x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ.​ സു​ധാ​ക​ര​ൻ അ​ടി​യു​റ​ച്ച കോ​ൺ​ഗ്ര​സു​കാ​ര​ൻ; എക്കാലവും അങ്ങനെ തന്നെയായിരിക്കും : കെ.​സി. വേ​ണു​ഗോ​പാ​ൽ


Published: March 29, 2026 09:33 AM IST | Updated: March 29, 2026 09:36 AM IST

ന്യൂ​ഡ​ൽ​ഹി: കെ. ​സു​ധാ​ക​ര​ൻ അ​ടി​യു​റ​ച്ച കോ​ൺ​ഗ്ര​സു​കാ​ര​നാ​ണെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി. എ​ല്ലാ കാ​ല​ത്തും അ​ങ്ങ​നെ ത​ന്നാ​യാ​യി​രി​ക്കു​മെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. സു​ധാ​ക​ര​ന്‍റെ പാ​ർ​ട്ടി​യോ​ടു​ള്ള അ​ച​ഞ്ച​ല​മാ​യ കൂ​റും വി​ശ്വാ​സ്യ​ത​യും ആ​ർ​ക്കും ചോ​ദ്യം ചെ​യ്യാ​വു​ന്ന​തി​ന് അ​പ്പു​റ​മാ​ണ​ന്നും വേ​ണു​ഗോ​പാ​ൽ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

കെ. ​സു​ധാ​ക​ര​ൻ ഡ​ൽ​ഹി​യി​ലെ​ത്തി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യെ​യും ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ​യും നേ​രി​ൽ ക​ണ്ട് മ​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് വേ​ണു​ഗോ​പാ​ലി​ന്‍റെ പ്ര​തി​ക​ര​ണം. കെ. ​സു​ധാ​ക​ര​നെ ബ​ന്ധ​പ്പെ​ടു​ത്തി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന അ​നാ​രോ​ഗ്യ ച​ർ​ച്ച​ക​ൾ​ക്കു​ള്ള മ​റു​പ​ടി​യാ​ണ് ഈ ​കൂ​ടി​ക്കാ​ഴ്ച​യെ​ന്നാ​ണ് വേ​ണു​ഗോ​പാ​ൽ പ്ര​തി​ക​രി​ച്ച​ത്.

പ​ല​വി​ധ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് വി​ധേ​യ​പ്പെ​ട്ട് സു​ധാ​ക​ര​നു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നാ​രോ​ഗ്യ​ക​ര​മാ​യ ച​ർ​ച്ച​ക​ൾ ഇ​നി പ്ര​സ​ക്തി​യി​ല്ല. എ​ല്ലാ കാ​ല​വും പാ​ർ​ട്ടി അ​ദ്ദേ​ഹ​ത്തി​ന്‍റെ സേ​വ​ന​ങ്ങ​ളെ വി​ല​മ​തി​ക്കു​ന്നു​ണ്ട്. മ​ര​ണം വ​രെ കെ. ​സു​ധാ​ക​ര​ൻ അ​ടി​മു​ടി കോ​ൺ​ഗ്ര​സു​കാ​ര​നാ​യി​രി​ക്കു​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ്‌ എ​ന്ന രാ​ഷ്ട്രീ​യ പ്ര​സ്ഥാ​നം അ​തി​ന്‍റെ ഹൃ​ദ​യ​ത്തോ​ട് എ​ക്കാ​ല​വും ചേ​ർ​ത്തു​പി​ടി​ക്കു​ന്ന പേ​രു​ക​ളി​ൽ ഒ​ന്ന് കൂ​ടി​യാ​ണ് സു​ധാ​ക​ര​ൻ എ​ന്നും കൂ​ടി​ക്കാ​ഴ്ച വ്യ​ക്ത​മാ​ക്കു​ന്ന​താ​യി വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

 

 

Tags : aicc general secretary kc venugopal k sudhakaran rahul gandhi mallikarjun kharge

Recent News

Corehub Up