Movies
ഫാന്റസിയും തമാശയും ഹൃദയ സ്പർശിയായ മുഹൂർത്തങ്ങളുമായി ഫഹദ് ഫാസിൽ ചിത്രം ‘ഡോണ്ട് ട്രബിൾ ദ് ട്രബിൾ’ ചിത്രത്തിന്റെ ട്രെയിലർ റിലീസായി. എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം ഫാന്റസി എന്റർടെയ്നറാണ്.
മോഹൻലാലാണ് ചിത്രത്തിന്റെ ട്രെയിലറിൽ അവതരണവുമായി എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ഫാന്റസി എന്റർടൈനറായി ഒരുങ്ങിയ ചിത്രം ഒക്ടോബർ 2ന് ആഗോളതലത്തിൽ തിയറ്ററുകളിലെത്തും.
എസ്. എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രം നവാഗതനായ ശശാങ്ക് യെലേട്ടി ആണ് സംവിധാനം ചെയ്യുന്നത്. ‘ബാഹുബലി’ ഉൾപ്പെടെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ആർക്കാ മീഡിയ വർക്ക്സും ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളികളാണ്.
ആർക്ക മീഡിയ വർക്ക്സ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളുടെ കീഴിൽ ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്. എസ്. കാർത്തികേയ എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. കലാമൂല്യമുള്ളതും പ്രേക്ഷക-നിരൂപക പ്രശംസകൾ നേടിയ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഭാവനാ സ്റ്റുഡിയോസിന്റെ ഭാവനാ റിലീസ് ഡോണ്ട് ട്രബിൾ ദ് ട്രബിൾ കേരളത്തിലെ തിയറ്ററുകളിലേക്കെത്തിക്കുന്നു.
Movies
ചിരിയും ചിന്തയും ലേശം കൗതുകവുമായി ബിജുമേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സൺസി’ന്റെ ട്രെയിലറെത്തി. നവാഗതനായ തമ്പി ആണ് ചിത്രത്തിന്റെ സംവിധാനം. അവറാച്ചനും മക്കളും അവരുടെ കുടുംബ ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും ഇഴചേരുന്ന നർമ്മത്തിൽ ചാലിച്ച രസകരമായ ഫാമിലി ഡ്രാമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേർന്നാണ്.
കുടുംബപ്രേക്ഷകർക്ക് തിയറ്ററിൽ ആഘോഷമാക്കാൻ വീണ്ടും ഒരു ബിജു മേനോൻ ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുകയാണ് നിർമാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്.
ബിജുമേനോൻ നായകനാകുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രേസ് ആന്റണി, അഖില ഭാർഗവൻ, പൗളി വിത്സൺ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Movies
സജിൻ ഗോപുവും നിഖില വിമലും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘ധൂമകേതു’ ട്രെയിലർ എത്തി. ഒരു വേറിട്ട ടൈം ട്രാവൽ ചിത്രമാണെന്ന സൂചന നൽകിയിരിക്കുന്നതാണ് ട്രെയിലർ.
പ്രേക്ഷകരേവരും ഏറ്റെടുത്ത നെയ്മറിന് ശേഷം സുധി മാഡിസൺ സംവിധാനം ചെയ്യുന്ന ചിത്രം സൂക്ഷ്മദർശിനിക്ക് ശേഷം ഹാപ്പി അവേഴ്സ് എന്റർടെയ്ൻമെന്റ്സും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും ചേർന്ന് ആണ് നിർമിക്കുന്നത്. ചിത്രം സെപ്റ്റംബർ 25-ന് തിയറ്ററുകളിലെത്തും.
സജിൻ ഗോപു, നിഖില വിമൽ, ഷൈൻ ടോം ചാക്കോ, ഗണപതി, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്.
Movies
ബ്ലാക്ക് ഫോറസ്റ്റ്, അങ്ങു ദൂരെ ഒരു ദേശത്ത് എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ജോഷി മാത്യുവും നിർമാതാവ് ബേബി മാത്യു സോമതീരവും വീണ്ടും ഒരിക്കൽ കൂടി ഒന്നിക്കുന്ന ദൈവത്താൻ കുന്ന് എന്ന സിനിമയുടെ ട്രെയിലർ റിലീസായി.
കാലാകാലങ്ങളായി മനുഷ്യൻ മനസിൽ കൊണ്ടു നടക്കുന്ന വിശ്വസിച്ചു വരുന്ന ഒരു മിത്തിനെ അടിസ്ഥാനമാക്കിയുള്ള ഒരു കഥയാണ് ഈ സിനിമ ദൃശ്യവൽക്കരിക്കുന്നത്. പൈതൃകമായ സ്വത്തുക്കളും നാട്ടറിവുകളും സംരക്ഷിക്കേണ്ടത് എങ്ങിനെയെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്ന ഒരു ചിത്രം കൂടിയാണിത്.
Movies
നെറ്റ്ഫ്ലിക്സ് ആന്തോളജി ‘ലസ്റ്റ് സ്റ്റോറീസ് 3’ ട്രെയിലർ എത്തി. കാലിക പ്രസക്തമായ വിഷയങ്ങൾ കൊണ്ടും വേറിട്ട അവതരണശൈലികൊണ്ടും ശ്രദ്ധനേടിയ ആന്തോളജിക്ക് ആരാധകര് ഏറെയാണ്.
വിക്രമാദിത്യ മോട്വാനെ, കിരൺ റാവു, ശകുൻ ബത്ര, വിശാൽ ഭരദ്വാജ് എന്നിവരാണ് മൂന്നാം ഭാഗത്തിൽ ചിത്രങ്ങളൊരുക്കിയിരിക്കുന്നത്.
ഇത്തവണ ഒരു മലയാളി പെൺകുട്ടിയുടെ കഥാപാത്രവും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാധിക ആപ്തേ, കൊങ്കണ സെൻ ശർമ്മ, അദിതി റാവു ഹൈദരി, രാധികാ മദൻ, സന തമ്പി, വിജയ് വർമ്മ, അഭിഷേക് ബാനർജി, സിദ്ധാർത്ഥ്, അലി ഫസൽ , അലി ഫസൽ എന്നിവരാണ് ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.
Movies
പൃഥ്വിരാജ് നായകനായെത്തുന്ന ഖലീഫയുടെ ട്രെയിലർ പുറത്തുവിട്ടു. ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ഖലീഫ ആഗസ്റ്റ് 20ന് ഓണം റിലീസായി തിയേറ്ററിൽ എത്തും.
പോക്കിരിരാജക്കുശേഷം പൃഥ്വിരാജും സംവിധായകൻ വൈശാഖും ഒരുമിക്കുന്ന ചിത്രം കൂടി ആണ്. മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നതിനാൽ ആരാധകർക്ക് ഖലീഫ കൂടുതൽ ആവേശം പകരുന്നു.
മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. മോഹൻലാൽ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നു.
Movies
വിശാൽ സംവിധാനം ചെയ്ത് അഭിനയിക്കുന്ന മകുടം എന്ന ചിത്രത്തിന്റെ ട്രെയിലര് എത്തി. മൂന്നു വ്യത്യസ്ത ഗെറ്റപ്പിലാണ് വിശാൽ ചിത്രത്തിൽ വേഷമിടുന്നത്.
വിശാലിന്റെ പവർ പാക്ക്ഡ് ആക്ഷൻ എന്റർടെയ്നർ ആയിരിക്കും മകുടം എന്ന് ടീസർ വ്യക്തമാക്കുന്നു. ഒരു മനുഷ്യനെ കത്തിച്ച് , അവൻ നിന്നു കത്തുന്ന തീയിൽ നിന്നും വിശാൽ സിഗരറ്റ് കൊളുത്തുന്ന ഷോട്ടോടെയാണ് ടീസർ തുടങ്ങുന്നത്. കടലിന്റെ പശ്ചാത്തലത്തിൽ ചേസിങ്ങുകളും തീപാറുന്ന കിടിലൻ സംഘട്ടന രംഗങ്ങളും ഒപ്പം നാൻ കടലിലെ വാഴ്റവൻ അല്ല, അന്ത കടലയേ ആഴ്റവൻ! എന്ന പഞ്ച് ഡയലോഗോടെയുമാണ് ടീസർ അവസാനിക്കുന്നത്.
Movies
പ്രമോഷൻ വേദികളിൽ നിന്നും പതിവായി വിട്ടുനിൽക്കുന്ന താരമാണ് നയൻതാര. തന്റെ ഒട്ടുമിക്ക ചിത്രങ്ങളുടെ പ്രമോഷനുകൾക്ക് താരം എത്തിയിട്ടില്ല. എന്നാൽ ഗീതു മോഹൻദാസ് ചിത്രം ടോക്സിക്കിന്റെ ട്രെയിലർ ലോഞ്ചിന് നയൻ എത്തിയത് എല്ലാവരെയും അത്ഭുതപ്പെടുത്തി.
പതിവില്ലാതെ പ്രൊമോഷൻ പരിപാടിക്ക് വരാൻ കാരണം എന്താണെന്ന ചോദ്യത്തിന് നയൻതാര നൽകിയ മറുപടിയാണ് ഇപ്പോൾ വൈറൽ ആകുന്നത്.
യാഷ് വിളിച്ചതുകൊണ്ടാണ് താൻ വന്നത് എന്നായിരുന്നു നയൻതാരയുടെ മറുപടി. യാഷിന്റെ ഒരു കോൾ മാത്രമായിരുന്നു ഈ പരിപാടിക്ക് താൻ എത്താനുള്ള കാരണമെന്നും താരം വ്യക്തമാക്കി.
നയൻതാരയുടെ വാക്കുകൾ
ടോക്സിക്കിനെക്കുറിച്ച് ഗീതു സംസാരിച്ചപ്പോൾ ഞാൻ 'ഇല്ല' എന്നാണ് ആദ്യം പറഞ്ഞത്. ഉടൻതന്നെ ഒരു മില്യൺ ചോദ്യങ്ങളാണ് ഗീതു ചോദിച്ചത്. അപ്പോൾ കഥ കേൾക്കാം എന്നല്ലാതെ മറ്റൊരു മറുപടി എനിക്ക് ഇല്ലായിരുന്നു.
കഥ കേട്ടു, ഞാൻ ഈ സിനിമയുടെ ഭാഗമായി. ഗീതുവും ഞാനും ഒരുമിച്ച് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്, 20 വർഷങ്ങൾക്ക് മുൻപാണെന്നാണ് എന്റെ ഓർമ. പക്ഷേ ഗീതു എന്ന സംവിധായിക ആ സിനിമയിലെ ഓരോ താരത്തിനും, എപ്പോഴാണോ ഗീതുവിനെ വേണ്ടിവന്നത്, അപ്പോഴെല്ലാം അവിടെ ഉണ്ടായിരുന്നു. ഓരോ നടിയെയും നടനെയും ഗീതു അത്രയും ശ്രദ്ധയും സ്നേഹവും നൽകി ചേർത്തുപിടിച്ചു.
ഷൂട്ടിങ്ങിനിടയിൽ ഗീതു അനുഭവിച്ച ബുദ്ധിമുട്ടുകൾ ഏറെയുള്ള സമയത്തുപോലും അവൾ അവളുടെ ഏറ്റവും മികച്ചത് ചെയ്തു. സ്വയം നിയന്ത്രിക്കാൻ കഴിയാത്ത സമയങ്ങളിൽ പോലും ഞാൻ ഓക്കെയാണ് എന്നു പറഞ്ഞു ചിരിച്ചു, എല്ലാവർക്കും സ്നേഹം തന്നു. അതെ, ഞാൻ അത് വീണ്ടും പറയുന്നു, ഞങ്ങൾ എല്ലാവരും നിന്നെ സ്നേഹിക്കുന്നു, ഗീതു.
Movies
യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്ക് എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ഇരട്ട വേഷത്തിൽ മൂന്ന് ഗെറ്റപ്പുകളിലാണ് യാഷ് ടോക്സിക്കിൽ എത്തുന്നത്.
രായ എന്ന കഥാപാത്രമായും രായയുടെ മകന്റെ വേഷത്തിലും യാഷ് സിനിമയിൽ ഉണ്ട് എന്നാണ് ട്രെയിലർ നൽകുന്ന സൂചനകൾ.
കിയാര അദ്വാനി, നയൻതാര, താരാ സുതാരിയ, ഹിമ ഖുറേഷി, രുഗ്മിണി വസന്ത് എന്നിങ്ങനെ അഞ്ച് നായികമാരാണ് ചിത്രത്തിലുള്ളത്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളാകും സിനിമയിൽ എന്നും സൂചനകളുണ്ട്.
Movies
അനസ് സൈനുദ്ദീൻ, തീർഥ ഹരിദേവ്, ജെസൻ ജോസഫ്, അനീഷ് പൊന്നപ്പൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അംലാദ് ജലീൽ സംവിധാനം ചെയ്യുന്ന കരിമ്പടം എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു.
സുനിൽ സി.പി, വിവേകാനന്ദൻ, ഉണ്ണികൃഷ്ണൻ കല ആയൂർ, അജയൻ അഞ്ചൽ, ശരിക സ്റ്റാലിൻ, ജീവൻ നവോദയ, സനോജ് നടയിൽ, ജിബിൻ ജോയ്, അനീഷ് വി. ശിവദാസ്, ഷിബിന അമീർജാൻ, അമ്മവീട്ടിൽ രാജേഷ്, ബിന്ദു ചന്ദ്ര, സാവിത്രി ചേത്തല്ലൂർ, രതീഷ് മീനക്കൽ, ശ്രീകുമാർ മാടവൂർ, സജീന കൊല്ലം, രമ്യ മനോജ്, അഡ്വ. അനിൽകുമാർ, സാബു തിരുമല, റിജാസ് കൊല്ലം, ആർ.കെ. രാജ,അബ്ദുൾ ഖാദർ, ബിനു ബി. ചന്ദ്രൻ, ഗോപകുമാർ അടൂർ, ശ്രീലക്ഷ്മി, കാശിനാഥ് ചന്ദ്രൻ. ആർ, എൻ.കെ. ആർ. മൗലി, സിദ്ധാൻ, ആനന്ദു തേവന്നൂർ, സന്തോഷ് കൊട്ടുക്കൽ, ദിലീപ് ആയൂർ, രശ്മി ഹരി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Movies
ഓസ്കർ ജേതാവ് ജെസിക്ക ചാസ്റ്റെയ്ൻ പ്രധാന വേഷത്തിലെത്തുന്ന ഹൊറർ ചിത്രം അദർ മമ്മിയുടെ ട്രെയിലര് റിലീസായി. സൈക്കോളജിക്കൽ – ഹൊറർ ചിത്രമായ അദർ മമ്മിയിൽ ഇരട്ട വേഷത്തിലാണ് ജെസീക്ക ചസ്റ്റെയ്ന് എത്തുന്നത്.
‘കൺജ്യൂറിംഗ്’, ‘ഇൻസിഡിയസ്’ എന്നീ ചിത്രങ്ങൾ നിർമിച്ച ജെയിംസ് വാൻ, ‘ഒബ്സഷൻ’ എന്ന ഹൊറർ ചിത്രം നിര്മിച്ച ജാസൺ ബ്ലൂം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. റോബ് സാവേജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ജോഷ് മലേർമന്റെ ‘ഇൻസിഡൻസ് എറൗണ്ട് ദ ഹൗസ്’ എന്ന നോവലാണ് ‘അദർ മമ്മി’ എന്ന പേരിൽ സിനിമയാകുന്നത്. ഒക്ടോബർ ഒൻപതിനാണ് ചിത്രം ആഗോളവ്യാപകമായി റിലീസിനെത്തുക.
എട്ടുവയസ്സുകാരിയായ ‘ബേല’ എന്ന പെൺകുട്ടിയുടെ ജീവിതത്തിലേക്ക് അമാനുഷിക ശക്തിയുടെ സാന്നിധ്യമുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് ചിത്രം പറയുന്നത്. ബേലയുടെ അമ്മ ഉർസുലിൻ ആയി വേഷമിടുന്നത് ജെസീക്ക ചസ്റ്റെയ്നാണ്.
Movies
ആരാധകരെ ആവേശത്തിലാഴ്ത്തി മാർവൽ സീരിസിലെ ‘അവഞ്ചേഴ്സ്: ഡൂംസ് ഡേ’ ട്രെയിലർ റിലീസ് ചെയ്തു. ‘അവഞ്ചേഴ്സ്’ ടീം മാത്രമല്ല ഫന്റാസ്റ്റിക് ഫോർ, എക്സ് മെൻ ടീം തുടങ്ങി വമ്പൻ ആളുകളെയാണ് ചിത്രത്തിൽ മാര്വൽ അവതരിപ്പിക്കുന്നത്.
‘അയൺ മാൻ’ താരം റോബർട് ഡൗണി ജൂനിയർ വില്ലനാകുന്നു എന്നതാണ് സിനിമയുടെ പ്രധാന ആകർഷണം. ലോകി, തോർ എന്നിവരെ കൂടാതെ ക്യാപ്റ്റൻ അമേരിക്കയും ഡൂംസ് ഡേയിൽ തിരിച്ചെത്തുന്നു.
Movies
ഐ പ്ലേ റോക്കി സിനിമയുടെ ട്രെയിലർ പുറത്ത് വിട്ടു. പ്രശസ്ത നടൻ സിൽവസ്റ്റർ സ്റ്റാലന്റെ ജീവിതത്തെയും 1976–ൽ പുറത്തിറങ്ങിയ റോക്കി എന്ന ചിത്രത്തിന്റെ കഥാപരിസരത്തെയും ആസ്പദമാക്കി പീറ്റര് ഫാരെല്ലി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
നടനായ ആന്റണി ഇപ്പൊലിറ്റോയാണ് സിൽവസ്റ്റർ സ്റ്റാലനായി സിനിമയിലെത്തുന്നത്. മെട്രോ ഗോൾഡ്വിൻ മേയറാണ് ചിത്രം നിർമിക്കുന്നത്.
സിനിമാ മേഖലയെ കൈപ്പിടിയിലൊതുക്കി നിയന്ത്രിക്കുന്നവർ സ്റ്റാലനെ ഒഴിവാക്കിയതും ഞാൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ അഭിനയിക്കാൻ എനിക്ക് ആഗ്രഹമുണ്ടെന്നും പക്ഷേ അതിനെ ആരും പിന്തുണയ്ക്കുന്നില്ലെന്നും ട്രെയിലറിൽ ആന്റണി ഇപ്പൊലിറ്റോ എന്ന നായക നടൻ പറഞ്ഞുവെക്കുമ്പോൾ അത് വിരൽ ചൂണ്ടുന്നത് ഹോളിവുഡിൽ നിലനിൽക്കുന്ന വേർതിരിവുകളിലേക്ക് കൂടിയാണ്.
Movies
അഥർവ നായകനായെത്തുന്ന റൊമാന്റിക് എന്റര്ടെയ്നർ ഇദയം മുരളി ട്രെയിലർ എത്തി. കയാദു ലോഹർ, പ്രീതി മുകുന്ദൻ എന്നിവർ നായികമാരാകുന്ന സിനിമയിൽ ഫഹദ് ഫാസിൽ അതിഥി വേഷത്തിലെത്തുന്നു. നാട്ടി, നിഹാരിക, തമൻ, പ്രഗ്യ നഗ്ര, ഗായിക ജോനിത എന്നിവർ അഭിനയിക്കുന്നു.
ആകാശ് ഭാസ്കരൻ ആണ് ചിത്രത്തിന്റെ സംവിധാനവും നിർമാണവും. 22 വർഷത്തിനു ശേഷം തമൻ അഭിനയിക്കുന്ന സിനിമ കൂടിയാണിത്.
Movies
മമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷങ്ങളിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം പേട്രിയറ്റ് ട്രെയിലർ പുറത്തിറങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ആദ്യ റിവ്യുവുമായി സംവിധായകൻ പ്രിയദർശൻ.
ഹോളിവുഡ് സിനിമകളെ വെല്ലുന്ന മേക്കിംഗ് നിറഞ്ഞ അതി ഗംഭീര വിഷ്വൽ ട്രീറ്റ് ആകും സിനിമയെന്നാണ് ട്രെയിലർ കണ്ട ശേഷം പ്രിയദർശൻ മോഹൻലാലിനോട് അഭിപ്രായപ്പെട്ടത്.
മെഗാ സ്റ്റാർ മമ്മൂട്ടിയാണ് ചെന്നൈയിൽ സിനിമയുടെ ഡബ്ബിംഗിനിടെ പേട്രിയറ്റിന്റെ ട്രെയിലർ പ്രിയദർശനെ കാണിക്കുന്നത്. ട്രെയിലർ കണ്ടതിന്റെ ആവേശത്തിൽ ഉടൻ തന്നെ അദ്ദേഹം മോഹൻലാലിനെ ഫോണില് വിളിച്ചു.
ട്രെയിലർ അതി ഗംഭീരമായിട്ടുണ്ടെന്നും ഹോളിവുഡ് സിനിമകളെ വെല്ലുന്ന മേക്കിംഗ് ശൈലിയാണ് ട്രെയിലറിനെ വേറിട്ടു നിർത്തുന്നതെന്നുമാണ് പ്രിയദർശൻ പറഞ്ഞത്. വൈകിട്ട് ആറ് മണിക്കാണ് ട്രെയിലർ റിലീസ്.
ചിത്രം നിർമിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്.സലിം, സുഭാഷ് ജോര്ജ് മാനുവല് എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്മാര്.
മമ്മൂട്ടിയും മോഹൻലാലും 17 വർഷത്തിനുശേഷം ഒന്നിക്കുന്ന ഈ ചിത്രം മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് പേട്രിയറ്റ് ഈ വർഷം ആദ്യം പൂർത്തിയായത്. ട്വന്റി 20 ക്ക് ശേഷം മലയാളത്തിലെ പ്രമുഖതാരങ്ങളെല്ലാം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ എന്നിവരെ കൂടാതെ, രേവതി, ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് എന്നിവരും, മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്.
ടേക്ക് ഓഫ്,മാലിക് എന്നീ സിനിമകൾക്ക് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പാട്രിയാറ്റ് അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന സാങ്കേതിക നിലവാരത്തിലും കാൻവാസിലുമാണ് ഒരുക്കുന്നത്.
മലയാളത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും ഇപ്പോൾ പാട്രിയറ്റിനാണ്. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബെയ്ജാൻ, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു ചിത്രം ഒരുക്കിയത്. 2024 നവംബർ മാസത്തിൽ ശ്രീലങ്കയിൽ ചിത്രീകരണം ആരംഭിച്ച പേട്രിയറ്റ് ഇന്ത്യയിൽ ചിത്രീകരിച്ചത് വൻനഗരങ്ങളായ ഡൽഹി, മുംബൈ, ഹൈദരബാദ്, കൊച്ചി എന്നിവിടങ്ങളിലാണ്.
ചിത്രം രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. മലയാളത്തിലെ ട്രെൻഡ് സെറ്റർ സംഗീത സംവിധായകനായ സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് കാമറ ചലിപ്പിച്ചത് ബോളിവുഡിലെ വമ്പൻ സൂപ്പർതാര ചിത്രങ്ങൾക്ക് ദൃശ്യങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ മനുഷ് നന്ദൻ ആണ്.
സംവിധായകൻ മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവർസീസ് പാർട്ണർ.
സംഗീതം - സുഷിൻ ശ്യാം, എഡിറ്റിംഗ് - മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, പ്രൊഡക്ഷന് ഡിസൈനര്സ്: ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന് കൺട്രോളർ -ഡിക്സണ് പൊടുത്താസ്, ലൈൻ പ്രൊഡ്യൂസേഴ്സ് - സുനിൽ സിംഗ്, നിരൂപ് പിന്റോ, ജസ്റ്റിൻ ബോബൻ, ജെസ്വിൻ ബോബൻ, സിങ്ക് സൗണ്ട് - വൈശാഖ് പി വി, മേക്കപ്പ് - രഞ്ജിത് അമ്പാടി, ലിറിക്സ് - അൻവർ അലി, സംഘട്ടനം - ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റിയൂം ഡിസൈൻ - ധന്യ ബാലകൃഷ്ണന്, നൃത്ത സംവിധാനം - ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്: ഫാന്റം പ്രവീണ്, സ്റ്റിൽസ് - നവീൻ മുരളി, വിഎഫ്എക്സ് - ഫയർഫ്ലൈ, എഗ്ഗ് വൈറ്റ്, ഐഡന്റ് വിഎഫ്എക്സ് ലാബ്, ഡി ഐ കളറിസ്റ്റ് - ആശീർവാദ് ഹദ്കർ, പബ്ലിസിറ്റി ഡിസൈൻ - എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, പിആർഓ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. ചിത്രം ആന് മെഗാ മീഡിയ പ്രദര്ശനത്തിനെത്തിക്കും.
Movies
തിയറ്ററുകളിൽ പ്രദർശനം തുടരുന്ന എബ്രിഡ് ഷൈൻ ചിത്രം സ്പായുടെ ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. കൊച്ചിയിലെ ഒരു സ്പായുടെ പശ്ചാത്തലത്തിൽ മലയാളികളുടെ ലൈംഗിക ദാരിദ്ര്യത്തെ ആക്ഷേപഹാസ്യത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണ് സ്പാ.
പതിവിനു വ്യത്യസ്തമായി സിനിമയുടെ റിലീസിനു ശേഷമാണ് ട്രെയിലർ പുറത്തുവിടുന്നത്.
Movies
നിവിൻ പോളിയെ നായകനാക്കി അരുൺ വർമ സംവിധാനം ചെയ്യുന്ന ബേബി ഗേൾ ട്രെയിലർ റിലീസ് ചെയ്തു. ജനുവരി 23ന് ചിത്രം വേൾഡ് വൈഡ് റിലീസായി തിയറ്ററുകളിൽ എത്തും.
ലിജോ മോൾ ആണ് ചിത്രത്തിലെ നായിക. സർവ്വം മായ എന്ന സൂപ്പർ ഹിറ്റിനു ശേഷം റിലീസിന് എത്തുന്ന നിവിൻ പോളി ചിത്രമാണ് ബേബി ഗേൾ.
ഹോസ്പിറ്റൽ അറ്റൻഡന്റ് സനൽ മാത്യു എന്ന സാധാരണക്കാരനായ ഒരു കഥാപാത്രമായാണ് നിവിൻ പോളി ചിത്രത്തിലെത്തുന്നത്. ജനിച്ച് നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞും ചിത്രത്തിൽ പ്രധാന കഥാപാത്രമാകുന്നുണ്ട്.
Movies
നടൻ വിജയയുടെ കരിയറിലെ അവസാന ചിത്രം ജനനായകന്റെ ട്രെയിലർ പുറത്തുവിട്ടു. ആക്ഷൻ ത്രില്ലർ ശ്രേണിയിലൊരുക്കിയിരിക്കുന്ന സംവിധാനം ചെയ്യുന്നത് എച്ച്. വിനോദ് ആണ്.
ചിത്രത്തിൽ വിജയ്യുടെ മകളുടെ വേഷത്തിൽ മലയാളി താരം മമിത ബൈജു എത്തുന്നുണ്ട്. പോലീസ് വേഷം ഉൾപ്പടെ വിവിധ കഥാപാത്രങ്ങളെയാണ് സിനിമയിൽ വിജയ് അവതരിപ്പിക്കുന്നത്. ജനുവരി ഒൻപതിന് സിനിമ തീയറ്ററുകളിലെത്തും.
കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണ നിർമിക്കുന്ന ചിത്രത്തിൽ വിജയ്ക്കൊപ്പം പൂജ ഹെഗ്ഡെ, തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ബോളിവുഡ് താരം ബോബി ഡിയോൾ, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, നരേൻ, പ്രിയാമണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
അനിരുദ്ധാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം. ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ: അനൽ അരശ്, ആർട്ട്: വി. സെൽവകുമാർ, എഡിറ്റിംഗ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ലിറിക്സ്: അറിവ്, കോസ്റ്റിയൂം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ.
National
ചെന്നൈ: തമിഴ്താരവും തമിഴക വെട്രി കഴകം നേതാവുമായ വിജയ്യുടെ ചിത്രം ജന നായകന്റെ ട്രെയിലർ ഇന്നു വൈകുന്നേരം പുറത്തിറങ്ങും.
വൈകുന്നേരം 6.45ന് യുട്യുബിലൂടെയാണ് ട്രെയിലർ പുറത്തുവിടുന്നത്. വിജയിന്റെ കരിയറിലെ അവസാന ചിത്രമായാണ് ജനനായകന് എത്തുന്നത്.
അടുത്ത വെള്ളിയാഴ്ചയാണു ചിത്രത്തിന്റെ റിലീസ്.
Movies
ഗുമസ്തൻ എന്ന ചിത്രത്തിന്റെ സംവിധായകനായ അമൽ കെ. ജോബി സംവിധാനം ചെയ്യുന്ന ആഘോഷത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. നരേയ്നാണ് ചിത്രത്തിലെ നായകൻ.
ചിത്രത്തിന്റെ കഥ ഡോ. ലിസി കെ.ഫെർണാണ്ടസിന്റേതാണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയത് സംവിധായകൻ തന്നെ. പേരുപോലെതന്നെ ഒരു ആഘോഷത്തിന്റെ മൂഡിലാണ് ചിത്രം ഒരുങ്ങുന്നത്.
Life is all about celebration എന്ന ടാഗ്ലൈനോട് കൂടിയാണ് ചിത്രമെത്തുന്നത്. സിഎൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ഡോ. ലിസി കെ. ഫെർണാണ്ടസ്, ഡോ. പ്രിൻസ് പ്രോസി ഓസ്ട്രിയയും ടീമും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
Movies
ദിലീപിനെ നായകനാക്കി ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ഭ ഭ ബയുടെ ട്രെയിലര് പുറത്ത്.
നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ മോഹൻലാൽ എത്തുന്നുവെന്നതാണ് പ്രധാന പ്രത്യേകത. മോഹന്ലാലിന്റെ ഫൈറ്റ് സീനും ദീലീപും മോഹന്ലാലും ഒന്നിച്ചുള്ള നൃത്തവും ട്രയ്ലറില് കാണിക്കുന്നുണ്ട്.
മാസ് കോമഡി എന്റർടൈനറായി അവതരിപ്പിക്കുന്ന ചിത്രത്തിൽ ദിലീപ്, വിനീത് ശ്രീനിവാസൻ എന്നിവർക്കൊപ്പം ധ്യാൻ ശ്രീനിവാസനും വേഷമിടുന്നുണ്ട്. താരദമ്പതികളായ ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് തിരക്കഥ.
സിദ്ധാർഥ് ഭരതൻ, ബൈജു സന്തോഷ്, ദേവൻ, ബാലു വർഗീസ്, അശോകൻ, ജി. സുരേഷ് കുമാർ, നോബി, സെന്തിൽ കൃഷ്ണാ, റെഡിൻ കിംഗ്സിലി, ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, ധനശ്രീ, ലങ്കാ ലഷ്മി, സാൻഡി എന്നിവരും ഈ ചിത്രത്തിൽ വേഷമിടുന്നു.
Movies
ലവ് ടുഡേ, ഡ്രാഗൺ എന്നീ ഹിറ്റ് സിനിമകൾക്കുശേഷം പ്രദീപ് രംഗനാഥൻ നായകനാകുന്ന ഡ്യൂഡ് ട്രെയിലർ എത്തി. മമിത ബൈജുവാണ് ചിത്രത്തിൽ നായികയാകുന്നത്.
സംവിധായിക സുധ കൊങ്കരയുടെ അസോസിയേറ്റ് ആയിരുന്ന കീർത്തിശ്വരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്യൂഡ്. ഒക്ടോബർ 17നാണ് ചിത്രം റിലീസ്.
Movies
ദേശീയ പുരസ്കാര ജേതാവായ സജിൻ ബാബു സംവിധാനം ചെയ്ത് റിമ കല്ലിങ്കൽ കേന്ദ്രകഥാപാത്രാകുന്ന തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി.
അഞ്ജന ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പ് നിർമിച്ച ചിത്രം ചിത്രം ആഗോള ചലച്ചിത്രമേളകളിൽ ഇതിനോടകം തന്നെ ചിത്രം ശ്രദ്ധനേടിക്കഴിഞ്ഞു. കാൻ ചലച്ചിത്രമേളയിൽ വെച്ച് ചിത്രത്തിന്റെ ട്രെയിലർ ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു. കൂടാതെ, റഷ്യയിലെ കസാൻ ചലച്ചിത്രമേളയിലും ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ്.
2025-ലെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകളും തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. കലയും ശക്തമായ കഥാപരിസരവും ഒത്തുചേരുന്ന ഈ ചിത്രം മലയാള സിനിമയിലെ ഏറെ പ്രതീക്ഷ നൽകുന്ന ഒന്നായി മാറിയിരിക്കുന്നു. 2025 ഒക്ടോബർ 16-ന് തിയേറ്റർ തിയേറ്ററുകളിലെത്തും.
Movies
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവര് ചേര്ന്ന് നിര്മിക്കുന്ന പ്രണവ് മോഹന്ലാല്-രാഹുല് സദാശിവന് ചിത്രം ഡീയസ് ഈറേയുടെ ട്രെയിലർ റിലീസായി. രാഹുല് സദാശിവന് തിരക്കഥ രചിച്ച ഈ ഹൊറര് ത്രില്ലര് ചിത്രം നിര്മിക്കുന്നത് ചക്രവര്ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര് ചേര്ന്നാണ്.
ക്രോധത്തിന്റെ ദിനം എന്നര്ത്ഥം വരുന്ന ദി ഡേ ഓഫ് റാത്ത് എന്നതാണ് ചിത്രത്തിന്റെ ടൈറ്റില് ടാഗ് ലൈന്. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ടീസറും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
Movies
നരേയ്നെ നായകനാക്കി ഒരുക്കുന്ന സാഹസം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കി. ചിത്രം ഓഗസ്റ്റ് എട്ടിന് പുറത്തിറങ്ങും. ഫ്രണ്ട്റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ. നിർമിക്കുന്ന ഈ ചിത്രം ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്നു.
ബാബു ആന്റണി, നരേൻ, ബൈജു സന്തോഷ്, ഭഗത് മാനുവൽ, ശബരീഷ് വർമ്മ, റംസാൻ, യോഗി ജാപി, സജിൻ ചെറുകയിൽ ഹരി ശിവറാം, ടെസാ ജോസഫ്, ജീവാ രമേഷ്, വർഷാരമേഷ്, എന്നിവർക്കൊപ്പം അജു വർഗീസും സുപ്രധാനമായ വേഷത്തിലെത്തുന്നു.
Movies
വൈസ്കിംഗ് മൂവീസിന്റെ ബാനറിൽ വിക്ടർ ആദം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന രാജകന്യക എന്ന സിനിമയുടെ ട്രെയിലർ റിലീസായി. മാതാവിന്റെ സംരക്ഷണത്തെ ആസ്പദമാക്കി കേരള തമിഴ്നാട് അതിർത്തിയിലുള്ള ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നത്.
കേരളത്തിനകത്തും പുറത്തുമായി ചിത്രീകരിച്ച ഫാന്റസി ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഈ ചിത്രം കുടുംബ പ്രേക്ഷകർക്കും പുതുതലമുറയ്ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.