x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഖാ​ർ​ഗെ വീ​ണ്ടും രാ​ജ്യ​സ​ഭ കാ​ണു​മോ?; തെ​ര​ഞ്ഞെ​ടു​പ്പ് ജൂ​ൺ 18ന്


Published: May 22, 2026 01:49 PM IST | Updated: May 22, 2026 01:49 PM IST

ന്യൂ​ഡ​ൽ​ഹി: 24 സീ​റ്റു​ക​ളി​ലേ​ക്കു​ള്ള രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ജൂ​ൺ 18ന് ​ന​ട​ക്കും. ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി എ​ച്ച്.​ഡി.​ദേ​വ​ഗൗ​ഡ തു​ട​ങ്ങി​യ​വ​രു​ടെ കാ​ലാ​വ​ധി​യാ​ണ് ഉ​ട​ൻ അ​വ​സാ​നി​ക്കു​ന്ന​ത്.

ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നാ​ലും ഗു​ജ​റാ​ത്തി​ൽ അ​ഞ്ചും ജാ​ർ​ഖ​ണ്ഡി​ൽ ര​ണ്ടും മ​ധ്യ​പ്ര​ദേ​ശി​ൽ മൂ​ന്ന് സീ​റ്റു​ക​ളു​മാ​ണ് ഒ​ഴി​വു​ള്ള​ത്. മ​ണി​പ്പൂ​ർ, മേ​ഘാ​ല​യ, അ​രു​ണാ​ച​ൽ​പ്ര​ദേ​ശ്, മി​സോ​റം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ​ന്നും ക​ർ​ണാ​ട​ക​യി​ൽ നാ​ല് ഒ​ഴി​വു​ക​ളു​മു​ണ്ട്.

ജൂ​ൺ ഒ​ന്ന് മു​ത​ൽ എ​ട്ടു​വ​രെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാം. പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ൺ പ​തി​നൊ​ന്നി​നാ​ണ്. ജൂ​ൺ 18 രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. വോ​ട്ടെ​ണ്ണ​ൽ അ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കും.

Tags : election Rajya Sabha congress Mallikarjun Kharge

Recent News

Corehub Up