അ​ശാ​സ്ത്രീ​യ​മാ​യ റോ​ഡ് പ്ര​വൃ​ത്തി; വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി
Wednesday, May 15, 2024 4:37 AM IST
മു​ക്കം: കോ​ടി​ക​ൾ മു​ട​ക്കി ന​വീ​ക​ര​ണം ന​ട​ക്കു​ന്ന റോ​ഡി​ലെ അ​ശാ​സ്ത്രീ​യ പ്ര​വൃ​ത്തി ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. ഓ​മ​ശേ​രി-​തി​രു​വ​മ്പാ​ടി റോ​ഡ് പ്ര​വൃ​ത്തി​ക്കെ​തി​രേ​യാ​ണ് പ​രാ​തി.പ്ര​വൃ​ത്തി ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ റോ​ഡി​ന് ഇ​രു​വ​ശ​ത്തും ആ​വ​ശ്യ​ത്തി​ന് ഡ്രൈ​നേ​ജ് നി​ർ​മി​ക്കാ​ൻ ത​യാ​റാ​വാ​ത്ത​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി.

ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി പെ​യ്ത മ​ഴ​യി​ൽ റോ​ഡി​ലെ വെ​ള്ള​വും ചെ​ളി​യും ഉ​ൾ​പ്പെ​ടെ അ​ടു​ത്തു​ള്ള വീ​ടു​ക​ളി​ലും പ​റ​മ്പു​ക​ളി​ലും കെ​ട്ടി​നി​ൽ​ക്കു​ക​യാ​ണ്. റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ജ​ന​ങ്ങ​ൾ പ​രാ​തി​യു​മാ​യി വ​ന്നി​രു​ന്നു.

എ​ന്നാ​ൽ ഇ​ത് ഗൗ​ര​വ​ത്തി​ലെ​ടു​ക്കാ​തി​രു​ന്ന​താ​ണ് നി​ല​വി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണം.റോ​ഡ് അ​ര മീ​റ്റ​റോ​ളം പ​ല​ഭാ​ഗ​ങ്ങ​ളി​ലും ഉ​യ​ത്തി​യി​രു​ന്നു. തെ​ച്ച്യാ​ട് അ​ങ്ക​ണ​വാ​ടി റോ​ഡ് യാ​ത്രാ​യോ​ഗ്യ​മ​ല്ലാ​ത്ത രീ​തി​യി​ലാ​ണ് ഇ​പ്പോ​ഴെ​ന്നും ചി​ല​യി​ട​ങ്ങ​ളി​ൽ വീ​തി കൂ​ടി​യ​തി​നാ​ൽ കാ​ൽ​ന​ട യാ​ത്ര പോ​ലും ബു​ദ്ധി​മു​ട്ടാ​ണ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

റോ​ഡ് പ​ണി​ക്കി​ടെ ജ​ല അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് പൊ​ട്ടി നി​ര​വ​ധി വീ​ടു​ക​ളി​ൽ കു​ടി​വെ​ള്ളം മു​ട​ങ്ങി​യ​തി​നാ​ൽ നാ​ട്ടു​കാ​ർ ത​ന്നെ വ​ൻ​തു​ക പി​രി​വെ​ടു​ത്ത് പ്ര​ധാ​ന പൈ​പ്പ് മാ​റ്റി സ്ഥാ​പി​ച്ചി​രു​ന്നു, ഈ ​പൈ​പ്പ് റോ​ഡ് പ​ണി​ക്കി​ടെ വീ​ണ്ടും പൊ​ട്ടി​യി​രി​ക്കു​ക​യാ​ണ്.

വേ​ണ്ട​ത്ര ഫ​ണ്ടി​ല്ലാ​യെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച് നാ​ട്ടു​കാ​ർ പി​ഡ​ബ്ല്യു​ഡി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ​ക്ക് പ​രാ​തി​യും ന​ൽ​കി​യി​ട്ടു​ണ്ട്. റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള ഡ്രൈ​നേ​ജ് പ്ര​വൃ​ത്തി​യും വീ​തി കൂ​ട്ട​ലും എ​ത്ര​യും പെ​ട്ട​ന്ന് ചെ​യ്ത് ദു​രി​ത​മ​ക​റ്റ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.