നി​ല​മ്പൂ​രി​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് റോ​ഡ് ടെ​സ്റ്റ് ന​ട​ത്തി
Friday, May 17, 2024 6:31 AM IST
നി​ല​മ്പൂ​ര്‍: സ​മ​ര​ത്തെ തു​ട​ര്‍​ന്ന് നി​ര്‍​ത്തി​വ​ച്ചി​രു​ന്ന റോ​ഡ് ടെ​സ്റ്റി​ന് നി​ല​മ്പൂ​രി​ല്‍ ഇ​ന്ന​ലെ വീ​ണ്ടും തു​ട​ക്ക​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി​യു​ടെ ചേ​മ്പ​റി​ല്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യെ തു​ട​ര്‍​ന്നാ​ണ് അ​ടു​ത്ത ദി​വ​സം മു​ത​ല്‍ ടെ​സ്റ്റു​ക​ള്‍ ന​ട​ത്താ​ന്‍ ധാ​ര​ണ​യാ​യ​ത്. അ​ത​നു​സ​രി​ച്ച് ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​ത് മ​ണി​ക്ക് ത​ന്നെ നി​ല​മ്പൂ​രി​ല്‍ റോ​ഡ് ടെ​സ്റ്റ് ന​ട​ത്തി.

35 പേ​രാ​ണ് ടെ​സ്റ്റി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ഇ​തി​ല്‍ 19 പേ​ര്‍ വി​ജ​യി​ച്ചു. 16 പേ​ര്‍ പ​രാ​ജ​യ​പ്പെ​ട്ടു. 35 ല്‍ 20 ​പേ​രും നാ​ലു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ ടെ​സ്റ്റ് ന​ട​ത്താ​നെ​ത്തി​യ​വ​രാ​യി​രു​ന്നു. രാ​വി​ലെ തു​ട​ങ്ങി​യ പ​രി​ശോ​ധ​ന ഉ​ച്ച​ക്ക് ശേ​ഷം മൂ​ന്ന് മ​ണി​ക്കാ​ണ് അ​വ​സാ​നി​ച്ച​ത്.

ര​ണ്ട് അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​ണ് ടെ​സ്റ്റ് നി​യ​ന്ത്രി​ക്കാ​നു​ണ്ടാ​യി​രു​ന്ന​ത്. ക​ര്‍​ശ​ന​മാ​യ പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തി​യ​തെ​ന്ന് ടെ​സ്റ്റി​നെ​ത്തി​യ​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സം​സ്ഥാ​ന​ത്ത് ല​ക്ഷ​ക്ക​ണ​ക്കി​ന് പേ​രാ​ണ് ലേ​ണേ​ഴ്‌​സ് പ​രീ​ക്ഷ ക​ഴി​ഞ്ഞ് റോ​ഡ് ടെ​സ്റ്റി​നാ​യി അ​പേ​ക്ഷ ന​ല്‍​കി കാ​ത്തി​രി​ക്കു​ന്ന​ത്. ഇ​വ​ര്‍​ക്കെ​ല്ലാം ആ​റു​മാ​സ​ത്തി​നു​ള്ളി​ല്‍ പോ​ലും ടെ​സ്റ്റ് ന​ട​ത്തി ലൈ​സ​ന്‍​സ് ന​ല്‍​കാ​നാ​വി​ല്ലെ​ന്ന് ഡ്രൈ​വിം​ഗ് സ്‌​കൂ​ളു​കാ​രു​ടെ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.