x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റീ​ൽ​സി​നു​വേ​ണ്ടി സ്വ​കാ​ര്യ​ത പ​ണ​യം​വ​യ്ക്ക​ണോ?

വെബ് ഡെസ്ക്
Published: November 23, 2026 11:12 AM IST | Updated: November 23, 2026 11:12 AM IST

പ്രതീകാത്മക ചിത്രം

 

രാ​വി​ലെ എ​ഴു​ന്നേ​ൽ​ക്കു​ന്ന​ത് മു​ത​ൽ രാ​ത്രി ഉ​റ​ങ്ങു​ന്ന​ത് വ​രെ എ​ല്ലാം ഒ​രു റീ​ൽ ആ​ക്കു​ന്ന കാ​ല​മാ​ണ് ഇ​ത്. പ്ര​ത്യേ​കി​ച്ച് പെ​ൺ​കു​ട്ടി​ക​ൾ. കു​ക്കിം​ഗ് വീ​ഡി​യോ, ഡാ​ൻ​സ് റീ​ൽ, ഡേ​യ് ഇ​ൻ മൈ ​ലൈ​ഫ് വീ​ഡി​യോ... എ​ല്ലാം വൈ​റ​ലാ​കു​ന്നു. എ​ന്നാ​ൽ ഈ ​വൈ​റ​ലാ​കാ​നു​ള്ള ഓ​ട്ട​ത്തി​നി​ട​യി​ൽ, പ​ല​രും അ​റി​യാ​തെ ത​ന്നെ സ്വ​ന്തം സ്വ​കാ​ര്യ​ത​യാ​ണ് പ​ണ​യം വെ​ക്കു​ന്ന​ത്.​വൈ​റ​ലാ​കാ​ൻ വേ​ണ്ടി എ​ന്തൊ​ക്കെ ചെ​യ്യു​ന്നു?

1. വീ​ടും സ്ഥ​ല​വും വെ​ളി​പ്പെ​ടു​ത്തു​ന്നു
റീ​ലി​ൽ പി​ന്നി​ൽ കാ​ണു​ന്ന വീ​ടി​ന്‍റെ പേ​ര്, സ്കൂ​ളി​ലെ യൂ​ണി​ഫോം, സ്ഥി​ര​മാ​യി പോ​കു​ന്ന ക​ട, വ​ഴി - ഇ​തെ​ല്ലാം വെ​ച്ച് ആ​ർ​ക്കും ഒ​രാ​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​യും. പ​ല പെ​ൺ​കു​ട്ടി​ക​ളും ഇ​ത് ശ്ര​ദ്ധി​ക്കാ​റേ​യി​ല്ല.
2. കു​ടും​ബ​ത്തെ മു​ഴു​വ​ൻ ക്യാ​മ​റ​യ്ക്ക് മു​ന്നി​ൽ കൊ​ണ്ടു​വ​രു​ന്നു
അ​മ്മ, അ​ച്ഛ​ൻ, കു​ഞ്ഞ്, ഭ​ർ​ത്താ​വ് - എ​ല്ലാ​വ​രു​ടെ​യും സ്വ​കാ​ര്യ നി​മി​ഷ​ങ്ങ​ൾ ക​ണ്ട​ന്‍റ് ആ​കു​ന്നു. ഒ​രി​ക്ക​ൽ ഇ​ന്‍റ​ർ​നെ​റ്റി​ൽ വ​ന്നാ​ൽ, അ​ത് പി​ന്നീ​ട് ഡി​ലീ​റ്റ് ചെ​യ്താ​ലും പോ​കി​ല്ല.
3. വൈ​കാ​രി​ക കാ​ര്യ​ങ്ങ​ൾ തു​റ​ന്ന് പ​റ​യു​ന്നു
ബ്രേ​ക്ക​പ്പ്, കു​ടും​ബ വ​ഴ​ക്ക്, സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് ,ഇ​തെ​ല്ലാം തു​റ​ന്ന് പ​റ​ഞ്ഞ് വ്യൂ​സ് കൂ​ട്ടു​ന്ന ട്രെ​ൻ​ഡ് കൂ​ടി വ​രു​ന്നു. കു​റ​ച്ച് നാ​ള​ത്തേ​ക്ക് വ്യൂ​സ് കി​ട്ടും, പ​ക്ഷേ പി​ന്നീ​ട് അ​ത് ത​ന്നെ തി​രി​ച്ച​ടി​യാ​കും.

അ​പ​ക​ടം എ​വി​ടെ​യാ​ണ്?

1. വീ​ഡി​യോ ഡൗ​ൺ​ലോ​ഡ് ചെ​യ്ത് മോ​ർ​ഫ് ചെ​യ്ത് തെ​റ്റാ​യ രീ​തി​യി​ൽ പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​ന്നു.
2. അ​പ​രി​ചി​ത​ർ സ്ക്രീ​ൻ​ഷോ​ട്ട് എ​ടു​ത്ത് വ്യാ​ജ അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കു​ന്നു.
3. ജോ​ലി​ക്ക് പോ​കു​മ്പോ​ഴോ, വി​വാ​ഹം ക​ഴി​ക്കു​മ്പോ​ഴോ പ​ഴ​യ വീ​ഡി​യോ​ക​ൾ പ്ര​ശ്ന​മാ​കു​ന്നു.
4. കു​ട്ടി​ക​ളു​ടെ വീ​ഡി​യോ ഇ​ടു​ന്ന​വ​ർ​ക്ക് പി​ന്നീ​ട് കു​ട്ടി​ക​ൾ ത​ന്നെ ചോ​ദ്യം ചെ​യ്യു​ന്ന അ​വ​സ്ഥ വ​രു​ന്നു.

എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത്?
1. വീ​ട്ട് പേ​ര്, ലൊ​ക്കേ​ഷ​ൻ, സ്കൂ​ൾ, കോ​ള​ജ് എ​ന്നി​വ ഒ​രു വീ​ഡി​യോ​യി​ലും കാ​ണി​ക്ക​രു​ത്.
2. ഫോ​ൺ ന​മ്പ​ർ, ഇ​ൻ​സ്റ്റ​ഗ്രാം ലൊ​ക്കേ​ഷ​ൻ ടാ​ഗ് ഓ​ഫ് ചെ​യ്യു​ക.
3. കു​ടും​ബ​ത്തി​ന്‍റെ അ​നു​മ​തി ഇ​ല്ലാ​തെ അ​വ​രു​ടെ വീ​ഡി​യോ ഇ​ട​രു​ത്.
4. വൈ​കാ​രി​ക​മാ​യി ത​ക​ർ​ന്നി​രി​ക്കു​ന്ന സ​മ​യ​ത്ത് വീ​ഡി​യോ ചെ​യ്യ​രു​ത്.
5. റീ​ൽ​സ് ഒ​രു ജോ​ലി​യാ​യി കാ​ണു​ക, ജീ​വി​തം മു​ഴു​വ​ൻ റീ​ൽ​സ് ആ​ക്ക​രു​ത്.

റീ​ൽ​സ് ചെ​യ്യു​ന്ന​ത് തെ​റ്റ​ല്ല. ക​ഴി​വ് കാ​ണി​ക്കാ​നും, വ​രു​മാ​നം ഉ​ണ്ടാ​ക്കാ​നും ന​ല്ല വ​ഴി​യാ​ണ്. പ​ക്ഷെ വൈ​റ​ലാ​കാ​ൻ വേ​ണ്ടി സ്വ​കാ​ര്യ​ത മു​ഴു​വ​ൻ വി​ൽ​ക്കു​മ്പോ​ൾ, ന​ഷ്ടം ന​മു​ക്ക് ത​ന്നെ​യാ​ണ്. ക്യാ​മ​റ ഓ​ഫ് ആ​കു​മ്പോ​ഴും ഒ​രു ജീ​വി​തം ഉ​ണ്ട​ന്ന് മ​റ​ക്കാ​തി​രി​ക്കു​ക.

Tags : rells story

Recent News

Corehub Up