വാ​യ​ന​യ്ക്കാ​യി കൈ​കോ​ര്‍​ത്ത് ആ​യ​മ്പാ​റ
Saturday, May 18, 2024 12:45 AM IST
പെ​രി​യ: വാ​യ​ന​യ്ക്കാ​യി കൈ​കോ​ര്‍​ത്ത് ആ​യ​മ്പാ​റ ഗ്രാ​മം. മി​ക​ച്ച വാ​യ​ന​ക്കാ​ര്‍​ക്ക് ആ​യു​ഷ്യ എ​ന്ന പേ​രി​ല്‍ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ച് ആ​യ​മ്പാ​റ ജി​യു​പി സ്‌​കൂ​ളാ​ണ് മൂ​ന്നാം ത​വ​ണ​യും വേ​റി​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി മാ​തൃ​ക പ​ക​ര്‍​ന്ന​ത്.

ഈ ​വ​ര്‍​ഷം സ​ര്‍​വീ​സി​ല്‍ നി​ന്നും വി​ര​മി​ക്കു​ന്ന സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ര്‍​ഡ് ജേ​താ​വും മു​ഖ്യാ​ധ്യാ​പ​ക​നു​മാ​യ എം.​ദി​വാ​ക​ര​ന്‍റെ​യും സ​ഹാ​ധ്യാ​പ​ക​രു​ടെ​യും പി​ടി​എ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​യ​ന​യി​ലേ​ക്ക് ഒ​രു നാ​ടി​നെ ന​യി​ക്കാ​ന്‍ പു​തു​മ നി​റ​ഞ്ഞ വ​ഴി​തു​റ​ന്ന​ത്.

മു​ഖ്യാ​ധ്യാ​പ​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​ക്കാ​ല​മാ​യി ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന ഫ​ല​മാ​യി ഗ്ര​ന്ഥ​ശാ​ല​ക​ള്‍ തു​റ​ക്കാ​നാ​യി. സ്‌​കൂ​ളി​ല്‍ നി​ര്‍​മി​ച്ച സോ​പ്പി​ല്‍ നി​ന്നു​ള്ള വ​രു​മാ​ന​മാ​ണ് ഇ​ത്ത​ര​മൊ​രു പു​ര​സ്‌​കാ​ര​ത്തി​ന് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​ത്ത​വ​ണ 10 ഗ്ര​ന്ഥ​ശാ​ല പ​രി​ധി​യി​ലെ 300 ര​ക്ഷി​താ​ക്ക​ളും സ്‌​കൂ​ളി​ലെ 100 കു​ട്ടി​ക​ളു​മാ​ണ് പു​സ്ത​ക​വാ​യ​നാ യ​ജ്ഞ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യ​ത്.

സ്‌​കൂ​ള്‍ വാ​ര്‍​ഷി​ക​ത്തി​ന്‍റെ​യും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി ഒ​രു​ക്കി​യ ഫോ​ക്കു​ത്സ​വം എ​ന്ന പേ​രി​ല്‍ സം​ഘ​ടി​പ്പി​ച്ച അ​വാ​ര്‍​ഡ് ദാ​ന സ​മ്മേ​ള​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ.​അ​ര​വി​ന്ദാ​ക്ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മെ​മ്പ​ര്‍ ല​ത രാ​ഘ​വ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ല്‍ പ്ര​സി​ഡ​ന്‍റ് പി.​വേ​ണു​ഗോ​പാ​ല​ന്‍ പു​ര​സ്‌​കാ​ര സ​മ​ര്‍​പ്പ​ണം ന​ട​ത്തി.