"വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​മു​ണ്ടാ​ക്കി കു​ഴ​പ്പം സൃ​ഷ്ടി​ക്ക​രു​ത്’
Friday, May 17, 2024 6:13 AM IST
കോ​ഴി​ക്കോ​ട്: താ​ത്ക്കാ​ലി​ക രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​മു​ണ്ടാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്ന് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ വി​ട്ടു നി​ൽ​ക്ക​ണ​മെ​ന്ന് കേ​ര​ള സം​സ്ഥാ​ന സു​ന്നി യു​വ​ജ​ന ഫെ​ഡ​റേ​ഷ​ൻ (എ​സ്വൈ​എ​ഫ്) ഉ​ത്ത​ര മേ​ഖ​ലാ നേ​തൃ​സം​ഗ​മം ആ​വ​ശ്യ​പ്പെ​ട്ടു.

വി​ഭാ​ഗീ​യ​ത സൃ​ഷ്ടി​ക്കു​ന്ന രൂ​പ​ത്തി​ൽ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ട​ന്ന പ്ര​ച​ര​ണ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തു​ന്ന​ത് വൈ​കു​ന്ന​ത് ശ​രി​യ​ല്ല. വി​ഷ​യ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത് പോ​ലീ​സ് കൂ​ടു​ത​ൽ ശു​ഷ്കാ​ന്തി​യോ​ടെ അ​ന്വേ​ഷ​ണം ന​ട​ത്തി യ​ഥാ​ർ​ത്ഥ കു​റ്റ​വാ​ളി​യെ ക​ണ്ടെ​ത്ത​ണം.

സം​ഗ​മം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​പി. അ​ശ്റ​ഫ് ബാ​ഖ​വി കാ​ളി​കാ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ൾ ജാ​തി​യേ​രി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.