​യാ​​​​​​​​ക്കി​​​​​​​​യ​​​​​​​​തി​​​​​​​​നെ​​​​​​​​ത്തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്നാ​​​​​​​​ണ് ഡി​​​​​​​​കെ വി​​​​​​​​ഭാ​​​​​​​​ഗം നേ​​​​​​​​തൃ​​​​​​​​മാ​​​​​​​​റ്റ​​​​​​​​ത്തി​​​​​​​​നു​​​​​​​​ള്ള ആ​​​​​​​​വ​​​​​​​​ശ്യം ശ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ക്കി​​​​​​​​യി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്.

മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി​​​​​വി​​​​​​​​ഷ​​​​​​​​യ​​​​​​​​ത്തി​​​​​​​​ലെ ആ​​​​​​​​ശ​​​​​​​​യ​​​​​​​​ക്കു​​​​​​​​ഴ​​​​​​​​പ്പം അ​​​​​​​​വ​​​​​​​​സാ​​​​​​​​നി​​​​​​​​പ്പി​​​​​​​​ക്ക​​​​​​​​ണ​​​​​​​​മെ​​​​​​​​ന്നും യു​​​​​​​​വാ​​​​​​​​ക്ക​​​​​​​​ൾ​​​​​​​​ക്കും പു​​​​​​​​തു​​​​​​​​മു​​​​​​​​ഖ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കും അ​​​​​​​​വ​​​​​​​​സ​​​​​​​​രം ന​​​​​​​​ൽ​​​​​​​​കി മ​​​​​​​​ന്ത്രി​​​​​​​​സ​​​​​​​​ഭ പു​​​​​​​​നഃ​​​​​​​​സം​​​​​​​​ഘ​​​​​​​​ടി​​​​​​​​പ്പി​​​​​​​​ക്ക​​​​​​​​ണ​​​​​​​​മെ​​​​​​​​ന്നും ഹൈ​​​​​​​​ക്ക​​​​​​​​മാ​​​​​​​​ൻ​​​​​​​​ഡി​​​​​​​​നോ​​​​​​​​ട് അ​​​​​​​​ഭ്യ​​​​​​​​ർ​​​​​​​​ഥി​​​​​​​​ച്ച​​​​​​​​താ​​​​​​​​യി എം​​​​​​​​എ​​​​​​​​ൽ​​​​​​​​എ​​​​​​​​മാ​​​​​​​​ർ പ​​​​​​​​റ​​​​​​​​ഞ്ഞു. 2023ൽ ​​​​​​​​മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി സി​​​​​​​​ദ്ധ​​​​​​​​രാ​​​​​​​​മ​​​​​​​​യ്യ​​​​​​​​യും ഉ​​​​​​​​പ​​​​​​​​മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി ശി​​​​​​​​വ​​​​​​​​കു​​​​​​​​മാ​​​​​​​​റും ത​​​​​​​​മ്മി​​​​​​​​ൽ അ​​​​​​​​ധി​​​​​​​​കാ​​​​​​​​ര പ​​​​​​​​ങ്കി​​​​​​​​ട​​​​​​​​ൽ ക​​​​​​​​രാ​​​​​​​​ർ ഉ​​​​​​​​ണ്ടാ​​​​​​​​യ​​​​​​​​താ​​​​​​​​യി റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ടു​​​​​​​​ക​​​​​​​​ൾ പ​​​​​​​​റ​​​​​​​​യു​​​​​​​​ന്നു.

ശി​​​​​​​​വ​​​​​​​​കു​​​​​​​​മാ​​​​​​​​റി​​​​​​​​നെ അ​​​​​​​​നു​​​​​​​​കൂ​​​​​​​​ലി​​​​​​​​ക്കു​​​​​​​​ന്ന ആ​​​​​​​​റ് എം​​​​​​​​എ​​​​​​​​ൽ​​​​​​​​എ​​​​​​​​മാ​​​​​​​​ർ ഹൈ​​​​​​​​ക്ക​​​​​​​​മാ​​​​​​​​ൻ​​​​​​​​ഡി​​​​​​​​നെ കാ​​​​​​​​ണാ​​​​​​​​ൻ ഞാ​​​​​​​​യ​​​​​​​​റാ​​​​​​​​ഴ്ച രാ​​​​​​​​ത്രി ഡ​​​​​​​​ൽ​​​​​​​​ഹി​​​​​​​​ക്കു​​​​​​​​ പോ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. അ​​​​​​​​ധ്യ​​​​​​​​ക്ഷ​​​​​​​​ൻ മ​​​​​​​​ല്ലി​​​​​​​​കാ​​​​​​​​ർ​​​​​​​​ജു​​​​​​​​ൻ ഖാ​​​​​​​​ർ​​​​​​​​ഗെ​​​​​​​​യെ സ​​​​​​​​ന്ദ​​​​​​​​ർ​​​​​​​​ശി​​​​​​​​ച്ചി​​​​​​​​രു​​​​​​​​ന്നു.

അ​​​​​​​​ടു​​​​​​​​ത്ത മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​യെ​​​​​​​​ക്കു​​​​​​​​റി​​​​​​​​ച്ചു​​​​​​​​ള്ള തീ​​​​​​​​രു​​​​​​​​മാ​​​​​​​​നം ഹൈ​​​​​​​​ക്ക​​​​​​​​മാ​​​​​​​​ൻ​​​​​​​​ഡി​​​​​​​​ന്‍റേ​​​​​​​​താ​​​​​​​​ണെ​​​​​​​​ന്നും നി​​​​​​​​ല​​​​​​​​വി​​​​​​​​ലെ ആ​​​​​​​​ശ​​​​​​​​യ​​​​​​​​ക്കു​​​​​​​​ഴ​​​​​​​​പ്പം പ​​​​​​​​രി​​​​​​​​ഹ​​​​​​​​രി​​​​​​​​ക്കാ​​​​​​​​ൻ അ​​​​​​​​വ​​​​​​​​രോ​​​​​​​​ട് ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​പ്പെ​​​​​​​​ട്ടെ​​​​​​​​ന്നും മ​​​​​​​​ഗ​​​​​​​​ഡി എം​​​​​​​​എ​​​​​​​​ൽ​​​​​​​​എ എ​​​​​​​​ച്ച്.​​​​​​​​സി. ബാ​​​​​​​​ല​​​​​​​​കൃ​​​​​​​​ഷ്ണ പ​​​​​​​​റ​​​​​​​​ഞ്ഞു. ആ​​​​​​​​ര് മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​യാ​​​​​​​​കു​​​​​​​​മെ​​​​​​​​ന്ന​​​​​​​​ത് പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ല്ല. നി​​​​​​​​ല​​​​​​​​വി​​​​​​​​ലെ സാ​​​​​​​​ഹ​​​​​​​​ച​​​​​​​​ര്യം പാ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​ക്കു ദോ​​​​​​​​ഷ​​​​​​​​ക​​​​​​​​ര​​​​​​​​മാ​​​​​​​​ണ്. ഹൈ​​​​​​​​ക്ക​​​​​​​​മാ​​​​​​​​ൻ​​​​​​​​ഡ് ഇ​​​​​​​​ട​​​​​​​​പെ​​​​​​​​ട്ട് ഇ​​​​​​​​ത് അ​​​​​​​​വ​​​​​​​​സാ​​​​​​​​നി​​​​​​​​പ്പി​​​​​​​​ക്ക​​​​​​​​ണം- ശി​​​​​​​​വ​​​​​​​​കു​​​​​​​​മാ​​​​​​​​ർ വി​​​​​​​​ഷ​​​​​​​​യം നേ​​​​​​​​തൃ​​​​​​​​ത്വ​​​​​​​​വു​​​​​​​​മാ​​​​​​​​യി ച​​​​​​​​ർ​​​​​​​​ച്ച ചെ​​​​​​​​യ്തോ​​​​​​​​യെ​​​​​​​​ന്നു വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ക്കാ​​​​​​​​തെ അ​​​​​​​​ദ്ദേ​​​​​​​​ഹം പ​​​​​​​​റ​​​​​​​​ഞ്ഞു.

ഹൈ​​​​​​​​ക്ക​​​​​​​​മാ​​​​​​​​ൻ​​​​​​​​ഡ് തീ​​​​​​​​രു​​​​​​​​മാ​​​​​​​​നം എ​​​​​​​​ല്ലാ​​​​​​​​വ​​​​​​​​രും അം​​​​​​​​ഗീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​മെ​​​​​​​​ന്ന് രാ​​​​​​​​മ​​​​​​​​ന​​​​​​​​ഗ​​​​​​​​ര എം​​​​​​​​എ​​​​​​​​ൽ​​​​​​​​എ ഇ​​​​​​​​ഖ്ബാ​​​​​​​​ൽ ഹു​​​​​​​​സൈ​​​​​​​​ൻ പ​​​​​​​​റ​​​​​​​​ഞ്ഞു. “ഞാ​​​​​​​​ൻ എ​​​​​​​​പ്പോ​​​​​​​​ഴും ആ ​​​​​​​​പ്ര​​​​​​​​സ്താ​​​​​​​​വ​​​​​​​​ന​​​​​​​​യി​​​​​​​​ൽ ഉ​​​​​​​​റ​​​​​​​​ച്ചു​​​​​​​​നി​​​​​​​​ൽ​​​​​​​​ക്കു​​​​​​​​ന്നു. 200 ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം, അ​​​​​​​​ദ്ദേ​​​​​​​​ഹം ഉ​​​​​​​​ട​​​​​​​​ൻ മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​യാ​​​​​​​​കും. ഹൈ​​​​​​​​ക്ക​​​​​​​​മാ​​​​​​​​ൻ​​​​​​​​ഡ് തീ​​​​​​​​രു​​​​​​​​മാ​​​​​​​​ന​​​​​​​​മെ​​​​​​​​ടു​​​​​​​​ക്കും. ഞ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ നേ​​​​​​​​താ​​​​​​​​വ് (ശി​​​​​​​​വ​​​​​​​​കു​​​​​​​​മാ​​​​​​​​ർ) പ​​​​​​​​റ​​​​​​​​ഞ്ഞ​​​​​​​​തു​​​​​​​​പോ​​​​​​​​ലെ, അ​​​​​​​​ധി​​​​​​​​കാ​​​​​​​​ര കൈ​​​​​​​​മാ​​​​​​​​റ്റം അ​​​​​​​​ഞ്ചോ ആ​​​​​​​​റോ പാ​​​​​​​​ർ​​​​​​​​ട്ടി നേ​​​​​​​​താ​​​​​​​​ക്ക​​​​​​​​ൾ​​​​​​​​ക്കി​​​​​​​​ട​​​​​​​​യി​​​​​​​​ലു​​​​​​​​ള്ള ഒ​​​​​​​​രു ര​​​​​​​​ഹ​​​​​​​​സ്യ ധാ​​​​​​​​ര​​​​​​​​ണ​​​​​​​​യാ​​​​​​​​ണ്, ആ ​​​​​​​​അ​​​​​​​​ഞ്ചോ ആ​​​​​​​​റോ പേ​​​​​​​​ർ തീ​​​​​​​​രു​​​​​​​​മാ​​​​​​​​നി​​​​​​​​ക്കും” - അ​​​​​​​​ദ്ദേ​​​​​​​​ഹം കൂ​​​​​​​​ട്ടി​​​​​​​​ച്ചേ​​​​​​​​ർ​​​​​​​​ത്തു.

എ​​​​​​​​ന്നാ​​​​​​​​ൽ, പാ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​യി​​​​​​​​ൽ അ​​​​​​​​നൈ​​​​​​​​ക്യ​​​​​​​​മി​​​​​​​​ല്ലെ​​​​​​​​ന്നാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സ് സം​​​​​​​​സ്ഥാ​​​​​​​​ന അ​​​​​​​​ധ്യ​​​​​​​​ക്ഷ​​​​​​​​ൻ​​​​​​​​കൂ​​​​​​​​ടി​​​​​​​​യാ​​​​​​​​യ ശി​​​​​​​​വ​​​​​​​​കു​​​​​​​​മാ​​​​​​​​റി​​​​​​​​ന്‍റെ പ്ര​​​​​​​​തി​​​​​​​​ക​​​​​​​​ര​​​​​​​​ണം. പാ​​​​​​​​ർ​​​​​​​​ട്ടി ഒ​​​​​​​​റ്റ​​​​​​​​ക്കെ​​​​​​​​ട്ടാ​​​​​​​​യി 2028ലെ ​​​​​​​​നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭാ, 2029ലെ ​​​​​​​​ലോ​​​​​​​​ക്സ​​​​​​​​ഭാ തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പു​​​​​​​​ക​​​​​​​​ളി​​​​​​​​ലാ​​​​​​​​ണ് ശ്ര​​​​​​​​ദ്ധ​​​​​​​​കേ​​​​​​​​ന്ദ്രീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തെ​​​​​​​​ന്നും അ​​​​​​​​ദ്ദേ​​​​​​​​ഹം പ​​​​​​​​റ​​​​​​​​ഞ്ഞു.

അ​​​​​​​​ധി​​​​​​​​കാ​​​​​​​​ര​​​​​​​​കൈ​​​​​​​​മാ​​​​​​​​റ്റം സം​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ച് രാ​​​​​​​​ഹു​​​​​​​​ൽ ഗാ​​​​​​​​ന്ധി​​​​​​​​യി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്നു ല​​​​​​​​ഭി​​​​​​​​ച്ച സ​​​​​​​​ന്ദേ​​​​​​​​ശ​​​​​​​​മെ​​​​​​​​ന്തെ​​​​​​​​ന്നു വെ​​​​​​​​ളി​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്താ​​​​​​​​ൻ ശിവകുമാർ ത​​​​​​​​യാ​​​​​​​​റാ​​​​​​​​യി​​​​​​​​ല്ല. വ​​​​​​​​രും ദി​​​​​​​​വ​​​​​​​​സ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ പാ​​​​​​​​ർ​​​​​​​​ട്ടി ഹൈ​​​​​​​​ക്ക​​​​​​​​മാ​​​​​​​​ൻ​​​​​​​​ഡി​​​​​​​​നെ കാ​​​​​​​​ണാ​​​​​​​​ൻ ഡ​​​​​​​​ൽ​​​​​​​​ഹി​​​​​​​​ക്കു​​​​​​​​ പോ​​​​​​​​കു​​​​​​​​മെ​​​​​​​​ന്ന സൂ​​​​​​​​ച​​​​​​​​ന​​​​​​​​യും അദ്ദേഹം ന​​​​​​​​ൽ​​​​​​​​കി. പ്ര​​​​​​​​തി​​​​​​​​പ​​​​​​​​ക്ഷ​​​​​​​​മാ​​​​​​​​യ ബി​​​​​​​​ജെ​​​​​​​​പി ആ​​​​​​​​ശ​​​​​​​​യ​​​​​​​​ക്കു​​​​​​​​ഴ​​​​​​​​പ്പം സൃ​​​​​​​​ഷ്ടി​​​​​​​​ക്കാ​​​​​​​​ൻ ശ്ര​​​​​​​​മി​​​​​​​​ക്കു​​​​​​​​ക​​​​​​​​യാ​​​​​​​​ണെ​​​​​​​​ന്നും ഭ​​​​​​​​ര​​​​​​​​ണ​​​​​​​​ക​​​​​​​​ക്ഷി അ​​​​​​​​വ​​​​​​​​ർ​​​​​​​​ക്ക് അ​​​​​​​​വ​​​​​​​​സ​​​​​​​​രം ന​​​​​​​​ൽ​​​​​​​​ക​​​​​​​​രു​​​​​​​​തെ​​​​​​​​ന്നും ഉ​​​​​​​​പ​​​​​​​​മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി പ​​​​​​​​റ​​​​​​​​ഞ്ഞു.

ഇ​​​​​​​​ക്കാ​​​​​​​​ര്യ​​​​​​​​ത്തി​​​​​​​​ൽ ഹൈ​​​​​​​​ക്ക​​​​​​​​മാ​​​​​​​​ൻ​​​​​​​​ഡാ​​​​​​​​ണ് തീ​​​​​​​​രു​​​​​​​​മാ​​​​​​​​ന​​​​​​​​മെ​​​​​​​​ടു​​​​​​​​ക്കേ​​​​​​​​ണ്ട​​​​​​​​തെ​​​​​​​​ന്നാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി സി​​​​​​​​ദ്ധ​​​​​​​​രാ​​​​​​​​മ​​​​​​​​യ്യ​​​​​​​​യു​​​​​​​​ടെ പ്ര​​​​​​​​തി​​​​​​​​ക​​​​​​​​ര​​​​​​​​ണം. മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​യെ മാ​​​​​​​​റ്റാ​​​​​​​​ൻ എം​​​​​​​​എ​​​​​​​​ൽ​​​​​​​​എ​​​​​​​​മാ​​​​​​​​ർ ഡ​​​​​​​​ൽ​​​​​​​​ഹി​​​​​​​​ക്കു​​​​​​​​ പോ​​​​​​​​യ​​​​​​​​തി​​​​​​​​നെ സം​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ചു​​​​​​​​ള്ള ചോ​​​​​​​​ദ്യ​​​​​​​​ത്തി​​​​​​​​നാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു അ​​​​​​​​ദ്ദേ​​​​​​​​ഹം മ​​​​​​​​റ​​​​​​​​പ​​​​​​​​ട‌ി പ​​​​​​​​റ​​​​​​​​ഞ്ഞ​​​​​​​​ത്. എം​​​​​​​​എ​​​​​​​​ൽ​​​​​​​​എ​​​​​​​​മാ​​​​​​​​ർ​​​​​​​​ക്ക് അ​​​​​​​​വ​​​​​​​​രു​​​​​​​​ടേ​​​​​​​​താ​​​​​​​​യ സ്വാ​​​​​​​​ത​​​​​​​​ന്ത്ര്യ​​​​​​​​മു​​​​​​​​ണ്ട്. ആ​​​​​​​​ത്യ​​​​​​​​ന്തി​​​​​​​​ക​​​​​​​​മാ​​​​​​​​യി, ഹൈ​​​​​​​​ക്ക​​​​​​​​മാ​​​​​​​​ൻ​​​​​​​​ഡ് തീ​​​​​​​​രു​​​​​​​​മാ​​​​​​​​ന​​​​​​​​മെ​​​​​​​​ടു​​​​​​​​ക്ക​​​​​​​​ണം. ഹൈ​​​​​​​​ക്ക​​​​​​​​മാ​​​​​​​​ൻ​​​​​​​​ഡ് പ​​​​​​​​റ​​​​​​​​യു​​​​​​​​ന്ന​​​​​​​​ത് ത​​​​​​​​ങ്ങ​​​​​​​​ൾ അ​​​​​​​​നു​​​​​​​​സ​​​​​​​​രി​​​​​​​​ക്കു​​​​​​​​മെ​​​​​​​​ന്നും സി​​​​​​​​ദ്ധ​​​​​​​​രാ​​​​​​​​മ​​​​​​​​യ്യ പ​​​​​​​​റ​​​​​​​​ഞ്ഞു.

National

ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി രാഹുൽ

ന്യൂ​​​ഡ​​​ൽ​​​ഹി: ബി​​​ഹാ​​​ർ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ക​​​ന​​​ത്ത തി​​​രി​​​ച്ച​​​ടി നേ​​​രി​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ​​​യു​​​മാ​​​യി ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

ബി​​​ഹാ​​​റി​​​ലെ കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ വ​​​ൻ വീ​​​ഴ്ച ച​​​ർ​​​ച്ച ചെ​​​യ്ത യോ​​​ഗ​​​ത്തി​​​ൽ എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ, പാ​​​ർ​​​ട്ടി ട്ര​​​ഷ​​​റ​​​ർ അ​​​ജ​​​യ് മാ​​​ക്ക​​​ൻ, ബി​​​ഹാ​​​റി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് കൃ​​​ഷ്ണ അ​​​ല്ല​​​വ​​​രു എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

61 സീ​​​റ്റി​​​ൽ മ​​​ത്സ​​​രി​​​ച്ച് ആ​​​റു സീ​​​റ്റ് മാ​​​ത്രം നേ​​​ടി​​​യ കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ ദ​​​യ​​​നീ​​​യ പ്ര​​​ക​​​ട​​​നം നേ​​​താ​​​ക്ക​​​ൾ വി​​​ശ​​​ദ​​​മാ​​​യി വി​​​ല​​​യി​​​രു​​​ത്തി​​​യെ​​​ന്നാ​​​ണ് സൂ​​​ച​​​ന. 2010ൽ ​​​നാ​​​ലു സീ​​​റ്റ് മാ​​​ത്രം വി​​​ജ​​​യി​​​ച്ച തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ശേ​​​ഷം ബി​​​ഹാ​​​റി​​​ലെ കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ ഏ​​​റ്റ​​​വും മോ​​​ശം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ക​​​ട​​​ന​​​മാ​​​യി​​​രു​​​ന്നു ഇ​​​ത്.

തു​​​ട​​​ക്കം മു​​​ത​​​ലേ നീ​​​തി​​​യു​​​ക്ത​​​മ​​​ല്ലാ​​​ത്ത തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പെ​​​ന്ന് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ബി​​​ഹാ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ വി​​​ശേ​​​ഷി​​​പ്പി​​​ച്ച രാ​​​ഹു​​​ൽ ഖാ​​​ർ​​​ഗെ​​​യു​​​മാ​​​യു​​​ള്ള യോ​​​ഗ​​​ത്തി​​​നു​​​ശേ​​​ഷം മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു പ്ര​​​തി​​​ക​​​രി​​​ച്ചി​​​ല്ല.

National

സർവകക്ഷിയോഗം വിളിക്കണം: ഖാർഗെ

ന്യൂ​​​ഡ​​​ൽ​​​ഹി: ചെ​​​ങ്കോ​​​ട്ട ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ വെ​​​ളി​​​ച്ച​​​ത്തി​​​ൽ, ബാ​​​ഹ്യ​​​ശ​​​ക്തി​​​ക​​​ളു​​​ടെ പി​​​ന്തു​​​ണ തു​​​ട​​​ർ​​​ന്നും ല​​​ഭി​​​ക്കു​​​ന്ന വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന തീ​​​വ്ര​​​വാ​​​ദ ഭീ​​​ഷ​​​ണി​​​യെ​​​ക്കു​​​റി​​​ച്ചു ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി സ​​​ർ​​​വ​​​ക​​​ക്ഷി യോ​​​ഗം വി​​​ളി​​​ക്ക​​​ണ​​​മെ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

രാ​​​ജ്യ​​​ത്തി​​​ന്‍റെ ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ, ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നു​​​ള്ള മു​​​ന്ന​​​റി​​​യി​​​പ്പാ​​​ണ് ചെ​​​ങ്കോ​​​ട്ട​​​യി​​​ലെ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം. ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തി​​​ൽ​​​നി​​​ന്ന് ഒ​​​ളി​​​ച്ചോ​​​ടാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു ക​​​ഴി​​​യി​​​ല്ല. ഭീ​​​ക​​​ര​​​ത​​​യ്ക്കെ​​​തി​​​രേ കോ​​​ണ്‍ഗ്ര​​​സ് രാ​​​ഷ്‌​​​ട്ര​​​ത്തോ​​​ടൊ​​​പ്പം ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി നി​​​ല​​​കൊ​​​ള്ളു​​​ന്നു. -ഖാ​​​ർ​​​ഗെ പ​​​റ​​​ഞ്ഞു.

ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ നൗ​​​ഗാം പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ വി​​​ല​​​യേ​​​റി​​​യ ഒ​​​ന്പ​​​തു ജീ​​​വ​​​ൻ ന​​​ഷ്‌​​​ട​​​പ്പെ​​​ടു​​​ക​​​യും നി​​​ര​​​വ​​​ധി പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ൽ ഖാ​​​ർ​​​ഗെ ദുഃ​​​ഖം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. പ​​​രി​​​ക്കേ​​​റ്റ​​​വ​​​ർ​​​ക്ക് ചി​​​കി​​​ത്സ​​​യ്ക്കു​​​പുറമേ ഇ​​​ര​​​ക​​​ൾ​​​ക്കു മ​​​തി​​​യാ​​​യ ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

National

ബി​ഹാ​ർ പ​രാ​ജ​യം; മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ഹു​ൽ ഗാ​ന്ധി

ന്യൂഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​നാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച എ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് നേ​രി​ട്ട​ത്. ക​ഴി​ഞ്ഞ ത​വ​ണ 19 സീ​റ്റു​ക​ളി​ൽ വി​ജ​യി​ച്ച കോ​ൺ​ഗ്ര​സി​ന് ഇ​ത്ത​വ​ണ ആ​റ് സീ​റ്റി​ൽ മാ​ത്ര​മാ​ണ് വി​ജ​യി​ക്കാ​നാ​യ​ത്. കോ​ൺ​ഗ്ര​സും ആ​ർ​ജെ​ഡി​യും ഇ​ട​ത് പാ​ർ​ട്ടി​ക​ളും അ​ട​ങ്ങി​യ മ​ഹാ​സ​ഖ്യ​ത്തി​ന് 35 സീ​റ്റ് ആ​ണ് ല​ഭി​ച്ച​ത്.

എ​ൻ​ഡി​എ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ഭ​ര​ണം നി​ല​നി​ർ​ത്തി​യ​ത്. 202 സീ​റ്റു​ക​ളാ​ണ് എ​ൻ​ഡി​എ​യ്ക്ക് ല​ഭി​ച്ച​ത്.

 

Latest News

Corehub Up