നിവിൻ പോളിയെ നായകനാക്കി അരുൺ വർമ സംവിധാനം ചെയ്യുന്ന ബേബി ഗേൾ ട്രെയിലർ റിലീസ് ചെയ്തു. ജനുവരി 23ന് ചിത്രം വേൾഡ് വൈഡ് റിലീസായി തിയറ്ററുകളിൽ എത്തും.
ലിജോ മോൾ ആണ് ചിത്രത്തിലെ നായിക. സർവ്വം മായ എന്ന സൂപ്പർ ഹിറ്റിനു ശേഷം റിലീസിന് എത്തുന്ന നിവിൻ പോളി ചിത്രമാണ് ബേബി ഗേൾ.
ഹോസ്പിറ്റൽ അറ്റൻഡന്റ് സനൽ മാത്യു എന്ന സാധാരണക്കാരനായ ഒരു കഥാപാത്രമായാണ് നിവിൻ പോളി ചിത്രത്തിലെത്തുന്നത്. ജനിച്ച് നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞും ചിത്രത്തിൽ പ്രധാന കഥാപാത്രമാകുന്നുണ്ട്.
ഗരുഡൻ എന്ന ചിത്രത്തിനു ശേഷം അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ബോബി സഞ്ജയ് ആണ്. മാജിക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.
സംഗീത് പ്രതാപ്, അഭിമന്യു തിലകൻ അശ്വന്ത് ലാൽ, അസീസ് നെടുമങ്ങാട്, ഷാബു പ്രൗദീൻ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
സംഗീതം- ജേക്സ് ബിജോയ്. ഛായാഗ്രഹണം - ഫയസ് സിദ്ദിഖ്, എഡിറ്റിംഗ് - ഷൈജിത്ത് കുമാരൻ. കലാസംവിധാനം - അനിസ് നെടുമങ്ങാട്. കോസ്റ്റ്യും ഡിസൈൻ - മെൽവിൻ ജെ. ,മേക്കപ്പ് -റഷീദ് അഹമ്മദ് -സ്റ്റിൽസ് - പ്രേംലാൽ പട്ടാഴി., ചീഫ് അസോസിയേറ്റ് ഡയറക്ടർ സുകു ദാമോദർ. ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ- നവീൻ പി.തോമസ്. കോ - പ്രൊഡ്യൂസർ - ജിസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസർ - സന്തോഷ് പന്തളം. പ്രൊഡക്ഷൻ ഇൻചാർജ്-അഖിൽ യശോധരൻ. പ്രൊഡക്ഷൻ എക്സിക്യുട്ടീവ്സ് - പ്രസാദ് നമ്പ്യാങ്കാവ്, ജയശീലൻ സദാനന്ദൻ.
സ്റ്റണ്ട്: വിക്കി. സൗണ്ട് മിക്സ്: ഫസൽ എ. ബെക്കർ. സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ. സൗണ്ട് റെക്കോർഡിസ്റ്റ്: ഗായത്രി എസ്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ: സുകു ദാമോദർ, നവനീത് ശ്രീധർ. അഡ്മിനിസ്ട്രേഷൻ ആന്റ് ഡിസ്ട്രിബ്യൂഷൻ ഹെഡ്: ബബിൻ ബാബു. പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ. കാസ്റ്റിംഗ് ഡയറക്ടർ: ബിനോയ് നമ്പാല. പിആർഒ: വാഴൂർ ജോസ്. സ്റ്റിൽസ്: പ്രേംലാൽ പട്ടാഴി.
Tags : Nivin Pauly Baby Girl trailer