യാ​ത്രി​ക​ർ​ക്ക് ഭീ​ഷ​ണി സൃ​ഷ്ടി​ച്ച് കെ​എ​സ്ഇ​ബി​യു​ടെ പോ​സ്റ്റു​ക​ൾ
Saturday, May 18, 2024 6:27 AM IST
പേ​രൂ​ർ​ക്ക​ട: കെ​എ​സ്ഇ​ബി​യു​ടെ ത​ടി പോ​സ്റ്റു​ക​ൾ വാ​ഹ​ന യാ​ത്രി​ക​ർ​ക്കും വ​ഴി​യാ​ത്രി​ക​ർ​ക്കും ഒ​രു​പോ​ലെ ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്നു. കു​ട​പ്പ​ന​ക്കു​ന്നി​ൽ നി​ന്ന് ഇ​രു​പ്പു​കു​ഴി​യി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ലെ കൊ​ടും വ​ള​വി​ലാ​ണ് പോ​സ്റ്റു​ക​ൾ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്.

ത​ടി പോ​സ്റ്റു​ക​ൾ മാ​റ്റി ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ സ്ഥാ​പി​ച്ച​തോ​ടു​കൂ​ടി​യാ​ണ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ത​ടി പോ​സ്റ്റു​ക​ൾ വ​ഴി​വ​ക്കി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​ത്. പോ​സ്റ്റു​ക​ൾ മ​റ്റു രീ​തി​യി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​വ ന​ശി​ച്ചു പോ​കു​ന്ന രീ​തി​യി​ൽ ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. റോ​ഡി​ലെ കൊ​ടും​വ​ള​വി​ല്‍ കി​ട​ക്കു​ന്ന പോ​സ്റ്റു​ക​ൾ റോ​ഡി​ലേ​ക്ക് ചെ​രി​ഞ്ഞു നി​ൽ​ക്കു​ന്ന​ത് വാ​ഹ​ന യാ​ത്രി​ക​ർ​ക്കും വ​ഴി​യാ​ത്രി​ക​ർ​ക്കും ഭീ​ഷ​ണി​യാ​ണ്.

പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി ഏ​ക​ദേ​ശം 50 പോ​സ്റ്റു​ക​ളാ​ണ് കൂ​ട്ടി ഇ​ട്ടി​രി​ക്കു​ന്ന​ത്. ഇ​വ കൂ​ടി കി​ട​ക്കു​ന്ന ഭാ​ഗം കാ​ടു​ക​യ​റി​യ നി​ല​യി​ലാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ കാ​ൽ​ന​ട​യാ​ത്രി​ക​ർ ഇ​ഴ​ജ​ന്തു​ക്ക​ളെ ഭ​യ​ന്ന് വേ​ണം ഇ​തു​വ​ഴി പോ​കാ​ൻ. കു​റ​ച്ചു​നാ​ൾ മു​മ്പ് കു​റ​ച്ചു പോ​സ്റ്റു​ക​ൾ കൊ​ണ്ടു​പോ​യെ​ങ്കി​ലും പ​കു​തി​യി​ലേ​റെ​യും വ​ഴി​വ​ക്കി​ൽ കി​ട​ക്കു​ക​യാ​ണ്.

ത​ടി പോ​സ്റ്റു​ക​ൾ കി​ട​ക്കു​ന്ന​തി​ന് സ​മീ​പ​മാ​ണ് കെ​എ​സ്ഇ​ബി​യു​ടെ ഇ​ല​ക്ട്രി​ക് വാ​ഹ​ന ചാ​ർ​ജിം​ഗ് പോ​യി​ന്‍റ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സു​ര​ക്ഷി​ത​മാ​യി ചാ​ർ​ജി​ങ് പോ​യി​ന്‍റ് ഉ​പ​യോ​ഗി​ക്കാ​ൻ വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് ക​ഴി​യാ​തെ വ​രു​ന്ന​തും പോ​സ്റ്റു​ക​ൾ കാ​ര​ണ​മാ​ണ്.

എം.​സി റോ​ഡി​ലേ​ക്കും ക​ല്ല​യം-​വ​ട്ട​പ്പാ​റ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​യാ​ത്ര​ക്കാ​രാ​ണ് കു​ട​പ്പ​ന​ക്കു​ന്ന് വ​ഴി സ​ഞ്ച​രി​ക്കു​ന്ന​ത്.

തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ സ്വ​കാ​ര്യ-​കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ഇ​തു​വ​ഴി പോ​കു​മ്പോ​ൾ വ​ശം ചേ​ർ​ന്നു​പോ​കു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​രും ഭീ​ഷ​ണി​യി​ലാ​ണ്.