പോ​ക്സോ കേ​സി​ൽ യു​വാ​വി​ന് 45 വ​ർ​ഷം ത​ട​വും 4.40 ല​ക്ഷം രൂ​പ പി​ഴ​യും
Saturday, May 18, 2024 3:56 AM IST
അ​ടൂ​ർ: പ​തി​ന​ഞ്ച് വ​യ​സു​കാ​രി​യെ പീ​ഡ​ന​ത്തി​നു വി​ധേ​യ​നാ​ക്കി​യ യു​വാ​വി​ന് 45 വ​ർ​ഷം ക​ഠി​ന ത​ട​വും 4,40,000 രൂ​പ പി​ഴ​യും. അ​ടൂ​ർ പെ​രി​ങ്ങ​നാ​ട് വി​ല്ലേ​ജി​ൽ ക​രു​വാ​റ്റ അ​മ്പ​നാ​ട്ട് വീ​ട്ടി​ൽ സു​ജി​ത്തി​നെ(​ഉ​ണ്ണി-23)​യാ​ണ് അ​ടൂ​ർ അ​തി​വേ​ഗ​ത കോ​ട​തി ജ​ഡ്ജി ഡോ​ണി തോ​മ​സ് വ​ർ​ഗീ​സ് ശി​ക്ഷി​ച്ച​ത്.

2022 ഏ​പ്രി​ൽ ര​ണ്ടി​ന് അ​തി​ജീ​വി​ത​യും മ​റ്റും താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ൽ മ​റ്റാ​രും ഇ​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ സു​ജി​ത് അ​തി​ക്ര​മി​ച്ചു ക​യ​റി അ​തി​ജീ​വ​ത​യെ ബ​ലാ​ത്കാ​ര​മാ​യി ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​നു വി​ധേ​യ​മാ​ക്കി.

അ​ടൂ​ർ പോ​ലീസ് എ​ഫ്ഐ​ആ​റെ​ടു​ത്ത് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി.​ഡി. പ്ര​ജീ​ഷ് അ​ന്വേ​ഷ​ണം ന​ട​ത്തി കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​ൻ ഭാ​ഗ​ത്തു​നി​ന്നും 17 സാ​ക്ഷി​ക​ളെ​യും 27 രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി.

അ​പൂ​ർ​വം കേ​സു​ക​ളി​ലെ ന​ട​പ​ടി​ക്ര​മം പോ​ലെ പ്ര​തി​ഭാ​ഗം പ്ര​ത്യേ​ക അ​പേ​ഷ​പ്ര​കാ​രം പ്ര​തി ഉ​ൾ​പ്പെ​ടെ നാ​ല് സാ​ക്ഷി​ക​ളെ​യും ഒ​ന്പ​ത് രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി. സാ​ക്ഷി​മൊ​ഴി​ക​ളും രേ​ഖ​ക​ളും പ​രി​ശോ​ധി​ച്ച കോ​ട​തി പ്ര​തി പോ​ക്സോ നി​യ​മ​പ്ര​കാ​ര​വും ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​പ്ര​കാ​ര​വും കു​റ്റ​ക്കാ​രാ​നാ​ണെ​ന്നു ക​ണ്ടെ​ത്തി​യാ​ണ് ശി​ക്ഷി​ച്ച​ത്.

പ്ര​തി ഏ​റ്റ​വും കൂ​ടി​യ കാ​ല​യ​ള​വാ​യ 20 വ​ർ​ഷം ഒ​ന്നി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി. പി​ഴത്തു​ക അ​ട​യ്ക്കു​ന്ന പ​ക്ഷം അ​തി​ജീ​വ​ത​യ്ക്കു ന​ൽ​ക​ണം. അ​ല്ലാ​ത്തപ​ക്ഷം ര​ണ്ട​ര​വ​ർ​ഷംകൂ​ടി അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്കാ​നും വി​ധി​ന്യാ​യ​ത്തി​ൽ പ്ര​ത്യ​കം പ​ര​മാ​ർ​ശി​ക്കു​ന്നു.

പ്രോ​സി​ക്യു​ഷ​നുവേ​ണ്ടി പ​ബ്ലി​ക് പോ​സി​ക്യൂ​ട്ട​ർ സ്മി​താ പി. ​ജോ​ൺ ഹാ​ജ​രാ​യി.