ഒ​രു​മ​ഴ​പെ​യ്താ​ൽ വെ​ള്ള​ത്തി​ലാ​കു​ന്ന കി​ഴ​ക്കേ​ക​ല്ല​ട കൊ​ ടു​വി​ള ഇ​ടി​യക്ക​ട​വ് ബ​സ് സ്റ്റാ​ൻ​ഡ്
Friday, May 17, 2024 11:36 PM IST
കു​ണ്ട​റ :ഒ​രു മ​ഴ പെ​യ്താ​ൽ വെ​ള്ള​ത്തി​ലാ​കു​ന്ന കി​ഴ​ക്കേ ക​ല്ല​ട​യി​ലെ കൊ​ടു​വി​ള ബ​സ്റ്റാ​ൻ​ഡ് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. റോ​ഡ് പൂ​ർ​ണമാ​യും വെ​ള്ള​ത്തി​ലാ​കു​ന്ന​തോ​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ ആ​വാ​ത്ത സ്ഥി​തി​യി​ലാ​ണ്. വേ​ഗ​ത​യി​ൽ വ​രു​ന്ന വാ​ഹ​ന​ത്തി​ന് വ​ഴി മാ​റി ന​ട​ക്കാ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ ദൂ​രെ നി​ന്ന് വാ​ഹ​നം വ​രു​ന്ന​ത് കാ​ണു​മ്പോ​ൾ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്.

കി​ഴ​ക്കേ ക​ല്ല​ട പ​ഞ്ചാ​യ​ത്തി​ലെ ശി​ങ്കാ​ര​പ​ള്ളി വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഇ​ടി​യ​ക്ക​ട​വ് ബ​സ്റ്റാ​ൻ​ഡി​ൽ നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന വെ​യി​റ്റിം​ഗ് ഷെ​ഡി​ലും യാ​ത്ര​ക്കാ​ർ​ക്ക് ക​യ​റി​യി​രി​ക്കാ​ൻ റോ​ഡി​ലെ വെ​ള്ളം കാ​ര​ണം ക​ഴി​യു​ന്നി​ല്ല. ബ​സ് കാ​ത്തു നി​ൽ​ക്കു​ന്ന​വ​ർ​ക്കും റോ​ഡി​ൽ നി​ന്ന് വ​ള​രെ അ​ക​ലെ​യു​ള്ള സ്ഥ​ല​ത്ത് ക​യ​റി നി​ന്നി​ല്ലെ​ങ്കി​ൽ അ​ണി​ഞ്ഞി​രി​ക്കു​ന്ന​വ​സ്ത്രം അ​ഴു​ക്ക് നി​റ​ഞ്ഞ​തു ത​ന്നെ. ഓ​ട്ടോ സ്റ്റാ​ൻ​ഡ് കൂ​ടി​യാ​യ ഇ​വി​ടം ഓ​ട്ടോ വി​ളി​ച്ച് യാ​ത്ര ചെ​യ്യാ​ൻ എ​ത്തു​ന്ന​വ​രെ​യും ദു​രി​ത​ത്തി​ലാ​ക്കു​ന്നു.

റോ​ഡി​ലെ വെ​ള്ള​ത്തി​ൽ ഇ​റ​ങ്ങി ന​ട​ന്നു​വേ​ണം ഓ​ട്ടോ​യി​ൽ ക​യ​റാ​ൻ. റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാണ​ത്തി​ൽ ഉ​ണ്ടാ​യ അ​ശാ​സ്ത്രീ​യ​ത​യാ​ണ്റോ​ഡി​ലെ വെ​ള്ള​പ്പൊ​ക്ക​ത്തി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ.

അ​ടി​യ​ന്തി​ര​മാ​യി ഇ​തി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്തി​യി​ല്ലെ​ങ്കി​ൽ യാ​ത്ര​ക്കാ​ർ ഏ​റെ​ദു​രി​ത​ത്തി​ൽ ആ​കു​മെ​ന്നു കാ​ണി​ച്ച് അ​ധി​കൃ​ത​ർ​ക്ക് നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യി​ട്ടും ഫ​ലം ഉ​ണ്ടാ​യി​ല്ല. മ​ഴ​ക്കാ​ലം വ​രും മു​ൻ​പ് റോ​ഡ് നി​ർമാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ച്ച് റോ​ഡി​ലെ വെ​ള്ള​പ്പൊ​ക്ക​ത്തി​നും ഗ​താ​ഗ​ത ത​ട​സത്തി​നും പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്നു.