മ​യ​ക്കു​മ​രു​ന്ന് വി​പ​ത്തി​നെ​തി​രെ സ​മൂ​ഹ​ം രം​ഗ​ത്തി​റ​ങ്ങ​ണം: മ​ന്ത്രി
Friday, May 17, 2024 7:01 AM IST
നേ​മം: മ​യ​ക്കു​മ​രു​ന്നു വി​പ​ത്തി​നെ​തി​രെ സ​മൂ​ഹ​മൊ​ന്നാ​കെ രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്നു മ​ന്ത്രി വി. ശി​വ​ൻ​കു​ട്ടി. ഇ​തി​നാ​യി ജ​ന​ജാ​ഗ്ര​താ സ​മി​തി​ക​ൾ ശ​ക്ത​മാ​ക്ക​ണ മെന്നും മന്ത്രി അഭിപ്രായപ്പെട്ടു. നേ​മം വി​ല്ലേജുത​ല ജാ​ഗ്ര​താ സ​മി​തിയോ​ഗം ഉ​ദ്ഘാ​ട​നം ചെയ്യു ക​യാ​യി​രു​ന്നു മ​ന്ത്രി.

യോ​ഗ​ത്തി​ൽ മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​യാ​യി. ഡി​സി​പി നി​തി​ൻ​രാ​ജ്, എ​ക്സൈ​സ് ഡെപ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ വി. ബാ​ല​ച​ന്ദ്ര​ൻ, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഹ​രി​കൃ​ഷ്ണ​ൻ, പാ​റ​ക്കു​ഴി സു​രേ​ന്ദ്ര​ൻ, കൗ​ൺ​സി​ല​ർ​മാ​ർ, വി​വി​ധ സ്കൂ​ൾ കോ​ളേ​ജ് മേ​ധാ​വി​മാ​ർ, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

നേ​മം മ​ണ്ഡ​ല​ത്തി​ലെ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ പ​രി​പാ​ടി​ക​ൾ ഉ​ട​ൻ ന​ട​പ്പാ​ക്കും. 24ന് ​പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ൽ ഫ്ലാ​ഷ് മോ​ബ് സം​ഘ​ടി​പ്പി​ക്കും. 25ന് ​വൈ​കു​ന്നേ​രം 4 30 മു​ത​ൽ എ​സ്റ്റേ​റ്റ് ജം​ഗ്ഷ​ൻ മു​ത​ൽ പ​ഴ​യ​കാ​ര​യ്ക്കാമ​ണ്ഡ​പം വ​രെ ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ യാ​ത്ര ന​ട​ത്തും.

26 മു​ത​ൽ വാ​ർ​ഡുത​ല ജാ​ഗ്ര​താ സ​മി​തി​ക​ൾ യോ​ഗ ങ്ങളും ചേ​രും. 26ന് ​പാ​പ്പ​നം​കോ​ട്, 27ന് ​എ​സ്റ്റേ​റ്റ്, 28ന് ​നേ​മം, 29ന് ​പൊ​ന്നു​മം​ഗ​ലം, 30ന് ​മേ​ലാ​ങ്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ജാ​ഗ്ര​താസ​മി​തി യോ​ഗ​ങ്ങ​ൾ നടത്തും. ല​ഹ​രി വ​സ്തു​ക്ക​ൾ സ്‌​കൂ​ൾ ക്യാ​മ്പ​സി​ലേ​ക്ക് എ​ത്തു​ന്ന​തി​നെ​തി​രെ ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്ന​തി​ന് ര​ക്ഷ​ക​ർ​ത്താ​ക്ക​ളെ ബോ​ധ​വ​ത്കരി​ക്കു​ന്ന​തിന് ഗ്രൂ​പ്പു​ക​ൾ ചേ​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.