സ്നേ​ഹ​ത്ത​ണ​ലൊ​ രു​ക്കി യു​എ​ഇയി​ലെ പു​ത്തൂ​ർ വ​ലി​യ​പ​ള്ളി പ്ര​വാ​സി കൂ​ട്ടാ​യ്മ
Friday, May 17, 2024 11:36 PM IST
കൊ​ട്ടാ​ര​ക്ക​ര:ക​രു​ത​ലിന്‍റെയും കാ​രു​ണ്യ​ത്തിന്‍റെയും ജീ​വ​മു​ഖം പ​ക​ർ​ന്നു മാ​ന​വ സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ വി​ളം​ബ​ര​വു​മാ​യി വീ​ണ്ടും യു​എ​ഇ​യി​ലെ പു​ത്തൂ​ർ സെ​ന്‍റ്ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യി​ലെ യു​എ​ഇ പ്ര​വാ​സി കൂ​ട്ടാ​യ്മ -ധൂ​പം.​

മ​ണ​ലാ​ര​ണ്യ​ത്തി​ലെ അ​ധ്വാന​ത്തി​ന്‍റെ ഒ​രു ഭാ​ഗം സ​മ സൃ​ഷ്ട​ങ്ങ​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് സ്നേ​ഹ ത​ണ​ലൊ​രു​ക്കാ​ൻ മാ​റ്റി വ​ച്ച​പ്പോ​ൾ അ​ത് ഒ​രു നി​ർ​ധ​ന കു​ടും​ബ​ത്തി​ന് കൂ​ടി അ​ട​ച്ചു​റ​പ്പു​ള്ള ഭ​വ​നം എ​ന്ന സ്വ​പ്ന​ത്തി​ന് ചി​റ​കേ​കി. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ധൂ​പ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​വ​നം നി​ർമിച്ചു ന​ൽ​കു​ന്ന​ത്.

10.5 ല​ക്ഷം രൂ​പ മു​ട​ക്കി ര​ണ്ട് ബെ​ഡ്റൂം ഉ​ൾ​പ്പെ​ടെ മ​റ്റു സൗ​ക​ര്യ​ങ്ങ​ളു​ള്ള ഭ​വ​ന​മാ​ണ് നി​ർ​മിച്ചു ന​ൽ​കി​യ​ത്. 2018ൽ ​ധൂ​പം സം​ഘ​ട​ന​യു​ടെ ദ​ശാ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ആ​ദ്യ​മാ​യി ഭ​വ​ന​ദാ​ന പ്രോ​ജ​ക്ട് ന​ട​പ്പാ​ക്കി​യ​ത്.​

ഇ​ക്കു​റി പ​തി​ന​ഞ്ചാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യും. ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ക​ൽ​ക്ക​ട്ട ഭ​ദ്രാ​സ​നാ​ധി​പ​നും ധൂ​പ​ത്തി​ന്‍റെ മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യു​മാ​യ ഡോ.​അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ് ഭ​വ​ന കൂ​ദാ​ശ നി​ർ​വ​ഹി​ച്ചു.

അ​ഹ​മ്മ​ദാ​ബാ​ദ് ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​ഗീ​വ​ർ​ഗീ​സ് മാ​ർ തെ​യോ​ഫി​ലോ​സ് ധൂ​പം ഭാ​ര​വാ​ഹി​ക​ളാ​യ ടി.​ജി. യോ​ഹ​ന്നാ​ൻ,അ​നീ​ഷ് വ​ർ​ഗീ​സ് എ​ന്നി​വ​രി​ൽ നി​ന്നും ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ ഏ​റ്റു​വാ​ങ്ങി.​

ച​ട​ങ്ങി​ൽ പു​ത്തൂ​ർ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി വി​കാ​രി ഫാ.​ജോ​ൺ ഗീ​വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ചി​കി​ത്സ സ​ഹാ​യം,മ​റ്റു ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ അ​ര​ക്കോ​ടി​യി​ൽ പ​രം തു​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ധൂ​പം ചെ​ല​വ​ഴി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.