കു​മ്പ​ഴ സ്കീം: ​ഹി​യ​റിം​ഗ് 30, 31 തീ​യ​തി​യി​ൽ
Sunday, May 19, 2024 4:20 AM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട മാ​സ്റ്റ​ർ പ്ലാ​നി​ന്‍റെ ഭാ​ഗ​മാ​യു​ള്ള​കു​മ്പ​ഴ സ്കീ​മി​ന്‍റെ ക​ര​ട് നി​ർ​ദേ​ശ​ങ്ങ​ളി​ൽ പ​രാ​തി സ​മ​ർ​പ്പി​ച്ച​വ​രെ നേ​രി​ൽ കേ​ൾ​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ അ​റി​യി​ച്ചു. 30, 31 തീ​യ​തി​ക​ളി​ൽ ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ലാ​ണ് ഹി​യ​റിം​ഗ് ന​ട​ത്തു​ന്ന​ത്. ഇ​തേ​വ​രെ 235 അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. അ​പേ​ക്ഷ​ക​ളി​ൽ കൂ​ടു​ത​ലും സ​മാ​ന സ്വ​ഭാ​വ​മു​ള്ള​വ​യാ​ണ്.

ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെ​ടു​ന്ന സ്പെ​ഷ​ൽ ക​മ്മി​റ്റി നാ​ല് കൗ​ണ്ട​റു​ക​ളി​ലാ​യാ​ണ് പ​രാ​തി​ക്കാ​രെ നേ​രി​ൽ കേ​ൾ​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ജൂ​ൺ ആ​ദ്യ ആ​ഴ്‌​ച​യി​ൽ സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തും.

പ​രാ​തി​ക​ൾ​ക്ക് പു​റ​മെ നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർദേ​ശ​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് നി​ർ​ദേ​ശ​ങ്ങ​ളി​ൽ ല​ഭി​ച്ച പ​രാ​തി​ക​ളും അ​ഭി​പ്രാ​യ​ങ്ങ​ളും ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ ച​ർ​ച്ച​ചെ​യ്‌​താ​ണ് അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കു​ക. എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ​യും താ​ല്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ച്ചു​കൊ​ണ്ട് സ്‌​കീം ന​ട​പ്പാ​ക്കാ​നാ​ണ് ന​ഗ​ര​സ​ഭ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

ജി​ല്ലാ ആ​സ്ഥാ​ന​ത്തെ വി​നോ​ദ വി​ശ്ര​മ ഹ​ബ്ബാ​ക്കി കു​മ്പ​ഴ​യെ മാ​റ്റു​ക എ​ന്ന​താ​ണ് സ്‌​കീ​മി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. കു​മ്പ​ഴ കൂ​ടാ​തെ മ​റ്റു നാ​ല് സ്‌​കീ​മു​ക​ൾ കൂ​ടി താ​മ​സി​യാ​തെ പ്ര​സി​ദ്ധീ​ക​രി​ക്കും. സെ​ൻ​ട്ര​ൽ ഏ​രി​യ, കെ​എ​സ്‌​ആ​ർ​ടി​സി, ബ​സ് സ്റ്റാ​ൻ​ഡ്, ക​ണ്ണ​ങ്ക​ര എ​ന്നി​വ​യാ​ണ് മ​റ്റു സ്ക‌ീ​മു​ക​ൾ.

ടൗ​ൺ െന്‍റ​റി​ന്‍റെ വി​ക​സ​ന​വും, ജ​ന​റ​ൽ ആ​ശു​പ​ത്രി, ക​ള​ക്ട​റേ​റ്റ്, തൈ​ക്കാ​വ് സ്‌​കൂ​ൾ എ​ന്നി​വ സ്ക‌ീ​മി​ൽ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ത്യേ​ക പ്രോ​ജ​ക്‌​ടു​ക​ളാ​ണ്. രാ​ജ്യ​ത്തെ ഏ​റ്റ​വും ന​ല്ല ശു​ദ്ധ വാ​യു ല​ഭി​ക്കു​ന്ന പ​ട്ട​ണ​മാ​ണ് പ​ത്ത​നം​തി​ട്ട. വാ​സ​യോ​ഗ്യ​മാ​യ ന​ഗ​ര​മാ​യി പ​ത്ത​നം​തി​ട്ട​യെ റീ ​ബ്രാ​ൻ​ഡ് ചെ​യ്യു​ക എ​ന്ന​താ​ണ് മാ​സ്റ്റ​ർ പ്ലാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു.